Page 141 of 145 FirstFirst ... 4191131139140141142143 ... LastLast
Results 1,401 to 1,410 of 1445

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1401
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default


    How Japan’s newest yen note came from the Nepali mountains



    Banks across Japan began stocking their ATMs on Wednesday with shiny new yen notes sourced from an unlikely location – vibrant yellow flowering paper bush (Edgeworthia) shrubs that grow on craggy Himalayan mountains in Nepal.

    Before entering the wallets of Japanese consumers, the yen notes had a long, complex journey involving months of labor and transport by land and air across thousands of kilometers.
    And this process has offered a potential new source of income to communities in one of the world’s poorest countries, by providing cash for one of its richest.
    Though Japan has pushed for more digital payments in recent years, cash still reigns king, and it trails behind other Asian countries like China that have gone almost completely cashless.
    “I really think that Nepal contributed to Japan’s economy, as cash is fundamental to the Japanese economy,” said Tadashi Matsubara, president of Kanpou, the company that produces paper for the Japanese government.
    “Without Nepal, Japan would not function.”



    The long journey

    The path from shrub to bill begins at the foot of the Himalayas in Nepal, near towns that have long been famous not for their agriculture but as gateways to Mount Everest.
    Here, every spring, hillsides erupt in yellow – the flowers of the mitsumata plant, also known as argeli or paperbush, native to the Himalayan range. Its bark has long, strong fibers that are perfect for making thin yet durable paper, according to the Kantou website.
    It used to be grown domestically in Japan, but production has been slowly dwindling for years, said Matsubara. It’s hard work tied to the countryside, and people are increasingly moving from rural areas to big cities like Tokyo in search of jobs – leaving shrinking villages and dying industries.
    “The current reality is that the number of farmers who produce paperbush is becoming smaller and smaller,” Matsubara said.
    The diminishing rural population, worsened by Japan’s demographic crisis as birth rates plummet, also mean “there are no heirs, there are no inheritors” to paperbush farms, he added.
    That’s where the Nepali supply chain came in.




    Kanpou first went to Nepal through a charity program in the 1990s to help farmers dig wells – and once there, discovered paperbush growing on mountains as far as the eye could see. They began teaching farmers to cultivate the crop, initially only produced and exported in small quantities.
    But as the shortage of Japanese paperbush became evident in the following years, Kanpou and the Nepali farmers ramped up production until they became the main source of the yen bill.
    It’s a protracted process, said Matsubara: farmers plant seedlings in early summer, harvest their branches in the fall, then spend several months processing the bark through steaming, peeling, washing and drying.
    Once the raw paper is ready in the winter, it’s sent to the Nepali capital Kathmandu and driven to the western Indian city Kolkata, where it’s brought by ship to Yokohama, Japan.
    After inspection, the paper is further processed, printed, and cut into cash by the National Printing Bureau in nearby Odawara city.




    And the new bills being distributed this week boast a number of new features, according to the Bank of Japan – including hologram portraits depicting a number of prominent historical figures to prevent counterfeiting, with the portrait heads appearing to turn from side to side as you move the bill.
    While other countries have previously used holograms on currency, this is the first such use of hologram portraits, according to the central bank. Other features include parts of the bill printed in pearl and luminescent ink, and tactile marks for the visually impaired.

    Benefit to communities

    As the new bills begin circulating, demand for paperbush is rising, with Matsubara saying the new notes appear to use more raw material than the old ones.
    In 2022, paper articles and paper scraps – including other products besides the paperbush used for currency – made up more than 9% of Nepal’s exports to Japan, worth $1.2 million, according to the Observatory of Economic Complexity (OEC), which visualizes and distributes international trade data.
    As of last year, more than 60% of transactions in Japan were done with cash, with the remainder by digital payments and other methods, according to the national Ministry of Economy, Trade and Industry.
    The profits from the paperbush sales have provided a new revenue stream to Nepali communities, said Matsubara. He claimed the growing industry has helped build new facilities and infrastructure in Kanpou’s partner villages, and provided newfound financial stability to vulnerable families.
    Since 2016, Kanpou has also received aid funding from the government’s Japan International Cooperation Agency, allowing them to expand operations, Matsubara said.




    Kanpou does not have data on the average incomes for their partner villages, Matsubara said – but he estimated that each household earns less than 10,000 yen (about $62), given the lack of other dominant agricultural products at that altitude.
    In 2015, rural Nepali households had an average monthly income of 27,511 Nepalese rupees (about $205), according to global economic database CEIC.
    Meanwhile, the latest crop of paperbush from Nepal’s Ilam district was sold to Japan for more than 180,000 yen (about $1,114) – meaning a revenue of about 30,000 yen ($185) for each of the six farmer groups that participated within the district, Matsubara said.
    CNN was unable to independently verify Matsubara’s claims.
    “Initially, this activity was about Japanese aid to Nepal. Now, I think it is different … the Nepalese people are working hard (to help) Japan,” he said
    “Without mitsumata, Nepal’s (paperbush), we would not have been able to produce the new bill.”

    💴¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴 💴¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴 💴¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴 💴¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴¥¥¥¥¥¥¥¥💴

    ഹിമാലയത്തിലെ കുറ്റിച്ചെടിയില്*നിന്നു ജാപ്പനീസ്* നോട്ടുകള്* നേപ്പാളിനു പണം, ജപ്പാനു നോട്ടുകള്*



    ടോക്കിയോ: ജപ്പാനിലെ എ.ടി.എമ്മുകളില്* ഇപ്പോള്* നിറയ്*ക്കുന്നത്* തിളങ്ങുന്ന പുതിയ യെന്* നോട്ടുകളാണ്*. അവയെത്തിയത്* ഹിമാലയത്തില്*നിന്നും. കരയിലും ആകാശത്തുമായി ആയിരക്കണക്കിന്* ജിലോമീറ്റര്* യാത്ര. ഒപ്പം പുതിയ സാങ്കേതിക വിദ്യയും. എങ്കിലും, യെന്നിന്റെ പുതിയ രൂപമാറ്റം ആശ്വാസം പകരുന്നത്* നേപ്പാളികള്*ക്കാണ്*. അവിടെ വളരുന്ന മഞ്ഞ പൂക്കളുള്ള പേപ്പര്*ബുഷ്* കുറ്റിച്ചെടികളാണു ജപ്പാന്* കറന്*സിയുടെ കരുത്ത്*.



    സമീപ വര്*ഷങ്ങളില്* ജപ്പാന്* കൂടുതലായി ഡിജിറ്റല്* പേയ്*മെന്റുകളെ ആശ്രയിക്കുന്നുണ്ടെന്നത്* സത്യം. പക്ഷേ, ഇപ്പോഴും കറന്*സിതന്നെയാണു മുന്നില്*. ചൈന പോലുള്ള മറ്റ്* ഏഷ്യന്* രാജ്യങ്ങളെക്കാള്* ജപ്പാനില്* ഡിജിറ്റല്* ഇടപാടുകള്* കുറവുമാണ്*. അതിനാല്* കറന്*സി നോട്ടുകള്*ക്കു ജാപ്പനീസ്* സമ്പദ്*ഘടനയില്* നിര്*ണായക സ്വാധീനമുണ്ട്*. വ്യാജനോട്ടുകളെ തടയാണുള്ള ശ്രമമാണു നേപ്പാളിലെത്തിയത്*.

    കുറ്റിച്ചെടിയില്*നിന്ന്* നോട്ടിലേക്കുള്ള പാത ആരംഭിക്കുന്നത്* നേപ്പാളിലെ ഹിമാലയത്തിന്റെ അടിവാരത്തിലാണ്*, കൃഷിക്ക്* മാത്രമല്ല, എവറസ്*റ്റ്* കൊടുമുടിയിലേക്കുള്ള കവാടങ്ങളായി അറിയപ്പെടുന്ന കേന്ദ്രങ്ങളിലാണു പേപ്പര്*ബുഷ്* കുറ്റിച്ചെടികള്* വളരുന്നത്*. എല്ലാ വസന്തകാലത്തും, അവ പൂക്കും. കുന്നിന്*ചെരിവുകള്* മഞ്ഞ നിറത്താല്* നിറയും. ഹിമാലയന്* ശ്രേണിയില്*നിന്നുള്ള അര്*ഗെലി അല്ലെങ്കില്* പേപ്പര്*ബുഷ്* എന്നും അറിയപ്പെടുന്ന മിറ്റ്*സുമാത ചെടിയുടെ പൂക്കള്*. ഇതിന്റെ പുറംതൊലിയില്* നീളമുള്ളതും ശക്*തവുമായ നാരുകള്* ഉണ്ട്*, അവ നേര്*ത്തതും എന്നാല്* ഇൗടുനില്*ക്കുന്നതുമായ പേപ്പര്* നിര്*മിക്കാന്* അനുയോജ്യമാണെന്നാണു വിദഗ്*ധര്* പറയുന്നത്*.

    മിറ്റ്*സുമാത ചെടികളെ ജപ്പാനിലും വളര്*ത്തിയിരുന്നു. പക്ഷേ, വര്*ഷങ്ങളായി ഉത്*പാദനം കുറഞ്ഞു. ശരിക്കും ജപ്പാനിലെ ഗ്രാമങ്ങളിലാണു മിറ്റ്*സുമാത വളര്*ന്നിരുന്നത്*. ആളുകള്* ഗ്രാമപ്രദേശങ്ങളില്*നിന്ന്* ടോക്കിയോ പോലുള്ള വലിയ നഗരങ്ങളിലേക്ക്* തൊഴില്* തേടി നീങ്ങിയതോടെ അവയുടെ ഉത്*പാദനം കുറഞ്ഞു. മറ്റൊരു പ്രശ്*നം ജനസംഖ്യയാണ്*. ജനനനിരക്ക്* കുറയുന്നത്* കൂടുതല്* ബാധിച്ചത്* ഗ്രാമങ്ങളെയും കൃഷിയേയുമാണ്*. പല പേപ്പര്*ബുഷ്* ഫാമുകളിലും ഇപ്പോള്* ജോലി ചെയ്യാന്* ആളില്ല. അതാണു നേപ്പാളിന്* അനുഗ്രഹമായത്*.

    1990 കളില്* നേപ്പാളില്* കര്*ഷകര്*ക്കായി കിണറുകള്* കുഴിച്ചു നല്*കുന്ന ഒരു സന്നദ്ധസംഘടനയാണു മാറ്റങ്ങള്*ക്കു തുടക്കമിട്ടത്*. അവിടെപ്പോയ ജപ്പാന്* പീരന്മാര്* പര്*വതങ്ങളില്* തിങ്ങിവളരുന്ന പേപ്പര്*ബുഷ്* കണ്ടെത്തി. നേപ്പാളി കര്*ഷകരെയും തൊഴിലാളികളെയും ആശ്രയിക്കാനുള്ള നീക്കം തുടങ്ങിയത്* അവിടെ. ചെറിയ തോതില്* നേപ്പാളില്* പേപ്പര്* നിര്*മാണം നടക്കുന്നുണ്ടായിരുന്നു. കൂടുതലയായി കൃഷി ചെയ്യാന്* കര്*ഷകരെ പ്രേരിപ്പിച്ചത്* ജാപ്പനീസ്* സംരംഭകരായിരുന്നു. നിലവാരം കുടിയ പേപ്പര്* ഉത്*പാദിപ്പിക്കാന്* തുടങ്ങിയതോടെയാണു ജാപ്പനീസ്* നോട്ടായ യെന്നിന്* നേപ്പാളിലെ മിറ്റ്*സുമാത ചെടികളെ ആശ്രയിക്കാന്* തീരുമമാനിച്ചത്*.

    വേനല്*ക്കാലത്തിന്റെ തുടക്കത്തിലാണു മിറ്റ്*സുമാത തൈകള്* നടുന്നത്*. ശൈത്യകാലത്ത്* ശാഖകള്* വിളവെടുക്കും. തുടര്*ന്ന്* പുറംതൊലി സംസ്*കരിക്കാന്* നിരവധി മാസങ്ങള്* വേണ്ടിവരും.
    അസംസ്*കൃത പേപ്പര്* തയാറായിക്കഴിഞ്ഞാല്* അതു നേപ്പാളി തലസ്*ഥാനമായ കാഠ്*മണ്*ഡുവിലേക്ക്* അയയ്*ക്കുകം.അവിടെനിന്നു കൊല്*ക്കത്തയിലേക്ക്*. കടല്*മാര്*ഗം ജപ്പാനിലെ യോകോഹാമയിലെത്തിക്കും.

    പരിശോധനയ്*ക്ക്* ശേഷം അടുത്തുള്ള ഒഡവാര നഗരത്തിലെ നാഷണല്* പ്രിന്റിങ്* ബ്യൂറോയിലെത്തിക്കും. അവിടെ പേപ്പര്* കൂടുതല്* പ്രോസസ്* ചെയ്യുകയും അച്ചടിക്കുകയും നോട്ടുകളാക്കി മാറ്റുകയും ചെയ്യും. ഇൗ ആഴ്*ച വിതരണം ചെയ്യുന്ന പുതിയ നോട്ടുകളില്* നിരവധി പുതിയ സവിശേഷതകളുണ്ടെന്ന്* ബാങ്ക്* ഓഫ്* ജപ്പാന്* പറയുന്നു കള്ളനോട്ട്* തടയുന്നതിനായി നിരവധി പ്രമുഖ ചരിത്ര വ്യക്*തികളെ ചിത്രീകരിക്കുന്ന ഹോളോഗ്രാം ഛായാചിത്രങ്ങള്* ഉള്*പ്പെടെ.
    മറ്റ്* രാജ്യങ്ങള്* മുമ്പ്* കറന്*സിയില്* ഹോളോഗ്രാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഹോളോഗ്രാം ഛായാചിത്രങ്ങളുടെ ഉപയോഗം ഇതാദ്യമാണെന്ന്* സെന്*ട്രല്* ബാങ്ക്* പറയുന്നു. തിളക്കമുള്ള മഷി ഉപയോഗിച്ചുള്ള അച്ചടി, കാഴ്*ചയില്ലാത്തവര്*ക്കുള്ള സ്*പര്*ശന അടയാളങ്ങള്* എന്നിവയാണ്* മറ്റ്* സവിശേഷതകള്*.

    പുതിയ നോട്ടുകള്* വിതരണം ചെയ്യാന്* തുടങ്ങുമ്പോള്*, പേപ്പര്* ബുഷിനുള്ള ആവശ്യം വര്*ധിച്ചുകൊണ്ടിരിക്കുകയാണ്*, പുതിയ നോട്ടുകള്* പഴയ നോട്ടുകളേക്കാള്* കൂടുതല്* അസംസ്*കൃത വസ്*തുക്കള്* ഉപയോഗിക്കുന്നതായിവിദഗ്*ധര്* പറയുന്നു.
    2022 ല്* നേപ്പാളില്*നിന്നുള്ള കയറ്റുമതിയുടെ ഒന്*പത്* ശതമാനം അസംസ്*കൃത പേപ്പറായിരുന്നു. കഴിഞ്ഞ വര്*ഷത്തെ കണക്കനുസരിച്ച്*, ജപ്പാനിലെ 60 ശതമാനത്തിലധികം ഇടപാടുകളും നോട്ടുകള്* ഉപയോഗിച്ചാണ്* നടന്നത്*. ബാക്കിയുള്ളവ ഡിജിറ്റല്* പേയ്*മെന്റുകളും.

    പേപ്പര്*ബുഷ്* വില്*പ്പനയില്*നിന്നുള്ള ലാഭം നേപ്പാളി സന്ദ്*വ്യവസ്*ഥയ്*ക്കും കരുത്തായി.
    സി.ഇ.ഐ.സി.യുടെ കണക്കനുസരിച്ച്* 2015 ല്* ഗ്രാമീണ നേപ്പാളി കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 27,511 നേപ്പാളി രൂപയായിരുന്നു( ഏകദേശം 17,000 രൂപ). അതില്* വര്*ധനയുണ്ടാക്കാന്* അസംസ്*കൃത പേപ്പര്* കയറ്റുമതി സഹായിച്ചിട്ടുണ്ട്*.

  2. #1402
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കള്ളസിഗററ്റിൽ പുകയുന്നത് 21,000 കോടി



    കൊച്ചി: കള്ളസിഗററ്റിൽ പുകഞ്ഞുതീരുന്നത് രാജ്യത്തിന്റെ 21,000 കോടിയുടെ നികുതിപ്പണം. കള്ളക്കടത്തിലൂടെ വിദേശബ്രാൻഡുകളിലുള്ള സിഗററ്റുകൾ കൂടുതലെത്തുന്ന നാലാമത്തെ ലോകവിപണിയായി ഇന്ത്യമാറി. ഇതിനൊപ്പം ഇന്ത്യൻ സിഗററ്റുകളുടെ അത്യന്തം അപകടകാരികളായ വ്യാജ സിഗററ്റുകളും വിദേശത്തുനിന്നെത്തുന്നു.

    ചൈനയും ബ്രസീലും പാകിസ്താനും കഴിഞ്ഞാൽ കള്ളക്കടത്ത് സിഗററ്റ് ഏറ്റവുംകൂടുതൽ എത്തുന്നത് ഇന്ത്യയിലേക്കാണ്. മ്യാൻമാർ, കംബോഡിയ, ശ്രീലങ്ക, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്കുള്ള സിഗററ്റ് കടത്ത്. കള്ളക്കടത്ത് സിഗററ്റുമൂലം പ്രതിവർഷം 21,000 കോടി രൂപയുടെ നികുതിനഷ്ടം കേന്ദ്രസർക്കാരിനുണ്ടാകുന്നതായി ടുബാക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സിഗററ്റ് വിപണിയുടെ 26.1 ശതമാനംവരും കള്ളക്കടത്തിലെ സിഗററ്റ് വിൽപ്പനയെന്ന്* ഡി.ആർ.ഐ.യും വ്യക്തമാക്കുന്നു.

    ഡി.ആർ.ഐ. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷം മാത്രം പിടികൂടിയ കള്ളക്കടത്ത് സിഗററ്റുകളുടെ എണ്ണം 14 കോടിയാണ്. ഇതിന് 218 കോടി രൂപ വിലമതിക്കും. കള്ളക്കടത്ത് സിഗററ്റിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ കണക്കാണ്.

    ബ്രാൻഡുകൾ

    ഇന്ത്യയിലേക്ക് കള്ളക്കടത്തിലൂടെ ഏറ്റവുമധികമെത്തുന്ന വിദേശ സിഗററ്റ് ബ്രാൻഡുകളിൽ ചിലത്: മാൽബോറോ, ഡേവിഡ് ഓഫ്, ഡൺഹിൽ, മോണ്ട്, എസ്സ്, പീക്കോക്ക്, പാരീസ്, ക്ലാസിക്, മാഞ്ചെസ്റ്റർ.


    കടത്തുവഴികൾ

    കപ്പൽ-വിമാന കാർഗോ, കൂറിയർ, തപാൽ ചരക്കുകൾ, അതിർത്തി ചെക്*പോസ്റ്റുകൾ... കഴിഞ്ഞവർഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് യു.എ.ഇ.യിൽനിന്നുള്ള കണ്ടെയ്*നറിൽനിന്ന്* 17 കോടി രൂപയുടെ കള്ളക്കടത്ത് സിഗററ്റാണ് പിടിച്ചെടുത്തത്.

    ഇ-സിഗരറ്റും

    രാജ്യത്ത് ഉത്പാദനവും വിപണനവും ഇറക്കുമതിയും നിരോധിച്ച അപകടകരമായ ഇ-സിഗററ്റിന്റെ പ്രചാരം വർധിച്ചുവരുന്നതായാണ് ഡി.ആർ.ഐ.യുടെ കണ്ടെത്തൽ. 2021-22ൽ 11,000 ഇ-സിഗററ്റ് പിടികൂടിയ സ്ഥാനത്ത് 2022-23ൽ 3.69 ലക്ഷമാണ് പിടികൂടിയത്.

    കേരളത്തിൽ 3.84 കോടിയുടെ സിഗററ്റ്

    കേരളത്തിൽ 2023-24 സാമ്പത്തികവർഷം കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയത് 3.84 കോടി രൂപയുടെ കള്ളക്കടത്ത് സിഗററ്റാണ്. കൊച്ചിയിൽ കഴിഞ്ഞദിവസംനടന്ന റെയ്ഡിൽ പിടികൂടിയ 21 ലക്ഷം രൂപയുടെ കള്ളക്കടത്ത് ഉൾപ്പെടെയുള്ള കണക്കാണിത്. വാടകവീട്ടിൽനിന്നാണ് ഒരുലക്ഷത്തിലേറെ കള്ളക്കടത്ത് സിഗററ്റ് പിടികൂടിയത്.

    കാരണങ്ങൾ

    ഉയർന്ന നികുതികാരണം വിലകൂടിയത്, പാക്കറ്റുകളിൽ അർബുദരോഗബാധയെക്കുറിച്ചുള്ള സചിത്രമുന്നറിയിപ്പ് തുടങ്ങിയവമൂലം നിയമവിധേയമായി വിപണിയിലെത്തുന്ന സിഗററ്റുകൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാൽ, കള്ളക്കടത്ത് സിഗററ്റ് വിലക്കുറവിൽ ലഭിക്കുന്നു. രോഗബാധയെക്കുറിച്ചുള്ള ചിത്രങ്ങൾ ഇല്ലാത്തതിനാൽ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയും ഉണ്ടാകുന്നു.

  3. #1403
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    ഒടുവിലവര്* ആടുകളോട് യുദ്ധം ചെയ്തു; തോക്കും വേട്ടക്കാരുമെത്തി, പിന്നാലെ ഹോർമോൺ കെണിയും ഹെലികോപ്റ്ററും

    റേഡിയോ കോളര്* ധരിപ്പിച്ച പെണ്*ആടുകളുടെ മേല്* ആണ്*ആടുകളെ ആകര്*ഷിക്കാനുള്ള ഹോര്*മോണ്* പ്രയോഗമാണ് ആദ്യം നടത്തിയത്. ഹോര്*മോണ്* പ്രയോഗത്തിലൂടെയുള്ള ചൂര് തേടിയെത്തുന്ന ആണ്*ആടുകളെ ഓരോന്നായി വെടിവെച്ചിട്ടു. 53,782 ആടുകളെയാണ് ഈ വേട്ടയിലൂടെ കൊന്നൊടുക്കിയത്.



    ടുകളെക്കൊണ്ട് തോറ്റുപോയ ഒരിടമുണ്ട് അങ്ങ് തെക്കേ അമേരിക്കയിൽ. ചാള്*സ് ഡാര്*വിന്റെ പരിണാമ സിദ്ധാന്തത്തിന് വഴിത്തിരിവായ, ഭീമന്* ആമകളുടെയും കടല്* ഇഗ്വാനകളുടെയും സുഖവാസകേന്ദ്രമായ എക്വഡറിലെ ഗാലപഗോസ് ദേശീയോദ്യാനം. അതിഥിയായാണ് ആടുകളാദ്യം അവിടെ എത്തിയത്. പിന്നെ ശല്യക്കാരനും ദ്വീപിലെ ജീവജാലങ്ങളാശ്രയിക്കുന്ന പച്ചപ്പിന്റെ അന്തകരുമായി. പരിസ്ഥിതിക്കു തന്നെ തീരാവെല്ലുവിളിയായി. പൊറുതി മുട്ടിയപ്പോൾ ഗാലപ്പഗോസ് ദേശീയോദ്യാനത്തിലെ സംരക്ഷകർ ഉൻമൂലനമെന്ന കടുത്ത തീരുമാനമെടുത്തു. അതിനായവർ കോടികൾ ചെലവിട്ടു. 'മിഷന്* ഇസബെല്ല'യെന്ന് പേരിട്ട ആ യുദ്ധത്തിന്റെയും ആടുകളുടെ ഉൻമൂലനത്തിന്റെയും കഥയാണ് Beauty & the beasts ഇത്തവണ.

    വിരുന്നുകാരായെത്തി വിനാശം വിതച്ചവർ

    മാന്ത്രികക്കഥകളിലെ ജീവജാലങ്ങളെ പോലെ വിസ്മയകരമായ ജീവിവര്*ഗങ്ങളുടെ ആവാസകേന്ദ്രമാണ് ഗാലപഗോസ് ദേശീയോദ്യാനം. നാനൂറ് കിലോയോളം വരുന്ന ആമകള്*, സ്വൈര്യവിഹാരം നടത്തുന്ന ഭീമന്* കടല്* ഇഗ്വാനകള്*, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികള്*, അതിവിരളമായ സസ്യജാലങ്ങള്* എന്നിവയുടെയെല്ലാം കേന്ദ്രം. ഒപ്പം പരിണാമ സിദ്ധാത്തിന്റെ ഉപജ്ഞാതാവ് ചാള്*സ് ഡാര്*വിന്* തന്റെ ഗവേഷണകാലത്ത് ദിവസമങ്ങളോളം താമസിച്ചയിടം. ഡാര്*വിന്*സ് കോര്*ണര്* എന്ന് വിളിപ്പേരുള്ള വിനോദ സഞ്ചാരകേന്ദ്രം. ഇവിടേക്കായിരുന്നു 1850 മുതല്* 1860 മുതലുള്ള കാലത്ത് യൂറോപ്യന്* കുടിയേറ്റക്കാരുടെയും നാവികരുടെയും നേതൃത്വത്തില്* ആടുകളെയെത്തിച്ചത്. പ്രധാനമായും ഭക്ഷണത്തിനായിട്ടായിരുന്നു ഇവയെ ഉപയോഗിച്ചത്. പക്ഷെ, അതിഥിയായെത്തിയ ഇതേ ആടുകള്* ഒരാവാസ വ്യവസ്ഥയെ ആപ്പാടെ ഇല്ലാതാക്കുന്ന കാഴ്ചയ്ക്ക് പിന്നീട് ഗാലപഗോസ് സാക്ഷിയായി. കൂട്ടത്തോടെയുള്ള അനിയന്ത്രിതമായ മേയല്* സ്വാഭാവിക പുല്*മേടുകളുടെ വളര്*ച്ചയെ പൂര്*ണമായും ഇല്ലാതാക്കി. അങ്ങനെ പച്ചപ്പ് കാണാക്കനിയായി. പച്ചപ്പിന്റെ നാശം അവിടുത്തെ തദ്ദേശജീവികളുടെ നിലനിൽപിനെ ബാധിച്ചു. ഏകദേശം ഒരു ലക്ഷത്തില്* അധികമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ആദ്യമാവുമ്പോഴേക്കും ആടുകളുടെ എണ്ണം. ആടുകളെ ഇരായാക്കുന്ന വന്യജീവികളുടെ എണ്ണക്കുറവായിരുന്നു പെറ്റുപെരുകലിന് കാരണമായത്.



    ആടുകളെ കൊന്നൊടുക്കിയ മിഷന്* ഇസബെല്ല

    സ്വാഭാവിക പച്ചപ്പിന്റേയും കുറ്റിച്ചെടികളുടേയും ബലത്തില്* പ്രകൃതിദുരന്തങ്ങളെയടക്കം അതിജീവിച്ച ഇടമായിരുന്നു ഗാലപഗോസ്. എന്നാൽ, ആടുകളുടെ വരവോടെ മണ്ണൊലിപ്പും അപ്രതീക്ഷിത മണ്ണിടിച്ചിലുമുണ്ടായി. ഇത് അധിനിവേശ സസ്യങ്ങളുടെ വളര്*ച്ചയ്ക്കു കാരണമായി. സ്ഥലത്തെ സ്വാഭാവിക പച്ചപ്പ് ഇല്ലതായതോടെ ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരുപാട് ജീവി വര്*ഗങ്ങളും സൂക്ഷ്മ ജീവികളും ഇല്ലാതായി. ഇത് ഇവയെ ഭക്ഷണമാക്കിയിരുന്ന ഭീമന്* ആമകള്*ക്കും കടല്* ഇഗ്വാനകള്*ക്കും വരെ തിരിച്ചടിയായി. മാത്രമല്ല, ഭക്ഷണത്തിനും വെള്ളത്തിനുമായി തദ്ദേശീയ ജീവിവര്*ഗങ്ങള്*ക്ക് ആടുകളുമായി ഏറ്റുമുണ്ടേണ്ടി വന്നു. ഇത് ഭക്ഷ്യശ്യംഖലയെ അപ്പാടെ ബാധിച്ചു.

    അങ്ങനെയാണ് അധികൃതർ ആടുകളെ കൊന്നൊടുക്കുക എന്ന കടുത്ത തീരുമാനത്തിലേക്കെത്തുന്നത്. ആടുകളടക്കമുള്ള അധനിവേശ മൃഗങ്ങളെ ഉന്മൂലനം ചെയ്യാന്* 1997-ല്* 'മിഷന്* ഇസബെല്ല'യ്ക്ക് ഇക്വഡര്* സര്*ക്കാര്* തുടക്കം കുറിച്ചു. ഇക്വഡര്* പരിസ്ഥിതി മന്ത്രാലായം, ഗാലപഗോസ് നാഷണല്* പാര്*ക്ക് ഡയറക്ടറേറ്റ്, ഗാലപഗോസ് കണ്*സര്*വന്*സി, ചാള്*സ് ഡാര്*വിന്* ഫൗണ്ടേഷന്* എന്നിവരുടേയെല്ലാം നേതൃത്വത്തിലായിരുന്നു പ്രോജക്ട് ഇസബെല്ലയ്ക്ക് തുടക്കം കുറിച്ചത്. 1997 മുതല്* 2006 വരെയുള്ള ഒമ്പത് വര്*ഷത്തോളം പദ്ധതി നീണ്ടുനില്*ക്കുകയും ചെയ്തു. കരയില്*നിന്നുള്ള വേട്ടയാടല്*, ആകാശമാര്*ഗമുള്ള വെടിവെക്കല്*, ആണ്*ആടുകളെ ആകര്*ഷിച്ച് പുറത്തെത്തിക്കാന്* വന്ധ്യംകരണം നടത്തിയ പെണ്*ആടുകളെ റേഡിയോ കോളര്* ധരിപ്പിച്ച് പറഞ്ഞുവിടുന്ന ദൗത്യം, ഫെന്*സിങ്, ആടുകളുടെ വളര്*ച്ച തടയാന്* ചില ഈച്ചകളുടെ ഉപയോഗം ഇങ്ങനെ വിവിധങ്ങളായ പദ്ധതികളായിരുന്നു മുന്നിലുണ്ടായിരുന്നത്. അത് വലിയ തോതില്* വിജയം കാണുകയും ചെയ്തു. 2006 ആവുമ്പോഴേക്കും 250,000 ആടുകളെയാണ് പദ്ധതിയുടെ ഭാഗമായി അധികൃതര്* കൊന്നൊടുക്കിയത്. ഇതോടെ തദ്ദേശീയ ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കാനായി. 2006-ല്* ഗാലപഗോസിനെ ആടില്ലാ ദ്വീപായി പ്രഖ്യാപിക്കുകയും ചെയ്തു



    യൂദാസ് ആടുകൾ |


    • ആടുകളെ വീഴ്ത്തിയ 'യൂദാസ് ഗോട്ട്*സ്'


    ഡാര്*വിന്റെ സന്ദര്*ശനം കൊണ്ടും അത്ഭുതജീവികളുടെ സുഖവാസകേന്ദ്രം കൊണ്ടും പ്രശസ്തമായിരുന്നെങ്കിലും ടൂറിസത്തിന്റെ അതിപ്രസരം കൊണ്ട് ഗാലപഗോസിനും ശ്വാസം മുട്ടിയിരുന്നു. ഇവിടേക്കായിരുന്നു ആടുകളുടെ വരവും വെല്ലുവിളിയും. ആടുകളെ നേരിടാന്* തയ്യാറാക്കിയ പദ്ധതികളില്* ഏറ്റവും ഫലപ്രദം പെണ്*ആടുകളെ ഉപയോഗിച്ചുള്ള ചതിപ്രയോഗമാണ്. ആ ഉപപദ്ധതിക്കവർ പ്രത്യേക പേരുമിട്ടു യൂദാസ് ഗോട്ട്*സ്.

    കരമാര്*ഗവും ആകാശമാര്*ഗവും നടത്തിയ വെടിവെപ്പിലൂടെയായിരുന്നു ഗാലപഗോസിലെ ആടുകളെ പ്രധാനമായും കൊന്നൊടുക്കിയതെങ്കിലും അത് പൂര്*ണതോതില്* ഫലപ്രദമാവില്ലെന്ന് കണ്ടതോടെയാണ് 'യൂദാസ് ഗോട്സ്' പ്രയോഗത്തിലേക്ക് കടന്നത്. വന്ധ്യംകരിച്ച് റേഡിയോ കോളര്* ഘടിപ്പിച്ച പെണ്*ആടുകളെ മറ്റ് ആടുകള്*ക്കൊപ്പം വിടുന്നതായിരുന്നു ഈ ദൗത്യം. ഇവയെ തേടി ബാക്കിയുള്ള ആണ്*ആടുകളെത്തുമെന്നതായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്*.


    റേഡിയോ കോളര്* ധരിപ്പിച്ച പെണ്*ആടുകളുടെ മേല്* ആണ്*ആടുകളെ ആകര്*ഷിക്കാനുള്ള ഹോര്*മോണ്* പ്രയോഗം നടത്തുകയായിരുന്നു ആദ്യം ചെയ്തത്. ഹോര്*മോണ്* പ്രയോഗത്തിലൂടെയുണ്ടാക്കുന്ന ചൂര് തേടിയെത്തുന്ന ആണ്*ആടുകളെ കാത്ത് പുറത്തു നിന്ന ഷൂട്ടര്*മാര്* ഇവയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. അതേസമയം ഈ റേഡിയോ കോളര്* ധരിപ്പിച്ച പെണ്*ആടുകളെ രക്ഷപ്പെടുത്തുകയും ദൗത്യത്തിനായി വീണ്ടും ഉപയോഗിക്കുകയും ചെയ്യും. അത് ആടുകളെ ഉന്*മൂലനം ചെയ്യുന്നതില്* പ്രധാന പങ്കുവഹിച്ചു. ഇതിന് പുറമെ റേഡിയോ കോളറിലൂടെ ആടുകളുടെ വംശവര്*ധന നിരീക്ഷിക്കുന്നതിനും ഒളിച്ചിരിക്കുന്ന ആടുകളെ കണ്ടെത്താനും യൂദാസ് ഗോട്*സിലൂടെ അധികൃതര്*ക്ക് സാധിച്ചു.

    ഗാലപഗോസിലെ സാന്റിയാഗോയില്* മാത്രം 213 യൂദാസ് ആടുകളെയാണ് പദ്ധതിക്കായി ഉപയോഗിച്ചത്. ഇതിലൂടെ 2004 മുതല്* 2005 വരെയുള്ള കാലയളവില്* 1174 ആടുകളെ കൊന്നൊടുക്കാൻ പറ്റിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2005-ല്* സാന്റിയോഗോയെ ആടില്ലാദ്വീപായി പ്രഖ്യാപിച്ചു. ഇസബെല്ല ദ്വീപില്* 770 യൂദാസ് ആടുകളായിരുന്നു ദൗത്യത്തില്*. 2006-ല്* ഇസബല്ലയും ആടില്ലാദ്വീപായി പ്രഖ്യപിക്കപ്പെട്ടു. 2003-ല്* ആണ് പിന്റ ദ്വീപിനെ ആടില്ലാദ്വീപായി പ്രഖ്യാപിച്ചത്.


    ഗാലപഗോസ് ആമ |


    ഉന്മൂലനത്തില്* പങ്കാളികളായ പ്രദേശവാസികള്*

    പ്രൊഫഷണല്* വേട്ടക്കാര്*ക്കൊപ്പം ആടുകളെ ഉന്മൂലനം ചെയ്യാന്* പ്രദേശവാസികളെയും ബന്ധപ്പെട്ടവര്* അനുവദിച്ചിരുന്നു. അങ്ങനെ ഒരിക്കല്* പോലും വേട്ടയ്ക്ക് പോവാത്തവര്* പോലും ആടുകളെ തേടിയെത്തി. ചിലര്* ഒരു ഗെയിം എന്ന രീതിയില്* വേട്ട നടത്തി. നിര്*ദാക്ഷിണ്യം കൊന്നു തള്ളി ഇറച്ചിക്കായും രോമങ്ങള്*ക്കായും തോലുകള്*ക്കായും ഉപയോഗിക്കപ്പെട്ടു. പ്രദേശവാസികള്*ക്ക് വേട്ടയില്* പരിശീലനം നല്*കാന്* പോലും അധികൃതര്* തയ്യാറായി. അങ്ങനെ തോക്കും, വേട്ടനായ്ക്കളും, താല്*ക്കാലിക ജി.പി.എസ്. സംവിധാനവുമെല്ലാമായി നിലയ്ക്കാത്ത വേട്ട നടന്നു. രണ്ട് വര്*ഷത്തോളമാണ് കരയില്* നിന്നുള്ള ആട് വേട്ട നീണ്ട് നിന്നത്. ഇതിലൂടെ 53782 ആടുകളെ കൊന്നൊടുക്കാനായി. രണ്ടാംഘട്ടത്തിലാണ് ആകാശമാര്*ഗം ഹെലികോപറ്ററില്* നിന്നുള്ള വേട്ടയാടല്* നടന്നത്. ഇത് ഏകദേശം മൂന്ന് മാസത്തോളമാണ് നീണ്ട് നിന്നത്. ഇതിനായി പ്രൊഷണല്* വേട്ടക്കാര്* തന്നെ ഗാലപഗോസില്* എത്തി.

    ആടുകളെ പൂര്*ണമായും ഉന്*മൂലനം ചെയ്തതോടെ ഗാലപഗോസിന്റെ തദ്ദേശീയ സസ്യജാലങ്ങളുടെ തിരിച്ചുവരവ് ശാസ്ത്രജ്ഞരില്* പോലും ആശ്ചര്യമുണ്ടാക്കി. ആടുകള്* ഉപേക്ഷിച്ച മരങ്ങളുടെ തളിരില്* നിന്നും പുതിയ ചെടികള്* വളരെ പെട്ടെന്ന് തളിര്*ത്തു വന്നു. തദ്ദേശീയ മുള്*ചെടികള്* പൂര്*വാധികം ശക്തിയോടെ വളര്*ന്നു. ഭക്ഷണവും വെള്ളവും ഉറപ്പായതോടെ ഇവയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മറ്റ് ജീവി വര്*ഗങ്ങളുടേയും എണ്ണം വര്*ധിച്ചു. ഇതോടെ ദ്വീപിലെ മുഴുവന്* ആവാസവ്യവസ്ഥയും പഴയരൂപത്തിലേക്ക് മാറുകയായിരുന്നു. ഗാലപഗോസ് ആമകളുടെ എണ്ണം 3,000-ല്* നിന്ന് 19,000 ആയി ഉയര്*ന്നു. അങ്ങനെ പ്രോജക്ട് ഇസബെല്ല അധിനിവേശ ജീവികള്*ക്കെതിരേയുള്ള ഏറ്റവും വലിയ ഉന്മൂലന പദ്ധതിയായി മാറി.



    ചാൾസ് ഡാർവിൻ |


    • ചാള്*സ് ഡാര്*വിനും ഗാലപ്പഗോസും


    പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്*സ് ഡാര്*വിന്റെ സന്ദര്*ശനത്തോടെയാണ് ഗാലപ്പഗോസ് ലോക ശ്രദ്ധയിലേക്കെത്തുന്നത്. ഒറ്റപ്പെട്ട ദ്വീപ് സമൂഹമെന്ന നിലയില്* ഇവിടേയുള്ള ജീവിവര്*ഗങ്ങളും സസ്യങ്ങളുമെല്ലാം വിചിത്രമായിരുന്നു. ഇതായിരുന്നു ചാള്*സ് ഡാര്*വിനെ ഗാലപ്പഗോസിലേക്ക് ആകര്*ഷിച്ചത്. 1831 മുതല്* അഞ്ചുവര്*ഷത്തോളമാണ് ചാള്*സ് ഡാര്*വിന്* തന്റെ ഗവേഷണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്* കപ്പല്* യാത്ര നടത്തിയത്. ഈ യാത്രയ്ക്കിടെയാണ് ഗാലപ്പഗോസ് ദ്വീപിലുമെത്തുന്നത്. ഇവിടെ അഞ്ചാഴ്ചയോളമാണ് ഡാര്*വിന്* ചെലവഴിച്ചത്. പിന്നീട് പരിണാമ സിദ്ധാന്ത രൂപീകരണത്തില്* ഗാലപ്പഗോസിലെ വിസ്മയകരമായ ജൈവാവസ്ഥയെക്കുറിച്ചുള്ള പഠനം ഡാര്*വിന് ഏറെ നിര്*ണായകമാവുകയും ചെയ്തു. ഒറ്റപ്പെട്ട ദ്വീപ സമൂഹമായതുകൊണ്ടു തന്നെ വിവിധങ്ങളായ സസ്യ ജന്തുജാലങ്ങളുടെ കലവറയായിരുന്നു ഗാലപ്പഗോസ്. ഇവിടെയുള്ള ഭീമന്* ആമകള്*,കടല്* ഇഗ്വാനകള്*, മോക്കിങ് പക്ഷികള്*, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികള്* എന്നിവയുടേയെല്ലാം സ്വഭാവം, രൂപം, വളര്*ച്ച എന്നിവയെക്കുറിച്ചെല്ലാം വിശദമായ പഠനം നടത്താന്* ഡാര്*വിന് കഴിഞ്ഞു. ഗാലപ്പഗോസില്* ഡാര്*വിന്* കണ്ടെത്തിയ പതിനാലു തരം ഫിഞ്ച് പക്ഷികള്*ക്ക് അദ്ദേഹത്തിന്റെ സ്മരണാര്*ഥം പിന്നീട് ഡാര്*വിന്റെ ഫിഞ്ചുകള്* എന്ന വിളിപ്പേര് പോലുമുണ്ടായി.

    1831-ഡിസംബര്* 27 മുതല്* 1836-ഒക്ടോബര്* രണ്ടുവരെയുള്ള തന്റെ സമുദ്രപര്യടനത്തില്* എച്ച്.എം.എസ്. ബീഗിള്* എന്ന ബ്രിട്ടീഷ് കപ്പലില്* ചാള്*സ് ഡാര്*വിന്* 1835 സെപ്റ്റംബര്* 15-നാണ് ഗാലപ്പഗോസില്* എത്തിയത്. അവിടെ കണ്ട ഭീമന്* ആമകളും മറ്റെങ്ങും ഇതുവരെ കാണാത്ത പക്ഷികളും ഗാലപ്പഗോസിനെ വ്യത്യസ്ത ഭൂവിടമായി പരിഗണിക്കാന്* ഡാര്*വിനെ പ്രേരിപ്പിച്ചു. ഇത് പരിണാമ സിദ്ധാന്തത്തെ വലിയരീതിയില്* സ്വാധീനിക്കുകയും ചെയ്തു.


    ഗാലപഗോസ് മറൈൻ ഇഗ്വാന |

    1978-ല്* യുനെസ്*കോ ഗാലപ്പഗോസ് ദ്വീപുകളെ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപുകള്*ക്ക് ചുറ്റുമുള്ള കടലില്* ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്* കഴിയില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലില്* ജീവിക്കുന്ന ഒരേയൊരു ഇഗ്വാനയും ഇവിടെയാണുള്ളത്. ഭീമന്* ആമകള്*ക്കും കടല്* ഇഗ്വാനയ്ക്കും പുറമേ കൗതുകമുണര്*ത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെന്*ഗ്വിനാണ്.

    ഈ ദ്വീപുകളില്* മാത്രം കാണാന്* കഴിയുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമായിരുന്നു 'ഓണ്* ദ ഒറിജിന്* ഓഫ് ദ സ്പിഷീസ് എന്ന പുസ്തകം എഴുതാന്* ഡാര്*വിനെ പ്രേരിപ്പിച്ച സംഗതി. പല ജീവിവര്*ഗങ്ങളും ഭൂമിയിലെ ഇതര ഭാഗങ്ങളിലെ ജീവികളോട് ഏതെങ്കിലും തരത്തില്* ബന്ധപ്പെട്ടതായിരുന്നുവെങ്കിലും ഗാലപ്പഗോസില്* അവ വളരെ വ്യത്യസ്ത രൂപത്തിലും വിചിത്ര സ്വാഭാവത്തിലും കാണപ്പെടുന്നുവെന്ന് ഡാര്*വിന്* വിലയിരുത്തി.

    മനുഷ്യരെ പേടിയില്ലാത്ത പക്ഷികള്*, വലിയ ആമകള്*, വ്യത്യസ്തമായ ചുണ്ടുകളോടുള്ള ഫിഞ്ച് കുരുവികള്* അങ്ങനെ പല തരത്തിലുള്ളവായിരുന്നു അവ . ഒറ്റപ്പെട്ട ഇടങ്ങളില്* ഇത്തരം വിചിത്ര ജീവിവര്*ഗങ്ങള്* എങ്ങനെ രൂപപ്പെട്ടു എന്നായി ഡാര്*വിന്റെ ആലോചന. ആ ചിന്തയില്* നിന്നാണ് അതിജീവനത്തിന്റെ ഭാഗമായി പുതിയ ജീവി വര്*ഗങ്ങള്* തന്നെ ഭൂമിയില്* ഉരുത്തിരിഞ്ഞുവന്നേക്കാം എന്ന ആശയം ഡാര്*വിന്* അവതരിപ്പിച്ചത്. ജീവലോകത്തെ കുറിച്ചുള്ള പഠനത്തിന് ദിശ നല്*കിയ ഡാര്*വിന്റെ പ്രകൃതി നിര്*ധാരണ സിദ്ധാന്തത്തിന്റെ ആരംഭത്തിനും ഈ ദ്വീപും അവിടുത്തെ ജീവജാലങ്ങളുമാണ് വഴിവെച്ചത്. ഡാര്*വിന്റെ സ്മരണാര്*ഥം ചാള്*സ് ഡാര്*വിന്* റിസേര്*ച്ച് സ്റ്റേഷനും ഗാലപ്പഗോസില്* പ്രവര്*ത്തിക്കുന്നുണ്ട്.

  4. #1404
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    ഛിന്നഗ്രഹപതനം യഥാർത്ഥ ഭീഷണി, കൂട്ടവംശനാശത്തിന് അത് കാരണമാവും



    1908 ജൂണ്* 30-ന് റഷ്യയിലെ സൈബീരിയയിലെ തുന്*ഗസ്*ക വനപ്രദേശത്ത് ഒരു വാല്*നക്ഷത്രമോ, ആസ്റ്ററോയിഡോ ഭൗമാന്തരീക്ഷത്തില്* വെച്ച് പൊട്ടിത്തെറിക്കുകയുണ്ടായി.12 മെഗാടണ്* ശക്തിയുള്ള ആ സ്ഫോടനത്തില്* തുന്*ഗസ്*ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റര്* പ്രദേശത്തെ 8 കോടിയോളം മരങ്ങള്* നിലം പതിച്ചു. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരങ്കവും കിലോമീറ്ററുകള്*ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. അത് പോയ വഴിയെല്ലാം ആഘാതം സൃഷ്ടിച്ചു. ഉല്*ക്കാ പതനത്തിന്റെ ആഘാതം എത്രത്തോളമുണ്ടായേക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം.

    ഭൂമിയ്ക്കടുത്ത് നില്*കുന്ന ഛിന്നഗ്രഹം അപ്പോഫിസും സമാനമായ ഭീഷണിയാണ് ഉയര്*ത്തുന്നത്. 370 മീറ്റര്* വ്യാസമുള്ള അപോഫിസ് ദശാബ്ദങ്ങള്*ക്കുള്ളില്* ഭൂമിയില്* പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 2029 ഏപ്രില്* 13 -ന് അപ്പോഫിസ് ഭൂമിക്കരികിലൂടെ കടന്നുപോവും. പിന്നീട് വീണ്ടും 2036-ല്*. ഒരു ഛിന്നഗ്രഹം ഭൂമിയില്* പതിച്ചാല്* അത് ഭൂമിയിലെ സര്*വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് പറയുകയാണ് ഐഎസ്ആര്*ഒ മേധാവി എസ്. സോമനാഥ്. ന്യൂസ് 18 നോടാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

    '70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്* അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്* നമ്മളതിനെ നിസാരമായി കാണുകയാണ്. ലോകത്തിന്റേയും പ്രപഞ്ചത്തിന്റേയും ചരിത്രത്തില്* ഛിന്നഗ്രഹങ്ങള്* ഗ്രഹങ്ങളോട് അടുക്കുന്നതും അതിന്റെ സ്വാധീനവുമെല്ലാം പതിവായി സംഭവിക്കുന്നതാണ്. വ്യാഴത്തില്* ഷൂമേക്കര്* ലെവി എന്ന വാല്*നക്ഷത്രം വന്നിടിക്കുന്നത് ഞാന്* കണ്ടിട്ടുണ്ട്. അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്* നമ്മള്*ക്കെല്ലാം വംശനാശം സംഭവിക്കും.' അദ്ദേഹം പറഞ്ഞു.

    'യഥാര്*ത്ഥമായ സാധ്യതകളാണിവ. നമ്മള്* സ്വയം തയ്യാറാവേണ്ടതുണ്ട്. നമ്മുടെ ഭൂമിക്ക് അത് സംഭവിക്കരുത്. മനുഷ്യ വംശവും എല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കണം. ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാര്*ഗങ്ങള്* സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. ഭൂമിയോടടുക്കുന്ന വസ്തുക്കളെ തിരിച്ചറിയുകയും അവയെ വഴിതിരിച്ചുവിടുകയും വേണം. ചിലപ്പോള്* ആ ശ്രമം പരാജയപ്പെട്ടേക്കാം. അതിനാല്* സാങ്കേതിക വിദ്യ വികസിക്കേണ്ടതുണ്ട്. പ്രവചിക്കാനുള്ള കഴിവുകളും ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഭാരമേറിയ ഉപകരണങ്ങള്* ബഹിരാകാശത്തയക്കാനുള്ള കഴിവുകളും ആര്*ജിക്കണം. നിരീക്ഷണം മെച്ചപ്പെടുത്തണം. രാജ്യങ്ങള്* സംയുക്തമായി ഇതിനായി പ്രവര്*ത്തിക്കണം', സോമനാഥ് പറഞ്ഞു.

  5. #1405
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കണ്ണൂര്* വിമാനത്താവളത്തില്* 'മയിലാട്ടം', വ്യോമഗതാഗതത്തിന് ഭീഷണി; മാറ്റിപ്പാര്*പ്പിക്കാന്* അധികൃതര്*



    മട്ടന്നൂര്*: വിമാനത്താവളത്തില്* ചിറകടിച്ചും പീലിവിടര്*ത്തിയും നിറയുന്ന മയിലുകളെ മാറ്റിപ്പാര്*പ്പിക്കാന്* മന്ത്രിതലയോഗം. കണ്ണൂര്* വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്* ദേശീയപക്ഷിയുടെ ചിറകൊതുക്കാനുള്ള അപൂര്*വമായ യോഗം നടക്കുക.

    റണ്*വേക്ക് സമീപവും മറ്റും കൂട്ടമായെത്തുന്ന മയിലുകള്* വ്യോമഗതാഗതത്തിന് ഭീഷണിയാകുന്നത് തടയാനാണ് നടപടി. കഴിഞ്ഞ ദിവസം വനംമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്*ത്ത യോഗം വിഷയം ചര്*ച്ചചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപത്തെ മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചത്. വെള്ളിയാഴ്ച മന്ത്രി ശശീന്ദ്രന്*, കിയാല്* ഉദ്യോഗസ്ഥര്* ഉള്*പ്പെടെയുള്ളവരുമായി വിഷയം ചര്*ച്ചചെയ്യും. മുന്*കരുതലായാണ് നടപടിയെന്ന് കിയാല്* അധികൃതര്* അറിയിച്ചു.

    മൂര്*ഖന്*പറമ്പില്* 2,500 ഏക്കറിലാണ് കണ്ണൂര്* വിമാനത്താവളം. ഭൂരിഭാഗവും കുറ്റിക്കാടുകളും കുന്നിന്*ചെരിവുകളുമുള്ള പ്രദേശങ്ങളാണ്. ഈ കാടുകളിലുണ്ടായിരുന്ന മയില്*, കുറുനരി, പന്നി തുടങ്ങിയ ജീവികള്* പലപ്പോഴും വിമാനത്താവള പരിസരങ്ങളില്* ഉണ്ടാകാറുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസം റണ്*വേയില്* കുറുക്കനെ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം പ്രദേശത്ത് പുലിയെ കണ്ടതായും സംശയമുണ്ടായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രാത്രി പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. വനം വകുപ്പ് അധികൃതരെത്തി ക്യാമറ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

  6. #1406
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തി


    ഇലുപ്പിലിക്കാട്ട് ജോസിന്റെ കൃഷിയിടത്തിൽനിന്ന്* കണ്ടെത്തിയ പാതാളത്തവള

    തൂക്കുപാലം : കർഷകർക്ക് അദ്ഭുതമായി പാതാളത്തവള. മാവടി സ്വദേശി ഇലുപ്പിലിക്കാട്ട് ജോസിന്റെ കൃഷിയിടത്തിൽനിന്നാണ് വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തിയത്.

    ഏലത്തിന് കുഴിയെടുക്കുന്നതിനിടെയാണ് തവളയെ കണ്ടത്. വർഷത്തിൽ മുഴുവൻ സമയവും മണ്ണിനടിയിൽ ജീവിക്കുന്ന ഇവ പ്രജനന ദിവസത്തിൽ മാത്രമാണ് മണ്ണിനുപുറത്തേക്ക് വരുന്നത്. മഴക്കാലമാവുന്നതോടെ മണ്ണിനുപുറത്തെത്തുന്ന തവളകൾ ജലാശയങ്ങളിൽ മുട്ടയിട്ടതിനുശേഷം തിരികെ മണ്ണിനടിയിലേക്ക് മടങ്ങും. മണ്ണിരയും ചിതലുകളുമാണ് ഭക്ഷണം. മൺവെട്ടിപോലെയുള്ള കൈകാലുകൾ ഉപയോഗിച്ചാണ് ഇവ മണ്ണ് തുരക്കുന്നത്.

    വർഷത്തിൽ ഒരുദിവസം മാത്രം പുറത്തുവരുന്നതുകൊണ്ട് മാവേലി തവളകളെന്നും വിളിക്കാറുണ്ട്. പന്നിയുടേതിന് സമാനമായ മൂക്ക് ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ പന്നിമൂക്കൻ എന്നും അറിയപ്പെടുന്നു. തവളയെ കാണാനായി നിരവധി സന്ദർശകരാണ് ജോസിന്റെ കൃഷിയിടത്തിൽ എത്തുന്നത്.

  7. #1407
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കീടനാശിനികളിൽ നിന്ന് കർഷകർകരെ രക്ഷിക്കാൻ പ്രത്യേക തുണി വികസിപ്പിച്ച് ശാസ്ത്രസംഘം


    കിസാൻ കവച്' തുണിയുമായി ബെംഗളൂരു ഐബ്രിക് ഇൻസ്റ്റെമിലെ ഗവേഷകസംഘം|

    മലപ്പുറം: കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കര്*ഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച് മലയാളികള്* ഉള്*പ്പെട്ട ശാസ്ത്രസംഘം.

    ബെംഗളൂരു ആസ്ഥാനമായ ഇന്*സ്റ്റിറ്റ്യൂട്ട് ഫോര്* സ്റ്റെംസെല്* സയന്*സ് ആന്*ഡ് റീജനറേറ്റീവ് മെഡിസിന്* (ഐബ്രിക് ഇന്*സ്റ്റെം) ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകരാണ് 'കിസാന്* കവച്' എന്നു പേരിട്ട കണ്ടുപിടിത്തത്തിനു പിന്നില്*. ഈ തുണി ധരിച്ചാല്* കീടനാശിനികളെ ശരീരത്തില്* പ്രവേശിക്കുന്നതിനുമുന്*പ് നിര്*വീര്യമാക്കാം.

    ഐബ്രിക് ഇന്*സ്റ്റെമിലെ അസോസിയേറ്റ് പ്രൊഫസര്* ഡോ. പ്രവീണ്*കുമാര്* വെമുലയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷണസംഘത്തിന്റെ തലവന്*. മലയാളികളായ മഹേന്ദ്ര കെ. മോഹന്* (തൃശ്ശൂര്*), തേജ പി.പി. (കണ്ണൂര്*), ഹാദി മുഹമ്മദ് (കോഴിക്കോട്) എന്നിവരും സംഘത്തിലുണ്ട്.

    കീടനാശിനികള്* കാരണം കര്*ഷകര്* ഗുരുതര ആരോഗ്യപ്രശ്നങ്ങള്* അനുഭവിക്കുന്നുണ്ട്. ഛര്*ദ്ദി, ശ്വാസതടസ്സം, വിറയല്*, കാഴ്ചക്കുറവ്, പേശീവേദന, ബലഹീനത എന്നിവ ഇവര്*ക്കിടയില്* വ്യാപകമാണ്. വായും മൂക്കും മറച്ചാലും ചര്*മത്തിലൂടെയും മറ്റും രാസവസ്തുക്കള്* ശരീരത്തില്* കടക്കും. ഈ പ്രതിസന്ധിയില്*നിന്ന് കര്*ഷകരെ രക്ഷിക്കാനാണ് തുണി വികസിപ്പിച്ചത്.

    കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണിയാണ് 'കിസാന്* കവച്'. കുറഞ്ഞത് ഒരുവര്*ഷമെങ്കിലും ഉപയോഗിക്കാനാകും. നിലവില്* സമാനമായ മറ്റൊരു സാങ്കേതികവിദ്യയുമില്ലെന്ന് ഇവര്* പറയുന്നു. 'നേച്ചര്* കമ്യൂണിക്കേഷന്*സ് ജേണലി'ല്* ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ വസ്ത്രംപോലെ ഉപയോഗിക്കാവുന്ന കിസാന്* കവച് അതേ ചെലവില്* കര്*ഷകര്*ക്കു ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗവേഷണത്തില്* സഹകരിച്ച സെപിയോ ഹെല്*ത്ത് ഡയറക്ടര്* ഡോ. ഓംപ്രകാശ് സുന്നപ്പു പറഞ്ഞു.



  8. #1408
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    തലയിൽ കിരീടത്തോടുകൂടി ജനിക്കുന്ന ഒരുതരം പ്രാവുണ്ട്.



    കിരീടമുള്ള പ്രാവ്

    ജനിച്ചതിനുശേഷം കിരീടമണിയുന്നവരാണല്ലോ രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം. എന്നാൽ തലയിൽ കിരീടത്തോടുകൂടി ജനിക്കുന്ന ഒരുതരം പ്രാവുണ്ട്. ഈ പ്രാവാണ് ലോകത്തിലാകെ കണ്ടുവരുന്ന മുന്നൂറോളംതരം പ്രാവുകളിൽ ഏറ്റവും അഴകേറിയതും , വലുപ്പമുള്ളതുമായി കണക്കാക്കപ്പെടുന്നത്. നീല-ചാര നിറത്തോടു കൂടിയ തൂവലുകൾ. മുഖത്തിന് കറുപ്പുനിറം.


    ഈ അപൂർവയിനം പ്രാവിന് ബ്രിട്ടീഷ് രാജകുടുംബത്തിൽ പത്തൊമ്പതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിക്ടോറിയാ രാജ്ഞിയുടെ പേരാണ് (Victoria crowned pigeon) ശാസ്ത്ര ലോകം നല്കിയിരിക്കുന്നത്. ഈ പ്രാവിനെ കണ്ടുവരുന്നത് പാപ്പുവ ന്യൂഗിനി ദീപിലെ ഇടതൂർന്ന വനങ്ങളിലാണ്. ആവാസ വ്യവസ്ഥയുടെ നാശത്താലും, വേട്ടയാടപ്പെടുന്നതിനാലും ഇവയും കടുത്ത വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ്.
    അതിനാൽ വളരെ അപൂർവമായേ ഇപ്പോൾ ഇവയെ കാണാൻ സാധിക്കുകയുള്ളൂ. ഒരു ടർക്കിയുടെ വലുപ്പമുണ്ട് ഈ പ്രാവിന്. ലോകത്തെ ഏറ്റവും വലിയ പ്രാവിനം കൂടിയാണ് ഇവ. കൂടുതൽ സമയവും മരങ്ങളുടെ താഴെയാണ് ഇവ ചെലവഴിക്കുന്നത്. രാത്രികാലങ്ങളിലും മറ്റും സുരക്ഷ ആവശ്യമെന്ന് തോന്നുമ്പോൾ മാത്രമാണ് ഇവ മരങ്ങളിലേക്ക് പറക്കുന്നത്. ചെറിയ ഗ്രൂപ്പുകളായി സഞ്ചരിക്കാനാണ് ഇവ എപ്പോഴും ഇഷ്ടപ്പെടുന്നത്.







  9. #1409
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    How Japan is set to make millions of vending machines obsolete


    Vending Machines Japan

    Millions of vending machines across Japan are set to become obsolete, with the country introducing new yen notes on July 3.

    Vending machine paradise

    Vending machines are ubiquitous in Japan, a part of people’s daily lives. According to Nikkei Compass, a database for industry reports, there are 4.1 million vending machines in Japan. That’s about one for every 31 people, the most vending machines per capita in the world.
    And these machines sell everything under the sun, from beverages and food, to clothing and toys. They can be found in every conceivable location, including train stations, offices, street corners, and even restaurants.

    Small businesses, particularly eateries such as ramen shops use them to process orders. This system helps reduce labour in a country in which the workforce is fast shrinking.

    Cash is king

    Japan is one of the slowest adopters of digital payments.
    According to Japan’s Ministry of Economy, Trade and Industry, cashless payments totalled only 39% of consumption in the country, well below most developed economies in the West, and even its closest neighbour, South Korea, where this share is over 85%.
    There are a number of reasons for Japanese people’s affinity to paper currency. A Statista survey in 2020 found concerns regarding personal information leakage while using cashless methods of payment, fear of credit cards being stolen and misused, and the concern about overspending on credit cards, as key reasons.

    Experts say that at the heart of things is a cultural affinity to cash, which remains unshaken despite the proliferation of digital modes of payment. While some vending machines in Japan do accept cashless payments, a huge number do not.

    Costly currency change

    This is why the issuance of new notes has put many in a pickle. Many of Japan’s existing vending machines will now become obsolete, either having to be replaced completely or requiring serious — and expensive — upgrades.



    A sample of a new 10,000 yen banknote is displayed under a light to demonstrate how it differs from a forgery at the currency museum of the Bank of Japan. According to a report by Fortune magazine, only 30% of machines can currently accept the country’s new notes. In fact, many machines cannot even handle the new 500 yen coins introduced in 2021. According to a report by The New York Times, only about 70% of drink vending machines accepted new 500 yen coins, issued in 2021, in the summer of 2023.

    The cost of upgrading these machines will have to be borne by businesses themselves. The NYT reported that purchasing new machines can cost upto $19,000, a tall ask for small businesses already grappling with high inflation and operating costs.
    This is not the first time that Japan has faced this issue. In 2004, the last time Japan’s bank notes were updated, the demand for new, compatible vending machines was so high that vending machine manufacturers like Glory saw their net income triple.

    Behind Japan’s decision

    Yet, policymakers say that this was a necessary step to prevent counterfeiting. The new notes have advanced security features like three-dimensional portraits of the founders of financial and female education institutions in the country.
    Another rationale behind the decision is to facilitate a cash-infusion into the economy. The introduction of the banknotes is expected to have an impact of more than 1.5 trillion yen on the nation’s economy, pushing up GDP by around a quarter percentage point, Takahide Kiuchi, executive economist at Nomura Research Institute and an ex-Bank of Japan board member, told Fortune.


    ““I hope they [the new notes] will be liked by Japanese people while adding a spark to the economy,” Prime Minister Fumio Kishida said during a ceremony at the Bank of Japan on July 3.
    Lastly, experts believe that the decision could also spark a further adoption of cashless payments, and is a part of the government’s push towards a cashless economy.

  10. #1410
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    'മനുഷ്യൻ എന്ന ഭീകരജീവി'; 80 ശതമാനം ചരിത്രാതീത മൃഗങ്ങളുടെയും വംശനാശത്തിന് കാരണം മനുഷ്യന്*

    1,000 എ ഡിയാകുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന 57 തരം മെഗാഹെർബിവോറുകളില്* അവസാനിച്ചത് വെറും 11 ഇനങ്ങള്* മാത്രമാണ്. അത്രയേറെ ക്രൂരമായിരുന്നു ഹോമോസാപ്പിയന്*സുകളുടെ വേട്ട.




    രിത്രാതീത കാലത്തെ കൂറ്റന്* മൃഗങ്ങളുടെ നാശത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്ന് പഠനം. മനുഷ്യന്*റെ പൂര്*വ്വീകരായിരുന്ന അക്കാലത്തെ ഹോമോസാപ്പിയന്*സിന്*റെ (homo sapiens) അനിയന്ത്രിതമായ വേട്ട മൂലമാണ് മെഗാഹെർബിവോറുകളുടെ (megaherbivores) വംശനാശം സംഭവിച്ചതെന്ന് പുതിയ പഠനം പറയുന്നു. 1,000 കിലോഗ്രാം (2,200 പൗണ്ട്) ഭാരത്തിൽ കൂടുതൽ ഭാരമുള്ള വലിയ സസ്യഭുക്കുകളെയാണ് മെഗാഹെർബിവോറുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇവ ഏതാണ്ട് 30 കോടി വർഷങ്ങൾക്ക് മുമ്പ് ആദ്യകാല പെർമിയനിൽ സിനാപ്സിഡുകളുടെ രൂപത്തിൽ ഭൂമിയില്* രൂപം കൊണ്ടവയാണെന്ന് കരുതപ്പെടുന്നു.
    ഒരു കോടി 40 ലക്ഷം മുതല്* ഒരു കോടി 20 ലക്ഷം വര്*ഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഹോമോസാപ്പിയന്*സിന്*റെ നിരന്തര വേട്ടയെ തുടര്*ന്നാണ് മെഗാഹെർബിവോറുകള്*ക്ക് വംശനാശം സംഭവിച്ചതെന്നും അതല്ലാതെ, ഇതുവരെ കരുതിയ രീതിയില്* കാലാവസ്ഥാ വ്യതിയാനമായിരുന്നില്ല ഇവയുടെ വംശനാശത്തിന് കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ലാറ്റ് - ക്വാട്ടേണറി മെഗാഫൗണ വംശനാശം (late-Quaternary megafauna extinction) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷം വര്*ഷം മുമ്പാണ് ഇത്തരം സംഭവികാസങ്ങളുടെ തുടക്കം.
    അക്കാലത്ത് കൂറ്റന്* ജീവിവര്*ഗങ്ങളായ മാമോത്തുകള്* മഞ്ഞുമൂടിയ സമതലങ്ങളില്* അലഞ്ഞു നടന്നപ്പോള്*, നീണ്ട സേബർ പല്ലുകളുള്ള കടുവകളും ഗ്രൗണ്ട് സ്ലോത്തുകളും സമൃദ്ധമായ കാടുകള്* അടക്കി ഭരിച്ചു. തങ്ങളുടെ കൂട്ടത്തിനും വംശത്തിനും ഇത്തരം ഭീമാകാരമായ ജീവികള്* വെല്ലുവിളികളാണെന്ന് തിരിച്ചറിഞ്ഞ ഹോമോസാപ്പിയന്*സ്, മറ്റ് ജീവി വര്*ഗ്ഗങ്ങളില്* നിന്നും തങ്ങള്*ക്ക് മാത്രം സ്വന്തമായ ബുദ്ധിവികാസം ഉപയോഗിച്ച് നിര്*മ്മിച്ച ആയുധങ്ങള്* ഉപയോഗിച്ച് ഇവയെ വേട്ടയാടാന്* ആരംഭിച്ചു. ഇതിനായി നീണ്ട കുന്തങ്ങളും കല്ലായുധങ്ങളും വ്യാപകമായി നിർമ്മിക്കപ്പെട്ടു. 1,000 എ ഡിയാകുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന 57 തരം മെഗാഹെർബിവോറുകളില്* അവസാനിച്ചത് വെറും 11 ഇനങ്ങള്* മാത്രമാണ്. അത്രയേറെ ക്രൂരമായിരുന്നു ഹോമോസാപ്പിയന്*സുകളുടെ വേട്ട.
    അതിദാരുണമായ ആ വേട്ടയെ അതിജീവിച്ച 139 മെഗാഫൗണ സ്പീഷീസുകളുടെ ഡിഎൻഎ വിശകലനം ചെയ്ത് ഡാനിഷ് പരിസ്ഥിതി ശാസ്ത്രജ്ഞനും ബയോജിയോഗ്രാഫറുമായ ജെൻസ്-ക്രിസ്റ്റ്യൻ സ്വെന്നിംഗ് 2023 ല്* നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്*. ഇദ്ദേഹത്തിന്*റെ പഠനത്തോടെ ഭൂമിയില്* പല പൌരാണിക ജീവികളുടെയും വംശനാശം കാലാവസ്ഥാ വ്യതിയാനം മൂലാണെന്ന പരമ്പരാഗത വിശ്വാസത്തിനാണ് കോട്ടം തട്ടിയത്. ഇതോടെ ഭൂമിയിലെ ജീവജാലങ്ങളുടെ വംശനാശത്തിന് കാലാവസ്ഥയേക്കാള്* മനുഷ്യന്*റെ പൂര്*വ്വീകരുടെ കൈയൊപ്പ് ചാര്*ത്തപ്പെട്ടിട്ടുണ്ടെന്ന സിദ്ധാന്തത്തിന് ഏറെ പ്രചാരം ലഭിച്ചു.


    രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്* ആദിമ മനുഷ്യന്* ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്*


    ഇസ്രായേലിലെ ഗെഷർ ബെനോട്ട് യാക്കോവ് പോലുള്ള പാലിയോലിത്തിക്ക് പുരാവസ്തു കേന്ദ്രങ്ങളില്* നടത്തിയ പഠനം ആന മാംസം അക്കാലത്തെ പ്രധാന മാംസം ആയിരുന്നെന്ന് തെളിയിക്കുന്നു.




    ജിപ്തില്* ബിസി 5,000 -ത്തോടെ തന്നെ മനുഷ്യര്* ആനകളെ വേട്ടയാടിയിരുന്നുവെന്ന് നൈല്* നദീകടത്തില്* നിന്നും കണ്ടെത്തിയ ശിലാ ലിഖിതങ്ങള്* തെളിവ് നല്*കുന്നു. തീര്*ത്തും പ്രാകൃതമായ ആയുധങ്ങളുമായി ഇത്രയും വലിയൊരു ജീവിയെ ഏങ്ങനെ മനുഷ്യന്* വേട്ടയാടി എന്നത് അജ്ഞാതമായിരുന്നു. അതിനും വളരെയേറെ മുമ്പ് തന്നെ ശിലായുഗത്തില്* തന്നെ മനുഷ്യന്* ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളെ ഏങ്ങനെ വേട്ടയാടിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ. പുരാതന കല്ല്ക്കുഴികളുടെയും ആനകളുടെ കുടിയേറ്റ പാതകളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങൾ സൂചിപ്പിക്കുന്ന ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മെയർ ഫിങ്കലും പ്രൊഫസർ റാൻ ബർകായിയുമാണ് പുതിയ കണ്ടെത്തലിന് പിന്നില്*.

    ഹോമോ ഇറക്റ്റസ് എന്ന പുരാതന മനുഷ്യര്* ഏകദേശം രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, പാലിയോലിത്തിക്ക് കാലഘട്ടത്തിൽ, തങ്ങളുടെ ജീവന്* രക്ഷിക്കാനായി മറ്റ് ജീവികളെ വേട്ടയാടാന്* ആരംഭിച്ചു. ഇതിനായി കല്ലായുധങ്ങളെ ആയിരുന്നു പ്രധാനമായും അവര്* ആശ്രയിച്ചിരുന്നത്. വലിയൊരു കൂട്ടം മനുഷ്യരുടെ വിശപ്പ് ദിവസങ്ങളോളം മാറ്റാന്* ആനയുടെ വലിപ്പമുള്ള ശരീരത്തിന് കഴിഞ്ഞിരുന്നു എന്നതിനാല്* ആന വേട്ടയായിരുന്നു അക്കാലത്തെ പ്രധാന വേട്ടയെന്ന് ഗവേഷകര്* പറയുന്നു. ഇസ്രായേലിലെ ഗെഷർ ബെനോട്ട് യാക്കോവ് പോലുള്ള പാലിയോലിത്തിക്ക് പുരാവസ്തു കേന്ദ്രങ്ങളില്* നടത്തിയ പഠനം ആന മാംസം അക്കാലത്തെ പ്രധാന മാംസം ആയിരുന്നെന്ന് തെളിയിക്കുന്നു. ഇസ്രയേലിലെ പുരാതന കല്ല്ക്കുഴികള്* ക്രമരഹിതമല്ലെന്നും ആനകളുടെ കുടിയേറ്റ പാതകൾക്ക് സമീപം തന്ത്രപരമായി സ്ഥാപിക്കപ്പെട്ടവയാണെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു.

    പുരാതന മനുഷ്യർക്ക് മൂന്ന് കാര്യങ്ങൾ ആവശ്യമായിരുന്നു - വെള്ളം, ഭക്ഷണം, കല്ല്. സ്വാഭാവികമായും ഈ ക്വാറികൾ ജലസ്രോതസ്സുകൾക്കും ആനകളുടെ കുടിയേറ്റ പാതകൾക്കും സമീപമായിരുന്നു. ആനയ്ക്ക് ദിവസവും ധാരാളം വെള്ളം വേണമെന്നും (400 ലിറ്റര്*) അതിനാല്* അവയുടെ സഞ്ചാരപാതകള്* ജലസ്രോതസുകളുമായി ചേര്*ന്നാണെന്നും അക്കാലത്തെ മനുഷ്യര്* കണ്ടെത്തി. അവര്* ഇത്തരം ജലസ്രോതസുകളില്* കല്ല് ലഭ്യമായ സ്ഥലങ്ങളില്* തമ്പടിക്കുകയും ആനയെ കൂട്ടം ചേര്*ന്ന് കൊലപ്പെടുത്തിയ ശേഷം ഇത്തരം കല്ല് കുഴികളില്* നിന്നും ധാരാളം കല്ലായുധങ്ങള്* എത്തിച്ച് വളരെ പെട്ടെന്ന് തന്നെ മാംസം വേര്*പെടുത്തിയിരുന്നെന്നും ഗവേഷകര്* പറയുന്നു. ഇത് മദ്ധ്യേഷ്യയില്* മാത്രമല്ല. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ഉടനീളമുള്ള ആനകളുടെ കുടിയേറ്റ പാതകളുടെ സമീപത്തുള്ള പുരാതന കല്ല് കുഴികള്*ക്ക് സമാനമായ പ്രത്യേകതകളുണ്ടെന്നും ഗവേഷകര്* അവകാശപ്പെടുന്നു. ഒപ്പം നിരന്തരമായ വേട്ടയാടല്* കാരണം ശിലായുഗ കാലഘട്ടത്തിലെ ആനകള്*ക്ക് വംശനാശം നേരിട്ടെന്നും ഗവേഷകര്* ചൂണ്ടിക്കാണിക്കുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •