thanks...
സിനിമയുടെ പേര് ആദ്യം കേട്ടപ്പോൾ ഞാൻ ആലോചിച്ചത് ഇവന്മാർക്ക് പറയാൻ സുഖമുള്ള വല്ലതും ഇട്ടാൽ പോരെ എന്നായിരുന്നു. എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി ഈ സിനിമയ്ക്ക് ഇതിലും യോജിച്ച മറ്റൊരു പേര് ഇടാൻ ഇല്ല എന്ന് .
രഞ്ജിത്ത് ശങ്കറിന്റെ പുണ്യാളൻ അഗർബത്തീസും വർഷവും കൈകാര്യം ചെയ്തത് തളർച്ചയിൽ നിന്നും ആത്മവിശ്വാസം കൊണ്ട് മനുഷ്യൻ ഉയരങ്ങൾ കീഴടക്കുന്ന പ്രമേയമായിരുന്നു. സു .. സുധി വാത്മീകത്തിൽ കുറച്ചുകൂടി ശക്തമായി മനോഹരമായി ഇതേ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു.
വിക്കുള്ളവർ അനുഭവിക്കുന്ന വിഷമങ്ങളുടെ കഥ മലയാളത്തിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.ഇങ്ങനെ ഒന്ന് തിരഞ്ഞെടുത്തു
വളരെ മനോഹരമായി അവതരിപ്പിക്കാൻ രഞ്ജിത്തിനു കഴിഞ്ഞു.ഒരു നിമിഷം പോലും ബോറടിക്കാതെയാണ് വളരെ സീരിയസായിട്ടുള്ള കഥ പറഞ്ഞു പോകുന്നത്. അനാവശ്യമായ കോമടിയോ പാട്ടോ ഒന്നും സിനിമയിൽ കാണാൻ കഴിഞ്ഞില്ല.
ഏറ്റവും എടുത്തു പറയേണ്ടത് ജയസൂര്യയുടെ പ്രകടനമാണ്. കഥാപാത്രത്തോട് 100 % നീതി പുലർത്തിയ അദ്ദേഹം ഒരു സീനിൽ പോലും വിക്കുള്ളവരെ ഒന്നു മിമിക് ചെയ്യുന്നതായിട്ട്* തോന്നിയിട്ടില്ല. അത്രയ്ക്കും നാച്ചുറൽ ആയിരുന്നു. ഒരുപാട് സീനിൽ അദ്ദേഹം കണ്ണു നനയിച്ചു.
അജു വർഗീസ്* എന്ന നടന് കോമഡിയും character റോളും നന്നായി ചെയ്യാൻ കഴിയുമെന്നു അദ്ദേഹം തെളിയിച്ചു.
സിനിമ കണ്ട ഞാൻ തൃപ്തനാണ് ..
പ്രേഷകരെ motive ചെയ്യാനും inspire ചെയ്യാനും നല്ല സന്ദേശം തരുന്ന ഈ സിനിമയ്ക്ക് സാധിക്കും...
.ഇത്തരം നല്ല സിനിമകൾ ജയസൂര്യയിൽ നിന്നും രഞ്ജിത്ത് ശങ്കരിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
Thanks rohit
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
thanks bhai...
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..