Thanks machaa
Theater:haripad sn
Show time: 6.00 pm
Status: 50%
പത്തേമാരി.. അതേ.. കാറ്റിന്റെ ദിശ അനുസരിച് കടലിലൂടെ സഞ്ചരിച് നൂറായിരം ജീവിതങ്ങൾ ലക്ഷ്യത്തിൽ എത്തിക്കുന്ന ഒരു നൗക. അതിനും ഒരു കഥ പറയാനുണ്ട്... സങ്കടങ്ങളുടെയും ത്യാഗതിന്റെം വിശപ്പിന്റെയും അതിലെല്ലാം ഉപരി ഒരുപിടി സ്വപ്നങ്ങളുടെയും കഥ.. 1960 മുതൽ പോന്നു വിളയുന്ന ഒരു നാടിനെ പറ്റി കേരളക്കര അറിയാൻ തൊടങ്ങി.. അങ്ങകലെ അറേബ്യൻ മരുഭുമിയിൽ.. അവിടെ ചെന്ന് പറ്റാൻ പ്രതീക്ഷകളുടെ ഭാണ്ടവുമായി പതെമാരിയിൽ കയറിയ ഒരു പറ്റം ജീവിതങ്ങൾ .. അതിൽ ഒരാളായ പള്ളിക്കൽ നാരായണൻ എന്ന മനുഷ്യന്റെ ജീവിത കലഗട്ടം ആണ് സലിം അഹമെദ് പത്തേമാരി എന്ന സിനിമയിലൂടെ വരച്ചു കാട്ടുനത് .. തന്റെ കുടുംബത്തിന്റെ പ്രാരാബ്*ദ്ദതിന്* അറുതി വരുത്താന്* സ്വയം ജീവിതം ത്യജിക്കേണ്ടി വന്ന പച്ചയായ മഌഷ്യനാണ്* നാരായണന്*.
തന്റെ കഷ്*ട്ടപാടുകള്* ഇന്നുതീരം നാളെ തീരും എന്ന്* പ്രേതീക്ഷിക്കുംതോറും ബന്ധു ജനങ്ങളുടെ ആവശ്യങ്ങളും കൂടി വരുന്നു. ശാരീരിക ക്ഷമതയും നഷ്*ടപെടിട്ടും നില്*ക്കകള്ളിയില്ലാതെ ആ മഌഷ്യ ജീവിതം ഉരുകി തീരുന്നു. നമുടെ സമൂഹത്തില്* തന്നെ ഒരുപാടു പള്ളിക്കല്* നാരായണന്*മാരെ കണ്ടെത്താന്* കഴിയും. അഭ്രപാളിയില്* പള്ളിക്കല്* നാരായണന്* ജീവന്* കൊടുത്ത മമ്മൂട്ടി എന്ന നടന്റെ പ്രകടനം ആണ്* ഇ സിനിമയെ മറ്റൊരു തലത്തില്* എത്തിച്ചത്* എന്ന്* നിസംശയം പറയാം. ക്ലാസ്* നിലവാരത്തിലുള്ള സംവിധാനവും കെട്ടുറപ്പുള്ള തിരക്കഥയും ഒത്ത്* ചേർന്നപ്പോള്* പ്രേക്ഷക നേത്രങ്ങളില്* ഈറനണിയിച്ചില്ലെങ്കിലെ അത്*ഭുതപെടാനൊള്ളു. അത്രമാത്രം സൂക്ഷ്*മത പാലിക്കാന്* സിനിമക്കു കഴിഞ്ഞിട്ടുണ്ട്*. എടുത്ത്* പറയേണ്ട മറ്റ്* പ്രകടനങ്ങള്* സിദീക്ക്*,ശ്രീനി ഇവരുടെ കഥാപാത്രങ്ങളാണ്*. വേലായുധന്* ആയി വേഷമിട്ട സിദീക്കിന്റെ കഥാപാത്രം എല്ലാം തകർന്നടിഞ്ഞ മഌഷ്യന്* ഭ്രാന്ത ജല്*പനങ്ങള്* നടത്തി ശിഷ്*ടകാലം കഴിഞ്ഞുക്കൂടുന്നു. ചില ഭാവങ്ങള്* സിദീക്കിന്റെ വ്യാപ്*തി വ്യക്*തമാക്കുന്നു.നാരായണന്റെ മിത്രമായ ശ്രീനി മൊയിതീനായി അവതരിച്ച്* തന്റെ റോള്* മനോഹരമാക്കിരിക്കുന്നു. മറ്റ്* നടീനടന്*മാരും മോശമാക്കിയില്ല. സിദീക്കിനെ കാണാന്* നാരായണന്* എത്തുന്ന സീന്* ഹ്രിദയഭേതകമാരുന്നു. അതോടൊപ്പം ലോകനിലവാരത്തില്* ഉള്ള രംഗം എടുത്ത സലീ അഹമദിന്* നമോവാകം. (സിദീക്കൂം മമ്മുക്കയും ഒരുമിച്ച്* നടക്കുന്നു.പ്രവാസിയുടെ കഷ്*ടപാടുകള്* പുലമ്പി സിദീക്ക്* ഭ്രാന്തനെ പോലെ മുന്നോട്ട്* പോകുന്നു..മമ്മൂക്ക ഇത്*കേട്ട്* സ്*തബ്*ദനായി നില്*ക്കുന്നു.ഒപ്പം ക്യാമറയും നില്*ക്കുന്നു.ഇതാണ്* രംഗം)
നാരായണന്റെ ജീവിതം തുറന്ന്* വെച്ച്* പ്രേക്ഷക ഹ്യദയം കൂടി വിങ്ങല്* ഏല്*പിച്ചിരിക്കുകയാണ്* സംവിധായകന്*. ക്ലൈമാക്*സ്* കൂടി എത്തിയതൊടെ കൊള്ളിയാന്* കടന്നുപോകുന്ന പ്രതീതിയാണ്* ഉണ്ടായത്*. ഒരു നിരൂപണതിന്റെയും വാക്കുകള്* കൊണ്ട്* ഇ സിനിമയെ ഒരു ശതമാനം പോലും വർണിക്കാന്* കഴിയില്ല എന്നെക്കൊണ്ടാകും വിധം പറയാന്* ഉള്ളത്* പറഞ്ഞുകഴിഞ്ഞു. ഇ സിനിമ കണ്ട്* തന്നെ അറിയുക. നമുക്കറിയാവുന്ന ഒരു നാരായണന്* ഇ സിനിമയില്* ഉണ്ടാകും. അത്* തീർച്ച!!!
Rating: 9/10
Verdict: victory of audience
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
Thanks indi commandos .................