
Originally Posted by
Perumthachan
Pathemari.
Haripad SN. 9pm show. Yesterday.
എന്*റെ കുട്ടികാലം. ഓരോ വര്*ഷോം രണ്ടുമാസ സ്കൂള്* അവധിക്ക് ഗള്*ഫീന്ന് നാട്ടില്* വരും. തിരിച്ചു പോയിട്ട് ആ രണ്ടു മാസങ്ങളില്* നാട്ടില്* കണ്ട കാഴ്ചകള്*, സിനിമകളുടെ വിഡിയോ കാസ്സറ്റുക്കളില്* തിരയും. ചിലത് കിട്ടും പലതും കിട്ടാറില്ല. കുട്ടികാലത്ത് ഞാന്* കേരളത്തെ അറിഞ്ഞത് കൂടുതലും സിനിമകളില്* കൂടെയായിരുന്നു, എന്നാ, പത്തേമാരി എന്ന സിനിമ എന്*റെ കുട്ടികാലത്തെ പല ഓര്*മകളുടെയും പുറത്തു കുമിഞ്ഞുകൂടിയ പൊടിയാണ് തട്ടികളഞ്ഞതു. ഗള്*ഫ്* മലയാളി. പ്രവാസി. എനിക്കറിയാം. ഇരുപ്പതിയാറു വര്*ഷം ഞാനതായിരുന്നു. ഒറ്റയ്ക്കാ പടം കാണാന്* പോയത്. മനപൂര്*വം. തിരിച്ചു വീട്ടിവന്നു, മഴ ആസ്വദിച്ചു രണ്ട് കിങ്ങ്സും പോഹച്ചു ചാരുകസേരയില്* കിടന്ന പള്ളിക്കല്* നാരായന്നെ കുറിച്ച് ആലോയിച്ചപ്പോ കുറെ മുഖങ്ങള്* ഓര്*മയില്* വന്നു. അച്ചായാന്നും ചേട്ടാന്നും ഇക്കാന്നും ഭായിസാബെന്നും ഹബീബീയെന്നും വിളിച്ചിരുന്ന കുറെ മുഖങ്ങളെ. നാരായണനെ എനിക്കറിയാം. പൈപ്പ്ലയിന്* കമ്പനിയുടെ എച്ച്.ആറായിട്ടു കുറച്ചു വര്*ഷങ്ങള്* ജോലി ചെയ്തപ്പോ, ഇതുപോലത്തെ ഒരു നാരായണനെ അല്ല, ഒത്തിരി നാരായണമാരെ ദിവസവും കണ്ടിട്ടുണ്ട് ഞാന്*. ഒവര്* ടൈം ജോലി ചെയ്തു കിട്ടുന്ന കാശ് അടിച്ചുപൊളിക്കാനും പുതിയ മൊബൈല്* വാങ്ങിക്കാനും കളയുന്ന കുട്ടി നാരായണന്മാരും, മൂന്ന് വര്*ഷം നാട്ടില്* പോവാതെ, കീറിയ പുതപ്പുമാറ്റി പുതിയ ഒരെണ്ണം വാങ്ങിക്കാതെ കിട്ടുന്നതല്ലാം സ്വരുകൂട്ടി വെസ്റ്റേണ്* ഉണിയന്* വഴി നാട്ടില്* എത്തിക്കുന്ന അമ്പതു കഴിഞ്ഞ നാരായണന്മാരെയും. വഴി തെളിച്ചവര്. ഗള്*ഫുകാരു കാരണം ചന്തയില്* പോയാ മീന്* വാങ്ങിക്കാന്* സാധിക്കില്ല, പാവപ്പെട്ടവന് സ്ഥലം വാങ്ങിച്ചു കൂര കെട്ടാന്* പറ്റത്തില്ല എന്നൊക്കെ പരാതിപ്പെടും. ഗള്*ഫുകാരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കറവപശുപോലെ അവനെ കറന്നു കിട്ടുന്നത്, വില അറിയാതെ നാട്ടില്* ചിലവാക്കുന്നവരെ വേണം പറയാന്*. ഗള്*ഫില്* പോകുന്നവരെല്ലാം യുസഫ് അലിയും, രവി മേനോനും, സി.കെ. മേനോനും, ഗള്*ഫാര്* പാപ്പച്ചനും ആയെന്നു വരില്ല. തിളകമാര്*ന്നു കഥകളുണ്ട്, സങ്കടം, തിളകം ഇല്ലാത്ത കഥകള്* അതില്* കൂടുതലുണ്ട്.
സിമ്പിള്* ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. ക്ലിഷേ എന്നൊക്കെ പറയാം പക്ഷെ ശ്രീനിവാസന്*റെ കഥാപാത്രം പറയുന്നപോലെ, രക്ഷപ്പെടാതെപോയ ഗള്*ഫുകാരുടെ കഥകള്* എല്ലാം ഒന്നാണ്. ട്വിസ്റ്റും ടെണുമില്ലാത്ത വിരസമായ പ്രവാസി ജീവിതം. ഫോട്ടോ എടുക്കാനും പെട്ടി തുറക്കാനും മാത്രം കുടുംബങ്ങള്* ഒത്തുകൂടുന്ന പ്രവാസിയുടെ ജീവിതം. കല്യാണവീട്ടിലെ ശബ്ധങ്ങളിലൂടെ ഫോണ്*-ഇന്* കല്യാണം കൂടുന്ന പ്രവാസി. സഹോദരനു കടയിടാനും, പെങ്ങന്മാരെ കെട്ടിക്കാനും, പിന്നെ പെങ്ങളുടെ മകളെ കെട്ടിക്കാനും, അവസാനം എല്ലാ ഭാരങ്ങളും ഇറക്കി വെച്ചിട്ട് സ്വന്തമായിട്ട് എന്തേലും ആവാം എന്ന് വിചാരിക്കുമ്പോ, വയസ്സായി, സാധിക്കില്ല എന്ന അവസ്ഥ, പ്രവാസിക്ക് മാത്രം സ്വന്തം. പൂര്*ണ ജീവിതം ജീവിക്കുന്നത് ആരാന്ന് നാരായണന്* അവസാനം പറഞ്ഞപ്പോ കണ്ണുനിറഞ്ഞുപോയി. വാത്സല്യത്തില്* ധാര്*ഷ്ട്യം ഉള്ളവന്* ആയിരുന്നു രാഘവന്*. നാരായണനു അതില്ലാതെ പോയി. ബാലന്* മാഷ്* പ്രാന്തന്* ആയിരുന്നു. ആവിശ്യാനുസരണം വേണ്ടാത്തത് മറക്കാം. നാരായണന് ആ സൗകര്യവും ഇല്ലാതെപോയി. അതുകൊണ്ടാ നിസഹയാവസ്ഥയ്ക്ക് വളരെ സ്മൂതായിട്ട് അദ്ധേഹത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്* സാധിച്ചത്.
നാരായണനെ കുറിച്ച് എനിക്ക് പറയാന്* ഒത്തിരിയുണ്ട് എന്നാ മമ്മുക്കയുടെ മികച്ച അഭിനയത്തെ കുറിച്ചോ, സഹതാരങ്ങളുടെ പാകത്തിനുള്ള അഭിനയത്തെകുറിച്ചോ, മധു അമ്പാട്ടിന്*റെ കിടിലന്* ക്യാമറാ വര്*ക്കിനെകുറിച്ചോ പറയാന്* വാക്കുകളില്ല. ആര്*ട്ട് ഡിപ്പാര്*ട്ടുമെന്*റ് തകര്*ത്തു. കഫെറ്റെരിയയും, താമസിക്കുന്ന മുറിയും, വേഷങ്ങളുമൊക്കെ കാലത്തിനൊത്ത് വന്ന മാറ്റങ്ങള്* നന്നായിട്ട് കാണിച്ചു. ആകെ തോന്നിയ പോരായ്മകള്*, തിരക്കഥ ലേശം കൂടെ ഡ്രാമാറ്റിക്ക് ആക്കായിരുന്നു. ഇതില്* കൂടുതല്* നെഞ്ചുംകൂട് തകര്*ക്കാനുള്ള സ്കോപ് കഥയില്* ഉണ്ടായിരുന്നു, മിതമായിട്ട് മതിയെന്ന് വിചാരിച്ചുകാണും. റിയാലിസ്റ്റിക്ക് ആയിട്ട്. പിന്നെ ബാല്യകാലത്തിന് അത്രെയും സമയം കൊടുക്കണ്ടായിരുന്നു. പടം തുടങ്ങി മുക്കാ മണികൂര്* കഴിഞ്ഞാ നാരായണനെ കാണിക്കുന്നത്. നേരിട്ട് ആദ്യത്തെ അവധിക്ക് വരുന്ന നാരായണില്* തുടങ്ങായിരുന്നു. അപ്പോ പിന്നെ പത്തേമാരി എങ്ങനെ കാണിക്കും എന്നാ ചോദ്യം വരാം, ഒന്ന് കറക്കി ചുറ്റിയിരുന്നെ രണ്ടും സാധിച്ചെന്നേം. അത്രേംകൂടെ നാരായണന്*റെ പ്രവാസി ജീവിതം വികസിപ്പിക്കായിരുന്നു എന്ന് തോന്നി. ഓര്*ത്തിരിക്കാവുന്ന ഒരു പാട്ട് ഇല്ലാതെപോയി. സലിം അഹമ്മദ് കഷ്ട്ടപെട്ടിട്ടുണ്ട്. സിന്*സിയറായിട്ടു കാര്യങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. പെട്ടി പാക്കുചെയുന്ന സീന്*, കസ്റ്റംസ് ഓഫീസിറുമായിട്ടുള്ള സീന്*, കള്ളകത്തിലൂടെ ഭാര്യക്ക് സ്നേഹം എത്തിക്കുന്ന സീന്*, ഇതൊക്കെ ഞാന്* കേട്ടിട്ടുള്ള കഥകളാ. കണ്ടപ്പോ സന്തോഷം തോന്നി. കടല്* എന്ന കോന്*സ്പറ്റും നല്ലപോലെ ഉപയോഗിച്ചിട്ടുണ്ട്. നീന്തികടന്നു പുതിയ ജീവിതം നല്*കിയ കടല്* തന്നെ വേണ്ടിവന്നു അമ്മയുടെ മരണത്തില്* നാരായണനെ ആശ്വസിപ്പിക്കാന്*. ലാഞ്ചി വേലായുധനെ വളര്*ത്തിയതും തകര്*ത്തതും കടല്* ആയിരുന്നു. കടലും ഗള്*ഫും ഒന്നും മോശം ആണന്നല്ല സിനിമ പറയാന്* ഉദ്ദേശിക്കുന്നത്. സ്വപ്നങ്ങള്* നശിച്ചവര്*ക്കും ഈ ഭൂമിയില്* ഒരു സ്ഥാനമുണ്ട് എന്നാ പറയാന്* ആഗ്രഹിക്കുന്നത്. അവരുടെ സ്വപ്*നങ്ങള്* നിറവേറി കാണില്ല, അവരിലൂടെ മറ്റു പലരുടെയും സ്വപ്*നങ്ങള്* പൂവണിഞ്ഞു കാണും. അത് അവരുടെകൂടെ വിജയമാണ്. അംഗീകരിക്കപ്പെടാരിലെങ്കിലും.
അവസാനം, നാരായണനെ അവതരിപ്പിച്ച ആ നടനെകുറിച്ച്. ഒറ്റ സീന്* മതി അദ്ധേഹത്തിന്*റെ റേഞ്ച് മനസിലാക്കാന്*. തിരിച്ചു പോവുന്നില്ല എന്നൊക്കെ തീരുമാനിച്ചിട്ട്, പോകേണ്ടി വരുമ്പോ, എല്ലാരോടും യാത്ര പറഞ്ഞു വീട്ടില്* നിന്ന് ഇറങ്ങിയിട്ട്, പന്തല്* ഇടുന്നവരോട് ഒരു കുറവും വരരുത് എന്നൊക്കെ പറഞ്ഞിട്ട് ഒരു നടത്തമുണ്ട്, മുള്ളുവേലി കെട്ടിയ വഴിയിലൂടെ. ആ സമയത്ത് അദ്ധേഹത്തിന്*റെ കയ്യില്* ഒരു കറുത്ത ബാഗുണ്ട്*. ആ ബാഗ്* ശരികും അദ്ധേഹത്തിന്*റെ കൈയ്യുടെ ഒരു ഭാഗമാണ്. പോവുമ്പോ കാലിയായിട്ട് കൊണ്ടുപോകും വരുമ്പോ നിറചോണ്ട് വരണം. അല്ലാതെ വന്നിട്ട് കാര്യമില്ല. പോവണം എന്ന് ബാഗുള്ള ആ കൈ പറയുന്ന, പോവണ്ടാ കുടുംബത്തിലെ ഒരു കല്യാണത്തിനും നാരായാണാ നിനക്ക് പങ്കെടുക്കാന്* സാധിച്ചിട്ടില്ല ഈ അവസരം കളയരുത് എന്ന് മറ്റേ കൈ അദ്ദേഹത്തോട് കെഞ്ചുന്നു. പോവാതിരികാന്* പറ്റില്ല. മുങ്ങിപോയി, ഇനീം കൈയും കാലുമിട്ടു അടിക്കുക തന്നെ മരണം വരെ. പദത്തിന്*റെ ശീര്*ഷകം സൂചിപ്പിക്കുന്നതുപോലെ സര്*വൈവലിനുവേണ്ടിയുള്ള യാത്ര. ബാഗ് കയ്യില്* കറക്കിച്ചുറ്റി മമ്മൂക്ക ആ സീനില്* കാണിക്കുന്ന ചില മൈന്യൂട്ടായിട്ടുള്ള ചെഷ്ടികളുണ്ട്, അന്യായം. ഉള്ളിലെ നീറ്റലും, പോകച്ചിലും ഒരു വശത്ത്, പ്രാരാബ്ധവും സ്നേഹവും മറുവശത്ത്. വേധനപിച്ചുകളഞ്ഞു. എന്*റെ കണ്ണ് ആദ്യം നിറഞ്ഞത്* അവിടെവെച്ചാ. ഇങ്ങേരെകൊണ്ട് ബലിയ എടങ്ങേറായല്ലോ എന്ന് മനസ്സില്* പറഞ്ഞുപോയി. വളരെ ലാഘവത്തോടെ ഇങ്ങനൊക്കെ അഭിനയിച്ചു കൂട്ടുമ്പോ അഭിനയം ഏതാണ്ട് ദോശ ചുടന്നപോലെ സിമ്പിള്* പണിയാണെന്ന് തോന്നിപ്പിച്ചു കളയും വിധത്തില്* സൂക്ഷ്മമായിട്ട് അഭിനയിച്ചു കളയും.
ഇത്രയൊന്നും എഴുതണം എന്ന് കരുതിയതല്ല. വെട്ടി കുറെയ്ക്കാനോ മാറ്റി എഴുതാനോ ഒന്നും മിനക്കിട്ടില്ല. മനപൂര്*വം.
ഈ പടത്തിനെ കുറിച്ച് വാചാലന്* ആയില്ലേ പിന്നെ ഏതിനാ ഈ കാത്തിരിപ്പ്*?