ചോദ്യം 23,
ചില സാങ്കേതിക കാരണങ്ങളാല് ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം വൈകുമെന്ന അറിയിപ്പ് വന്നതിനാല് സേതുരാമയ്യര് വല്ല മാഗസിനും വാങ്ങി വായിക്കാമെന്നു കരുതി എയര് പോര്ട്ടിനത്തെ ബുക്ക് സ്റ്റാളിനുള്ളിലേക്ക് കയറി.... അവിടെ പക്ഷെ മറ്റൊരാള് അവിടെ ഇതേ ആവശ്യത്തിനു തന്നെ അവിടെ വന്നിട്ടുണ്ടായിരുന്നു.... അയ്യരുടെ സുഹൃത്തും ഇംഗ്ലണ്ടിലെ പ്രശസ്ഥമായ സര്വകലാശാലയില് ജോലി ചെയ്യുന്ന പ്രശസ്ത ഗണിത ശാസ്ത്രഞ്ജനുമായ സി ആര് വി എന്നറിയപ്പെടുന്ന രാകേഷ് വര്മ....
സേതുരാമയ്യര് : "ഹാ... രാകേഷ് സാറോ.... സാര് ഇംഗ്ലണ്ടില് തന്നെയാണോ ഇപ്പോഴും...?" ചോദിച്ചു....
രാകേഷ് വര്മ :"അതെ സി ബി ഐ സാര്... ഒരത്യാവശ്യ കാര്യത്തിനു വേണ്ടി വന്നതാ... ഇന്ന് തിരിച്ചു പോകണം...... "
സേതുരാമയ്യര് : "അത് ശരി... അപ്പോള് ഭാര്യയും കുട്ടികളും വന്നില്ലല്ലേ..... "സേതുരാമയ്യര് ചോദിച്ചു....
രാകേഷ് വര്മ :"ഇല്ല.... ഭാര്യക്ക് ലീവ് ശരിയായില്ല... അത് കൊണ്ട് അവരാരും വന്നില്ല... അല്ല സാറെന്താ ഇവിടെ..... വല്ല തുമ്പും തേടി ഇറങ്ങിയതാണോ...? രാകേഷ് തമാശ രൂപത്തില് ചോദിച്ചു...
സേതുരാമയ്യര് : "സംഭവം ശരിയാണ്.. പക്ഷെ ഇവിടെയല്ല.. അങ്ങ് ബോംബെയില്....ഒരു കേസ് അന്വേഷണത്തിന് വേണ്ടി ബോംബെ വരെ ഒന്ന് പോകണം... " അയ്യര് തുടര്ന്ന്... നമ്മള് ഇതിനു മുന്പ് കണ്ടതു അഞ്ചു വര്ഷത്തിനു മുന്പ് ആയിരുന്നു... സാറിനു ഓര്മ്മയുണ്ടോ...?
രാകേഷ് വര്മ : അഞ്ചു വര്ഷമായല്ലേ.... എത്ര പെട്ടെന്നാണ് വര്ഷങ്ങള് കടന്നു പോകുന്നത്..... അതിനു ശേഷം സാറിനെ ഒന്ന് വിളിക്കാന് പോലും കഴിഞ്ഞില്ല... സാറിന്റെ ഫോണ് നമ്പറും ഇമെയില് ഐ ഡിയും ഒക്കെ മിസ്സ് ആയി....
സേതുരാമയ്യര് : "എനിക്കും തിരക്കിടനിടയില് സാറിനെ ബന്ധപ്പെടാന് പറ്റിയില്ല..... അത് പോട്ടെ, സാറിന്റെ കുട്ടികള്ക്ക് ഇപ്പോള് എത്ര വയസായി.....?
രാകേഷ് വര്മ : കുട്ടികളുടെ വയസ്..... ഹം.... എനിക്കിപ്പോള് മൂന്നു മക്കളുണ്ട്.... അതാ അവിടെ നിരനിരയായി നില്ക്കുന്ന ടാക്സി കാറുകള് കണ്ടില്ലേ... അതിന്റെ എണ്ണവും എന്റെ മക്കളുടെ വയസുകള് തമ്മില് കൂട്ടിയാല് കിട്ടുന്ന സംഖ്യയും തുല്യമാണ്.... അത് പോലെ, എന്റെ മക്കളുടെ വയസുകള് തമ്മില് ഗുണിച്ചാല് കിട്ടുന്ന സംഖ്യ ഒരേ സമയം സ്ക്വയറും ത്രികോണവുമായ ഏറ്റവും ചെറിയ സംഖ്യയാണ്.... (smallest non-trivial number which is both 'Square' and 'Triangular') സിബി ഐയിലെ ബുദ്ധിരാക്ഷസന്റെ മിടുക്ക് ഒന്ന് കാണട്ടെ.... രാകേഷ് വര്മ സേതുരാമയ്യരുടെ ബുദ്ധിയെ ചെറുതായി വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞു....
സേതുരാമയ്യര് : "സാറ് എനിക്ക് ഒരു പണി തന്നതാണല്ലേ.... കൂടുതല് എന്തെങ്കിലും ഡീറ്റയില് തരാനുണ്ടോ...?
രാകേഷ് വര്മ : "എന്റെ മൂത്ത മകന് മീന് നന്നായി കഴിക്കും..... "
സേതുരാമയ്യര് അല്പനേരത്തെ ആലോചനക്കു ശേഷം രാകേഷ്* വര്മയുടെ മൂന്നു കുട്ടികളുടെയും വയസുകള് കൃത്യമായി പറഞ്ഞു....
നിങ്ങള്ക്ക് കഴിയുമോ...?
Last edited by Hercules; 02-06-2016 at 10:11 PM.
Sponsored Links ::::::::::::::::::::Remove adverts | |
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Njaan parayunnathinu munpu Nijin paranju ....
When truth is a fantasy, reality lies ..
Narayana ... Narayana ...
Case.2,
ഇനി ചോദ്യം..നാട്ടിലെ ചെറുപ്പക്കാരനായ എം എല് ഇ യുടെ ഭാര്യ ഷോക്കേറ്റു മരിച്ചു.. മൊബൈല് ഫോണ് ചാര്ജെറില് നിന്നുമാണ് ഷോക്ക് ഏറ്റതെന്നാണ് പ്രാഥമിക നിഗമനം... പ്രാഥമിക നിഗമനത്തില് തന്നെ പോലീസിനു ഒരു അപകട മരണം ആണെന്ന് ബോധ്യമായി.. എം എല് എ ആണെങ്കിലും പേരിനെങ്കിലും നടപടികള് പൂര്ത്തിയാക്കേണ്ടത് കൊണ്ട്.. ഫോരെന്സിക് പരിശോധനക്കും പോസ്റ്റ്മോര്ട്ടത്തിനും ശേഷം പോലീസ് എം എല് എയുടെ മൊഴിയെടുത്തു...
"സര്, ഈ അവസ്ഥയില് ചോദ്യങ്ങള് ചോദിക്കുന്നത് ശരിയല്ലെങ്കിലും നടപടികള് പൂര്ത്തിയാക്കേണ്ടത് കാരണം സാറിനോട് ചില ചോദ്യങ്ങള് ചോദിക്കേണ്ടതുണ്ട്.. സാറ് സഹകരിക്കുമല്ലോ... "
"ഒഹ്.. അതിനെന്താ.. നിങ്ങളുടെ ജോലിക്ക് ഞാന് തടസം നില്ക്കുന്നില്ല.... ചോദിച്ചോളൂ..."
"ബെഡ് റൂമിലെ മൊബൈല് ഫോണ് ചാര്ജെറില് നിന്നും ഷോക്ക് ഏറ്റതാണെന്നാണ് പോലീസിന്റെ നിഗമനം.. അതും രാത്രി ഏകദേശം രാത്രി 9:45num 10 ഇനും ഇടയ്ക്കു.. ആ സമയത്ത് ഇവിടുണ്ടായിരുന്നില്ലേ..? ആരും അത് കണ്ടില്ലേ..? സാര് അപ്പോള് എവിടെ ആയിരുന്നു.. ? എനിക്ക് സാറിന്റെ ബെഡ് റൂം ഒന്ന് കണ്ടാല് കൊള്ളാമെന്നുണ്ട്.. "
മറ്റുള്ള പോലീസുകാരെയെല്ലാം വീടിനു മുന്വശത്ത് നിര്ത്തി ഇന്സ്പെക്ടര് എം എല് എ യുടെ കൂടെ ബെഡ്മിലോട്ടു നടന്നു..
"അന്ന് ഒരു പാട് തിരക്ക് പിടിച്ച ദിവസം ആയിരുന്നു എനിക്ക്...ബെഡ് റൂമിലോട്ടു നടക്കുമ്പോള് എം എല് എ പറഞ്ഞു തുടങ്ങി.. വൈകീട്ട് എട്ടുമണിയോടെ വീട്ടിലെത്തി.. വീട്ടില് ഭാര്യയും ഒരു വേലക്കാരിയും മാത്രമേ ഉള്ളൂ... വേലക്കാരി രാത്രിയായാല് അവരുടെ വീട്ടില് പോകും.. പിന്നെ ഞാനും ഭാര്യയും.. "
എം എല് എ ഒന്ന് നിര്ത്തി..
അപ്പോഴേക്കും അവര് ബെഡ് റൂമിലെത്തിയിരുന്നു.. പെട്ടെന്ന് ഇന്സ്പെക്ട്ടരുടെ കൈ തട്ടി ഒരു പഴയ ടൈം പീസ് താഴെ വീണു.. താഴെ വീണ ഉടനെ എങ്ങനെയോ അത്യുച്ചത്തില് അതിന്റെ അലാറം അടിക്കാന് തുടങ്ങി..
"ഹോ എന്തൊരു ശബ്ദം ആണിത്... ചെവി തുളഞ്ഞു പോവുമല്ലോ.. "ഇന്സ്പെക്ടര് പറഞ്ഞു...
"പഴയതാണെങ്കിലും അത് വളരെ നന്നായി പ്രവര്ത്തിക്കും.. ഇപ്പോഴത്തെ ഡിജിറ്റല് ക്ലോക്കിനെക്കാളും കൊള്ളാം.. ഞാന് നല്ല ഉറക്ക പ്രിയനായതു കൊണ്ട് ഇതിന്റെ ശബ്ദം കേട്ടാണ് എന്ന് ഞാന് ഉറക്കമുണരുന്നത്.. ശബ്ദം കൂടുതലായത് കൊണ്ട് ഇത് ഞാന് ആ മേശപ്പുറത്താണ് ഇത് വെക്കുന്നത്.. "
എം എല് എ മുറിയുടെ മൂലയിലുള്ള ഒരു മേശ ചൂണ്ടിക്കാണിച്ചു.. ആ മേശയും ബെഡ് റൂമിലെ കട്ടിലും തമ്മില് രണ്ടു മീറ്ററിലേറെ ദൂരം ഉണ്ടായിരുന്നു..
"ശരി.. സാര്. ബാക്കി പറഞ്ഞോളൂ.. " ഇന്സ്പെക്ടര് ഓര്മ്മിപ്പിച്ചു..
"ക്ഷീണിതനായത് കൊണ്ട് ഞാന് വന്നയുടനെ കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങാന് കിടന്നു... അപ്പോള് രാത്രി ഒരു 9:00 മണി ആയിട്ടുണ്ടാകും.. അടുത്ത ദിവസം എനിക്ക് പ്രത്യേക പ്രോഗ്രാം ഒന്നും ഇല്ലാത്തത് കാരണം, അടുത്ത ദിവസം രാവിലെ പത്തു മണിവരെ ഉറങ്ങാന് അലാറം പത്തു മണിക്ക് അടിക്കാന് സെറ്റ് ചെയ്തിട്ടാണ് ഉറങ്ങാന് കിടന്നത്.. ക്ഷീണം കാരണം ഞാന് നന്നായി ഉറങ്ങിപ്പോയി.. രാവിലെപത്തു മണിക്ക് അലാറം അടിച്ചപ്പോഴാണ് ഭാര്യ ഷോക്കേറ്റ് വീണു കിടക്കുന്നത് കണ്ടത്.. അപ്പോള് തന്നെ ഹോസ്പിറ്റലില് എത്തിച്ചു.. പക്ഷെ വൈകിപ്പോയിരുന്നു.." എം എല് എ യുടെ തൊണ്ടയൊന്നു ഇടറി..
"ശരി സാര്.. ഇത്രയും മതി.. ഫോര്മാലിറ്റീസിനു വേണ്ടി മാത്രമാണ്.. അപ്പോള് ഞങ്ങള് ഇറങ്ങുകയാണ്.. "
ഇന്സ്പെക്റ്റര് ബെഡ്റൂമിന് പുറത്തേക്കിറങ്ങി..
പോലീസ് വണ്ടികള് വീട്ടില് നിന്നും റോഡിലേക്കിറങ്ങി..
അല്പനേരം കഴിഞ്ഞപ്പോഴേക്കും ഒരു പോലീസ് ജീപ്പ് എം എല് എ യുടെ വീട്ടിനു മുന്നില് വന്നു നിന്നു.. അതില് നിന്നും ഇന്സ്പെക്റ്റര് ചാടിയിറങ്ങി.. വീടിനു മുന് വശത്തുണ്ടായിരുന്ന എം എല് എ ചോദ്യ ഭാവത്തില് ഇന്സ്പെക്ട്റ്ററെ നോക്കി..
"ക്ഷമിക്കണം സാര്.. താങ്കള് പറഞ്ഞ കഥ വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്.. താങ്കളെ കൂടുതല് ചോദ്യം ചെയ്യാന് വേണ്ടി എന്റെ കൂടെ പോലീസ് സ്റെഷനിലേക്ക് ഒന്ന് വരണം... "
എം എല് എ അന്ധാളിച്ചു നിന്നുപോയി..
എന്ത് കൊണ്ടാണ് ഇന്സ്പെക്റ്റര് തിരിച്ചു വന്നത്...? എം എല് എയെ സംശയിക്കാന് കാരണം എന്താണ്...? എം എല് എ കുറ്റവാളിയാണോ..?
Digital allathathu kondu rathri 10 manikku clock adikkum ...
When truth is a fantasy, reality lies ..
Narayana ... Narayana ...
super thread