Thanks for the Review
ഈ റിവ്യൂ ഇടുന്നതിനെ മുൻപേ ഒരു കാര്യം വ്യക്തമാക്കുന്നു. ഞാൻ ഒരു മമ്മൂട്ടിയോ മോഹൻലാലോ ഫാൻ അല്ല..ചില കൂട്ടുകാരുടെ ആഗ്രഹപ്രകാരം ആണ് ഞാൻ ഈ ചിത്രത്തിന് പോയത്. സിനിമ റിലീസ് ഡേ ഫാൻസ്* ഷോ കാണുന്ന പതിവ് എനിക്കില്ല. പക്ഷെ കടുത്ത മോഹൻലാൽ ആരാധകൻ ആയ ഒരു സുഹൃത്ത് വഴി ഞാനും കണ്ടു ഫാൻസ്* ഷോ ...അതിനാൽ ഈ റിവ്യൂ ഫാൻസ്* ഷോ കാണുമ്പോൾ ഉണ്ടാകുന്ന എനർജി കൂടി ഉൾക്കൊണ്ടാണ് ഞാൻ പറയുന്നത്..
Theater - Chalalkudy Surabhi
Time: 7:00 Am (Fans Show )
Housefull
ചിത്രത്തെ പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ ..ഇത് തികച്ചും ഒരു മോഹൻലാൽ വിസ്മയം ആയിരുന്നു. കൂടെ നല്ല ഗ്രാഫിക്സ് അറിയാവുന്ന വ്യക്തികളും നല്ല ക്യാമറാമാനും ആയപ്പോൾ പുലിമുരുഗൻ ഒരു അത്ഭുതം തന്നെ ആയിരുന്നു. മോഹൻലാൽ ആരാധകർക്ക് എന്തുകൊണ്ടും ആഘോഷിക്കാനും അര്മാദിക്കാനും ഉള്ള ഒരു ചിത്രം.. മനസ്സിൽ ഒരു പ്രതീക്ഷയും ഇല്ലാതെ പോളിയും എന്ന് കരുതി പോയ ഒരു ചിത്രം ( പ്രതീക്ഷ തോപ്പിൽ ജോപ്പനിൽ ആയിരുന്നു ),കാരണം വലിയ കൊട്ടി ഘോഷിച്ചു വന്ന ചിത്രങ്ങൾ എല്ലാം ഈ അടുത്ത കാലത്തു പൊളിഞ്ഞു തകരുന്നതാണ് പതിവ്. പക്ഷെ പുലിമുരുഗൻ ശെരിക്കും അഭിനന്ദനം അർഹിക്കുന്ന ഒരു ചിത്രം ആണ്..മലയാളത്തിൽ ഇംഗ്ലീഷ് നിലവാരത്തിൽ ഗ്രാഫിക്*സും സ്റ്റണ്ടും വിഷുവൽസും പിടിച്ചെടുത്തതിന് പുലിമുരുഗൻ ടീമിനെ അഭിനന്ദിക്കാതെ നിവർത്തിയില്ല..മോഹൻലാൽ എന്ന നടൻ നിറഞ്ഞാടിയ ഒരു സിനിമ എന്ന് വേണമെങ്കിൽ ഒറ്റ വക്കിൽ പറയാം. നല്ലൊരു മാസ്സ് ചിത്രം.. തിരക്കഥ കാര്യമായ റോൾ ഇല്ലാത്ത ഒരു ചിത്രമാണ്, കാരണം പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥയെ ഉള്ളു പടത്തിൽ. പക്ഷെ ഒരുപാടു കോരിത്തരിക്കുന്ന വിശ്വാൽസ് ഉണ്ട് പടത്തിൽ.. വളരെ മനോഹരമായ രീതിയിൽ തന്നെ ആണ് ടൈറ്റിൽ തുടങ്ങുന്നത് എന്നത് പടം കാണുവാൻ ഉള്ള ആത്മവിശ്വാസം കൂട്ടി.. ഈ പ്രായത്തിലും മോഹൻലാൽ എന്ന നടൻ ചെയ്ത സ്റ്റണ്ട് കാണുമ്പോൾ ഒന്നേ പറയാൻ ഉള്ളു ..നിങ്ങൾ ആരുടെ ഫാൻ ആയാലും നിങ്ങള്ക്ക് അഭിമാനിക്കാം മലയാളത്തിന് ഇങ്ങനെ ഒരു നടനെ കിട്ടിയതിനു..
Positives :
മോഹൻലാൽ തന്നെ ആണ് പോസിറ്റീവ് എഫ്ഫക്റ്റ് ( സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന പോലെ തോന്നും പല ഘട്ടങ്ങളിലും , ഒരു മാസ്സ് കഥാപാത്രത്തിന് അനിവാര്യമായ പോലെ തന്നെ..)
വിശ്വാൽ എഫക്ട് (ഒരു കാർട്ടൂൺ പോലെ ആയിരുന്നു മുൻപ് മലയാളത്തിൽ വിശ്വാൽ എഫക്ട് കാണിച്ചിരുന്നത്. പക്ഷെ ഇതിൽ നിങ്ങൾ നിരാശരാകില്ല )
സ്റ്റണ്ട് (ക്ലൈമാക്സ് സ്റ്റണ്ട് പ്രേത്യേക അഭിന്ദനം അർഹിക്കുന്നതാണ് )
ചിത്രീകരണം ചെയ്ത സ്ഥലങ്ങൾ ...
Negatives :
കഥ സാധാരണ കാണുന്ന ചിത്രം പോലെ പ്രേക്ഷകന് ഊഹിച്ചു എടുക്കാവുന്നതേ ഉള്ളോ..
കഥാപാത്രത്തിന് കൊടുത്തിരിക്കുന്ന റോളുകൾ ചെയ്ത സഹ നടന്മാർ ശെരിയായില്ല..മോഹൻലാലിൻറെ അനിയൻ ആയി വിനു മോഹൻ, കൂട്ടുകാർ ആയ വന്നവർ, കഞ്ചാവ് കൃഷി നടത്തുന്ന വെക്തി..ഇവരെല്ലാം മറ്റു നടന്മാർ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നാകും ആയിരുന്നു..
സെക്കന്റ് പാർട്ടിൽ - ഇടക്ക് എവിടെ വെച്ചോ മാസ്സ് സീൻ മാറി സിമ്പിൾ ആയി പോയി തുടങ്ങി..അതല്പം ലാഗ് തോന്നിക്കും..എങ്കിലും പിനീട് അത് പതുക്കെ പിക്കപ്പ് ചെയ്തു..
My Rating 3.25/5 (ധൈര്യമായി ടിക്കറ്റ് എടുക്കാം നിങ്ങൾ ഒരു എന്റെർറ്റൈനെർ മൂവി ആരാധകൻ ആണെങ്കിൽ..)
Waiting to see Thoppil Joppan by today or Tomorrow..
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
Thanks bhai
The Man Who Never Stops To Amaze Me - MAMMOOTTY !!!
Thanks my dear....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"