പ്രതീകാത്മക ചിത്രം |
കേരളതീരത്ത്* ജൂണ്‍* 9 അര്*ദ്ധരാത്രിമുതല്* ജൂലൈ 31 അര്*ദ്ധരാത്രി വരെ 52 ദിവസത്തേക്ക്* ട്രോള്‍* വലകളുപയോഗിച്ച്* കൊണ്ടുള്ള മത്സ്യബന്ധനത്തിന് വിലക്കേര്*പ്പെടുത്തിയിരിക്കുകയാണ്*. 3800 ഓളം വരുന്ന ട്രോള്‍* ബോട്ടുകള്‍*ക്കും അഞ്ഞൂറോളം വരുന്ന ഗില്‍* നെറ്റ്* ബോട്ടുകള്‍*ക്കും നൂറ്റിപതിനാല്* പേഴ്*സീന്‍* ബോട്ടുകള്‍*ക്കും ഇക്കാലയളവില്‍* നിരോധനം ബാധകമാണ്*. കഴിഞ്ഞ മെയ്* 18-ന് ഫിഷറീസ്* വകുപ്പുമ്രന്തി വിളിച്ചുചേര്*ത്ത ഉദ്യോഗസ്ഥരുടേയും ട്രേഡ്* യൂണിയന്* പ്രതിനിധികളുടേയും യോഗത്തിലാണ്* ഈ തീരുമാനമെടുത്തത്*.
കഴിഞ്ഞ പത്ത്* വര്*ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യ ഉത്പാദനം നടന്ന 2022 നുശേഷം നടക്കുന്ന ആദ്യത്തെ നിരോധനമാണിത്*. കഴിഞ്ഞ പത്ത്* വര്*ഷമായി അപ്രത്യക്ഷമായ മത്തിയടക്കമുള്ള മത്സ്യങ്ങള്‍* ഈ വര്*ഷം തിരികെയെത്തി. 2022-ല്‍* 6.89 ലക്ഷത്തോളം ടണ്‍* മത്സ്യം നാം പിടിച്ചു. ഉപരിതലമത്സ്യങ്ങളായ മത്തിയും അയലയും ധാരാളം ലഭിച്ചു.
2012-ല്‍* 3.98 ലക്ഷം ടണ്‍* മത്തിപിടിച്ചെടുത്ത സ്ഥാനത്ത്* 2021-ല്‍* കേവലം മൂന്ന് ടണ്ണിലേക്ക്* ഉല്പാദനം കൂപ്പുകുത്തിയിരുന്നു. ഒരു മത്സ്യവരള്*ച്ചാപാക്കേജ്* അനുവദിക്കണമെന്ന ഞങ്ങളുടെ ആവശ്യം സര്*ക്കാര്* അംഗീകരിച്ചില്ല. ഏതായാലും കാലാവസ്ഥ അനുകൂലമായതിനാലും, കോവിഡ്* കാലത്തെ നിരോധനം മൂലവും കഴിഞ്ഞ വര്*ഷം ഉപരിതല മത്സ്യങ്ങള്‍* ഗണ്യമായ രീതിയില്‍* ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്*. ഇതില്‍* തന്നെ ഗണ്യമായ ഒരു വിഭാഗം ചെറുമത്സ്യങ്ങളാണ്*.
ബോട്ടുകളും നിരോധിത ചെറുമത്സ്യങ്ങളെ ധാരാളമായി പിടിച്ചു. ഇവ തടയുന്നതില്‍* സര്*ക്കാര്* സംവിധാനം പരാജയവുമായി.
ലോകത്ത്* ഇന്നുപയോഗിക്കുന്നതില്‍* ഏറ്റവും വിനാശകരമായ ഒരു മത്സ്യബന്ധന സംവിധാനമാണ്* ട്രോളിംഗ്*. മത്സ്യക്കുഞ്ഞുങ്ങളേയും മത്സ്യത്തിന് ജീവിക്കാനാവശൃമായ പരിസ്ഥിതിയെയും പൂര്*ണ്ണമായും തകര്*ത്തുകൊണ്ടാണീ മത്സ്യബന്ധനസംവിധാനം പ്രവര്*ത്തിക്കുന്നത്*. പല രാജ്യങ്ങളിലും പൂര്*ണ്ണമോ ഭാഗികമോ ആയ മത്സ്യബന്ധന നിരോധനം നടപ്പില്‍* വന്നിട്ടുണ്ട്*. ഇന്തോനേഷ്യ 1979 മുതല്‍* ട്രോളിംഗ്* പൂര്*ണ്ണമായി നിരോധിച്ചിരിക്കുകയാണ്* അയല്‍*രാജ്യമായ ശ്രീലങ്കയിലും 2018 മുതല്‍* വര്*ഷം മുഴുവന്‍* ട്രോളിംഗ്* നിരോധനമുണ്ട്*. ഇന്ത്യാ സമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ്* നിരോധനകാലയളവുള്ളത്* ഇന്ത്യയിലാണ്*. 61 ദിവസം. കെനിയയിലും, സൗത്ത്* ആഫ്രിക്കയിലും, ബഹറിനിലും നാലുമാസവും സൌദി അറേബ്യയില്‍* അഞ്ചുമാസവും മഡഗാസ്കറിലും മൊസാംബിക്കില്‍* മൂന്ന് മാസവും നിരോധിച്ചിരിക്കുകയാണ്*.
കേരളത്തില്‍* സര്*ക്കാര്* നിയമിച്ച ഡോ.ബാലകൃഷ്ണന്* നായര്‍* കമ്മിറ്റിയുടെ ശുപാര്*ശയെത്തുടര്*ന്ന്* 1988 മുതല്‍* ട്രോളിംഗ്* നിരോധനമുണ്ട്*. 1994 മുതല്‍* 2018 വരെ 47 ദിവസമാണ്* ട്രോളിംഗ്* നിരോധനം. ഇന്ത്യാസര്*ക്കാര്* പുറംകടലില്‍* 61 ദിവസം നിരോധിച്ചതിനെത്തുടര്*ന്ന്* മറ്റ്* പല സംസ്ഥാനങ്ങളും നിരോധനം 61 ദിവസമായി നിജപ്പെടുത്തി. കേരളം ഇപ്പോഴും 52 ദിവസമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്*. 60 ദിവസമാക്കി നിരോധനം വര്*ദ്ധിപ്പിക്കുമെന്ന്* കഴിഞ്ഞ രണ്ടുവര്*ഷവും നിലപാടെടുത്ത സര്*ക്കാര്* തീരുമാനം ഈ വര്*ഷവും മന്ത്രി ആവര്*ത്തിച്ചിട്ടുണ്ട്*.
മത്സ്യമേഖലാപരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിംഗ്* നിരോധനം. ഇതോടൊപ്പം പരമ്പരാഗതമേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ട്*. ചെറുമത്സ്യങ്ങളുടെ പിടിത്തം കര്*ശനമായി തടയേണ്ടതുണ്ട്*. വല, യാനം, കണ്ണിവലുപ്പം തുടങ്ങിയവയിലും കര്*ശന നിയ്രന്തണങ്ങള്‍* കൊണ്ടുവരേണ്ടതുണ്ട്*. 2012 -ലെ കമ്മിറ്റിയുടെ ശുപാര്*ശയെത്തുടര്*ന്ന്* പുതിയ യാനങ്ങള്‍*ക്ക് രജിസ്ട്രേഷന്* നല്‍കില്ല എന്ന തീരുമാനവും കര്*ശനമായി പാലിക്കേണ്ടതുണ്ട്*. നിരോധന കാലയളവില്‍* അയല്‍* സംസ്ഥാനങ്ങളില്‍* നിന്നുള്ള ഫൈബര്‍* വള്ളങ്ങളുടെ പ്രവര്*ത്തനവും നിരോധിക്കേണ്ടതുണ്ട്*. മത്സ്യത്തൊഴിലാളികളുമായി ചര്*ച്ചചെയ്ത്* സംസ്ഥാന സമുദ്രമത്സൃബന്ധന നിയമം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുമുണ്ട്*. ഇക്കാര്യങ്ങളില്‍* തൊഴിലാളികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സമീപനമാണ്* സര്*ക്കാര്* തീരുമാനിക്കേണ്ടതും.
അതേ സമയം മത്സ്യത്തൊഴിലാളികളുടെ ചില ആവശ്യങ്ങളും പരിഗണിക്കുകയും ഗൗരവത്തിലെടുക്കുകയും വേണം. നിരോധനം ബാധകമാകുന്ന മേഖലകളില്‍* സൗജന്യറേഷനടക്കം വിതരണം ചെയ്യാന്‍* തീരുമാനിച്ചിട്ടുണ്ടെങ്കിലും തമിഴ്നാടും, കര്*ണ്ണാടകയും ചെയ്യുന്നതുപോലെ സാമ്പത്തിക സഹായം ചെയ്യണമെന്ന ഞങ്ങളുടെ ആവശം അംഗീകരിക്കപ്പെട്ടില്ല. പകരം പഞ്ഞമാസാനുകുല്യത്തിന്റെ ഒരു ഗഡു വിതരണം ചെയ്യും. മേഖലയിലെ സുരക്ഷ കാര്യക്ഷമമാക്കാനും, തൊഴിലാളികളുടെ ഐഡന്റിറ്റി കാര്‍*ഡ്* പരിശോധന കര്*ശനമാക്കാനും യോഗത്തില്‍* തീരുമാനമെടുത്തു.