അദ്ധ്യായം 1
( ചെറുകര ത്രിക്കരമംഗലം തറവാട്ടിൽ ലാൻഡ്* ഫോണ്* നിർത്താതെ റിംഗ് ചെയുന്നു )
പ്രഭാകര മേനോൻ : - ദേവൂട്ടിയെ ഫോണ്* അടിക്കണ കേട്ടില്ലേ ..ചെന്ന് എടുക്ക്വ
ദേവൂട്ടി :- ശെരി അച്ഛാ
(ഗോവണി പടി ഇറങ്ങി ദേവൂട്ടി വരുന്നു ..പ്രായം പതിനെട്ടു ..ചെറുകര ഒരു പാരലൽ കോളേജിൽ
ഒന്നാം വർഷ വിദ്യാർഥി ആണു )
ദേവൂട്ടി : - ഹലോ ആരാ സംസാരിക്കണേ ???
ഏട്ടൻ ഇവടെ ഇല്ല ..വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം ?
പ്രഭാകര മേനോൻ : - ആരാ ദേവൂട്ടിയെ ??
ദേവൂട്ടി :- ശിവെട്ടന്റെ കൂട്ടുകാരനാ ..
പ്രഭാകര മേനോൻ :- mba കഴിഞ്ഞിട്ട് ഒരു വർഷം ആകാറായി ..വേലക്കും കൂലിക്കും പോകാതെ അവൻ
ഇപ്പോഴും പിള്ളേരു കളിച്ചു നടക്കുവാ :
ദേവൂട്ടി :- അങ്ങനെ പറയല്ലേ അച്ഛാ ചേട്ടൻ വല്യ സിനിമാ നടനല്ലേ
പ്രഭാകര മേനോൻ : - ഈ ഷോര്ട്ട് ഫിൽമിൽ അഭിനയിച്ചിട്ട് അവനു എന്ത് കിട്ടാനാണ്* ?
ദേവൂട്ടി : -ഷോര്ട്ട് ഫിലിം രംഗത്തെ അറിയപെടുന്ന നടനാണച്ച ശിവേട്ടൻ .. ഫൈസ്ബൂക്കിൽ
2000 ഫോലോവേര്സ് ഉണ്ട് ശിവേട്ടന്
പ്രഭാകര മേനോൻ : അവൻറെ വീര ചരിത്രം കേൾക്കാനല്ല നിന്നെ വിളിപ്പിച്ചത് ..കേറി പോയി നാലക്ഷരം
പടിക്കടി .
ആ പോത്ത്* രാമൻ എവടെ ആണാവോ ?
.
( ചെറുകര കള വറ്റിയ പാടവരമ്പത്ത് ഒരു വമ്പൻ ജനകൂട്ടം ..ചെറുകര കിങ്ങ്സും വൻകര ബോയ്സും തമ്മിൽ ഫുട്ബോൾ മത്സരം നടക്കുകയാണ് ..90 ആം മിനിട്ടിലേക്ക് കളി അടുക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത
സമനിലയിൽ തുടരുകയാണ് ..ചെറുകര കിങ്ങ്സിലെ ഷിബുവിന്റെ ലോങ്ങ്* പാസിലൂടെ ബോൾ ഇപ്പോൾ
നമ്മുടെ നായകൻറെ കാൽതുംബിലാണ് ..പ്രായഭേദമില്ലാതെ കാണികൾ എല്ലാം ഒരേ സ്വരത്തിൽ ഏറ്റു വിളിച്ചു ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ !!!!!!!!
ബോയ്സിന്റെ മൂന്ന് പോരാളികളെ തന്ത്രത്തോടെ മുന്നേറി ഗോൾവല ലക്ഷ്യമാക്കി ആഞ്ഞൊരു ഷോര്ട്ട് അടിച്ചു ശിവേട്ടൻ ..ഗോളി രമേഷിന് അത് തടുക്കാനായില്ല ...ഗോൾ ഗോൾ ഗോൾ ഗോൾ ഗോൾ !!!!!!! കാണികൾ ആർത്തിരമ്പി ..അസ്തമിക്കാൻ പോകുന്ന സൂര്യനഭിമുഖമായി നിന്ന് പുഞ്ചിരിച്ചു ശിവേട്ടൻ ..സൂര്യ വെളിച്ചം അയാളുടെ താടിയിലും മുഖത്തിലുമൊക്കെ ആഞ്ഞു പതിഞ്ഞു ..)
തുടരും ........