Page 134 of 145 FirstFirst ... 3484124132133134135136144 ... LastLast
Results 1,331 to 1,340 of 1443

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1331
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default


    പവിഴപ്പുറ്റുകളെ തിന്നുനശിപ്പിക്കുന്ന പ്രത്യേക ഇനം നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കി ഓസ്*ട്രേലിയ

    പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി വര്*ഷങ്ങള്*ക്ക് മുന്നെ തുടങ്ങിയ ഒരു പദ്ധതി വിജയം കാണുകയാണ് ഗ്രേറ്റ് ബാരിയര്* റീഫില്*


    സ്റ്റാർഫിഷുകളെ കൊന്നൊടുക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിക്ക് ക്രൗൺ ഓഫ് തോൺസ് സ്റ്റാർഫിഷ് എവിടെയൊക്കെ വാസമുറപ്പിച്ചിട്ടുണ്ടെന്ന പരിശോധിക്കുന്ന ആൾ |

    ക്ഷത്രമത്സ്യങ്ങളെ കൊന്നൊടുക്കി ലോകത്തിലെ പാരിസ്ഥിതികാത്ഭുതങ്ങളിലൊന്നായ ഗ്രേറ്റ് ബാരിയര്* റീഫിന് സംരക്ഷണമൊരുക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. സമുദ്രങ്ങളില്* താപനില ഉയരുന്നത് കടലിലെ ജീവജാലങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആഗോളതാപനം അത്തരത്തിൽ ഏറ്റവുമധികം ബാധിച്ച കടൽ ജീവികളിലൊന്നാണ് പവിഴപ്പുറ്റുകൾ. എന്നാൽ ആഗോളതാപനം മാത്രമല്ല 'ക്രൗൺ ഓഫ് തോൺസ്' എന്ന നക്ഷത്ര മത്സ്യ ഇനവും ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണെന്ന് ഗവേഷകർ കണ്ടെത്തി. തുടർന്നാണ് ഈ നക്ഷത്രമത്സ്യങ്ങളെ കള്ളിങ് (നിയന്ത്രിതമായ കൊന്നൊടുക്കൽ) ചെയ്ത് ഗ്രേറ്റ് ബാരിയര്* റീഫിനെ സംരക്ഷിക്കാനുള്ള ആലോചനകളിലേക്ക് ഓസ്ട്രേലിയ എത്തിയത്.


    ക്രൗണ്* ഓഫ് തോണ്*സ് സ്റ്റാർഫിഷുകളിലെ ഒരെണ്ണത്തിന് മാത്രം പ്രതിവര്*ഷം 10 ചതുരശ്ര മീറ്റര്* വരുന്ന പവിഴപ്പുറ്റുകളെ അകത്താക്കാനുള്ള ശേഷിയുണ്ട്. ഗ്രേറ്റ് ബാരിയര്* റീഫില്* മാത്രം കാണപ്പെടുന്ന സ്റ്റാര്*ഫിഷ് ഇനമായ 'ക്രൗൺ ഓഫ് തോൺസ്' സിഒറ്റിഎസ് (COTS) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇവയുടെ തന്നെ നാല് ഉപജാതികളെയാണ് ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടുള്ളത്. സ്വതവേ വലിപ്പമേറിയ സ്റ്റാർഫിഷാണിത്. 80 സെന്റമീറ്റര്* വ്യാസം വരുമെങ്കിലും ഇതിനെ പവിഴപ്പുറ്റുകള്*ക്കിടയില്* കണ്ടെത്താന്* പാടാണെന്നാണ് ഓസ്*ട്രേലിയന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്* സയന്*സ് റിപ്പോര്*ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ എണ്ണം ഗ്രേറ്റ് ബാരിയര്* റീഫില്* കൂടി വരികയാണ്. ഇത് പവിഴപ്പുറ്റുകള്* വലിയ തോതിൽ നശിക്കാനുള്ള പ്രധാന കാരണമായി.


    ​ഗ്രേറ്റ് ബാരിയർ റീഫിൽ കാണപ്പെടുന്ന ക്രൗണ്* ഓഫ് തോണ്*സ് സ്റ്റാര്*ഫിഷ് | Photo: Australian Institute of Marine Science

    ഗവേഷകരടങ്ങുന്ന വിദഗ്ധ സംഘം ഡൈവ് ചെയ്ത് കടലിന്റെ അടിത്തട്ടിലെത്തിയാണ് കള്ളിങ് നടത്തുന്നത്. ക്രൗണ്* ഓഫ് തോണ്*സിനെ തിരിച്ചറിഞ്ഞ ശേഷം വിനാഗിരിയോ ഓക്*സ് ബൈലോ കുത്തിവെക്കും. ഇങ്ങനെ കുത്തിവെക്കുന്നത് ഇവയുടെ ലാർവകളെയും നശിപ്പിക്കുന്നത് പെറ്റുപെരുകലിനെ നിയന്ത്രിച്ചു. ഒരു ഡോസ് വിനാഗിരിക്ക് പവിഴപ്പുറ്റുകളെ ആഹാരമാക്കുന്ന സ്റ്റാര്*ഫിഷുകളെ കൊല്ലാന്* 100 ശതമാനം ശേഷിയുണ്ടെന്ന് ജെയിംസ് കുക്ക് യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* മുന്*പ് കണ്ടെത്തിയിരുന്നു. ഓക്*സ് ബൈല്* ( Ox Bile - കരള്* രോഗങ്ങള്*ക്കും മറ്റ് അസുഖങ്ങള്*ക്കും ഉപയോഗിക്കുന്ന മരുന്ന്*) പോലുളളവയായിരുന്നു മുന്*പ് ഇവിടങ്ങളില്* സ്റ്റാര്*ഫിഷുകളെ കൊല്ലാനായി ഉപയോഗിച്ചിരുന്നത്. എന്നാല്* വില അധികമാകുന്നതടക്കമുള്ള പരിമിതികള്* ഓക്*സ് ബൈലിനുണ്ട്*. ഇതാണ് ബദലായി വിനാഗിരി ഉപയോഗിക്കാൻ കാരണം.

    2012 മുതല്* 2022 വരെ ഇത് തുടർന്നു. കൊന്നൊടുക്കല്* നടത്തിയ പ്രദേശങ്ങളില്* പവിഴപ്പുറ്റിന്റെ വിസ്തീര്*ണം 44 ശതമാനമായി ഉയര്*ന്നു. ഇത്തരത്തില്* ഈ ഇനം നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കല്* നടത്താത്ത പ്രദേശങ്ങളില്* പവിഴപ്പുറ്റുകളുടെ നാശം തുടര്*ന്നുകൊണ്ടേയിരുന്നു. ഗ്രേറ്റ് ബാരിയര്* റീഫിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിന് ഇത്തരം പദ്ധതികള്* സഹായകരമാകുമെന്നാണ് ഗവേഷകര്* കരുതുന്നത്. കടല്*ച്ചേനകള്* (Sea urchin) ഉള്*പ്പെടുന്ന എക്കൈനൊഡെര്*മാറ്റ ഫൈലത്തില്* തന്നെയാണ് നക്ഷത്രമത്സ്യങ്ങളും ഉള്*പ്പെടുന്നതെങ്കിലും ഇവ രണ്ടും വ്യത്യസ് ജീവികളാണ്.

  2. #1332
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ജലസംഭരണം ശരാശരിയിലും താഴെ; കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജലപ്രതിസന്ധി



    ന്യൂഡൽഹി: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി.) കണക്കുകൾ. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മിഷൻ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

    കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സംഭരണശേഷിയുടെ 17 ശതമാനം മാത്രമാണ് നിലവിൽ ജലമുള്ളതെന്നാണ് കണ്ടെത്തൽ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ജലസംഭരണത്തിന്റെ അളവ് സംബന്ധിച്ച് സി.ഡബ്ല്യു.സി. പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നത്.

    കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികൾക്ക് 53.334 ബില്യൺ ക്യൂബിക് മീറ്റർ സംഭരണശേഷിയുണ്ട്. എന്നാൽ, സി.ഡബ്ല്യു.സി. പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ റിസർവോയറുകളിൽ നിവലിൽ 8.865 ബില്യൺ ക്യൂബിക് മീറ്റർ ജലം മാത്രമാണുള്ളത്.

    കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഈ റിസർവോയറുകളിൽ 29 ശതമാനം ജലം ഉണ്ടായിരുന്നതായും കഴിഞ്ഞ പത്തു വർഷത്തെ ശരാശരി ജലസംഭരണം 23 ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലും വടക്ക്-മധ്യ മേഖലകളിലും ജലസംഭരണ ശേഷി കുറഞ്ഞതായും കണ്ടെത്തി. അതേസമയം, അസം, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ജലസംഭരണത്തിൽ പുരോഗതിയുണ്ടായി.

  3. #1333
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ലിറ്റ്*സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം



    കോഴിക്കോട്: കോട്ടയം-ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമൺ മലനിരകളിൽനിന്ന് മലയാളി ഗവേഷകർ പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്*സിയ വാഗമണിക’ എന്നാണ് ശാസ്ത്രീയനാമം നൽകിയത്.

    പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാഗമൺ മലനിരകളിലെ, സമുദ്രനിരപ്പിൽനിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് സസ്യത്തെ സ്വാഭാവികമായി കാണുന്നത്. കുറ്റിപ്പാണലിന് തുല്യമായ ഔഷധമൂല്യം പുതുതായി കണ്ടെത്തിയ സസ്യത്തിന് ഉണ്ടോയെന്നത് പഠനവിധേയമാക്കുമെന്ന് ഗവേഷകർ പറഞ്ഞു.

    പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസി. പ്രൊഫസർ ഡോ. എ.ജെ. റോബി, കോഴഞ്ചേരി സെയ്*ന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം ഗവേഷക രേവതി വിജയശർമ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോ ടാക്സയിൽ പഠനം പ്രസിദ്ധീകരിച്ചു.


  4. #1334
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ഒരു പ്ലാസ്റ്റിക് ബോട്ടില്* നിര്*മിക്കാന്* ആറുലിറ്റര്* വെള്ളം വേണം; ഭൗമദിനത്തിൽ നമ്മളറിയേണ്ടത്

    ഭൂമിയിലെ ജീവന്* ഇല്ലാതാകാന്* നാമോരോരുത്തരും കാരണമാവുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്*ന്നുവരുന്നത്



    ര്*ഷങ്ങള്*ക്കുമുന്*പ് വയനാട്ടിലെ മഞ്ഞുമൂടിയ പ്രഭാതങ്ങളില്* അച്ഛനോടൊപ്പം നടക്കുമ്പോള്* പുല്*ത്തുമ്പുകളിലെല്ലാം തിളങ്ങുന്ന മഞ്ഞുതുള്ളികള്* പറ്റിനില്*ക്കുന്നത് കാണാന്* കൗതുകമായിരുന്നു. ചില മഞ്ഞുതുള്ളികള്* വിരല്*ത്തുമ്പില്* പറ്റിച്ചെടുത്ത് കണ്*പോളയ്ക്കുമുകളില്* വെക്കും. ചുറ്റുമുള്ള തണുപ്പ് നമ്മുടെ ഉള്*ക്കാഴ്ചയിലേക്ക് പടരുന്ന അനുഭവമായിരുന്നു അത്.


    അത്തരം നടത്തങ്ങളില്* അച്ഛന്* പലപ്പോഴും പറഞ്ഞിരുന്നത്, മനുഷ്യര്* പ്രകൃതിയെ കനിവോടെ സംരക്ഷിക്കാത്തതിന്റെ അപകടങ്ങളെക്കുറിച്ചായിരുന്നു. വെള്ളം ഇല്ലാതാവുന്ന അവസ്ഥയെക്കുറിച്ചൊക്കെ അച്ഛന്* അന്ന് പറയുമ്പോള്* പേടിപ്പിക്കുന്ന ഒരു യക്ഷിക്കഥ കേള്*ക്കുന്നതുപോലെയേ തോന്നിയിരുന്നുള്ളൂ. ഇന്നിപ്പോള്* ഒപ്പം നടക്കാന്* അച്ഛനില്ല. എന്നാല്*, അച്ഛന്* അന്നുപറഞ്ഞ കാര്യങ്ങളൊക്കെ ചുട്ടുപൊള്ളിക്കുന്ന യാഥാര്*ഥ്യങ്ങളായി ചുറ്റിലും കാണുകയാണ്. ആ യാഥാര്*ഥ്യങ്ങളെ, പൊള്ളുന്ന ചൂടായും ജീവിതം കടപുഴക്കുന്ന പ്രളയമായും ഒക്കെ ഇത്രവേഗം മുഖാമുഖം കാണേണ്ടിവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്* അന്ന് പറയാതിരുന്നത് പ്ലാസ്റ്റിക്കിനെക്കുറിച്ചായിരുന്നു. കുട്ടിക്കാലത്ത് നടപ്പാതയിലെവിടെയും പ്ലാസ്റ്റിക്കിന്റെ തരിപോലും ഉണ്ടായിരുന്നില്ല, ചെമ്മണ്ണും കരിയിലകളും മാത്രം.

    പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്

    'പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്' എന്ന ഈ വര്*ഷത്തെ ഭൗമദിന സന്ദേശം തിരക്കിനിടയില്* വായിച്ച് കടന്നുപോയെങ്കിലും അത് വീണ്ടും വീണ്ടും മനസ്സില്* കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്നു. ഭൂമിയിലെ ജീവന്* ഇല്ലാതാകാന്* നാമോരോരുത്തരും കാരണമാവുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്*ന്നുവരുന്നത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്* ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം.

    എന്നാല്*, പ്ലാസ്റ്റിക് പൂര്*ണമായും നിരോധിക്കുക എന്നത് നിലവിലെ സാഹചര്യത്തില്* പ്രായോഗികമല്ല. അങ്ങനെ ചെയ്താല്*, ശരിയായ രീതിയില്* പാക്ക് ചെയ്യാത്ത ഭക്ഷ്യവസ്തുക്കളില്*നിന്നുണ്ടാവുന്ന വിഷബാധയിലൂടെയും ആശുപത്രികളിലെ അണുബാധയിലൂടെയുമൊക്കെ ഒട്ടേറെയാളുകളുടെ ജീവന്* അപകടത്തിലാക്കിയേക്കാം.

    പ്ലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതവും അപകടകരവുമായ ഉപയോഗവും അത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമാണ് യഥാര്*ഥ പ്രശ്*നം.

    ഒരു പൊതുനിരത്തില്* രണ്ടുമിനിറ്റ് നിന്നാല്* മതി; ആരെങ്കിലുമൊരാള്* അലക്ഷ്യമായി പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുന്ന ആളിന് താനൊരു തെറ്റുചെയ്യുന്നു എന്ന ബോധ്യം ഉണ്ടാവണമെന്നില്ല. റോഡില്* ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, ഓടകളിലും മറ്റും കൂടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടയും. വലിയ മഴ വരുമ്പോള്* പ്രദേശംതന്നെ വെള്ളത്തില്* മുങ്ങുന്നതിന് ഇതു കാരണമാകാം.

    ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകളില്* മാറ്റം വരേണ്ടത്. നമ്മള്* കഴിക്കുന്ന മിഠായിയുടെയും ബിസ്*കറ്റിന്റെയും കവറുകളടക്കം ശരിയായ രീതിയില്* സംസ്*കരിക്കുന്നതിനോ, പുനരുപയോഗിക്കുന്നതിനോ എത്തിച്ചുകൊടുക്കേണ്ട ചുമതല നമുക്കുതന്നെയാണ്. കോഴിക്കോട് ജില്ലയില്* എടക്കാട് പ്രദേശത്ത് മാലിന്യസംസ്*കരണത്തിന്റെ പ്രായോഗികരീതി പരീക്ഷിക്കുന്ന ഒരു പൈലറ്റ് പ്രോജക്ട് 'മാതൃഭൂമി'യുടെ നേതൃത്വത്തില്* നടപ്പാക്കിയിരുന്നു. അവിടെനിന്ന് 18 മാസങ്ങള്*കൊണ്ട് ശേഖരിച്ച പ്ലാസ്റ്റിക് ഉള്*പ്പെടെയുള്ള 72,672 കിലോഗ്രാം അജൈവ മാലിന്യം ബ്രാന്*ഡടിസ്ഥാനത്തില്* തരംതിരിച്ചു.

    ഒരു ചെറിയ വാര്*ഡില്*നിന്നും ഇത്രയധികം മാലിന്യമാണ് പുറംതള്ളുന്നതെങ്കില്* കേരളത്തില്* ആകമാനം കോടാനുകോടി ടണ്* മാലിന്യമായിരിക്കും പുറംതള്ളുന്നത്. ഗുളികയുടെ കവറുകള്*, മദ്യക്കുപ്പികള്*മുതല്* പാലിന്റെ കവര്*വരെ ഓരോ ഇനത്തിലുംപെട്ടവ വേര്*തിരിച്ച് കണക്കെടുത്തപ്പോള്* ഒരു ചെറിയ പ്രദേശത്തെ പ്ലാസ്റ്റിക് ഉപയോഗംതന്നെ ആഴത്തില്* ചിന്തിപ്പിക്കുന്നതായിരുന്നു.

    പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനും തരംതിരിക്കലിനും പുനരുപയോഗത്തിനുമെല്ലാം സ്റ്റാര്*ട്ടപ്പുകളടക്കം ഒട്ടേറെ മാര്*ഗങ്ങള്* ഉയര്*ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്നകാര്യത്തില്* പത്തുവര്*ഷം മുന്*പുള്ള അപകടസ്ഥിതി ഇപ്പോഴില്ല എന്നത് ആശ്വാസകരമാണ്. മിക്കവീടുകളിലും പ്ലാസ്റ്റിക് മാലിന്യം വേര്*തിരിച്ച് ഹരിതകര്*മസേന, കുടുംബശ്രീ സംഘങ്ങളെ ഏല്*പ്പിക്കുന്ന പ്രവര്*ത്തനങ്ങള്* നടന്നുവരുന്നു. പ്ലാസ്റ്റിക് കത്തിക്കുന്ന ശീലവും കുറഞ്ഞുവരുന്നുണ്ട്. ഈ പ്രവര്*ത്തനങ്ങള്* നൂറുശതമാനം വിജയത്തിലെത്തിക്കാന്* നമ്മള്* ഓരോരുത്തരും ശ്രമിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് (മറ്റു മാലിന്യങ്ങളും) ഇല്ലാതാവുന്ന അവസ്ഥയാണ് നമ്മള്* ലക്ഷ്യമിടേണ്ടത്.

    മാറാത്ത ശീലങ്ങള്*

    കാലങ്ങളായി നമ്മള്* പരിചയിച്ചുപോന്ന ശീലങ്ങള്* മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ഇത് പ്ലാസ്റ്റിക്കിന്റെ കാര്യത്തില്* മാത്രമല്ല. വികസനം എന്ന വാക്കിനുമുന്*പില്* പ്രകൃതിയോടുള്ള സ്*നേഹവും കടപ്പാടുമൊക്കെ മറന്നുപോകുന്ന ശീലവും നമുക്കുണ്ട്.

    ഒരിക്കല്* വയനാട്ടിലെ ഒരു സ്*കൂളില്* നടന്ന യോഗത്തില്* റോഡ് വികസനത്തെക്കുറിച്ച് പറയുകയുണ്ടായി. റോഡിനായി കുറച്ച് മരങ്ങളൊക്കെ മുറിച്ചുമാറ്റേണ്ടതുണ്ടായിരുന്നു. വിശദവിവരങ്ങള്* എല്ലാം പറഞ്ഞപ്പോള്* നാട്ടുകാര്*ക്കെല്ലാം വലിയ സന്തോഷം. നല്ല റോഡ് എന്നത് അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. യോഗം കഴിഞ്ഞ് പോരുന്നതിനുമുന്*പ് അവിടെയുണ്ടായിരുന്ന ചില സ്*കൂള്*കുട്ടികള്* എന്റെ അടുത്തുവന്നു. മരംവെട്ടുമ്പോള്* അതിലുള്ള കിളിക്കൂടുകളെല്ലാം പോവില്ലേ എന്നതായിരുന്നു അവരുടെ ആശങ്ക. പ്രകൃതിയോടുള്ള അടുപ്പം നിറഞ്ഞുതുളുമ്പുന്ന അവരുടെ കണ്ണുകള്* വികസനത്തിനപ്പുറമുള്ള കാഴ്ചകള്* സാധ്യമാക്കുന്നതായിരുന്നു.

    കോഴിക്കോട് പുതിയ ബൈപ്പാസിലെ മരങ്ങള്* മുറിച്ചുകളഞ്ഞ ദിവസത്തെ അനുഭവം ആ പ്രദേശത്തുള്ള ഒരാള്* പറഞ്ഞത് ഓര്*ക്കുന്നു. ഒട്ടേറെ പക്ഷികള്* ചേക്കേറി കൂടുവെച്ചിരുന്നവയായിരുന്നു ആ മരങ്ങള്*. രാവിലെ പറന്നുപോയ പക്ഷികള്* വൈകുന്നേരം തിരിച്ചുവന്നപ്പോള്* കൂടുമില്ല, അവ നിന്നിരുന്ന മരങ്ങളുമില്ല. ആ പക്ഷിക്കൂട്ടങ്ങളുടെ ഹൃദയഭേദകമായ കരച്ചില്* പ്രദേശത്ത് മുഴുവന്* കേള്*ക്കാമായിരുന്നുവത്രേ. 'ഈ വൃക്ഷമില്ലാതാവുമ്പോള്* കൂടുകള്* നഷ്ടപ്പെടുന്ന പറവകളേ പൊറുക്കുക' എന്ന് അപേക്ഷിച്ചുമാത്രമേ പണ്ടുകാലങ്ങളില്* മരങ്ങള്* മുറിക്കുമായിരുന്നുള്ളൂ. അത്രയും സമഗ്രമായിരുന്നു ഭാരതത്തിന്റെ പ്രകൃതിദര്*ശനം.

    അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്*ഥികളെ പ്രകൃതിയോടൊപ്പം നടത്തുന്ന സീഡ് (Student Empowerment for Environmental Development) പദ്ധതി മാതൃഭൂമി തുടങ്ങിയത്. 15 വര്*ഷമായി ആ പ്രവര്*ത്തനങ്ങള്* കേരളത്തിലുടനീളമുള്ള വിദ്യാര്*ഥികളും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ഏറ്റെടുത്ത് വളരെ മികച്ചരീതിയില്* മുന്നോട്ടുകൊണ്ടുപോകുന്നു. കുട്ടികളുടെ ഉത്സാഹംകൊണ്ട് പരിസ്ഥിതി സംരക്ഷണകാര്യത്തില്* കാലങ്ങളായി തുടര്*ന്നുവന്ന പല ശീലങ്ങള്*ക്കും മാറ്റമുണ്ടായി. ഏതു വലിയകാര്യവും നിരന്തര പരിശ്രമത്തിലൂടെ സാധ്യമാക്കാമെന്നാണ് കുട്ടികള്* തെളിയിച്ചുകൊണ്ടിരിക്കുന്നത്. സീഡിന്റെ മാതൃക പിന്തുടര്*ന്ന് പ്രകൃതിസംരക്ഷണ പ്രവര്*ത്തന രംഗത്തേക്കു പല സ്ഥാപനങ്ങളും വന്നു. ചിലരെങ്കിലും കോവിഡ് കാലത്ത് തുടര്*ച്ച നഷ്ടപ്പെട്ട് പ്രവര്*ത്തനം അവസാനിപ്പിച്ചു. ഈ സാഹചര്യം നമ്മളെ ഓര്*മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്, പ്രകൃതിസംരക്ഷണം എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതില്* ഇടവേളകള്*ക്ക് ഇടമില്ല. ആ ഉത്തരവാദിത്വം എത്രയധികം ആളുകള്* ആത്മാര്*ഥമായി ഏറ്റെടുക്കുന്നോ അത്രത്തോളം രക്ഷപ്പെടും നമ്മുടെ ഭൂമി. അതിലൂടെ ഭൂമിയിലെ ജീവിതം കൂടുതല്* സുരക്ഷിതവും സുഖകരവുമാവും.

    കുട്ടികള്* എന്തിന് പ്ലാസ്റ്റിക് പെറുക്കണം?

    സീഡ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 13 വര്*ഷമായി പ്ലാസ്റ്റിക് വിപത്തിനെതിരേയുള്ള വലിയ പ്രവര്*ത്തനങ്ങള്* നടന്നുവരുന്നുണ്ട്. ഇക്കാലയളവില്* രണ്ടായിരത്തോളം വിദ്യാലയങ്ങളില്*നിന്ന് 6,62,800 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു ശേഖരിച്ച് പുനഃചംക്രമണത്തിനായി അയച്ചു. ഒരിക്കല്* സീഡിന്റെ ഒരു ആലോചനായോഗത്തില്* ഒരു പരാതി ഉയര്*ന്നു. കുട്ടികളെക്കൊണ്ട് പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് ശേഖരിക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. പൊതുസ്ഥലത്തുനിന്ന് പ്ലാസ്റ്റിക് പെറുക്കിമാറ്റിയാലും തൊട്ടടുത്ത ദിവസംമുതല്* ആളുകള്* വീണ്ടും അവിടെ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയും. പിന്നെ എന്തിനാണ് കുട്ടികള്* ഈ നിരര്*ഥക പ്രവൃത്തി ചെയ്യുന്നത് എന്ന് വിശദമായിത്തന്നെയായിരുന്നു ആ ചോദ്യം.

    ഇതിന്റെ ഉത്തരം ലളിതമാണ്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്ന ആളുകള്*ക്ക് അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ശരിയായ അറിവുണ്ടാവണമെന്നില്ല. എല്ലാവരെയും ബോധവത്കരിച്ച് നേര്*വഴിയിലെത്തിക്കുക എന്നതും ശ്രമകരമായ ദൗത്യമാണ്. എന്നാല്*, കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക് ശേഖരിക്കുന്നതിലൂടെ മറ്റൊന്നാണ് ലക്ഷ്യംവെക്കുന്നത്. പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് നല്ല അവബോധം നേടും കുട്ടികള്*. മറ്റാരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുമ്പോള്* അവരുടെ ഉള്ളില്* രൂപപ്പെടുന്ന ഒരു സംസ്*കാരമുണ്ട്. ആ കുട്ടികള്* വളര്*ന്നുവരുമ്പോള്* അവരാരും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉപേക്ഷിക്കുകയില്ല എന്നതാണ് നമ്മുടെ പ്രതീക്ഷ. അല്പം വൈകിയാലും കാര്യങ്ങള്* ശരിയായ രീതിയിലും ശാശ്വതമായും നടപ്പാക്കുന്നതിനുള്ള മാര്*ഗമാണ് അതെന്ന വിശദീകരണം, ആ പ്രശ്*നം ഉന്നയിച്ച ആളും നിറഞ്ഞ മനസ്സോടെയാണ് അംഗീകരിച്ചത്.

    പേടിപ്പിക്കുമോ പ്ലാസ്റ്റിക്കോസിസ്!

    പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്*നങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രം വലിയ മുന്നറിയിപ്പുകള്* നല്*കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്* ഉണ്ടാകുന്ന പുകയുടെ അപകടം നമ്മള്* മനസ്സിലാക്കിയത് വളരെ വൈകിയാണ്. അതിലും വലിയ അപകടങ്ങളെക്കുറിച്ചാണ് ഇപ്പോള്* മുന്നറിയിപ്പുകള്* വരുന്നത്. പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മാംശങ്ങള്* നാനാവിധത്തില്* മനുഷ്യരടക്കമുള്ള ജീവികളുടെ ഉള്ളിലെത്തുന്നു. നമ്മള്* സുരക്ഷിതമെന്ന് കരുതി കുടിക്കുന്ന കുപ്പിവെള്ളത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കിന്റെ കണക്കുകളും പുറത്തുവന്നു.

    പ്ലാസ്റ്റിക്കോസിസ് (Plasticosis) എന്ന വാക്ക് വൈദ്യശാസ്ത്രം അടുത്തകാലത്താണ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. പ്ലാസ്റ്റിക് നേരിട്ടുതന്നെ ഒരു രോഗകാരിയാവുന്ന അവസ്ഥയാണിതെന്നറിയുമ്പോഴാണ് ആശങ്ക വര്*ധിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗവും പ്ലാസ്റ്റിക് മാലിന്യവും ജീവജാലങ്ങള്*ക്ക് എത്ര വലിയ പ്രശ്*നങ്ങളാണ് ഉണ്ടാക്കുന്നതെന്ന കണക്കുകളും വസ്തുതകളും തിരഞ്ഞാല്* അതിന് അവസാനമുണ്ടാവില്ല. എല്ലാവരേയും നന്നാക്കിയിട്ട് ലോകത്ത് ഒരുമാറ്റവും കൊണ്ടുവരാനാവില്ല. എന്നാല്*, അവനവന്റെ ശീലങ്ങള്* മാറ്റി ലോകത്ത് മാറ്റം കൊണ്ടുവരാനാവും. ആ വഴിയാണ് ഭൂമിയെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിലായാലും ജീവിതത്തിലായാലും നിലനില്*പ്പിനാണ് ഏറ്റവും പ്രാധാന്യം.

    മാറിച്ചിന്തിക്കട്ടെ

    മുന്*കാലങ്ങളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പില്* പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറവാണെന്നാണ് പൊതുവേ മനസ്സിലാവുന്നത്. കൊടിതോരണങ്ങളാണ് പ്രധാനമായും പ്ലാസ്റ്റിക്കില്*നിന്ന് മുക്തമായത്. പ്ലാസ്റ്റിക്കിനുപകരം വലിയബോര്*ഡുകള്* തുണിയില്* പ്രിന്റ് ചെയ്യുന്ന സാങ്കേതികവിദ്യ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു പ്ലാസ്റ്റിക് കൊടിതോരണങ്ങളും ഫ്*ളെക്*സുകളും ഇനിയും കുറഞ്ഞുവന്ന് പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് പ്രചാരണം കാണാന്* കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡിജിറ്റല്* പ്രചാരണോപാധികളും ഇക്കാര്യത്തില്* വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്* ഒരു വ്യക്തി ഉപയോഗിക്കുന്നത് ഏതാനും മണിക്കൂറുകള്*ക്കുവേണ്ടി മാത്രമാണ്. ഉപയോഗശേഷം അവയുടെ ശിഥിലീകരണത്തിന് നൂറ്റാണ്ടുകള്* എടുക്കും.

    അവ മൈക്രോ പ്ലാസ്റ്റിക് ആയോ മറ്റു പദാര്*ഥങ്ങളായോ ഭൂമിയില്* അലിയാതെ നിലനിന്ന് അപകടകാരികളായ വാതകങ്ങള്* പുറംതള്ളുകയും നമ്മുടെ ഭക്ഷണം, ജലം, വായു എന്നിവയില്* അലിഞ്ഞുചേരുകയും ചെയ്യുന്നു. ഇവ നമ്മുടെ രക്തത്തില്* കടന്ന് ആന്തരികാവയവങ്ങളെ ബാധിക്കുകയും തന്മൂലം അര്*ബുദം പോലുള്ള മാറാരോഗങ്ങള്*ക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഒരുകാലത്ത് അദ്ഭുതകരവും വളരെ ഉപകാരപ്രദവുമായ ഒരു വസ്തുവായിരുന്ന പ്ലാസ്റ്റിക് ഇന്ന് മനുഷ്യന്റെ ആരോഗ്യകരമായ നിലനില്*പ്പിനെത്തന്നെ അപകടത്തിലാക്കുന്ന വസ്തുവായി മാറി. 20-ാം നൂറ്റാണ്ടില്* മൊത്തം ഉത്പാദിപ്പിച്ചിരുന്ന പ്ലാസ്റ്റിക്കിനെക്കാള്* പതിന്മടങ്ങ് പ്ലാസ്റ്റിക് കഴിഞ്ഞ 10 വര്*ഷംകൊണ്ട് ലോകത്ത് ഉത്പാദിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഒരുവര്*ഷം ഉത്പാദിപ്പിക്കുന്ന ഏകദേശം 380 മില്യന്* ടണ്* പ്ലാസ്റ്റിക്കിന്റെ പകുതിയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ്. ഒരു പ്ലാസ്റ്റിക് ബോട്ടില്* നിര്*മിക്കാന്* ആറുലിറ്റര്* വെള്ളം വേണം എന്നതാണ് വസ്തുത. എന്നിട്ടും നാം കുടിവെള്ളത്തിനായി പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അഞ്ചുശതമാനം മാത്രമേ പുനഃചംക്രമണം നടത്തുന്നുള്ളൂ.

    പ്ലാസ്റ്റിക് ശരിയായ രീതിയില്* പുനഃചംക്രമണം നടത്തുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള ഒരു നയവും അത് നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും ഭരണകൂടങ്ങള്*ക്ക് ഉണ്ടാവണം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാര്*ട്ടികളുടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികളില്*പ്പോലും രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ വെല്ലുവിളികളെ നേരിടാന്* ഒരു വാക്കുപോലും പറയുന്നില്ല എന്നത് ആശങ്കാവഹമാണ്.

  5. #1335
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    50 വര്*ഷങ്ങള്*ക്കിടെ നഷ്ടമായത് 69 % ജന്തുസമ്പത്ത്*, ഭൂമിക്ക് വേണ്ടി നമുക്ക് ചെയ്യാനാവുന്നതെന്ത്?

    ഒരാള്* ചെയ്യുന്ന കാര്യങ്ങള്*ക്ക് എത്രമാത്രം മാറ്റം സൃഷ്ടിക്കാന്* കഴിയുമെന്ന ബോധവത്കരണമാണ് വണ്* ഫോര്* ചേഞ്ചിലൂടെ നാഷണല്* ജ്യോഗ്രഫിക് ഇന്ത്യ നല്*കുന്നത്


    വൺ ഫോർ ചേഞ്ചെന്ന സന്ദേശത്തിന്റെ ഭാഗമായി പങ്കുവെച്ച ചിത്രങ്ങൾ |

    ഴിഞ്ഞ 50 വര്*ഷങ്ങള്*ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്* 22, ഭൗമദിനത്തില്* 'വണ്* ഫോര്* ചേഞ്ച്' എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്* ജ്യോഗ്രഫിക് ഇന്ത്യ.


    ഓരോ വ്യക്തിയും ചെയ്യുന്ന ചെറിയ കാര്യങ്ങള്*ക്ക് പോലും പാരിസ്ഥിതികമായ വലിയ മാറ്റങ്ങള്* കൊണ്ടുവരാനാകുമെന്ന ബോധവത്കരണമാണ് 'വണ്* ഫോര്* ചേഞ്ച്' പദ്ധതിയിലൂടെ നാഷണല്* ജ്യോഗ്രഫിക് ഇന്ത്യ ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്* തന്നെ വലിയ പ്രതിസന്ധിയായികൊണ്ടിരിക്കുന്ന ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്*, വനനശീകരണം, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഇത്തവണ പ്രധാന പ്രമേയങ്ങളായത്.


    സമുദ്രങ്ങള്* നേരിടുന്ന വെല്ലുവിളികള്* പശ്ചാത്തലമാക്കിയ ചിത്രത്തില്* സ്രാവിനെ പോലും വേട്ടയാടുന്ന ഭീകരനായാണ് പ്ലാസ്റ്റിക്കിനെ ചിത്രീകരിച്ചിരിക്കുന്നത്. സ്രാവ് അതിന്റെ ഇരകളായ മറ്റ് മത്സ്യങ്ങളെ പിന്തുടരുന്നതും കാണാം. സമുദ്രത്തിലെ ഭക്ഷ്യശൃംഖലയ്ക്ക് തന്നെ പ്ലാസ്റ്റിക് ഉയര്*ത്തുന്ന ഭീഷണിയാണ് Plastic is now the ocean's biggest predator-ലൂടെ അവതരിപ്പിക്കുന്നത്.

    മഞ്ഞുരുകല്* എല്ലാക്കാലവും അവിടുത്തെ ജീവജാലങ്ങള്*ക്ക് ഭീഷണിയാണ്. ഒരുപക്ഷേ മഞ്ഞുപ്രദേശങ്ങളിലെ പ്രതീകങ്ങളായ ഹിമക്കരടികള്* തന്നെയാകും ഇതിന് ഏറ്റവും കൂടുതല്* ഇരയാവുക. ഔര്* ഫ്യൂച്ചര്* ഈസ് മെല്*റ്റിങ് എവേ (Our future is melting away) ഇത് പ്രമേയമാക്കിയുള്ളതാണ്. മഞ്ഞുരുകല്* തോത് ഉയരുന്നത് ഈ ജീവിവര്*ഗത്തിന്റെ നിലനില്*പ്പിനെ കുറിച്ച് ആശങ്കയുണര്*ത്തുന്നതാണ്.

    വെട്ടിനശിപ്പിക്കപ്പെട്ട മരങ്ങള്*ക്ക് നടുവില്* ഒരു മരത്തെ കെട്ടിപിടിച്ചിരിക്കുന്ന ചിമ്പാന്*സിയാണ് മൂന്നാമത്തെ ചിത്രത്തിലുളളത്. വനനശീകരണം അവിടുത്തെ ജീവജാലങ്ങള്*ക്ക് വരുത്തുന്ന ദോഷങ്ങളാണ് ഇതിലൂടെ പറയാന്* ശ്രമിക്കുന്നത്. ഒരുപക്ഷേ സംസാരിക്കാന്* ശേഷിയുണ്ടായിരുന്നെങ്കില്* മരം തങ്ങള്*ക്ക് എന്താണെന്നവര്* പറയുമായിരുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നല്*കുന്നത്.

    സുസ്ഥിര ജീവിത ശൈലി പുൽകുന്നതിലൂടെ ഭൂമിക്ക് ദോഷം വരാത്ത രീതിയില്* എങ്ങനെ നിത്യജീവിതത്തെ ക്രമീകരിക്കാമെന്ന മാർ​ഗനിർദേശങ്ങളും നാഷണല്* ജ്യോഗ്രഫിക് ഇന്ത്യ ഭൗമദിനത്തിന്റെ ഭാ​ഗമായി പങ്കുവെച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്*ക്ക് പകരം മെറ്റല്* ബോട്ടിലുകള്* ഉപയോഗിക്കാമെന്നതാണ് പ്രധാന നിര്*ദേശം.


    മറ്റ് നിര്*ദേശങ്ങള്*


    • നടുന്ന ഓരോ മരങ്ങളും ചൂടില്ലാത്ത ഭൂമിക്ക് നാം നല്*കുന്ന സംഭാവനകളാണ്.
    • ഒരുമിച്ച് ഓണ്*ലൈനിലൂടെ സാധനങ്ങള്* വാങ്ങുന്നതുവഴി ഇന്ധനലാഭമുണ്ടാവുകയും വായുമലിനീകരണം കുറയുകയും ചെയ്യുന്നു.
    • എസി പോലുളളവ ആവശ്യമില്ലാത്ത സമയങ്ങളില്* ഓഫ് ചെയ്യുന്നതുവഴി ഹരിതഗൃഹവാതക ബഹിര്*ഗമനം കുറയ്ക്കാം.
    • ഊര്*ജക്ഷമത ഉറപ്പാക്കിയ ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്* വാങ്ങുക.
    • പേപ്പര്* ബില്ലുകള്*ക്ക് പകരം ഡിജിറ്റല്* ബില്ലുകള്*



  6. #1336
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    പുലിയുടെ ബന്ധു കടുവയോ സിംഹമോ? | ബന്ധുക്കൾ മിത്രങ്ങൾ

    ലിയോ എന്നാല്* സിംഹം എന്നും പര്*ഡോസ് എന്നാല്* പുള്ളിയുള്ള എന്നും ആണ് അര്*ത്ഥം. അതായത് പുള്ളി സിംഹം ആണ് ലെപേര്*ഡ്. പേരു പോലെ കടുവയുമാല്ല പകരം സിംഹവുമായാണ് ഇവയ്ക്ക് ബന്ധം






    പുലി ശരിക്കും ഒരു 'സിംഹം' തന്നെയാണ്. കടുവയെ വരയന്* പുലി എന്നൊക്കെ വിളിക്കുമെങ്കിലും കടുവയുമായല്ല പുലികള്*ക്ക് കൂടുതല്* വംശപരമായ അടുപ്പം ഉള്ളത്, സിംഹങ്ങളുമായാണ്. ജാഗ്വറുകളാണ് പിന്നെ അടുത്ത ബന്ധുക്കള്*. Panthera ജനുസില്* പെട്ട മറ്റ് രണ്ട് ജീവികളാണല്ലോ സിംഹവും (Panthera leo ) കടുവയും (Panthera tigris). പലതരം മാര്*ജ്ജാരവംശക്കാരുടെ ശരീര രാസസ്രവങ്ങളുടെ ഫൈലോജെനിറ്റിക് പഠനങ്ങള്* തെളിയിക്കുന്നത് പുള്ളിപ്പുലി കൂടുതല്* അടുത്തിരിക്കുന്നത് സിംഹവുമായാണ് എന്നാണ്.



    പുള്ളിപ്പുലികളുടെ പുള്ളികളാണല്ലോ അവരുടെ ഏറ്റവും പ്രധാനമായ തിരിച്ചറിയല്* അടയാളം. സിംഹത്തിനില്ലാത്തതും അതാണ്. കടുവകള്*ക്ക് നീളന്* വരകളാണല്ലോ ഉള്ളത്. എന്നാല്* പുള്ളികള്* ദേഹത്തുള്ളവരാണെങ്കിലും വെറും പൂച്ച വിഭാഗക്കാരായ ചീറ്റകളേയും പുള്ളിപ്പുലികളേയും പലര്*ക്കും പരസ്പരം മാറി പോകാറുണ്ട്. 'പുലികടുവസിംഹ'ങ്ങളെപ്പോലെ അലറാനാകാത്ത, പൂച്ചകളെപ്പോലെ മുരളാന്* മാത്രം പറ്റുന്ന, നഖങ്ങള്* പൂര്*ണ്ണമായും ഉള്*വലിച്ച് മറച്ച് വെക്കാനാകാത്ത, മാര്*ജ്ജാരകുടുംബക്കാരായ ഒരു വലിയ പൂച്ച മാത്രമാണ് സത്യത്തില്* ചീറ്റ.

    'ബിഗ് കാറ്റ്*സ്' എന്ന വിഭാഗത്തില്* ഇവരെ ഉള്*പ്പെടുത്താന്* ഇപ്പോഴും പലര്*ക്കും പൂര്*ണ്ണ സമ്മതമായിട്ടില്ല. നമ്മുടെ വീട്ടുപൂച്ചകളും പലതരം കാട്ടുപൂച്ചകളും ഉള്*പ്പെടുന്ന Felinae ഉപകുടുംബത്തില്* പെട്ടവരാണ് വേഗപ്പുലികളായ ചീറ്റകള്*. സൂക്ഷിച്ച് നോക്കിയാല്* പുള്ളിപ്പുലികളുടെയും ചീറ്റകളുടെയും പുള്ളികള്* വളരെ വ്യത്യാസമുള്ളതാണ് എന്ന് കാണാം.


    ചീറ്റ, പുള്ളിപ്പുലി |

    പുള്ളിപ്പുലികളുടേത് റോസാപ്പൂദലങ്ങള്*

    ചീറ്റയുടെ പുള്ളികള്* വട്ടക്കറുപ്പ് പൊട്ടുകളാണെങ്കില്* പുള്ളിപ്പുലികളുടേത് റോസാപ്പൂദലങ്ങള്* അടുപ്പിച്ച് വെച്ചപോലെ ആണ്. മുഖത്ത് നോക്കിയാലും ഇരുവരേയും വേഗം തിരിച്ചറിയാം. ചീറ്റയുടെ മുഖത്ത് കണ്ണീര്*ചാല്* പോലെ കണ്ണിന്റെ ഉള്*ഭാഗത്ത് നിന്ന് തുടങ്ങി വായയുടെ പുറം ഭാഗത്തേക്ക് നീളുന്ന കറുത്ത പാടുകള്* രണ്ടുഭാഗത്തും ഉണ്ടാകും. ഈ അടയാളം പുള്ളിപ്പുലികള്*ക്ക് ഉണ്ടാകില്ല. ശരീരത്തില്* ചിത്രപ്പുള്ളികളുള്ള എന്നര്*ത്ഥം വരുന്ന ചിത്രകായ എന്ന സംസ്*കൃത പദത്തില്* നിന്നും വന്നതാണല്ലോ ചീറ്റ എന്ന പേര്. അങ്ങനെ നോക്കുമ്പോള്* പുലിയും കടുവയും ചീറ്റയും ഒക്കെ ചിത്രകായന്മാര്* തന്നെയാണുതാനും.

    ലെപ്പേര്*ഡ് എന്ന വാക്ക് പൗരാണിക ഗ്രീക്ക് ഭാഷയിലെ Leopardos ല്* നിന്നും വന്നതാകും എന്നാണ് കരുതുന്നത്. ലിയോ എന്നാല്* സിംഹം എന്നും പര്*ഡോസ് എന്നാല്* പുള്ളിയുള്ള എന്നും ആണ് അര്*ത്ഥം. അതായത് പുള്ളി സിംഹം ആണ് ലെപേര്*ഡ്. റോമാക്കാര്* ഭീകര വന്യജീവികളെ പിടിക്കാന്* ഉപയോഗിച്ചിരുന്ന കരുത്തന്* വലകള്*ക്ക് ഗ്രീക്കില്* പറഞ്ഞിരുന്ന വാക്കാണ് പാന്തെറ Panthera എന്നത്. അതില്* നിന്നാണ് ഇവരുടെ ജീനസ് നാമം ഉണ്ടായത്.


    പുള്ളിപ്പുലി

    മാര്*ജ്ജാര വംശക്കാരുടെ കുടുംബമായ ഫെലിഡെയുടെ ഉപകുടുംബമായ പാന്തെരിനെയിലെ ഒരു ജനുസിന് നല്*കിയ പേരാണ് പാന്തെറ. ആ ജനുസില്* പെട്ടവരാണ് കടുവയും ജഗ്വാറും സിംഹവും പുലിയും മഞ്ഞുപുലിയും. Pardus എന്ന സ്പീഷിസ് നാമം കരുത്തന്* എന്ന അര്*ത്ഥമുള്ള വാക്കില്* നിന്നും ആണ് വന്നത്. മുന്*പ് പല ശാസ്ത്രീയ നാമങ്ങള്* പുള്ളിപ്പുലികള്*ക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്* Panthera pardus എന്ന ശാസ്ത്ര നാമമാണ് അംഗീകരിച്ചിരിക്കുന്നത്.

    ഒരോരോ ഭൂഖണ്ഡങ്ങളില്* നിരവധി സബ് സ്പീഷിസുകളായി ഇവയെ വര്*ഗീകരിച്ചിരുന്നെങ്കിലും മൈറ്റോകോണ്ട്രിയല്* പഠനങ്ങള്*ക്കവസാനം 9 എണ്ണം മാത്രമായി തീരുമാനമായി. എങ്കിലും 2017 ല്* Cat Classification Task Force of the Cat Specialist Group അവസാനം 8 സബ് സ്പീഷിസുകള്* മാത്രമായാണ് ഉറപ്പിച്ചിരിക്കുന്നത്. അതില്* Panthera pardus fusca എന്ന സബ് സ്പീഷിസാണ് ഇന്ത്യന്* ഉപ ഭൂഖണ്ഡത്തില്* കാണപ്പെടുന്ന ഇനം. അതിനെ Indian leopard എന്നാണ് വിളിക്കുന്നത്. ആഫ്രിക്കന്*, അറേബ്യന്*, പേര്*ഷ്യന്*, ജാവന്* ,അമുര്*, ഇന്*ഡോ ചൈനീസ്, ശ്രീലങ്കന്* സബ് സ്പീഷിസുകളാണ് മറ്റുള്ള ഏഴിനങ്ങള്*. ഇവയൊക്കെ ഭൂപ്രദേശങ്ങള്*ക്കനുസരിച്ച് നിറത്തിലും പുള്ളികളുടെ ആകൃതിയിലും വലിപ്പത്തിലും ഒക്കെ വ്യത്യാസങ്ങള്* ഉള്ളവയാണ്.


    കെനിയയിലെ മസായ് മാര നാഷണല്* റിസര്*വിലെ സിംഹം |

    ഇതില്* P. p. pardus എന്ന് വിളിക്കുന്ന സബ് സഹാറന്* പ്രദേശങ്ങളില്* വ്യാപകമായി കാണുന്ന ആഫ്രിക്കന്* പുള്ളിപ്പുലികളാണ് ലോകത്തില്* ഏറ്റവും കൂടുതല്* ഉള്ള സ്പീഷിസ്. അറേബ്യന്* പെനിസുലയില്* മാത്രമുള്ളതും ഏറ്റവും ചെറുതും ആയ Arabian leopard (P. p. nimr ) വംശനാശത്തിന്റെ വക്കില്* നില്*ക്കുന്ന ഇനം ആണ് . ആകെ 100-120 എണ്ണം മാത്രമേ യെമനിലും, ഒമാനിലും ആയി ബാക്കിയുള്ളു എന്നാണ് കണക്കക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്ക് പ്രകാരം 2022-ല്* ഇന്ത്യയില്* ആകെ 13784 പുള്ളിപ്പുലികളാണുള്ളത്. 2018-ല്* അത് 12852 ആയിരുന്നു.


    അഫ്രിക്കൻ പുള്ളിപ്പുലി അഥവാ pp pardus |

    ലെപ്പേര്*ഡ് ജനുസിലെ ജീവികളുടെയും വിഭാഗക്കാരുടേയും മേഘപ്പുലികളൊക്കെ ഉള്*പ്പെടുന്ന Neofelis ജനുസിലെ ജീവികളുടെയും ഒക്കെ പൊതു പൂര്*വികന്* ഒന്നായിരുന്നു. 8.66 ദശലക്ഷം വര്*ഷം മുമ്പായിരിക്കും പാന്തെറയില്* നിന്നും Neofelis വേര്*പിരിഞ്ഞത്. 6.55 ദശലക്ഷം വര്*ഷം മുമ്പ് കടുവകള്* ഇവരില്*നിന്നു വേര്*തിരിഞ്ഞുണ്ടായി. 4.63 ദശലക്ഷം വര്*ഷം മുമ്പ് മഞ്ഞുപുലികളും. 4.35 ദശലക്ഷം വര്*ഷം മുമ്പ് പുള്ളിപ്പുലികളും വേര്*പിരിഞ്ഞുണ്ടായി. ഇരപിടിയന്* മൃഗങ്ങളില്* മേല്*ത്തട്ടില്* ഉള്ളവരായതിനാല്* ഇവരുടെ എണ്ണം ഭക്ഷ്യശൃംഖലയുടെ കൃത്യമായ നിലനില്*പ്പിനും സന്തുലിതമായ ഒരു ഇക്കോസിസ്റ്റത്തിനും അത്യാവശ്യമാണ്.


    മേഘപ്പുലി @Thanamir Village

    പലതരത്തിലുള്ള കാലാവസ്ഥ പ്രദേശങ്ങളില്* ഭൂപ്രകൃതികളില്* ഒക്കെ പുലികളെ കാണാം. വരണ്ടുണങ്ങിയ കുറ്റികാടുകള്* മുതല്* നിത്യ ഹരിത വനങ്ങളില്* വരെ. ഒരേ സമയം ഇവരെപ്പോലെ തന്നെയുള്ള സിംഹങ്ങള്*, കടുവകള്*, ഹയനകള്*, കാട്ട്*നായകള്* തുടങ്ങിയ മേല്*തട്ട് ഇരപിടിയന്മാരുമായി ആണ് തീറ്റക്കായുള്ള മത്സരം ഇവര്* നടത്തുന്നത്. അതുകൊണ്ട് തന്നെ അതാത് ഇടങ്ങളില്* വ്യത്യസ്തമായ വേട്ടമൃഗങ്ങളെ തിരഞ്ഞെടുക്കലും മത്സരം ഒഴിവാക്കലും ഒക്കെ നടത്തി തന്ത്രപരമായ അനുകൂലന ജീവിതം ആണ് പുള്ളിപ്പുലികള്* സ്വീകരിക്കുന്നത്.

    കടുവകളുമായി ആണല്ലോ കേരളത്തില്* ഇവര്* ഒരേ ടെറിട്ടറി പങ്കുവെയ്*ക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ വലിയ ഭാരമുള്ള ഇരകളെ കടുവകള്*ക്ക് വിട്ട്*കൊണ്ട് ഭാരം കുറഞ്ഞവയെ പ്രധാനമായും ഇരയാക്കുന്ന തന്ത്രമാണിവര്* സ്വീകരിക്കാറുള്ളത്. ഇവയേ കടുവകള്* ആക്രമിക്കും എന്നതിനാലും വേട്ടചെയ്തുകൊന്ന മൃഗത്തെ ധോളുകളെപ്പോലുള്ള നായാട്ട് സംഘങ്ങള്* തട്ടിയെടുക്കും എന്നതിനാലും ഒക്കെ ഇവര്* കഴിവതും മരങ്ങളുടെ മുകളില്* വിശ്രമിക്കുന്ന സ്വഭാവക്കാരും ഇരയെ വേഗം തന്നെ വലിയ മരക്കൊമ്പുകള്*ക്ക് മുകളിലേക്ക് വലിച്ച് കൊണ്ട്*പോയി തൂക്കിയിട്ട് കഴിക്കുന്ന പ്രകൃതക്കാരും ആണ്. തന്നേക്കാള്* ഭാരമുള്ള ഇരയേപ്പോലും കടിച്ചെടുത്ത് വലിച്ച് മരത്തില്* കയറ്റി വെക്കാന്* ഇവര്*ക്ക് കരുത്തുണ്ട്. ആണ്*പുലിയും പെണ്*പുലിയും വലിപ്പത്തില്* വ്യത്യാസം ഉണ്ടാകും. 2016- ല്* ഹിമാചല്* പ്രദേശിലെ ബിലാസ്പൂരില്* വെടിവെച്ച് കൊന്ന ഒരു നരഭോജിയായ പുലിക്ക് വാലടക്കം എട്ടടി ഏഴിഞ്ച് നീളവും 34 ഇഞ്ച് തോള്* ഉയരവും 71 കിലോ ഭാരവും ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയില്* കാട്ടില്*നിന്നും റിപ്പോര്*ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പുലി.


    ഇളംമഞ്ഞയോ സ്വര്*ണമഞ്ഞയോ നിറമുള്ള രോമാവരണത്തില്* കറുത്തനിറത്തില്* വട്ടത്തിലല്ലാത്ത റോസറ്റ് രൂപത്തിലുള്ള അടയാളമുള്ളവരാണല്ലോ പുള്ളിപ്പുലികള്*. ഇവരുടെ കൃഷ്ണമണി വൃത്താകൃതിയില്* ആണ് മാനുകളെപ്പോലുള്ള മേഞ്ഞുതിന്നുന്ന കുളമ്പ് മൃഗങ്ങള്*, കാട്ടുപന്നികള്*, കുരങ്ങന്മാര്*, മയിലുകള്*, മുയലുകള്* ഒക്കെയാണ് ഇവരുടെ പ്രധാന ഭക്ഷണം. പൊതുവെ രാത്രി ഇരതേടി നടക്കുകയും പകല്* മരക്കൊമ്പുകളിലോ പാറയിടുക്കുകളിലോ ഒക്കെ വിശ്രമിക്കുകയും ചെയ്യുകയാണെങ്കിലും സാഹചര്യങ്ങള്*ക്കും ചുറ്റുപാടുകള്*ക്കും അനുസരിച്ച് ഇവയില്* മാറ്റമുണ്ടാകുകയും ചെയ്യും. കടുവകളുടെ സാന്നിധ്യം, ഇരകളുടെ സ്വഭാവം, ലഭ്യത തുടങ്ങിയ പല ഘടകങ്ങളും ഇവയുടെ ഇരതേടല്* ശീലങ്ങളെ സ്വാധീനിക്കും. വളരെ വേഗം മരത്തില്* കയാറാന്* കഴിയുന്ന ഇവ താഴോട്ട് ഇറങ്ങുന്നത് തല മുന്നിലാക്കി കൊണ്ട് തന്നെയാണ്. മണിക്കൂറില്* 58 കിലോമീറ്റര്* വേഗതയില്* ഓടാനും ആറു മീറ്റര്* വരെ നീളത്തിലും മൂന്നു മീറ്റര്* ഉയരത്തിലും ചാടാന്* ഇവര്*ക്ക് പറ്റും.

    പതുങ്ങി വന്ന് ഇരയുടെ അഞ്ച് മീറ്റര്* വരെ അടുത്ത്- എത്തി ചാടി വീണ് കൊല്ലുക എന്നതാണ് പൊതുവെയുള്ള രീതി. ചെറിയ മൃഗങ്ങളെ പിങ്കഴുത്തില്* കടിച്ച് കുടഞ്ഞ് കൊന്നും വലിയവയെ തൊണ്ടകടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ചു കൊന്നും ആണ് തിന്നുക. മരത്തില്* നിന്നും ചാടി വീണ് കൊല്ലാറും ഉണ്ട്. ചെറിയ ഇരകളെ അപ്പോള്* തന്നെ തിന്നുമെങ്കിലും വലിയവയെ മീറ്ററുകള്* ദൂരേക്കടക്കം വലിച്ച് കൊണ്ടുപോയി മരത്തിന്റെ കൊമ്പിലോ പൊന്തക്കാടിനുള്ളിലോ പാറമടകള്*ക്കുള്ളിലോ ഒളിച്ച് വെച്ച് കുറേശെയായി തിന്നും. ഇത്തരത്തില്* ഒളിച്ച് വെക്കുന്ന ശീലം പ്രാദേശികമായ പ്രത്യേകതകള്* , ഒരോ ഇനത്തിന്റെ സ്വഭാവങ്ങള്* എന്നിവയെ ഒക്കെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. കരടികളോട് പൊതുവെ ഇവര്* പൊരുതാന്* നില്*ക്കാറില്ല. ഓടി മരത്തില്* കയറിയാലും രക്ഷയില്ല എന്ന് ഇവര്*ക്ക് അറിയാം. എങ്കിലും കരടികുട്ടികളെ ഇവര്* ഭക്ഷണമാക്കാറുണ്ട്. മുള്ളന്*പന്നികളെ ഇവര്* ഇടക്ക് തിന്നാന്* ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും മുള്ളന്*പന്നി ദേഹം തിരിച്ച് മുട്ടിച്ച് പിന്*ഭാഗത്തെ മുള്ളുകള്* മുഖത്തും മറ്റും കൊള്ളിക്കുന്നതിനാല്* അതിനെ ഒഴിവാക്കുകയാണ് ചെയ്യുക.

    ഈ മുള്ളുകള്* മൂക്കിലും വായിലും കൈകളിലും ഒക്കെ കൊണ്ടത് നീക്കം ചെയ്യാനാകാതെ പഴുത്ത്, ഭക്ഷണം കഴിക്കാനാകാതെ ധാരാളം പുലികള്* ചാവാറുണ്ട്. കാട്ട് നായകളുടെ കൂട്ടങ്ങളോടും ഭയം പ്രകടിപ്പികാറുണ്ട് പുലികള്*. കടുവകളുടെ സാന്നിദ്ധ്യമുള്ള കാടുകളില്* നിന്നും അവ അതിരുകളിലേക്ക് മാറാറാണ് പതിവ്. കാടതിരുകളിലെ മനുഷ്യ വാസ പ്രദേശങ്ങളിലും കൃഷിയിടങ്ങളോട് ചേര്*ന്ന കുറ്റിക്കാടുകളിലും അവ കഴിയും.സ്വാഭാവിക ഇരകള്*ക്ക് ക്ഷാമമുള്ളപ്പോള്* കെട്ടിയിട്ട ആടുമാടുകള്* നായകള്* തുടങ്ങിയവയെ ഭക്ഷണമാക്കും. അതോടെ മനുഷ്യരുമായുള്ള സംഘര്*ഷങ്ങള്* ആരംഭിക്കുകയും ചെയ്യും. മനുഷ്യരെ ആക്രമിച്ച് കൊന്ന ധാരളം പുലികളുടെ കഥകള്* പണ്ട് കാലത്ത് നാട്ടുരാജ്യങ്ങളില്* കേള്*ക്കാറുണ്ട്. അവയെ കൊല്ലുക എന്നത് രാജാക്കന്മാരുടെ പ്രധാന കര്*ത്തവ്യമായും കണക്കാക്കിയിരുന്നു.

    വെള്ളക്കാരുടെ വരവോടെ അവരുടെ ആഘോഷങ്ങള്*ക്കും നേരമ്പോക്കിനും ആയി ശിക്കാറുകള്* നടത്തല്* സാധാരണമായി. അങ്ങിനെ ആണ് ഇന്ത്യയില്* പുള്ളിപ്പുലികളുടെ എണ്ണം കാര്യമായി കുറഞ്ഞത്.

    ഇവയുടെ തോലിനും നഖത്തിനും ഒക്കെയായി നടന്ന വേട്ടകളും ഇവയുടെ സ്വാഭാവിക ആവാസ അസ്ഥലങ്ങളുടെ അളവില്* വന്ന കുറവും ഫ്രാഗ്*മെന്റേഷനും ഒക്കെ എണ്ണം കുറയുന്നതിന്റെ ആക്കം കൂട്ടി. ദേഹത്തെ പുള്ളികള്* മറഞ്ഞ് നില്*ക്കാന്* ഇവരെ സഹായിക്കുന്നുണ്ട്. ഇണചേരല്* കാലത്തും കുഞ്ഞുങ്ങളുള്ള കാലത്തും ഒഴികെ മറ്റ് സമയത്തൊക്കെ ഇവര്* ഒറ്റക്ക് ഇരതേടുന്നവരാണ്. ഒരു പ്രസവത്തില്* 2-4 കുഞ്ഞുങ്ങള്* ഉണ്ടാകും. രണ്ട് രണ്ടര വയസാകുമ്പോഴേക്കും കുഞ്ഞുങ്ങള്* ഇണചേരല്* പ്രായമാകും. കുഞ്ഞുങ്ങളുടെ ദേഹത്തെ നീളന്* രോമങ്ങളിലെ അടുത്തടുത്തുള്ള പുള്ളികള്* മൂലം ആകെ മൊത്തം പുറംഭാഗം ഇരുണ്ട നിറത്തിലാണ് തോന്നുക. അതും അവയെ ഇരപിടിയന്മാര്* കാണാതെ ഒളിച്ച് കഴിയാന്* സഹായിക്കുന്ന ഒരു അനുകൂലനം ആണ്.


    ലിയോപോണിന്റെ മാതൃക |

    പെണ്*പുലികളുടെ എസ്റ്റ്രജന്* സൈക്കിള്* 46 ദിവസം നീളുന്നതാണ്- 6- 7 ദിവസം ഇത് മദച്ചൂട് ലക്ഷണം പ്രകടിപ്പിക്കും. 90-105 ദിവസമാണ് ഗര്*ഭകാലം. ഒരു പ്രസവത്തില്* 2-4 കുഞ്ഞുങ്ങള്* ഉണ്ടാകും. പിറന്ന് വീഴുന്ന കുഞ്ഞുങ്ങളുടെ കണ്ണ് കീറുന്നത് 4-9 ദിവസം കഴിഞ്ഞ് മാത്രമാണ്. ആദ്യ വര്*ഷ തന്നെ കുഞ്ഞുങ്ങളില്* പകുതിയും നഷ്ടപ്പെടും . രോഗമോ അപകടമോ വന്ന് ചത്തോ ഇരപിടിയന്മാര്* ഭക്ഷണമാക്കിയൊ ആണ് ഇത് സംഭവിക്കുന്നത്. പെണ്* പുലി വീണ്ടും ഇണചേരലിന് വേഗം സന്നദ്ധമാകാനായി ചിലപ്പോള്* ആണ്* പുലികള്* തന്നെ കുഞ്ഞുങ്ങളെ കൊന്നു തിന്നും.

    ഒന്*പത് ആഴ്ചവരെ ഒക്കെ ഇവ അമ്മയുടെ പാല്* മാത്രമാണ് കഴിക്കുന്നത്. പിന്നീട് മാംസഭക്ഷണം കഴിച്ച് തുടങ്ങും. മൂന്നു മാസം പ്രായം ആയാല്* അമ്മയോടോപ്പം പുറത്തിറങ്ങാന്* തുടങ്ങും . ഒരു വയസാകുമ്പോഴേക്കും സ്വന്തമായി ഇരതേടല്* തുടങ്ങും. എങ്കിലും രണ്ട് വയസുവരെ അമ്മയ്ക്ക് ഒപ്പം കഴിയും. അമ്മയെ പിരിഞ്ഞാലും സഹോദരങ്ങള്* ഒന്നിച്ച് പിന്നെയും കുറേ നാള്* കൂടി ഒന്നിച്ച് യാത്ര ചെയ്യും. പുള്ളിപ്പുലികളുടെ ശരാശരി ആയുസ് 12-17 വര്*ഷം ആണ്. എങ്കിലും വളർത്തുപുലി 24 വര്*ഷത്തിലേറേ ജീവിച്ചിട്ടുണ്ട്.


    പാലക്കാട് മലമ്പുഴ കവയില്* പകര്*ത്തിയ കരിമ്പുലിയുടെ ചിത്രം |

    കരിമ്പുലി എന്നു വിളിക്കുന്ന പുലികള്* പ്രത്യേക ജനുസില്*പ്പെട്ട പുലികളല്ല. മെലാനിന്* പിഗ്മെന്റിന്റെ അളവിലുള്ള വ്യത്യാസം മൂലം കറുപ്പുനിറത്തില്* കാണപ്പെടുന്ന പുള്ളിപ്പുലികളോ ജാഗ്വാറുകളോ ആന് ബ്ലാക്ക് പാന്തെര്* എന്നു നമ്മള്* പറയുന്ന കരിമ്പുലികള്*. മെലാനിന്* പിഗ്മെന്റിന്റെ കറുപ്പ് ഉണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയാല്* പഴയ പുള്ളികള്* അവ്യക്തമായി കാണാം. അതായത് കരിമ്പുലി ഒരു പുള്ളിപ്പുലി തന്നെ ആണെന്ന് പറയാം. ആണ്* ലെപേര്*ഡിനേയും പെണ്* സിംഹത്തേയും തമ്മില്* ഇണചേര്*ത്ത് സങ്കരയിനമായി കുഞ്ഞുങ്ങള്* 1959-ലും 1961-ലും ജപ്പാനിലെ ഒരു മൃഗശാലയില്* പിറന്നിട്ടുണ്ട്. അതിന് ലിയോപ്പോണ്* leopon എന്നാണ് വിളിച്ചത്. സാധാരണ പുള്ളിപ്പുലി കുഞ്ഞിനേക്കാള്* വലിപ്പമുള്ള അതിന്റെ ദേഹത്ത് പുള്ളികള്* ഉണ്ടായിരുന്നു.


  7. #1337
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ആഗോള ചോക്*ളേറ്റ് വിതരണം ഭീഷണിയില്* ; വെല്ലുവിളിയായി വൈറസ്ബാധ





    ശ്ചിമാഫ്രിക്കയിലെ കോക്കോ മരങ്ങളെ തുടച്ചുനീക്കുന്ന വൈറസ് ബാധ ചോക്*ളേറ്റ് ഉത്പാദനത്തിന് വെല്ലുവിളിയാകുന്നു. കോക്കോ സ്വോളെന്* ഷൂട്ട് വൈറസ് ഡിസീസാണ് കൊക്കോമരങ്ങളെ ബാധിച്ചിരിക്കുന്നത്. ലോകത്തിലെ ചോക്*ളേറ്റ് ഉത്പാദനത്തിന്റെ പകുതിയും ഘാനയിലേയും കോട്ട് ഡി ഐവറിയിലെയും കൊക്കോമരങ്ങളില്* നിന്നാണ്. ഘാനയില്* കൊക്കോ കര്*ഷകര്*ക്ക് 15 ശതമാനം മുതല്* 50 ശതമാനം വരെയാണ് ഇങ്ങനെ നഷ്ടമുണ്ടായിരിക്കുന്നത്.


    മീലി ബഗുകളെന്ന പ്രാണികളൂടെയാണ് കൊക്കോമരങ്ങളില്* ഈ വൈറസെത്തുന്നത്. ഇതോടെ ആരോഗ്യമുള്ള മരങ്ങളുടെ ഇലകള്*ക്ക് നിറവ്യത്യാസം, തണ്ടുകളില്* വീര്*പ്പ്, വികലമായി രീതിയിലുള്ള വളര്*ച്ച എന്നീ ലക്ഷണങ്ങള്* കാണിച്ചുതുടങ്ങും. രോഗം ബാധിക്കുന്ന ആദ്യവര്*ഷത്തില്* മരങ്ങളുടെ വിളവ് കുറഞ്ഞുവരും. ഏതാനും വര്*ഷങ്ങള്*ക്കുള്ളില്* മരം നശിച്ചുപോകുകയും ചെയ്യും. ഇതിനകം 250 ദശലക്ഷത്തിലധികം മരങ്ങള്* നശിക്കുകയുണ്ടായി.

    ഈ വൈറസ് ബാധ ചോക്*ളേറ്റിന്റെ ആഗോളവിതരണത്തെത്തന്നെ ഹാനികരമായാണ് ബാധിക്കുന്നതെന്ന് പഠനങ്ങള്* പറയുന്നു. കീടനാശിനികളെക്കൊണ്ടുപോലും ഈ പ്രാണികളെ ഫലപ്രദമായി തുരത്താന്* കഴിയുന്നില്ല. രോഗബാധിതമായ മരങ്ങള്* വെട്ടിമാറ്റിയും പ്രതിരോധശേഷിയുള്ള മരങ്ങള്* വളര്*ത്തിയും രോഗം പടരുന്നത് തടയാന്* കര്*ഷകര്* പരിശ്രമിക്കുന്നുണ്ട്.

    മരങ്ങളില്* മരുന്നുപ്രയോഗം നടത്തുന്നത് ഫലപ്രദമായി കാണുന്നുവെങ്കിലും അത് കര്*ഷകര്*ക്ക് താങ്ങാവുന്ന ചെലവിലും അപ്പുറത്താണ്. അതോടൊപ്പം മരുന്നുപ്രയോഗം നടത്തിയ മരങ്ങള്* കായ്ഫലം തരുന്നതും കുറവാണ്. മരങ്ങള്* അകത്തി നടുകയെന്നതാണ് ഗവേഷകര്* കണ്ടെത്തിയ പുതിയ പരിഹാരം.

    പ്രത്യേക അകലത്തില്* മരങ്ങള്* നടുമ്പോള്* പ്രാണികളുടെ സഞ്ചാരപഥത്തില്* നിന്നും മരങ്ങള്* ദൂരെയാകുകയും വൈറസ് ബാധയെ ചെറുത്തുകൊണ്ടുവരാനും കഴിയും. പലതരത്തിലുള്ള പ്രതിരോധമാര്*ഗങ്ങള്* കര്*ഷകര്* അവലംബിക്കുന്നുണ്ട്. വൈറസ്ബാധയെ ശാസ്ത്രീയമായ രീതിയില്* പ്രതിരോധിക്കാന്* കഴിഞ്ഞില്ലെങ്കില്* ചോക്*ളേറ്റ് ഉത്പാദനത്തില്* ഭീമമായ കുറവ് വന്നേക്കുമെന്നാണ് വിലയിരുത്തൽ.

  8. #1338
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    സൂര്യാതപമേറ്റ് അന്റാർട്ടിക്കയിലെ ജീവജാലങ്ങൾ, അതിജീവന തന്ത്രങ്ങൾ അവയെ രക്ഷിക്കുമോ?

    അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാനായി അന്റാര്*ട്ടിക് മോസ്സുകള്* സ്വയംപ്രതിരോധമെന്ന നിലയില്* ചില രാസവസ്തുക്കൽ ഉത്പാദിപ്പിച്ചു തുടങ്ങി. സണ്*സ്*ക്രീൻ ലോഷന്റെ ഫലം തരുന്ന രാസഘടകം സ്വയം ഉത്പാദിപ്പിച്ച് ഇവ അതിജീവനം സാധ്യമാക്കുന്നുവെന്നും പഠനം പറയുന്നു



    ടുത്ത സൂര്യരശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിയിലെ വിള്ളല്* അന്റാര്*ട്ടിക്കയിലെ ജൈവവൈവിധ്യത്തിന്* വെല്ലുവിളിയാവുന്നു. ഭൂമിയുടെ ഉപരിതലത്തില്*നിന്ന് അന്തരീക്ഷത്തിന്റെ ഏകദേശം 10 മുതല്* 50 കിലോമീറ്റര്* മുകളിലായുള്ള സ്*ട്രോറ്റോസ്ഫിയറിന്റെ ഭാ​ഗമാണ് ഓസോണ്* പാളി. ഭൂമിക്ക് അള്*ട്രാ വയലറ്റ് രശ്മികളില്* നിന്ന് സംരക്ഷണം നല്*കുന്നത് ഈ പാളിയാണ്. ഓസോണ്* പാളിയിലെ വിളളല്* അന്റാർട്ടിക്കയിലെ ജീവജാലങ്ങളിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെ പറ്റിയുള്ള ആഴത്തിലുള്ള പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗ്ലോബല്* ചേഞ്ച് ബയോളജി എന്ന ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.


    1985-ലാണ് അന്റാര്*ട്ടിക്കയിലെ ഓസോണ്* പാളിയിലുള്ള വിള്ളല്* ശ്രദ്ധയില്*പ്പെടുന്നത്. പിന്നീട് ലോകരാജ്യങ്ങൾ കൈകോർത്ത് ചെയ്ത പ്രവർത്തനങ്ങൾ ഫലം കണ്ടു. ഓസോണ്* പാളിയിലെ വിളളൽ ചെറുതാവുകയാണെന്നും അവ മടങ്ങിവരവിന്റെ പാതയിലാണെന്നുമുള്ള പഠനറിപ്പോര്*ട്ടുകള്* ശുഭകരമായാണ് ശാസ്ത്രലോകം കണ്ടത്. എന്നാൽ അന്റാർട്ടിക്കയിൽ വസന്തകാലത്ത് ഓസോണിന്റെ അവസ്ഥ അത്ര ശുഭകരമല്ല. സെപ്റ്റംബറിലും ഒക്ടോബറിലും ഓസോണിലെ വിള്ളൽ പരമാവധി വലിപ്പത്തിലെത്തുന്നു. അത് ഡിസംബർ വരെ നീണ്ടുപോവുകയും ചെയ്യുന്നു. ഹാനികരമായ അള്*ട്രാ വയലറ്റ് രശ്മികളാണ് ഇതിലൂടെ ഭൂമിയിലേക്കെത്തുക. അള്*ട്രാ വയലറ്റ് രശ്മികള്* അന്റാര്*ട്ടിക്കയിലെ സസ്യങ്ങള്*ക്ക് വരെ കടുത്ത ഭീഷണിയാണ് ഉയര്*ത്തുന്നത്.

    സണ്*സ്*ക്രീൻ ഉത്പാദിപ്പിക്കുന്ന മോസ്സുകൾ

    അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാനായി അന്റാര്*ട്ടിക് മോസ്സുകള്* സ്വയംപ്രതിരോധമെന്ന നിലയില്* ചില രാസവസ്തുക്കൽ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സണ്*സ്*ക്രീൻ ലോഷന്റെ ഫലം തരുന്ന രാസഘടകം സ്വയം ഉത്പാദിപ്പിച്ച് ഇവ അതിജീവനം സാധ്യമാക്കുന്നുവെന്നും പഠനം പറയുന്നു. അതേസമയം ഈ 'സണ്*സ്*ക്രീന്*' ഉത്പാദിപ്പിച്ചുള്ള മിടുക്ക് മോസ്സുകള്*ക്ക് ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വളരാന്* ആവശ്യമായ ഊർജം പകരം നൽകിയാണ് സണ്*സ്*ക്രീന്* കെമിക്കലിന് സമാനമായ രാസവസ്തുവിന്റെ ഉത്പാദനം മോസ്സുകള്* നടത്തുക. സൂര്യാതപത്തില്* നിന്ന് രക്ഷ നേടണമെങ്കില്* ജീവികൾ വിലമതിക്കാനാവാത്ത എന്തെങ്കിലുമൊക്കെ ത്യജിക്കേണ്ടി വരുമെന്നാണ് ഗ്ലോബല്* ചേഞ്ച് ബയോളജിയിലെ ജീവശാസ്ത്രജ്ഞനായ പ്രൊഫ. ഷാരണ്* റോബിന്*സണ്* പറയുന്നത്.

    അടിത്തട്ടിലേക്ക് യാത്രയാകുന്ന ക്രില്ലുകള്*

    കരയിൽ മാത്രമല്ല, കടലിലും പ്രതികൂല ചുറ്റുപാടുകളോടുള്ള ചില അതിജീവനങ്ങൾ ​ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്റാര്*ട്ടിക്* ഭക്ഷ്യശൃംഖലയുടെ പ്രധാന കണ്ണിയായ ക്രില്ലുകള്* എന്ന സമുദ്രജീവികൾ അള്*ട്രാ വയലറ്റ് രശ്മികളെ പേടിച്ച് കടലാഴങ്ങളിലാണ് ഇപ്പോൾ അഭയം തേടുന്നത്. ഇത് ക്രില്ലുകളെ ഭക്ഷിക്കുന്ന തിമിംഗിലങ്ങള്*, പെന്*ഗ്വിനുകള്* മറ്റ് കടല്*പക്ഷികൾ എന്നിവയുടെയെല്ലാം നിലനില്*പ്പിനെയും ബാധിക്കുകയാണ്.


  9. #1339
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ‘സെക്കൻഡിൽ ഒരു അണുബോംബ് പൊട്ടുന്ന ഊർജം; തിളച്ച് സമുദ്രം, കേരളത്തിൽ ചൂട് കൂടും, പ്രളയം വരും’


    കോഴിക്കോട് ബേപ്പൂരിലെ കടൽക്കാഴ്ച.


    പത്തനംതിട്ട ∙ സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി പുതിയ പഠനം. അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നതെന്നു വ്യക്തമായ സാഹചര്യത്തിൽ കേരളം ജാഗ്രതയോടെ കാണേണ്ട പഠനം പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയാണു പുറത്തുവിട്ടത്.


    ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ മറ്റൊരു ആശങ്കയായി പടരുന്നത്. കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന സ്ഥിതി സംജാതമാകും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാൽ കരയിൽ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാൽ സ്ഥിതിഗതികൾ മാറി മറിയും.



    അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറിൽ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടൽ തിളച്ചുതൂവുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കേണ്ട സ്ഥിതിയാകും.


    ഓരോ സെക്കൻഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടിൽ നിന്നുണ്ടാകുന്ന താപോർജമെന്ന് പഠനത്തിനു നേതൃത്വം നൽകിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ ഡോ. റോക്സി മാത്യു കോൾ പറയുന്നു. ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിനുള്ളിൽ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തിൽ കടൽ ചൂടായി കിടക്കുന്നു.



    പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോൾ തന്നെ കാണാം. ഇതു മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും. ചൂട് ഏറുന്നതോടെ മത്സ്യങ്ങൾ ആഴത്തിലേക്കു പോകും. കടൽ ജലത്തിന്റെ പിഎച്ച് മൂല്യം കുറയുന്നതുമൂലം അമ്ലത്വം വർധിക്കും. ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്സിജൻ ഉൽപ്പാദനത്തെയും ബാധിക്കും. കടലിൽ മത്സ്യവളർച്ചയെ സഹായിക്കുന്ന ഹരിത– പ്ലവകങ്ങൾ ഏറ്റവും കുറയുന്നത് അറബിക്കടലിലായിരിക്കും.


    എടവനക്കാട് അണിയിൽ തീരത്ത് യന്ത്ര സഹായത്തോടെ മണൽ നീക്കം ചെയ്യുന്നു.
    എടവനക്കാട് അണിയിൽ തീരത്ത് യന്ത്ര സഹായത്തോടെ മണൽ നീക്കം ചെയ്യുന്നു.
    കാലാവസ്ഥാ മാറ്റവും ആഗോള താപനവും നമ്മുടെ കൺമുമ്പിൽ ഇപ്പോൾതന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രസക്തി എന്നും റോക്സി പറഞ്ഞു. ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരും മറ്റ് ആഗോള തലത്തിലെ ചില ഗവേഷകരും ചേർന്ന് തയാറാക്കിയ പഠനം എൽസെവിയർ എന്ന ശാസ്ത്ര മാസികയാണു പ്രസിദ്ധീകരിച്ചത്.
    Last edited by BangaloreaN; 05-01-2024 at 09:44 PM.

  10. #1340
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    2035-ഓടെ കൽക്കരി ഉപയോഗം ഉപേക്ഷിക്കാനൊരുങ്ങി ജി-7 രാഷ്ട്രങ്ങൾ




    റോം: ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ഘട്ടംഘട്ടമായി ഉപേക്ഷിച്ച് 2035-ഓടെ കല്*ക്കരി ഉപയോഗം പൂര്*ണമായും നിര്*ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങളിലെ പരിസ്ഥിതി മന്ത്രിമാർ.


    ഇറ്റലിയുടെ വടക്കന്* പട്ടണമായ ടുറിന് സമീപമുള്ള റജിയ ഡി വെനേറിയയാണ് ജി 7 ഉച്ചകോടിക്ക് വേദിയായത്. കാലാവസ്ഥ, ഊര്*ജ, പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്* ഉച്ചകോടിയുടെ ഭാഗമായി.

    കല്*ക്കരിയും അതുവഴി ഘട്ടം ഘട്ടവുമായി ഫോസില്* ഇന്ധനങ്ങളുമൊഴിവാക്കാനുള്ള പോംവഴികളാണ് പ്രധാനമായും രണ്ടുദിവസം നീണ്ട ജി 7 ഉച്ചകോടിയില്* ചര്*ച്ചയായത്. ഹരിതഗൃഹവാതകം കുറയ്ക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിലേക്കുമുള്ള സംഭാവന കുറയ്ക്കാനുമുള്ള പാതയുമാണ് ജി 7 രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

    കാലാവസ്ഥാ സംബന്ധമായ ലക്ഷ്യങ്ങള്* കൈവരിക്കാന്* ഇത് സഹായിക്കുകയും അതുവഴി ഫോസില്* ഇന്ധനങ്ങളെ പൂര്*ണമായും ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി നിര്*ത്താനും പദ്ധതിയിടുന്നു. 2030കളുടെ ആദ്യ പകുതിയില്* കല്*ക്കരി ഉപയോഗം രാജ്യങ്ങള്* ഇല്ലാതാക്കുമെന്ന് കരാര്* പറയുന്നുണ്ടെങ്കിലും 2035-ഓടെ ആഗോള താപനവർധനവ് 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധി നിലനിര്*ത്തുകയാണെങ്കില്* സമയപരിധിയിലും ഇളവാവാമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ട്.

    കല്*ക്കരി ഊര്*ജത്തെ കൂടുതലായും ആശ്രയിക്കുന്ന ജര്*മനി, ജപ്പാന്* തുടങ്ങിയ രാജ്യങ്ങള്*ക്ക് ഇത് ആശ്വാസം പകരുമെന്നും കരുതപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്*, ഫ്രാന്*സ്, ഇറ്റലി, ജര്*മനി, കാനഡ, ജപ്പാന്* എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്*. നിലവില്* ജി 7 ഉച്ചകോടിയുടെ അധ്യക്ഷപദം കൈയ്യാളുന്നത് ഇറ്റലിയാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •