thnx.......
ഓക്കേ കണ്മണി
കുറേ നാൾ ആയി കാത്തിരിക്കുന്ന പടം ആയിരുന്നു.. ഫ്രൈഡേ ആയോണ്ട് ഫസ്റ്റ് ഷോ കാണാൻ പറ്റിയില്ല.. എന്തായാലും പടം കണ്ടു.. ഫ്രം കണ്ണൂര് സരിത.. സുനാമി വന്നപ്പോൾ അടിഞ്ഞു കൂടിയ പോലെ ആയിരുന്നു തിയേറ്റർ.. മാരക കൂട്ടം..
ആദ്യ പകുതി
തുടക്കം തന്നെ സൂപ്പർ ആയിരുന്നു.. പിന്നീട് ഫസ്റ്റ് മീറ്റ്* ഡേറ്റ് ഒക്കെ.. ലിവിംഗ് ടുഗതർ എന്ന തീം ഞാൻ വേറെ പടത്തിൽ ഒന്നും കണ്ടിട്ട് ഇല്ല.. അത് കൊണ്ട് ഒരു ഫ്രെഷ്നെസ് തോന്നി.. ഓരോ സീനും റിയലിസ്ടിക് ആയിരുന്നു.. പൈങ്കിളി കൂടുതൽ സെന്റി ഒന്നും ഇല്ല.. ഇടവേളയ്ക്കു മുന്പ് ഉള്ള 40 മിനുട്ട് തകര്ത് വാരി.. പ്രകാശ്* രാജിന് നിത്യ മേനോനെ introduce ചെയ്യുന്ന സീൻ ഒക്കെ പൊളിച്ചു.
രണ്ടാം പകുതി
അല്പം സീരിയസ് ആയാണ് സെക്കന്റ്* ഹാഫ് ഉള്ളത്.. ദുൽഖർ മിസ്സിംഗ്* ഒക്കെ കണ്ടപ്പോ ഞാൻ കരുതി അലൈ പായുതേ കണ്ണൂർ സീൻ ആണെന്ന്..രണ്ടാം പകുതി നന്നായി ഇതിൽ വലിയ പങ്കു റഹ്മാൻ സർ അർഹിക്കുന്നു.. കോഫി ഷോപ്പ് സീൻ ഒക്കെ കിടു
ക്ലൈമാക്സ്
കാർ സീൻ ഒക്കെ കിടു ആയിരുന്നു.. ഇടക് ദുൽഖർ പ്രോപോസ് ചെയ്തത് പ്രതീക്ഷിച്ചില്ല.. നല്ല ഫീൽ ആയിരുന്നു.. പക്ഷെ ആ സീൻ കഴിഞ്ഞു കൈ വിട്ടു എവിടെയോ കൊണ്ടിട്ടു പെട്ടെന്ന് നിർത്തിയ പോലെ..
മണി രത്നം
എനിക്ക് ഏറ്റോം ഇഷ്ടം ഉള്ള രണ്ടു പടം ആണ് അലൈ പായുതേ ആൻഡ്* കന്നത്തിൽ മുത്തമിട്ടാൽ.. ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാൻ പോയത് എന്നിട്ടും ഞാൻ ഹാപ്പി ആണ്.. പൈങ്കിളി സംഭാഷണങ്ങൾ ഒഴിവാക്കിയതിനു പ്രത്യേക നന്ദി![]()
റഹ്മാൻ സർ
ഈ പടത്തിന്റെ soul .. BGM സോങ്ങ്സ് എല്ലാം പക്കാ.. കാർ സീനിലെ BGM
ദുൽഖർ ആൻഡ്* നിത്യ
സൂപ്പർ ജോഡി.. 100DOL പടം എനിക്ക് ഇഷ്ടപെട്ടില്ലേലും ഇവരുടെ ജോഡി എനിക്ക് ഇഷ്ടം ആയിരുന്നു.. രണ്ടു പേരും തകർതുവാരി.. ഒരൽപം മുന്നിൽ നിത്യ തന്നെ.. കിടു ഡയലോഗ് ഡെലിവറി..
ഓഡിയൻസ്
ലോകത്തിലെ ഏറ്റവും കൂതറ ഓഡിയൻസ് മലയാളികൾ ആണ് എന്നതിൽ ഒരു സംശയവും വേണ്ട.. കരച്ചിൽ തുണ്ട് കിസ്സ്* തുടങ്ങി ഒരു ലോങ്ങ്* ഡയലോഗ് സീൻ വന്നാൽ പോലും കൂവും.. ഒരു കാര്യവും ഇല്ലാതെ..
മൊത്തത്തിൽ പൈങ്കിളി അല്ലാതെ റിയലിസ്ടിക് ആയി ഒരു പ്രണയ ചിത്രം ആണ് നിങൾ പ്രതീക്ഷിക്കുന്നു എങ്കിൽ ഓക്കേ കണ്മണി മസ്റ്റ്* വാച്ച് ആണ്
എന്തായാലും ദുൽഖറിനോട്* ഗുഡ് ബൈ പറയാം ഇനി തമിഴിൽ നിന്നും ഇങ്ങോട്ട് അതികം ഉണ്ടാകുമെന്ന് തോന്നുന്നില്ല.. അത്രക്കും നന്നായി തമിൾ പറയുന്നുണ്ട്
Sponsored Links ::::::::::::::::::::Remove adverts | |
thnx.......
"Every second, every minute, every hour, every day it never ends, it never ends."
thx machaz
RK
Ae Dil Hai Mushkil Teaser rlsd
AAMIR
Dangal
payyan Range vittu poyi . Review kanda@Mayavi 369 , kandu padik
![]()
Paid Rvw Aan @Suneer
Ivanu Nere Malayalam Parayan Ariyilallo![]()