Thanks bhai
24-12-2015
തീയറ്റർ : എറണാകുളം പത്മ 11:30am
സ്റ്റാറ്റസ് : 100%
സിനിമകൾ ഒക്കെ ഫസ്റ്റ് ഡേ തന്നെ കണ്ട് ശീലം ആയത് കൊണ്ട് രാവിലെ തന്നെ ഇറങ്ങി. എല്ലാരും നല്ല ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പടം. കൈയ്യടിയുടേയും ബഹളത്തിന്റെയും ഇടക്കിരുന്ന് കാണണം എന്നുള്ളത് കൊണ്ട് മൾട്ടിയിൽ പോകാതെ നേരെ പത്മയിലേക്ക് വിട്ടു. വിചാരിച്ചത് പോലെ ഗേറ്റ് തുറക്കുന്നതിന് മുൻപ് എത്താൻ പറ്റി. ഗേറ്റ് തുറന്നതും എല്ലാരും ഓടി കേറി. ആ കേറിയവൻമാരിൽ ഒരുത്തൻ എന്റെ ചുണ്ട് ഇടിച്ച് പൊട്ടിച്ചു. അങ്ങനെ ഇടിയും തൊഴിയും കൊണ്ട് അവസാനം ക്യൂിൽ നിന്നു. മുൻപിലായി ഏതാണ്ട് മുപത് പേർ. ടിക്കറ്റ് കൊടുത്തു തുടങ്ങി. വീണ്ടും ഇടിയും തൊഴിയും. മുൻപിൽ ഏതാണ്ട് രണ്ട് പേർ ബാക്കി ഉള്ളപ്പോൾ ടിക്കറ്റ് തീർന്നു. ഹൗസ്ഫുൾ ആയി. ക്ഷീണം മാറ്റാൻ പുറത്ത് ഇറങ്ങി ഒരു സർബത്ത് കുടിച്ചു. അപ്പോഴാണ് അറിഞ്ഞത് തിരക്ക് കാരണം സ്ക്രീൻ 2 ഇൽ ചാർളി ഇട്ടെന്ന്. നേരെ അകത്തേക്ക് ഓടി. അപ്പോഴാണ് നമ്മടെ ഒരു ദോസ്ത് അവിടെ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നു. അവന്റെ കയ്യീന്ന് ടിക്കറ്റ് എടുത്ത് ( " മേടിച്ചില്ല " ) കറക്റ്റ് സമയത്ത് അകത്ത് കേറി.....
ഞാൻ കണ്ട ചാർളി
കഥ ഒരേ സമയം ചാർളിയെ കുറിച്ചും ചാർളി മൂലം മറ്റുചിലർക്ക് ഉണ്ടാകുന്ന ചെറിയ ചെറിയ സന്തോഷങ്ങളെ കുറിച്ചും ആണ്. തന്നെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്ത് ആളുകളെ സന്തോഷിപ്പിക്കുകയും അതുകണ്ട് സ്വയം സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തി ആണ് ചാർളി. ആർക്കും ഇഷ്ടം തോന്നിപ്പോവുന്ന ഒരു കഥാപാത്രം. ടെസ്സ എന്ന കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയാണ് നമ്മൾ ചാർളിയെയും അയാളുടെ ചുറ്റുപാടുകളെയും കാണുന്നതും അറിയുന്നതും. കഥ മുന്നോട്ട് പോകുന്നതോടെ പുതിയ കഥാപാത്രങ്ങളെ ടെസ്സ പരിചയപ്പെടുന്നു. ടെസ്സയിലൂടെ നമ്മളും. കുഞ്ഞപ്പൻ എന്ന കഥാപാത്രത്തിന്റെ കഥ അതിഗംഭീരം ആയി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് സംവിധായകന് - അന്യായ ഫീൽ ആണ്.
മൊത്തത്തിൽൽ ഒരു ഫീൽ ഗുഡ് പടത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത ഒരു അടിപൊളി പടം.
എല്ലാർടെ പ്രകടനവും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ദുൽഖർ, പാർവ്വതി, നെടുമുടി വേണു. സംവിധാനം, ഛായാഗ്രഹണം, ബി.ജി.എം - ഇതും കിടു ആണ്. നെഗറ്റിവ് ആയി പ്രത്യേകിച്ച് ഒന്നും തോന്നീല.
റേറ്റിംഗ് : 8.5/10
ബോക്സ് ഓഫീസ് : ബ്ലോക്ക്ബസ്റ്റർ!
തീയറ്റർ റെസ്പോൺസ്
പത്മ ആണ് ! ഹൗസ്ഫുൾ ആണ് ! യൂത്ത് ആണ് ! ഊഹിക്കാമല്ലോ.... ഒരോ മിനിറ്റ് ഇടവിട്ട് കൈയ്യടീം വിസിലും. ഇവനൊകെ അടുത്ത ദിവസം കൈ അനക്കാൻ പറ്റിയാൽ ഭാഗ്യം....... എനിക്കും.
#FilmMaker![]()
Last edited by FilmMaker; 12-25-2015 at 06:10 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxxxxx bhai
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks bro . . . .
Good Review![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay