Page 135 of 145 FirstFirst ... 3585125133134135136137 ... LastLast
Results 1,341 to 1,350 of 1447

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1341
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default


    കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പിൽ; വരുംവർഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം, കടൽ തിളച്ചുമറിയുന്നു




    തിരുവനന്തപുരം: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.


    ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർധിച്ചതായി പഠനം പറയുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന് അരികിലെ പ്രദേശങ്ങളിൽ വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.

    2020 മുതൽ 2100 വരെയുള്ള ഓരോ പത്തുവർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപവർധനയുണ്ടാകും. ഇത് കടൽച്ചൂട് 28.5 ഡിഗ്രി സെൽഷ്യസ്*മുതൽ 30.7 ഡിഗ്രി സെൽഷ്യസ്*വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

    നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസംമുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിലെ ചൂട് അമിതമായി വർധിക്കുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും.

    അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ വർധന സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തലാക്കും. ഇത് പവിഴപ്പുറ്റ് ഉൾപ്പെടെയുള്ളവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

    പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞൻ റോക്*സി മാത്യു കോളിന്റെ നേതൃത്വത്തിൽ ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരാണ് പഠനം നടത്തിയത്. ‘എൽസെവിയർ’ പ്രസിദ്ധീകരണമായ ‘ദി ഇന്ത്യൻ ഓഷ്യൻ ആൻഡ് ഇറ്റ്*സ് റോൾ ഇൻ ദി ഗ്ലോബൽ ക്ലൈമറ്റ് സിസ്റ്റം’ ഇരുപതാം അധ്യായമായാണ് പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്.

    പഠനത്തിലെ കണ്ടെത്തലുകൾ ശരിവെക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിലെ (ഇൻകോയ്*സ്) ഓഷ്യൻ മോഡലിങ് അപ്ലൈഡ് റിസർച്ച് ആൻഡ് സർവീസസ് ഗ്രൂപ്പ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണൻ നായർ ടി.എം. പറഞ്ഞു. തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തിയേറിയ കാറ്റ് ഏതാനും ദിവസങ്ങൾക്കകം ശക്തമായ കടലാക്രമണത്തിന് വഴിയൊരുക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കേരളം ആദ്യമായിഉഷ്ണതരംഗ മാപ്പിൽ

    തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഒടുവിൽ കേരളവും പെട്ടു. ആദ്യമായാണ് കേരളം ഈ മാപ്പിൽ എത്തുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്.

    ഒഡിഷയാണ് ഉഷ്ണതരംഗ ദിവസങ്ങളിൽ മുന്നിൽ -18 ദിവസം. രണ്ടാംസ്ഥാനത്ത് പശ്ചിമബംഗാളാണ് -15 ദിവസം. തമിഴ്*നാട്ടിൽ ഏഴുദിവസം. കർണാടകത്തിൽ എട്ടുദിവസവും. ഈവർഷം കേരളത്തിൽ ഏപ്രിലിൽ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി.

    പാലക്കാട്ടും കോഴിക്കോട്ടും ഉഷ്ണതരംഗ സാഹചര്യം
    തിരുവനന്തപുരം: പാലക്കാടിനുപുറമേ കോഴിക്കോട്ടും ഉഷ്ണതരംഗ സാഹചര്യം. സാങ്കേതികമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളൂ. ചൂടിങ്ങനെ തുടർന്നാൽ വെള്ളിയാഴ്ച ഈ രണ്ടുജില്ലകളിൽ വീണ്ടും ഉഷ്ണതരംഗം സ്ഥിരീകരിക്കും. തൃശ്ശൂരിലും ആലപ്പുഴയിലും വെള്ളിയാഴ്ച ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

    പാലക്കാട്ട് വീണ്ടും 40 ഡിഗ്രിക്കുമുകളിൽ ചൂടെത്തി. കോഴിക്കോട് തീരദേശ സ്റ്റേഷനിൽ 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി. 4.6 ഡിഗ്രി കൂടുതലാണിത്. തീരപ്രദേശത്ത് 37 ഡിഗ്രിയായാൽ ഉഷ്ണതരംഗ സാഹചര്യമാണ്. വെള്ളിയാഴ്ച ഈ സ്ഥിതി തുടർന്നാൽ ഉഷ്ണതരംഗം സ്ഥിരീകരിക്കും.

  2. #1342
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    അരളിപ്പൂ ഉപയോഗം കുറഞ്ഞു; കേരളത്തിൽ വിലക്കിയാൽ നഷ്ടം തമിഴ്*നാടിന്



    അരളിപ്പൂവ് |

    തിരുവനന്തപുരം: കേരളത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയാൽ നഷ്ടം തമിഴ്*നാടിന്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന തമിഴ്*നാട്ടിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അരളിപ്പൂവ് എത്തിക്കുന്നത്.

    ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോൾ ഏറക്കുറെ നിലച്ചിരിക്കുകയാണ്. പൂവിന് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവിൽ വിഷമുണ്ടെന്നു റിപ്പോർട്ട് കിട്ടിയാൽ നിരോധിക്കാനാണ് തീരുമാനം.


    മാധ്യമവാർത്തകളെത്തുടർന്നാണ് പൂജകളിൽനിന്ന് അരളിപ്പൂവ് പുറത്തായിത്തുടങ്ങിയത്. ഇപ്പോൾ പുഷ്പാഭിഷേകത്തിനും നിറമാലയ്ക്കും ഭക്തരുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി ജി. ബൈജു പറഞ്ഞു. വിഷമുണ്ടെന്ന്* സംശയിക്കുന്നതിനാൽ കാലക്രമേണ ഒഴിവാക്കാനാണ് സാധ്യത. ക്ഷേത്രവളപ്പുകളിലും ഇപ്പോൾ അരളി വളർത്തുന്നുണ്ട്.

    തിരുവനന്തപുരത്ത് പ്രധാനമായും തോവാളയുൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും കൊല്ലത്തും പരിസരപ്രദേശങ്ങളിലും തെങ്കാശിയിൽനിന്നും പൂവ് എത്തിക്കുന്നു. കടകളിലെത്തിക്കുമ്പോൾ കിലോഗ്രാമിന് 300 രൂപവരെ വ്യാപാരികൾ വിലനൽകണം. പൂവിന്റെ ഉപയോഗം തീർത്തും ഇല്ലാതാക്കാനാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

    ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും ഓണത്തിന് പൂക്കളം ഒരുക്കുന്നതിനും തെക്കൻകേരളത്തിൽ മരണാനന്തര കർമങ്ങൾക്കും അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ദേവസ്വം ബോർഡ് നിരോധിച്ചാൽ അത് മറ്റ് ദേവസ്വങ്ങളും മാതൃകയാക്കും. ഇത് തമിഴ്*നാടിലെ കർഷകർക്കും വ്യാപാരികൾക്കും വലിയതിരിച്ചടിയാകും.


  3. #1343
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    വിപണി കീഴടക്കി തമിഴ്*നാടൻ താറാവ്; തദ്ദേശീയ കർഷകർ കൃഷി ഉപേക്ഷിക്കുന്നു




    കുട്ടനാട് : ‘ഇരുപതുവർഷമായി താറാവുവളർത്തൽ തൊഴിലാക്കിയ ആളാണ് ഞാൻ. രണ്ടുവർഷമായി വളർത്തുന്നില്ല. കുട്ടനാട്ടിലെ താറാവുവളർത്തൽ ആദായകരമല്ലാതായി മാറി. മാത്രമല്ല, തമിഴ്*നാട്ടിൽനിന്ന്* ഇറക്കുമതിചെയ്യുന്ന താറാവിനു മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല’ -നെടുമുടി പണ്ടാരക്കുളത്ത് മുല്ലപുരം വീട്ടിൽ സുമേഷ് മോഹൻ പറഞ്ഞു. പരമ്പരാഗതമായി താറാവിനെ വളർത്തിയിരുന്ന കുടുംബമാണ് സുമേഷിന്റേത്. ഇദ്ദേഹത്തെപ്പോലെ നിരവധി കർഷകർ താറാവുവളർത്തൽ വേണ്ടെന്നുവെച്ച് പിന്മാറി മറ്റു തൊഴിലുകൾ തേടിപ്പോയി. തമിഴ്*നാട്ടിൽനിന്ന്* ഇറക്കുമതിചെയ്യുന്ന താറാവ്* മൊത്തവ്യാപാരികൾക്ക് 200 രൂപയ്ക്കു ലഭിക്കും. അവർ അതിന് 300-350 രൂപയ്ക്ക് വിൽപ്പന നടത്തുകയും ചെയ്യും.

    തദ്ദേശീയമായ കർഷകർക്ക് താറാവൊന്നിന് വളർത്തുകൂലിയായി 200 രൂപവരെ ചെലവാകുമെന്ന് സുമേഷ് പറഞ്ഞു. പിന്നീട് അവരുടെ ലാഭവിഹിതവും ചേർത്ത് മൊത്തവ്യാപാരികൾക്ക് വിൽപ്പന നടത്തിയാൽ നഷ്ടമില്ലാതെ പോകണമെങ്കിൽ 260-280 രൂപ ലഭിക്കണം. അതുകൊണ്ട് വിലകുറച്ചു കിട്ടുന്ന തമിഴ്*നാടൻ താറാവുകളെ വാങ്ങാനാണ് കച്ചവടക്കാർക്ക് ഇഷ്ടം.


    രണ്ടുവർഷം മുൻപ് ചെമ്പുംപുറത്തു വെച്ച് പക്ഷിപ്പനി ബാധിച്ച എന്റെ താറാവുകളെ മുഴുവൻ കൊന്നൊടുക്കി. അതിന്റെ നഷ്ടപരിഹാരം കുറച്ചു മാസങ്ങൾക്കുശേഷം കിട്ടിയെങ്കിലും ഇനി മൂന്നുവർഷത്തേക്ക് ഈ സ്ഥലത്ത് താറാവുകളെ വളർത്താൻ പാടില്ലെന്ന് മൃഗസംരക്ഷണവകുപ്പിന്റെ കർശന നിർദേശം വന്നു.

    പനിവന്ന് താറാവുകളെ കൊന്നൊടുക്കിയ സ്ഥലത്തുതന്നെ ഇനി വളർത്തിയാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇത് സത്യത്തിൽ വലിയ കഷ്ടമാണ്. പാടത്തേക്ക് താറാവുകളെ ഇറക്കിവിട്ടു തീറ്റിയാണ് മുൻപ് ഒരുപരിധിവരെ തീറ്റയുടെ തോതു കുറച്ചിരുന്നത്. ഇപ്പോൾ പല പാടശേഖരസമിതിക്കാർക്കും തങ്ങളുടെ പാടത്തേക്ക് താറാവിനെ ഇറക്കിവിടുന്നത് ഇഷ്ടമല്ല. പലരും പണം നൽകിയാൽ മാത്രമേ അതിനു സമ്മതിക്കുകയുമുള്ളൂ. കുട്ടനാട്ടിലെ കൃഷിയുടെ പരുവംനോക്കിയാണ് താറാവുവളർത്തലെന്ന് മറ്റൊരു താറാവുകർഷകനായ ബോബൻ പറഞ്ഞു.

    ചിങ്ങത്തിൽ താറാക്കുഞ്ഞുങ്ങളെ കൊയ്ത്തുകഴിയുന്ന മുറയ്ക്ക് എടുക്കും. ഒരു കുഞ്ഞിന് 25 രൂപ നൽകണം. ഒരുമാസം വളർത്താൻ 100 രൂപ തീറ്റയടക്കം ചെലവാകും. 10,000 താറാവിനെ എടുത്താൽ 1,000 എണ്ണമെങ്കിലും ചത്തുപോകും. മുട്ടയ്ക്കും തമിഴ്*നാട്ടിൽനിന്നു വരുന്നതിനാണ് ആവശ്യക്കാരേറെ. കുറഞ്ഞ വിലയ്ക്ക്* വാങ്ങാൻ കിട്ടുമെന്നതാണ് കാരണം.

    രണ്ടുവർഷം മുൻപ് പക്ഷിപ്പനിബാധിച്ച് കൊന്ന താറാവിന്റെ നഷ്ടപരിഹാരത്തുക തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കിട്ടിയതെന്ന് നെടുമുടി വെട്ടിക്കീറുപറമ്പിൽ ബെന്നിച്ചൻ പറഞ്ഞു. തീറ്റയ്ക്കു വിലക്കൂടുതൽ, പക്ഷിപ്പനി അടക്കമുള്ള രോഗങ്ങൾ, തുറന്നുവിട്ടുവളർത്തുന്നതിനു തടസ്സം. ഇങ്ങനെ പലകാര്യങ്ങളും കർഷകരെ നിന്ന്* പിന്നോട്ടടിക്കുന്നതായി താറാവുകർഷകൻ കുഞ്ഞുമോൻ ഔസേപ്പ് പറഞ്ഞു. 45 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ഇദ്ദേഹം.

  4. #1344
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    ളുകൾ കൂടി, ആനയും; ആരെ തളക്കും



    ഭാഗം - 1



    കോവിഡ്​ ലോക്​ഡൗണാണോ കോരിച്ചൊരിഞ്ഞ മഴയാണോ കാരണമെന്നറിയില്ല. നാട്ടിലും കാട്ടിലും കുറച്ചു വർഷമായി പ്രജകളുടെ എണ്ണം വല്ലാതങ്ങ്​ കൂടുന്നുണ്ട്​. നാട്ടിലുള്ളവർ മറുനാടുകളിലേക്ക്​ കുടിയേറിപ്പോവുന്നതുകൊണ്ട്​ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. അതേസമയം കാട്ടിലെ ​പെരുപ്പം കാടതിരുകൾ ലംഘിച്ചുകൊണ്ട്​ നാട്ടിലേക്ക്​ പടരുകയാണ്​. ഒറ്റക്കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന മനുഷ്യർ ഒറ്റപ്പേറിൽ പതിനാറു കുഞ്ഞുങ്ങൾ വരെയുണ്ടാകുന്ന കാട്ടുപന്നികളുടെയും മറ്റും മാനസികാവസ്ഥ മനസിലാക്കണമെന്നാണ്​ പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. കുറച്ചു തടികൂടിയവർക്കൊപ്പം ബസിലെ ഇരട്ട സീറ്റിൽ ഇരുന്നു യാത്രചെയ്തവരെങ്കിലും കാട്ടിൽ പെരുകുന്ന ആനകളുടെ വിമ്മിഷ്ടം മനസിലാക്കണമെന്ന്​ മറ്റൊരു കൂട്ടർ പറയുന്നു. തമാശകൾക്കപ്പുറം കേരളത്തിൽ ആളുകളുടെയും ആനകളുടെയും എണ്ണം പെരുകുന്നു എന്നത്​ യാഥാർഥ്യമാണ്​. ആനക്കു വേണ്ടി ആളുകളാണോ ആളുകൾക്ക്​ വേണ്ടി ആനകളാണോ മാറേണ്ടത്​ എന്നതാണ്​ നിലവിലെ ചോദ്യം. അതിന്​ ചില കണക്കുകളും കാര്യങ്ങളും മനസിലാക്കണം.


    ആനകളെക്കുറിച്ച്​ നിലവിൽ ലഭ്യമായ റിപ്പോർട്ടുകളിൽ പ്രമുഖമായത്​ കേന്ദ്ര സര്*ക്കാര്* 2010ല്* നിയമിച്ച എലിഫന്റ് ടാസ്*ക് ഫോഴ്*സിന്റെ റിപ്പോര്*ട്ടായ 'ഗജ'യാണ്​. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലെ സംഘർഷം പഠിക്കാൻ കേരള ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയിലെ ഒരംഗമാണ് ഡോ. വി.എസ്. ഈസാ. 2010ല്* അദ്ദേഹം കേരള ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ട് ഡയറക്ടര്* എന്ന നിലയില്* അതേവർഷത്തെ കേന്ദ്ര സര്*ക്കാരിന്റെ എലിഫന്റ് ടാസ്*ക് ഫോഴ്*സിലും അംഗമായിരുന്നു. അദ്ദേഹം കൂടി ചേർന്നുനൽകിയ ഗജ റിപ്പോർട്ടനുസരിച്ച്​ രാജ്യത്ത് ഏറ്റവും കൂടുതല്* ആനകളുള്ള സംസ്ഥാനം കര്*ണ്ണാടകയാണ്. അവിടെ 4452 ആനകളുണ്ട്​. തൊട്ടടുത്ത് തമിഴ്*നാട് (4008 ), മൂന്നാമത്​ അസം (3780). ആനയും ആനവണ്ടിയും വികാരമായ കേരളം 3743 ആനകളുമായി നാലാം സ്ഥാനത്താണ്​.

    ഒരു ആനയ്ക്ക് എത്ര ചതുരശ്ര കിലോമീറ്റർ വനം എന്ന കണക്ക് നോക്കുമ്പോൾ കേരളത്തിലെ ഒരാനയ്ക്ക് 2.58 ചതുരശ്ര കിലോമീറ്റർ വനം മാത്രമാണ് ജീവിക്കാനുള്ളത്. തമിഴ്*നാട്ടില്* അത് 4.37 ചതുരശ്ര കിലോമീറ്റർ ആണെങ്കില്* കര്*ണ്ണാടകത്തില്* 5.06 ചതുരശ്ര കിലോമീറ്ററാണ്.

    2010ലെ കേന്ദ്രസര്*ക്കാരിന്*റെ ഗജ റിപ്പോര്*ട്ട്​ പ്രകാരം കേരളത്തില്* 2010ല്* 3743 ആനകളാണുള്ളതെങ്കില്* സംസ്ഥാന വനംവകുപ്പിന്റെ ആന കണക്കു പ്രകാരം 1993ൽ 4286 ആന, 1997 ൽ 5737 ആന, 2002ൽ 6965 ആന, 2011ൽ 7490 ആന എന്നിങ്ങനെയാണ്​ കേരളത്തിന്*റെ സ്ഥിതി. സംസ്ഥാന വനംവകുപ്പിന്റെ കണക്കാണ് ശരിയെങ്കില്* കേരളത്തില്* ഒരാനയ്ക്ക് ജീവിക്കാന്* കിട്ടുന്ന വനം 1.29 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഏറെ അപകടകരമാണീ കണ്ടെത്തല്*. ആനയുടെ കാര്യത്തിൽ മാത്രമല്ല സംസ്ഥാന വനംവകുപ്പിന് കണക്കുതെറ്റുന്നത്​. കേരളത്തിലെ സര്*ക്കാര്* വനം 9679 ചതുരശ്ര കിലോമീറ്റര്* ആണെന്ന് 2021ലെ കേരള ഫോറസ്റ്റ് സര്*വ്വേ വ്യക്തമാക്കുമ്പോള്* 2021ലെ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്*സില്* അത് 11,525 ചതുരശ്ര കിലോമീറ്ററാണ്.
    ‘

    ഗജ റിപ്പോര്*ട്ടിൽ രാജ്യത്ത് 10 ആന ആവാസകേന്ദ്രങ്ങള്* ഘട്ടംഘട്ടമായി സ്ഥാപിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. ഇതില്* രണ്ടാംഘട്ടത്തിലെ ഒമ്പതാമത്തെ കേന്ദ്രമാണ് ആനമല നെല്ലിയാമ്പതി ഹൈറേഞ്ച് മേഖല. ഇത്​ തമിഴ്*നാട്ടിലും കേരളത്തിലുമായി 4500 ചതുരശ്ര കിലോമീറ്ററിൽ പടര്*ന്നു കിടക്കുന്നു​. 50,000ല്* അധികം പട്ടികവര്*ഗ്ഗക്കാര്* (Scheduled Tribe) ഈ ആനമേഖലയിലുണ്ടെന്ന്​ 2010ലെ ഗജ റിപ്പോര്*ട്ട് വ്യക്തമാക്കുന്നു.





    പറമ്പിക്കുളം കടുവാ സങ്കേതം, ചിന്നാര്*, തട്ടേക്കാട്, പീച്ചി, ചിമ്മിനി വന്യജീവി സങ്കേതങ്ങള്*, ഇരവികുളം, ആനമുടിഷോല, മതികെട്ടാന്*ഷോല, പാമ്പാടുംഷോല ദേശീയ ഉദ്യാനങ്ങള്*, ചാലക്കുടി, നെന്*മാറ, വാഴച്ചാല്*, മലയാറ്റൂര്*, മൂന്നാര്*, മാങ്കുളം ഫോറസ്റ്റ് ഡിവിഷനുകള്* എന്നിവ അടങ്ങുന്നതാണ് ആനമല നെല്ലിയാമ്പതി ഹൈറേഞ്ച് ആന സങ്കേതമെന്ന്​ 2010ലെ ഗജ റിപ്പോര്*ട്ട് ചൂണ്ടിക്കാണിക്കുന്നു.

    ആനയിറങ്കലില്* ഭൂരഹിതര്*ക്ക് സര്*ക്കാര്* ഭൂമി നല്*കിയതും, മൂന്നാര്*, ശാന്തന്*പാറ ഹൈറേഞ്ച് മേഖലയിലെ ടൂറിസം വികസനവും നിർദിഷ്ട ആന സങ്കേതത്തിന് ഏറെ ഹാനികരമെന്നും 2010 ലെ ഗജ റിപ്പോര്*ട്ട് മുന്നറിയിപ്പ്​ നൽകുന്നു. ‘ഗജ’ നിർദേശിക്കുന്ന ആന സങ്കേതങ്ങളില്* പത്താമത്തേതു പെരിയാര്* അഗസ്ത്യമല സങ്കേതമാണ്​. പെരിയാര്* ടൈഗര്* റിസര്*വ്, റാന്നി, കോന്നി, അച്ചന്*കോവില്*, പുനലൂര്*, തെന്*മല വനം ഡിവിഷനുകളും തമിഴ്*നാട്ടിലെ തേനി, മധുര, തിരുനെല്*വേലി ഫോറസ്റ്റ് ഡിവിഷനുകളും മേഘമല വന്യജീവി സങ്കേതവും ശ്രീവില്ലിപുത്തൂര്* വന്യജീവി സങ്കേതവും ഉള്*പ്പെടുന്നതാണ് പെരിയാര്* അഗസ്ത്യമല ആന സങ്കേതം. അധികം ആള്*പാര്*പ്പില്ലാത്ത മനുഷ്യവാസമില്ലാത്ത പ്രദേശങ്ങള്* ഉള്*പ്പെടുന്ന ആനസങ്കേതമാക്കാന്* ഏറ്റവും യോഗ്യമായ മേഖലയാണ് പെരിയാര്* അഗസ്ത്യമല എന്ന് ഗജ ടാസ്*ക് ഫോഴ്*സ് റിപ്പോര്*ട്ട് ചൂണ്ടിക്കാട്ടുന്നു. അഗസ്ത്യമലയുടെ ഭാഗമായ കളക്കാട് മുണ്ടന്*തുറൈ കടുവാ സങ്കേതം (KMTR), നെയ്യാര്* പേപ്പാറ ശെന്തുരുണി വന്യജീവി സങ്കേതം, തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്* എന്നിവയാണ് അഗസ്ത്യമല ആനസങ്കേതമാക്കാന്* അനുയോജ്യമായത്. കോട്ടവാസല്* വഴി ഒരു ആനത്താര ഉണ്ടാക്കണമെന്നും പശ്ചിമഘട്ടത്തിലെ ഈ മേഖലയിലെ കാപ്പി, തേയില തോട്ടങ്ങള്* വനമാക്കണമെന്നും ഗജ റിപ്പോര്*ട്ടില്* ആവശ്യപ്പെടുന്നു. അതോടൊപ്പം കുളത്തൂപ്പുഴ കണ്*സര്*വേഷന്* റിസര്*വും മേഘമല വന്യജീവി സങ്കേതവും സൃഷ്ടിക്കണമെന്നും റിപ്പോര്*ട്ട് ആവശ്യപ്പെടുന്നു. 2010ല്* തയ്യാറാക്കിയ ഗജ റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തില്* 2023ല്* ആന സങ്കേതങ്ങളും ആനത്താരകളും സ്ഥാപിക്കാനിറങ്ങിയാൽ ആയിരക്കണക്കിന് പട്ടികവര്*ഗ്ഗക്കാരെയും കര്*ഷകരെയും സാധാരണക്കാരെയും കുടിയിറക്കേണ്ടി വരുമെന്നതാണ്​ കർഷക സംഘടനകളുടെ വാദം.


    🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳


    ‘അരിക്കൊമ്പൻ വിധി’ക്കുള്ളിലെ ആനത്താരകൾ






    • ഭാഗം -2



    ആനപ്പുറത്തിരിക്കുന്നവന്​ പട്ടിയെ പേടിക്കേണ്ട എന്ന പഴമൊഴി എല്ലാവരും കേട്ടിട്ടുണ്ടാവും. പക്ഷേ, പട്ടിക്കേസ്​ നടത്തുമ്പോൾ ആനയെ പേടിക്കണമെന്ന്​ മനസിലായത്​ ബ്രൂണോ പട്ടി കേസിൽ (WPC 13204/2021(S)) 2023 മാർച്ച്​ 29 ന്​ ഹൈോടതി പുറപ്പെടുവിച്ച വിധിയിലെ നാലാം ഖണ്ഡിക വായിക്കു​മ്പോഴാണ്​. അത്​ ഇങ്ങനെയാണ്​.
    ആനത്താരകളെന്നു നേരത്തെ തന്നെ കണ്ടെത്തിയ സ്ഥലങ്ങളില്* സംസ്ഥാന സര്*ക്കാര്* എങ്ങനെ ഭൂരഹിതര്*ക്കും മറ്റും ഭൂമി പതിച്ചു നല്*കി എന്നതിനെപ്പറ്റി അന്വേഷണം/പഠനം നടത്തണം. മനുഷ്യരുടെ ആക്രമണത്തിനുള്ള ശാശ്വത പരിഹാരം കണ്ടെത്താന്* ഈ വിഷയങ്ങളൊക്കെ പഠന വിധേയമാക്കണം. 2023 മാര്*ച്ച് 24 മുതല്* ഏപ്രില്* 19 വരെയുള്ള അരിക്കൊമ്പന്* കേസിലെ വിധികള്*ക്കുള്ളിലെ ആനസങ്കേതങ്ങള്*/ ആനത്താര സ്ഥാപനത്തിനുവേണ്ടിയുള്ള മറ്റു ജുഡീഷ്യൽ നിര്*ദ്ദേശങ്ങളിങ്ങനെ.

    അഞ്ചാം ഖണ്ഡിക.

    വനാതിര്*ത്തികളിലുള്ള കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കൃഷിപരമായും മറ്റും ദൈനംദിന പ്രവര്*ത്തനങ്ങളിലും എന്തൊക്കെ നിയന്ത്രണങ്ങള്* കൊണ്ടുവരണമെന്നതിനെപ്പറ്റി സര്*ക്കാര്* ഗൗരവമായി ആലോചിക്കണം. അതോടൊപ്പം തന്നെ ആനത്താരകളെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മേഖലകളിലും എന്തൊക്കെ നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തണമെന്നതിനെപ്പറ്റിയും സര്*ക്കാര്* ആലോചിക്കണം.
    ബ്രൂണോ പട്ടി കേസില്* (WPC 13204/2021) 2023 ഏപ്രില്* അഞ്ചിനു നല്*കിയ വിശദമായ വിധിയിലെ 10-ാം ഖണ്ഡികയില്* ആനയിറങ്ങല്* ദേശീയ ഉദ്യാനം, ആനയിറങ്ങള്* കണ്*സര്*വേഷന്* റിസര്*വ്, ആനയിറങ്ങള്* കമ്മ്യൂണിറ്റി റിസര്*വ് എന്നിവ സ്ഥാപിക്കണമെന്ന സംസ്ഥാന വനംവകുപ്പിന്റെ 'ആനകളെ സംരക്ഷിക്കുന്നതിനായി ആനയിറങ്ങല്*, ചിന്നക്കനാല്*, ദേവികുളം റേഞ്ച്, മൂന്നാര്* ഫോറസ്റ്റ് ഡിവിഷന്* ആനകളെ സംരക്ഷിക്കുന്ന പദ്ധതി' അടിയന്തിരമായി നടപ്പാക്കേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആയതിനാല്* കോടതി നിയമിച്ച കമ്മറ്റി ഓഫ് എക്*സ്*പേര്*ട്ട്*സ് റവന്യു വനം പ്രിന്*സിപ്പല്* സെക്രട്ടറിമാരുമായും ഇടുക്കി കളക്ടറുമായും അടിയന്തിര മീറ്റിംഗുകള്* നടത്തി ആനയിറങ്ങലിലെ ആനസംരക്ഷണ നിര്*ദ്ദേശങ്ങള്* അടിയന്തിരമായി നടപ്പിലാക്കാനുള്ള നീക്കം നടത്തണം. അതുപോലെ തന്നെ 2010 ആഗസ്റ്റ് 31ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമര്*പ്പിച്ച എലിഫന്റ് ടാസ്*ക് ഫോഴ്*സിന്റെ പഠന റിപ്പോര്*ട്ട് വിശദമായി പഠിച്ച് അതില്* നിർദേശിച്ചിരിക്കുന്ന ആനത്താരകളെ സംബന്ധിച്ച നിര്*ദ്ദേശങ്ങള്* നടപ്പിലാക്കാന്* ശ്രമിക്കണം.


    ചുരുക്കത്തില്* അരിക്കൊമ്പനില്* നിന്നും വിഷയം മറ്റു മേഖലകളിലേക്ക് കടന്നുകയറി എന്നു വ്യക്തം. ബ്രൂണോ പട്ടി കേസിലെ 2023 ഏപ്രില്* അഞ്ചിലെ വിധിയോടെയാണ്​ ‘ഗജ’ റിപ്പോര്*ട്ട് പശ്ചിമഘട്ടത്തില്* സജീവമാകുന്നത്​. ഗജ റിപ്പോര്*ട്ടിന്റെ നാലാം ആധ്യായത്തിലെ പാര്*ട്ട് (b) ആനത്താരകള്* സംരക്ഷിക്കും (Securing Corridors) എന്ന ഭാഗത്ത് 'റൈറ്റ് ഓഫ് പാസേജ് എലിഫന്റ് കോറിഡോര്* ഓഫ് ഇന്ത്യ 2003' എന്ന ഏഷ്യന്* നേച്ചര്* കണ്*സര്*വേഷന്* ഫൗണ്ടേഷന്*, വൈല്*ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന രണ്ട് സ്വകാര്യ എന്*.ജി.ഒ.കള്* ചേര്*ന്നു തയ്യാറാക്കിയ പഠന റിപ്പോര്*ട്ട്​ പ്രതിപാദിക്കുന്നുണ്ട്. അരിക്കൊമ്പന്* വിഷയത്തില്* കേരള ഹൈകോടതി നിയമിച്ച അഞ്ചംഗ വിദഗ്ധ സമിതിയിലെ രണ്ട് അംഗങ്ങളായ ഡോ. എന്*.വി.കെ. അഷറഫും ഡോ. വി.എസ്. ഈസയും വൈല്*ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്വകാര്യ എന്*.ജി.ഒയുടെ ഭാരവാഹികളാണ്.




    ആനയിറങ്ങല്* ആനകൾക്ക്​

    ആനയിറങ്ങലില്* ആനകളെ സംരക്ഷിക്കാനായി മൂന്നാര്* ഫോറസ്റ്റ് ഡിവിഷനിലെ ദേവികുളം റേഞ്ചിലെ ആനയിറങ്ങല്*, ചിന്നക്കനാല്* പ്രദേശങ്ങളെ ഉള്*പ്പെടുത്തി ആനയിറങ്ങല്* ആനസങ്കേതം വേണമെന്ന നിര്*ദ്ദേശം 2019 ജൂലൈയിലായിരുന്നു മൂന്നാര്* ഡിവിഷണല്* ഫോറസ്റ്റ് ഓഫിസര്* സംസ്ഥാന സര്*ക്കാരിന് സമര്*പ്പിച്ചത്. 31 പേജുകളുളള ഈ റിപ്പോര്*ട്ടിനെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലെ നിയമസഭാ മണ്ഡലങ്ങളില്* നിന്നുള്ള ജനപ്രതിനിധികള്* ശക്തമായി എതിര്*ത്തു.

    1962ല്* സംസ്ഥാന വൈദ്യുതി ബോര്*ഡ് നിർമിച്ചതും നാലു ച.കി.മീ. വീതിയില്* ജലാശയവുമുള്ള ആനയിറങ്ങല്* ഡാമിന്റെ തെക്കേ അതിര് ഹാരിസണ്* മലയാളത്തിന്റെ തേയിലത്തോട്ടമാണ്​. അതിന്റെയും പുറത്തായി മതികെട്ടാന്*ഷോല. പടിഞ്ഞാറു ഭാഗത്തായി ബി.എല്*. റാം ജനവാസ കേന്ദ്രവും ചിന്നക്കനാല്* വില്ലേജിലെ തിദിര്* നഗറും (Thidir Nagar) വടക്കുഭാഗത്തായി സൂര്യനെല്ലി, ചിന്നക്കനാല്* പട്ടണങ്ങളും സ്ഥിതി ചെയ്യുന്നു. കിഴക്കു ഭാഗത്ത് ടാറ്റാ ഗ്ലോബല്* ബിവറേജസിന്റെ തേയിലത്തോട്ടങ്ങള്*.

    ആനയിറങ്കല്* ഡാം നിർമാണം കഴിഞ്ഞപ്പോള്* വനനിയമത്തിനു കടകവിരുദ്ധമായി ആനയിറങ്കല്* ഡാമിന്റെ ജലസംഭരണ മേഖലയില്* വനംവകുപ്പ് യൂക്കാലിയും പൈന്* മരങ്ങളും നട്ടു. അതിനുശേഷം യൂക്കാലി പ്ലാന്റേഷന്* സിങ്കുകണ്ടത്തേക്കും ബി.എല്*. റാം, സൂര്യനെല്ലി, പന്താടികുളം, ചിന്നക്കനാല്*, 80 ഏക്കര്*, വിളക്ക് നാഗമല എന്നിവിടങ്ങളിലേക്കും വനംവകുപ്പ് നിയമവിരുദ്ധമായി വ്യാപിപ്പിച്ചു. ഇതിന്റെ കൂടെ യൂക്കാലി പ്ലാന്റേഷനായി 365 ഹെക്ടര്* സ്ഥലം വനംവകുപ്പ് ഹിന്ദുസ്ഥാന്* ന്യൂസ്പ്രിന്റിന് പാട്ടത്തിന് നല്*കി. 2002 ആഗസ്റ്റ്​ 27ലെ മന്ത്രിസഭാ തീരുമാനപ്രകാരം ആനയിറങ്കല്* ജലാശയത്തിന്റെ അരികിലുള്ള 276 ഹെക്ടര്* സ്ഥലം 559 ഭൂരഹിത കുടുംബങ്ങള്*ക്കായി സംസ്ഥാന സര്*ക്കാര്* വിതരണം ചെയ്തു. വനംവകുപ്പ് യൂക്കാലി, പൈന്* എന്നിവ വളര്*ത്തിയ സ്ഥലങ്ങള്*ക്ക്​ മാത്രമാണ് സംസ്ഥാന സര്*ക്കാര്* പട്ടയം നല്*കിയത്. ആനയിറങ്കല്*, ചിന്നക്കനാല്*, സിങ്കുകണ്ടം മേഖലയില്* അവശേഷിക്കുന്ന സ്ഥലം മുഴുവന്* ചെറുതും വലുതുമായ തേയിലത്തോട്ടങ്ങളാണ്.
    ആനയിറങ്കലില്* 2019ല്* ആകെയുള്ളത് 28 മുതല്* 32 വരെ ആനകളാണെന്നാണ് 2019ലെ റിപ്പോര്*ട്ടില്* വനംവകുപ്പ് സര്*ക്കാരിനെ അറിയിച്ചത്.


    2011-19 കാലഘട്ടത്തില്* മൂന്നാര്* വനം ഡിവിഷനില്* 539 വന്യജീവി ആക്രമണങ്ങൾ ഉണ്ടായി. 2011നും 2019നും ഇടയില്* 26 പേര്* മരിക്കുകയും ചെയ്തു. ആനയിറങ്കലില്* തന്നെ 20 പേരെ കാട്ടാനകള്* കൊന്നു. ആളെ കൊന്നതു കൂടാതെ തേയില, ഏലം, കാപ്പി, കുരുമുളക്, ഉള്ളി തുടങ്ങിയ കൃഷികളും കാട്ടാനകള്* നശിപ്പിച്ചുവെന്ന്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

    മൂന്നാര്* വനം ഡിവിഷണല്* ഓഫിസറുടെ അഭിപ്രായത്തില്* 2003ല്* പട്ടയം നല്*കിയ സ്ഥലങ്ങള്* ആയിരുന്നു ആനകളുടെ വിഹാര രംഗം എന്ന് പറയുമ്പോഴും അതേ മേഖലയില്* വനംവകുപ്പ് നട്ട യൂക്കാലി/ പൈന്*മരങ്ങളൊന്നും ആന ചവുട്ടി നശിപ്പിച്ചില്ല എന്നതില്* നിന്നുതന്നെ മൂന്നാര്* വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യം വ്യക്തമാകുന്നുവെന്ന്​ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആനയിറങ്കല്* ഡാം നിര്*മാണമാണ് ആനയിറങ്കലിലെ ആനത്താരകള്* നശിപ്പിച്ചതെന്ന് പറയുന്ന വനംവകുപ്പ് ഡാം വേണ്ടെന്നു വയ്ക്കണ്ട, പകരം പട്ടയവും ആധാരവുമുള്ള കര്*ഷകരെയും പട്ടികവര്*ഗ്ഗക്കാരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കണമെന്നാണ് നിര്*ദ്ദേശിക്കുന്നത്.

    സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്* ട്രൈബല്* സെറ്റില്*മെന്റുകളും പട്ടികവര്*ഗ്ഗ/ആദിവാസി സങ്കേതങ്ങളുമുള്ളത് ആനയിറങ്കലിലാണ്. ചെമ്പകതൊഴുക്കുടി, കോഴിപന്നക്കുടി, താകുക്കുടി, പച്ചപുല്*ക്കുടി, ആടുവിലാന്*തന്*ക്കുടി തുടങ്ങി നൂറ്റാണ്ടുകള്* പഴക്കമുള്ള മുതുവാന്* കുടികള്* ഇവിടുണ്ട്​.
    301 ഏക്കര്* കോളനി, 80 ഏക്കര്* കോളനി, പനത്തടിക്കാലം കോളനി, വിളക്കു കോളനി, സൂര്യനെല്ലി കോളനി എന്നിവയാണ് ആനയിറങ്കലിലെ മറ്റ് ജനവാസ കേന്ദ്രങ്ങള്*. ഇവ കൂടാതെ സിങ്കുകണ്ടം, ബി.എല്*. റാം, തിതിര്* നഗര്*, ഷണ്*മുഖ വിലാസം, മുത്തമ്മന്* തുടങ്ങിയ കോളനികളില്* അര നൂറ്റാണ്ടായി ജനങ്ങള്* താമസിക്കുന്നു.കൊച്ചി ധനുഷ്*കോടി ദേശീയപാത ആനയിറങ്കല്* ഭാഗത്തുകൂടിയാണ് വളഞ്ഞുപുളഞ്ഞു പോകുന്നത്. പശുവിനെ വളര്*ത്തലാണ് ആനയിറങ്കലിലെ ജനങ്ങളുടെ മുഖ്യ വരുമാന മാര്*ഗ്ഗം.

    2010ലെ ഗജ റിപ്പോര്*ട്ടിലും 2012ലെ കര്*ണ്ണാടക ഹൈകോടതി നിയോഗിച്ച കര്*ണ്ണാടക ടാസ്*ക് ഫോഴ്*സിന്റെ റിപ്പോര്*ട്ടിലും കേരള ഹൈകോടതിയിലെ തന്നെ പല കേസുകളിലും കാട്ടാന/കാട്ടുമൃഗ ശല്യം ഒഴിവാക്കാനായി മനുഷ്യവാസ മേഖലകളില്* വൈദ്യുതി വേലികള്* സ്ഥാപിക്കുമെന്ന് ഉറപ്പ്​ നൽകിയിട്ടുള്ളതാണ്​. എന്നാൽ, മൂന്നാര്* ഡിവിഷണല്* ഫോറസ്റ്റ് ഓഫിസര്* 2019ലെ റിപ്പോര്*ട്ടില്* പറയുന്നത് വൈദ്യുതി വേലികളാണ് കൂടുതല്* ആന ആക്രമണത്തിന് കാരണമെന്നാണ്.

    ആനയിറങ്കലിലെ ആന ആക്രമണങ്ങള്* തടയാന്* മൂന്നാര്* ഡിവിഷണല്* ഫോറസ്റ്റ് ഓഫിസറുടെ ഉപദേശങ്ങളിങ്ങനെ.
    1) ജനങ്ങളെ കുടിയൊഴിപ്പിക്കുക
    2) ആനത്താരകള്* തെളിക്കുക
    3) ആനയിറങ്കലിലെ ആനകളെ ഉപയോഗപ്പെടുത്തി പ്രദേശവാസികളുടെ വരുമാനം വർധിപ്പിക്കുക.



    ആനകള്*ക്ക് വളരെ വിശാലമായ പ്രദേശം വേണം വളരാന്*. എന്നാല്* അങ്ങനെയുള്ള ഭൂമി ആനയിറങ്കലില്* ലഭ്യമല്ല എന്ന് വനംമേധാവി സമ്മതിക്കുന്നു. ആയതിനാല്* പരമാവധി ജനങ്ങളെ കുടിയിറക്കി ആനകള്*ക്ക് തിമിര്*ക്കാന്* പരമാവധി കൃഷിയിടങ്ങള്* ആന സങ്കേതങ്ങളാക്കുക എന്നതാണ് ആനയിറങ്കല്* ആന സങ്കേത പദ്ധതിയുടെ കാതല്*.

    ആനയിറങ്കല്* ആന സങ്കേതത്തിനായി ആനയിറങ്കല്* ദേശീയ ഉദ്യാനം സൃഷ്ടിക്കണമെന്നാണ് വനംവകുപ്പിന്റെ നിര്*ദ്ദേശം. ഇതിനായി 1252.83 ഹെക്ടര്* ഭൂമി ഏറ്റെടുക്കണം. ഇതില്* 276 ഹെക്ടര്* പട്ടയ സ്ഥലമാണെങ്കില്* 655.83 ഹെക്ടര്* റവന്യു ഭൂമിയാണ്. ബാക്കിയുള്ളത് ഭൂരഹിതര്*ക്ക് വിതരണം ചെയ്യേണ്ട 200 ഹെക്ടര്* റവന്യു ഭൂമിയാണ്. ആനയിറങ്കലില്* വനംവകുപ്പിന് ദേശീയ ഉദ്യാനമുണ്ടാക്കണമെങ്കില്* റവന്യു വകുപ്പിന്റെ കീഴില്* ഉള്ള കൃഷിക്ക് യോഗ്യമായ ഭൂമിയല്ല ഉപയോഗിക്കേണ്ടത്. തൊട്ടടുത്ത് കിടക്കുന്ന നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും കൂട്ടിച്ചേര്*ത്തായിരിക്കണം ആനയിറങ്കല്* ആനസങ്കേതം ഉണ്ടാക്കേണ്ടത്. ആനയിറങ്കല്* ആന സങ്കേതത്തിനായി മൂന്നാര്* വനംമേധാവി ആവശ്യപ്പെടുന്ന 1252.83 ഹെക്ടര്* ഭൂമിയില്* 12.50 ഹെക്ടര്* ഭൂമി മാത്രമാണ് വെസ്റ്റഡ് ഫോറസ്റ്റ് എന്നും മനസ്സിലാക്കണം.

    വൈദ്യുതി ബോര്*ഡിന്റെ കൈവശമിരിക്കുന്നതടക്കം 1375 ഹെക്ടര്* സ്ഥലം ആണ് ആനസങ്കേതത്തിനായി വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ കൂടെ ആനയിറങ്കലില്* നിന്നും മതികെട്ടാനിലെത്താന്* 50 മീറ്റര്* വീതിയില്* കൃഷിയിടങ്ങളിലൂടെ ആനത്താര ഉണ്ടാക്കാന്* 85 ഹെക്ടര്* ഭൂമിയും ഈ ആനത്താരകളുടെ രണ്ടുവശത്തും 20 മീറ്റര്* വീതിയില്* ബഫര്* സോണ്* ഉണ്ടാക്കാന്* മറ്റൊരു 30 ഹെക്ടര്* റവന്യൂ കൃഷിഭൂമിയും കെ.ആര്*. വിജയ എസ്റ്റേറ്റിന്റെ 400 ഹെക്ടര്* ഭൂമിയും ആനസങ്കേതത്തിനായി ഏറ്റെടുക്കണം. 28 ആനകളെ സംരക്ഷിക്കാന്* 1763 ഹെക്ടര്* റവന്യു കൃഷി ഭൂമി ഏറ്റെടുത്ത് പട്ടിക വിഭാഗം ആദിവാസികളടക്കം ആയിരക്കണക്കിന് കര്*ഷകരെ കുടിയിറക്കുന്നതിനുപകരം ഈ 28 ആനകളെ ഒഡീഷയിലേക്കോ മേഘാലയത്തിലേക്കോ അരുണാചല്*പ്രദേശിലേക്കോ സംസ്ഥാന സര്*ക്കാര്* ചിലവില്* സ്ഥലംമാറ്റിയാല്* (Translocate) പ്രശ്*നം തീരില്ലെ എന്നാണ് മലയോര കര്*ഷകരുടെ മറുചോദ്യം.

  5. #1345
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    വാട്ട് ഈസ് 'ദിസ്'? 'ദിസ്' ഒരു ഈച്ചയാണ്!


    മഞ്ഞയും തവിട്ടും കലര്*ന്ന നിറമുള്ള ഒരു ഈച്ചയുടെ ചിത്രവും തൊട്ടുതാഴെ ''ലുക്ക് അറ്റ് ദിസ്!'' ('Look at This!') എന്ന ഉദ്ധരണിയുമായിരുന്നു പോസ്റ്ററിലുള്ളത്






    സിഡ്*നിയിലെ ഓസ്*ട്രേലിയന്* മ്യൂസിയത്തിലുള്ള ഒരു മുറിയുടെ വാതിലില്* കുറച്ചുകാലം മുന്*പുവരെ ഒരു പോസ്റ്റര്* ഉണ്ടായിരുന്നു. മഞ്ഞയും തവിട്ടും കലര്*ന്ന നിറമുള്ള ഒരു ഈച്ചയുടെ ചിത്രവും തൊട്ടുതാഴെ ''ലുക്ക് അറ്റ് ദിസ്!'' ('Look at This!') എന്ന ഉദ്ധരണിയുമായിരുന്നു പോസ്റ്ററിലുള്ളത്. ഡേവിഡ് കെ. മക്കാല്*പ്പൈന്* (David K. McAlpine) എന്ന കീടശാസ്ത്രജ്ഞന്റെ മുറിയായിരുന്നു അത്. ലോകപ്രശസ്തനായ ഡിപ്റ്റീറോളജിസ്റ്റാണ് (Dipterologist) മക്കാല്*പ്പൈന്*. രണ്ട് ചിറകുകള്* മാത്രമുള്ള കീടങ്ങളാണ് ഡിപ്റ്റീറകള്* (Diptera). (മറ്റ് കീടങ്ങള്*ക്ക് നാല് ചിറകുകളുണ്ടാകും). പലതരത്തിലുള്ള ഈച്ചകളും (flies) കൊതുകുകളും ഉള്*പ്പെടുന്ന ഒന്നര ലക്ഷത്തോളം സ്പീഷീസുകളുള്ള ഒരു വലിയ വിഭാഗം കീടങ്ങളാണ് ഡിപ്റ്റീറകള്*. മക്കാല്*പ്പൈന്* പഠനവിധേയമാക്കിയ ഒരു പ്രത്യേകതരം ഈച്ചകളാണ് കെല്*പ്പ് ഈച്ചകള്* (Kelp flies). കെല്*പ്പ് ഒരു വിഭാഗം കടല്*പ്പായലുകളാണ്.


    കടല്*ത്തീരങ്ങളില്* അടിഞ്ഞുകൂടുന്ന കടല്*പ്പായല്* അവശിഷ്ടങ്ങളിലാണ് കെല്*പ്പ് ഈച്ചകള്* മുട്ടയിടുന്നതും അവയുടെ പുഴുക്കള്* വളരുന്നതും. കടല്*പ്പായലും കടല്*പ്പുല്ലും ചില്ലകളും മറ്റും അടിഞ്ഞുകൂടുന്ന മേഖലകളെ റാക്ക് മേഖല (Wrack Zone) എന്നാണ് പറയുക. റാക്ക് മേഖലകളാണ് കെല്*പ്പ് ഈച്ചകളുടെ വിഹാരഭൂമി. പതിമൂന്ന് ജീനസുകളും നാല്*പ്പതോളം സ്പീഷീസുകളും മാത്രമുള്ള ചെറിയ ഒരു കുടുംബമാണ് കെല്*പ്പ് ഈച്ചകള്* ഉള്*പ്പെടുന്ന സീലോപ്പിഡേ (Coelopidae). ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഓസ്*ട്രേലിയ തുടങ്ങിയ വന്*കരകളിലെ മിതശീതോഷ്ണ മേഖലകളിലാണ് കെല്*പ്പ് ഈച്ചകളെ കണ്ടുവരുന്നത്.


    റാക്ക് മേഖല (Wrack Zone)


    ഓസ്*ട്രേലിയയിലെ കെല്*പ്പ് ഈച്ചകള്*

    1991-ല്* പ്രസിദ്ധപ്പെടുത്തിയ പഠനത്തില്* മക്കാല്*പ്പൈന്* ഓസ്*ട്രേലിയയില്* നിന്നും അഞ്ച് പുതിയ ജീനസുകളെ കണ്ടെത്തി. അവയിലൊന്നാണ് ദിസ് (This). ഈ പുതിയ ജീനസിന് കീഴില്* ഒരേയൊരു സ്പീഷീസ് മാത്രമേയുള്ളൂ: ദിസ് കാനസ് (This canus). ഓസ്*ട്രേലിയയുടെ ദക്ഷിണ തീരങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. എണ്ണത്തില്* അമിതവര്*ദ്ധനവുണ്ടാകുമ്പോള്* അവ രാജ്യത്തിന്റെ ഉള്*പ്രദേശങ്ങലേക്കും സഞ്ചരിക്കാറുണ്ട്. ഉദാഹരണത്തിന് തീരനഗരമല്ലാത്ത കാന്*ബറയില്* ഇവയുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. ശരീര വലുപ്പത്തില്* ഏറ്റവും ചെറിയ കെല്*പ്പ് ഈച്ചകളിലൊന്നാണ് ദിസ് കാനസ്. ആണീച്ചകളും പെണ്ണീച്ചകളും ഏകദേശം ഒരേ വലുപ്പമുള്ളവയാണ്. എന്നാല്* ആണീച്ചകളുടെ ചിറകുകള്*ക്ക് വലുപ്പം അല്*പ്പം കൂടുതലുണ്ട്. (ഭൂരിപക്ഷം കെല്*പ്പ് ഈച്ചകളിലും ആണീച്ചകള്* പെണ്ണീച്ചകളേക്കാള്* വലുപ്പമുള്ളവയായിരിക്കും). 2-3 മില്ലീമീറ്ററാണ് ശരാശരി വലുപ്പം.

    വിളറിയ ചാര നിറമുള്ള ശിരസ്സ്, ഓറഞ്ചും തവിട്ടും കലര്*ന്ന കവിളുകളും സ്പര്*ശനികളും (antennae), കറുത്ത രോമങ്ങളാല്* പൊതിഞ്ഞ ഇളം ചാര നിറമുള്ള ഉരസ്സ്, മഞ്ഞ നിറമുള്ള കാലുകള്*, മഞ്ഞ നിറമുള്ള സിരകളുള്ള ചിറകുകള്* തുടങ്ങിയവയാണ് അവയുടെ ശാരീരിക പ്രത്യേകതകള്*. വലുപ്പത്തിലെന്നപ്പോലെ ഇണചേരല്* സ്വഭാവത്തിലും ദിസ് കാനസ് മറ്റ് കെല്*പ്പ് ഈച്ചകളില്* നിന്ന് ചില വ്യത്യസ്തതകള്* പുലര്*ത്തുന്നവയാണ്. ഭൂരിപക്ഷം കെല്*പ്പ് ഈച്ചകളുടേയും പെണ്ണീച്ചകള്* ഇണചേരലിന്റെ ആദ്യ സെക്കന്റുകളില്* ആണീച്ചകളെ ചവുട്ടിത്തെറിപ്പിക്കാന്* ശ്രമിക്കും. അതേപോലെ ആണീച്ചകള്* വലുപ്പം കൂടിയ പെണ്ണീച്ചകളുമായി ഇണചേരാനാണ് ഇഷ്ടപ്പെടുന്നത്.

    ദിസ് കാനസ് ഇത്തരം സ്വഭാവ സവിശേഷതകള്* കാണിക്കാത്തവയാണ്. വലുപ്പത്തില്* ചെറുതാണെങ്കിലും ഓസ്*ട്രേലിയന്* കെല്*പ്പ് ഈച്ചകളില്* എണ്ണത്തില്* പ്രഥമ സ്ഥാനം ദിസ് കാനസിനാണ്. എണ്ണത്തില്* ക്രമാതീതമായ വര്*ദ്ധനവുണ്ടാകുമ്പോള്* അവ ബീച്ചില്* പോകുന്നവര്*ക്ക് വലിയ ശല്യമായിത്തീരാറുണ്ട്. എന്നാല്* അവ കടിക്കുകയോ ഏതെങ്കിലും രോഗം പരത്തുകയോ ചെയ്യില്ല. ശല്യക്കാരെന്നതിലുപരി അവ സുപ്രധാനമായ ചില പരിസ്ഥിതി സേവനങ്ങള്* (ecological services) ചെയ്യുന്നവയുമാണ്. തീരത്തടിഞ്ഞുകൂടുന്ന കടല്*പായല്* ഭക്ഷണമാക്കുന്നതുവഴി അവ അതിന്റെ ജൈവവിഘടനത്തില്* (biodegradation) പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. കൂടാതെ തീരപ്രദേശത്ത് ജീവിക്കുന്ന പക്ഷികളുടേയും മറ്റ് ജീവികളുടേയും ഒരു പ്രധാന ഭക്ഷണമാണ് അവയുടെ പുഴുക്കളും പ്യൂപ്പകളും.

    പേര് വെറും തമാശയല്ല

    മക്കാല്*പ്പൈന്* അത്യാവശ്യം തമാശക്കാരനാണെങ്കിലും 'ദിസ്' എന്ന പേര് വെറും തമാശയ്ക്ക് കൊടുത്തതല്ല (ആഹാ ഹാ എന്ന പേരോര്*ക്കുക). ഇംഗ്ലീഷിലെ 'ദിസ്' എന്ന വാക്കല്ല, മറിച്ച് പുരാതന ഗ്രീക്ക് ഭാഷയിലെ 'ദിസ്' ആണ് ഈ ''ദിസ്''. അര്*ത്ഥം കടല്*ത്തീരമെന്നും (Sea shore). കടല്* തീരത്ത് ജീവിക്കുന്ന ഈച്ചകള്*ക്ക് തികച്ചും അനുയോജ്യം തന്നെയാണല്ലോ ഈ പേര്. എല്ലാ ശാസ്ത്രീയനാമങ്ങള്*ക്കും ലിംഗമുണ്ടാകും. അത് പുല്ലിംഗമോ, സ്ത്രീലിംഗമോ, നപുംസക ലിംഗമോ ആകാം. 'ദിസ്' പുല്ലിംഗമാണത്രേ.

    ജീവിതരീതി

    ബാക്റ്റീരിയകളാല്* സമൃദ്ധമായ അഴുകിയ കടല്* പായലിലാണ് ദിസ് കാനസ് മുട്ടയിടുന്നത്. ഏപ്രില്*, ജൂണ്*-ആഗസ്ത്, ഡിസംബര്*-ജനവരി എന്നീ സമയങ്ങളിലാണ് അവയുടെ എണ്ണം പെരുകുന്നത്. ബാക്കി സമയങ്ങളിലും അവയെ കാണാമെങ്കിലും എണ്ണം കുറവായിരിക്കും. തീരത്തടിയുന്ന കടല്*പ്പായല്* അഴുകുമ്പോള്* പലതരത്തിലുമുള്ള വാതകങ്ങള്* പുറത്തുവിടും. ഇത്തരം വാതകങ്ങളാണ് ദിസ് കാനസിനെ ആകര്*ഷിക്കുന്നത്. പായല്*ക്കൂനകളില്* കൂട്ടമായി ഇടുന്ന മുട്ടകള്* വിരിഞ്ഞ്, പുറത്തുവരുന്ന പുഴുക്കള്* അഴുകിയ പായലും അതിലുള്ള ബാക്ടീരിയകളേയും ഭക്ഷിച്ച് വളര്*ച്ച പ്രാപിക്കും. പ്യൂപ്പയാകുന്നതിന് തൊട്ടുമുന്*പ് പായല്*ക്കൂന വിടുന്ന പുഴുക്കള്* മണല്*പ്പരപ്പിലെത്തുകയും പ്യൂപ്പകളായി മാറുകയും ചെയ്യും. ജീവിതചക്രം പൂര്*ത്തിയാക്കാന്* ആറാഴ്ച മുതല്* ഒന്*പതാഴ്ച വരെ സമയമെടുക്കും.

    പോസ്റ്ററും ചിത്രവും

    ദിസ് കാനസിന്റെ വര്*ണചിത്രങ്ങളൊന്നും തന്നെ പൊതുവിടങ്ങളില്* ലഭ്യമല്ല. ആകെയുള്ളത് കറുപ്പിലും വെളുപ്പിലുമുള്ള ഒരു രേഖാ ചിത്രം മാത്രമാണ്. ലേഖനത്തിന്റെ തുടക്കത്തില്* സൂചിപ്പിച്ച പോസ്റ്ററിന്റെ ഫോട്ടോ കിട്ടുമോ എന്ന അന്വേഷണവുമായി ഈ ലേഖകന്* മക്കാല്*പ്പൈനിന്റെ സഹപ്രവര്*ത്തകനായ ഡാനിയല്* ബിക്കലിനെ (Daniel Bickel) ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

    ''ഡേവിഡ് മക്കാല്*പ്പൈന്* കുറേ വര്*ഷങ്ങള്*ക്ക് മുന്*പ് ജോലിയില്* നിന്നും വിരമിച്ചു. ഇപ്പോള്* വിരമിച്ചവര്*ക്ക് വേണ്ടിയുള്ള ഒരു ഗ്രാമത്തിലാണ് താമസം. 'ദിസ്' പോസ്റ്റര്* കണ്ടതായി നല്ല ഓര്*മയുണ്ട്. മിക്കവാറും അത് നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത.'' തുടര്*ന്ന് അദ്ദേഹം മറ്റ് ചില സഹപ്രവര്*ത്തകരുടെ ഇ-മെയില്* വിലാസങ്ങള്* തന്നു. എന്നാല്* എല്ലാ ശ്രമങ്ങളും വിഫലമായി. ദിസ് കാനസിന്റെ ഒരു ഫോട്ടോ കിട്ടുന്നതിനായി അടുത്ത ശ്രമം. ഡാനിയല്* ബിക്കലുമായി വീണ്ടും ബന്ധപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഓസ്*ട്രേലിയന്* മ്യൂസിയത്തില്* നിക്ഷേപിച്ച ഒരു ദിസ് കാനസിന്റെ ഫോട്ടോ അയച്ചു തന്നു. 1977 ല്* ദക്ഷിണ ഓസ്*ട്രേലിയയിലെ റോബ് ജില്ലയിലുള്ള ലോങ് ഗല്ലി (Long Gully, Robe district) എന്ന സ്ഥലത്തുനിന്നും മക്കാല്*പ്പൈനും സഹപ്രവര്*ത്തകന്* ഷ്*നീഡറും ചേര്*ന്ന് ശേഖരിച്ച ദിസ് കാനസിന്റെ ഫോട്ടോ. 1970 കളില്* ദക്ഷിണ ഓസ്*ട്രേലിയയിലെ വിവിധ കടല്*ത്തീരങ്ങളില്* നിന്ന് ശേഖരിച്ച കെല്*പ്പ് ഈച്ചകളെ വിദഗ്ദ്ധ വിശകലനത്തിന് വിധേയമാക്കിയത് 1990 കളില്* മാത്രമാണ്.

  6. #1346
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    അടിമുടി വിഷമാണ് അരളി, കുന്നിക്കുരു മുതൽ എരുക്കിൻ പൂവ് വരെ തൊടിയിൽ വേറെയുമുണ്ട് വിഷങ്ങൾ



    സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്* അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്*, ഇലകള്*, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്* തുടങ്ങി എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു







    നാട്ടിലെങ്ങും വ്യാപകമായി കാണുന്ന അലങ്കാരസസ്യമാണ് അരളി. ശാസ്ത്രീയമായി Nerium oleander, N.indicum എന്നെല്ലാം ഉള്ള പേരുകളില്* ഇത് അറിയപ്പെടുന്നു. രണ്ടോ മൂന്നോ മീറ്റര്* മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം അപ്പോസയനെസിയെ കുടുംബത്തിലെ അംഗമാണ് . റോസ് നിറത്തിലും പിങ്ക് നിറത്തിലും ചുവപ്പിന്റെ വിവിധ രാശികളിലും വെള്ള നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പരിമള പൂക്കള്* ധാരാളമായി ഉണ്ടാവുന്ന സസ്യമായതിനാൽ അലങ്കാര ആവശ്യത്തിനും ഇത് നട്ടുവളര്*ത്താറുണ്ട്. കാലാവസ്ഥാപരമായി, ഉണങ്ങിയ അല്ലെങ്കില്* ജലം ആവശ്യമില്ലാത്ത തരം പ്രകൃതിയില്* വളരാന്* അനുരൂപണം ചെയ്തിരിക്കുന്നതിനാല്* ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നടാനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ സസ്യം ഒരുപക്ഷേ അരളി തന്നെയാവും. നല്ല കട്ടികൂടിയ ഇലകളും ജലാംശം നഷ്ടപ്പെടാതെ ഇരിക്കാന്* സ്വേദന പ്രക്രിയ കുറയ്ക്കാനുള്ള അനുരൂപണങ്ങളും ഇവയുടെ പ്രത്യേകതകളാണ്.


    ഒരുപക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്* അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്*, ഇലകള്*, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്* തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്* ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്* മരണം വരെ സംഭവിക്കാവുന്ന തരത്തില്* വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങള്* അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്* തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛര്*ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്* തുടര്*ന്ന് ഹൃദയത്തിന്റെ പ്രവര്*ത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയര്*ന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളര്*ച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളില്* ചെന്നു എന്ന് സംശയം ഉണ്ടായാല്* എത്രയും വേഗത്തില്* വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.


    അരളിപ്പൂവ് |


    ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളര്*ച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പില്* കോര്*ത്തുവെച്ച മാംസഭാഗങ്ങള്* ബാര്*ബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോര്*ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകള്* കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളര്*ത്തിയ മറ്റ് സസ്യങ്ങളില്* പോലും അരളിയിലെ വിഷാംശങ്ങള്* കടന്നുകൂടിയതായി പഠനങ്ങള്* കാണിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല അമ്പലങ്ങളിലും പൂജയ്ക്കും മറ്റും അരളിപ്പൂക്കള്* ഉപയോഗിക്കുന്നത് കാണാറുണ്ട്. എല്ലാ കാലങ്ങളിലും കാലാവസ്ഥയിലും പൂക്കള്* ഉണ്ടാവാറുണ്ട് എന്നത് ഒരുപക്ഷേ ഇത്തരം ആവശ്യങ്ങള്*ക്ക് എടുക്കുന്നതിന് ഒരു കാരണമാവാം.

    അളവാണ് വിഷം നിര്*ണയിക്കുന്നത് (Sola dosis facit Venenum) എന്ന പ്രശസ്തമായ ലാറ്റിന്* ആപ്തവാക്യം ഇവിടെയും ബാധകമാണ്. വളരെ ചെറിയ അളവില്* ഹൃദ്രോഗ ചികിത്സയ്ക്കായി ചൈനയിലെ പ്രാദേശിക ചികിത്സാക്രമങ്ങളില്* അരളി ഉപയോഗിക്കാറുണ്ട്.


    മഞ്ഞരളി |

    മഞ്ഞരളി

    മഞ്ഞരളി, അഥവാ യെല്ലോ ഒലിയാണ്ടര്* (Cascabela thevetia) നാട്ടിന്*പുറങ്ങളില്* വേലിയിലും മറ്റും സ്ഥിരമായി കാണപ്പെടുന്ന ഒരു സസ്യമാണ്. സസ്യശാസ്ത്രപരമായി അരളിയുടെ അടുത്ത ബന്ധുവും ഒരേ കുടുംബത്തിലെ അംഗവുമാണ്. നേരിയ നീണ്ട ഇലകള്* പാലുള്ള കാണ്ഡവും ഇലകളും, കടുത്ത മഞ്ഞനിറത്തിലും നേരിയ മഞ്ഞ, ഓറഞ്ച് നിറത്തിലും ഉള്ള പൂക്കള്* തുടങ്ങിയ സ്വഭാവങ്ങള്* ഇതില്* കാണാറുണ്ട്. ഏറ്റവും അധികം വിഷം അടങ്ങിയിരിക്കുന്നത് കായയിലാണ്. അരളി പോലെ തന്നെ വിഷാംശം അകത്ത് ചെന്നാല്* വയറുവേദന, വയറിളക്കം, ഛര്*ദി, രക്താതിസാരം എന്നീ ലക്ഷണങ്ങള്* കാണിക്കാറുണ്ട് മാരകമായ അളവിലുള്ള വിഷം ഹൃദയത്തെ ബാധിക്കുകയും പ്രവര്*ത്തനത്തെ തന്നെ തകരാറിലാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അരളിയെ പോലെ തന്നെ മഞ്ഞ അരളിയിലും എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു. thevetin A, thevetin B തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്* തന്നെയാണ് ഇവിടെയും വിഷം.


    ഒതളങ്ങ |

    ഒതളങ്ങ

    സമാനമായി, ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്* രാസപദാര്*ത്ഥങ്ങള്* വിഷകാരിയാകുന്ന മറ്റു സസ്യങ്ങളാണ് ഒതളങ്ങയും (Cerbera odollam) വിഷപ്പാലയും (Vallaris oslanacea ). ഇവ രണ്ടും അരളിയുടെ കുടുംബമായ അപ്പോസയനെസിയെ അംഗങ്ങളാണ്. ഒതളങ്ങയുടെ കായയിലാണ് ഏറ്റവുമധികം വിഷം അടങ്ങിയിരിക്കുന്നതെങ്കില്* വിഷപ്പാലയില്* അരളിയെ പോലെ തന്നെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു.


    എരുക്കിൻ പൂവ് |

    എരുക്ക്

    നാട്ടിന്*പുറങ്ങളിലും ഉപയോഗശൂന്യമായ വെളിമ്പ്രദേശങ്ങളിലും കാണപ്പെടുന്ന മറ്റൊരു വിഷസസ്യം ആണ് എരുക്ക് (Calotropis gigantea). അരളി കുടുംബത്തില്*പ്പെട്ട മറ്റൊരു കുറ്റിച്ചെടിയാണ് ഇത്. uscharin, calotoxin, calactin, calotropin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്* ആണ് ഇതിനെ വിഷമാക്കുന്നത്. ഏറ്റവും അധികം വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ പാലിലാണ്. വിഷബാധയുണ്ടായാല്* ആറ് മുതല്* 12 മണിക്കൂറിനകം തന്നെ മരണം സംഭവിക്കാം. ഏതെങ്കിലും കാരണവശാല്* ഇതിന്റെ പാല് കണ്ണുകളില്* ആവുകയാണെങ്കില്* അന്ധതയ്ക്ക് കാരണമാവാറുണ്ട്.


    ഉമ്മത്തിന്റെ പൂവ് |

    ഉമ്മം

    വീട്ടുവളപ്പുകളിലും നാട്ടിന്*പുറങ്ങളിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരു സസ്യമാണ് ഉമ്മം (Datura stramonium). atropine, hyoscyamine, scopolamine തുടങ്ങിയ ആല്*ക്കലോയിഡുകള്* ആണ് ഇതിനെ വിഷകാരിയാക്കുന്നത് ഇലകളിലും തണ്ടിലും എല്ലാം വിഷം ഉണ്ടെങ്കിലും ഏറ്റവും അധികം വിഷം കാണുന്നത് വിത്തുകളിലാണ്. അറിഞ്ഞോ അറിയാതെയോ ഇത് അകത്തേക്ക് എത്തിപ്പെട്ടാല്* മരണകാരി ആവുന്നതാണ്.


    ആവണക്ക് |

    ആവണക്ക്

    പറമ്പുകളിലും കാടുപിടിച്ച് കിടക്കുന്ന മറ്റു മേഖലകളിലും സാധാരണ വളരുന്ന മറ്റൊരു സസ്യമാണ് ആവണക്ക് (Ricinus communis). ഇതിന്റെ കായയില്* അടങ്ങിയിരിക്കുന്ന റൈസിന്* എന്ന വിഷവസ്തു നേരിയ അളവില്* തന്നെ മരണകാരി ആകാവുന്നതാണ്. പല സിനിമകളിലും നോവലുകളിലും മറ്റും ഈ വിഷവസ്തു ഉപയോഗിച്ച് കൊലപാതകങ്ങള്* നടത്തുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നേരിയ അളവില്* ആയതിനാല്* തന്നെ ധാരാളമായി ഇതിന്റെ കുരു അകത്തു ചെന്നാല്* വിഷമാവാറുണ്ട്.


    മേന്തോന്നി |

    മേന്തോന്നി

    അലങ്കാര ആവശ്യങ്ങള്*ക്കും മറ്റും വളര്*ത്തുന്ന മറ്റൊരു സസ്യമാണ് മേന്തോന്നി (Gloriosa superba). കാണാന്* ഭംഗിയുള്ള ചുവന്ന പൂക്കള്* ഇതിനെ അലങ്കാരസസ്യങ്ങൾ വളര്*ത്തുന്നവരുടെ പ്രിയപ്പെട്ട സസ്യമാക്കി മാറ്റുന്നു. ഇതിന്റെ നടീല്* വസ്തുവായ കിഴങ്ങുകളില്* തന്നെയാണ് മാരക വിഷമായ കോള്*ചൈസിന്* എന്ന ആല്*ക്കലോയിഡ് അടങ്ങിയിട്ടുള്ളത്. നേരിയ അളവില്* തന്നെ ഇത് മാരകമാണ്.


    കുന്നിക്കുരു |

    കുന്നിക്കുരു

    നമ്മുടെ കഥകളിലും പാട്ടുകളിലും മറ്റും സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു സസ്യമാണ് കുന്നിക്കുരു (Abrus precatorius), പയര്* ഉള്*പ്പെടുന്ന പാപ്പിലോണിയസിയെ കുടുംബത്തിലാണ് ഇത്. എന്നാല്*, കുന്നിക്കുരുവിന്റെ പരിപ്പില്* മാരകമായ Abrin എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ കുരു തന്നെ മാരകമായ വിഷബാധയ്ക്ക് കാരണമാകാറുണ്ട്. പരിപ്പിന് പുറത്ത് നമ്മള്* കാണുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള പുറന്തോട് സാധാരണ ഗതിയില്* ദഹിക്കാറില്ല. അതിനാല്* തന്നെ ഒന്നോ രണ്ടോ കുരു നേരിട്ട് അകത്ത് ചെന്നാലും ഈ തോട് പൊട്ടിയിട്ടില്ലെങ്കില്* വിഷബാധയേല്*ക്കാതെ, ദഹിക്കാതെ പുറത്തേക്കു പോകും. എന്നാല്* വളരെ നേരിയ പൊട്ടലോ കേടുപാടുകളോ ഈ പുറന്തോടിന് ഉണ്ടായാല്* വിഷം പുറത്തുവരാന്* കാരണമാവുകയും മാരകമാവുകയും ചെയ്യും

  7. #1347
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    സൗരയുഗത്തിലെ ഊര്*ജ പ്രതീക്ഷകള്*

    2024-ലെ ഇടക്കാല യൂണിയന്* ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പുരപ്പുറ സൗരോര്*ജ പദ്ധതിയായ സൂര്യ ഘര്*. ഫോസില്* ഇന്ധനങ്ങളുടെ ക്ഷാമവും പാരിസ്ഥിതികപ്രശ്*നങ്ങളും ഹരിതോര്*ജത്തിന്റെ പ്രാധാന്യം വര്*ധിപ്പിക്കുന്ന ഇക്കാലത്ത് സൗരോര്*ജപദ്ധതികള്* തന്നെയാണ് ഇക്കൂട്ടത്തില്* മുന്നിട്ടുനില്*ക്കുന്നത്






    ളരുന്ന വികസനമേഖലയും ശോഷിക്കുന്ന ഫോസില്* ഇന്ധനനിക്ഷേപവും ഊര്*ജദൗര്*ലഭ്യവും പുനരുദ്ധാരണ ഊര്*ജസ്രോതസ്സുകളുടെ സാധ്യത വര്*ധിപ്പിക്കുകയാണ്. ''ക്ലീന്* ആന്*ഡ് സസ്*റ്റൈനബിള്* എനര്*ജി'' എന്ന നിലയില്* സാമ്പത്തികമായും പാരിസ്ഥിതികമായും ഊര്*ജോത്പാദന മേഖലയെ പരിപോഷിപ്പിക്കുന്നതില്* സൗരോര്*ജം വലിയ പങ്കുവഹിക്കുന്നുണ്ട്. സൂര്യന്* എന്ന ഊര്*ജസ്രോതസ്സ് നിലനില്*ക്കുന്നിടത്തോളം കാലം സൗരോര്*ജത്തിന്റെ ലഭ്യതയില്* ഒരുവിധ ക്ലേശവും നാം അനുഭവിക്കേണ്ടിവരില്ല. ശോഷിച്ചുകൊണ്ടിരിക്കുന്ന ഫോസില്* ഇന്ധനങ്ങള്*ക്ക് ബദല്* എന്ന രീതിയില്* സൗരോര്*ജം എപ്പോഴേ സ്വീകാര്യത നേടിക്കഴിഞ്ഞിരിക്കുന്നു. തീര്*ത്തും പരിസ്ഥിതി സൗഹൃദമായ ഊര്*ജ്ജ സ്രോതസ് എന്ന നിലയില്* വരുംകാലത്തിന്റെ വാഗ്ദാനമായും ഇതിനെ കണക്കാക്കുന്നു. ഉയര്*ന്നുവരുന്ന ഊര്*ജപ്രതിസന്ധിയെ നേരിടുന്നതിനായി സൗരോര്*ജസ്രോതസ്സുകളെ നൂതനമായ രീതിയില്* ഉപയോഗപ്പെടുത്തുന്നത് സുസ്ഥിരവികസനത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഉള്*ഗ്രാമപ്രദേശങ്ങളില്*പ്പോലും അനായാസം പ്രാവര്*ത്തികമാക്കാമെന്നതാണ് ആഗോളതലത്തില്* ഇതിന് സ്വീകാര്യത നല്*കുന്നത്. യുണൈറ്റഡ് നേഷന്*സിന്റെ സുസ്ഥിരവികസനത്തിനായുള്ള 17 ലക്ഷ്യങ്ങളില്*പ്പെടുന്ന താങ്ങാവുന്നതും ശുദ്ധവുമായ ഊര്*ജം, ഉത്തരവാദിത്വ ഉപഭോഗവും ഉത്പാദനവും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കല്* എന്നീ ലക്ഷ്യങ്ങള്* നിറവേറ്റാന്* സൗരോര്*ജം പ്രാപ്തമാണുതാനും.


    ഇന്ത്യയും സൗരോര്*ജവും

    ഹരിതഗൃഹവാതകങ്ങളുടെ അമിതപ്രവാഹവും ഫോസില്* ഇന്ധനങ്ങളുടെ ശോഷണവും പരമ്പരാഗത ഊര്*ജസ്രോതസ്സുകളെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന വേളയില്* സൗരോര്*ജത്തിന്റെ ശരിയായ വിനിയോഗം രാജ്യത്തിന്റെ വളര്*ച്ചയില്* വലിയ മുതല്*ക്കൂട്ടായിരിക്കും. ഉഷ്ണമേഖലാ രാജ്യമായ ഇന്ത്യയില്* പ്രതിവര്*ഷം ഏകദേശം 5,000 ട്രില്യണ്* കിലോവാട്ട് പെര്* അവര്* (k W h) സൗരോര്*ജ്ജം ഉല്*പ്പാദിപ്പിക്കാനാവശ്യമായ സൂര്യപ്രകാശം ലഭ്യമാകുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രതിദിനം 4-7 K-W-h/sqm ഊര്*ജ്ജം ഉല്*പ്പാദിപ്പിക്കാന്* കഴിയുന്നത്ര സൂര്യപ്രകാശം കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ ഊര്*ജപ്രതിസന്ധിക്കുള്ള യഥാര്*ഥ പരിഹാരം തന്നെയാണ് സൗരോര്*ജം. ഇത് മനസ്സിലാക്കിക്കൊണ്ട് ദേശീയ സോളാര്* മിഷന്* ദേശീയകര്*മപദ്ധതിയായി പുതിയ പ്രവര്*ത്തനങ്ങള്* നടപ്പിലാക്കിവരികയാണ്. സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്*ക്ക് ഉപകാരപ്പെടുംവിധം ഈ മേഖലയെ രൂപപ്പെടുത്തുന്നതില്* ദേശീയ തലത്തില്* വിവിധ ഗവേഷണങ്ങള്* നടക്കുന്നുമുണ്ട്.

    2024 ഫെബ്രുവരി 13-ന് പി.എം. സൂര്യ ഘര്*: മുഫ്ത് ബിജിലി യോജന (PM surya Ghar: Muft Bijli Yojana) എന്ന പദ്ധതി യൂണിയന്* സര്*ക്കാര്* മുന്നോട്ടുവെച്ചത് സൗരോര്*ജം ഉപയോഗിച്ച് ഒരു കോടി വീടുകള്*ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കാന്* വേണ്ടിയാണ്. ഇന്ത്യയുടെ 2024 ബജറ്റിലെ ഒരു സുപ്രധാന ഇനമായിരുന്നു ഇത്. വീടുകളുടെ മേല്*ക്കൂരമേല്* സൃഷ്ടിക്കാവുന്ന സോളാര്* യൂണിറ്റ് (പുരപ്പുറ സോളാര്* പാനലുകള്*) ഉപയോഗിച്ച് സൗരോര്*ജം സംഭരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയാണിത്. 2024 ജനുവരിയിലെ കണക്കുപ്രകാരം കഴിഞ്ഞ ഒന്*പത് വര്*ഷത്തെക്കാള്* 30 മടങ്ങ് അധികം സൗരോര്*ജ ഉത്പാദനശേഷിയിലേക്ക് (74.30 GW) രാജ്യം എത്തിച്ചേര്*ന്നിരിക്കുന്നു. ഫോട്ടോവോള്*ട്ടെയ്ക്സ് (Photovoltaics), സോളാര്* തെര്*മല്* (solar thermal), കോണ്*സണ്*ട്രേറ്റഡ് സോളാര്* (concentrated solar), സോളാര്* വാട്ടര്* ഹീറ്റര്* (solar water heater), ഫ്*ളോട്ടിങ് പ്ലാന്റ്സ് (floating plants), സോളാര്* പവര്* ടവര്* (solar power tower) എന്നിവയെല്ലാം വ്യത്യസ്ത രീതിയില്* സൗരോര്*ജത്തെ പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യകളാണ്. നിലവിലെ കണക്കുപ്രകാരം സൗരോര്*ജ ഉത്പാദനത്തില്* ഏഷ്യയില്* മൂന്നാം സ്ഥാനത്തും ലോകത്ത് നാലാംസ്ഥാനത്തുമാണ് ഇന്ത്യ.

    ഗവേഷണരംഗത്തും ബിസിനസ് രംഗത്തും ക്ലീന്* എനര്*ജി പ്രൊഡക് ഷനുവേണ്ടിയുള്ള അന്വേഷണങ്ങള്* എത്തിനില്*ക്കുന്നത് സൗരോര്*ജമേഖലയ്ക്ക് മുന്നിലാണ്. ആവര്*ത്തിച്ചുള്ള അന്വേഷണങ്ങളും കണ്ടുപിടിത്തങ്ങളും സാമ്പത്തികമായി ഈ മേഖലയ്ക്ക് ഉണ്ടായിരുന്ന വെല്ലുവിളികളെ ദിനംപ്രതി വെട്ടിച്ചുരുക്കികൊണ്ടിരിക്കുകയാണ്. ദേശീയതലത്തില്* നിരവധി സ്*കീമുകളാണ് സൗരോര്*ജ വികസനത്തിനുവേണ്ടി നിലവില്*വരുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്*മലാ സീതാരാമന്* 2024-25 ഇടക്കാല ബഡ്ജറ്റില്* പ്രസ്താവിച്ചത് പ്രകാരം 10,000 കോടി രൂപയാണ് ഗ്രിഡ് ബേസ്ഡ് സോളാര്* പവര്* ജനറേഷനുവേണ്ടി മാറ്റിവച്ചിരിക്കുന്നത്. യൂണിയന്* മിനിസ്ട്രി ഓഫ് ന്യൂ ആന്*ഡ് റിന്യൂവല്* എനര്*ജി ബജറ്റിലേക്ക് 12,850 കോടി രൂപയാണ് ഉയര്*ത്തി നല്*കിയത്.

    ഗവേഷണങ്ങള്* നിരവധി

    സൗരോര്*ജ മേഖലയില്* നിരവധി പുത്തന്* ഗവേഷണങ്ങളാണ് നടക്കുന്നത്. സോളാര്* പാനലുകളില്* നടക്കുന്ന ഗവേഷണങ്ങളാണ് ഇവയില്* പ്രധാനം. നാനോ മെറ്റീരിയല്*സ് ഉള്*ക്കൊള്ളിച്ചുകൊണ്ടുള്ള സോളാര്* പാനലിന്റെ ഗവേഷണം ആഗോളതലത്തില്* വന്*ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഉയര്*ന്ന പ്രകാശ ആഗിരണം, കൂടുതല്* പ്രതലവിസ്തീര്*ണം, ലഘുരൂപം, കാര്യക്ഷമമായ ചാര്*ജ് കാരിയര്* ട്രാന്*സ്*പോര്*ട്ട്, സ്ഥിരത, കാലങ്ങളോളമുള്ള ഈടുനില്*പ്പ് എന്നിവയാണ് നാനോ മെറ്റീരിയല്*സിന്റെ പ്രത്യേകതകള്*. ഇതിനുപുറമേ നാനോ വയര്*സ്, ക്വാണ്ടം ഡോട്ട്സ്, പെറോവ്സ്*കേറ്റ്സ് (perovskitse), ഗ്രാഫീന്*, കാര്*ബണ്* നാനോട്യൂബ്സ്, തിന്*ഫിലിംസ് എന്നിവ ഉപയോഗിച്ചുള്ള സോളാര്* സെല്* നിര്*മാണത്തിലും ഗവേഷണങ്ങള്* നടക്കുന്നുണ്ട്. ഇത്തരം ഗവേഷണങ്ങളും ഇവയുടെ ശരിയായ വിനിയോഗവും സോളാര്* മേഖലയുടെ വളര്*ച്ചയ്ക്ക് സഹായകമാകുന്നു. സുതാര്യമായ സോളാര്* സെല്ലുകളെ ജനാലകളിലും കെട്ടിടങ്ങളിലെ ചുമരുകളിലും സ്ഥാപിക്കുന്നതും ആര്*ട്ടിഫിഷ്യല്* ഇന്റലിജന്*സ് ഉപയോഗിച്ച് ഒരു സെല്ലിന്റെ കാര്യക്ഷമത കൈകാര്യം ചെയ്യാന്* കഴിയുന്ന സാങ്കേതികവിദ്യയും ഈ മേഖലയുടെ ഉന്നമനത്തിന് ആക്കംകൂട്ടുന്നു. ഇവ കൂടാതെ ഗതാഗത മേഖലയിലും സോളാര്* പാനലുകളുടെ സ്വീകാര്യത വര്*ധിച്ചുവരുന്നുണ്ട്. സ്*കൂട്ടര്*, ബസ്സുകള്* (Solar powered electric vehicles, solar assisted electric vehicle, solar integrated electric buses) തുടങ്ങി സൗരോര്*ജ പാനലില്* പ്രവര്*ത്തിക്കുന്ന ഒട്ടേറെ വാഹനങ്ങള്* നിരത്തിലുണ്ട്. ഇലക്ട്രിക് വാഹനകളുടെ ബാറ്ററി ചാര്*ജിങ്ങിനും ബാറ്ററിയുടെ ലോഡ് കുറയ്ക്കാനും ആയുസ് വര്*ധിപ്പിക്കുന്നതിനും ഇവ സഹായകമാണ്.

    വെല്ലുവിളികള്* ചിലതുണ്ട്

    ഇന്ത്യ പോലൊരു ഉഷ്ണമേഖലാ രാജ്യത്തിന്റെ ഉയര്*ന്ന താപനില കൂടുതല്* സൗരോര്*ജ ഉത്പാദനത്തിന് സഹായകമാകും എന്നത് ഒരു മിഥ്യാധാരണ യാണ്. സോളാര്* പാനലുകളുടെ മികച്ച കാര്യക്ഷമതയ്ക്ക് അനുയോജ്യമായ താപനില 25 ഡിഗ്രി സെല്*ഷ്യസ് ആണ്. എപ്പോഴൊക്കെയാണോ അന്തരീക്ഷ താപനില ഇതില്* കുറയുന്നത് അപ്പോഴെല്ലാം ഇത് ഉയര്*ത്തുന്നതിനും താപംകൂടുന്ന സാഹചര്യത്തിനനുസരിച്ച് ഇവയെ തണുപ്പിക്കുന്നതിനുംവേണ്ടിയുള്ള സാങ്കേതിക മാര്*ഗങ്ങള്* സോളാര്*പാനലുകളില്* അത്യന്താപേക്ഷിതമാണ്. അതിനാല്*ത്തന്നെ നമ്മുടെ ഉയര്*ന്ന അന്തരീക്ഷതാപനില കൂടുതല്* ഊര്*ജോത്പാദനത്തിലേക്ക് വിരല്* ചൂണ്ടുന്നില്ല. കൂടാതെ ശരിയായ കോണളവില്* ഇവ സ്ഥാപിക്കുന്നതും (30ฐ മുതല്* 45ฐ) നിശ്ചിത ഇടവേളകളില്* വേണ്ടിവരുന്ന തുടരെത്തുടരെയുള്ള ശുചീകരണ പ്രവര്*ത്തനവും സാമ്പത്തികമായും ഊര്*ജപരവുമായും ഈ മേഖലയില്* വെല്ലുവിളി സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും സമയാധിഷ്ഠിത സൗരോര്*ജ ലഭ്യതയും ഊര്*ജോത്പാദനത്തിന്റെ തോത് വ്യത്യാസപ്പെടുന്നതിനും കാരണമാകുന്നു. പകല്* സമയങ്ങളില്* മാത്രം ലഭ്യമാകുന്ന സൗരോര്*ജത്തെ മികച്ച രീതിയില്* സംഭരിച്ചുവയ്ക്കുന്ന ബാറ്ററികളുടെ ലഭ്യതക്കുറവും പുനരുപയോഗ സാധ്യതയില്ലാത്ത സോളാര്* സെല്ലുകളുടെ നിര്*മാര്*ജന രീതികളും ഇന്നും ഒരു ചോദ്യചിഹ്നമായി നമുക്ക് മുന്നില്* അവശേഷിക്കുന്നു.

    2013-ല്* യു.എ.ഇ.യില്* ആരംഭിച്ച മുഹമ്മദ് ബിന്* റാഷിദ് എല്* മക്തൂം സോളാര്* പാര്*ക്ക് (Mohammed Bin Rashid Al Maktoum Solar Park) ലോകത്തിലെ ഏറ്റവുംവലിയ സോളാര്* പാര്*ക്കുകളില്* ഒന്നാണ്. ഘട്ടംഘട്ട7മായി ആരംഭിച്ച ഈ പ്രസ്ഥാനം 2030 ആകുമ്പോഴേക്കും 5,000 മെഗാവാട്ട് പവര്* ഉത്പാദനമാണ് ലക്ഷ്യമാക്കുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്* ഈ സോളാര്* പാര്*ക്ക് ഒരുപാട് സങ്കീര്*ണതകള്* അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ദുബായിലെ ഉയര്*ന്ന താപനില കാരണം തുടരെത്തുടരെ സോളാര്* സെല്ലുകളെ തണുപ്പിക്കേണ്ടി വരുന്നു. ഇതിനായി രാജ്യത്തിന്റെ ജലസ്രോതസ്സുകളുടേയും ഊര്*ജത്തിന്റേയും വലിയൊരുഭാഗം മാറ്റിവെയ്ക്കേണ്ടിവരുന്നത് ജലദൗര്*ലഭ്യം അനുഭവിക്കുന്ന ഒരു രാജ്യത്ത് ആശാസ്യമല്ല.

    വെല്ലുവിളികളുണ്ടെങ്കിലും സൗരോര്*ജ ഗവേഷണം എന്നും പുതു പ്രതീക്ഷകളാണ് നല്*കിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള പരിമിതികളെ അതിജീവിക്കാന്* പ്രാപ്തിയുള്ള സാങ്കേതികവിദ്യകള്* സമീപഭാവിയില്*ത്തന്നെ ഉരുത്തിരിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കാം. ശാസ്ത്ര മേഖലയും വ്യാവസായിക മേഖലയും ഒത്തൊരുമിച്ച് ഇത്തരം ആശയങ്ങളെ ഊന്നിക്കൊണ്ടാണ് പ്രവര്*ത്തിച്ചുവരുന്നത്. ഭാവിയില്* കൂടുതല്* കാര്യക്ഷമതയോടുകൂടി സൗരോര്*ജം സംഭരിച്ചുവയ്ക്കാനാകുന്ന ബാറ്ററികളുടെ കടന്നുവരവ് ഊര്*ജസംഭരണത്തിന്റെ തോത് വര്*ധിപ്പിക്കും. ഇത് ഊര്*ജ ദൗര്*ലഭ്യത്തിന് വലിയ പരിഹാരമായി മാറുമെന്നും നൂതനമായ കണ്ടെത്തലുകളും ഗവേഷണ പ്രവര്*ത്തനങ്ങളും ലോകത്തിന്റെതന്നെ ഗതി നിര്*ണയത്തില്* വലിയൊരു പങ്ക് വഹിക്കുമെന്നുമാണ് ശാസ്ത്ര, വ്യാവസായിക മേഖലകളുടെ പ്രതീക്ഷ.


  8. #1348
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    മൂഡിനനുസരിച്ച് മുഖത്തെ നിറം മാറും; കോഴിയും ഒരു വികാരജീവിയെന്ന് പഠനം





    കോഴിക്കോട്: കൊക്കരക്കോ... കോഴിയുടെ കൂവൽമാത്രമേ നമ്മൾ ശ്രദ്ധിച്ചുകാണുകയുള്ളൂ. എന്നാൽ, കോഴികളുടെ വികാരങ്ങളെപ്പറ്റി നമുക്കറിയില്ല. മനുഷ്യനെപ്പോലെത്തന്നെ വികാരങ്ങൾ കോഴികൾക്കുമുണ്ട്. കോഴികളുടെ മുഖത്തുനോക്കി അവയുടെ വികാരമെന്തെന്നു തിരിച്ചറിയാൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്.


    മനുഷ്യരുടെപ്പോലെ ഭാവങ്ങളല്ല, കോഴികളുടെ മുഖത്തെ നിറമാണ് അവയുടെ വികാരമെന്താണെന്നു കാണിക്കുന്നത്. വളരെ ദുഃഖകരമായ സാഹചര്യത്തിലൂടെയോ വിഷാദത്തിലൂടെയോ ദേഷ്യത്തിലൂടെയോ ആണ് കോഴി കടന്നുപോകുന്നതെങ്കിൽ അവയുടെ മുഖം കൂടുതൽ ചുവപ്പുനിറത്തിൽ കാണപ്പെടുന്നു. വളരെയധികം സന്തോഷത്തിലാണെങ്കിൽ ഇളം പിങ്ക് നിറത്തിലും. സന്തോഷം, ഉത്സാഹം, സങ്കടം, ഭയം തുടങ്ങിയ വികാരങ്ങൾ കോഴികൾക്കുണ്ട്.

    അഗ്രിക്കൾച്ചർ സയൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐ.എൻ.ആർ.എ.ഇ. (ഫ്രഞ്ച് നാഷണൽ റിസർച്ച് ഇൻസിറ്റ്യൂട്ട് ഫോർ അഗ്രിക്കൾച്ചർ, ഫുഡ് ആൻഡ് എൻവയൺമെന്റ്) എന്ന സ്ഥാപനത്തിലെ ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് കോഴി ഒരു വികാരജീവിയാണെന്ന് മനസ്സിലായത്.

    63 ദിവസംമുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളെ മൂന്നാഴ്ചക്കാലം മാറ്റിപ്പാർപ്പിച്ചാണ് പഠനവിധേയമാക്കിയത്. 18,000 ചിത്രങ്ങൾ പകർത്തി മുഖത്തെ നിറവ്യത്യാസം വിശകലനംചെയ്തായിരുന്നു പഠനം. കോഴികളുടെ രക്തയോട്ടത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ നിറമാറ്റത്തിനു കാരണമാകുന്നത്. ഭയമോ വിഷമമോ ഉണ്ടാകുമ്പോൾ രക്തയോട്ടം വർധിക്കുന്നു. സമാധാനമായിരിക്കുമ്പോൾ രക്തയോട്ടം സാധാരണഗതിയിലാകുന്നുവെന്നും ഗവേഷകർ പറയുന്നു.

  9. #1349
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    അരളി മാത്രമല്ല കുന്നിക്കുരുവും ആവണക്കുമൊക്കെ പ്രത്യേകം സൂക്ഷിക്കണം; വിഷമയമുള്ള മറ്റുസസ്യങ്ങൾ ഏവ?





    മിന്നുന്നതെല്ലാം പൊന്നല്ല.... എല്ലാവർക്കും കേട്ടു തഴക്കമുള്ള ഒരു വാചകം. പുറം മോടികളിൽ മയങ്ങരുത് എന്ന മുന്നറിയിപ്പ്. ഈ പഴംചൊല്ലിനെ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി സുന്ദരിയായ അരളി പൂവ് നേരിടുന്ന വിവാദങ്ങൾ. വിവാദങ്ങൾക്ക് തുടക്കം കുറിച്ച മരണത്തിൻ്റെ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല എന്ന വസ്തുത നിലനിൽക്കെ തന്നെ ഉയരുന്ന ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. സത്യത്തിൽ അരളി ഇത്രയും ഭീകരിയാണോ? ഇതുപോലെ മറ്റു സസ്യങ്ങളും വിഷമയമായവ ഉണ്ടോ? നമുക്ക് നോക്കാം


    തീർച്ചയായും ചില സസ്യങ്ങൾ വിഷാംശം ഉൾക്കൊള്ളുന്നവയാണ്. എന്നാൽ ഒന്ന് തൊടുമ്പോഴേക്കും അല്ലെങ്കിൽ ഒന്ന് മണക്കുമ്പോഴേക്കും മരണം സംഭവിക്കാവുന്ന അളവിൽ വിഷം ഇല്ല താനും. ഏതൊരു വിഷവസ്തുവിനേയും പോലെ ഒരു നിശ്ചിത അളവിൽ കഴിച്ചാൽ മാത്രമേ ഇവ മാരകമാവുകയുള്ളൂ


    അരളി|

    അരളിയുടെ കാര്യം തന്നെ എടുക്കാം. Nerium oleander എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. മഞ്ഞ നിറത്തിലുള്ള അരളിയാണ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇവ പിങ്ക്, വെളുപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നു. അടുത്ത കാലത്തായി പിങ്ക് നിറത്തിലുള്ള ഇവ ദേശീയ പാതയുടെ ഭാഗമായി കാണപ്പെടാറുണ്ട്. വെളുത്ത പൂക്കളെ പ്രാദേശികമായി കുങ്കുമപ്പൂവ് എന്നും പറഞ്ഞ് വരുന്നു.

    അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. പൂവിനും ഇലകൾക്കും വിഷാംശം ചെറിയ അളവിൽ ഉണ്ട്. 10-15 gm വേര് /8-10 കായ / ഒരു കൈകുമ്പിൾ നിറയെ പൂക്കൾ ഉള്ളിൽ ചെന്നാൽ മാത്രമേ ഇത് മാരകമാവുകയുള്ളൂ ശരീരത്തിൽ കടന്നാൽ ഛർദ്ദി എന്ന ലക്ഷണമാണ് പ്രകടമാകുന്നത്. ക്ഷീണം, 'ഹൃദയതാളവും നാഡീമിടിപ്പും കുറയുക എന്നിവയും കാണുന്നു.

    കുന്നിക്കുരു

    കാണാൻ നല്ല ഭംഗി ആണ് , ചെറിയ കുട്ടികൾക്ക് പോലും എളുപ്പത്തിൽ വിഴുങ്ങാവുന്ന അത്രയേ വലുപ്പമുള്ളൂ എന്നതു കൊണ്ട് പ്രത്യേകം സൂക്ഷിക്കേണ്ട ഒന്നാണിത്. എന്നാൽ ചവചരച്ച് തിന്നാൽ മാത്രമേ ഇതിലെ അബ്രിൻ എന്ന വിഷം പ്രവർത്തിക്കൂ എന്നതാണ് സമാധാനം തരുന്ന ഒരു വസ്തുത. ഒന്നോ രണ്ടോ കുന്നിക്കുരു ചവച്ച് കഴിച്ചാൽ ഛർദ്ദി, ഹൃദയമിടിപ്പ് കുറയുക തുടങ്ങിയ ലക്ഷണങ്ങളിലൂടെ മരണം വരെ സംഭവിക്കാം.

    ആവണക്ക്


    ആവണക്ക്|

    ആവണക്കിൻ കുരുവിൽ Ricin ആണ് വിഷകരമായ വസ്തു. 5 മുതൽ 6 കുരു ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ആവണക്കിൻ കുരു ചിത്രം വരച്ചതുപോലെ ഭംഗിയുള്ളത് കൊണ്ട് കുട്ടികൾ എടുത്ത് കഴിക്കാനുള്ള സാധ്യത ഉണ്ട്.

    സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് ആവണക്കിൻ കുരുവിൽ നിന്ന് എടുക്കുന്ന ആവണക്കെണ്ണയും വിഷമയമാകില്ലേ എന്നത്? ആവണക്കിൻ കുരുവിൽ നിന്നും തൈലം വേർതിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടുകൊണ്ട് Ricin എന്ന വിഷാംശം തൈലത്തിലേക്ക് വരുന്നില്ല. അതുകൊണ്ട് തന്നെ ആവണക്കെണ്ണ വിഷമയമല്ല.

    ഉമ്മം


    ഉമ്മം|

    ഉമ്മത്തിൽ കായ കൂടിയ 'അളവിൽ ഉള്ളിൽ ചെന്നാൽ ബോധക്കേട്, അസംബന്ധമായി സംസാരിക്കുക തുടങ്ങിയ neurological ലക്ഷണങ്ങൾ പ്രകടമാകാം. Atropin, Scopolimine എന്നിവയാണ് ഉമ്മത്തിൽ അടങ്ങിയിട്ടുള്ള വിഷ ഘടകം. 50 മുതൽ 100 വിത്തുകൾ സേവിക്കുന്നത് ലക്ഷണങ്ങൾ പ്രകടമാക്കും.

    ചേര്

    മരണം സംഭവിക്കത്തക്കവിധത്തിൽ വിഷം ഉള്ളതല്ലെങ്കിലും ചൊറിഞ്ഞു തടിക്കൽ, നീര് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കാം. ചേരിൻ്റെ മരത്തിനെ തൊടുന്നതോ, ചേരിൻ കുരു കഴിക്കുന്നതോ, ചേരിൻ്റെ വിറക് കത്തുന്ന പുക ഏൽക്കുന്നതോ, മരത്തിൻ്റെ അടുത്തു കൂടെ സഞ്ചരിക്കുന്നതു പോലും ലക്ഷണങ്ങൾ ഉണ്ടാക്കാം. താന്നി എന്ന ദ്രവ്യത്തിൻ്റെ കഷായം ആണ് ചേരിന് മറുമരുന്നായി പറയപ്പെട്ടിട്ടുള്ളത്. ചേരിനോട് ബന്ധപ്പെട്ട് allergic ആയി ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും താന്നി ആണ് മികച്ച പ്രതിവിധി

    കാഞ്ഞിരം


    കാഞ്ഞിരക്കുരു|

    1 -2 കാഞ്ഞിരക്കുരു കഴിക്കുന്നത് മരണകാരിയാകാം. Strychnine, bracine, leganin എന്നിവയാണ് toxic ആയ ഘടകങ്ങൾ. കയ്പായത് കൊണ്ട് കാഞ്ഞിരം മരണ കാരകമാകുന്നത് വിരളമാണ്.

    സുന്ദരമായ പ്രകൃതിയിൽ സുന്ദരമായ രൂപത്തിൽ ഇത്തരത്തിൽ വിഷമയമായ പദാർത്ഥങ്ങൾ എന്തിനാണ് എന്ന ഒരു ചിന്ത ഉണ്ടാകാം. ഈ സസ്യങ്ങൾക്ക് അവയുടെ സംരക്ഷണാർത്ഥമോ പ്രജനനാർത്ഥമോ ആണ് ഇത്

    മറ്റൊരു ചിന്തനീയമായ വിഷയം നേരത്തെ പറയപ്പെട്ട ചെടികളിൽ കുറെ ഒക്കെ ആയുർ വേദ മേഖലയിൽ ഔഷധ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെടുന്നവയാണ്. ഇവ മരുന്നുകളേയും വിഷമയമാക്കില്ലേ? ശരി തന്നെയാണ് എന്നാൽ ഔഷധമായി പ്രയോഗിക്കുമ്പോൾ അവയുടെ അളവ് വളരെ ചെറുതായിരിക്കും. കൂടാതെ ഇവയെ കൃത്യമായി ശോധനം ചെയ്തതിനു ശേഷമായിരിക്കും ഔഷധങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്.

    എന്താണ് ഔഷധങ്ങളുടെ ശോധനം?

    ഒരു ദ്രവ്യത്തെ ശേഖരിച്ചതിനു ശേഷം കൃത്യമായ ശുദ്ധി പ്രക്രിയകൾ ചെയ്തതിനു ശേഷം മാത്രമേ അവയെ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കാവൂ. നിർവിഷമായ, വീര്യം കുറഞ്ഞ ദ്രവ്യങ്ങളിൽ ഇത് കഴുകി ഉണക്കുന്നതിൽ നിൽക്കും. എന്നാൽ കൊടുവേലി തുടങ്ങിയ തീക്ഷ്ണമായ ദ്രവ്യങ്ങളിൽ പ്രത്യേകമായി ശോധനക്രിയകൾ ഉണ്ട്. ഇതിനെ സംബന്ധിച്ച് ആയുർവേദ രംഗത്ത് പഠനം നടന്നിരുന്നു. ശോധനത്തിനു മുൻപും ശേഷവും നടത്തിയ chromatography പഠനത്തിൽ ശോധനത്തിനു ശേഷം ചില alkaloid കളുടെ അഭാവം വ്യക്തമായിരുന്നു. അവ ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ ആയിരുന്നു. ഇത്തരത്തിൽ ശുദ്ധി ചെയ്ത് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ ഒരു പാർശ്വഫലവും ഉണ്ടാക്കുകയില്ല.

    സുന്ദരമായി കാണപ്പെടുന്നവയും പ്രകൃതിയിൽ സുലഭമായതുമായി ഒട്ടേറെ ദ്രവ്യങ്ങൾ വിഷാംശം ഉള്ളവയായി ഉണ്ട്. ഇവ എല്ലാം പേടിക്കേണ്ടവ അല്ല. കൂടിയ അളവിൽ സേവിച്ചാൽ മാത്രമേ ഇവ മാരകമാകുന്നുള്ളൂ. പ്രകൃതിയിൽ വിഷമയമായവയും ഉണ്ട് എന്ന ഒരു അവബോധം ഉണ്ടാകണം എന്ന് മാത്രം.

  10. #1350
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    വായു വലിച്ചെടുത്ത് വൃത്തിയാക്കും; ലോകത്തെ ഏറ്റവും വലിയ 'എയര്* പ്യൂരിഫയര്*' തുറന്നു






    മലിനമായ അന്തരീക്ഷം വൃത്തിയാക്കുന്നതിനുള്ള അതി ഭീമന്* വാക്വം ഉപകരണം ഐസ് ലാന്*ഡില്* പ്രവര്*ത്തനം ആരംഭിച്ചു. മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറക്ട് എയര്* കാപ്ചര്* (ഡിഎസി) ഉപകരണം സ്വിസ് കമ്പനിയായ ക്ലൈംവര്*ക്ക്*സ് ആണ് നിര്*മിച്ചത്. കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഉപകരണമാണിത്. 2021 ലാണ് ഒര്*ക എന്ന പേരില്* ക്ലൈംവര്*ക്ക്*സ് ഐസ് ലാന്*ഡില്* ആദ്യ ഡിഎസി സ്ഥാപിച്ചത്.


    വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാര്*ബണ്* രാസവസ്തുക്കളുപയോഗിച്ച് വേര്*തിരിച്ചെടുക്കുകയാണ് ഡിഎസി ചെയ്യുക. ഇങ്ങനെ ശേഖരിക്കുന്ന കാര്*ബണ്* ഭൂമിക്കടിയിലേക്ക് മാറ്റും. ഇത് പിന്നീട് മറ്റാവശ്യങ്ങള്*ക്ക് ഉപയോഗപ്പെടുത്താം.

    ഭൂമിക്കടിയിലേക്ക് മാറ്റുന്ന കാര്*ബണ്* സ്വാഭാവികമായി കല്ലായി രൂപാന്തരപ്പെടും. ഇങ്ങനെ ചെയ്യുന്നതോടെ കാര്*ബണ്* വീണ്ടും പുറത്തുവരില്ല. സീക്വസ്*ട്രേഷന്* എന്ന ഈ പ്രക്രിയയ്ക്കായി ഐസ് ലാന്*ഡിലെ തന്നെ കാര്*ബ്ഫിക്*സ് എന്ന കമ്പനിയുമായി സഹകരിക്കാനാണ് ക്ലൈം വര്*ക്ക്*സിന്റെ പദ്ധതി.



    ഐസ് ലാന്*ഡില്* സമൃദമായ ജിയോതെര്*മല്* എനര്*ജി അഥവാ ഭൂതാപോര്*ജം ഉപയോഗിച്ചാണ് ഈ പ്ലാന്റുകളുടെ മുഴുവന്* പ്രവര്*ത്തനവും.

    ഫോസില്* ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗം അന്തരീക്ഷത്തിലെ കാര്*ബണ്* സാന്നിധ്യം വര്*ധിപ്പിക്കുകയും അത് ഭൂമിയിലെ താപനില വര്*ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഈ പ്രശ്*നം വ്യാപകമായതോടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്* നല്*കുന്ന ഭരണകൂടങ്ങള്* ഡിഎസി ഉപകരണങ്ങള്* പോലുള്ള വരും തലമുറ കാലാവസ്ഥാ സംരക്ഷണ സംവിധാനങ്ങളില്* താല്*പര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.

    അതേസമയം ഡിഎസി ചിലവേറിയതാണെന്നും വലിയ ഊര്*ജ്ജം ആവശ്യമുള്ളതാണെന്നുമുള്ള വിമര്*ശനവും നിലനില്*ക്കുന്നുണ്ട്.

    2022 ജൂണിലാണ് മാമത്ത് ഡിഎസിയുടെ നിര്*മാണം ആരംഭിച്ചത്. ഇത്തരത്തില്* ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു വര്*ഷം 36000 ടണ്* കാര്*ബണ്* അന്തരീക്ഷത്തില്* നിന്ന് വലിച്ചെടുക്കാന്* മാമത്തിന് സാധിക്കിമെന്നാണ് ക്ലൈം വര്*ക്ക്*സ് അവകാശപ്പെടുന്നത്.

    അതേസമയം ഒരു ടണ്* കാര്*ബണ്* നീക്കം ചെയ്യുന്നതിനുള്ള ചെലവ് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ടണിന് ഏകദേശം 1000 ഡോളര്* വരുമെന്നാണ് അനുമാനം. ഈ ചെലവ് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. 2030 ഓടെ ചിലവ് ടണ്ണിന് 350 ഡോളറായും 2050 ഓടെ ടണ്ണിന് 100 ഡോളറായും കുറയ്ക്കാനാവുമെന്ന് ക്ലൈം വര്*ക്ക്*സ് സിഇഒയും സഹസ്ഥാപകനുമായ വുര്*സ്ബാക്കര്* പറഞ്ഞു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •