Page 124 of 145 FirstFirst ... 2474114122123124125126134 ... LastLast
Results 1,231 to 1,240 of 1450

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1231
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default


    കണ്ടല്*, കയാക്കിങ്, കായല്*രുചി; സഞ്ചാരികള്* സ്വയം മറന്നുപോകുന്ന കവ്വായി



    മനസ്സ് തണുക്കുന്ന കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് ഊളിയിടാന്* കൊതിക്കുന്നവര്*ക്ക് വേറിട്ട അനുഭവമാകും കവ്വായി ഒരുക്കിവെച്ചിരിക്കുന്ന സര്*പ്രൈസുകള്*







    കായലിലൂടെ കയാക്കിങ് നടത്തി കണ്ടല്*ക്കൂട്ടങ്ങളുടേയും തെങ്ങിന്*തോപ്പുകളുടേയും സൗന്ദര്യത്തില്* മതിമറന്ന് കായല്*വിഭവങ്ങളുടെ രുചിയും അനുഭവിച്ച് വയറും മനസ്സും നിറച്ച് മടങ്ങാന്* ആഗ്രഹമുണ്ടോ? എന്നാല്* കണ്ണുമടച്ച് യാത്ര തിരിച്ചോളൂ, കവ്വായി കായല്* നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മനസ്സ് തണുക്കുന്ന കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് ഊളിയിടാന്* കൊതിക്കുന്നവര്*ക്ക് വേറിട്ട അനുഭവമാകും കവ്വായി ഒരുക്കിവെച്ചിരിക്കുന്ന സര്*പ്രൈസുകള്*.


    കണ്ണൂര്* ജില്ലയിലെ പയ്യന്നൂരിനടുത്താണ് കവ്വായി ദ്വീപുകള്* സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായലും വടക്കന്* കേരളത്തിലെ ഏറ്റവും വലുതുമായ കവ്വായി കായലിലാണ് ദ്വീപുകള്* സ്ഥിതി ചെയ്യുന്നത്. കണ്ണൂര്*-കാസര്*കോട് ജില്ലകളിലെ ആറ് പുഴകള്* സംഘമിക്കുന്ന ഇടമാണ് കവ്വായി കായല്*. 34 കി.മീ ദൈര്*ഘ്യമുള്ള കായലില്* ചെറുതും വലുതുമായി നിരവധി തുരുത്തുകളുണ്ട്. വലിയ പറമ്പാണ് ഇതില്* ഏറ്റവും നീളമുള്ള തുരുത്ത്. വേമ്പനാട്ട് കായല്* കഴിഞ്ഞാല്* ഏറ്റവും മനോഹരമായ കായല്* എന്നറിയപ്പെടുന്നത് കവ്വായി കായലാണ്. കായലിനുള്ളിലെ ചെറുതുരുത്തുകളിലുള്ള കണ്ടല്*കൂട്ടങ്ങളും ജൈവവൈവിധ്യങ്ങളും സവിശേഷമായ സൗന്ദര്യമാണ് കവ്വായിക്ക് സമ്മാനിക്കുന്നത്.




    പച്ചത്തുരുത്തുകളുടെ സൗന്ദര്യം

    പച്ചപ്പ് നിറഞ്ഞ സസ്യങ്ങള്*, തെങ്ങിന്* തോപ്പുകള്*, കണ്ടല്*ക്കാടുകള്* എന്നിവയാല്* പൊതിഞ്ഞ ദ്വീപുകളാണ് കവ്വായിയുടെ പ്രധാന ആകര്*ഷണം. കവ്വായി, വലിയപറമ്പ്, പടന്നക്കടപ്പുറം, വടക്കേക്കാട്, കൊക്കല്*, ഇടയിലക്കാട്, മാടക്കല്*, കന്നുവീട്, കവ്വായിക്കടപ്പുറം, ഉടുമ്പന്തല, കൊച്ചന്*, വടക്കുമ്പാട് തുടങ്ങിയവയാണ് കവ്വായി കായലിലുള്ള പ്രധാന ദ്വീപുകള്*. വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി പലദ്വീപുകളിലും സഞ്ചാരികള്*ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്* ഒരുക്കിയിട്ടുണ്ട്. അപൂര്*വവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവര്*ഗങ്ങള്* ഉള്*പ്പെടെ നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. ഒപ്പം നീണ്ടുപരന്നുകിടക്കുന്ന കായല്* കാഴ്ചകള്* സഞ്ചാരികളെ ഇവിടേക്ക് വീണ്ടും വിളിച്ചുവരുത്തുന്നു.




    ഏഴിമല മുതല്* ആരംഭിക്കുന്ന കായല്* മുപ്പത് കിലോമീറ്ററോളം നീണ്ട് നീലേശ്വരം അഴിത്തലവഴിയാണ് കടലിലേക്ക് ചേരുന്നത്. പലയിടത്തും കടലും കായലും തമ്മില്* കയ്യെത്തും ദൂരം മാത്രം. കവ്വായിയിലെത്തുന്ന സഞ്ചാരികള്*ക്കായി ബോട്ട് യാത്രയും കയാക്കിങ് സൗകര്യങ്ങളും ഉണ്ട്. കവ്വായി ടൂറിസം സാധ്യതകള്* പരിഗണിച്ച് വലിയ ബോട്ട് ജെട്ടി തന്നെ ഇവിടെ നിര്*മിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. നിലവില്* ചുരുങ്ങിയ എണ്ണം ബോട്ടുകള്* മാത്രമാണ് സഞ്ചാരികള്*ക്കായി ഒരുക്കിയിട്ടുള്ളത്. മനോഹരമായ നിരവധി ചെറിയ ദ്വീപുകളാല്* സമ്പന്നമായ ഈ കായലും പച്ചപ്പ് നിറഞ്ഞ തീരങ്ങളും ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്*ഗം ബോട്ട് യാത്രകളാണ്. ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നവര്*ക്ക് ബോട്ടില്* കായല്* ചുറ്റിക്കണ്ട് തിരിച്ചെത്താം. അല്ലെങ്കില്* ഒറ്റയ്ക്കോ ചെറുസംഘങ്ങളായോ കയാക്ക് ചെയ്യാം. അധികം ആഴമില്ലാത്ത കായല്*പ്പരപ്പുകളിലൂടെ ഒറ്റയ്ക്ക് തുഴഞ്ഞ് കായല്*സൗന്ദര്യം നുകരാം. ഇതിനുപുറമേ ജെറ്റ് സ്*കീയിംഗ്, സ്പീഡ് ബോട്ട് തുടങ്ങിയ ജലസാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.

    കയാക്കും കവ്വായിയും



    അസ്തമനങ്ങളില്* ഓളങ്ങളില്* തട്ടി പ്രതിഫലിക്കുന്ന സ്വര്*ണശോഭ കവ്വായി കായലിലാകെ പരന്നൊഴുകും. എവിടെയാണ് നമ്മളുള്ളതെന്ന് മറന്നുപോകുന്ന തരത്തിലേക്ക് കവ്വായിയുടെ സൗന്ദര്യമുയരും. കവ്വായിയുടെ സൗന്ദര്യം പൂര്*ണമായി തിരിച്ചറിയണമെങ്കില്* പുലര്*ച്ചെയോ സൂര്യസ്തമന സമയത്തോ കയാക് ചെയ്യണമെന്നാണ് നാട്ടുകാര്* പറയുക. ആദ്യമായി കയാക്ക് തുഴയുന്നവര്*ക്ക് ഇതൊരു സാഹസികതയാണ്. എന്നാല്* സഞ്ചാരികള്*ക്ക് വേണ്ട ട്രെയിനിങ്ങ് നല്*കിയതിന് ശേഷം മാത്രമേ കയാക് യാത്ര ആരംഭിക്കുക. 'ടെക്നിക്' പിടികിട്ടുന്നതുവരെ കയാക്കിങ് അല്*പം ആശങ്ക നല്*കുമെങ്കിലും പോകപ്പോകെ ആ യാത്ര പുതിയ അനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അധികം ആഴമില്ലാത്ത, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കായല്*പ്പരപ്പിലൂടെ ദൂരെയുള്ള പച്ചത്തുരുത്തുകളെ ലക്ഷ്യം വെച്ച് തുഴഞ്ഞുപോകാം. കായലില്* അങ്ങിങ്ങ് കണ്ടല്*ക്കാടുകള്* നിറഞ്ഞ ഇടങ്ങളുണ്ട്. ആഴം കുറഞ്ഞ ഇവിടങ്ങളിലിറങ്ങി വെള്ളത്തിലൂടെ നടക്കാം. ഇതുവരെ കണ്ടിട്ടില്ലാത്ത ജലജീവികള്* കാലിനെ തൊട്ടുതഴുകി പോവുന്നത് അനുഭവിച്ചറിയാം. കവ്വായി കായലിലെത്തുന്ന സഞ്ചാരികളെല്ലാം ഈ തുരുത്തുകളെയാണ് പ്രധാന ഫോട്ടോ സ്പോട്ടുകളായി തിരഞ്ഞെടുക്കുക. വെള്ളത്താല്* ചുറ്റപ്പെട്ട കണ്ടല്*ക്കൂട്ടങ്ങള്* പകരംവെയ്ക്കാനില്ലാത്ത ഹരിതസൗന്ദര്യമാണ് യാത്രക്കാര്*ക്ക് നല്*കുന്നത്. കണ്ടല്*ക്കാടുകള്*ക്ക് പുറമേ തെങ്ങുകളും മറ്റ് സസ്യജാലങ്ങളുമെല്ലാം നിറഞ്ഞ ചെറുതും വലുതുമായ വേറേയും തുരുത്തുകള്* ഇവിടെയുണ്ട്. സാഹചര്യവും സൗകര്യവും നോക്കി കയാക് അടുപ്പിച്ച് ഇവിടേയും കയറി സ്വസ്ഥമായിരിക്കാം. മണിക്കൂറിന് 200-300 രൂപയാണ് കയാകിന് ചാര്*ജ് ചെയ്യുക.




    കയാല്*രുചിയും കവ്വായിയും

    ശാന്തമായൊഴുകുന്ന കായയിലൂടെയുള്ള യാത്ര അല്*പം ക്ഷീണിച്ചെങ്കില്* സ്വാദിഷ്ടമായ കടല്*-കായല്* വിഭവങ്ങള്* രുചിച്ച് വയറുനിറയ്ക്കാനുള്ള കവ്വായിയിലുണ്ട്. കടല്* വിഭവങ്ങളും പലഹാരങ്ങളും നാടന്* രീതിയില്* പാകം ചെയ്ത് നല്*കുന്ന നിരവധി ചെറിയ കടകള്* കായല്*തീരത്ത് ധാരാളമായുണ്ട്. മീന്*, ഞണ്ട് തുടങ്ങിയവ കൊണ്ടുള്ള വിവിധ വിഭവങ്ങള്* രുചിച്ച് വയറും നിറച്ച് കവ്വായിയില്* നിന്ന് മടങ്ങാം.



    എങ്ങനെ എത്തിച്ചേരാം?

    റോഡ് മാര്*ഗം വരുന്നവര്*ക്ക് പയ്യന്നൂര്* ബസ് സ്റ്റാന്റില്* നിന്ന് 7 കിലോമീറ്ററിനടുത്ത് സഞ്ചരിച്ച് കവ്വായിയിലെത്താം. കോഴിക്കോട്, കാസര്*കോട് ഭാഗത്ത് നിന്ന് ട്രെയിന്* മാര്*ഗം വരുന്നവര്* പയ്യന്നൂര്* റെയില്*വേ സ്റ്റേഷനിലിറങ്ങണം. സ്റ്റേഷന് മുന്നില്* നിന്ന് ഓട്ടോ കയറിയില്* മൂന്നര കിലോമീറ്റര്* യാത്ര മാത്രമാണ് കവ്വായിയിലേക്കുള്ളത്.

  2. #1232
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ വനങ്ങളിൽ കഴുകന്മാരുടെ എണ്ണത്തിൽ വർധനവ്






    ചെന്നൈ: കഴുകന്മാരുടെ കണക്കെടുപ്പിൽ കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ്. തമിഴ്*നാട്, കർണാടക, കേരളം എന്നിവിടങ്ങളിലെ ഏഴ് കടുവാ സങ്കേതങ്ങളിലെയും വനമേഖലകളിലെയും കഴുകന്മാരുടെ എണ്ണം 2023 ഫെബ്രുവരിയിൽ 246 ആയിരുന്നത് ഡിസംബറിൽ 308 ആയി ഉയർന്നു. ലോങ് ബില്*ഡ് വള്*ച്ചര്*, റെഡ് ഹെഡഡ് വള്*ച്ചര്*, ഈജിപ്ഷ്യന്* വള്*ച്ചര്*, ഹിമാലയന്* വള്*ച്ചര്* എന്നീ ഇനങ്ങളെ സര്*വേയ്ക്കിടെ കണ്ടെത്തിയിരുന്നു.


    മുതുമല കടുവ സങ്കേതം, സത്യമംഗലം കടുവ സങ്കേതം, ബന്ദിപ്പുര്* കടുവ സങ്കേതം, ബി.ആര്*ടി. കടുവ സങ്കേതം, നാഗര്*ഹോളെ കടുവ സങ്കേതം, വയനാട് വന്യജീവി സങ്കേതം തുടങ്ങിയ പ്രദേശങ്ങളില്* ഡിസംബര്* 30, 31 തീയതികളിലാണ് സര്*വേ സംഘടിപ്പിച്ചത്. മുതുമലയിലാണ് ഏറ്റവുമധികം കഴുകന്മാര്* വാസമുറപ്പിച്ചിരിക്കുന്നതെന്നും സര്*വേയില്* കണ്ടെത്തി. 78 എണ്ണത്തിനെയാണ് മുതുമല കടുവ സങ്കേതത്തില്* നിന്ന് കണ്ടെത്തിയത്. സത്യമംഗലം (70), ബന്ദിപ്പുര്* (65), ബി.ആര്*.ടി (14) , നാഗര്*ഹോളെ (38 ), വയനാട് (51) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്*. ഗുരുതര വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സര്*വേ.

    കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ചെറിയ വർധന പോലും പ്രതീക്ഷാജനകമാണെന്ന് സർവേ ഫലം പുറത്തുവിട്ടുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി (പരിസ്ഥിതി, വനം) സുപ്രിയ സാഹു പറഞ്ഞു.


  3. #1233
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    'വടക്കൻ കംഗാരു' ഓന്തിനെ ഇടുക്കിയിൽ കണ്ടെത്തി


    ഈ വാർത്ത കേൾക്കാം
    തൃശൂർ:നൂറ്റാണ്ടുകളായി മനുഷ്യന്റെ കണ്ണിൽ പെടാതിരുന്ന വടക്കൻ കംഗാരു ഓന്തിനെ ഇടുക്കി കുളമാവിൽ കണ്ടെത്തി. അഞ്ചര മുതൽ എട്ട് സെന്റിമീറ്റർ വരെ മാത്രം നീളമുള്ള കുഞ്ഞൻ ഓന്തിന്റെ ശാസ്*ത്ര നാമം അഗസ്ത്യഗാമ എഡ്*ജ്. കംഗാരുവിനെ പോലെ പിൻകാലുകളിൽ നിവർന്ന് നിൽക്കുകയും ഓടുകയും ചെയ്യുന്നതിനാലാണ് കംഗാരു ഓന്ത് എന്ന പേര്.

    ലോകത്തിലെ പന്ത്രണ്ടായിരത്തോളം ഉരഗ വർഗത്തിലെ പുതിയ അതിഥിയാണിത്. കണ്ടെത്തൽ ജർമനി സെൻകെൻബർഗ് മ്യൂസിയത്തിന്റെ 'വെർട്ടിബ്രേറ്റ് സുവോളജി'യിൽ പ്രസിദ്ധീകരിച്ചു.

    മറ്റ് ഓന്തുകളെ പോലെ മരം കയറില്ല. മണ്ണിൽ, കരിയിലകൾക്കിടയിലാണ് താമസം.
    ചെറുപ്രാണികളെ ഭക്ഷിക്കും. ശത്രു സാന്നിദ്ധ്യം അറിഞ്ഞാൽ രണ്ട് കാലിൽ അതിവേഗം കരിയിലകൾക്കിടയിൽ മറയും.
    തൊണ്ടയിൽ നീലശൽക്കങ്ങൾക്ക് നടുവിൽ ചുവപ്പും സ്വർണ നിറവുമാണ് ഇവയെ കാഴ്ചയിൽ മറ്റ് ഓന്തിനങ്ങളിൽ നിന്ന് വ്യത്യസ്*തമാക്കുന്നത്.

  4. #1234
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    തരിശായി കിടന്നിരുന്ന മലനിര റാഗി കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് ശാന്തൻപാറയിലെ കർഷകർ





    ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അന്യം നിന്നു പോയ റാഗി കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് ആദിവാസി കർഷകർ. കഴിഞ്ഞ മൂന്ന് വർഷമായി ശാന്തൻപാറ ആട് വിളന്താൻ കുടിയിലെ ഗോത്ര സമൂഹം റാഗി കൃഷി ചെയ്യുകയാണ്. ആട് വിളന്താൻ മലനിരകളിൽ തരിശായി കിടന്നിരുന്ന സ്ഥലം ഇപ്പോൾ റാഗി കൃഷിയുള്ളതിനാൽ മനോഹരമായി മാറിയിരിക്കുകയാണ്.

    കേരള – തമിഴ്നാട് അതിർത്തിയിലെ മതികെട്ടാൻ ചോലയുടെ താഴ്വരയിലെ ആട് വിളന്താൻ മലനിരകളിലാണ് ആദിവാസികളുടെ റാഗി കൃഷി. മതികെട്ടാൻ മലനിരകളെ തഴുകുന്ന മേഘങ്ങൾക്ക് ഒപ്പം തലയുയർത്തി നിൽക്കുകയാണ് വിളവെടുപ്പിന് പാകമായ റാഗി. ആട് വിളന്താൻ കുടിയിലെ മുതുവാൻമാരാണ് പത്ത് ഏക്കറിൽ പരമ്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്യുന്നത്. പതിനഞ്ച് കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് പുനർ ജീവൻ നൽകിയത്.

    മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഗ്രാമപഞ്ചായത്തിൻറെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കി. ജൂൺ മാസത്തിൽ വിത്ത് വിതച്ചു. നീലവാണി, ചൂണ്ടക്കണ്ണി, ഉ പ്പ്മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് വിതച്ചത്. ആറ് മാസം കൊണ്ട് പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് ഈ മാസത്തോടെ പൂർത്തിയാകും. ശാന്തൻപാറ കൃഷി ഓഫീസാണ് ആവശ്യമായ സഹായങ്ങൾ ചെയ്തത്.
    കുടിയിലെ ആളുകൾക്ക് ഭക്ഷണത്തിനായാണ് നിലവിൽ കൃഷി ചെയ്യുന്നത്. ഈ വർഷം മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിയിറക്കാനാണ് തീരുമാനം. ശക്*തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

  5. #1235
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    പശുക്കളുടെയും നല്ല തലമുറകൾ വരുന്നു; പിറക്കുന്നത് കൂടുതലും കിടാരികൾ

    തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ പുതിയതരം കൃത്രിമ ബീജസങ്കലനം :


    തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ പുതിയതരം കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ കിടാരികൾ

    സംസ്ഥാനത്തെ ക്ഷീരവികസന മേഖലയിൽ വൻ കുതിപ്പിന് ഇടയാക്കിയേക്കാം

    മണ്ണാർക്കാട്: പ്രസവിക്കുന്നതെല്ലാം കിടാരികൾ. അവരും വളർന്ന് പ്രസവിക്കുന്നത് കിടാരികളെ. വർഷം 6,000 ലിറ്റർവരെ പാൽ തരുന്ന അമ്മപ്പശുക്കൾ.


    ക്ഷീരകർഷകരുടെയും ഫാം നടത്തിപ്പുകാരുടെയും ഈ സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറഞ്ഞുതുടങ്ങി. പശുക്കളുടെ നല്ല തലമുറയൊരുക്കാൻ വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിന്റെ ആദ്യഘട്ടശ്രമം വിജയത്തിലേക്ക്.സംസ്ഥാനത്തെ ക്ഷീരവികസന മേഖലയിൽ വൻ കുതിപ്പിനിടയാക്കുന്ന പുതിയ കൃത്രിമ ബീജസങ്കലന രീതിയാണ് ഇവിടെ പരീക്ഷിച്ച്* വിജയിച്ചുകൊണ്ടിരിക്കുന്നത്. സെക്സ് സോർട്ടഡ് ആർട്ടിഫിഷ്യൽ സെമെൻ ഇൻജക്ഷൻ എന്നാണ് പുതിയരീതിയെ വിളിക്കുന്നത്.

    ഇത്തരം കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിക്കുന്നതിൽ ഭൂരിഭാഗവും കിടാരികളാകും. ഇതു വ്യാപകമാക്കുന്നതോടെ പാലുത്പാദനവും ക്ഷീരകർഷകരുടെ വരുമാനവും പതിന്മടങ്ങ് വർധിക്കും.

    പ്രസവം,56 കിടാരികൾ

    കേരള ലൈവ് സ്റ്റോക്ക് ഡെവലപ്*മെന്റ് (കെ.എൽ.ഡി.) ബോർഡ് നടത്തിയ പരീക്ഷണം ഫലപ്രദമായതോടെയാണ് കേന്ദ്രസർക്കാരിന്റെ ആക്*സിലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്*മെന്റ് പ്രോജക്ട് (എ.ബി.ഐ.പി.) പദ്ധതിയിലുൾപ്പെടുത്തി ഇതു വ്യാപിപ്പിക്കുന്നത്. ഇപ്രകാരം തിരുവിഴാംകുന്ന് ഗവേഷണകേന്ദ്രത്തിലേക്ക് 2020-ൽ 250 ഡോസ് ബീജമാണ് കെ.എൽ.ഡി. ബോർഡ് നൽകിയത്. സങ്കരയിനമായ സുനന്ദിനി പശുക്കളിലാണ് കുത്തിവെച്ചത്.

    2021 ജൂണിലാണ് ആദ്യ പശുക്കുട്ടിയുണ്ടായത്. രണ്ടുവർഷംകൊണ്ട് പലഘട്ടങ്ങളിലായി 130-ലധികം പശുക്കളിൽ കുത്തിവെപ്പ് നടത്തി.

    68 പശുക്കൾ ഗർഭിണികളായി. 62 എണ്ണം പ്രസവിച്ചു. 56 കിടാരികളെയും ആറ് മൂരിക്കുട്ടന്മാരെയും ലഭിച്ചു.

    കിടാരികളുടെ മാത്രം ഉത്*പാദനത്തിൽ 90 ശതമാനം വിജയം.

    ഇതിലെ ഏതാനും കിടാരികൾ അടുത്ത കുത്തിവെപ്പിനുള്ള പ്രായത്തിലേക്ക് അടുത്തതായി അസോസിയേറ്റ് പ്രൊഫ. ഡോ. എ. പ്രസാദ്, ഡോ. പ്രമോദ് എന്നിവർ അറിയിച്ചു. കെ.എൽ.ഡി. നൽകിയ 250 ഡോസും ഉപയോഗിച്ചു.

    ബീജം കനേഡിയൻ കാളയുടേത്

    വർഷം 10,000 ലിറ്റർവരെ പാൽ ലഭിക്കുന്ന വിദേശയിനമായ ഹോൾസ്റ്റെയിൻ ഫ്രീഷ്യനിലുണ്ടായ (എച്ച്.എഫ്.) കനേഡിയൻ കാള ‘ഹലാക്കി’ന്റെ ബീജമാണ് തിരുവിഴാംകുന്നിലുള്ളത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ വിവിധ കമ്പനികൾ വഴിയാണ് ബീജമെത്തുന്നത്.

    ആയിരത്തിനുമുകളിലാണ് ഒരു ഡോസിന്റെ വില. ഗവേഷണ കേന്ദ്രങ്ങൾക്ക് ഇത് സൗജന്യമായാണ് കെഎൽ.ഡി. ബോർഡ് നൽകുന്നത്.

  6. #1236
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    ലാബിൽ ‘മത്സ്യമാംസം’ ഉത്പാദിപ്പിക്കാൻ സി.എം.എഫ്.ആർ.ഐ.


    കോശ അധിഷ്ഠിത ‘മത്സ്യമാംസം’വികസിപ്പിക്കാനുള്ള സംയുക്ത ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണനും നീറ്റ് മീറ്റ് ബയോടെക് സി.ഇ.ഒ. ഡോ. സന്ദീപ് ശർമയും ധാരണാപത്രം ഒപ്പുവെച്ചപ്പോൾ

    കൊച്ചി : സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യത്തിന്റെ മാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.). ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു ഗവേഷണം. ഉയർന്ന വിപണി മൂല്യമുള്ള നെയ്മീൻ, ആവോലി തുടങ്ങിയ മീനുകളിലാകും ആദ്യഘട്ടഗവേഷണം. മീനുകളിൽ നിന്നും പ്രത്യേക കോശങ്ങൾ വേർ*തിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ഠിത വളർത്തു മത്സ്യമാംസം.

    മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മത്സ്യത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽമത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

    ഈ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ഡൽഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സി.എം.എഫ്.ആർ.ഐ. ധാരണയായി.

    കടൽ മീനുകളുടെ കോശവികസന ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ. നേതൃത്വം നൽകും. സെല്ലുലാർ ബയോളജി ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന സി.എം.എഫ്.ആർ.ഐ.യിലെ സെൽകൾച്ചർ ലാബിലാകും പരീക്ഷണം നടത്തുക.

  7. #1237
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    അന്യംനിന്ന കരിമ്പുകൃഷിക്ക് പുനർജീവനം






    പാ​ലാ: ക​രി​മ്പ് കൃ​ഷി​യെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ. തൊ​ണ്ടി​യോ​ടി ചെ​റു​നി​ലം പാ​ട​ത്തി​ലെ 2.5 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ക​രി​മ്പു​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ടീ​ൽ​ത​ണ്ട് മ​റ​യൂ​രി​ൽ​നി​ന്നാ​ണ് സ​മാ​ഹ​രി​ച്ച​ത്. 86032 ഇ​ന​ത്തി​ൽ​പെ​ട്ട ത​ണ്ടാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ്, ഹോ​ർ​ട്ടി​ക​ൾ​ച​ർ മി​ഷ​ൻ, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

    ‘മ​ധു​രി​മ’ കൃ​ഷി​ക്കൂ​ട്ട​മാ​ണ് കൃ​ഷി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച്​ വ​ർ​ഷ​മാ​യി നെ​ൽ​കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ക​യാ​ണ്. കൂ​ടു​ത​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​രി​മ്പ് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

  8. #1238
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    കൊ​ള​വ​ള്ളി​യി​ൽ മു​ള പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു




    കൊ​ള​വ​ള്ളി​യി​ലെ മു​ള​ന്തോ​ട്ടം


    പു​ൽ​പ​ള്ളി: ക​ബ​നി​യു​ടെ തീ​ര​ത്തെ കൊ​ള​വ​ള്ളി​യി​ൽ മു​ള പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ബാം​ബൂ കോ​ർ​പ​റേ​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ മു​ള ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്. ക​ബ​നി ന​ദീ​തീ​ര​ത്ത് ജൈ​വ​വേ​ലി കൂ​ടി​യാ​യി മാ​റു​ക​യാ​ണ് ഈ ​മു​ള​ന്തോ​ട്ടം.

    ഏ​താ​നും വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ള​വ​ള്ളി മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ ക​ബ​നി തീ​ര​ത്ത് ജൈ​വ​വേ​ലി​ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. അ​ന്ന് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി കു​റെ തൈ​ക​ൾ ന​ട്ടി​രു​ന്നു. അ​വ​യെ​ല്ലാം പി​ന്നീ​ട് ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ​യാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ പാ​ഴാ​യ​ത്.
    ഈ ​സ്ഥ​ല​ത്തു​നി​ന്ന് അ​ധി​കം ദൂ​ര​ത്ത​ല്ല പു​തി​യ മു​ള​ന്തോ​ട്ടം ഉ​യ​രു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​യ​മു​ള്ള മു​ള​ന്തൈ​ക​ളെ​ല്ലാം വ​ലു​താ​യി​ത്തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ബാം​ബു കോ​ർ​പ​റേ​ഷ​നാ​ണ് മു​ള​ന്തൈക​ൾ ന​ൽ​കി​യ​ത്. മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ് ഇ​തി​ന്റെ പ​രി​പാ​ല​ന ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി​ക​ളെ​ല്ലാം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

    ഇ​തി​ന്റെ സം​ര​ക്ഷ​ണ​ത്തി​ന് കാ​വ​ൽ​ക്കാ​ര​നെ​യും നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ മു​ള​ന്തോ​ട്ടം മി​ക​ച്ച രീ​തി​യി​ൽ രൂ​പ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. കൊ​ള​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ബാം​ബു പാ​ർ​ക്കു​കൂ​ടി വ​രു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ബ​നി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ഈ ​പ്ര​ദേ​ശ​ത്തുനി​ന്നാ​ൽ ക​ഴി​യും. മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്.


  9. #1239
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    മഞ്ഞണിഞ്ഞ് മൂന്നാര്*; താപനില പൂജ്യത്തിന് താഴെ




    മൂന്നാറിനെ മഞ്ഞിന്റെ വെള്ള പുതപ്പണിയിച്ച് വീണ്ടും ശൈത്യകാലം വിരുന്നെത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിന് താഴെയെത്തി. ഇതോടെ കൂടുതൽ സഞ്ചരികൾ മൂന്നാറിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത് മഞ്ഞണിഞ്ഞ മൂന്നാറിന് പ്രത്യേക സൗന്ദര്യമാണ്. ഒരല്പം വൈകിയാണ് കിഴക്കിന്റെ കാശ്മീരിലേക്ക് ഇത്തവണ അതിശൈത്യമെത്തിയത്. കുണ്ടുമല, ദേവികുളം മേഖലകളിലാണ് പൂജ്യത്തിനും താഴെ താപനില രേഖപ്പെടുത്തിയത്

    ആഗോളതാപനം വെല്ലുവിളിയായതോടെ ഡിസംബർ മാസത്തിൽ വിരുന്ന് വരേണ്ട മഞ്ഞുകാലം ഇത്തവണ മൂന്നാറിലെത്തിയത് അല്പം താമസിച്ചാണ് തണുപ്പിന്റെ നനുത്ത സ്പർശനമേൽക്കാൻ കാത്തിരുന്നവർക്കിനി മൂന്നാറിലേക്കൊഴുകാം. സഞ്ചരികൾക്കായി വട്ടവടയും, കണ്ണിമലയും, ചെക്കനാടുമെല്ലാം കാത്തിരിക്കുകയാണ്.

  10. #1240
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,006

    Default

    കാനനഭംഗി ആസ്വദിക്കാം‘നഗരവന’ത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിൽ





    മാനന്തവാടി : ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ മാനന്തവാടിയിൽ ഒരുങ്ങുന്നു.

    നോർത്ത് വയനാട് വനംഡിവിഷൻ ഓഫീസ് കോമ്പൗണ്ടിലാണ് നഗരവനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം പൊതുജനത്തിന് ഇത് ഏറെ ഉപകാരപ്രദമാവും.


    കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷംരൂപ ഉപയോഗിച്ചാണ് നഗരത്തോടുചേർന്നുള്ള വനംവകുപ്പിന്റെ സ്ഥലത്ത് നഗരവനംപദ്ധതി നടപ്പാക്കുന്നത്. പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങൾ, ഏറുമാടം, മനോഹരമായ ലാൻഡ്സ്കേപ്പിങ് വിവിധയിനം പൂച്ചെടികൾ, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, ശൗചാലയം, മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ, പ്രതിമകൾ എന്നിവ ഇവിടെ ഒരുക്കിയിയിട്ടുണ്ട്. അപൂർവയിനം പക്ഷികളുടെ ആവാസകേന്ദ്രവും വ്യത്യസ്തമായ ഔഷധച്ചെടികളുമുള്ള വനത്തിലൂടെയുള്ളനടത്തം വേറിട്ട അനുഭവമാണ് നൽകുക.


    പ്രകൃതിയെയും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് അവബോധം നൽകുകയെന്നതും നഗരവനംകൊണ്ട് ലക്ഷ്യമിടുന്നുണ്ട്. ഇവിടെയുള്ള വൃക്ഷങ്ങളെ ക്കുറിച്ചുള്ള വിശദമായവിവരങ്ങളും പ്രത്യേകതകളെക്കുറിച്ചും രേഖപ്പെടുത്തും.

    നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവിടുന്നതിനുസൗകര്യമുണ്ടാകും. 600 മീറ്റർ ദൂരംവരുന്ന മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാത പൊതുജനത്തിന് പ്രഭാത സവാരിക്കായും നൽകും. ബ്രിട്ടീഷ് സ്മരണകളുയർത്തുന്ന ഡി.എഫ്.ഒ. ഓഫീസ്, ഡി.എഫ്.ഒ. ബംഗ്ലാവ് എന്നിവ കൗതുകമാകും.

    പ്രകൃതിസൗഹൃദമായുള്ള നിർമാണ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. അന്തർസംസ്ഥാന പാതയായ മാനന്തവാടി-മൈസൂരു റോഡരികിലായി ഒരുക്കുന്ന ‘നഗരവനം’ ഏറെതാമസിയാതെ പൊതുജനത്തിനു തുറന്നു നൽകാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •