Page 103 of 145 FirstFirst ... 35393101102103104105113 ... LastLast
Results 1,021 to 1,030 of 1445

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1021
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default


    കാര്*ബണ്* ക്രെഡിറ്റ് കടന്ന് ഗ്രീന്* ക്രെഡിറ്റിലേക്ക്; വാങ്ങാം വില്*ക്കാം, വിപണിയും ഒരുങ്ങുന്നു





    പരിസ്ഥിതിയെ ബഹുമാനിച്ചുകൊണ്ടുള്ള ജീവിതശൈലി രൂപപ്പെടുത്താനും വിവിധ മേഖലകളില്* കാലാവസ്ഥാ സൗഹൃദമായ പ്രവര്*ത്തന രീതികള്* പ്രോത്സാഹിപ്പിക്കാനുമായി വിപണി മുന്*നിര്*ത്തിയുള്ള പദ്ധതിക്കു കരട് വിജ്ഞാപനമായി. കാര്*ബണ്* പുറന്തള്ളി പ്രകൃതിയെ കൊല്ലുന്ന രീതിക്കു കടിഞ്ഞാണിടാനും ആഗോളതാപനത്തെ വരുതിയിലാക്കാനും ലോകരാജ്യങ്ങള്* നേരത്തെ തന്നെ ഗ്രീന്* ക്രെഡിറ്റ് നടപ്പാക്കി തുടങ്ങിയിരുന്നു. ഈ പദ്ധതിക്ക് ഇപ്പോള്* ഇന്ത്യ നിയമപരമായ അംഗീകാരം നല്*കിക്കഴിഞ്ഞു. ഇനി മുതല്* പരിസ്ഥിതി സൗഹൃദ പ്രവര്*ത്തനങ്ങള്* നടത്തുന്ന സ്ഥാപനങ്ങള്*ക്കും വ്യക്തികള്*ക്കും ഗ്രീന്* ക്രെഡിറ്റ് ലഭിക്കും.


    നേരത്തെ കാര്*ബണ്* നിരക്കു കുറയ്ക്കുന്നത് സഹായകരമായ പ്രവര്*ത്തനങ്ങള്* നടത്തുന്നവര്*ക്ക് കാര്*ബണ്* ക്രെഡിറ്റ് നല്*കിയിരുന്നു. ഇതിനെ വിപുലീകരിച്ച് കൂടുതല്* പരിസ്ഥിതി സൗഹാര്*ദപരമായ പ്രവര്*ത്തനങ്ങള്*ക്ക് കൂടി ഊന്നല്* നല്*കിയാണ് ഗ്രീന്* ക്രെഡിറ്റ് നല്*കുന്നത്. വ്യക്തികളെയും സമൂഹത്തെയും പരിസ്ഥിതി സൗഹാര്*ദമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ചട്ടക്കൂടുകള്*ക്ക് ഉള്ളില്* നിന്നുകൊണ്ടു ചുമതലകള്* നിറവേറ്റാന്* സ്വകാര്യമേഖല വ്യവസായങ്ങളെയും കമ്പനികളെയും സര്*ക്കാര്* പ്രോത്സാഹിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ ഗ്രീന്* ക്രെഡിറ്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്* റൂള്*സ് 2023 കരട് പറയുന്നു. കരട് വിജ്ഞാപനം അനുസരിച്ച്* ഗ്രീന്* ക്രെഡിറ്റുകള്* ജനറേറ്റ് ചെയ്യുകയോ വാങ്ങുകയോ ചെയ്തുകൊണ്ട് കമ്പനികള്*ക്ക് പ്രവര്*ത്തിക്കാം.

    എന്താണ് ഗ്രീന്* ക്രെഡിറ്റ് ( GCP)

    പരിസ്ഥിതി പ്രവര്*ത്തനങ്ങള്*ക്ക് പ്രോത്സാഹം നല്*കുക എന്ന ലക്ഷ്യത്തോടെകേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തില്* ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ഗ്രീന്* ക്രെഡിറ്റിനായി ഒരു മത്സരാധിഷ്ഠിത വിപണി തന്നെ ലക്ഷ്യമിടുന്നുണ്ട്. അതുവഴി, വ്യക്തികളും സ്ഥാപനങ്ങളും സ്വയമേ പരിസ്ഥിതി പ്രവര്*ത്തനങ്ങള്*ക്ക് മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. ഗ്രീന്* ക്രെഡിറ്റ് വില്*ക്കാനും വാങ്ങാനും കഴിയുന്നതിലൂടെ വിപണി സജീവമാകുകയും സാമ്പത്തിക ലക്ഷ്യം മുന്*നിര്*ത്തിയും പരിസ്ഥിതി പ്രവര്*ത്തനങ്ങള്* വ്യാപകമായി നടത്തപ്പെടുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

    ഗ്രീന്* ക്രെഡിറ്റ് പ്രോഗ്രാമിന് കീഴില്*, വ്യക്തികള്*ക്കും സ്ഥാപനങ്ങള്*ക്കും അവര്* നേടിയ ഗ്രീന്* ക്രെഡിറ്റുകള്* ട്രേഡ് ചെയ്യാന്* കഴിയുന്ന ഒരു ആഭ്യന്തര വിപണി പ്ലാറ്റ്*ഫോം സ്ഥാപിക്കാന്* സര്*ക്കാര്* പദ്ധതിയിടുന്നുണ്ട്.. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഗ്രീന്* ക്രെഡിറ്റ് ആവശ്യമാണെന്നിരിക്കേ, പാരിസ്ഥിതിക പ്രവര്*ത്തനങ്ങള്* നടത്തി ഗ്രീന്* ക്രെഡിറ്റ് സമ്പാദിക്കാന്* സമയോ സാഹചര്യമോ ഇല്ലാതെ വന്നാല്* ഗ്രീന്* ക്രെഡിറ്റ് ഉള്ളവരില്* നിന്ന് പണം നല്*കി സ്വന്തമാക്കാം.

    പരിസ്ഥിതി സംരക്ഷണ നിയമത്തിന് വിധേയമായാണ് ഇന്ത്യയിലെ കമ്പനികള്* പ്രവര്*ത്തിക്കുന്നത്. ഇത്തരത്തില്* നിയമങ്ങള്* പാലിക്കുന്ന കമ്പനികളെ മാത്രമല്ല, വ്യക്തികളെയും തദ്ദേശ സ്ഥാപനങ്ങളെയും സര്*ക്കാര്* പ്രോത്സാഹിപ്പിക്കുകയും ഇവര്*ക്ക് ഇത്തരം പ്രവര്*ത്തനങ്ങള്* നടത്താന്* അധിക വിഭവ സാമഹരണത്തിനായി സഹായിക്കുകയും ചെയ്യുക, കാര്*ബണ്* ബഹിര്*ഗമനം കുറച്ച് എല്ലാ മേഖലകളില്*നിന്നും പരിസ്ഥിതിയെ മുന്*നിര്*ത്തിയുള്ള പ്രവര്*ത്തനങ്ങള്* പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ.

    ചെറുകിട സ്ഥാപനങ്ങള്*, വ്യക്തികള്*, കാര്*ഷിക ഉത്പാദന സംഘങ്ങള്*, കോര്*പ്പറേറ്റുകള്*, വനവത്കരണ പ്രസ്ഥാനങ്ങള്*, സുസ്ഥിര കാര്*ഷിക സംരംഭങ്ങള്*, നഗര-ഗ്രാമ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്*, സ്വകാര്യ മേഖലയിലെ വ്യവസായങ്ങള്*, സംഘടനകള്* എന്നിവയ്*ക്കെല്ലാം പ്രവര്*ത്തനങ്ങളെ മുന്* നിര്*ത്തി ഗ്രീന്* ക്രെഡിറ്റുകള്* നല്*കും. ഗ്രീന്* ക്രെഡിറ്റുകള്* ലഭിക്കാനായി നടത്തുന്ന പാരിസ്ഥിതിക പ്രവര്*ത്തനങ്ങളിലൂടെ കാര്*ബണ്* പുറന്തള്ളുന്നത് ഉള്*പ്പെടെയുള്ള പ്രയോജനങ്ങള്* ലഭിക്കും. അതിലൂടെ ഭൂമിയെ സംരക്ഷിക്കാനാകും.

    ഗ്രീന്* ക്രെഡിറ്റുകള്* ലഭിക്കാനായി നടത്തുന്ന പ്രവര്*ത്തങ്ങള്*ക്ക് കാര്*ബണ്* വിപണിയില്*നിന്ന് കാര്*ബണ്* ക്രെഡിറ്റുകള്* ലഭിച്ചേക്കാം എന്നും 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്* പറയുന്നു. കരട് വിജ്ഞാപനത്തെ പറ്റി പൊതുജനങ്ങളില്*നിന്നും അഭിപ്രായങ്ങളും നിര്*ദ്ദേശങ്ങളും തേടിയിട്ടുണ്ട്. 60 ദിവസത്തിന് ശേഷം ഇവ പരിഗണിക്കുമെന്നാണ് സര്*ക്കാര്* വ്യക്തമാക്കുന്നത്. പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യ ഘട്ടത്തില്* ഒരോ സെക്ടറില്*നിന്നും രണ്ടോ മൂന്നോ പ്രവര്*ത്തനങ്ങള്* പദ്ധതി വിശദമായി രൂപകല്*പ്പന ചെയ്യാനും പൈലറ്റിങ്ങിനുമായി പരിഗണിക്കും,

    ഗ്രീന്* ക്രെഡിറ്റില്* ഉള്*പ്പെടുന്ന മേഖലകള്*

    ട്രീ പ്ലാന്റേഷന്* അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റുകള്*: വൃക്ഷത്തൈ നട്ടും വനനശീകരണം തടഞ്ഞും രാജ്യത്തുടനീളം പച്ചപ്പ് വര്*ദ്ധിപ്പിക്കാന്* നടത്തുന്ന പ്രവര്*ത്തനങ്ങള്*ക്ക് നല്*കുന്നതാണ് ഇത്.
    ജലത്തെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റുകള്*: ജലസംരക്ഷണം, ജലസംഭരണം, ജല ഉപയോഗ കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്*ത്തനങ്ങളിലൂടെ ഇത് ലഭിക്കും.
    സുസ്ഥിര കാര്*ഷിക അധിഷ്ഠിത ക്രെഡിറ്റുകള്*: ഉല്*പ്പാദനക്ഷമത, മണ്ണിന്റെ ആരോഗ്യം, ഉല്*പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രകൃതിദത്തവും പുനരുല്*പ്പാദിപ്പിക്കുന്നതുമായ കാര്*ഷിക രീതികളും ഇതിലൂടെ ഭൂമിയുടെ പുനരുദ്ധാരണവും നടത്തുമ്പോള്* ലഭിക്കുന്ന ക്രെഡിറ്റുകള്*
    മാലിന്യ സംസ്*കരണത്തെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റുകള്*: മാലിന്യ ശേഖരണം, വേര്*തിരിക്കല്*, മാലിന്യ സംസ്*കരണം എന്നിവയുള്*പ്പെടെ മാലിന്യ സംസ്*കരണത്തിനായി സുസ്ഥിരവും മികച്ചതുമായ രീതികള്* പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകള്*.

    വായു മലിനീകരണം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റുകള്*:


    കാര്*ബണ്* ക്രെഡിറ്റും ഗ്രീന്* ക്രെഡിറ്റും

    കല്*ക്കരി, പെട്രോള്*, ഡീസല്*, മണ്ണെണ്ണ തുടങ്ങിയ ഫോസില്* ഇന്ധനങ്ങള്* കത്തുമ്പോള്* വാതകള്* പുറന്തള്ളുന്നതിനെയാണ് കാര്*ബണ്* എമിഷന്* എന്നുപറയുന്നത്. ആഗോളതാപനം വര്*ധിക്കാന്* പ്രധാന കാരണമായി വിലയിരുത്തത് ഇത്തരം കാര്*ബണുകളാണ്. കാര്*ബണ്* പുറന്തള്ളുന്നതിന്റെ അളവ് കുറച്ച് അത് പൂജ്യത്തില്* എത്തിക്കേണ്ടത് ഭൂമിയുടെ നിലനില്*പ്പിന് തന്നെ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ലോകരാജ്യങ്ങള്* ശക്തമായ നടപടികളുമായി മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലാണ് 'കാര്*ബണ്* ന്യൂട്രല്*', 'നെറ്റ് സീറോ' തുടങ്ങിയ പ്രയോഗങ്ങള്* വാര്*ത്തയാകുന്നത്.

    മനുഷ്യ ഇടപെടലുകളിലൂടെയും പ്രക്രിയകളിലൂടെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്*ബണ് തുല്യമായ അളവിലുള്ള മരങ്ങളെ വെച്ചുപിടിപ്പിച്ചും മറ്റുപാധികള്* സ്വീകരിച്ചും കാര്*ബണിന്റെ അളവിനെ ഇല്ലാതാക്കുന്ന സാഹചര്യമാണ് 'കാര്*ബണ്* ന്യൂട്രല്*.' ആഗോള താപന വര്*ധന രണ്ട് ഡിഗ്രി സെല്*ഷ്യസില്* പിടിച്ചുനിര്*ത്തുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് ഹരിതഗൃഹവാതകങ്ങള്* പുറന്തള്ളുന്നതിന്റെ അളവ് 50 ശതമാനത്തില്* കുറയേണ്ടതുണ്ട്.

    പാരീസ് ഉടമ്പടി 2015-ന്റെ ഭാഗമായി രാജ്യങ്ങള്* കാര്*ബണ്* നിയന്ത്രിക്കാനുള്ള പദ്ധതികള്* ആവിഷ്*കരിക്കുന്നുണ്ട്. കാര്*ബണ്* പൂര്*ണമായും ഇല്ലാതാക്കല്* എളുപ്പമല്ലെങ്കിലും ഓരോ രാജ്യത്തിന്റെയും അന്തരീക്ഷത്തിന് താങ്ങാവുന്ന നിരക്കില്* ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിച്ചുനിര്*ത്തുക എന്നതാണ് 'നെറ്റ് സീറോ കാര്*ബണ്* എമിഷന്*' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്*ബണ്*, ന്യൂട്രല്*, നെറ്റ് സീറോ തുടങ്ങിയ ലക്ഷ്യങ്ങള്* നേടാനാണ്* കാര്*ബണ്* ക്രെഡിറ്റ് എന്ന ആശയങ്ങളുമായി ലോകരാജ്യങ്ങള്* മുന്നോട്ടുവന്നത്. ഇതേ ലക്ഷ്യത്തിന്റെ ചുവടുപറ്റിയാണ് രാജ്യം ഗ്രീന്* ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുന്നതും

    അന്തരീക്ഷത്തില്* സൃഷ്ടിക്കപ്പെടുന്ന കാര്*ബണ്* വലിച്ചെടുക്കാന്* സസ്യങ്ങള്*ക്കു സാധിക്കും. കൂടുതല്* മരങ്ങള്* വെച്ചുപിടിപ്പിക്കുന്നതിലൂടെയും മറ്റും അന്തരീക്ഷത്തിലെ കാര്*ബണിന്റെ അളവ്* കുറയ്ക്കാനാകും. ഇതിനായി പ്രവര്*ത്തിക്കുന്നവര്*ക്ക് നല്*കുന്ന പ്രതിഫലമാണ് കാര്*ബണ്* ക്രെഡിറ്റ്. കാര്*ബണ്* പുറന്തള്ളുന്നവര്*ക്ക് തന്നെ അതിനെ അന്തരീക്ഷത്തില്*നിന്ന് തുടച്ചുനീക്കാനുള്ള പ്രവൃത്തികള്* ചെയ്യാം.

    വളരെയധികം കാര്*ബണ്* പുറന്തള്ളുന്ന ഊര്*ജ സ്രോതസ്സുകള്*ക്കു പകരം സോളാര്*, കാറ്റാടിയന്ത്രം പോലുള്ള ഊര്*ജസ്രോതസ്സുകള്* ഉപയോഗിച്ചും മറ്റും ഉത്പാദനം അനുവദിക്കപ്പെട്ട പരിധിയേക്കാള്* കാര്*ബണ്* ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും കര്*ബണ്* ക്രെഡിറ്റ് ലഭിക്കും. കാര്*ബണ്* ക്രെഡിറ്റ് കൈവശമുള്ള രാജ്യങ്ങള്*ക്കും സ്ഥാപനങ്ങള്*ക്കുമെല്ലാം ഈ ക്രെഡിറ്റ് വില്*പന നടത്തി സാമ്പത്തികലാഭം നേടുകയും ചെയ്യാം.

    കാര്*ബണ്* ബഹിര്*ഗമനത്തിന് ഉത്തരവാദികളായ വ്യക്തികള്*, സ്ഥാപനങ്ങള്*, സര്*ക്കാരുകള്* തുടങ്ങിയവയ്ക്ക് മറ്റു വ്യക്തികള്*, സ്ഥാപനങ്ങള്*, മറ്റു രാജ്യങ്ങളിലെ സര്*ക്കാരുകള്* എന്നിവയില്*നിന്ന് വില കൊടുത്ത് കാര്*ബണ്* ക്രെഡിറ്റ് വാങ്ങാനും കൈയ്യിലുള്ള കാര്*ബണ്* ക്രെഡിറ്റ് വില്*ക്കാനും സാധിക്കുന്ന ഒരു മാര്*ക്കറ്റ് സംവിധാനമാണ് കാര്*ബണ്* ക്രെഡിറ്റ് മാര്*ക്കറ്റ്. ഇതേ മാതൃകയായിരിക്കും സര്*ക്കാര്* ഗ്രീന്* ക്രെഡിറ്റിന്റെ കാര്യത്തിലും പിന്തുടരുക.

    ചുരുക്കിപ്പറഞ്ഞാല്* പരിസ്ഥിതി പ്രവര്*ത്തനങ്ങളിലൂടെ പണവും സമ്പാദിക്കാം.


  2. #1022
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    മുന്തിരിവള്ളികളിൽ ഉലഞ്ഞ് ഫ്രാൻസ്; 'വീഞ്ഞുയുദ്ധ'ത്തിൽ ചൈന വിജയിക്കുമോ?





    വീഞ്ഞുണ്ടാക്കുന്നവരുടെ സ്വര്*ഗമായിരുന്നു ഫ്രാന്*സ്. കുറ്റിയായി വെട്ടിനിര്*ത്തിയ മുന്തിരിപ്പാടങ്ങള്* തെക്കന്* ഫ്രാന്*സിലുടനീളം പ്രൗഢിയോടെ പരന്നുകിടന്നു. തലമുറകളായി മുന്തിരികൃഷിയും വീഞ്ഞ് നിർമ്മാണവും കുലത്തൊഴിലായി കൊണ്ടുനടന്ന വലിയൊരു വിഭാഗം കൃഷിക്കാര്*, മറ്റൊരു തൊഴിലിനെക്കുറിച്ചും അവര്* ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. റോമന്* അധിനിവേശത്തിന് നൂറ്റാണ്ടുകള്* മുമ്പേ ഫ്രാന്*സില്* വൈൻ ഉണ്ടാക്കാന്* തുടങ്ങിയിരുന്നു. പക്ഷേ, ഇന്നു കാണുന്നത്രയും വിശാലമായി ഇവിടെ മുന്തിരിച്ചെടികള്* നട്ടുപിടിപ്പിച്ചത് റോമക്കാരാണ്. ഫ്രഞ്ച് സംസ്*കാരത്തിന്റെ പ്രധാനപ്പെട്ടൊരു അടയാളമാണ് വീഞ്ഞ്. ആഡംബരത്തിന്റെ പ്രതീകം. എന്നാലിന്ന് മുന്തിരിവീഞ്ഞു നിര്*മാണരംഗത്ത് ഫ്രാന്*സിന്റെ കിരീടത്തിന് ഇളക്കം തട്ടിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തെക്കന്* ഫ്രാന്*സിലെ പരമ്പരാഗത വൈന്* ഉത്പാദകര്* നിലനില്*പിനുവേണ്ടി പൊരുതുകയാണ്. വൈന്* ലോകം മാറുന്നു. കുത്തകകളാവാന്* പല രാജ്യങ്ങളാണ് മത്സരത്തിനുള്ളത്.


    ഏറ്റവും മുന്തിയ വീഞ്ഞ്

    ഫ്രഞ്ച് മുന്തിരിവീഞ്ഞിന്റെ ചരിത്രം തുടങ്ങുന്നത് ബോഡോയിലാണെന്നു പറയാം. തെക്കു പടിഞ്ഞാറന്* ഫ്രാന്*സിലെ വലിയൊരു ദേശം. സുലഭമായ പലതരം മുന്തിരി കൊണ്ടുണ്ടാക്കിയ വീഞ്ഞുകള്* രുചിച്ചും വാങ്ങിയും വിനോദയാത്രകള്* നടത്താവുന്ന ആറായിരത്തോളം വൈന്* എസ്റ്റേറ്റുകള്* ഇവിടെയുണ്ട്. 2007-ല്* ഈ പ്രദേശത്തെ യുനെസ്*കോ ലോക പൈതൃകപ്പട്ടികയില്* പെടുത്തി. 1,15,100 ഹെക്ടറിലായി പരന്നുകിടക്കുന്ന ബോഡോയിലെ വിന്യാര്*ഡുകള്* ഏകദേശം 6.5 മില്യണ്* ഹെട്രോ ലിറ്റര്* വീഞ്ഞാണ് വര്*ഷം തോറും ഉണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും മുന്തിയ വീഞ്ഞെന്ന് ബോഡോ വൈന്* അറിയപ്പെടുന്നു. മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങി വീഞ്ഞിനു വീര്യം പകരാന്* വേണ്ട എല്ലാ ഘടകങ്ങളും ഒന്നിച്ചു ചേരുന്നിടമാണ്* ബോഡോ. ലോകപ്രീതി പിടിച്ചുപറ്റിയ പലവിധം പ്രാദേശിക മുന്തിരിവര്*ഗങ്ങള്* ഫ്രാന്*സിലുണ്ട്.

    ലോങ്*ഡോക് റുസ്സിലിയോണ്*- ലോകത്തെ ഏറ്റവും വലിയ വൈന്* മേഖല

    ഫ്രാന്*സിലെ പുരാതന വീഞ്ഞു സംസ്*കാരമുള്ള ലോങ്*ഡോക് റുസ്സിലിയോണാണ് ലോകത്ത് ഏറ്റവുമധികം വൈനുണ്ടാക്കുന്ന മേഖല. ഫ്രാന്*സില്* ഉത്പാദിപ്പിക്കുന്ന വൈനിന്റെ മൂന്നിലൊന്നും ഇവിടെനിന്നാണ്. ബോഡോ പോലെത്തന്നെ മുന്തിരികൃഷിക്ക് ഏറ്റവും ഉചിതമായ കാലാവസ്ഥയാണിവിടെയും. ലോകം കുടിക്കുന്ന വൈനിന്റെ അഞ്ചു ശതമാനവും വരുന്നത് ലോങ്*ഡോക്കില്* നിന്നാണ്. വര്*ഷം ഏകദേശം 1.7 ബില്യണ്* ബോട്ടിലുകള്*. വലിയൊരു വൈന്* വ്യവസായിക മേഖലയാണിത്.



    പ്രതീകാത്മക ചിത്രം

    ഫ്രഞ്ച് വൈനിന്റെ വീര്യം കുറയുമ്പോള്*

    ഫ്രഞ്ചുകാരുടെ വീഞ്ഞുപ്രിയം കുറയുകയാണ്. ലഹരിയില്ലാത്ത ഒരു ഗ്ലാസ് ഫ്രഞ്ച് വൈന്* ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കില്* ഇന്നത് മാറി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്*നിന്നും പല വിലയ്ക്കു വൈന്* കിട്ടുമ്പോള്* മുന്തിയ ഫ്രഞ്ചു വൈന്* തന്നെ വേണമെന്നവര്*ക്ക് നിര്*ബന്ധമില്ല. വിപണിക്കൊത്ത് ആളുകള്*ക്ക് ചോയ്*സുണ്ട്. ഇറ്റലി, കാലിഫോന്*ണിയ, ചിലെ, ഓസ്*ട്രേലിയ തുടങ്ങിയ ഇടങ്ങളില്* വൈന്* ഉത്പാദിപ്പിക്കുന്നുണ്ട്. വൈന്* വിപണി കടുത്ത മത്സരത്തിലാണ്. മത്സരത്തിനൊത്ത് കലര്*പ്പെത്തുന്നതും ഭീഷണി തന്നെ. ഫ്രഞ്ച് വൈനെന്ന ലേബലില്* നിലവാരമില്ലാത്ത വീഞ്ഞു വില്*ക്കുന്നവരും ധാരാളം.

    ഫ്രാന്*സിലെ 'വൈന്* ഭീകരത'


    1960-കളുടെ തുടക്കത്തില്* അള്*ജീരിയയില്*നിന്ന് ഫ്രാന്*സിലേക്ക് വൈന്* ഇറക്കുമതി തുടങ്ങിയതായിരുന്നു ആദ്യ തിരിച്ചടികളിലൊന്ന്. കുറഞ്ഞ വിലയില്* ഫ്രഞ്ചു വിപണിയിലെത്തിയ അള്*ജീരിയന്* വൈന്* ഫ്രഞ്ച് വീഞ്ഞ് നിർമ്മാതാക്കൾക്കു ഭീഷണിയായി. ഫ്രാന്*സില്* അസ്വസ്ഥതയുടെ കാലം തുടങ്ങി. മേഖലയില്* പതിയെ ഒളിപ്പോര് സംഘടന വളര്*ന്നു. ക്രാവ് (റീജ്യണല്* വൈന്* ആക്ഷന്* കമ്മിറ്റി). സ്വന്തം താല്*പര്യങ്ങള്* നടപ്പിലാക്കാന്* ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രാദേശിക വൈന്* ഉല്*പാദകരുടെ കൂട്ടായ്മ. ലോങ്*ഡോക്കിലെ വൈന്* ഉല്*പാദകര്* സര്*ക്കാരിനോട് ചില ആവശ്യങ്ങള്* മുന്നോട്ടുവെച്ചിരുന്നു. കര്*ഷകര്*ക്ക് സര്*ക്കാരിന്റെ സംരക്ഷണവും സബ്*സിഡിയും. അതിന് അനുകൂല നടപടിയുണ്ടായില്ല. അതോടെ ക്രാവ് രാജ്യത്തെ ഭീകരമുഖമായി. നന്നായി പ്രവര്*ത്തിച്ചുപോവുന്ന മുന്തിരിത്തോട്ടങ്ങള്* തിരഞ്ഞുപിടിച്ച് ക്രാവ് സംഘം ആക്രമിച്ചു. ചില വൈന്* മേഖലകള്* സമ്പന്നമായി പ്രവര്*ത്തിക്കുന്നതും ക്രാവിനെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാന്*. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വീഞ്ഞുല്*പാദകരും ആക്രമിക്കപ്പെട്ടു.

    നഗരങ്ങളില്* തീയിട്ടും സര്*ക്കാര്* സംവിധാനങ്ങള്* ആക്രമിച്ചും പ്രക്ഷോഭം മുന്നേറി. ഭീകരസംഘടനയെന്നു വിളിക്കുമ്പോഴും ക്രാവിന്റെ പ്രക്ഷോഭത്തിന്റെ ലക്ഷ്യം സാധാരണക്കാരല്ലായിരുന്നു. വില കുറഞ്ഞ വിദേശ ഇറക്കുമതിക്കെതിരായിയിരുന്നു. ഴോന്* വിയെന്ന കര്*ഷകനേതാവ് ക്രാവിന്റെ തലപ്പത്തേക്ക് വന്നു. ഫ്രാന്*സിന്റെ ഹൃദയത്തിലായിരുന്നു വീഞ്ഞ്. വൈകാതെ ക്രാവ് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. വലിയൊരു ചങ്ങലയായി വളർന്ന ക്രാവിലേക്ക് കൂടുതല്* പേര്* ആകൃഷ്ടരായി. ആക്രമണങ്ങള്* ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സര്*ക്കാര്* വഴങ്ങിയില്ല. 1980-കളില്* ഫ്രഞ്ച് വൈനിന്റെ വില നിയന്ത്രിക്കാന്* സര്*ക്കാര്* തുനിഞ്ഞത് കര്*ഷകരെ ശ്വാസം മുട്ടിച്ചു. തങ്ങളുടെ പൈതൃകം തുടച്ചുനീക്കുന്നതിന് തുല്യമായിരുന്നു അവര്*ക്കത്. വര്*ഷങ്ങള്* പോകെ മുന്തിരികൃഷിയില്* നിന്ന് പതിയെ കര്*ഷകര്* പിന്*വാങ്ങിത്തുടങ്ങി. തോട്ടങ്ങള്* പകുതിയായി കുറഞ്ഞു.



    പ്രതീകാത്മക ചിത്രം

    ഗദ്ദാഫിയുടെ ഇടപെടല്*

    ലിബിയന്* ഏകാധിപതി മുഹമ്മര്* ഗദ്ദാഫി ക്രാവിന്റെ നീക്കങ്ങളറിയാന്* രഹസ്യമായി ദൂതന്മാരെ ഫ്രാന്*സിലേക്കയച്ചിരുന്നു. സര്*ക്കാര്* വിരുദ്ധപ്രക്ഷോഭത്തിന് ആയുധങ്ങളും ഫണ്ടും തരാം, പകരം ഫ്രഞ്ച് റിപബ്ലിക്കിനെ മറിച്ചിടണം. അതായിരുന്നു ഗദ്ദാഫിയുടെ ആവശ്യം. പക്ഷേ, ക്രാവ് ഗദ്ദാഫിയെ നിരസിച്ചു. ഇത് വൈന്* കര്*ഷകരുടെ കൂട്ടായ്മ മാത്രമാണെന്നും അത്തരമൊരു ലക്ഷ്യം തങ്ങള്*ക്കില്ലെന്നും പറഞ്ഞു.

    സ്പാനിഷ് വൈനിന്റെ വരവ്

    ആദ്യം അള്*ജീരിയയില്* നിന്നെങ്കില്* ഫ്രാന്*സിലേക്ക് പിന്നീട് വൈനൊഴുകിയത് സ്*പെയ്*നില്* നിന്നാണ്. അതും കുറഞ്ഞ വിലയില്*. കാലങ്ങളായി ലോങ്*ഡോക്കില്*നിന്നും മറ്റും വൈന്* വാങ്ങിയിരുന്ന ഫ്രഞ്ച് വ്യാവസായിക ഇടനിലക്കാര്* സ്പാനിഷ് വൈനിലേക്ക് കൂറുമാറി. സൂപ്പര്* മാര്*ക്കറ്റുകളിലെല്ലാം സ്പാനിഷ് വൈന്* കുപ്പികള്* നിരന്നു. അപ്പോഴും വിലക്കൂടുതല്* ഫ്രഞ്ച് വൈനിനു തന്നെ. അതും സ്*പെയിനിലെ കച്ചവടക്കാര്* മുതലെടുത്തു.

    ഗുണത്തില്* മുമ്പിലുള്ള ഫ്രഞ്ചു വൈനിന്റെ ലേബലില്* സ്*പെയ്*നില്* നിന്നുള്ള മില്യണ്* കണക്കിന് വ്യാജബോട്ടിലുകളെത്തി. കര്*ഷകര്* അടങ്ങിയിരുന്നില്ല. രാത്രിയുടെ ഇരുട്ടില്* വിദേശമദ്യശാലകള്*ക്ക് അവര്* തീയിട്ടു. ക്രാവ് ആക്രമണങ്ങള്* കടുപ്പിച്ചു. സ്പാനിഷ് വൈന്* കടകള്* അടിച്ചുതകര്*ത്തു, അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. 2016-നും 17നും ഇടയില്* 32 ആക്രമണങ്ങളാണ് ക്രാവ് നടത്തിയത്.

    യഥാര്*ഥ ശത്രുവിന്റെ രംഗപ്രവേശം

    സ്*പെയിന്* ആണ് ശത്രുവെന്ന് കരുതിയ ഫ്രഞ്ചുകാരുടെ മുന്നിലേക്കാണ് യഥാര്*ഥ ശത്രുവിന്റെ രംഗപ്രവേശം. ചൈന. പടിഞ്ഞാറന്* രാജ്യങ്ങളുമായി തോളോടുതോള്* നിന്ന് ഏഷ്യയില്* നിന്നൊരു രാജ്യം വൈനുണ്ടാക്കുമെന്ന് അന്നുവരെ ആരും കരുതിയതല്ല. ചൈന വൈന്* കയറ്റുമതിക്കാരുടെ പട്ടികയിലെത്തിയിട്ട് കഷ്ടിച്ച് പത്തോ പതിനഞ്ചോ കൊല്ലം. ഇന്ന് ലോകത്തെ പ്രധാനികളില്* ഒരാളും. ഇപ്പോള്* യൂറോപ്പുമായി സഹകരിച്ച് ചൈന വൈന്* വില്*ക്കുന്നു. ലോങ്*ഡോക്കില്*നിന്ന് കയറ്റുമതി ചെയ്യുന്ന വൈനിന്റെ 25 ശതമാനവും ചൈനയിലാണ് വിറ്റിരുന്നത്. ലോങ്*ഡോക്കിലെ കൃഷിക്കാരുടെ പ്രധാന വരുമാന സ്രോതസ്സ് ചൈനയായിരുന്നെന്നര്*ഥം. ആ വിപണിയും പതിയെ ക്ഷയിച്ചുതുടങ്ങി.

    നിങ്ഷ്യയിലെ പെണ്*വാറ്റുകാര്*

    വടക്കന്* മധ്യ ചൈനയിലാണ് നിങ്ഷ്യ. ഗോബി മരുഭൂമിയുടെ അറ്റം. ഹേലാന്* കുന്നുകളുടെയും മഞ്ഞനദിയുടെയും ഇടയിലുള്ള ഈ പ്രദേശത്ത് വലിയൊരു മാറ്റം നടക്കുകയാണ്. നൂറുകണക്കിന് ചതുരശ്ര മൈലോളം വരുന്ന മണല്*പ്പരപ്പ് മുന്തിരിത്തോട്ടങ്ങളാകുന്നു. 90-കള്*ക്കു മുമ്പ് ഒരു മരംപോലും വളരാത്ത ഇടമായിരുന്നു ഇത്. തോട്ടങ്ങള്* നട്ടുപിടിപ്പിച്ച് ക്ഷമയോടെ ഇവിടെ വൈന്* വ്യവസായം വളര്*ത്താന്* സ്ത്രീകളാണ് മുന്നിട്ടിറങ്ങിയത്. ലോകഭൂപടത്തില്* ചൈനീസ് വൈന്* അടയാളപ്പെടുത്താന്* ഇക്കൂട്ടര്*ക്കായി. ഉയര്*ന്ന തോതില്* ആല്*ക്കഹോളുള്ള മുന്തിരികളാണ് നിങ്ഷ്യയില്* വിളയുന്നതെന്ന് പറയപ്പെടുന്നു.

    യുവാക്കളെ വിശ്വസിപ്പിക്കാന്* പാടുപെട്ട് ചൈന

    2011 മുതല്* ചൈനീസ് വൈന്* അന്താരാഷ്ട്ര തലത്തില്* പുരസ്*കാരങ്ങള്* വാങ്ങിക്കൂട്ടി. പക്ഷേ, വില്*പന അപ്പോഴും താഴേക്കുതന്നെ. സ്വന്തം പൗരന്മാരെപ്പോലും വൈന്* കുടിപ്പിക്കുക ചൈനയ്ക്ക് വെല്ലുവിളിയായിരുന്നു. വൈന്* നിര്*മാണം എളുപ്പമാണ്. വില്*ക്കുന്നതിലാണ് സാമര്*ഥ്യം. ചൈനീസ് ഉത്പന്നങ്ങളോടുള്ള വിശ്വാസക്കുറവുതന്നെ കാരണം. ഇറക്കുമതി മദ്യം വാങ്ങാന്* തന്നെയാണ് ചൈനയിലെ സമ്പന്നരെല്ലാം ഇഷ്ടപ്പെട്ടത്. ചൈനയ്ക്ക് ദീര്*ഘകാലമായി ഭക്ഷ്യസുരക്ഷാ പ്രശ്*നങ്ങളുണ്ട്. അതിനാല്* ചൈനയുടെ വൈനും വ്യാജമായിരിക്കുമെന്ന് ലോകം ചര്*ച്ച ചെയ്തു. എന്നിട്ടും തളരാതെ രാജ്യം മുന്നോട്ട്.

    സര്*ക്കാരിന്റെ അകമഴിഞ്ഞ സഹായം

    വീഞ്ഞ് ചൈനക്കിന്ന് ഒരു നയതന്ത്ര ആയുധംകൂടിയാണ്. 1990-കള്*ക്കു മുമ്പ് രാജ്യത്ത് എടുത്തുപറയാന്* മാത്രം മുന്തിരിപ്പാടങ്ങളില്ല. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനക്കാര്* പാശ്ചാത്യരുടെ രീതികളില്* കൂടുതല്* ആകൃഷ്ടരായി. അവ പകര്*ത്താനും ശ്രമിച്ചു. 90-കളില്* ചൈനയില്* വൈനറികള്* നാമ്പിട്ടുതുടങ്ങി. 2001-ല്* ചൈന ലോക വ്യാപാരസംഘടനയില്* ചേര്*ന്നതോടെ രാജ്യത്തേക്ക് വിദേശവീഞ്ഞിന്റെ കുത്തൊഴുക്കായിരുന്നു. ഇതൊരു വലിയ വിപണന സാധ്യതയാണെന്ന് അന്നേ രാജ്യം മനസ്സിലാക്കി. വൈനറികള്* വളര്*ത്തുന്നവരെ സര്*ക്കാര്* അകമഴിഞ്ഞ് സഹായിച്ചു. വൈന്* കേന്ദ്രങ്ങളിലേക്ക് റോഡുകളും പാലങ്ങളും നിര്*മിച്ച് സൗകര്യമൊരുക്കി.

    ഉള്*പ്രദേശങ്ങളില്* താമസിച്ചിരുന്ന ഉയ്ഗൂര്* മുസ്ലിം ന്യൂനപക്ഷത്തെ സര്*ക്കാര്* വിന്യാര്*ഡുകളില്* ജോലിക്കെത്തിച്ചു. (അവരെ അടിമകളായി ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്* വിമര്*ശനങ്ങളുണ്ട്). സര്*ക്കാര്* നിങ്ഷ്യയെ വൈന്* മാര്*ക്കറ്റായി വളര്*ത്തി. പ്രാദേശിക ജനതയ്ക്ക് തൊഴില്* കൊടുക്കാനും പട്ടിണി മാറ്റാനുമുള്ള മാര്*ഗം കൂടിയായിരുന്നു ഇത്. പത്തു കൊല്ലം കൊണ്ട് 120,000 ഹെക്ടറോളം മുന്തിരിപ്പാടങ്ങളും ഇരുന്നൂറോളം വൈനറികളും രാജ്യത്തുണ്ടായി. ലോകത്തെ പ്രധാന വൈന്* ഉത്പാദകരിലാരാളായി ചൈന വളരുകയും ചെയ്തു. ഷിന്*ഷിയാങ്, ഷാന്*ഡോങ്, ഹെബെയ്, യുന്നാന്* പ്രവിശ്യകളാണ് ചൈനയിലെ മറ്റു പ്രധാന വൈന്* കേന്ദ്രങ്ങള്*. അന്താരാഷ്ട്ര വിശ്വാസ്യതയുള്ള അംഗീകൃത ബ്രാന്*ഡാവാനുള്ള ശ്രമങ്ങള്* തുടരുന്നു. വന്*കിട മെഷീനറികള്* ഇനിയുമൊരുങ്ങുന്നുണ്ട് ചൈനയില്*.

    ഫ്രഞ്ച് തോട്ടങ്ങള്* വാങ്ങുന്ന ചൈനക്കാര്*

    2015 മുതല്* ചൈനക്കാര്* ഫ്രാന്*സിലെ മുന്തിരിത്തോട്ടങ്ങള്* പണം കൊടുത്ത് വാങ്ങാന്* തുടങ്ങിയിട്ടുണ്ട്. ചൈനക്കാര്* നേരിട്ടു നടത്തുന്ന ഒട്ടേറെ യാര്*ഡുകളുണ്ട് ഫ്രാന്*സില്*. പ്രാദേശിക കര്*ഷകരില്*നിന്ന് ആക്രമണങ്ങളും മറ്റും നേരിടുന്നുണ്ടെങ്കിലും ചൈനക്കാര്* വിപണിയില്* വേരു മുറുക്കിക്കഴിഞ്ഞു.

    യൂറോപ്യന്* വിപണിയിലേക്ക്

    ഇപ്പോള്* വര്*ഷത്തില്* ഏകദേശം മൂന്ന് ദശലക്ഷത്തോളം ബോട്ടില്* വൈനാണ് ചൈനയുണ്ടാക്കുന്നത്. യൂറോപ്പിലേക്ക് കയറ്റുമതിയും തുടങ്ങി. നിലവാരത്തിന്റെ കാര്യത്തില്* രാജ്യത്തെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്* ചൈനയ്ക്കായി. ഫ്രാന്*സിന്റെയും യൂറോപ്യന്* രാജ്യങ്ങളുടെയും വിപണി ചുരുക്കാനും ചൈനീസ് തന്ത്രങ്ങള്*ക്കാവുമോയെന്ന് കാത്തിരുന്നു കാണാം.

    ലോകത്ത് മുമ്പില്* ഇറ്റലി

    ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം വൈന്* ഉത്പാദിപ്പിക്കുന്ന രാജ്യം. രണ്ടാംസ്ഥാനത്ത് സ്*പെയ്*നാണ്.

  3. #1023
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    ജീവിതകാലത്ത് കാണാന്* ഒരു ശതമാനം മാത്രം സാധ്യത, എന്നിട്ടും ട്വിറ്ററില്* നിറ*ഞ്ഞ് 'പിങ്ക് പുല്*ച്ചാടി' !



    ഓന്ത് പോലുള്ള ചെറുജീവികള്* തങ്ങള്* നില്*ക്കുന്ന പ്രദേശത്തിനനുസൃതമായി നിറം മാറി, ശത്രുക്കളില്* നിന്നും രക്ഷപ്പെടുന്നത് പോലെയോ, അതിന് സമാനമായോ മറ്റേതെങ്കിലും തരത്തിലോ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനും അതുവഴി ജീവന്* നിലനിര്*ത്താനുമുള്ള കഴിവുകള്* മിക്ക ജീവികള്*ക്കും പ്രകൃത്യാ തന്നെ ലഭിച്ചിട്ടുണ്ട്.


    രിണാമ കാലത്ത് ഓരോ ജീവിവര്*ഗ്ഗത്തിനും അതിന്*റെ ആവസവ്യവസ്ഥയിലെ പരമ്പരാഗത ശത്രുക്കളില്* നിന്നും രക്ഷ നേടുന്നതിനും അതുവഴി വംശത്തിന്*റെ നിലനില്*പ്പ് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക കഴിവുകള്* ജീവശാസ്ത്രപരമായി തന്നെ ലഭിച്ചിട്ടുണ്ട്. ഓന്ത് പോലുള്ള ചെറുജീവികള്* തങ്ങള്* നില്*ക്കുന്ന പ്രദേശത്തിനനുസൃതമായി നിറം മാറി, ശത്രുക്കളില്* നിന്നും രക്ഷപ്പെടുന്നത് പോലെയോ, അതിന് സമാനമായോ മറ്റേതെങ്കിലും തരത്തിലോ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനും അതുവഴി ജീവന്* നിലനിര്*ത്താനുമുള്ള കഴിവുകള്* മിക്ക ജീവികള്*ക്കും പ്രകൃത്യാ തന്നെ ലഭിച്ചിട്ടുണ്ട്. ഈ പ്രത്യേകതകളാണ് ജീവിവര്*ഗ്ഗങ്ങളെ അവയുടെ വംശനാശത്തില്* നിന്നും സംരക്ഷിച്ചിരുന്നതും. മനുഷ്യ ഇടപെടല്* മാത്രമാണ് ഇതിനൊരു അപവാദം.
    എന്നാല്*, ജീവിത കാലത്തിനിടെയില്* കാണപ്പെടാന്* ഒരു ശതമാനം മാത്രം സാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന പിങ്ക് പുല്*ച്ചാടികളാല്* ഇപ്പോള്* ട്വിറ്റര്* നിറഞ്ഞിരിക്കുകയാണ്. യുകെയില്* നിന്നാണ് പിങ്ക് പുല്*ച്ചാടികളെ കണ്ടെത്തിയത്. അവയുടെ നിറത്തിന്*റെ പ്രത്യേകത കാരണം അവയ്ക്ക് ശത്രുക്കളില്* നിന്നും മറഞ്ഞിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ശത്രുക്കളാല്* ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. ശത്രുക്കളില്* നിന്ന് സ്വയം സംരക്ഷിക്കാനുള്ള പ്രകൃത്യലുള്ള കഴിവില്ലായ്മയാണ് അവരെ കണ്ടെത്താന്* സാധ്യത കുറവാണെന്ന നീരിക്ഷണത്തിലേക്ക് വിദഗ്ദരെ നയിച്ചത്. ഇപ്പോള്* കണ്ടെത്തിയത് രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ പിങ്ക് പുല്*ച്ചാടിയാണെന്ന് വിദഗ്ദര്* പറയുന്നു.


    സാധാരണയായി കാണപ്പെടുന്ന പച്ചയോ തവിട്ട് നിറമുള്ളതോ രണ്ട് നിറങ്ങളോടും കൂടിയതോ ആയ പുല്*ച്ചാടികള്* സാധാരണമാണ്. എന്നാല്* പിങ്ക് പുല്*ച്ചാടികള്* അത്ര സാധാരണമല്ല. ജനിതകപരമായുണ്ടാകുന്ന പരിവര്*ത്തനമാണ് പുല്*ച്ചാടികള്*ക്ക് പിങ്ക് നിറം നല്*കുന്നത്. അത്യപൂര്*വ്വമായി മാത്രമേ പിങ്ക് പുല്*ച്ചാടികളെ കണ്ടെത്താന്* കഴിയൂവെന്നും ഈ രംഗത്തെ വിദഗ്ദര്* പറയുന്നു. അവയുടെ തിളക്കമുള്ള നിറം വേട്ടക്കാരില്* നിന്നും സ്വയം മറക്കാന്* കഴിയാതെ വരുന്നതിനാലാണ് അവയ്ക്ക് അധികകാലം നിലനില്*പ്പിലാതെ പോകുന്നതിന് കാരണമെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ്ലൈഫിന്*റെ പോൾ ഹെതറിംഗ്ടൺ പറയുന്നു. ഇത് അവരെ വീണ്ടും കാണുന്നത് കൂടുതൽ അപൂർവമാക്കുന്നു, അവയുടെ തിളക്കമുള്ള നിറങ്ങൾ അർത്ഥമാക്കുന്നത് അവർക്ക് വേട്ടക്കാരിൽ നിന്ന് മറയ്ക്കാൻ കഴിയില്ലെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ് ലൈഫിന്*റെ ( Buglife) പ്രവര്*ത്തകനായ പോൾ ഹെതറിംഗ്ടൺ പറയുന്നു. എന്നാല്*, വേനല്*ക്കാലത്ത് പുല്ലിന്*റെ നിറം മാറുമ്പോള്* പിങ്ക് പുല്*ച്ചാടികള്*ക്ക് ശത്രുക്കളില്* നിന്നും മറഞ്ഞിരിക്കാന്* കഴിയുന്നു. പറയുന്നത് പോലെ അത്ര അപൂര്*വ്വമായ ജീവിയല്ല പിങ്ക് പുല്*ച്ചാടിയെന്നാണ് പോൾ ഹെതറിംഗ്ടണിന്*റെ അഭിപ്രായം.





  4. #1024
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    കാഞ്ചരക്കാട് ഇനി മിയാവാക്കി ദ്വീപ്





    ചെറുവത്തൂർ : ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമായ മിയാവാക്കി വിനോദസഞ്ചാര പദ്ധതിയുമായി ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത്. കാര്യങ്കോട് പുഴയും കവ്വായിക്കായലും സംഗമിക്കുന്ന അറബിക്കടലിന്റെ അഴിമുഖത്തിന് അഭിമുഖമായുള്ള കാഞ്ചരക്കാട്ടിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

    ചെറുദ്വീപുകളും കായലും കടലും ചേർന്ന മനോഹരകാഴ്ച ആസ്വദിക്കാൻ കാഞ്ചരക്കാട്ടിൽ വേദിയൊരുക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. അച്ചാംതുരത്തി, കാവുംചിറ, ഓർക്കുളം, തുരുത്തി ഉൾപ്പെടുന്നതാണ് പദ്ധതിപ്രദേശം. തൊട്ടടുത്തുള്ള വലിയപറമ്പ് ടൂറിസംഗ്രാമം, ദ്വീപ്-കായൽ സാമീപ്യം, പുരവഞ്ചി, തുറമുറഖം, പുലിമുട്ട് എന്നിയെ കണ്ണിചേർത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി.


    ആദ്യത്തെ മിയാവാക്കി വനവത്കരണ കേന്ദ്രം

    നൂറ്റാണ്ടുകൾക്ക് മുൻപ് രൂപപ്പെട്ട കാഞ്ചരക്കാട് ദ്വീപ് കാലന്തരത്തിൽ കടലെടുത്തു. ബോട്ടുകളുടെ സുഗമമായ യാത്രയ്ക്ക് ഖനനംചെയ്ത് മണ്ണ് നിക്ഷേപിച്ച് വീണ്ടും ദ്വീപുണ്ടാക്കി. പിന്നാലെ മലബാറിലെ ആദ്യ മിയാവാക്കി വനവത്കരണ കേന്ദ്രമായി സർക്കാർ കാഞ്ചിരക്കാടിനെ തിരഞ്ഞെടുത്തു.

    പദ്ധതിയുടെ ഭാഗമായി ആറ് സെന്റിൽ ആടലോടകം, അത്തി, പേരാൽ, മുള്ളുമുരുക്ക്, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ്, ചന്ദനം എന്നിവയടക്കം പക്ഷികളെയും ശലഭങ്ങളെയും ആകർഷിക്കുന്ന 300-ൽപരം സസ്യങ്ങൾ ഇടതൂർന്ന്* വളരുന്നുണ്ട്. സൗരോർജത്തിലൂടെ വൈദ്യുതിയും വെള്ളവുമൊരുക്കി. നാലുഭാഗവും ഉപ്പുകലർന്ന വെള്ളം ഒഴുകുമ്പോൾ ദ്വീപിൽ ശുദ്ധജലമാണ് ലഭിക്കുന്നത്.

  5. #1025
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    കോട്ടയത്ത് പിടിമുറുക്കി കവുങ്ങുകൃഷി; റബ്ബറിനേക്കാള്* കുറഞ്ഞ പരിപാലനവും കൂടിയ ലാഭവുമെന്ന് കര്*ഷകര്*





    കോട്ടയം: വില എത്ര ഇടിഞ്ഞാലും റബ്ബറിന് പകരക്കാരായി മറ്റൊരു വിളയെ കണ്ടെത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ആ പ്രവണതയ്ക്ക് മാറ്റംവരുത്തി കവുങ്ങ് മടങ്ങിവരുന്നു. ഇടക്കാലത്ത് കൊക്കോയും, കാപ്പിയുമൊക്കെ പരീക്ഷിച്ചെങ്കിലും ഉള്ളതില്* മെച്ചം കവുങ്ങാണെന്ന് ഭൂരിഭാഗം കര്*ഷകരും തിരിച്ചറിഞ്ഞു.


    ചുരുങ്ങിയ കാലത്തിനുള്ളില്* വിളവെടുക്കാം, ഒപ്പം റബ്ബറിനേക്കാള്* ഇരട്ടി വിലയും. അധ്വാനവും പരിചരണച്ചെലവും നാലിലൊന്ന് മാത്രം. ജില്ലയുടെ കിഴക്കന്* മേഖലകളിലും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കല്*, ഏന്തയാര്* മേഖലകളിലും റബ്ബര്* പൂര്*ണമായി വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് മാറിയ നിരവധി കര്*ഷകരാണുള്ളത്.

    റബ്ബറിന് ഇടവിളയാക്കിയവരും പൂര്*ണമായി കവുങ്ങ് മാത്രം കൃഷിചെയ്തവരും നിരവധിയാണ്. തോട്ടങ്ങളുടെ അതിരുകളിലും കവുങ്ങുകള്* സ്ഥാനം പിടിച്ചു. ഉണങ്ങിയ കൊട്ടപ്പാക്കിന് 300-310 രൂപ വരെ വിലയുണ്ട്. പഴുത്ത അടയ്ക്കയ്ക്ക് അഞ്ചു രൂപയോളം കിട്ടും. ഹൈറേഞ്ച് മേഖലയിലെ വന്*കിട തേയില തോട്ടങ്ങളില്* പോലും കവുങ്ങുകള്* ഇടവിളയായി കൃഷിചെയ്തു തുടങ്ങി. പരമ്പരാഗത റബ്ബര്* നഴ്സറികള്* പലതും തൈകളുടെ ഉത്പാദനം നാലിലൊന്നായി കുറച്ചു. പകരം ലക്ഷക്കണക്കിന് കവുങ്ങിന്* തൈകളാണ് ഓരോ വര്*ഷവും ഉത്പാദിപ്പിക്കുന്നത്.

    മംഗളയും കുള്ളനും പ്രിയം

    മംഗള ഇനത്തില്*പെട്ട കവുങ്ങിനും കുള്ളന്* കവുങ്ങുകള്*ക്കുമാണ് കൂടുതല്* ആവശ്യക്കാരുള്ളത്. കൃഷിചെയ്ത് രണ്ടര മുതല്* മൂന്ന് വര്*ഷത്തിനുള്ളില്* ഇവ കായ്ച്ചു തുടങ്ങും. തുടര്*ന്നുള്ള വര്*ഷങ്ങളില്* വിളവ് ഇരട്ടിയാകും. നാടന്* കവുങ്ങുകളെ അപേക്ഷിച്ച് നാലിരട്ടിയിലേറെ ഉത്പാദനശേഷിയുമുണ്ട്. മുന്*പ് അഞ്ച് രൂപ മുതല്* 10 രൂപയായിരുന്നു കവുങ്ങിന്*തൈ വില. 30 മുതല്* 35 രൂപ വരെയാണ് ഇപ്പോള്* വില. മലബാര്* മേഖലയില്*നിന്നാണ് ഇത്തരം കവുങ്ങിന്* തൈകള്* കൂടുതലായി മധ്യകേരളത്തില്* എത്തിത്തുടങ്ങിയത്.

    മികച്ച വരുമാനം ചുരുങ്ങിയ പരിപാലനം

    മറ്റ് വിളകളില്*നിന്നു കവുങ്ങ് കൃഷിയെ ജനകീയമാക്കുന്നത് ചുരുങ്ങിയ പരിപാലനവും മികച്ച വരുമാനവുമാണ്. പ്രത്യേക പരിപാലനമോ സ്ഥിരം ജോലിക്കാരോ ആശ്യമില്ല. ഉടമയ്ക്ക് സ്വയം കൃഷിചെയ്യാം. കാലാവസ്ഥയും പ്രശ്നമല്ല. ആറടി അകലത്തില്* തൈകള്* നട്ടുപിടിപ്പിക്കാം. ചുരുങ്ങിയ സ്ഥലങ്ങളില്*പോലും കവുങ്ങുകള്* നടാം.

  6. #1026
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    കാട്ടെരുമകളില്* ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം



    പൊതുവെ ആണ്* മിഥുനുകള്* ശാന്ത ശീലരാണ്. എന്നാല്* കുട്ടിയുമായി മേയുന്ന പെണ്* മിഥുനുകള്* ഭയപ്പെട്ടാല്* മനുഷ്യരെ ആക്രമിക്കാറുണ്ട്.





    ബാഹുബലി സിനിമയില്* ബല്ലാലദേവനുമായി പൊരുതി കീഴടങ്ങുന്ന ദൃഢപേശികളുള്ള ഒരു കാട്ടിയെ കാണിക്കുന്നുണ്ട്. എണ്ണക്കറുപ്പില്* മിനുങ്ങുന്ന ശരീരവും മുട്ടോളം വെള്ള സോക്*സിട്ടതുപോലുള്ള കാലുകളുമായി കുതിച്ച് വരുന്ന മൃഗം. അത് 3D അനിമേഷന്* ഉപയോഗിച്ച് ഉണ്ടാക്കിയ സാങ്കല്പിക ജീവിയാണെങ്കിലും അതിന് നമ്മുടെ കാട്ടിലെ കാട്ടിയോട് നല്ല സാമ്യം ഉണ്ട്. കാട്ടുപോത്ത് എന്ന് നമ്മള്* ഉപയോഗിച്ച് ശീലമായ പേര് 'കാട്ടി' എന്ന മൃഗത്തിന് ചേരുമോ എന്ന സംശയം പലരും മുമ്പും പറഞ്ഞിട്ടുണ്ട്. പശുവും കാളയും പോലെ നമ്മള്* വളര്*ത്തു മൃഗമായി കൂടെ നടത്തുന്ന എരുമയും പോത്തും ആണ് നമ്മള്* 'കാട്ടുപോത്ത് 'എന്ന വിളിക്കുന്ന മൃഗത്തിന്റെ കാട്ട് വേര്*ഷന്* എന്നാണ് പലരും കരുതുന്നത്. കൂടാതെ 'പോത്ത്' എന്നത് ആണ്*മൃഗത്തിന് ഉപയോഗിക്കുന്നതിനാല്* - കാട്ടുപോത്ത് പ്രസവിച്ചു എന്ന വാര്*ത്ത മുമ്പുണ്ടായപ്പോള്* കാര്യമറിയാതെ പലരും ട്രോളുകയും ചെയ്തിരുന്നു. gaur എന്നും Indian bison എന്നും വിളിക്കുന്ന അതിശക്ത മൃഗമാണ് Bos gaurus എന്ന നമ്മുടെ കാട്ടി. ഇന്ത്യയുടെ വടക്ക് കിഴക്കന്* സംസ്ഥാനങ്ങളില്* ആളുകള്* വളര്*ത്തുന്ന മിഥുന്* ആണ് ഇവരോട് ബന്ധമുള്ള മൃഗം, അല്ലാതെ നമ്മുടെ നാടന്* പോത്തല്ല. ഗൗറുകളെ മെരുക്കിയാണ് മിഥുന്* എന്ന Bos frontalis ഉണ്ടായതെന്നും അതല്ല കാട്ടിയും വളര്*ത്ത് കന്നുകാലികളും തമ്മില്* ഇണ ചേര്*ന്ന് ഉണ്ടായ ഹൈബ്രിഡ് ആണ് ഇവ എന്നും, അതുമല്ല വംശനാശം സംഭവിച്ചു പോയ ബൊവിന്* വിഭാഗത്തിലെ ഏതോ മൃഗത്തിന്റെ പിന്*തുടര്*ച്ചക്കാരാണ് ഇവര്* എന്നും പല വാദങ്ങള്* ഉണ്ട്. എന്നാല്* 2020-ല്* നടന്ന മൈറ്റോകോണ്*ഡ്രിയല്* ജീനോം സിക്വന്*സ് പഠനങ്ങള്* മിഥുന്* അമ്മവഴിയില്* കാട്ടി തന്നെ എന്ന് തെളിഞ്ഞു.


    ബഫല്ലോ എന്നാണല്ലോ എരുമയുടെ ഇംഗ്ലീഷായി നമ്മള്* കണക്കാക്കുന്നത്. പോത്ത് എന്നത് ആണും എരുമ അതിന്റെ പെണ്ണും എന്ന വിധം. എന്നാല്* Asian buffalo എന്നു വിളിക്കുന്ന Bubalus arnee എന്ന ഒരു മൃഗവും കാട്ടിലുണ്ട്. അതിലും ആണും പെണ്ണും ഉണ്ട്. അത് കേരളത്തിലെ കാട്ടില്* ഇല്ല എന്ന് മാത്രം. അതിനു രണ്ടിനും 'കാട്ടെരുമ' എന്നോ 'കാട്ടു - പോത്ത്' എന്നോ മലയാളത്തില്* പേരു വന്നിട്ടില്ല എന്ന് മാത്രം. wild water buffalo , Asiatic buffalo , wild buffalo എന്നെല്ലാം അതിന് ഇംഗ്ലീഷ് പേരുണ്ട്. ശരിയ്ക്കും 'കാട്ടുപോത്ത്' എന്ന പേര് ചേരുക അവര്*ക്കാണ്. അവരില്*നിന്നും ഉരുത്തിരിഞ്ഞവയാണ് നമ്മുടെ വളര്*ത്തുമൃഗമായ പോത്തുകളും എരുമകളും. വാട്ടര്* ബഫല്ലോ domestic water buffalo , Asian water buffalo എന്നൊക്കെ പേരുള്ള Bubalus bubalis.



    ഏഷ്യൻ ബഫല്ലോ / കാട്ടെരുമ | B

    6300 വര്*ഷങ്ങള്*ക്ക് മുമ്പാകും. പടിഞ്ഞാറന്* ഇന്ത്യയില്* വെള്ളത്തിലിറങ്ങിക്കഴിയുന്ന റിവര്* ബഫല്ലോ- കാട്ടെരുമകളെ ആദ്യമായി മനുഷ്യര്* ഇണക്കിയത്. ചതുപ്പുകളില്* ജീവിക്കുന്ന മറ്റൊരു ഇനവും വേറെതന്നെ ചൈനയില്* ഇത്തരത്തില്* ഇണക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുപുരാണങ്ങളില്* മരണദേവനായ യമന്റെ വാഹനം പോത്താണ്. ദുര്*ഗ കൊലചെയ്യുന്ന മഹിഷാസുരന്റെ തല പോത്തിന്റെതാണല്ലോ. പല ഏഷ്യന്* രാജ്യങ്ങളിലും പോത്തുകള്* അവരുടെ സംസ്*കാരത്തിന്റെയും മിത്തുകളുടെയും ഭാഗമാണ്. റിവര്* ബഫല്ലോകള്*ക്ക് 48 ക്രോമോസോമും സ്വാമ്പ് ബഫല്ലോകള്*ക്ക് 50 ക്രോമോസോമും ആണുള്ളത്. അതിനാല്* തന്നെ ഇവ തമ്മില്* സധാരണമായി ഇണചേര്*ന്ന് കുട്ടികള്* ഉണ്ടാവാറില്ല. ആര്*ട്ടിഫിഷ്യല്* ഇന്*സെമിനേഷന്* വഴി പുതിയ ബ്രീഡുകളെ ഉണ്ടാക്കാന്* കഴിഞ്ഞിട്ടും ഉണ്ട്.

    അയവെട്ട് സ്വഭാവമുള്ള മറ്റ് നാല്*ക്കാലികളില്*നിന്നു വ്യത്യസമുള്ളതാണ് ഇവരുടെ റുമെന്* ആമാശയം. കൂടുതല്* ബാക്ടീരിയകള്* നിറഞ്ഞതാണത്. കൂടിയ അളവില്* റുമന്* അമോണിയ നൈട്രജന്* അടങ്ങീട്ടുണ്ടാകും. വെള്ളത്തില്* ഇറങ്ങിക്കിടന്നോ ചളിയില്* ഉരുണ്ട് പിരണ്ട് ദേഹം മുഴുവന്* പൊതിഞ്ഞോ ഇവ ചൂടിനെ തടയാന്* അനുകൂലനം ആര്*ജ്ജിച്ചവരാണ്. കൃഷിയിടങ്ങളില്* നിലം ഉഴുവാനും പാലിനും മാംസത്തിനും തുകലിനും ഒക്കെ വേണ്ടി ഇവയെ വളര്*ത്തിയിരുന്നു. നിലവില്* റിവര്* ബഫല്ലോകളില്* നിന്നുണ്ടായ ഇരുപത്തിരണ്ടോളം ഇനം ബ്രീഡ് വളര്*ത്ത് പോത്തുകള്* ഉണ്ട്. ചതുപ്പ് ഇനങ്ങളുടെ പതിനാറോളം ബ്രീഡുകള്* ചൈനയില്* മാത്രമുണ്ട്. നമ്മുടെ പശുവില്* പോത്തുകള്*ക്ക് കുട്ടികള്* ഉണ്ടാകുമോ എന്നും കാളകള്*ക്ക് എരുമകളില്* കുട്ടികളുണ്ടാകുമോ എന്നുമുള്ള നിരവധി പരീക്ഷണങ്ങള്* നടത്തി നോക്കീട്ടുണ്ടെങ്കിലും ഇതുവരെയും വിജയകരമായിട്ടില്ല. അല്ലാതെ കാട്ടിയില്*(ഗൗര്* ) നിന്നല്ല നാടന്* പോത്തുകളും എരുമകളും ഉണ്ടായത്. നമ്മള്* ഇന്ന് 'കാട്ടുപോത്ത്' എന്നുവിളിക്കുന്ന ജീവിയെ 'കാട്ടി' എന്നുമാത്രമായി നിജപ്പെടുത്തുന്നത് ഈ ആശയക്കുഴപ്പം ഇല്ലാതാക്കും. (നമ്മുടെ നാട്ടില്* ഇല്ലാത്ത വോള്*ഫ് എന്ന ജീവിക്ക് ചെന്നായ എന്ന് പണ്ടാരോ മലയാള വിവര്*ത്തകര്* പേരിട്ടു കളഞ്ഞതിനാലാണല്ലോ നമ്മുടെ കാട്ടില്* ഉള്ള ചുവപ്പ് രാശിയുള്ള കാട്ടുനായകളെ ചെന്നായ എന്ന് മലയാളത്തില്* പേരിടാനാകാതെ 'കാട്ടുനായകള്*' എന്ന് വിളിക്കേണ്ടി വന്നത്. ഹിന്ദിയില്* ദോള്* എന്ന മനോഹര പേരിവര്*ക്കുണ്ട്.)



    ഏഷ്യാട്ടിക് ബഫല്ലോ. ഇവയുടെ പിന്തുടർച്ചക്കാരാണ് നമ്മുടെ നാട്ടിലെ പോത്തുകൾ |

    .അപ്പോള്* ശരിയായ 'കാട്ടു-പോത്തുകള്*' അഥവാ 'കാട്ട് - എരുമകള്*' (Wild Indian Water Buffalo ) ഇന്ത്യയില്* വടക്കു കിഴക്കന്* സംസ്ഥാനങ്ങളിലും ചത്തീസ്ഗഢ് തുടങ്ങിയ ചില സംസ്ഥാനങ്ങളിലും ഉള്ള വനമേഖലകളിലെ പുല്*മേടുകളിലും ചതുപ്പിലും കാണപ്പെടുന്നവയാണ്. നാടന്*പോത്തിനെയും എരുമയെയും പൊതുവേ കന്ന് എന്നാണ് വിളിക്കുന്നത്. 'കന്നിനെ കയം കാണിക്കരുത് ' എന്ന പഴഞ്ചൊല്ല് അവയുടെ ജലാശയങ്ങളോടുള്ള താല്*പ്പര്യം വെളിവാക്കുന്നതാണ്. കാട്ടു-പോത്തും, നാടന്*പോത്തും കരയിലും വെള്ളത്തിലുമായി കഴിഞ്ഞുകൂടാന്* ഇഷ്ടപ്പെടുന്ന കന്നാണ്. ഇരുണ്ട ചാമ്പല്* നിറമുള്ള ഇവയുടെ പരന്ന കൊമ്പുകള്* ഇരുവശത്തേക്കും പിന്നിലേക്ക് വളഞ്ഞതാണ്. കൊമ്പിന് കുറുകെ ചെറിയ വലയങ്ങള്* കാണാം. കാട്ട്-പോത്ത് കാട്ടിയേക്കാള്* ചെറുതാണെന്നു മാത്രമല്ല കാട്ടിയുടെ അത്രയും ബലിഷ്ഠമായ മാംസപേശിയും ഇവയ്ക്കില്ലതാനും. കാട്ടി കൂട്ടമായി മലമ്പ്രദേശങ്ങളിലെ പുല്*മേടുകളിലാണ് കാണപ്പെടുന്നതെങ്കില്* പോത്ത് /എരുമ സമതലങ്ങളിലെ ജലാശയങ്ങളില്* ഇറങ്ങിക്കിടന്ന് ശരീരം തണുപ്പിക്കുന്ന സ്വഭാവമുള്ളവരാണ്.

    മുതിര്*ന്ന കാട്ടികള്* കടും ബ്രൗണ്* കലര്*ന്ന കറുപ്പ് നിറമുള്ളവയാണ്. പ്രായം കൂടും തോറും കൂടുതല്* ഇരുണ്ട കറുപ്പായി മാറും. വളഞ്ഞ കൊമ്പുകള്*ക്കിടയില്* കോണ്വെക്*സ് ആകൃതിയില്* മുന്നോട്ട് തള്ളിയ നെറ്റിയാണിവര്*ക്കുള്ളത്. അതിനാല്* മുഖത്തിന്റെ മേല്*ഭാഗത്ത് ഒരു കുഴിപോലെ തോന്നും. മുതുകില്* കൃത്യമായ വരമ്പുണ്ട്. വലിയ ചെവികള്* ആണിവര്*ക്കുള്ളത്. തലയുടെ മുകള്*ഭാഗം കണ്ണിനുമുകളില്* ചാരനിറമോ ചിലപ്പോള്* മുഷിഞ്ഞ വെളുപ്പ് നിറത്തിലോ ആണുണ്ടാകുക. മൂക്കുഭാഗവും മങ്ങിയ നിറത്തില്* തന്നെ കാണാം. എന്നാല്* സോക്*സ് ഇട്ടപോലെ കാലുകളുടെ കീഴ്ഭാഗം നല്ല വെളുപ്പ് നിറത്തിലാണുണ്ടാകുക. വളര്*ത്ത് കാളകളുടെ പോലെ നീണ്ടവാലിവര്*ക്കില്ല. മുട്ടോളം മാത്രം എത്തുന്ന കുഞ്ഞന്* വാലേ ഉള്ളു. പെണ്*കാട്ടികളും കുട്ടികളും മങ്ങിയ നിറത്തിലാണുണ്ടാകുക. അടിഭാഗം അത്പം പരന്നും മുകളിലോട്ട് വളഞ്ഞും അഗ്രം കൂര്*ത്ത് പിറകിലേക്ക് തിരിഞ്ഞും ഉള്ള കരുത്തന്* കൊമ്പുകളാണ് ഇവര്*ക്കുണ്ടാകുക. മങ്ങിയ പച്ചയോ ഇളം മഞ്ഞകലര്*ന്നതോ ആയ ഇരുണ്ട നിറമാണെങ്കിലും കൊമ്പിന്റെ മുനകളില്* കട്ടിക്കറുപ്പാണുണ്ടാകുക. 8-10 അടി നീളവും ആറടിയിലേറെ ഉയരവും ഉള്ളതാണ് കാട്ടികള്* . ആയിരത്തഞ്ഞൂറു കിലോയോളം ഭാരവുമുണ്ടാവും മുതിര്*ന്ന ആണ്* കാട്ടികള്*ക്ക്. പെണ്* കാട്ടികള്*ക്ക് ഭാരം അത്പം കുറവാകും.

    ലോകത്ത് തന്നെ കൂടുതല്* കാട്ടികള്* ഉള്ള പ്രദേശം നമ്മുടെ പശ്ചിമഘട്ടം ആണ്. വയനാട്, നാഗര്*ഹോള, മുതുമല, ബന്ദിപ്പൂര്* ബെല്*റ്റാണ് കാട്ടികളുടെ വിഹാരകേന്ദ്രം. സൈലന്റ് വാലി, പെരിയാര്* ടൈഗര്* റിസര്*വ് ഒക്കെ കാട്ടികള്* ധാരാളം ഉള്ള പ്രദേശങ്ങളാണ്. പുറമേനിന്നുള്ള കൈകടത്തലുകള്* ഇല്ലാത്ത ഇടങ്ങളില്* ഇവ സാധാരണമായി പകല്* മേഞ്ഞ് നടന്ന്, രാത്രി വിശ്രമിക്കുന്ന സ്വഭാവക്കാരാണെങ്കിലും ആള്*പ്പെരുമാറ്റവും മറ്റും കൊണ്ട് സജീവമായ കാട്ട് ഇടങ്ങളില്* രാത്രി മേയാന്* ശ്രമിക്കുന്നവരാണ്. കുടിക്കാന്* വെള്ളത്തിലിറങ്ങുമെന്നല്ലാതെ കാട്ട്- പോത്തുകളെപ്പോലെ കാട്ടികള്* വെള്ളത്തില്* നീന്തിക്കളിക്കാന്* ഇഷ്ടപ്പെടുന്നവരല്ല.

    ആനക്കൂട്ടങ്ങളെപ്പോലെ തന്നെ കാട്ടിക്കൂട്ടങ്ങളും മുതിര്*ന്ന ഒരു പെണ്*കാട്ടിയുടെ matriarch നേതൃത്വത്തില്* ആണ് കഴിയുക. മുതിര്*ന്ന ആണ്*കാട്ടികള്* ഒറ്റയ്ക്ക് അലയുകയാണ് ചെയ്യുക. ചിലപ്പോള്* ആണുങ്ങളുടെ ചെറു സംഘങ്ങളായും കഴിയും. ഇണചേരല്* കാലത്ത് ഇവ കാട്ടിക്കൂട്ടങ്ങളിലെത്തുന്നു. വലിപ്പവും കരുത്തും തന്നെയാണ് ഇണ തിരഞ്ഞെടുപ്പിലെ മാനദണ്ഡം. വലിയ തോതിലുള്ള മത്സര പോരുകള്* നടക്കാറില്ല. കരുത്തന് വഴിമാറിക്കൊടുത്ത് മറ്റുള്ള ആണ്*കാട്ടികള്* വിട്ട്*പോകും.

    ആള്*സഞ്ചാരങ്ങള്* കുറഞ്ഞ പ്രദേശങ്ങളില്* ഉള്ള കാട്ടികള്* അത്രമേല്* കരുത്തരും ഭീമാകാര ശരീരികളും ആണെങ്കിലും ആളുകളെ കണ്ടാല്* മിന്നല്* പോലെ കാട്ടിലേക്ക് ഓടിമറയുന്ന ലജ്ജാലുക്കളാണ്. എന്നാല്* മനുഷ്യരുമായി കൂടുതല്* ഇടപെടലുകള്* നടത്തുന്നവ യാതൊരു കൂസലും കൂടാതെ ടൗണുകളില്* ഇറങ്ങി നടക്കും, നാട്ടിലെ നാല്*ക്കാലികള്*ക്കൊപ്പം മേയും അവയെ ആക്രമിക്കും. ആളുകളെ കണ്ടാല്* പ്രകോപനം ഒന്നും ഇല്ലാതെ തന്നെ ആക്രമിക്കുകയും ചെയ്യാം. വേനല്* കാലങ്ങളില്* ചൂടും പ്രാണികീടങ്ങളുടെ ആക്രമണവും കൊണ്ട് അസ്വസ്ഥരായ കാട്ടികള്* കൂടുതല്* അക്രമകാരികളാവാം.

    പുല്ലും നാമ്പുകളും ഒക്കെ കൂടാതെ ചില അവസരങ്ങളില്* കൂടുതല്* പോഷകത്തിനും ധാതുക്കള്*ക്കും നാരിനും വേണ്ടി മരങ്ങളുടെ തൊലി അടര്*ത്തി തിന്നുകയും ചെയ്യും. കൂടുതല്* കാല്*ഷ്യം, ഫോസ്ഫറസ് ലവണങ്ങളുടെ സാന്നിദ്ധ്യമുള്ള തേക്ക് തൊലികള്* ഇവര്*ക്ക് കൂടുതല്* ഇഷ്ടമാണ്. കരുത്തും വലിപ്പവും യോജിച്ച് ഉള്ളതിനാല്* പ്രകൃത്യാ ഉള്ള ഇരപിടിയന്മാര്* ഇവര്*ക്ക് കുറവാണ്. ഒറ്റയ്ക്കായിപ്പോയ കുട്ടികളേയും അവശരായവരേയും പുള്ളിപ്പുലികളും കാട്ട്*നായക്കൂട്ടങ്ങളും മഗര്* മുതലകളും ഇടയ്ക്ക് ഭക്ഷണമാക്കും. എങ്കിലും പൊതുവെ കാട്ടികളുടെ അന്തകര്* മനുഷ്യരും കടുവകളും മാത്രമാണ്. അപൂര്*വ്വമായി കായല്* മുതലകളും കാട്ടികളെ പിടികൂടാറുണ്ട്. . എന്നാലും പലപ്പോഴും ജീവരക്ഷയ്ക്കായുള്ള പ്രത്യാക്രമണത്തില്* മുതിര്*ന്ന കാട്ടികള്* ചിലപ്പോള്* കടുവകളുടെ കഥകഴിക്കാറും ഉണ്ട്.



    മിഥുൻ എന്ന പേരിലറിയപ്പെടുന്ന ഗായൽ |

    കാട്ടികളില്*നിന്നും ഉരുത്തിരിഞ്ഞത് എന്ന് കണക്കാക്കുന്ന മൃഗമായ മിഥുന് 'ഗായല്*' എന്നും പേരുണ്ട്. വടക്ക് കിഴക്കന്* ഇന്ത്യയിലും മ്യാന്മര്*, ബംഗ്ലാദേശ്, ചൈനയിലെ യുനാന്* പ്രദേശം എന്നിവിടങ്ങളിലെ വളര്*ത്തുമൃഗമാണിത്. അരുണാചലിലെ പല ഗോത്രങ്ങളും അവരുടെ ആസ്തി വലിപ്പം സ്വന്തമായുള്ള മിഥുനുകളുടെ എണ്ണം കൊണ്ടാണ് പറയുക. മിഥുന്* പലഗോത്രങ്ങളുടെയും വീട്ടു - വളര്*ത്തുമൃഗം എന്ന് പറയാന്* കഴിയില്ല. വളരുന്നത് മുഴുവന്* കാട്ടില്* സ്വതന്ത്രരായാണ്. പക്ഷെ, ഒരോ എണ്ണവും കൃത്യമായ അതിരുകള്*ക്കുള്ളിലാവും തീറ്റ തേടുക. ഇവയുടെ ചെവികളില്* ഉള്ള മുറിവടയാളങ്ങളാണ് ഇത് ആരുടെ സ്വത്താണ് എന്നതിന്റെ തെളിവ്. പ്രധാന ചടങ്ങുകള്*ക്ക് എത്ര മിഥുന്റെ മാംസം വിളമ്പുന്നു എന്നതാണ് അവരുടെ സാമൂഹ്യസ്ഥാനത്തിന്റെ അളവുകോല്*. ചില ഗോത്രങ്ങളില്*, വിവാഹ ഉറപ്പിക്കല്* ഒക്കെ പെണ്*വീട്ടുകാര്*ക്ക് വരന്റെ വക മിഥുനെ കൈമാറിയാലേ നടക്കു. കാട്ടില്* മേഞ്ഞ് ജീവിക്കുന്ന ഇവയെ ആവശ്യമാകുന്ന സമയത്ത് കാട്ടില്* പ്രത്യേക സ്ഥലങ്ങളില്* ഉപ്പ് കൊണ്ടുവെച്ചാണ് ആകര്*ഷിപ്പിച്ച് വരുത്തിപ്പിക്കുക. വിവാഹം, മറ്റ് ഗോത്ര ചടങ്ങുകള്* എന്നിവയില്* ബലി നല്*കാനും അതിന്റെ മാംസം വിളമ്പാനുമായി ആണ് ഇങ്ങനെ പിടിക്കുന്നത്. ഉപ്പ് തിന്നാന്* വരുന്ന മിഥുനുകളില്*നിന്ന് അവരവരുടെ മിഥുനെ കണ്ടെത്തി പിടിച്ച് കൊണ്ടുപോയി ആചാരപരമായി കശാപ്പ് ചെയ്ത് മാംസം വീതിക്കും. പൊതുവെ ആണ്*മിഥുനുകള്* ശാന്തശീലരാണ്. എന്നാല്* കുട്ടിയുമായി മേയുന്ന പെണ്*മിഥുനുകള്* ഭയപ്പെട്ടാല്* മനുഷ്യരെ ആക്രമിക്കാറുണ്ട്.

  7. #1027
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    കടല്*പക്ഷികള്*ക്ക് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം; മെഡിറ്ററേനിയന്* സമുദ്രപ്രദേശത്ത് സ്ഥിതി രൂക്ഷം



    77 കടല്*പക്ഷി വിഭാഗങ്ങളെ ഗവേഷകര്* പഠന വിധേയമാക്കി





    പ്ലാസ്റ്റിക് മാലിന്യം മനുഷ്യര്*ക്ക് മാത്രമല്ല, മറ്റുജീവജാലങ്ങള്*ക്ക് കൂടി ഭീഷണിയായി തീര്*ന്നിരിക്കുകയാണ്. ഇപ്പോഴിതാ അതിന് ആക്കം കൂട്ടുന്ന ഒരു പഠന റിപ്പോര്*ട്ടാണ് പുറത്തു വരുന്നത്. ലോകത്ത് പ്ലാസ്റ്റിക് മാലിന്യം മൂലം ഏറ്റവുമധികം കടല്*പക്ഷികള്* ഭീഷണി നേരിടുന്ന പ്രദേശം മെഡിറ്ററേനിയന്* സമുദ്ര പ്രദേശമാണെന്നാണ് റിപ്പോര്*ട്ടുകള്* ചൂണ്ടിക്കാട്ടുന്നത്. മെഡിറ്ററേനിയന്* സമുദ്രപ്രദേശത്ത് ജീവിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന പക്ഷികളാണ് ഈ ഭീഷണി നേരിടുന്നത്. നേച്വര്* കമ്മ്യൂണിക്കേഷന്*സ് എന്ന ജേണലിലാണ് പഠന റിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


    77 കടല്*പക്ഷി വിഭാഗങ്ങളെ ഗവേഷകര്* പഠന വിധേയമാക്കി. അതിനൂതന സാങ്കേതികവിദ്യയിലൂടെയാണ് പ്ലാസ്റ്റിക് മാലിന്യം മൂലം പക്ഷികള്* ഏറ്റവും ഭീഷണി നേരിടുന്ന പ്രദേശം മെഡിറ്ററേനിയന്* ആണെന്ന് കണ്ടെത്തിയത്. മെഡിറ്ററേനിയന് ശേഷം പക്ഷികള്* ഏറ്റവും കൂടുതല്* ഭീഷണി നേരിടുന്നത് ബ്ലാക്ക് സീ, വടക്കുപടിഞ്ഞാറ് പസഫിക്, വടക്കുകിഴക്ക് പസഫിക്, ദക്ഷിണ അറ്റ്*ലാന്റിക്, തെക്കുകിഴക്ക് ഇന്ത്യന്* മഹാസമുദ്രം തുടങ്ങിയ പ്രദേശങ്ങളാണ്.

    തിരമാലകളുടെ ശക്തിക്കും വേഗതയ്ക്കും അനുസരിച്ചാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്* സമുദ്രപ്രദേശത്ത് കുമിഞ്ഞു കൂടുന്നതെന്ന് സ്റ്റഡി കോ-ഓര്*ഡിനേറ്ററും പോര്*ച്ചുഗലിലെ യൂണിവേഴ്*സിറ്റി ഓഫ് ലിസ്ബണിലെ ഫാക്കല്*റ്റി ഓഫ് സയന്*സസിലെ ഗവേഷകയുമായ മരിയ ദിയാസ് പറയുന്നു. കടല്*പക്ഷികള്* ദേശാടനപക്ഷികള്* കൂടിയാണല്ലോ. അതിനാല്* കടല്*പക്ഷികള്* യാത്രയ്ക്കിടയില്* മാലിന്യം കുമിഞ്ഞു കൂടുന്നിടത്ത് എത്തിയാല്* വിപത്ത് അധികമായി തീരുമെന്നും പഠന റിപ്പോര്*ട്ട് ചൂണ്ടിക്കാട്ടുന്നു.

  8. #1028
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    ലോകത്ത് ഏറ്റവുമധികം വനങ്ങളുള്ള രാജ്യങ്ങളിലൊന്ന്; ഇന്ത്യയിലെ വനമഹോത്സവം | Bio talks



    "ഐക്യരാഷ്ട്ര സഭയുടെ ''ലോക വനദിന''പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാര്* തിരിച്ചറിഞ്ഞിരുന്നു





    കാടും മരങ്ങളും കാട്ടുമൃഗങ്ങളുമില്ലാതെ മനുഷ്യരാശിയുടെ യുഗങ്ങളിലൂടെയുള്ള അതിജീവനം സാധ്യമാകുമായിരുന്നില്ല. താങ്ങും, തണലും, ഭക്ഷണവും, ഉപജീവന വിഭവങ്ങളുമായി പുരാതന കാലം മുതല്* മനുഷ്യരാശിയെ സേവിക്കുന്ന മരങ്ങള്* ഭൂമിയിലെ ജീവന്* നിലനിര്*ത്തുന്നതില്* സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ വര്*ദ്ധിക്കുന്നതനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സ്ഥലങ്ങളുടെയും ആവശ്യകതയും വര്*ദ്ധിക്കുന്നത് രാജ്യത്തിന്റെ വനമേഖലയെ കടുത്ത സമ്മര്*ദ്ദത്തിലാക്കുന്നു. മരങ്ങള്* വെട്ടുന്നതിനോടൊപ്പം അവ പുതുതായി നട്ട് പിടിപ്പിക്കുന്നതും ഒരു യജ്ഞമായി ജനങ്ങള്* ഏറ്റെടുക്കേണ്ടതുണ്ട്.


    എല്ലാ വര്*ഷവും മാര്*ച്ച് 21 ''ലോക വനദിന''മായി ആഘോഷിക്കുന്നു എന്ന കാര്യം ഓര്*മ്മയുണ്ടാകുമല്ലോ? വനങ്ങളുടെയും വൃക്ഷങ്ങളുടെയും പരിസ്ഥിതി പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവബോധം വളര്*ത്തുന്നതിനുമായി 2012-ല്* ഐക്യരാഷ്ട്ര സഭ മാര്*ച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വൃക്ഷത്തൈ നടീല്* മഹോല്*സവങ്ങള്* പോലുള്ള പ്രവര്*ത്തനങ്ങള്* സംഘടിപ്പിക്കുന്നതിന് പ്രാദേശികവും, ദേശീയവും, അന്തര്*ദേശീയവുമായ ശ്രമങ്ങള്* ഏറ്റെടുക്കാന്* രാജ്യങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.



    ഐക്യരാഷ്ട്ര സഭയുടെ ''ലോക വനദിന''പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാര്* തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട്മുമ്പ് ഡല്*ഹി ഡപ്യൂട്ടി കമ്മീഷണര്* ആയിരുന്ന ഡോ. എം.എസ്.രണ്*ധവയാണ് 1947 ജൂലൈ 20 മുതല്* 27 വരെ ആദ്യത്തെ ഇന്ത്യന്* ദേശീയ വൃക്ഷത്തൈ നടീല്* വാരം സംഘടിപ്പിച്ചത് (ഇദ്ദേഹം പിന്നീട്ട് പഞ്ചാബ് കാര്*ഷിക സര്*വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്*സലര്*, ഇന്ത്യന്* കാര്*ഷിക ഗവേഷണ കൌണ്*സിലിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്*ത്തിച്ചു. History of Agriculture in India എന്ന നാലു വാല്യങ്ങളിലുള്ള പുസ്തകത്തിന്റെ കര്*ത്താവുമാണ്).



    ഡോ. എം.എസ്.രണ്*ധവ |

    വിവിധ രാജ്യങ്ങള്* പ്രാദേശികമായി സംഘടിപ്പിക്കുന്ന മരങ്ങളുടെ ഉത്സവമായിരിക്കാം ഡോ. രണ്*ധവയ്ക്കു ഇതിന് പ്രചോദനം നല്കിയത്. 1947 ജൂലൈ 20-ന് അന്നത്തെ ഡല്*ഹി പോലീസ് കമ്മീഷണര്* ഖുര്*ഷിദ് അഹമ്മദ് ഖാന്* ബൊഹിനിയ തൈകള്* നട്ടുകൊണ്ട് വന മഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതേപോലെ അടുത്ത ഏതാനും വര്*ഷങ്ങളില്* മരങ്ങള്* നട്ടുപിടിപ്പിക്കുന്ന പാരമ്പര്യം തുടര്*ന്നു. 1950-ല്* ഭക്ഷ്യ-കാര്*ഷിക മന്ത്രി ഡോ. കെ. എം. മുന്*ഷി ഇത് ഒരു ദേശീയ പരിപാടിയാക്കി മാറ്റി. വന ഉത്സവം ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയും ''വന മഹോത്സവം'' (ഹിന്ദിയില്* 'വന്* മഹോത്സവ്')എന്ന് പുനര്*നാമകരണം ചെയ്യുകയും ചെയ്തു.

    വനഉത്സവം ആഘോഷിക്കാന്* ജൂലൈ ആദ്യവാരം തിരഞ്ഞെടുത്തത് നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. മണ്*സൂണ്* തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരമാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മരങ്ങള്* നട്ടുപിടിപ്പിക്കാന്* ഏറ്റവും പറ്റിയ സമയം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നത് ജൂലൈ 1 ന് ആണ് (കേരളത്തിലിത് ജൂണ്* ആദ്യമാണെന്നത് മറക്കുന്നില്ല). ഈ കാലയളവില്* നട്ടുപിടിപ്പിക്കുന്ന മിക്ക വൃക്ഷതൈകളും ആണ്ടിലെ മറ്റ് സമയങ്ങളില്* നട്ടുപിടിപ്പിക്കുന്നതിനേക്കാള്* പിടിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വടക്കേ ഇന്ത്യയില്* lഖരീഫ് കൃഷിക്കാലം തുടങ്ങുന്നതും ജൂലൈ 1 ന് ആണ്. ഈ വര്*ഷത്തെ വന മഹോത്സവം ജൂലൈ 1 ശനിയാഴ്ച തുടങ്ങി ജൂലൈ 7 വെള്ളിയാഴ്ച അവസാനിക്കുകയാണ്.



    ലോകത്തിലെ ഏറ്റവും കൂടുതല്* വനങ്ങളുള്ള പത്ത് രാജ്യങ്ങളില്* ഒന്നാണ് ഇന്ത്യ. എങ്കിലും, വനങ്ങളുടെയും മരങ്ങളുടെയും ആഘോഷമായി വനമഹോത്സവം നാം കൊണ്ടാടുന്നു. ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാര്*ഗങ്ങളിലൊന്നായി മരങ്ങള്* നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്. വനങ്ങള്* പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്*ത്തുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, വായു ശുദ്ധീകരിക്കുന്നു, മണ്ണിനെ സംരക്ഷിക്കുന്നു, വന്യജീവികളെ പിന്തുണയ്ക്കുന്നു, വരള്*ച്ച കുറയ്ക്കുന്നു, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കാര്*ബണ്* പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവന്*രക്ഷാ മരുന്നുകളും നല്*കുന്നു, നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. ഇങ്ങിനെയുള്ള സേവനങ്ങള്* മനസ്സിലാക്കുകയും ഈ അമൂല്യമായ പ്രകൃതിവിഭവങ്ങള്* സംരക്ഷിക്കേണ്ടതാണെന്നുള്ള ബോധ്യം നമുക്ക് എല്ലാവര്*ക്കും ഉണ്ടാകുകയും വേണം.

    സ്*കൂളുകളിലും, കോളേജുകളിലും, സര്*വ്വകലാശാലകളിലും, ഓഫീസുകളിലും, മറ്റു സര്*ക്കാര്*-സര്*ക്കാരിതര സ്ഥാപനങ്ങളിലുമായി വനമഹോത്സവം സംഘടിപ്പിക്കുന്നു. സാധാരണ വൃക്ഷതൈകള്* നട്ടുപിടിപ്പിച്ചാണ് ആളുകള്* ഇത് ആഘോഷിക്കുന്നത്. ബോധവല്*ക്കരണ ക്യാമ്പുകള്* സജ്ജീകരിക്കാം, സൗജന്യമായി മരതൈകള്* നല്*കാം, അതുപോലെയുള്ള . മറ്റു നിരവധി പരിപാടികളും പ്രവര്*ത്തനങ്ങളും വന മഹോത്സവ വേളയില്* സംഘടിപ്പിക്കാം. കാടും മരങ്ങളുമൊക്കെ ആഗോളതാപനം ലഘൂകരണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവല്*ക്കരണ പരിപാടികളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതും പതിവാണ്.

  9. #1029
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    നദി ശുചീകരിക്കാന്* കടലാമകള്*, ആയിരം കടലാമകളെ ഗംഗയില്* അവതരിപ്പിക്കാന്* പദ്ധതി



    2017 മുതല്* 5,000 കടലാമകളെയാണ് നദിയില്* അവതരിപ്പിച്ചത്.





    പ്രതീകാത്മക ചിത്രം |

    ഗംഗാ നദിയുടെ ശുചീകരണത്തിനായി ആയിരം കടലാമകളെ നദിയില്* നിക്ഷേപിക്കാന്* പദ്ധതി. ഉത്തര്*പ്രദേശിലെ വാരണാസി ജില്ലയിലെ ഗംഗ നദിയുടെ ഭാഗത്താകും ആയിരക്കണക്കിന് കടലാമകളെ നിക്ഷേപിക്കുക. രണ്ടു മാസത്തിനുള്ളിലാണിത്. നദിയില്* അവതരിപ്പിക്കുന്ന കടലാമകള്* മാംസം, മാലിന്യം തുടങ്ങിയവ ഭക്ഷിക്കുകയും അതുവഴി ഗംഗ നദി ശുചീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1980-ല്* നിലവില്* വന്ന ഗംഗ ആക്ഷന്* പ്ലാനെന്ന പദ്ധതി പ്രകാരം കേന്ദ്രം 40,000 കടലാമകളെ നദിയില്* അവതരിപ്പിച്ചിട്ടുണ്ട്.


    അഴുകിയ മാംസം, പൂമാലകള്* എന്നിവയാല്* മലിനമാണ് നിലവില്* ഗംഗ നദി. കേന്ദ്രത്തിന്റെ നേതൃത്വത്തില്* നിലവില്* ഗംഗയുടെ ശുചീകരണത്തിനായി നമാമി ഗംഗേ പ്രോഗ്രാം എന്ന പേരിലൊരു പദ്ധതിയുണ്ട്. 2014-ലാണ് പദ്ധതി ആദ്യമായി ആവിഷ്*കരിക്കുന്നത്. മാലിന്യ പ്രശ്*ന പരിഹാരം, സംരക്ഷണം, പുനരുജ്ജീവനം തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്.

    ചമ്പല്* മേഖലയിലെ കടലോര പ്രദേശത്ത് നിന്ന് വനംവകുപ്പാണ് കടലാമ മുട്ടകള്* ശേഖരിക്കുന്നത്. തുടര്*ന്ന് മുട്ട വിരിയുന്നത് വരെയുള്ള 70 ദിവസത്തോളം അധികൃതരുടെ നിരീക്ഷണത്തിലാവും മുട്ടകള്*. കടലാമ കുഞ്ഞുങ്ങളുണ്ടായാല്* കൃത്രിമ ജലാശയത്തില്* നിരീക്ഷണത്തിനായി പ്രവേശിപ്പിക്കും. ഇത്തരത്തില്* രണ്ടു വര്*ഷത്തോളം കുഞ്ഞുങ്ങള്* കഴിയും. തുടര്*ന്നാണ് നദികളിലേക്ക് കടലാമകളെ അവതരിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗംഗാ നദിയുടെ ഗുണന്മേമ വര്*ധിച്ചിട്ടുണ്ടെന്ന് പറയുന്നു നമാമി ഗംഗേ പ്രോഗ്രാമിന്റെ കണ്*വീനറായ രാജേഷ് ശുക്ല പറയുന്നു. നദിയുടെ ഗുണന്മേമ വര്*ധിക്കുന്നതില്* കടലാമകള്* പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്*ത്തു.

  10. #1030
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല സമുദ്രം ;ജപ്പാനെതിരെ മുഖം കറുപ്പിച്ച് അയൽരാജ്യങ്ങൾ




    ജപ്പാന്*റെ ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക്, സമുദ്രം. പസഫിക്കിനെ സംരക്ഷിക്കുക, ഞങ്ങളെ സ്വൈര്യമായി ജീവിക്കാന്* അനുവദിക്കുക.

    ദക്ഷിണ കൊറിയന്* തലസ്ഥാനമായ സോളിലെങ്ങും പ്ലക്കാര്*ഡുകളേന്തിയ പ്രതിഷേധക്കാരെ കാണാം.. ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്*നിന്ന് പസഫിക് സമുദ്രത്തിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള തീരുമാനത്തിനെതിരേയാണ് ജനങ്ങളും സാമൂഹിക പ്രവര്*ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആണവ റിയാക്ടറില്*നിന്നുള്ള വെള്ളം കടലിലേക്കൊഴുക്കിയാല്* വലിയ അപകടമാവും നേരിടേണ്ടി വരികയെന്ന ആശങ്കയിലാണ് ജനങ്ങള്*. എന്നാല്*, വെള്ളമൊഴുക്കി വിട്ടാലും സുരക്ഷാപ്രശ്*നങ്ങളില്ലെന്ന നിലപാടിലാണ് അധികൃതര്*. ജപ്പാന്*റെ നടപടിക്കെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക് എന്നാണ് ചൈനയിലെ മുതിര്*ന്ന ഉദ്യോഗസ്ഥന്* പ്രതികരിച്ചത്. ചൈനയും ദക്ഷിണ കൊറിയയും ഉന്നയിക്കുന്ന ഈ ആശങ്കകളില്* കഴമ്പുണ്ടോ? റിയാക്ടറില്*നിന്നുള്ള വെള്ളമൊഴുക്കുന്നത് സമുദ്രസമ്പത്തിനെ ബാധിക്കില്ലേ? എന്താണ് ജപ്പാനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.?

    ഫുകുഷിമ- സുനാമി തകര്*ത്ത ആണവനിലയം

    ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്*നിന്ന് 220 കിലോ മീറ്റര്* അകലെ ജപ്പാന്റെ കിഴക്കന്* തീരത്തുള്ള ഫുതാബ ജില്ലയിലെ ഒകുമ ടൗണിലാണ് ഫുകുഷിമ നിലയം. ടോക്യോ ഇലക്ട്രിക് പവര്* കമ്പനിയുടെ (ടെപ്*കോ) മേല്*നോട്ടത്തില്* 370 ഏക്കറിലായിരുന്നു പ്ലാന്റ് പ്രവര്*ത്തിച്ചിരുന്നത്. 1982-ലാണ് പ്ലാന്റ് കമ്മീഷന്* ചെയ്തത്. എന്നാല്* 2011-ലെ സുനാമിയെ തുടര്*ന്നുണ്ടായ പ്രശ്*നങ്ങള്* മൂലം 2019-ല്* ഫുകുഷിമ ആണവ പ്ലാന്റ് ഡികമ്മിഷന്* ചെയ്യാനുള്ള നടപടികള്* ആരംഭിച്ചു.

    2011-ല്* ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ആണവ ദുരന്തത്തിലേക്കും പ്ലാന്റിന്റെ നാശത്തിലേക്കും വഴിതെളിയിച്ചത്. ജപ്പാനില്* ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്*വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അന്നുണ്ടായത്. റിക്ടര്* സ്*കെയിലില്* 9 രേഖപ്പെടുത്തിയ ഭൂകമ്പം സര്*വനാശം വിതച്ചു. സുനാമിയെ തുടര്*ന്ന് ആണവ നിലയത്തില്* വെള്ളം കയറി. വൈദ്യുതി ലൈനുകള്* തകരാറിലായതോടെ വൈദ്യുതി നിലച്ചു. ഇതാണ് ആണവദുരന്തത്തിന് വഴിതെളിച്ചത്. പ്ലാന്*റിലെ മൂന്ന് വലിയ കോറുകള്* ഉരുകിപ്പോയി. റിയാക്ടര്* തണുപ്പിക്കാന്* സംവിധാനം ഇല്ലാതെ വന്നു. അടിയന്തര ഘട്ടങ്ങളില്* റിയാക്ടര്* തണുപ്പിക്കാനായി എമര്*ജന്*സി റിയാക്ടറുകള്* നിലയത്തില്* ഉണ്ടായിരുന്നുവെങ്കിലും സുനാമിയെത്തുടര്*ന്ന് വെള്ളം കയറി അവ തകരാറായി. റിയാക്ടര്* തണുപ്പിക്കുന്ന പ്രവര്*ത്തനം താത്കാലികമായി നിലയ്ക്കുന്ന അവസ്ഥ വന്നതോടെ റിയാക്ടര്* കോര്* ഉരുകുകയും മൂന്ന് വമ്പൻ സ്*ഫോടനങ്ങള്* ഉണ്ടാവുകയും ചെയ്തു. റേഡിയോ ആക്ടീവ് വസ്തുക്കള്* റിയാക്ടറിന് പുറത്തേക്ക് എത്തുന്ന ദുരന്തത്തിലേക്കാണ് ഇത് നയിച്ചത്.

    ഏറെ അപകടം നിറഞ്ഞ ഈ ഘട്ടത്തില്* പ്രശ്*നം പരിഹരിക്കാന്* പ്ലാന്റിലെ ജീവനക്കാര്* മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനിടെ ഒട്ടേറെ ജീവനക്കാര്*ക്ക് ആണവ വികിരണമേറ്റു. ദിവസങ്ങളോളം നീണ്ട ദൗത്യത്തിന് ശേഷമാണ് റിയാക്ടര്* തണുപ്പിക്കാനായത്. റിയാക്ടര്* തണുപ്പിക്കാനായി കൂളന്റ് പമ്പ് ചെയ്യാന്* കഴിയാതെ വന്നതോടെ കടല്*വെള്ളം കടത്തിവിട്ട് റിയാക്ടര്* തണുപ്പിക്കാന്* അന്നത്തെ പ്ലാന്റ് മാനേജറായിരുന്ന മസാവോ യോഷിദ തീരുമാനിച്ചിരുന്നു. എന്നാല്*, കടല്*വെള്ളം കയറ്റിവിട്ടാല്* പ്ലാന്റ് ഉപയോഗശൂന്യമാവുമെന്ന കാരണത്താല്* ഈ നീക്കത്തിനെതിരേ ശക്തമായ എതിര്*പ്പുയര്*ന്നിരുന്നു. എതിര്*പ്പുകളെ അവഗണിച്ച് കടല്*വെള്ളം ഉപയോഗിച്ചുതന്നെ റിയാക്ടര്* തണുപ്പിക്കാനുള്ള ശ്രമം അദ്ദേഹം തുടര്*ന്നു. അന്ന് യോഷിദയുടെ തീരുമാനമാണ് മറ്റൊരു ദുരന്തത്തില്*നിന്ന് ലോകത്തെ രക്ഷപ്പെടുത്തിയത്. 2011 മാര്*ച്ചില്* ഉണ്ടായ അപകടത്തിലായ റിയാക്ടര്* പൂര്*ണമായും തണുപ്പിക്കാനായത് ജൂലൈ മാസത്തില്* മാത്രമാണ്.

    ലെവല്* 7 വിഭാഗത്തിലാണ് ഫുക്കുഷിമ ആണവദുരന്തത്തെ അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി (ഇന്*റര്*നാഷണല്* ന്യൂക്ലിയര്* ആന്*റ് റേഡിയോളജിക്കല്* ഇവന്*റ്) ഉള്*പ്പെടുത്തിയിട്ടുള്ളത്. ചെര്*ണോബിലിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആണവ ദുരന്തമാണത്. അപകടം നടന്ന ആദ്യ നാല് ദിവസം ശക്തമായ ആണവവികിരണം ഈ പ്രദേശത്തുണ്ടായി. ആണവ വികിരിണത്തിന്റെ പശ്ചാത്തലത്തില്* നിലയത്തിന് ചുറ്റും 20 കിലോ മീറ്റര്* പരിധിയില്* താമസിച്ചിരുന്ന 1.54 ലക്ഷം പേരെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. ഒരുപക്ഷെ അന്ന് ആ ജീവനക്കാര്* ജീവന്* പണയംവെച്ച് മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്* ടോക്യോ നഗരത്തിലെ മുഴുവന്* ജനങ്ങളെയും ഒഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നാണ് പില്*ക്കാലത്ത് വന്ന റിപ്പോര്*ട്ടുകള്* പറയുന്നത്. 1986-ല്* ഉണ്ടായ ചെര്*ണോബില്* ആണവദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ഫുകുഷിമ ദുരന്തത്തെ തുടര്*ന്ന് ജപ്പാന്* ആണവപ്ലാന്റ് അടച്ചുപൂട്ടി. 2011-ലെ ഫുകുഷിമ ആണവദുരന്തത്തിനുശേഷം സുരക്ഷാ ആശങ്കയെത്തുടര്*ന്ന് ജപ്പാനിലെ ഭൂരിഭാഗം ആണവനിലയങ്ങളും അടച്ചുപൂട്ടിയിരുന്നു. ഏറെ കാലത്തിനു ശേഷമാണ് രാജ്യത്തെ മറ്റ് ആണവ പ്ലാന്റുകള്* തുറന്നുപ്രവര്*ത്തിച്ചത്.



    Photo: Reuters

    ആണവ മാലിന്യങ്ങള്* നീക്കാന്* വേണ്ടത് 40 വര്*ഷം

    പ്ലാന്റ്* ഡികമ്മിഷന്* ചെയ്യുന്നതിന് മുന്നോടിയായി പൂര്*ണമായും ആണവമാലിന്യ മുക്തമാക്കേണ്ടതുണ്ട്. മാലിന്യങ്ങള്* പൂര്*ണമായും നീക്കംചെയ്യാന്* ദശാബ്ദങ്ങള്* എടുക്കുമെന്നാണ് കണക്കാക്കുന്നത്. ആണവ ദുരന്തമുണ്ടായതിന് പിന്നാലെ നിലയത്തിനു ചുറ്റും അധികൃതര്* പ്രഖ്യാപിച്ച എക്*സ്*ക്ലൂഷണ്* സോണിന്റെ വ്യാപ്തി പിന്നീട് പലതവണ വര്*ധിപ്പിച്ചു. 1,50,000-ത്തിലധികം പേരെയാണ് നിലയത്തിന് സമീപത്തുനിന്ന് ഒഴിപ്പിച്ചത്. വര്*ഷങ്ങള്* കഴിഞ്ഞും എക്*സ്*ക്ലൂഷന്* സോണ്* അതേപടി നിലനിന്നു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്* പലതും പിന്നീട് നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തിയില്ല.

    ആണവദുരന്തം ദീര്*ഘകാലം നീണ്ടുനില്*ക്കുന്ന ആരോഗ്യ പ്രശ്*നങ്ങളുണ്ടാക്കുമോ എന്നകാര്യത്തില്* വിദഗ്ധര്*ക്കിടയില്* ഭിന്നാഭിപ്രായമുണ്ട്. ആണവ ദുരന്തത്തെത്തുടര്*ന്ന് പ്രദേശത്തെ കാന്*സര്* ബാധിതരുടെ എണ്ണം വര്*ധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഗുരുതര ആരോഗ്യ പ്രശ്*നങ്ങള്*ക്ക് സാധ്യതയില്ലെന്നാണ് ജപ്പാനിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്* പറയുന്നത്. എന്നാല്*, എക്*സ്*ക്ലൂഷന്* സോണില്*നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളില്* പലരും അധികൃതര്* പ്രദേശത്തെ നിയന്ത്രണങ്ങള്* നീക്കിയശേഷവും അവിടേക്ക് തിരിച്ചുവരാന്* തയ്യാറായിട്ടില്ല. നിലയത്തിലെ ജീവനക്കാരില്* ഒരാള്* ആണവവികിരണം ഏറ്റതിനെത്തുടര്*ന്ന് മരിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്*കുമെന്നും 2018-ല്* ജപ്പാന്* സര്*ക്കാര്* വ്യക്തമാക്കിയിരുന്നു.



    വെള്ളം സംഭരിച്ചിരിക്കുന്ന ടാങ്കുകള്* | Photo: AP

    വെള്ളം തുറന്നുവിടാന്* തീരുമാനം

    സുനാമിയില്* തകര്*ന്ന ഫുകുഷിമ ആണവ നിലയത്തില്* പ്ലാന്*റ് തണുപ്പിക്കാനും മറ്റുമായി ഉപയോഗിച്ച വെള്ളം വമ്പന്* ടാങ്കുകളിലായി ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുകയാണ്. പ്ലാന്റില്* സ്ഥാപിച്ചിരിക്കുന്ന ആയിരത്തിലേറെ ടാങ്കുകളിലായി 13 ലക്ഷം ടണ്* റോഡിയോ ആക്ടീവ് വെള്ളമാണ് ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുന്നത്. ഒളിമ്പിക്*സ് മത്സരങ്ങള്*ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള 500 സ്വിമ്മിങ്ങ് പൂളുകളിലേക്ക് ആവശ്യത്തിനുള്ളത്രയും വെള്ളം എന്നാണ് ഈ അളവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ശുദ്ധീകരിച്ച് നേര്*പ്പിച്ച് കടലിനടിയിലൂടെയുള്ള കുഴലുകളിലൂടെ പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതി. കൂടുതല്* ടാങ്കുകള്* സ്ഥാപിക്കാന്* കഴിയില്ലെന്നും വെള്ളം സംഭരിക്കാനുള്ള സൗകര്യം പ്ലാന്റില്* നിലവില്* ഇല്ലെന്നാണ് ടെപ്*കോ പറയുന്നത്. പ്ലാന്റ് ഡികമ്മീഷന്* ചെയ്യാനുള്ള നടപടികളുടെ ഭാഗമായി സംഭരിച്ചിരിക്കുന്ന വെള്ളം മാറ്റേണ്ടതുണ്ട്. പ്ലാന്റ് അണുവിമുക്തമാക്കുന്നതും പ്ലാന്റ് പൂര്*ണമായും അടച്ചുപൂട്ടി കെട്ടിടം പൊളിച്ചുമാറ്റുന്നതും ഡികമ്മീഷന്* നടപടികളുടെ ഭാഗമാണെന്നും ടെപ്*കോ വ്യക്തമാക്കി.

    റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച ചര്*ച്ചകള്* വര്*ഷങ്ങള്*ക്ക് മുന്*പേ തന്നെ ആരംഭിച്ചിരുന്നു. പ്ലാന്റില്* നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക്* ഒഴുക്കാന്* തീരുമാനിച്ചത് 2021 ഏപ്രിലിലാണ്. തുടര്*ന്ന് തീരുമാനം പരിശോധിക്കാനും അവലോകനം ചെയ്യാനും ജപ്പാന്* ഐ.എ.ഇ.എയോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്*ഷത്തിനിടെ അഞ്ച് അവലോകനങ്ങളാണ് നടത്തിയത്. വെള്ളമൊഴുക്കാനുള്ള ആസൂത്രണം, പ്രക്രിയ, അവലോകനം, സാംപ്ലിങ് തുടങ്ങി വിവിധഘട്ടങ്ങളിലുളള പഠനമാണ് ഐ.എ.ഇ.എ. നടത്തിയത്. തുടര്*ന്ന് വെള്ളമൊഴുക്കല്* സംബന്ധിച്ച റിപ്പോര്*ട്ട് ജപ്പാന് കൈമാറി. പതിനൊന്ന് രാജ്യങ്ങളില്*നിന്നുള്ള അംഗീകൃത അന്താരാഷ്ട്ര ആണവ സുരക്ഷാ വിദഗ്ധര്* അടങ്ങുന്ന ടാസ്*ക് ഫോഴ്*സിന്റെ രണ്ട് വര്*ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ റിപ്പോര്*ട്ട്.

    ഒഴുക്കുന്നത് ആണവമാലിന്യം കലര്*ന്ന വെള്ളമോ? അപകടമെന്ത്?

    പ്ലാന്റില്* സംഭരിച്ചിരിക്കുന്ന വെള്ളത്തില്* സ്വാഭാവികമായും ആണവമാലിന്യങ്ങള്* കലര്*ന്നിട്ടുണ്ടാവും. എന്നാല്*, മാലിന്യം കലര്*ന്ന വെള്ളം നേരിട്ട് ഒഴുക്കിക്കളയുകയല്ല ചെയ്യുന്നത്. പകരം അവ വിവിധ പ്രക്രിയകളിലൂടെ ഭാഗികമായി ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഈ വെള്ളത്തില്*നിന്ന് ട്രിടിയം ഒഴികെ അപകടകരമായ എല്ലാ ഐസോടോപ്പുകളും നീക്കം ചെയ്യും. വെള്ളത്തില്*നിന്ന് വേര്*തിരിച്ചെടുക്കാന്* വളരെ ബുദ്ധിമുട്ടുള്ള ഹൈഡ്രജന്* ഐസോടോപ്പാണ് റേഡിയോ ആക്ടീവ് ട്രിടിയം, ഇത് വേര്*തിരിക്കാനുള്ള സാങ്കേതികത ഇന്ന് നിലവിലില്ല. അതിനാല്* ഈ വെള്ളം നേര്*പ്പിച്ച് ട്രിടിയത്തിന്റെ അളവ് സുരക്ഷാ നിര്*ദേശങ്ങള്*ക്കനുസൃതമായി നിയന്ത്രണവിധേയമാക്കിയതിന് ശേഷം വര്*ഷങ്ങളെടുത്താവും കടലിലേക്കൊഴുക്കുകയെന്ന് ടെപ്*കോയും ജപ്പാന്* സര്*ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയില്*, മഴയിലും കടലിലും വെള്ളത്തിലും മനുഷ്യശരീരത്തില്* പോലും ട്രിടിയത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്* ഇത് അടങ്ങിയ വെള്ളം ഒഴുക്കിക്കളയുന്നത് ആശങ്കയുണര്*ത്തുന്ന കാര്യമല്ല, ലോകത്തിന്റെ പലഭാഗത്തുള്ള ആണവ പ്ലാന്റുകളില്* നിന്നും ട്രിടിയം കലര്*ന്ന വെള്ളം കടലിലേക്ക് ഒഴുക്കുന്ന രീതി പിന്തുടര്*ന്നുപോവുന്നുണ്ട്. ഇത് പൂര്*ത്തിയാവാന്* പതിറ്റാണ്ടുകള്* വേണ്ടിവരുമെന്നും ടെപ്*കോ പറയുന്നു.

    ജപ്പാന്* പ്രതിവര്*ഷം പുറത്തുകളയുന്നത് അയല്*രാജ്യങ്ങളേക്കാള്* കുറവ് ട്രിടിയം ആണെന്നാണ് ജപ്പാന്* വ്യവസായ വകുപ്പ് മന്ത്രി ഴാങ്ജിയാങ് പ്രതികരിച്ചത്. ചൈന പ്രതിവര്*ഷം 112 ടണ്* ബെക്വെറെല്*സ് ട്രിടിയമാണ് പുറത്തേക്കൊഴുക്കുന്നത്, ദക്ഷിണ കൊറിയ 49 ടണ്* ആണ്. എന്നാല്*, ജപ്പാന്* പുറത്തേക്കൊഴുക്കാന്* ഉദ്ദേശിക്കുന്നത് 22 ടണ്* ബെക്വെറെല്*സ് ട്രിടിയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം, ഈ വിഷയത്തില്* വിദഗ്ധര്* ഭിന്നാഭിപ്രായമാണ് പറയുന്നത്. ട്രിടിയത്തെ വിനാശകാരിയല്ലാത്ത ഘടകം എന്നാണ് പൊതുവേ വിലയിരുത്തുന്നത്. കാരണം മനുഷ്യന്റെ ചര്*മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ്* ഈ ഐസോടോപ്പുകളില്* ഇല്ല. ഏതെങ്കിലും തരത്തില്* ഇവ ശരീരത്തിനകത്തെത്തിയാല്* അത് അര്*ബുദമുള്*പ്പെടെയുള്ള ഗുരുതര രോഗങ്ങള്*ക്ക് കാരണമായേക്കാമെന്നാണ് കനേഡിയന്* ന്യൂക്ലിയര്* സേഫ്റ്റി കമ്മീഷന്* പറയുന്നത്. ആണവവികിരണത്തോടുള്ള ഏത് തോതിലുമുള്ള സമ്പര്*ക്കം അപകടസാധ്യത തന്നെയാണെന്നാണ് യു.എസ്. ന്യൂക്ലിയര്* റെഗുലേറ്ററി കമ്മീഷന്* അഭിപ്രായപ്പെടുന്നത്. അതേസമയം, എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ട്രിടിയം സാന്നിധ്യവുമായി നിത്യവും സമ്പര്*ക്കത്തിലേര്*പ്പെടുന്നുണ്ടെന്നും കമ്മീഷന്* കൂട്ടിച്ചേര്*ത്തു.

    പസഫിക് സമുദ്രത്തിലേക്കുള്ള വെള്ളമൊഴുക്കലിനെ അപകടകരമായ നിര്*ദേശം എന്നാണ് ഹവായ് സര്*വ്വകലാശാലയിലെ മറൈന്* ലബോറട്ടറിയുടെ ഡയറക്ടര്* റോബര്*ട്ട് എച്ച്.റിച്ച്മണ്ട് വിശേഷിപ്പിച്ചത്. പസഫിക് ഐലന്*ഡ് ഫോറവുമായി ചേര്*ന്ന് വെള്ളമൊഴുക്കലിനെ വിലയിരുത്തുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തിലൊരാളാണ് റിച്ച്മണ്ട്.

    ആണവ മലിനജലം നേര്*പ്പിക്കുന്നത് സമുദ്രജീവികള്*ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്* മതിയാകില്ല. ട്രിട്രിയം പോലെയുള്ള മലിനീകരണ ഘടകങ്ങള്*ക്ക് ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാന്* കഴിയും. അത് സമുദ്ര ആവാസവ്യവസ്ഥയില്* കാലങ്ങളോളം നിലനില്*ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ സമുദ്രങ്ങള്* ഇതിനകംതന്നെ കാലാവസ്ഥാ വ്യതിയാനം, അമ്ലവത്കരണം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ കാരണങ്ങള്* കൊണ്ട് സമ്മര്*ദത്തിലാണ്. അതിനാല്* ആണവ ജലമൊഴുക്കാന്* ബദല്* മാര്*ഗങ്ങള്* തേടേണ്ടതുണ്ട്. ആ അപകട സാധ്യത ഏഷ്യ-പസഫിക് മേഖലയില്* മാത്രമല്ല നിലനില്*ക്കുന്നത്. ബ്ലുഫിന്* ട്യൂണ എന്ന മത്സ്യവിഭാഗത്തിലൂടെ റേഡിയോ ന്യൂക്ലിഡുകള്* (ആണവ മാലിനജലത്തിലുള്ളതിന് സമാനമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്*) കാലിഫോര്*ണിയന്* സമുദ്രമേഖലയില്* എത്തിയതായി 2012-ല്* പുറത്തുവന്ന പഠനത്തില്* കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



    Photo: AP

    ആശങ്ക വേണ്ട, വെള്ളമൊഴുക്കല്* സുരക്ഷിതമെന്ന് അന്താരാഷ്ട്ര ഏജന്*സി

    അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്*ക്ക് അനുസൃതമായി ആണവ പ്ലാന്റില്* നിന്നുള്ള ശുദ്ധീകരിച്ച വെള്ളം പുറത്തേക്കൊഴുക്കുന്നത് സുരക്ഷിതമാണെന്നാണ് ഇന്റര്*നാഷണല്* അറ്റോമിക് എനര്*ജി ഏജന്*സി പറയുന്നത്. പ്ലാന്റില്*നിന്നുള്ള ശുദ്ധീകരിച്ച ജലത്തിന്റെ പുറന്തള്ളല്* ആളുകള്*ക്കും പരിസ്ഥിതിക്കും വളരെ നിസാരമായ തോതിലുള്ള റേഡിയോളജിക്കല്* ആഘാതം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും അത് തീര്*ത്തും ആശങ്കപ്പെടേണ്ടതല്ലെന്നും ഐ.എ.ഇ.എ. ഡയറക്ടര്* ജനറല്* റാഫേല്* മരിയാനോ ഗ്രോസി തങ്ങളുടെ ഔദ്യോഗിക റിപ്പോര്*ട്ടില്* പറഞ്ഞു.

    പ്ലാന്റില്* സംഭരിച്ചിരിക്കുന്ന ജലം അഡ്വാന്*സ് ലിക്വിഡ് പ്രോസസിങ് സിസ്റ്റം ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്. ഈ പ്രക്രിയയിലൂടെ ട്രിടിയം ഒഴികെ റിയാക്ടര്* ജലത്തിലുള്ള ഭൂരിഭാഗം റേഡിയോ ആക്ടീവ് ഘടകങ്ങളും ഒഴിവാക്കപ്പെടും. ഇതുകൂടാതെ ജലം നേര്*പ്പിക്കുകയും ചെയ്യുമെന്ന് ഐ.എ.ഇ.എ. പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്*ട്ടില്* വ്യക്തമാക്കി.



    ജപ്പാനില്* മത്സ്യവിപണനത്തിലേര്*പ്പെട്ടിരിക്കുന്ന ആള്* | Photo: Reuters

    ആശങ്ക, പിന്തുണ, പ്രതിഷേധം

    ജപ്പാന്റെ നടപടി സുതാര്യമാണെന്നാണ് അമേരിക്കന്* സ്റ്റേറ്റ് ഡിപ്പാര്*ട്ടുമെന്റ് പ്രതികരിച്ചത്. ജപ്പാന്* സ്വീകരിക്കുന്നത് ആഗോള വ്യാപകമായ രീതിയാണെന്നും ഡിപ്പാര്*ട്ട്*മെന്റ്* പ്രതികരിച്ചു. ജപ്പാന്റെ നടപടിയില്* ആശങ്കയില്ലെന്ന് തായ്*വാനും പ്രതികരിച്ചു. എന്നാല്*, ആണവ പ്ലാന്റില്* നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ ജപ്പാന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും കടല്* അനുബന്ധ തൊഴിലിലേര്*പ്പെട്ടവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളം തുറന്നുവിടാനുള്ള ചര്*ച്ചകള്* നേരത്തെ ഉയര്*ന്നപ്പോള്* തന്നെ അതിനെതിരേ ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകള്* സര്*ക്കാരിനെ സമീപിച്ചിരുന്നു. ജപ്പാനിലെ തകര്*ന്ന മത്സ്യബന്ധനമേഖലയെ കരയറ്റാനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും ആണവ പ്ലാന്റിലെ വെള്ളം ഒഴുക്കുന്നതിലൂടെ ഈ ശ്രമങ്ങളെ ഇല്ലാതാക്കരുതെന്ന് യൂണിയന്* ആവശ്യപ്പെട്ടു.

    വെള്ളമൊഴുക്കാനുള്ള ജപ്പാന്റെ തീരുമാനത്തില്* അയല്*രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ജപ്പാന്റെ പദ്ധതി നിരുത്തരവാദപരവും ജനവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ചൈന അഭിപ്രായപ്പെട്ടത്. മലിനജലം ഒഴുക്കുന്നത് സമുദ്രത്തിലെ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും പ്രവചനാതീതമായ ദോഷം വരുത്തും. പസഫിക് സമുദ്രം ജപ്പാന്റെ ആണവ മലിനജലം പുറന്തള്ളുന്നതിനുള്ള അഴുക്കുചാലല്ലെന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്* പ്രതികരിച്ചു. ജപ്പാനിലെ പത്ത് പ്രവിശ്യകളില്* നിന്ന് ഭക്ഷ്യസാധനങ്ങള്* ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്നും മറ്റ് മേഖലകളില്* നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്* റേഡിയേഷന്* പരിശോധന നടത്തുമെന്നും ചൈനീസ് സര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.

    പസഫിക് ഐലന്*ഡ്സ് ഫോറത്തിന്റെ സെക്രട്ടറി ജനറലും ജപ്പാന്റെ നടപടിയില്* ഗുരുതരമായ ആശങ്കകള്* പ്രകടിപ്പിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം തങ്ങള്*ക്കുണ്ടെന്ന് സെക്രട്ടറി ജനറല്* പറഞ്ഞു.

    ദക്ഷിണ കൊറിയന്* പ്രധാനമന്ത്രി ഹാന്* ഡക്ക് സൂ വെള്ളമൊഴുക്കാനുള്ള പദ്ധതിയെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാനദണ്ഡം പിന്തുടരുന്ന രീതിയില്* മലിനജലം ശുദ്ധീകരിച്ച് പുറത്തുവിട്ടാല്* താന്* അത് കുടിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്* ഈ പ്രസ്താവനയ്*ക്കെതിരേ രാജ്യത്ത പ്രതിപക്ഷ പാര്*ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്* അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പിന്തുടരുന്നതിനാല്* പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ജപ്പാന്*റെ തീരുമാനം.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •