Page 143 of 145 FirstFirst ... 4393133141142143144145 LastLast
Results 1,421 to 1,430 of 1445

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1421
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default


    പകലുകൾക്ക് നീളം കൂടി; കാലാവസ്ഥാ വ്യതിയാനം ഭ്രമണത്തെയും ബാധിക്കുന്നു

    സമുദ്രങ്ങളിലെ ജനനിരപ്പില്* ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്*ധനവാണ് ഇതിന് കാരണമായി ഗവേഷകര്* ചൂണ്ടിക്കാട്ടുന്നത്...



    ഉത്തരധ്രുവത്തിലെയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുരുകുന്നത് സമുദ്രജലം ഉയരുന്നതിനും അതുവഴി കാലാവസ്ഥാ മാറ്റത്തിനും വലിയ തോതില്* കാരണമാകുന്നതായി നമുക്കറിയാം. എന്നാല്*, പകലിന്റെ ദൈര്*ഘ്യം(ലെങ്ത് ഓഫ് ഡേ - LoD) കൂടുന്നതിനും ഈ മഞ്ഞുരുകല്* കാരണമാകുന്നുവെന്ന്* കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്*. യു.എസിലെ ജെറ്റ് പ്രൊപള്*ഷന്* ലബോറട്ടറിയിലെ ഗവേഷകരും സൂറിച്ചിലെ ഇ.ടി.എച്ച്. സര്*കലാശാലയിലെ ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്ത

    പ്രൊസീഡിങ്*സ് ഓഫ് ദി നാഷണല്* അക്കാഡമി ഓഫ് സയന്*സ് (പി.എന്*.എ.എസ്.) ജേര്*ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1900 മുതലുള്ള പകല്* ദൈര്*ഘ്യത്തിന്റെ കണക്കാണ് ഗവേഷകര്* പഠത്തിനായി എടുത്തത്. 20-ാം നൂറ്റാണ്ടുവരെയുള്ള സമയത്ത്, 0.3 മില്ലിസെക്കഡ് മുതല്* 1.0 മില്ലി സെക്കന്*ഡ് വരെ എന്ന കണക്കിലാണ് പകല്* ദൈര്*ഘ്യം കൂടിയിരുന്നത്.

    എന്നാല്*, 2000 മുതല്* 1.33 മില്ലി സെക്കന്*ഡ്*സ് എന്ന നിലയിലാണ് പകല്* ദൈര്*ഘ്യത്തില്* വര്*ധന ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഗവേഷകര്* പറയുന്നു. അതായത്, കഴിഞ്ഞ 100 വര്*ഷങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരുന്നതിനേക്കാള്* വലിയ വര്*ധനവാണ് കഴിഞ്ഞ 20 വര്*ഷത്തില്* ഉണ്ടായിരിക്കുന്നത്. സമുദ്ര ജനനിരപ്പില്* ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്*ധനവാണ് ഇതിന് കാരണമായി ഗവേഷകര്* ചൂണ്ടിക്കാട്ടുന്നത്.

    സമുദ്രജലത്തിലെ വര്*ധന ഭൂമിയുടെ പിണ്ഡത്തിന്റെ (മാസ്സ്) സന്തുലിതാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അനിയന്ത്രിതമായി ഉയരുന്ന ചൂട് മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകളും മറ്റും ഉരുകി ഭൂമധ്യരേഖാ പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് ഭൂമിയുടെ പിണ്ഡത്തില്* ചെലുത്തുന്ന സ്വാധീനം ഭൂമിയുടെ കറക്കത്തിലും പ്രതിഫലിക്കുന്നു.

    അതായത്, ഭൂമിക്ക് ഭാരം സംബന്ധിച്ച സന്തുലിതത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണവേഗം കുറഞ്ഞു. ഭൂമിയുടെ കറക്കത്തില്* വന്ന ഈ വ്യതിയാനമാണ് പകലിന്റെ ദൈര്*ഘ്യം കൂടാന്* കാരണമെന്നാണ് പഠത്തില്* വ്യക്തമാക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗം കുറയുക എന്നാല്* ദിനദൈര്*ഘ്യം കൂടുക എന്നുകൂടിയാണല്ലോ അതിനര്*ത്ഥം.

  2. #1422
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    പെട്രോളിന് ബദൽ? ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് കേരളം; വിഴിഞ്ഞത്തും കൊച്ചിയിലും 72,760 കോടിയുടെ നിക്ഷേപം




    വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാൻ 72,760 കോടിയുടെ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ച് നാലു പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന റിന്യൂ പവർ, ലീപ്പ് എനർജി, എച്ച്.എൽ.സി., എൻഫിനിറ്റി എന്നീ കമ്പനികളാണ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി മുന്നോട്ടുവന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജനും അമോണിയയും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. 25% വരെ മൂലധന സബ്*സിഡി വാഗ്ദാനമുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത ഹൈഡ്രജൻ കരടുനയത്തിൽ ആകൃഷ്ടരായാണ് കമ്പനികൾ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്. ഓരോ പദ്ധതിക്കും 275 കോടി രൂപ സബ്സിഡിയും വൈദ്യുതി ഡ്യൂട്ടിയിൽനിന്ന് 25 വർഷത്തെ ഇളവും ഉൾപ്പെടെയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നയത്തിന് അംഗീകാരം ലഭിച്ചാൽ പദ്ധതിയിൽ തീരുമാനമാകും.

    നാലു പദ്ധതികളാണ് പരിഗണനയിലുള്ളത്. പദ്ധതികൾക്കായി തുറമുഖങ്ങളോട് ചേർന്നുള്ള 30 ഏക്കർ മുതൽ 300 ഏക്കർ വരെ ഭൂമി കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കിഴക്കൻ മേഖലകളിലെ നഷ്ടത്തിലായ തേയില പ്ലാൻ്റേഷൻ ഭൂമി ഇതിനായി വിനിയോഗിക്കാൻ കഴിയുമോയെന്നതും സർക്കാരിൻ്റെ ആലോചനയിലുണ്ട്. എൻഫിനിറ്റി 44,025 കോടിയുടെ നിക്ഷേപനിർദേശമാണ് മുന്നോട്ടുവെച്ചത്. കൊച്ചിയിൽ പദ്ധതിക്കായി 100 ഏക്കർ ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. റിന്യൂ പവർ 26,400 കോടിയുടെ നിക്ഷേപം നടത്തും. പദ്ധതിക്കായി വിഴിഞ്ഞത്ത് 310 ഏക്കർ ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്.എൽ.സി. 8,763 കോടിയുടെ നിക്ഷേപമാകും നടത്തുക. 30-40 ഏക്കറോളം ഭൂമിയും ആവശ്യപ്പെട്ടു. ലീപ്പ് എനർജി 4,511 കോടി രൂപയുടെ നിക്ഷേപം നടത്തും. വിഴിഞ്ഞത്ത് 150 ഏക്കറോളം വരുന്ന ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണഘട്ടത്തിൽ 30,000-ത്തോളവും പ്രവർത്തനഘട്ടത്തിൽ ഏഴായിരത്തോളവും തൊഴിലവസരങ്ങളുമാണ് കമ്പനികളുടെ വാഗ്ദാനം.

    ഹരിത ഇന്ധനമേഖലയ്ക്ക് ഇന്ത്യ കഴിഞ്ഞ കുറച്ചു വ*ർഷങ്ങളായി പ്രാമുഖ്യം നൽകുന്നുണ്ട്. 2022-ലാണ് കാ*ർബൺരഹിത ഇന്ത്യ ലക്ഷ്യംവെച്ച് കേന്ദ്ര സ*ർക്കാർ ഹരിത ഹൈഡ്രജൻ നയം പ്രഖ്യാപിച്ചത്. 2023 ജനുവരിയിൽ 19,744 കോടിയുടെ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകുകയും ചെയ്തു. എന്താണ് ഹരിത ഹൈഡ്രജൻ? ഊ*ർ****ജ ഉപഭോ​ഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുളള ഇന്ത്യയിൽ പെട്രോളിന് ബദലായി ഹരിത ഹൈഡ്രജൻ മാറുമോ? ഹരിത ഹൈഡ്രജൻ ഉത്പാദനത്തിലൂടെ കേരളത്തിനുണ്ടാകുന്ന നേട്ടങ്ങളെന്തൊക്കെയാണ്?

    ഭാവിയുടെ ഊർജസ്രോതസ്

    കാലാവസ്ഥാ വ്യതിയാനത്തിനും ആ​ഗോള താപനത്തിനുമൊക്കെ കാരണമാകുന്ന കാർബൺ ഉദ്ഗമനത്തിന്(carbon emission) തടയിടാനുള്ള ശ്രമത്തിലാണ് ലോകം. ഇതിനായി ലോകരാഷ്ട്രങ്ങൾ കാർബൺ ഉദ്ഗമനത്തിന് വഴിവെക്കുന്ന ഫോസിൽ ഇന്ധന ഉപഭോഗത്തിന് പൂർണവിരാമമിടാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്* പരമാവധി കുറച്ച് നെറ്റ് സീറോ കാര്*ബണ്* എമിഷന്* എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തതും. അതിനാൽ തന്നെ കാർബൺ പുറന്തള്ളുന്ന കൽക്കരി, പ്രകൃതിവാതകം, തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി സൗരോർജം, ജലം, കാറ്റ്, പമ്പ്ഡ് സ്റ്റോറേജ്, ബയോമാസ് എന്നിങ്ങനെ പുനരുപയോഗ യോഗ്യമായ ഊർജസ്രോതസ്സുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ക്ലീൻ എനർജി അഥവാ ശുദ്ധോർജത്തിന് പ്രാധാന്യമേറുന്നു. ഇവിടെയാണ് ഹരിത ഹൈഡ്രജൻ്റെ പ്രസക്തി.



    കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ സഹായമില്ലാതെ പൂർണമായും പുനരുപയോഗ ഊർജത്തെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് 'ഹരിത ഹൈഡ്രജൻ'. ജലതന്മാത്രകളിൽനിന്ന് വിശ്ലേഷണം അഥവാ ഇലക്ട്രോളിസിസ്(electrolysis) എന്ന പ്രക്രിയയിലൂടെയാണ് ഹരിത ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നത്. പുനരുപയോഗ ഊർജങ്ങളിലൂടെ ഉത്പാദനം നടക്കുന്നതുകൊണ്ടാണ് ഹരിത ഹൈഡ്രജൻ എന്ന് വിശേഷിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ അധിഷ്ഠിതമായാണ് ഹരിത ഹൈഡ്രജൻ്റെ നിർമാണം. അതുകൊണ്ടുതന്നെ കാർബൺ ബഹിർഗമനം ഉണ്ടാകുന്നില്ല.

    ഹരിത ഹൈഡ്രജൻ്റെ ഉപഭോഗം ജൈവമണ്ഡലത്തിൻ്റെ ആരോഗ്യവും പുഷ്ടിപ്പെടുത്തുന്നു. ഭാവിയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം പൂർണമായും ഇല്ലാതായി ഹരിത ഹൈഡ്രജൻ പോലെയുള്ള ശുദ്ധോർജം ഗതാഗതം മുതൽ വ്യവസായം വരെയുള്ള മേഖലകളിൽ ഉപയോഗിക്കപ്പെടും. ഭാവിയുടെ ഊർജ സ്രോതസ്സെന്നാണ് ഹരിത ഹൈഡ്രജൻ്റെ വിശേഷണം തന്നെ. മാത്രമല്ല, നിലവിലെ ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം തീർന്നുകൊണ്ടിരിക്കുകയുമാണ്. 2040-ഓടെ തന്നെ ഫോസിൽ ഇന്ധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുമെന്നും പെട്രോളിയം ഉൾപ്പടെയുള്ള ഇന്ധനങ്ങൾ ഇല്ലാതെയാകുമെന്നുമാണ് വിലയിരുത്തൽ. ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിലും ഹരിത ഹൈഡ്രജൻ ഉൾപ്പടെയുള്ള ശുദ്ധോർജ ബദലുകൾ നിർണായകമാണ്.

    പുറന്തള്ളുന്ന കാർബൺ, വലയുന്ന ഭൂമി

    ആ​ഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്നത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് 75% ഹരിത​ഗൃഹ വാതകങ്ങളുടെയും 90% കാ**ർബൺഡൈ ഓക്സൈഡ് ബ​ഹിർ​ഗമനത്തിന്റെയും മൂലകാരണം. ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിനേക്കാൾ വേഗത്തിൽ ലോകം ഇപ്പോൾ ചൂടുപിടിക്കുകയാണ്. കാലക്രമേണ വർദ്ധിക്കുന്ന താപനില കാലാവസ്ഥാ രീതികളെ മാറ്റുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുകയും ചെയ്യും. ഭൂമിയെ വീണ്ടെടുക്കാൻ മുന്നിലുള്ള ഏകവഴി ഹരിത​ഗൃഹ വാതകങ്ങളുടെയും കാ**ർബണിന്റെയും പുറന്തള്ളൽ തടഞ്ഞേ മതിയാകൂ. 2015-ൽ പാരിസിൽ നടന്ന ലോകസമ്മേളനത്തിലാണ് കാലാവസ്ഥാമാറ്റത്തെ തടയാനുള്ള പ്രതിവിധികളെ കുറിച്ച് ലോകരാഷ്ട്രങ്ങൾ ആദ്യമായി ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്. കാ*ർബൺ ഉദ്ഗമനം കുറച്ചുകൊണ്ടുവന്ന് അന്തരീക്ഷ താപനില വർധനയെ 1.5 ​ഡി​ഗ്രിയിൽ പിടിച്ചുനിർത്താനാണ് ശ്രമം. 2050-ഓടെ സീറോ കാർബൺ അഥവാ കാർബൺ ബ​ഹിർ​ഗമനവും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.

    ഫോസിൽ ഇന്ധന ഉപഭോ​ഗം വ്യത്യസ്തമായതുകൊണ്ടു തന്നെ വിവിധ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവും വ്യത്യസ്തമാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കാർബൺ പുറന്തള്ളലിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് പട്ടികയിൽ ആദ്യം. എന്നാൽ, കാലാവസ്ഥാ സംരക്ഷണ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തുണ്ട്. 2070-ഓടെ കാർ**ബൺ ബ​ഹിർ​ഗമനം നെറ്റ് സീറോയിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഹരിത ഹൈഡ്രജനിലേക്ക് മാറുന്നതിനുള്ള ഇടപെടലുകൾക്ക് 17,490 കോടി രൂപ, പൈലറ്റ് പ്രോജക്ടുകൾക്കായി 1,466 കോടി രൂപ, ഗവേഷണ വികസനത്തിന് 400 കോടി രൂപ, മറ്റ് മിഷൻ ഘടകങ്ങൾക്ക് 388 കോടി രൂപ എന്നിങ്ങനെയാകും ഹൈഡ്രജൻ മിഷന് കേന്ദ്രം മാറ്റിവെച്ച 19,744 കോടി രൂപ വിനിയോ​ഗിക്കുക.



    ഹരിത ഹൈഡ്രജൻ കേരളത്തിൽ

    2021-ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പ്രഖ്യാപനം നടത്തുന്നത്. 2023-ൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി കിട്ടി. പദ്ധതിക്കായി 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിച്ചിട്ടുണ്ട്. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കയറ്റുമതി വിപണിയിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും ഉത്പാദന ശേഷി പ്രതിവർഷം 10 ദശലക്ഷം ടൺ ആയി ഉയർത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. 2050 -ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനും 2040-ഓടെ പൂർണമായും പുനരുപയോ​ഗ ഊർജം ഉപഭോ​ഗം നടത്തുന്ന സംസ്ഥാനമായി മാറാനും കേരളം ലക്ഷ്യമിടുന്നു, ഈ ശ്രമത്തിൽ ഹരിത ഹൈഡ്രജൻ നിർണായകമാണ്.

    കേരളത്തെ സംബന്ധിച്ച് നമ്മുടെ ജലാശയങ്ങളിൽ ലവണത്തിന്റെയും മറ്റ മൂലകങ്ങളുടെയും തോത് കുറവായതുകൊണ്ടു തന്നെ ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഉത്പാദന പ്രക്രിയ ലളിതമായതിനാൽ കൂടുതൽ വിദേശകമ്പനികളും ആകൃഷ്ടരായി എത്തിയേക്കാം. പ്രാരംഭഘട്ടത്തിൽ കയറ്റുമതി ലക്ഷ്യം വെച്ചായിരിക്കും ഉത്പാദനം നടക്കുക. പിൽക്കാലത്ത് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ കേരളത്തിൽ തന്നെ ഉപയോ​ഗിക്കുന്നതിലേക്കും എത്തിയേക്കും. കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളായ അനർട്ടും (Agency for New and Renewable Energy Research and Technology, ANERT), എനർജി മാനേജ്മെന്റ് സെന്ററുമാണ് ചുമതലക്കാർ. അനർട്ടിനെ ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾക്കുള്ള നോഡൽ ഏജൻസി ആയി നിയമിച്ചിട്ടുണ്ട്.

    പെട്രോളിന് ബദലാകുമോ?

    പ്രകൃതിവാതകങ്ങൾ, സ്റ്റീൽ, ​ഗ്ലാസ്, സിമന്റ് എന്നിവയുടെ ഉത്പാദനത്തിന് ഹരിത ഹൈഡ്രജൻ നിലവിൽ ഉപയോ​ഗിക്കുന്ന ഹൈഡ്രജന് ബദലാകുമെങ്കിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ​ഗതാ​ഗത മേഖലയിലാകും. കാറുകൾ, ബസുകൾ, ട്രക്കുകൾ, ട്രെയിനുകൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വാഹനങ്ങൾക്ക് സീറോ എമിഷൻ ബദലായി ഹരിത ഹൈഡ്രജൻ ഇന്ധനം ഉപയോ​ഗിക്കപ്പെടും. ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന കാറുകൾ ലോകത്ത് പലയിടത്തും ഇറങ്ങി കഴിഞ്ഞു. ജപ്പാൻ, ജർമ്മനി, യു.എസ്. തുടങ്ങിയ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന പൊതു സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറിൽ നിറയ്ക്കാൻ കഴിയും.


    ഇന്ത്യയിൽ ഹരിത ഹൈഡ്രജൻ വക്താവായ കേന്ദ്രമന്ത്രി നിതിൻ ​ഗ​ഡ്കരി പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രജൻ കാറിൽ പാർലമെന്റിൽ വന്നിറങ്ങുന്നു.

    ഹരിത ഹൈഡ്രജനെ കുറിച്ചുള്ള കൂടുതൽ ആധികാരികമായ വിവരങ്ങൾ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. സി. ജോർജ് തോമസ് വിശദീകരിക്കുന്നു:

    പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന രാസമൂലകമാണ് ഹൈഡ്രജൻ, ഏതാണ്ട് 75%. ജലത്തിലും സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലും ധാരാളം ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു. ജീവജാലങ്ങളിലെ മിക്കവാറും എല്ലാ തന്മാത്രകളിലും സംയുക്തങ്ങളുടെ ഭാഗമായി ഹൈഡ്രജൻ ഉണ്ടെങ്കിലും, ഒരു ശുദ്ധ വാതകമെന്ന നിലയിൽ വളരെ വിരളമായേ കാണൂ, ദശലക്ഷത്തിൽ ഒരു ഭാഗത്തിനും താഴെ. പ്രകൃതിവാതകം എന്നറിയപ്പെടുന്ന മീഥെയിന്റെ ശുദ്ധമായ ബദലാണ് ഹൈഡ്രജൻ. ദൈനംദിന ജീവിതത്തിൽ നാം ഉപയോ​ഗിക്കുന്ന പല വസ്തുക്കളുടെയും നിർമാണത്തിന് ഹൈഡ്രജൻ ആവശ്യവുമാണ്. വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങൾ അടിസ്ഥാനമാക്കി കുറഞ്ഞത് ഏഴു തരമായി തരം തിരിക്കാം. വൈറ്റ് ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, ടർക്കോയ്സ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ . ഇവയിൽ ഏറ്റവും ശുദ്ധമായതാണ് ഹരിത ഹൈഡ്രജൻ.

    പ്രകൃതി വാതകം, എൽ.പി.ജി., അല്ലെങ്കിൽ നാഫ്ത തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ നീരാവി പരിഷ്കരണത്തിലൂടെയാണ് ഗ്രേ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഈ പ്രക്രിയയിൽ ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് കലരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ കൂടുതലും ഈ വിഭാഗത്തിൽ പെടുന്നതാണ്. പുനരുപയോഗിക്കാവുന്ന ഊർജം- ഉദാഹരണത്തിന് സൗരോർജ്ജം, കാറ്റ്. ജലവൈദ്യതി ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴി ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജൻ. ഇതാണ് ദേശീയ ഹൈഡ്രജൻ മിഷൻ ഉന്നം വെക്കുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ് എന്നതിനാൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പോകുന്നില്ല. പലതരത്തിൽ ഹൈഡ്രജൻ ഉണ്ടാക്കാമെന്നത് കൊണ്ട് ‘ഗ്രീൻ ഹൈഡ്രജൻ’ എന്നു വിളിക്കുന്നതിനുള്ള നിബന്ധനകൾ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതനുസരിച്ച്, പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഒരു കിലോഗ്രാം ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ ജലശുദ്ധീകരണം, വൈദ്യുതവിശ്ലേഷണം, വാതക ശുദ്ധീകരണം, ഉണക്കൽ, ഹൈഡ്രജന്റെ കംപ്രഷൻ തുടങ്ങിയ മുഴുവൻ പ്രക്രിയകളിലും കൂടി 2 കിലോ ഗ്രാമിൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുവാൻ പാടില്ല എന്നാണ് നിബന്ധന*.

    നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് ഗ്രീൻ ഹൈഡ്രജൻ. ഉത്പാദനം ചെലവേറിയതാണ്. പക്ഷേ, സൗരോർജത്തിന് വില കുറയുന്നതുപോലെ, ഗ്രീൻ ഹൈഡ്രജൻ സാധാരണമാകുന്നതോടെ അവയുടെ വിലയും കുറയും. നിലവിലെ സാഹചര്യത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന് കിലോ​ഗ്രാമിന് 300 രൂപയെങ്കിലും വരും. 2030-ഓടെ ഇത് 100 രൂപയിലേക്ക് കൊണ്ടുവരാനാണ് നോക്കുന്നത്.

    പെട്രോളിയം ശുദ്ധീകരണം, രാസവളങ്ങൾക്കുള്ള അമോണിയ നിർമ്മാണം, മെഥനോൾ ഉൽപ്പാദനം, ലോഹങ്ങളുടെ സംസ്കരണം, ഉൽപ്പാദനം തുടങ്ങി വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 5.0 ദശലക്ഷം ടൺ ഹൈഡ്രജൻ ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഈ ഹൈഡ്രജന്റെ ഭൂരിഭാഗവും ഫോസിൽ ഇന്ധനങ്ങളായ പ്രകൃതി വാതകം, നാഫ്ത മുതലായവയുടെ നീരാവി നവീകരണ പ്രക്രിയയിലൂടെയാണ് ലഭിക്കുന്നത് ഇത് ​ഗ്രേ ഹൈഡ്രജനാണ്. 5.0 ദശലക്ഷം ടൺ ഗ്രേ ഹൈഡ്രജനിൽ 99 ശതമാനവും പെട്രോളിയം ശുദ്ധീകരണത്തിലും രാസവളങ്ങൾക്കുള്ള അമോണിയ നിർമ്മാണത്തിലും ഉപയോഗിക്കുന്നവയാണ്. പെട്രോളിയം ശുദ്ധീകരണത്തിൽ ഹൈഡ്രജൻ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ധനങ്ങളിലെ സൾഫറിന്റെ അളവ് കുറയ്ക്കുന്നതിനാണ് (ഡീസൾഫറൈസേഷൻ). ഇവിടെ ഗ്രേ ഹൈഡ്രജനെ മാറ്റി ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നത് കാർബൺ ബ​ഹിർ​ഗമനം കുറയ്ക്കാൻ സഹായിക്കുന്നു.

    റോഡ്, എയർ, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദൽ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ. സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ​ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളിൽ ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചുണ്ട്. ഇന്ധനം നിറയ്ക്കാനുള്ള സമയവും കുറച്ച് മതി. ഇത് ദീർഘദൂര ഗതാഗതത്തിനും ഹെവി-ഡ്യൂട്ടി ആപ്ലിക്കേഷനുകൾക്കും അനുയോജ്യമാക്കുന്നു. സാധാരണ ഇലക്ട്രിക് ബാറ്ററികൾ വീണ്ടും ചാർജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരും. അല്ലെങ്കിൽ ചാർജുള്ള മറ്റൊരു ബാറ്ററി പകരം ഫിറ്റു ചെയ്യണം. അതേസമയം,​ ടാങ്കിലെ ഹൈഡ്രജൻ തീർന്നാൽ വീണ്ടും നിറയ്ക്കാൻ ഏതാനും മിനിട്ടുകൾ മതി. ഇങ്ങനെ ഹൈഡ്രജൻ നിറയ്ക്കാനുള്ള സ്റ്റേഷനുകൾ ആവശ്യത്തിന് വേണമെന്നു മാത്രം. ലോകമെമ്പാടുമുള്ള പല നഗരങ്ങളും അവരുടെ പൊതുഗതാഗത വാഹനങ്ങളുടെ ഭാഗമായി ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഒരു പ്രായോഗിക ബദലായി മാറണമെങ്കിൽ ആവശ്യത്തിനുള്ള അളവിൽ, കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പരീക്ഷണങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്യേണ്ടി വരും.

  3. #1423
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    ഇന്ത്യൻ ചെമ്മീനും കടലാമകളുടെ കൊടുംചതിയും; കയറ്റുമതിയിൽ കാലിടറി മത്സ്യമേഖല



    ചെമ്മീന്* തുള്ളിയാല്* മുട്ടോളം. പിന്നേം തുള്ളിയാല്* ചട്ടീല് എന്ന പഴഞ്ചൊല്ല് സ്വന്തം കാര്യത്തില്* അറംപറ്റിപ്പോയിരിക്കുന്നു ഇന്ത്യന്* കടല്*ച്ചെമ്മീനുകള്*ക്ക്. അമേരിക്ക നോ പറഞ്ഞതോടെ കയറ്റിയയക്കല്* നിലച്ച് ട്രോളിങ് കാലത്തും നമ്മുടെ മത്സ്യക്കടകളില്* നിറഞ്ഞിരിക്കുന്നുണ്ട് നല്ല സുന്ദരന്* ചെമ്മീനുകള്* പഴയ പ്രതാപമൊന്നുമില്ലാതെ. ഒരിക്കല്* കിലോയ്ക്ക് മുന്നൂറ് രൂപവരെ വിലയുണ്ടായിരുന്നവ ചില ദിവസങ്ങളില്* നൂറിനും നൂറ്റിയമ്പതിനും വരെ കിട്ടുന്നു. ഇതെന്ത് മറിമായമെന്ന് ചിന്തിക്കുന്നവര്*ക്ക് മുന്നിലേക്കാണ് ഇന്ത്യന്* കടല്*ച്ചെമ്മീന്* വിപണി നേരിടുന്ന എക്കാലത്തേയും വലിയ പ്രതിസന്ധി ചര്*ച്ചയാവുന്നത്.

    ഇന്ത്യന്* കടല്* ചെമ്മീനിന്റെ പ്രധാന ആവശ്യക്കാരായിരുന്ന അമേരിക്ക കടലാമ സംരക്ഷണത്തിന്റെ പേരില്* ഇറക്കുമതിക്ക് നിരോധനമേര്*പ്പെടുത്തിയതാണ് പ്രശ്നത്തിന് തുടക്കം. ഇതോടെ ഇക്കാലമത്രയും വിപണിയില്* മുന്നില്* നിന്നവന്* ഇന്ന് ആര്*ക്കും വേണ്ടാത്താവനായിപ്പോലും കടകളില്* അവശേഷിക്കുന്നു. ചെമ്മീനുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലകളിലുള്ളവര്* പലരും ജോലിയുപേക്ഷിച്ചു, ചില പ്രധാന കയറ്റുമതി കേന്ദ്രങ്ങള്* അടച്ചൂപൂട്ടുകയും ചെയ്തു. ചെമ്മീന്* കയറ്റുമതിയില്* ലോകത്ത് തന്നെ ഏറ്റവും മുന്*പന്തിയില്* നിന്നിരുന്നവരാണ് ഇന്ന് പരിഹാരം കാണാനാവാത്ത പ്രശ്നത്തിലേക്കെത്തിയിരിക്കുന്നതെന്നത് യാഥാര്*ഥ്യം. എന്താണ് കടലാമകളും ഇന്ത്യന് ചെമ്മീനും തമ്മിലുള്ള ബന്ധം, പരിശോധിക്കാം.


    ഒലീവ് റെഡ്*ലി വിഭാഗത്തില്*പ്പെടുന്ന കടലാമ മുട്ടയിടുന്നു |

    കടലാമയും കടല്*ച്ചെമ്മീനും

    2019-മുതലാണ് പ്രധാനമായും കടലാമ സംരക്ഷണത്തിന്റെ പേരില്* അമേരിക്ക ഇന്ത്യയില്* നിന്നുള്ള കടല്*ച്ചെമ്മീന്* കയറ്റുമതി നിര്*ത്തിയത്. കടലാമയെ സംരക്ഷിക്കാന്* അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെഡ്് (ടെര്*ട്ടില്* എക്സ്*ക്ലൂഡര്* ഡിവൈസ്) ഇന്ത്യ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ടെഡില്ലാതെയുള്ള ചെമ്മീന്*പിടിത്തം വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് അമേരിക്ക വിലയിരുത്തി. ചെമ്മീനുകളെ പിടിക്കാനായി ഉപയോഗിക്കുന്ന വലകളില്* ഘടിപ്പിക്കുന്ന മെറ്റല്* ഉപകരണമാണ് ടെഡ്. മത്സ്യബന്ധനത്തിനിടെ ആമകള്* വലയിലേക്ക് കയറിയാല്* ഇതിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴി ടെഡ് കാണിച്ചുകൊടുക്കും. അത് വഴി ഇവയ്ക്ക് നീന്തി രക്ഷപ്പെടാനും കഴിയും.

    ടെഡ് നടപ്പിലാക്കുന്നത് വഴി ചെമ്മീന്*വലയില്* കുടുങ്ങി ജീവന്* നഷ്ടപ്പെടുകയും പരിക്കേല്*ക്കുകയും ചെയ്യുന്ന കടലാമകളുടെ എണ്ണത്തില്* ക്രമാതീതമായ കുറവുവരുത്താന്* കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. അമേരിക്കയും ലോകവ്യാപാര സംഘടനയുമെല്ലാം ടെഡിന്റെ ഉപയോഗം കൂടുതല്* നിര്*ബന്ധമാക്കിയതോടെയാണ് കയറ്റുമതിക്ക് പൂര്*ണ നിരോധനമുണ്ടായിരിക്കുന്നത്. നിരോധനം അഞ്ച് വര്*ഷം പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന് പറഞ്ഞ് മത്സ്യത്തൊഴിലാളികള്* ഒന്നടങ്കം പ്രതിഷേധിക്കാന്* തുടങ്ങിയതോടെ വിഷയം കൂടുതല്* ചര്*ച്ചയാവുകയും ചെയ്തു.

    ടെഡ് ഘടിപ്പിച്ചാല്* പിടികൂടുന്ന ചെമ്മീനിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നില്*ക്കുന്നവര്* ചൂണ്ടിക്കാട്ടുന്നത്. എങ്കിലും കര്*ശന നിര്*ദേശത്തെ തുടര്*ന്ന് മത്സ്യത്തൊഴിലാളികള്* ടെഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നിരോധനം. 2019ല്* ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുമ്പോള്* സമുദ്രോല്*പ്പന കയറ്റുമതിയില്* വര്*ഷത്തില്* 2500 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാവുന്നത്. 6700 കോടി രൂപയുടെ മത്സ്യക്കയറ്റുമതിയാണ് വര്*ഷാവര്*ഷം രാജ്യത്ത് നടക്കുന്നത്. ഇതില്* 2500 കോടിരൂപയോളം കടല്*ചെമ്മീന്* കയറ്റുമതിയാണ്.

    നിരോധനത്തിന്റെ ചുവട് പിടിച്ച് ചെമ്മീന്* ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്* യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്* 41 ശതമാനത്തോളം വില കുറച്ചാണ് ഇപ്പോള്* ഇന്ത്യന്* ചെമ്മീനെടുക്കുന്നത്. ഇതോടെ അടുത്തിടെ 200 രൂപ വരെ ലഭിച്ചിരുന്ന പൂവാലന്* ചെമ്മീനിന് ഇപ്പോള്* വില കുറഞ്ഞ് 80 രൂപയോളമായി. കാര, നാരന്*, തെള്ളി തുടങ്ങിയ ഇനങ്ങള്*ക്കും കുത്തനെ വിലകുറഞ്ഞു. ചെറിയ ചെമ്മീനുകള്*ക്ക് ആവശ്യക്കാര്* പോലുമില്ലാതായി. ഒരുവര്*ഷം അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനമാണ് ഇന്ത്യയില്* നിന്നുള്ളത്. ഇതില്* നിന്നുതെന്ന 60 ശതമാനത്തോളം കേരളത്തില്* നിന്നാണ്. അതുകൊണ്ടു തന്നെ നിരവധി തൊഴിലാളികളായിരുന്നു സംസ്*കരണശാലകളിലും മറ്റുമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കുന്നത്. ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലുമാണിപ്പോള്*. ഇത് അമേരിക്കന്* നിരോധനം എത്രത്തോളം ഭീകരമാണ് കേരളത്തെ ബാധിക്കുന്നത് എന്നതിന് തെളിവാണ്.


    ചെമ്മീന്* സംസ്*കരണ ശാലയില്* ജോലി ചെയ്യുന്ന സ്ത്രീകള്* |

    ചെലവ് താങ്ങാന്* കഴിയില്ലെന്ന് തൊഴിലാളികള്*

    വലയില്* കുടുങ്ങുന്ന കടലാമകളെ രക്ഷിക്കുന്ന ഉപകരണമായ ടര്*ട്ടില്* എക്സ്*ക്ലൂഡര്* ഡിവൈസ് (ടെഡ്) വലകളില്* ഘടിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ടെഡിന് 25,000 രൂപയെങ്കിലുമാകും. മീന്*കുറവ്, മീന്*പിടിത്ത ദിനങ്ങള്* കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുള്ള മത്സ്യമേഖലയ്ക്ക് ഇതിനുള്ള ചെലവുകൂടി താങ്ങാന്* കഴിയില്ലെന്നാണ് ബോട്ടുടമകളുടെ നിലപാട്.

    കേരളത്തിലെ മീന്*പിടിത്തത്തിനിടെ കടലാമകള്* വലയില്*ക്കയറുന്നത് അപൂര്*വമാണെന്ന് മത്സ്യത്തൊഴിലാളികള്* വ്യക്തമാക്കുന്നത്. ഒഡിഷ തീരത്താണ് കടലാമ കൂടുതലുള്ളത്. അവിടെയും അവയുടെ പ്രജനനകാലത്ത് ട്രോളിങ് നിരോധനമുണ്ട്. കേരളത്തിലെ മത്സ്യോത്പാദനഘട്ടത്തിലൊരിക്കല്* പോലും കടലാമ വലയില്* കയറിയതായി റിപ്പോര്*ട്ടില്ലെന്ന് ഐക്യകേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്*സ് ജോര്*ജ് വ്യക്തമാക്കുന്നു. അമേരിക്കയിലെ ചെമ്മീന്* ഉത്പാദകരുടെ സംഘടനയായ സതേണ്* ഷ്രിംപ് അലയന്*സിന്റെ താത്പര്യമാണ് ഇത്തരം നിരോധനങ്ങള്*ക്കു പിന്നില്*. നിരോധനത്തെ തുടര്*ന്ന് കൊച്ചിന്* ഫ്രോസണ്* പോലുള്ള ചില സ്ഥാപനങ്ങള്* അടച്ചൂപൂട്ടി. മറ്റ് പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും ചാള്*സ് ജോര്*ജ് ചൂണ്ടിക്കാണിക്കുന്നു.

    ടെഡ് വിഷയം ഉയര്*ന്ന് വന്നപ്പോള്* ഇത് പരിശോധിക്കുവാന്* ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്*.ഐ (CMFRI) മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പശ്ചിമ ഇന്ത്യയിലും ബംഗാള്* ഉള്*ക്കടലില്* പെടുന്ന പൂര്*വ ഇന്ത്യയിലുമുള്ള 221 സാംപ്ലിങ് കേന്ദ്രങ്ങളില്* ഇവരുടെ 100 ജീവനക്കാര്* പരിശോധനയും നടത്തി. ഒമ്പത് തീര സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 46 ജില്ലകളിലാണ് പരിശോധന നടത്തപ്പെട്ടത്. വനം വകുപ്പിന്റേയും വേള്*ഡ് വൈല്*ഡ് ഫണ്ടിന്റേയും സ്ഥിതി വിവരക്കണക്കുകളും പരിശോധിച്ചു.


    ചാലിയത്തെ ചെമ്മീന്* ചാകര

    ഗുജറാത്ത് മുതല്* കേരളംവരേയുള്ള അഞ്ച് പശ്ചിമ തീര സംസ്ഥാനങ്ങളില്* നാമമാത്രമാണ് വലകളില്* കടലാമ കുടുങ്ങുന്നതെന്നാണ് അവര്* കണ്ടെത്തിയത്. അതേമസയം ആന്ധ്ര, തമിഴ്നാട്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്* ഒലീവ് റിഡ്​ലി, ഗ്രീന്* ടര്*ട്ടില്* തുടങ്ങിയ ആമകള്* ധാരാളമുണ്ടെന്ന് കണ്ടെത്തി. ഒഡിഷയിലെ ഗഞ്ചാം, കേന്ദ്രപ്പാറ തുടങ്ങിയ സ്ഥലങ്ങളില്* ഇവ വ്യാപകമാണ്. ഒഡിഷയിലെ റിഷികൂല്യപോലുള്ള നദീ മുഖങ്ങളില്* ഒരു ലക്ഷത്തോളം കടലാമകള്* മുട്ടയിടാനെത്താറുണ്ട്. അങ്ങനെ പശ്ചിമേന്ത്യന്* തീരത്ത് ടെഡ് നിര്*ബന്ധമാക്കേണ്ടതില്ല എന്ന് കണക്കുകള്* നിരത്തി അവര്* റിപ്പോര്*ട്ട് ചെയ്തു. ഈ റിപ്പോര്*ട്ട് മുന്നില്* വെച്ചുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാന്* കേന്ദ്രസര്*ക്കാരും സമുദ്രക്കയറ്റുമതി വികസന ഏജന്*സിയും പരാജയപ്പെട്ടിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നു.

    കയറ്റുമതിചെയ്യുന്ന ചെമ്മീനുകളെ പിടിച്ചെടുത്തത് ടെഡ് ഘടിപ്പിച്ചുള്ള വല ഉപയോഗിച്ചാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദ യു.എസ് നാഷണല്* ഓഷ്യാനിക് ആന്*ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്* (എന്*.ഒ.എ.എ) പരിശോധന നടത്തുകയും ഇന്ത്യന്* മീന്* പിടിത്ത ബോട്ടുകള്* ടെഡ് ഘടിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയത്. തുടര്*ന്ന് നിരോധനമേര്*പ്പെടുത്തുകയും ചെയ്തു. 2019 ലെ ചെമ്മീന്* കയറ്റുമതി നിരോധനം വരേയുള്ള അഞ്ച് വര്*ഷം വരുമാനം ഇപ്രകാരമായിരുന്നു. തുക കോടിയില്*. 2015-1630420.83, 2016-1737870.90, 2017-1845106.89, 2018-1946589.37, 2019-2046446.85 എന്നിങ്ങനെയാണ്.

    വലയില്* കയറുന്ന കടലാമകളെ പുറന്തള്ളാനുള്ള യന്ത്രം കേരളം വികസിപ്പിച്ചിരുന്നുവെങ്കിലും ആദ്യം അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്* പരിഷ്*കരിച്ച ടെഡ് ഉപയോഗിച്ചുള്ള പരിശോധന വിജയിക്കുകയും ചെയ്തു. ഇതോടെ പ്രതീക്ഷയിലാണ് കേരളം. മറൈന്* പ്രോഡക്ട്സ് എക്സ്പോര്*ട്സ് ഡവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) യാണ് ടെഡ് വികസിപ്പിച്ചത്. എന്നാല്*, ടെഡുവഴി ആമയെ പുറന്തള്ളുമ്പോള്* 30 ശതമാനം മത്സ്യം നഷ്ടമാകുമെന്നാണ് തൊഴിലാളികള്* ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, നഷ്ടം അഞ്ച് ശതമാനമേ ഉണ്ടാകൂവെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്* പറയുന്നത്.


    തീരത്ത് മുട്ടയിട്ട ഒലീവ് റെഡ്*ലി കടലാമയും മുട്ടകളും |

    ചുവപ്പുപട്ടികയില്* പെട്ട കടലാമകള്*

    ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* ഓഫ് നേച്ചർ (ഐ.യു.സി.എന്*) റിപ്പോര്*ട്ട് പ്രാകരം ആകെയുള്ള ഏഴ് കടലാമ വിഭാഗങ്ങളില്* ആറെണ്ണവും വംശനാശ ഭീഷണയിലാണ്. ഇവയില്* ലതര്*ബാക്ക് സീ ടര്*ട്ടില്*, ഒലീവ് റിഡ്​ലി സീ ടര്*ട്ടില്*, ലോഗര്*ഹെഡ് സീ ടര്*ട്ടില്*-എന്നിവ വള്*നറബിള്* വിഭാഗത്തിലാണ്. ഗ്രീന്* സീ ടര്*ട്ടില്*, കെംപ്സ് റിഡ്ലി സീ ടര്*ട്ടില്*, ഹോക്സ്ബില്* സീ ടര്*ട്ടില്*, എന്നിവയാണ് വംശനാശ ഭീഷണയില്* ഉള്*പ്പെടുന്നത്. ഫ്ലാറ്റ്ബാക്ക് സീ ടര്*ട്ടിലിനെ കുറിച്ച് കൃത്യമായ കണക്ക് ലഭിച്ചിട്ടുമില്ല.

    ആവാസ വ്യവസ്ഥയുടെ നാശമാണ് പ്രധാന തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മത്സ്യബന്ധന വലകളില്* കുടുങ്ങി ജീവന്* നഷ്ടപ്പെടുന്നതും ഏറെയാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാവുമ്പോള്* അമിത മത്സ്യബന്ധനത്തിന് പുറമെ ഇറച്ചിക്കും മുട്ടയ്ക്കുമായി ഇവയെ വേട്ടയാടുന്ന പ്രവണതയും വംശനാശത്തിന് കാരണമാവുന്നതായി ഐ.യു.സി.എന്* ചൂണ്ടിക്കാട്ടുന്നുണ്ട്.

    സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്* നിര്*ണായക പങ്ക് വഹിക്കുന്നവരാണ് കടലാമകള്*. മുട്ടയിടുന്നതിനും മറ്റുമായി കടലില്* നിന്നും കരയിലേക്കും കരയില്* നിന്നും കടലിലേക്കുമുള്ള യാത്രയിലൂടെ പോഷകങ്ങളുടെ കൈമാറ്റം നടത്തലും കടലാമകളുടെ പ്രധാന ജോലിയാണ്. സമുദ്രാരോഗ്യത്തിന്റെ സൂചകങ്ങളായും കടലാമകള്* അറിയപ്പെടുന്നുണ്ട്. ഇവയുടെ എണ്ണങ്ങളിലുള്ള വ്യത്യാസം കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന സൂചനയായും മാറാറുണ്ട്.


    കടലാമകുട്ടികള്* ഹാച്ചറിയില്* നിന്നു കടലിലേക്കുള്ള യാത്രയില്* കാസര്*ക്കോട് കവുഗോലി ബീച്ചില്* നിന്നുള്ള കാഴ്ച |

    സസ്തനികളുടെ പേരിലും നിരോധനം?

    കടലാമ സംരക്ഷണത്തിന്റെ പേരില്* ഇന്ത്യയില്* നിന്നുള്ള ചെമ്മീന്* ഇറക്കുമതി ചെയ്യുന്നതിനെതിരേ കഴിഞ്ഞ അഞ്ചു വര്*ഷമായി അമേരിക്ക നടത്തുന്ന ഉപരോധം തുടരുന്നതിന് പുറമെ സസ്തനികളുടെ പേരിലും നിരോധനം വരുമെന്നാണ് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നത്. സമുദ്രത്തിലെ സസ്തനികളെ സംരക്ഷിക്കുന്നതിന് 1972ല്* വന്ന മറൈന്*മാമല്* പ്രൊട്ടക്ഷന്* ആക്ടിന്റെ ഭാഗമായി 2026 ജനുവരി ഒന്നുമുതലാണ് ഇന്ത്യയ്ക്ക് മേല്* ഉപരോധം ഏര്*പ്പെടുത്തുകയെന്നാണ് സംഘടനകള്* വ്യക്തമാക്കുന്നത്.

    ഉപരോധത്തിന് മുന്നോടിയായി ഇന്ത്യയിലെ ഡോള്*ഫിനുകളുടേയും തിമിംഗലങ്ങളുടേയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കാന്* നിര്*ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്* എം.പി.ഇ.ഡി.എയുടെ (മറൈന്* പ്രോഡക്ട്സ് എക്സ്പോര്*ട്സ് ഡവലപ്മെന്*ര് അതോറിറ്റി) നിര്*ദേശത്തെ തുടര്*ന്ന് ഫീഷറീസ് സര്*വേ ഓഫ് ഇന്ത്യയും കൊച്ചിയിലെ സെന്*ട്രല്* മറൈന്* ഫിഷറി റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച സര്*വേകള്*ക്കും തുടക്കമിട്ടുണ്ട്. മത്സ്യമേഖലയുടെ നടുവൊടിക്കുന്ന ഈ നയങ്ങള്*ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്* കേന്ദ്രസര്*ക്കാര്* തയ്യാറാവണമെന്നും ബന്ധപ്പെട്ടവര്* ആവശ്യപ്പെടുന്നുണ്ട്.

    നേരത്തെ സി.എം.എഫ്.ആര്*.ഐ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. എങ്കില്*മാത്രമേ വിഷയത്തിന് പരിഹാരമാവുകയുള്ളൂ. വലകളില്* ടെഡ് ഘടിപ്പിച്ചാല്* അഞ്ച് ശതമാനം ചെമ്മീന്* മാത്രമാണ് നഷ്ടപ്പെടുകയെന്നാണ് ഇത് വികസിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന മറൈന്* പ്രോഡക്ട്സ് എക്സ്പോര്*ട്സ് ഡവലപ്മെന്റ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. എന്നാല്* യാഥാര്*ഥ്യം അങ്ങനെയല്ല. ഏറ്റവും കുറഞ്ഞത് മുപ്പത് ശതമാനമെങ്കിലും മത്സ്യമെങ്കിലും നഷ്ടപ്പെടും. നിലവിലെ ഇന്ധനവിലയടക്കം വെച്ചുനോക്കുമ്പോള്* ഈ നഷ്ടം സഹിച്ച് മത്സ്യബന്ധനം സാധ്യമല്ലാത്ത അവസ്ഥ വരും.


    കൊളാവിപ്പാലത്ത് പരിക്കേറ്റ നിലയില്* കാണപ്പെട്ട കടലാമ

    കടലാമകള്* വലയില്* കുടങ്ങുന്നുവെന്നത് യാഥാര്*ഥ്യം

    കേരളത്തിലെ കടല്*ത്തീരങ്ങളില്* മീന്*പിടിത്ത വലയില്* കടലാമകള്* കുടുങ്ങുന്നുവെന്നത് യാഥാര്*ഥ്യമാണെന്ന് കോഴിക്കോട് കൊളാവിപ്പാലത്തെ തീരം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി സി.ദിനേശ്ബാബു ചൂണ്ടിക്കാട്ടുന്നു. വര്*ഷങ്ങളായി കടലാമ സംരക്ഷണ പ്രവര്*ത്തനത്തില്* ഏര്*പ്പെട്ടിരിക്കുന്നവരാണ് തീരം സമിതി. ഒലീവ് റെഡ്*ലി വിഭാഗത്തില്* പെടുന്നവയാണ് പ്രധാനമായും ഇവിടെ കണ്ടുവരുന്നത്. വര്*ഷത്തില്* 200 മുട്ടകളെങ്കിലും കിട്ടിയ സമയമുണ്ടായിരുന്നു. എന്നാല്* ഇപ്പോള്* എണ്ണം വലിയ രീതിയില്* കുറഞ്ഞു. കൊളാവിപ്പാലത്തേക്ക് മുട്ടയിടാന്* വരുന്നത് പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചെറിയ പ്രതികൂല സാഹചര്യമുണ്ടായാല്* പോലും ഇവ മറ്റ് സ്ഥലങ്ങള്* തേടിപ്പോവും. അങ്ങനെയാവുമ്പോള്* മുട്ടകള്* കിട്ടുന്നതും ഇല്ലാതാവും. പരിക്കേറ്റ രണ്ടെണ്ണത്തെ ഇപ്പോഴും ഇവിടെ സംരക്ഷക്കുന്നുണ്ട്. പക്ഷേ, സര്*ക്കാരില്* നിന്നോ വനം വകുപ്പില്* നിന്നോ കടലാമകളുടെ സംരക്ഷണത്തിന് സഹായമൊന്നും ലഭിക്കുന്നില്ല.

    മുട്ടകള്* കണ്ടെത്തി ശേഖരിച്ച് തീരം ഹാച്ചറിയില്* എത്തിച്ചാണ് മുട്ട വിരിയിക്കുന്നത്. 45 ദിവസം മുതല്* 60 ദിവസം കൊണ്ട് മുട്ട വിരിയും. ഒലീവ് റെഡ്*ലി വിഭാഗത്തിലെ പ്രായപൂര്*ത്തിയായ ആമകള്*ക്ക് 80 കിലോ വരെ ഭാരമുണ്ടാവും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും 5 സെന്റിമീറ്റര്* നീളവുമാണുണ്ടാവുക. ഓഗസ്റ്റ് മുതല്* മാര്*ച്ച് വരെയാണ് ആമകള്* മുട്ടയിടാന്* കടല്*താണ്ടിയെത്തുന്നത്. അനിയന്ത്രിതമായ കടലേറ്റവും തീരം നഷ്ടപ്പെടലും ഇവയുടെ വരവിന് തിരിച്ചടിയായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നു.

  4. #1424
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കുഞ്ഞിമംഗലത്തെ 'കണ്ടല്*' വണ്ടര്*; ഇന്ന് ലോക കണ്ടല്*ദിനം

    1998-ല്* മൂന്നേക്കറും മൂന്നു സെന്റും കണ്ടല്*ക്കാടുകള്* വിലകൊടുത്തു പരിസ്ഥിതി പ്രവര്*ത്തകര്* വാങ്ങുകയായിരുന്നു. തുടര്*ന്ന് പരിസ്ഥിതി സംഘടനയായ സീക്ക് തൊട്ടടുത്തു തന്നെയുള്ള നാലേക്കര്* കണ്ടല്*ക്കാടും വിലയ്ക്ക് വാങ്ങി.



    കേരളത്തില്* ഏറ്റവും കൂടുതല്* കണ്ടല്*വനമുള്ള നാടാണ് കണ്ണൂരിലെ കുഞ്ഞിമംഗലം. കണ്ടലിന്റെ പ്രാധാന്യം വരുംതലമുറയെ ബോധ്യപ്പെടുത്തിയും ഇടതടവില്ലാത്ത ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങള്* നടത്തിയും കണ്ടലിനെ സംരക്ഷിച്ച് നിര്*ത്തുകയാണ് ഇവിടത്തെ ജനങ്ങള്*. സംസ്ഥാനത്ത് ആകെയുള്ള 17 ചതുരശ്ര കിലോമീറ്റര്* കണ്ടല്*ക്കാടുകളില്* 8.08 ശതമാനം കുഞ്ഞിമംഗലത്താണ്.

    1.374 ചതുരശ്ര കിലോമീറ്റര്* ചതുപ്പുകളില്* കണ്ടലുകള്* ഇടതൂര്*ന്ന് വളര്*ന്ന് പടര്*ന്നുകിടക്കുന്നു. കണ്ടല്*വന സംരക്ഷണത്തിന് നിരവധി പദ്ധതികളാണ് ഇവിടെ നടക്കുന്നത്. 1998-ല്* മൂന്നേക്കറും മൂന്നു സെന്റും കണ്ടല്*ക്കാടുകള്* വിലകൊടുത്തു പരിസ്ഥിതി പ്രവര്*ത്തകര്* വാങ്ങുകയായിരുന്നു. തുടര്*ന്ന് പരിസ്ഥിതി സംഘടനയായ സീക്ക് തൊട്ടടുത്തു തന്നെയുള്ള നാലേക്കര്* കണ്ടല്*ക്കാടും വിലയ്ക്ക് വാങ്ങി.

    2003-ല്* ഡബ്ലു.ടി.ഐ. എന്ന സംഘടനയും കണ്ടല്*ക്കാടുകള്* വിലകൊടുത്തു വാങ്ങി സംരക്ഷിക്കാന്* മുന്നോട്ട് വന്നു. 2023 ആയപ്പോള്* 43 ഏക്കറോളം കണ്ടല്*ക്കാടുകള്* സംരക്ഷിതവനമായി മാറി. ഡബ്ലു.ടി.ഐ. കുഞ്ഞിമംഗലത്തെ എടാട്ട് സ്ഥാപിച്ച 'കണ്ണൂര്* കണ്ടല്* പ്രോജക്ട്' പഠനത്തിനം ഗവേഷണത്തിനുമായി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പരിസ്ഥിതി പഠിതാക്കള്*ക്ക് എല്ലാ സൗകര്യങ്ങളും നല്*കുന്നു.

    കൂടാതെ തണ്ണീര്*ത്തടങ്ങളും കണ്ടല്*ക്കാടുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള നിരവധി ക്യാമ്പുകളും ശില്*പശാലകളും ഇവിടെ നടക്കുന്നുണ്ട്.

    ഒളിഞ്ഞും തെളിഞ്ഞും കണ്ടല്* കൈയേറ്റം

    കണ്ടല്*ക്കാടുകള്*ക്ക് നേരയുള്ള കൈയേറ്റങ്ങള്* വ്യാപകമായുണ്ട്. തീരദേശ നിയമങ്ങള്* കാറ്റില്*പറത്തിക്കൊണ്ട് കണ്ടല്*ക്കാടുകള്* നശിപ്പിച്ചും തണ്ണീര്*ത്തടങ്ങള്* നികത്തിയും ഭൂമാഫിയ ഇവിടെ നടത്തുന്ന പ്രവര്*ത്തനങ്ങള്* തുടര്*സംഭവങ്ങളാണ്. പരിസ്ഥിതി പ്രവര്*ത്തകരുടെ ചെറുത്തുനില്*പ് കൊണ്ടാണ് ഒരു പരിധിവരെ ഇവ തടയുന്നത്. നിലവിലുള്ള കണ്ടല്*ക്കാടുകളുടെ സിംഹഭാഗവും സ്വകാര്യമേഖലയില്* ആയതിനാല്* വെട്ടിനശിപ്പിക്കാനും തണ്ണീര്*ത്തടങ്ങള്* നികത്താനും സാധ്യതയുണ്ട്.

    കൈയേറ്റങ്ങള്* തടയാനുള്ള ഫലപ്രദമായ വഴി, വ്യക്തികളുടെ കൈവശമുള്ളവ വില കൊടുത്തുവാങ്ങി സംരക്ഷിക്കുക എന്നതാണ്. ജില്ലയില്* മാത്രം 287 ഭൂവുടമകള്* കണ്ടല്*ക്കാടുകള്* സര്*ക്കാരിന് നല്*കാന്* മുന്നോട്ട് വന്നിട്ട് ഒരു വര്*ഷമായി. എന്നാല്* സര്*ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

  5. #1425
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    സുനാമിത്തിരകളെ തടഞ്ഞ ‘കണ്ടൽക്കൈകൾ’; കാണാമറയത്താകും മുൻപേ കാക്കണം നമുക്ക്



    കണ്ടൽ ദിനം നമുക്കത്ര സുപരിചിതമല്ല. അതെ, തീരദേശത്തിന്റെ ഹരിത കാവൽക്കാരായ കണ്ടൽ കാടുകൾക്കായി ജൂലൈ 26 എന്ന ദിനം മാറ്റിവച്ചിട്ട് വെറും 6 വർഷമേ ആകുന്നുള്ളു. 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ് ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്.
    ലോകപ്രശസ്ത ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ മ്യൂസിൻ എന്ന പ്രദേശത്തെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്ന് മരിച്ചതിന്റെ ഓർമയ്ക്കായാണ് ജൂലൈ 26 കണ്ടൽ ദിനമായി തിര*ഞ്ഞെടുത്തത്. കണ്ടൽ കാടുകളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കായലോരങ്ങളിലും പുഴയോടും ചേർന്ന് വേലിയേറ്റ–ഇറക്ക പ്രതിഭാസം നേരിടുന്ന പ്രദേശങ്ങളിൽ അവയോടു പൊരുത്തപ്പെടാൻ സവിശേഷതകളുള്ള മരങ്ങൾ, കുറ്റിച്ചെടികൾ, പന, ഫേൺസ് എന്നിവ ഉൾപ്പെടെ ഉള്ളവയെയാണു കണ്ടൽ കാടായി പരിഗണിക്കുന്നത്.

    വെറും ഉപ്പട്ടികാടല്ല കണ്ടൽ കാടുകൾ
    കണ്ടൽ കാടുണ്ടോ ഇവിടെ? പലപ്പോഴും ഈ ചോദ്യവുമായി നാട്ടിൽ ഇറങ്ങിയാൽ നാട്ടുകാർ പറയും: ‘ഇവിടെ കുറച്ച് ഉപ്പട്ടി (ഉപ്പുത്ത) മാത്രമേ ഉള്ളൂ‘.പലപ്പോഴും കണ്ടൽ എന്നാൽ ഏതെല്ലാം ചെടികൾ ഉൾപ്പെടുന്നതാണെന്ന് കണ്ടൽ കാടുകളോടു ചേർന്നു ജീവിക്കുന്നവർക്കുപോലും ശരിയായ അറിവില്ല. കണ്ടൽ ആവാസ വ്യവസ്ഥയിൽ പ്രാന്തൻ കണ്ടൽ, ഉപ്പട്ടി, കരക്കണ്ടൽ (റൈസോഫോറ, അവിസീനിയ, ബ്രൂഗേറിയ) തുടങ്ങിയ ശരിയായ ഇനം കണ്ടലുകളും കണ്ടൽ അനുബന്ധ സസ്യങ്ങളും വളരുന്നുണ്ട്.
    ലോക കണ്ടൽ അറ്റ്ലസ് പ്രകാരം 123 രാജ്യങ്ങളിലായി 83,495 ചതുരശ്ര കിലോമീറ്റര്* വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാടുകളിൽ 73 ഇനം ശരിയായ കണ്ടലുകൾ ഉണ്ടെന്നാണ് കണക്ക്. ഇന്തൊനീഷ്യ, ബ്രസീൽ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കണ്ടൽ കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽകാട് ഇന്ത്യയിലും ബംഗ്ലാദേശിലുമായി കിടക്കുന്ന സുന്ദർബൻസ് ആണ്. ഇന്ത്യയിൽ 4975 ചതുരശ്ര കിലോമീറ്റര്* കണ്ടൽ പ്രദേശങ്ങളാണ് 2019–ലെ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം നിലവിൽ ഉള്ളത്. ഇത് ലോകത്തിന്റെ 3 ശതമാനവും ഏഷ്യ ഭൂഖണ്ഡത്തിന്റെ 8 ശതമാനവും വരും. ഇന്ത്യയുടെ കിഴക്കൻ തീരമാണ് കണ്ടൽ വൈവിധ്യത്തിൽ പടിഞ്ഞാറൻ തീരത്തേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത്.

    കേരളത്തിലെ കണ്ടൽ കാടുകൾ

    589.5 കിലോമീറ്റര്* തീരദേശം ഉള്ള കേരളത്തിൽ 10 തീരദേശ ജില്ലകളിലായി 1782 ഹെക്ടര്* കണ്ടൽ വനങ്ങൾ മാത്രമേ ഇന്നു നിലവിലുള്ളൂ! (അവലംബം-കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കണക്ക്). കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ കാണപ്പെടുന്നത്. കേരളത്തിൽ നിലവിൽ 18 ഇനം ശരിയായ കണ്ടൽ ഇനങ്ങളാണു കാണപ്പെടുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ പ്രഫസറായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കേരളം മൊത്തമായുള്ള കണ്ടലുകളെപ്പറ്റി പഠിക്കുകയും ‘മാനുവൽ ഓൺ മാൻഗ്രൂവ്സ്’ എന്ന പുസ്തകത്തിൽ അത് വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്.
    കണ്ടൽ ഇനങ്ങളുടെ വൈവിധ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കൊല്ലം ജില്ലയാണെന്നും ഏറ്റവും പിന്നിൽ തിരുവനന്തപുരവും ആണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കണക്കുകൾ പ്രകാരം 1975ൽ കേരളത്തിൽ 70,000 ഹെക്ടര്* കണ്ടൽ കാടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് അതിന്റെ 2 ശതമാനത്തിൽ താഴെ മാത്രമേ കേരളത്തിൽ കണ്ടലുകൾ നിലനിൽക്കുന്നുള്ളൂ എന്നത് ഏറെ ഭയപ്പെടുത്തുന്നതും വേദനാജനകവും ചിന്തിപ്പിക്കേണ്ടതുമാണ്. പണ്ട് ഉണ്ടായിരുന്ന പല കണ്ടൽ ഇനങ്ങളും വംശനാശം സംഭവിച്ചു എന്നും കാണാവുന്നതാണ്.
    ബ്രുഗീറ പാർവിഫ്ലോറ (Bruguiera Parviflora) എന്ന കണ്ടൽ ഇനം കേരളത്തിൽ നിന്ന് തീർത്തും അപ്രത്യക്ഷമായി. സൊണറേഷ്യ*, ആൽബ, അവിസീനിയ ആൽബ, സിറിയോപ്സിസ് ടാഗൾ എന്നീ കണ്ടൽ ഇനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഇത്തരത്തിൽ കണ്ടൽ കാടുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ലോകമെമ്പാടുമായി 12 മുതൽ 38 ശതമാനം വരെ കണ്ടലുകൾ നശീകരണം നേരിട്ടു എന്നാണ് കണക്കുകൾ കാണിക്കുന്നത്. കണ്ടൽ നശീകരണത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അക്വാകൾചർ ഫാമിങ്ങിനായി കണ്ടലുകൾ പരിവർത്തനം ചെയ്യുന്നു എന്നതാണ്.

    കണ്ടൽ കാടോ? അത് ചെളിക്കുണ്ടല്ലേ


    കണ്ടൽ കാടെന്നാൽ പാമ്പും പഴുതാരയും കൊതുകും കുറേ മാലിന്യങ്ങളും നിറഞ്ഞ ചെളിക്കുണ്ടായാണ് പലപ്പോഴും വിദ്യാസമ്പന്നരായ നമ്മൾ കേരളീയർ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ 2004–ലെ സൂനാമിയിൽ തമിഴ്നാട്ടിലെ പിച്ചാവരം, മുത്തുപ്പെട്ട് തുടങ്ങിയ സ്ഥലങ്ങൾ വൻ സൂനാമി ദുരന്തത്തിൽനിന്നും ഒഴിവായത് കണ്ടൽ കാടുകളുടെ സാന്നിധ്യത്താലാണെന്നു തിരിച്ചറിഞ്ഞതോടെ അവയുടെ പ്രാധാന്യം ഒരു പരിധിവരെ പൊതുജന ശ്രദ്ധയിലേക്കു വന്നു. എന്നാൽ, തീരദേശ സംരക്ഷണത്തിനപ്പുറത്തേക്ക് ഇവയുടെ സേവനം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
    കണ്ടൽ കാടുകൾ മൽസ്യങ്ങളുടെ പ്രജനന സ്ഥലമാണ്. അഥവാ കുഞ്ഞു മൽസ്യങ്ങളുടെ നഴ്സറിയാണ്. അതിനാൽ കണ്ടൽ വനങ്ങൾ നശിപ്പിച്ചാൽ മൽസ്യസമ്പത്തിനെയാണ് പ്രതികൂലമായി ബാധിക്കുക. മലിനീകരണം തടയാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മണ്ണൊലിപ്പ് തടയാനും വെള്ളം ശുദ്ധീകരിക്കാനും കാറ്റിനെയും തിരമാലകളെയും ചെറുക്കാനും പ്രളയത്തെ ലഘൂകരിക്കാനും കഴിവുള്ള കണ്ടൽ കാടുകൾ നിസ്സാരക്കാരനല്ല.

    ജൈവവൈവിധ്യത്തിന്റെ കലവറ
    കണ്ടൽ ചെടികൾക്കും അനുബന്ധ ചെടികൾക്കും പുറമേ ഒട്ടേറെ സസ്യജന്തുജാലങ്ങളാൽ സമൃദ്ധമാണ് കണ്ടൽ കാടുകൾ. സൂക്ഷ്മ സസ്യജന്തുപ്ലവകങ്ങൾ ചെളിയിൽ പുതഞ്ഞു കിടക്കുന്ന ജീവജാലങ്ങൾ മുതൽ കടുവയും മുതലയും വരെ കണ്ടൽ കാട്ടിൽ ഉണ്ട്. റോയൽ ബംഗാൾ ടൈഗർ സുന്ദർബൻസിലാണ് കാണപ്പെടുന്നത്. മഡ്സ്കിപ്പർ എന്ന ഉഭയ ജീവിയായ മൽസ്യവും നീണ്ട നാസികയുള്ള പ്രൊബോസ്കിസ് കുരങ്ങുകളും കണ്ടൽ വനങ്ങളിൽ കാണപ്പെടുന്ന അപൂർവ ജന്തുക്കളാണ്. ലോകത്തിലെ ജൈവവൈവിധ്യത്തിൽ ഇന്ത്യൻ കണ്ടൽ വനങ്ങൾ വളരെ മുൻപന്തിയിലാണ്. 3091 ജന്തുജാലങ്ങളാണ് കണക്കുകൾ പ്രകാരം ഇന്ത്യൻ കണ്ടൽ വനങ്ങളിൽ കാണപ്പെടുന്നത്. ഈയടുത്ത കാലത്തായി ഒരുപാട് പുതിയ കണ്ടെത്തലുകളും കേരളത്തിലെ കണ്ടൽ വനങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    സ്യൂഡോ സെസാർമ ഗ്ലാബ്രം (Pseudo Sesarma Glabrum, Ng, Rani & Nandan 2017) എന്ന പുതിയതരം ഞണ്ട്, ഇന്ത്യയിൽ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ട ഞണ്ടായ പെരിസെസാർമ ബംഗാളെൻസ് (Perisesarma bengalense), ചെളിയിൽ പുതഞ്ഞു കിടക്കുന്ന മാക്രോബെന്തോസ് ആം ഫിഡോഡ് വിഭാഗത്തിൽപെട്ട പുതിയ ജീവി വർഗമായ വിക്ടോറിയോപിസ കുസാറ്റെൻസിസ് (Victoriopisa Cusatensis, Joseph, Nandan & Jayachandran 2018 ) എന്നിവ കുസാറ്റിലെ ഗവേഷക സംഘം കൊച്ചിയിലെ കണ്ടൽ കാടുകളിൽനിന്നും കണ്ടെത്തിയതാണ്. ഇപ്രകാരം ഒട്ടേറെ പുതിയ കണ്ടെത്തലുകൾക്കായി ശാസ്ത്രലോകം കാത്തിരിക്കുകയാണ്.

    ആഗോള താപനത്തെ ചെറുക്കുമോ?
    അന്തരീക്ഷത്തിലെ കാര്*ബണ്*ഡൈ ഓക്സൈഡിന്റെ അളവ് വ്യവസായവൽക്കരണത്തിന് മുന്*പ് 280ppm (പാര്*ട്സ് പെര്* മില്യന്*) ആയിരുന്നത് ഇപ്പോൾ 420ppm എന്ന വളരെ ഉയർന്ന അളവിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കഠിന ശ്രമത്തിലാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും എല്ലാംതന്നെ ഇപ്പോൾ പ്രകൃതൃദത്തമായ പരിഹാര മാർഗങ്ങളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
    കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച 2015–ലെ പാരിസ് ഉടമ്പടിയും ഇതിനെയാണ് പ്രോൽസാഹിപ്പിക്കുന്നത്. ഈ അവസരത്തിലാണ് കണ്ടൽ കാടുകളുടെ വിലമതിക്കാനാകാത്ത പാരിസ്ഥിതിക സേവനമായ കാർബൺ സ്വീക്വസ്ട്രേഷൻ എന്ന കാണ്*ബണ്*ഡൈ ഓക്സൈഡിന്റെ ദീർഘകാലത്തെ കരുതിവയ്ക്കലിനെ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ നാം മുതലാക്കേണ്ടത്.

    കണ്ടൽ കാടുകൾക്ക് നമ്മുടെ നിത്യഹരിത വനങ്ങളേക്കാൾ 4–5 ഇരട്ടിയായി അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ വലിച്ചെടുത്ത് ദീർഘകാലത്തേക്ക് മണ്ണിൽ കുഴിച്ചുമൂടാൻ കഴിയുമെന്നാണ് ആധുനിക ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഹരിതഗൃഹവാതകമായ കാര്*ബണ്*ഡൈ ഓക്സൈഡിന്റെ അളവ് ഇപ്രകാരം അന്തരീക്ഷത്തിൽ കുറയ്ക്കുന്നതിനാൽ അതിന്റെ പരിണിതഫലമായ ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ഇവ നമ്മെ സഹായിക്കുന്നത് എന്ന വസ്തുത വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ്.

    സാധാരണ കാടുകൾ അ*ഞ്ച് ഗ്രാം കാർബൺ ആണ് ഒരു ചതുശ്ര മീറ്ററിൽ ഒരു വർഷം കുഴിച്ചുമൂടുന്നതെങ്കിൽ ഭൂഗോളത്തിൽ വെറും 0.5 ശതമാനം മാത്രമുള്ള കണ്ടൽ വനങ്ങൾ 226 ഗ്രാം കാർബൺ ആണ് ഇതേ അനുപാതത്തിൽ അന്തരീക്ഷത്തിൽനിന്നും നീക്കം ചെയ്ത് മണ്ണിൽ കുഴിച്ചുമൂടുന്നത്. മാത്രവുമല്ല ഏകദേശം 937 ടൺ കാർബൺ ആണ് ഒരു ഹെക്ടർ കണ്ടൽ പ്രദേശത്ത് കണ്ടൽ ആവാസവ്യവസ്ഥയിൽ മൊത്തമായി (അതായത് കണ്ടൽ ചെടികളിലും മണ്ണിലും മറ്റുമായി) സംഭരിച്ച് വച്ചിരിക്കുന്നതും. ഇത് മറ്റ് ആവാസ വ്യവസ്ഥകളെ തുലനം ചെയ്യുമ്പോൾ വളരെ വലിയ കണക്കാണ്. തന്മൂലം കണ്ടൽ കാടുകൾ നശിപ്പിച്ചാൽ ഇപ്രകാരം സംഭരിക്കപ്പെട്ട, കുഴിച്ചുമൂടപ്പെട്ട കാർബൺ, ഹരിതഗൃഹവാതകങ്ങളായി പുറംതള്ളപ്പെടുകയും ആഗോള താപനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഏറ്റവും പുതിയ കണക്കുകൾപ്രകാരം 0.7 മുതൽ 7 ശതമാനം വരെ കണ്ടലുകൾ ഓരോ വർഷവും നശിക്കപ്പെടുന്നുണ്ട്. അതുവഴി 0.23 – 2.25 ബില്യൺ ടൺ Co2 ആണ് അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്.
    ഡൗൺ ടു എർത്ത് മാഗസിൻ ഈയടുത്തായി വളരെ ഭയപ്പെടുത്തുന്ന ഒരു ശാസ്ത്രപഠന റിപ്പോർട്ടിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

    ലോക രാജ്യങ്ങളിൽവച്ച് സോഷ്യൽ കോസ്റ്റ് ഓഫ് കാർബൺ (Scc, Co2 പുറംതള്ളുന്നതു മൂലമുള്ള ധനനഷ്ടം) ഏറ്റവും കൂടുതലുള്ളത് അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ്. ശരിയായ മുൻകരുതലുകളും ലഘൂകരണ നടപടികളും അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് പഠനത്തിൽ നൽകുന്നുണ്ട്.
    നമ്മുടെ കൊച്ചു കേരളത്തിലെ കണ്ടൽ വനങ്ങൾക്കും ലോകോത്തര നിലവാരത്തിൽതന്നെ കാർബണിനെ വലിച്ചെടുത്തു മണ്ണിൽ ദീർഘകാലത്തേക്കു കുഴിച്ചുമൂടാനാകുമെന്നു കുസാറ്റിലെ ഗവഷകസംഘം (ഡോ. റാണി വർഗീസ്, ഡോ. എസ്. ബിജോയ് നന്ദൻ) കണ്ടെത്തിയിട്ടുമുണ്ട്. (കാറ്റിന ജേണലിലും രാജ്യാന്തര ശാസ്ത്രമാസികയായ മോംഗാസെയിലും പ്രസിദ്ധീകരിച്ചുവന്നു). ഇപ്രകാരം കണ്ടലുകൾ നമ്മുടെ പ്രകൃതിയുടെ അമൂല്യ നിധിയാണെന്ന് തിരിച്ചറിയാം. അവയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാം, ജൈവ വൈവിധ്യത്തെ സമ്പുഷ്ടമാക്കാം.

  6. #1426
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    അഞ്ച് വര്*ഷം, അഞ്ച് ലക്ഷം മനുഷ്യരുടെ മരണം; കാരണം കഴുകന്*മാര്*



    മരണത്തിന്റേയും വൃത്തികേടിന്റേയും ദുഷ്ടത്തരത്തിന്റേയും പട്ടികയിലാണ് നമുക്കിടയില്* കഴുകന്*മാരുടെ സ്ഥാനം. കാഴ്ചയില്* പേടിപ്പെടുത്തുന്നവനാണെങ്കിലും മനുഷ്യജീവിതത്തിനും ആവാസവ്യവസ്ഥയുടെ നിലനില്*പ്പിനും കഴുകന്*മാര്* വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ കുറേക്കാലമായി കഴുകന്*മാരുടെ എണ്ണം രാജ്യത്ത് വളരെയധികം കുറഞ്ഞുവരുന്നുവെന്ന വിവിധ റിപ്പോര്*ട്ടുകള്* പുറത്തുവന്നിരുന്നു. കഴുകന്*മാരുടെ നാശം മനുഷ്യജീവന്റെ നിലനില്*പ്പിന് പോലും തിരിച്ചടിയയിരിക്കുന്നുവെന്ന് പറയുമ്പോള്* വിശ്വസിക്കാന്* അല്*പ്പം പ്രയാസമുണ്ടാവും. എന്നാല്*, അങ്ങനെയൊരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോള്*.

    ചിക്കാഗോ സര്*വകലാശാലയിലെ ഗവേഷകനായ ഇയാള്* ഫ്രാങ്ക്, വാര്*വിക് സര്*വകലാശാലയിലെ ഗവേഷകനായ ആനന്ദ് സുദര്*ശന്* എന്നിവരാണ് പഠനത്തിന് പിന്നില്*. ഇന്ത്യന്* കഴുകന്*മാരുടെ അപ്രതീക്ഷിത എണ്ണക്കുറവ് അഞ്ചുവര്*ഷത്തിനുള്ളില്* മാത്രം അഞ്ചുലക്ഷം മനുഷ്യ ജീവന്റെ മരണത്തിന് കാരണമായെന്നാണ് അമേരിക്കന്* ഇക്കണോമിക്ക് അസോസിയേഷന്* ജേര്*ണലില്* ജൂണ്*മാസത്തില്* പ്രസിദ്ധീകരിച്ച പ്രബന്ധത്തില്* ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശുചീകരണ ജീവിയെന്നാണ് കഴുകന്*മാരെ അറിയപ്പെടുന്നത്. പകര്*ച്ചവ്യാധികളേയും രോഗാണുക്കളേയും തടയുന്നതിന് ഇവ വഹിക്കുന്ന പങ്ക് ചെറുതുമല്ല. ഇതിനപ്പുറം എങ്ങനെയാണ് കഴുകന്*മാര്* മനുഷ്യജീവിതവുമായി ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നതെന്ന് നോക്കാം.


    കന്നുകാലിയുടെ ജഡത്തിനരികെ കഴുകന്*മാര്* |



    • സ്വാഭാവിക ശുചീകരണ ജോലിക്കാര്*


    പ്രകൃതിയിലെ സ്വാഭാവിക ശുചീകരണ ജോലിക്കാരാണ്* കഴുകന്*മാര്*. പ്രധാനമായും കന്നുകാലികളുടേയടക്കം രോഗാണുക്കളും ബാക്ടീരിയകളും നിറഞ്ഞ മൃതശരീരം ഭൂരിഭാഗവും ഭക്ഷണമാക്കുന്നവരാണിവര്*. കഴുകന്*മാരുടെ പ്രധാന ഭക്ഷണസ്രോതസ്സും ഇതുതന്നെയാണ്. ഈ കഴുകന്*മാരുടെ നാശം രോഗാണുക്കളും ബാക്ടീരിയകളും മനുഷ്യരിലേക്ക് പടരാന്* കാരണമാവുന്നുവെന്ന് ചിക്കാഗോ സര്*വകലാശാല അസിസ്റ്റൻറ്* പ്രൊഫസര്* കൂടിയായ ഇയാന്* ഫ്രാങ്ക് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്* കേന്ദ്രീകരിച്ചായിരുന്നു ഗവേഷകരുടെ പഠനം.

    മനുഷ്യരുടെ ആമാശയത്തേക്കാള്* നൂറ് മടങ്ങ് കൂടുതല്* അസിഡിറ്റിയുള്ളതാണ് ഒരു കഴുകന്റെ ആമാശയം. ഇത് ജീവന്* നഷ്ടപ്പെട്ട മൃഗങ്ങളുടെ ശരീരങ്ങള്* ഭക്ഷിക്കുമ്പോള്* എളുപ്പത്തില്* ദഹിപ്പിക്കാനുള്ള കഴിവ് കഴുകന്*മാര്*ക്ക് നല്*കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തിനൊപ്പം ഇവയുടെ ശരീരത്തില്* പ്രവേശിക്കുന്ന ബാക്ടീരിയകള്*ക്ക് അതിജീവിക്കാന്* കഴിയാറില്ല. ഇത് രോഗങ്ങള്* പരത്തുന്നത് തടയുന്നതിന് വലിയ പങ്കുവഹിക്കുന്നുമുണ്ട്. ഒരു വലിയ കന്നുകാലിയുടെ മൃതശരീരത്തില്* നിന്ന് 40 മിനിറ്റിനുള്ളില്* തന്നെ അവയെ എല്ലുകള്* മാത്രമായി ബാക്കിവെച്ച് പൂര്*ണമായും ഭക്ഷിക്കാനുള്ള കഴിവ് ഒരു കഴുകനുണ്ട്. പട്ടികളടക്കമുള്ളവയും മൃതശരീരങ്ങള്* ഭക്ഷിക്കാനെത്താറുണ്ടെങ്കിലും പകുതിയും ഉപേക്ഷിച്ച് പോവുകയാണ് പതിവ്.


    • എങ്ങനെ കഴുകന്*മാരുടെ എണ്ണം കുറഞ്ഞു?


    ഒരുകാലത്ത് അഞ്ച് കോടിക്കടുത്ത്* കഴുകന്*മാര്* രാജ്യത്തുണ്ടായിരുന്നു. എന്നാല്* 1990-കളുടെ പകുതിയാവുമ്പോഴേക്കും ഇതില്* 95 ശതമാനത്തോളവും കുറഞ്ഞുപോയി. ഇന്ന് ഇവയുടെ പ്രധാനമായും മൂന്ന് വിഭാഗങ്ങള്* മാത്രമാണ് ബാക്കിയായിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിഗുരുതരമായ വംശനാശ പട്ടികയിലുമാണ്. പക്ഷി വര്*ഗങ്ങളുടെ ചരിത്രത്തില്* തന്നെ ഏറ്റവും വലിയ നാശമാണ് ഇന്ത്യന്* കഴുകന്*മാര്*ക്കുണ്ടായിട്ടുള്ളതെന്നും ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്* ഇതിന്റെ കാരണം നിഗൂഢമായി നിലനിന്നെങ്കിലും 20 വർഷങ്ങൾക്കു മുമ്പാണ്* ഇത് സംബന്ധിച്ച് പഠനങ്ങള്*ക്കു തുടക്കമിടുന്നത്. ഇതില്* പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് വൃക്ക തകര്*ന്നുള്ള അജ്ഞാതരോഗം ബാധിച്ചാണ് ഇവയുടെ നാശമെന്നാണ്.

    മൃഗങ്ങളില്*- പ്രധാനമായും വളര്*ത്തുമൃഗങ്ങളില്* അമിത അളവിലുള്ള നിരോധിത മരുന്നിന്റെ ഉപയോഗമാണ്* പക്ഷികളുടെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്. ഡൈക്ലോഫെനാക് അടക്കമുള്ള മരുന്നുകളുടെ അമിതോപയോഗം മൃഗങ്ങളില്* നടക്കുന്നുവെന്നും അത് ഇവയുടെ മാംസം ഭക്ഷിക്കുന്ന കഴുകന്*മാരുടെ ദഹനപ്രകൃയയെ ബാധിച്ചുവെന്നും ഗവേഷകര്* കണ്ടെത്തി. മനുഷ്യരില്* ഉപയോഗിക്കുന്ന പ്രധാന വേദനാസംഹാരിയാണ് ഡൈക്ലോഫെനാക്കെങ്കിലും ഇത് മൃഗങ്ങളുടെ ചികിത്സയ്ക്കായും വലിയ രീതിയില്* ഉപയോഗിക്കുന്നുണ്ട്. 2000-ത്തോടെയാണ് കഴുകന്*മാരുടെ എണ്ണം രാജ്യത്ത് വലിയ രീതിയില്* കുറഞ്ഞുവന്നത്. ഇതോടെ ഇവയെ വംശനാശ ഭീഷണിപ്പട്ടികയില്* ഐ.യു.സി.എന്*.(ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ) ഉള്*പ്പെടുത്തുകയും ചെയ്തു.





    Data Credit: Eyal Frank, and Anant Sudarshan Journal


    • മനുഷ്യജീവന് എങ്ങനെ ഭീഷണിയായി?


    കഴുകന്*മാരുടെ എണ്ണം വലിയ രീതിയില്* കുറഞ്ഞതോടെ ഇവ നിര്*വഹിച്ചിരുന്ന ശുചീകരണ ജോലികളും അപ്രത്യക്ഷമായി. ഇതോടെ മൃഗങ്ങളുടെ അവശിഷ്ടങ്ങള്* പൊതു ഇടങ്ങളില്* തള്ളപ്പെടുന്ന അവസ്ഥയുമുണ്ടായി. മൃതദേഹങ്ങള്* ഭക്ഷിക്കാന്* കഴുകന്*മാര്* എത്താതിരുന്നതോടെ എലികളേയും പട്ടികളേയും പോലുള്ളവ വലിയ രീതിയില്* പെറ്റ് പെരുകിയെന്നും ഇവര്* പ്രധാന രോഗവാഹകരായെന്നും പരിസ്ഥിതിവാദികളും വാദിക്കുന്നു. ജഡാവശിഷ്ടങ്ങള്* ജലാശയങ്ങളിലടക്കം തള്ളുന്ന അവസ്ഥയുണ്ടായതോടെ ഇത് ബാക്ടീരയകളുടേയും മറ്റ് രോഗാണുക്കളുടേയും പ്രധാന കേന്ദ്രമായി മാറിയെന്നും ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടെ ഈ ജലാശയങ്ങളും മറ്റും ഉപയോഗിക്കുന്ന ജനങ്ങളിലേക്ക് വിവിധ രോഗം പടരാനും കാരണമായി. ഇതിന്റെ ഫലമായി വിവിധ രോഗം ബാധിച്ച് മരിക്കുന്ന ജനങ്ങളുടെ എണ്ണം വര്*ഷത്തില്* ഒരു ലക്ഷം എന്നരീതിയില്* അധികമായി വര്*ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് 2000 മുതല്* 2005 വരെയുള്ള അഞ്ചു വര്*ഷത്തിനിടെ മാത്രം അഞ്ചു ലക്ഷം അധിക മരണമുണ്ടായി.

    പ്രധാനമായും കന്നുകാലികളിലാണ് വേദനാസംഹാരിയായും മറ്റും കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്* 50 കോടിയിലധികം കന്നുകാലികളുണ്ടെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ ഈ മേഖലകള്* കേന്ദ്രീകരിച്ചായിരുന്നു ഗവേഷകരുടെ പഠനവും. പലകാരണങ്ങള്* കൊണ്ട് ചത്തുപോവുന്ന ഇവയെ ഒഴിവാക്കാനുള്ള പ്രധാന മാര്*ഗങ്ങളിലൊന്നയിരുന്നു കഴുകന്മാര്*. എന്നാല്*, കഴുകന്മാരുടെ എണ്ണം കുറഞ്ഞതോടെ ശവശരീരങ്ങള്* പെരുകി രോഗാണുക്കള്* പരത്താന്* തുടങ്ങി.

    തുകല്* ഫാക്ടറികള്*ക്ക് പുറത്ത് ഇവയുടെ ജഡങ്ങള്* കെട്ടിക്കിടന്നു. അവശിഷ്ടങ്ങള്* നീക്കം ചെയ്യാന്* രാസവസ്തുക്കള്* ഉപയോഗിക്കാന്* സര്*ക്കാര്* ഉത്തരവിട്ടു. ഈ രാസവസ്തുക്കളും അടുത്തുള്ള ജലാശയങ്ങളിലേക്ക് കടന്നു. മറ്റിടങ്ങളില്*, കര്*ഷകര്* ശവങ്ങള്* അടുത്തുള്ള നദികളിലേക്ക് വലിച്ചെറിഞ്ഞു, ഇതോടെ ജലവിതരണവും മലിനമായി. പലതരത്തിലുള്ള രോഗാവാഹകരായി അങ്ങനെ ജലാശയങ്ങള്* മാറുകയും ചെയ്തു. ശവശരീരങ്ങള്* കെട്ടിക്കിടക്കാന്* തുടങ്ങിയതോടെ തെരുവുനായ്ക്കളുടെ എണ്ണം കുതിച്ചുയരാന്* തുടങ്ങി. ഈ നായ്ക്കളിലേക്ക് റാബിസ് അടക്കമുള്ള ബാക്ടീരയകള്* എത്തിയതോടെ ഇവ മനുഷ്യരെ കടിക്കുകയും അവരെ രോഗം ബാധിക്കുകയും ചെയ്തു.

    ഒരുകാലത്ത് കഴുകന്മാര്* വ്യാപകമായിരുന്ന എല്ലാ ജില്ലകളിലെയും മനുഷ്യരുടെ മരണനിരക്ക് പഠനം താരതമ്യം ചെയ്തു. 1994-ല്* ഡൈക്ലോഫെനാക് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവുമുള്ള ഡാറ്റ ഗവേഷകര്* ഉപയോഗിച്ചു. കഴുകന്മാര്* മരിക്കാന്* തുടങ്ങിയതിന് ശേഷം മനുഷ്യന്റെ മരണനിരക്ക് ശരാശരി നാല് ശതമാനം വര്*ധിച്ചുവെന്നാണ് കണ്ടെത്തിയത്. ഇത് 2000-നും 2005-നും ഇടയില്* 500,000-ലധികം മനുഷ്യമരണങ്ങള്* കൂട്ടിയതായും പഠനങ്ങള്* ചൂണ്ടിക്കാട്ടി.


    ജാര്*ഖണ്ഡിലെ വള്*ച്ചര്* റെസ്റ്റോറന്റ്* |


    • വള്*ച്ചര്* റെസ്*റ്റോറന്റ് തുറന്ന ഝാര്*ഖണ്ഡ്


    ഗുരുതര വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി ഝാര്*ഖണ്ഡ് 'വള്*ച്ചര്* റെസ്റ്റോറന്റ്' തന്നെ തുറന്നിരുന്നു. കഴുകന്മാര്*ക്കായുള്ള ഫീഡിങ് കേന്ദ്രമെന്ന നിലയിലാണ് ഇത് പ്രവര്*ത്തിക്കുന്നത്. വെറ്ററിനറി മരുന്നുകളുപയോഗിച്ച കന്നുകാലികളുടെയും മറ്റും ജഡങ്ങള്* ഭക്ഷിക്കുന്നത് കഴുകന്മാര്*ക്ക് ഭീഷണിയായി മാറുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്*ന്നായിരുന്നു വള്*ച്ചര്* റെസ്*റ്റോറന്റിന്റെ തുടക്കം. ഇത്തരം മരുന്നുകളിലടങ്ങിയിരിക്കുന്ന ഹാനികരമായ പദാര്*ഥങ്ങള്* ഇവയുടെ ജീവഹാനിയിലേക്കും നയിക്കുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമത്തിലാണ് അധികൃതര്*. കോടര്*മ ജില്ലയിലെ ഒരു ഹെക്ടര്* വരുന്ന സ്ഥലത്താണ് റെസ്റ്റോറന്റ് പ്രവര്*ത്തിക്കുന്നത്.

    വെറ്ററിനറി മരുന്നു സംബന്ധമായ പദാര്*ഥങ്ങളില്ലാത്ത കന്നുകാലികളുടെ ജഡം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സമാനമായ കേന്ദ്രങ്ങള്* മറ്റിടങ്ങളില്* തുടങ്ങാനും വനംവകുപ്പ് അധികൃതര്* പദ്ധതിയിട്ടുണ്ട്. ഗോശാലകളില്*നിന്ന് ജഡങ്ങളെത്തും. ഇതിന് മുന്നോടിയായി ജഡത്തില്* ഹാനികരമായ മരുന്നുപദാര്*ഥങ്ങളില്ലെന്ന് അധികൃതര്* ഉറപ്പു വരുത്തും.

    സംസ്ഥാനത്ത് കഴുകന്മാരുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യമാണ് ഫീഡിങ് കേന്ദ്രമെന്ന ആശയത്തിന് പിന്നില്*. ഫീഡിങ് കേന്ദ്രത്തില്* നായശല്യം ഒഴിവാക്കുന്നതിനായി വേലികളും സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് ഝാര്*ഖന്ധില്* കഴുകന്മാരുടെ സാന്നിധ്യം ധാരാളമുണ്ടായിരുന്നു. നിലവില്* ഇവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്* സംസ്ഥാനത്ത് കുറവാണ്.


    മുതുമലയില്* നിന്നുള്ള കഴുകന്റെ ദൃശ്യം |

    ഫീഡിങ് കേന്ദ്രം പ്രവര്*ത്തനമാരംഭിക്കുന്ന കോടര്*മ ജില്ലയില്* രണ്ടു ദശാബ്ദത്തോളം കഴുകന്മാരില്ലായിരുന്നു. 2019-ലാണ് ജില്ലയില്* വീണ്ടും കഴുകന്മാര്* സാന്നിധ്യമറിയിക്കുന്നത്. കഴുകന്മാരുടെ നാലിനങ്ങളെ സംസ്ഥാനത്ത് കാണാം. 2015-ല്* മഹാരാഷ്ട്രയിലെ ഫംസാദ് വന്യജീവി സങ്കേതത്തിലാണ് ഇത്തരത്തില്* ആദ്യമായി 'വള്*ച്ചര്* റെസ്റ്റോറന്റ്' സ്ഥാപിതമാകുന്നത്.

    ഇന്ത്യയില്* മധ്യപ്രദേശിലാണ് കഴുകന്മാരുടെ മിക്ക ഇനങ്ങളെയും കാണാന്* സാധിക്കുന്നത്. കൂടൊരുക്കുന്നതുപോലുള്ള കാര്യങ്ങള്*ക്ക് ഇവിടെ സ്ഥിതി അനുകൂലമാണ് എന്നതുതന്നെ കാരണം. ഏതൊരു വന്യജീവിയുടെ ജീവിതചക്രത്തിലും കാലാവസ്ഥയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. എന്നാല്*, കഴുകന്മാരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥ മാത്രമല്ല നിര്*ണായകം. ഭക്ഷ്യലഭ്യത, ജലസ്രോതസ്സ് പോലുള്ള അനേകം ഘടകങ്ങള്* ആ പ്രദേശത്ത് വാസമുറപ്പിക്കുന്നതില്* കഴുകന്മാര്* പരിഗണിക്കുന്നുണ്ട്. കൂടൊരുക്കുന്ന മേഖലകളുടെ സമീപത്തായി ഏതെങ്കിലും തരത്തിലുള്ള ശല്യമുണ്ടാകുന്നത് ഇവയ്ക്ക് പ്രജനനം നടത്തുന്നതിന് വെല്ലുവിളിയാണ്. ഈ മേഖലകള്*ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് അതിപ്രധാനമാണ്. മുന്*പ് എണ്ണത്തില്* ഏറെയുണ്ടായിരുന്ന 'റെഡ്-ഹെഡ്ഡഡ് വള്*ച്ചറി'നെ കേരളത്തില്* ഇപ്പോള്* വയനാട്ടില്* മാത്രമാണ് കാണാന്* സാധിക്കുന്നത്. സംരക്ഷിതമേഖലയ്ക്ക് പുറത്ത് ഇവയെ കാണാനുള്ള സാധ്യത നന്നേ കുറവാണ്.

  7. #1427
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കാക്കപ്പൂവ് മാത്രമല്ല മാടായിപ്പാറയെ മനോഹരമാക്കുന്നത്; എത്രപേർക്കറിയാം മാടായിയിലെ കുളങ്ങളെക്കുറിച്ച്?


    വടുകുന്ദ ക്ഷേത്രത്തിനുപിന്നിലെ കുളം |

    ണക്കാലത്തെ യാത്രകളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് മാടായിപ്പാറയേക്കുറിച്ചാണ്. കാക്കപ്പൂവുകൾ നീലനിറം ചാർത്തിനിൽക്കുന്ന മാടായിപ്പാറയും സമീപത്തെ മാടായിക്കാവും മനസിൽ കയറിയതാണ്. എല്ലാവരും മാടായിപ്പാറയേയും അവിടത്തെ പൂക്കളേക്കുറിച്ചുമെല്ലാം പറയാറും എഴുതാറും ചിത്രങ്ങളും വീഡിയോകളും പകർത്താറുണ്ടെങ്കിലും തികച്ചും അണ്ടർറേറ്റഡ് എന്നുവിശേഷിപ്പിക്കാവുന്ന മറ്റു ചിലയിടങ്ങൾ ഇതേ മാടായിപ്പാറയിലുണ്ട്. അതാണ് മാടായിപ്പാറയിലെ കുളങ്ങൾ.

    മാടായിപ്പാറയിലെ കാക്കപ്പൂക്കളുടെ ചന്തവും കാണാം, പേരിൽപ്പോലും കൗതുകം ഒളിപ്പിച്ചിരിക്കുന്ന ജൂതക്കുളത്തിന്റെ ഉള്ളറകളിലേക്കൊന്ന് എത്തിനോക്കുകയും ചെയ്യാം. അങ്ങനെയായിരുന്നു ആ യാത്രയുടെ പദ്ധതി. കോഴിക്കോട്ടുനിന്നായിരുന്നു യാത്രയുടെ തുടക്കം. കണ്ണൂർ പഴയങ്ങാടിയിൽ തീവണ്ടിയിറങ്ങി. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽക്കയറി പ്രഭാത ഭക്ഷണം. ബിൽ കൊടുക്കുന്നതിനിടയിൽ മാടായിപ്പാറയിലേക്ക് എങ്ങനെയാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. നടക്കാൻ തയ്യാറാണോ എന്ന് കൗണ്ടറിലിരുന്നയാളുടെ മറുചോദ്യം. അതെയെന്ന് പറഞ്ഞപ്പോൾ ടൗണിൽനിന്നുള്ള വഴി പറഞ്ഞുതന്നു. ഓട്ടോയ്ക്ക് പോകാമായിരുന്നെങ്കിലും നടക്കാൻതന്നെയായിരുന്നു തീരുമാനം. നടക്കുന്നതിനിടെ ഭാ​ഗ്യവശാൽ ആ വഴി പോകുന്ന ഒരു ബൈക്കിൽ ലിഫ്റ്റ് കിട്ടി.

    പഴയങ്ങാടി ടൗണിൽനിന്ന് അൽപ്പം പിന്നോട്ട് നടന്നാൽ ഇടതുഭാ​ഗത്തേക്ക് ഒരു ചെറുകയറ്റം കാണാം. ആ കയറ്റം തുടങ്ങുന്നിടത്തുനിന്നുതന്നെയാണ് മാടായിപ്പാറയുടെ കാഴ്ചകളും തുടങ്ങുന്നത്. പുരാതനകാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്നും പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടതെന്നാണ് കഥ. ഈ കാര്യമൊക്കെ മനസിലൂടെ ഒന്ന് കടന്നുപോയപ്പോഴേക്കും ബൈക്കുകാരന് വഴിപിരിയേണ്ട സ്ഥലമെത്തി. ഇനി എന്റെ യാത്ര ഒറ്റയ്ക്കാണ്.


    മാടായിപ്പാറയിൽ വിരിഞ്ഞ കാക്കപ്പൂവുകൾ |

    കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടമെന്നാണ് ചരിത്രരേഖകൾ പറയുന്നത്. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണു ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്*. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത്* പോർച്ചുഗീസുകാരാണെന്നാണ് പറയപ്പെടുന്നത്. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത്* യുദ്ധം നടന്നിരുന്നുവെന്നും പറയപ്പെടുന്നു.

    രണ്ടു ക്ഷേത്രങ്ങളാണ് മാടായിപ്പാറയിലുള്ളത്. ജൂതക്കുളം ലക്ഷ്യമാക്കി നീങ്ങുമ്പോൾ റോഡിന്റെ വലതുഭാ​ഗത്താണ് മാടായിക്കാവ്. നേരേ അല്പദൂരം ചെന്നാൽ വലതുഭാ​ഗത്തായി വടുകുന്ദ ശിവക്ഷേത്രവും. ദളിതർ ഏറെയുള്ള സ്ഥലം കൂടിയാണ്* മാടായിയും പരിസരവും. പുലയരുടെ ദൈവമായ കാരിഗുരുക്കൾ പുലിവേഷം മറിഞ്ഞ്* ദൈവക്കരുവായ കഥ തുടങ്ങുന്നത്* മാടായിക്കാവിലാണ്*. പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്* മാടായിക്കാവിലെ ആരാധനാക്രമം. മാടായിക്കാവിലെ പൂരംകുളി ഉത്സവം ചരിത്രപ്രാധാന്യമുള്ളതാണ്. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്* ഇവിടെ കലശോത്സവം നടത്താറുണ്ട്. കർക്കിടകത്തിൽ ഇവിടെ പുലയ സമുദായയത്തിലെ പത്തു ഇല്ലങ്ങളിൽ പ്രധാന ഒരു ഇല്ലമായ 'തെക്കൻ'എന്ന ഇല്ലക്കാർ മാരിത്തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. കർക്കിടക മാസത്തിൽ ഉണ്ടാവുന്ന ആധിയും വ്യാധിയും രോഗങ്ങളും മാരിത്തെയ്യങ്ങൾ ആവാഹിച്ച് കടലിലൊഴുക്കി നാട്ടിൽ ആയുരാരോഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം.

    ഉത്തരകേരളത്തിലെ ശാക്തേയകാവുകളിൽ പ്രഥമസ്ഥാനമാണ് മാടായിക്കാവിനുള്ളത്. സാധാരണ ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായ പൂജാരീതികളാണ് ശാക്തേയകാവുകളിലേത്. മന്നംപുറത്തുകാവ്, മാമാനിക്കുന്ന്, പിഷാരികാവ്, കൊടുങ്ങല്ലൂർ എന്നിവയെല്ലാം ശാക്തേയ ക്ഷേത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. കൊടുങ്ങല്ലൂർ ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രധാന ഭദ്രകാളിക്ഷേത്രം മാടായിക്കാവാണ്. ദാരികവധം നടത്തുന്ന സങ്കൽപ്പത്തിലാണ് വിഗ്രഹം. മാടായിപ്പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്* 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി. പാറയുടെ മുകളിലുള്ള മാടായി കോളേജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


    മാടായിക്കാവിലേക്കുള്ള വഴിയേ |

    ജൂതക്കുളം ലക്ഷ്യമാക്കി നടക്കവേ മാടായിക്കാവിലെ സന്ദർശനം കഴിഞ്ഞുവരുന്ന നിരവധി പേരെ കണ്ടു. വടുകുന്ദ ക്ഷേത്രം ലക്ഷ്യമാക്കി പലരും നടക്കുന്നതുകണ്ടു. ക്ഷേത്രങ്ങൾ രണ്ടിന്റെയും സ്ഥാനം കണ്ടെങ്കിലും കാണാൻവന്ന കുളം എവിടെയാണെന്ന് മാത്രം മനസിലായില്ല. കാരണം മാടായിപ്പാറ അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ് എന്നതുതന്നെ. റോഡിന്റെ ഇടതുഭാ​ഗത്തുനിന്നും അപ്പോഴാണ് ഒരു പ്രദേശവാസി റോഡ് ലക്ഷ്യമാക്കി വരുന്നത് കണ്ടത്. അയാളോട് ചോദിച്ചാൽ ചിലപ്പോൾ കാര്യം നടന്നേക്കുമെന്ന് മനസുപറഞ്ഞു. അടുത്തുവന്നപ്പോൾ കുളത്തിന്റെ കാര്യം ചോദിച്ചു. അദ്ദേഹം ഒരു പ്രത്യേകഭാ​ഗത്തേക്ക് വിരൽചൂണ്ടിക്കാണിച്ചു. വഴി തെറ്റാതിരിക്കാൻ ഒരു മരവും അടയാളം കാട്ടിത്തന്നു. അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. ജൂതക്കുളം കാണാൻ വന്നതാണെങ്കിൽ വേറൊരെണ്ണം കൂടി കണ്ടിട്ടുപൊയ്ക്കോളൂ എന്ന്. ഏതാണെന്ന് ചോദിച്ചപ്പോൾ വടുകുന്ദ ക്ഷേത്രത്തിന്റെ പിന്നിലേക്ക് പോയാൽമതി എന്നായിരുന്നു മറുപടി.

    തലേദിവസം മഴ പെയ്തതിന്റെ അടയാളങ്ങൾ നടക്കുന്നതിനിടെ കണ്ടു. വെയിൽ പതിയെ ഉയർന്നുതുടങ്ങിയിരുന്നു. അല്പദൂരം നടന്നതോടെ ചെറിയ ഒരു കുളംകണ്ടു. പക്ഷേ അതുതന്നെയാണ് ജൂതക്കുളം എന്നുറപ്പിക്കണമല്ലോ. ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ സംശയനിവാരണം നടത്താമായിരുന്നു എന്ന് വിചാരിച്ച് തിരിഞ്ഞുകളിക്കുമ്പോളാണ് പ്രദേശവാസിയായ ഒരു സ്ത്രീ വരുന്നത് കണ്ടത്. അവരോട് ചോദിച്ചപ്പോൾ തേടിവന്ന ജലാശയം അതുതന്നെയെന്ന് മനസിലായി. സ്ഥലസൗന്ദര്യം ആസ്വദിക്കാൻ വരുന്നവരുടെ 'കപ്പിലെ ചായ'യല്ല ജൂതക്കുളമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലായി. പക്ഷേ ചരിത്രത്തിൽ അല്പസ്വല്പം താത്പര്യമുള്ളവർക്ക് വിരുന്നാവുകയുംചെയ്യും ഈ കുളം. മാടായിപ്പാറയിൽ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്*. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നത്. അത്തരത്തിലൊന്നിന്റെ മുന്നിലാണിപ്പോൾ നിൽക്കുന്നത്. *

    ഇന്ത്യയിൽ ആദ്യമായി ജൂത കൂടിയേറ്റം നടന്ന മേഖലകൂടിയാണിവിടം. വർഷങ്ങൾക്കുമുൻപ് ഏഴിമലയുടെ താഴ്വാരത്തെത്തിയ ജൂതന്മാർക്ക് അന്ന് നാട് ഭരിച്ചിരുന്ന മൂഷക രാജവംശം മാടായിയിൽ അഭയം നൽകുകയായിരുന്നു. തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ജൂതർ പണിതതിനാൽ ജൂതക്കുളമെന്നും ഈ പാറക്കുളങ്ങൾ അറിയപ്പെടുന്നു. പച്ചപ്പുല്ല് വിരിച്ച ഒരു മൈതാനത്തിന് നടുവിൽ നിറയെ വെള്ളമുള്ള ഒരു ജലാശയം. തലേന്നുപെയ്ത മഴയിൽ വെള്ളം കലങ്ങിയിട്ടുണ്ട്. ചെങ്കല്ല് തുരന്നാണ് കുളം നിർമിച്ചിരിക്കുന്നത്. അറുപതടി നീളവും 45 അടി വീതിയുമാണ് കുളത്തിന്റെ വിസ്തൃതി. അന്നത്തെ ചെങ്കല്ലുപയോ​ഗിച്ച് നിർമിച്ച കൈവരികളുടെ അവശിഷ്ടങ്ങൾ കുളത്തിനോടു ചേർന്ന് ഇപ്പോഴും കാണാം.


    മാടായിപ്പാറയിലെ ജൂതക്കുളം |

    കുളത്തിനരികിൽ അല്പസമയം വിശ്രമിച്ചശേഷം വടുകുന്ദ ക്ഷേത്രം ലക്ഷ്യമാക്കി നടക്കാനാരംഭിച്ചു. ക്ഷേത്രത്തിനോടു ചേർന്നുള്ള വിശാലമായ കുളം കാണുകയാണ് ലക്ഷ്യം. അല്പസമയത്തെ നടത്തത്തിനുശേഷം വടുകുന്ദ ക്ഷേത്രത്തിനു പിന്നിലെ കുളത്തിനരികിലെത്തി. പച്ചനിറമാർന്നു നിൽക്കുകയാണ് കുളം. ജലാശയത്തിന്റെ ഒരു ഭാ​ഗത്ത് വെള്ളത്തിലായി മണ്ഡപം തലയുയർത്തിനിൽക്കുന്നു. മണിദ്വീപ് എന്നാണ് ഇതിനു പേര്. മാടായിക്കാവിലെ ഭ​ഗവതിയെ എഴുന്നെള്ളിച്ച് കുടിയിരുത്തുന്നത് ഇവിടെയാണ്. മാടായിക്കാവ് ഭ​ഗവതിയുടെ ഇരിപ്പിടമാണിത് എന്ന് വിശ്വസിക്കുന്നതിനാൽ ഈ മണ്ഡപത്തിൽ ഇരിക്കാൻ വിലക്കുണ്ട്. ഏകദേശം മൂന്നുമണിക്കൂർ ചെലവഴിച്ച ശേഷമാണ് മാടായിപ്പാറയിൽനിന്ന് മടങ്ങിയത്. അതും വെയിലിന്റെ കാഠിന്യം അത്രമേൽ താങ്ങാനാവാതിരുന്നതിനാൽ മാത്രം.

    ജൈവവൈവിധ്യ കലവറയാണ് മാടായിപ്പാറ. 657 ഇനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയ 500-ഓളം പക്ഷികളിൽ 182 ഇനം മാടായിപ്പാറയിൽ കാണപ്പെടുന്നവയാണ്. ഇതിൽ 12 ഇനം ആദ്യമായി റിപ്പോർട്ട് ചെയ്തതും ഇവിടെത്തന്നെ. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന 'ഡ്രോ സിറ ഇൻഡിക' എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതൽ മുക്കുറ്റി, വിഷ്ണുക്രാന്തി ഉൾപ്പെടെയുള്ള സസ്യങ്ങളും അനുഗ്രഹീതമായ മാടായിപ്പാറയിൽ വളർന്നുവരാറുണ്ട്. ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയിൽ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ എത്താറുണ്ട്. സിനിമക്കാരുടെയും ഇഷ്ടപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് മാടായിപ്പാറ ഇപ്പോൾ.



  8. #1428
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കശ്മീരിനെ ചൊല്ലി ഉടക്കിയ കച്ചവടം; ഇന്ത്യാ-മലേഷ്യ പാമോയിൽ നയതന്ത്രത്തിന്റെ ഭാവിയെന്ത്?


    മലേഷ്യയിലെ ഒരു പാമോയിൽ ഫാക്ടറിയിൽനിന്ന്

    ലേഷ്യന്* പ്രധാനമന്ത്രി അന്*വര്* ഇബ്രാഹിം (Anwar Ibrahim) ഇന്ത്യയിലെത്തി. കഴിഞ്ഞ വര്*ഷം നവംബറില്* അധികാരത്തിലെത്തിയശേഷമുള്ള ആദ്യത്തെ ഇന്ത്യന്* സന്ദര്*ശനം. 2018-ന് ശേഷമുള്ള ഒരു മലേഷ്യന്* പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യന്* സന്ദര്*ശനവും. 2019-ല്* മുന്* പ്രധാനമന്ത്രി മഹാതിര്* മുഹമ്മദ് (Mahathir Mohamad) കാശ്മീര്* വിഷയത്തില്* പരാമര്*ശനം നടത്തിയതിന് ശേഷമുള്ള ഒരു മലേഷ്യന്* നേതാവിന്റെ ആദ്യ ഉന്നതതല സന്ദര്*ശനവുമായിരുന്നു ഇത്. ബ്രിക്*സ് കൂട്ടായ്മയുടെ ഭാഗമാകാനുള്ള മലേഷ്യയുടെ നീക്കങ്ങള്*ക്ക് പിന്തുണ തേടിയും ഉഭയകക്ഷി ബന്ധവും വ്യാപാരവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സന്ദര്*ശനത്തിന്റെ ലക്ഷങ്ങളിലൊന്ന് പക്ഷേ, പാമോയിൽ വ്യാപാരമായിരുന്നു. മഹാതിര്* മുഹമ്മദിന്റെ കശ്മീര്* പരാമര്*ശം പാമോയിൽ വ്യാപാരത്തില്* വലിയ തിരിച്ചടിയാണ് അവര്*ക്ക് നല്*കിയത്. മലേഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ വെട്ടിച്ചുരുക്കി. പിന്നീട് സാവധാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണവ്യാപാരം മെച്ചപ്പെട്ടത്. മലേഷ്യന്* സര്*ക്കാര്* പുറത്തുവിട്ട കണക്കുകള്* പ്രകാരം 2023-ല്* 28.4 ലക്ഷം ടണ്* പാമോയിലാണ് ഇന്ത്യ മലേഷ്യയില്* നിന്ന് വാങ്ങിയത്. മലേഷ്യയുടെ മൊത്തം പാമോയിൽ കയറ്റുമതിയുടെ ഏകദേശം 20 ശതമാനം വരുമിത്.


    പാമോയിൽ വ്യാപാരത്തില്* സഹകരണം വിപുലീകരിക്കുക എന്നത് മനസിൽവെച്ചുകൊണ്ടാണ് മലേഷ്യന്* പ്രധാനമന്ത്രി ഇന്ത്യാ സന്ദര്*ശനത്തിനെത്തിയത്. ലോകത്തില്* ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മറുവശത്ത് ഇന്ത്യയാകട്ടെ പ്രധാന ഇറക്കുമതി രാഷ്ട്രവും. ഭക്ഷ്യ എണ്ണ എന്ന നിലയില്* പാമോയിലിനെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു. നേരത്തെ ജൂലായ് മാസത്തില്* ഇന്ത്യയും മലേഷ്യയും ഭക്ഷ്യ എണ്ണ മേഖലയില്* ഉഭയകക്ഷി സഹകരണം വര്*ധിപ്പിക്കാന്* തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് എണ്ണപ്പന കൃഷിയിലും പാമോയിലിന്റെ ഉത്പാദനത്തിലും വ്യാപാരത്തിലും. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്* മലേഷ്യൻ പ്ലാന്റേഷന്*സ് ആന്*ഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്* ഗനി (Johari Abdul Ghani)യുമായി ഇതുസംബന്ധിച്ച് ചര്*ച്ചകള്* നടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മലേഷ്യന്* പ്രധാനമന്ത്രി ഇന്ത്യ സന്ദര്*ശിച്ചത്.

    ലോകത്തിലെ രണ്ടാമത്തെ വലിയ പാമോയിൽ ഉത്പാദകര്*

    ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയല്* ബൊട്ടാണിക് ഗാര്*ഡന്*സില്* നിന്ന് 1870-കളിലാണ് എണ്ണപ്പന ആദ്യമായി മലേഷ്യയില്* (അന്ന് മലയ) എത്തുന്നത്. അന്ന് ഇതൊരു അലങ്കാരസസ്യമായിരുന്നു. 1917-ല്*, ഹെന്റി ഫൗക്കോണിയര്* എന്ന ഫ്രഞ്ചുകാരന്* തെന്നമരം എസ്റ്റേറ്റില്* കുറച്ച് എണ്ണപ്പന നട്ടുപിടിപ്പിച്ചു. ഇതായിരുന്നു ആദ്യത്തെ പ്രാദേശിക വാണിജ്യ എണ്ണപ്പനത്തോട്ടം. 1920-കളില്* ഗുത്രി ഗ്രൂപ്പും (ഇപ്പോള്* സൈം ഡാര്*ബി ഗ്രൂപ്പിന്റെ ഭാഗമാണ്) യുണൈറ്റഡ് പ്ലാന്റേഷന്*സ് ഗ്രൂപ്പും പോലുള്ള വ്യാപാര കമ്പനികള്* വലിയ തോതില്* എണ്ണപ്പനകൃഷി ആരംഭിച്ചു. 1936 ആയപ്പോഴേക്കും രാജ്യത്ത് 34 എണ്ണപ്പന എസ്റ്റേറ്റുകള്* ഉണ്ടായിരുന്നു. പിന്നീട് എണ്ണപ്പന തോട്ടങ്ങള്* കൂടുതലും നടത്തിവന്നിരുന്നത് ഇംഗ്ലീഷ് ഭൂവുടമകളായിരുന്നു. 1950-കളില്* റബ്ബറിന് മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാര്*ഷിക വൈവിധ്യവല്*ക്കരണത്തില്* ശ്രദ്ധ കേന്ദ്രീകരിക്കാന്* സര്*ക്കാര്* തീരുമാനിച്ചതോടെ എണ്ണപ്പന കൃഷിയില്* വലിയ മുന്നേറ്റമുണ്ടായി. റബ്ബറിന് ഏറ്റവും നല്ല ബദലായി എണ്ണപ്പന തിരഞ്ഞെടുത്ത സര്*ക്കാര്* 1960-കള്* മുതല്* ചെറുകിട കര്*ഷകര്*ക്കിടയില്* എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിച്ചു.

    1960-ല്* രാജ്യത്ത് 55,000 ഹെക്ടര്* എണ്ണപ്പന കൃഷി ഉണ്ടായിരുന്നു. ഏകദേശം 92,000 ടണ്* പാമോയിലാണ് അക്കാലത്ത് പ്രതിവര്*ഷം ഉത്പാദിപ്പിച്ചിരുന്നത്. ആറ് വര്*ഷത്തിനുശേഷം ഇന്*ഡൊനീഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളെ മറികടന്ന് മലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പാമോയില്* കയറ്റുമതിക്കാരായി. 1970-കളില്* എണ്ണപ്പന കൃഷി വീണ്ടും രാജ്യത്ത് വര്*ധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്* പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. പ്രതിവര്*ഷം ഏകദേശം 1.8 കോടി ടണ്* പാമോയിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. ആഗോള പാമോയിൽ ഉത്പാദനത്തിന്റെ ഏകദേശം 24 ശതമാനവും ലോകകയറ്റുമതിയുടെ 31 ശതമാനവും മലേഷ്യയുടെ സംഭാവനയാണ്. 2022-ല്* 56 ലക്ഷം ഹെക്ടര്* സ്ഥലത്താണ് മലേഷ്യ പാമോയിൽ കൃഷി ചെയ്തത്. മുന്* വര്*ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൃഷിയാണ് വര്*ധിച്ചത്. 1.85 കോടി ടണ്* ക്രൂഡ് പാമോയിലാണ് 2023-ല്* ഉത്പാദപ്പിച്ചത്. 1.5 കോടി ടണ്* പാമോയിൽ ഇക്കാലയളവില്* അവര്* കയറ്റുമതി ചെയ്തു. 40 ലക്ഷം ടണ്* പാമോയിൽ അവര്* ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യ, ചൈന, യൂറോപ്യന്* യൂണിയന്* (EU) എന്നിവരാണ് പാമോയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാര്*.


    മലേഷ്യയിലെ ഒരു പാമോയിൽ ഫാക്ടറിക്കുള്ളിലെ ദൃശ്യം |

    കശ്മീരിന്റെ പേരിലുടക്കിയ കച്ചവടം

    ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 57 ശതമാനവും പാമോയിലാണ്. ഇന്*ഡോനീഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്കുള്ള ശുദ്ധീകരിച്ച പാമോയിൽ, ക്രൂഡ് പാമോയിൽ എന്നിവയുടെ പ്രാഥമിക വിതരണക്കാര്*. കണക്കുകള്* പ്രകാരം 2023-ൽ ഇന്ത്യ 28 ലക്ഷം ടണ്* പാമോയിലാണ് ഇറക്കുമതി ചെയ്തത്. 2022-ൽ ഇത് 28.9 ലക്ഷമായിരുന്നു. ഇന്ത്യയിലേക്ക് സംസ്*കരിച്ച പാമോയിലും അസംസ്കൃത പാമോയിലും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. 2019-ല്* മലേഷ്യന്* പാമോയിൽ ഏറ്റവും കൂടുതല്* വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. മലേഷ്യയുടെ ഔദ്യോഗിക കണക്കുകള്* പ്രകാരം 40 ലക്ഷം ടണ്ണിലധികം. പക്ഷേ, പിന്നാലെ ഇറക്കുമതി ഇടിഞ്ഞു. സെപ്റ്റംബറിലെ 310,648 ടണ്ണില്* നിന്ന് പാമോയിൽ ഇറക്കുമതി ഒക്ടോബറില്* 219,956 ടണ്ണായി കുറഞ്ഞു. നവംബറില്* ഇത് 142,696 ടണ്ണായി. സംസ്*കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതി നിയന്ത്രണം ഏര്*പ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്* വലിയ ഇടിവുണ്ടായത്. മലേഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയായിരുന്നു ഇത്. ജമ്മു കശ്മീര്*, പൗരത്വനിയമം എന്നീ വിഷയങ്ങളില്* ഇന്ത്യയുടെ നിലപാടുകളെ മലേഷ്യന്* പ്രധാനമന്ത്രി മഹാതീര്* മുഹമ്മദ് വിമര്*ശിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണം.

    ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്*വലിച്ചപ്പോള്*, ഇന്ത്യ കശ്മീരിനെ കൈയടക്കിയെന്നും കീഴ്പ്പെടുത്തിയെന്നുമാണ് മലേഷ്യന്* പ്രധാനമന്ത്രി മഹാതീര്* മുഹമ്മദ് വിമര്*ശിച്ചത്. പൗരത്വനിയമം ഇന്ത്യയുടെ മതേതരസ്വഭാവം തകര്*ത്തെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തില്* ഉള്*പ്പെടുത്തിയിരുന്ന പാമോയിലിനെ ഇന്ത്യ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ, അസംസ്*കൃത പാമോയിൽ ഇറക്കുമതിക്ക് മുന്*ഗണന ലഭിച്ചു. ഇത് മലേഷ്യയ്ക്ക് തിരിച്ചടിയായി. ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള തീരുമാനമല്ല, പൊതുനയമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും പ്രത്യക്ഷത്തിൽ ഇത് ബാധിച്ചത് മലേഷ്യയെയാണ്. ഇതോടെ പാമോയിൽ ഇറക്കുമതിയില്* 2020-ന്റെ തുടക്കത്തിലെ ആദ്യത്തെ നാല് മാസങ്ങളില്* 2019-നെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവുണ്ടായി. മലേഷ്യന്* പാമോയിൽ കൗണ്*സിലിന്റെ കണക്കുകള്* പ്രകാരം 2020 ജനുവരി മുതല്* ജൂണ്* വരെയുള്ള കാലത്തിനിടയില്* നാല് ലക്ഷം ടണ്* പാമോയിലാണ് ഇന്ത്യ മലേഷ്യയില്*നിന്ന് ഇറക്കുമതി ചെയ്തത്. 2019-നെ അപേക്ഷിച്ച് ഏതാണ്ട് 85 ശതമാനത്തിന്റെ കുറവ്. 2019-ല്* ജനുവരി മുതല്* ജൂണ്* വരെയുള്ള കാലഘട്ടത്തില്* 26 ലക്ഷം ടണ്* പാംമോയിലാണ് ഇറക്കുമതി ചെയ്തത്.

    മലേഷ്യയെ വലച്ച് യൂറോപ്യന്* യൂണിയന്റെ കടുപിടുത്തം

    ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ യൂറോപ്യന്* യൂണിയന്റെ പുതിയ വനനശീകരണ ചട്ടവും മലേഷ്യയ്ക്ക് തിരിച്ചടിയായി. വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്* യൂണിയന്* അംഗീകാരം നല്*കിയതാണ് അവരെ പ്രശ്*നത്തിലാക്കിയത്. കന്നുകാലി, കൊക്കോ, കാപ്പി, എണ്ണപ്പന, റബ്ബര്*, സോയ, മരം എന്നിവയോ ഇതില്*നിന്നുള്ള ഉത്പന്നങ്ങളോ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പ്ലാന്റേഷനുകളില്* നിന്നല്ലെന്ന് ഉല്*പാദകര്* യൂറോപ്യന്* യൂണിയനെ ബോധ്യപ്പെടുത്തണമെന്നാണ് യൂറോപ്പ്യൻ യൂണിയന്റെ വനനശീകരണ ചട്ടം. യൂണിയനിലെ 27 രാജ്യങ്ങളില്* വില്*ക്കുന്ന ഇത്തരം ഉത്പന്നങ്ങള്* കൃഷി ചെയ്യുന്നവർ അവയുടെ കൃത്യമായ ഉറവിടം വ്യക്തമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ചരക്കുകള്*ക്ക് വനനശീകരണവുമായി ബന്ധമില്ലെന്ന് തെളിയിക്കണം. വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലും നിയമങ്ങള്* പാലിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് കയറ്റുമതിക്കാരാണ്. ഇക്കാര്യം ഉത്പാദകര്* യൂറോപ്യന്* യൂണിയനെ ബോധ്യപ്പെടുത്താത്തപക്ഷം അവ യൂറോപ്പില്* ഇറക്കുമതി ചെയ്യാനാവില്ല. 2024 ഡിസംബര്* മുതല്* യൂറോപ്പ്യൻ യൂണിയൻ പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങള്* കര്*ശനമായി നടപ്പിലാക്കാനിരിക്കുകയാണ്. യൂറോപ്പ്യൻ യൂണിയന്റെ നിയന്ത്രണങ്ങള്* ഇരുരാജ്യങ്ങളിലേയും പാമോയിൽ വ്യാപാരത്തെ ദോഷകരമായി ബാധിക്കും.

    മലേഷ്യയുടെ കാര്യത്തിൽ നിലവിലുള്ള കൃഷിഭൂമി എണ്ണപ്പനത്തോട്ടങ്ങളാക്കി മാറ്റുക മാത്രമല്ല അവർ ചെയ്തത്. പകരം, മഴക്കാടുകള്* നശിപ്പിക്കുകയും തണ്ണീര്*ത്തടങ്ങളും നികത്തുകയും ചെയ്തു. 2001-നും 2022-നും ഇടയില്* മലേഷ്യയ്ക്ക് അതിന്റെ ഉഷ്ണമേഖലാ വനത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്ന് കണക്കുകൾ പറയുന്നു. ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകള്* നശിപ്പിക്കപ്പെട്ടു. ഇത് ചില മൃഗങ്ങളെ വംശനാശ ഭീഷണിയിലാക്കി. ഈ സാഹചര്യത്തിലാണ് യൂറോപ്പ്യൻ യൂണിയൻ നിയമം വരുന്നത്. 2020-ന് ശേഷം കൃഷി ഭൂമിയാക്കിയ വനഭൂമിയില്* നിന്നുള്ള ഉത്പന്നങ്ങള്*ക്ക് യൂറോപ്യന്* യൂണിയന്* വിലക്ക് ഏര്*പ്പെടുത്തിയാല്* അത് മലേഷ്യയെ ദോഷകരമായി ബാധിക്കും. നിര്*ദേശം പാലിക്കല്* ചെറുകിട വിതരണക്കാരെ സംബന്ധിച്ചിടത്തോളം സങ്കീര്*ണവും ചെലവേറിയതുമാകും. ഗ്രാമീണമേഖലയില്* ദാരിദ്ര്യം കുറയ്ക്കാനും കയറ്റുമതി വഴി വിദേശനാണ്യം കണ്ടെത്താനും തൊഴിലവസരങ്ങള്* സൃഷ്ടിക്കാനും പാമോയിൽ കൃഷി മലേഷ്യയെ കുറച്ചൊന്നുമല്ല സഹായിച്ചത്. മലേഷ്യയിലും ഇന്*ഡൊനീഷ്യയിലും ഏകദേശം 4.5 ദശലക്ഷം ആളുകള്* ഈ മേഖലയില്* ജോലി ചെയ്യുന്നു. അതിനാല്* തന്നെ പുതിയ ആവശ്യക്കാരെ കണ്ടെത്തേണ്ടതും കച്ചവടം കുറയാതെ നോക്കേണ്ടതും അവരെ സംബന്ധിച്ച് നിര്*ണായകമാണ്. ഇതിന്റെ ഭാഗമായി പാമോയിൽ ഇറക്കുമതി ചെയ്താല്* ഒറാങ്ങുട്ടാനെ കൈമാറുന്നത് ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ അവർ നടത്തിയിരുന്നു.


    അന്*വര്* ഇബ്രാഹിം നരേന്ദ്ര മോദിക്കൊപ്പം |

    ഉയരുമോ എണ്ണക്കച്ചവടം?

    ഭക്ഷ്യ എണ്ണ എന്ന നിലയിൽ ഇന്ത്യ പാമോയിലിനെ ആശ്രയിക്കുന്നത് കൂടുതലാണ്. എന്നിട്ടും രാഷ്ട്രീയ കാരണങ്ങളെത്തുടര്*ന്നാണ് ഇന്ത്യ മലേഷ്യൻ പാമോയിലിന് നിയന്ത്രണം ഏര്*പ്പെടുത്തിയത്. ഔപചാരികമായ ബഹിഷ്*കരണം ഉണ്ടായിരുന്നില്ലെങ്കിലും ഇറക്കുമതി കുറ*ഞ്ഞു. ബഹിഷ്*കരണം മലേഷ്യയെ ബാധിക്കുമെന്ന് തന്നെയാണ് ഈ രംഗത്തെ നിരീക്ഷകര്* അന്ന തന്നെ ചൂണ്ടിക്കാണിച്ചത്. ഉയര്*ന്ന അളവില്* പാമോയിൽ വാങ്ങാന്* ശേഷിയുള്ള മറ്റൊരു രാജ്യത്തെ കണ്ടെത്തുക എന്നതായിരുന്നു അവര്* നേരിട്ട വെല്ലുവിളി. ലക്ഷക്കണക്കിന് മലേഷ്യന്* കര്*ഷകര്* അവരുടെ ഉപജീവനത്തിനായി പാമോയിൽ കയറ്റുമതിയെ ആശ്രയിക്കുന്നതിനാല്* തന്നെ ഇന്ത്യയുടെ നീക്കം അവര്*ക്ക് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടം മെച്ചപ്പെട്ടു. പക്ഷേ, പിന്നാലെ വന്ന കോവിഡ് വീണ്ടും വില്ലനായി. കോവിഡിനെത്തുടര്*ന്ന് ലോകമെമ്പാടും അവശ്യവസ്തുക്കളുടെ ആവശ്യകതയില്* 20 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് പാമോയിലിനേയും ബാധിച്ചു. പിന്നാലെ യൂറോപ്യന്* യൂണിയനില്* നിന്നുള്ള കടുത്ത നിയമങ്ങളും മലേഷ്യന്* പാമോയിൽ വിപണിയെ ബാധിച്ചു. കോവിഡ് കാലത്തിനുശേഷം പക്ഷേ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സാധാരണ നിലയിലായിരുന്നില്ല.

    മറുവശത്ത് മലേഷ്യയിലേക്ക് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യോത്പന്നങ്ങൾക്കായി മലേഷ്യയുടെ ഇന്ത്യയെ ആശ്രയിക്കുന്നു. നീണ്ട വരള്*ച്ച ആഭ്യന്തര ഉത്പാദം കുറയ്ക്കുകയും ധാന്യശേഖരം ചുരുങ്ങുകയും ചെയ്ത പശ്ചാത്തലത്തില്* മാര്*ച്ചില്* 500,000 മെട്രിക് ടണ്* അരി അധികമായി നല്*കാന്* മലേഷ്യന്* സര്*ക്കാര്* അഭ്യര്*ഥിച്ചിരുന്നു. ഇതിനിടെ ഈ വര്*ഷം മേയില്* ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി മുന്* മാസത്തേക്കാള്* 12.4% ഉയര്*ന്ന് നാല് മാസത്തെ ഏറ്റവും ഉയര്*ന്ന നിലയിലെത്തിയിരുന്നു. അടുത്തിടെ വിലയിലുണ്ടായ ഇടിവാണ് ഇറക്കുമതി ഉയരാന്* കാരണമെന്നാണ് വിലയിരുത്തുന്നത്. പിന്നാലെ ഇരുരാജ്യങ്ങളും ജൂലായ് മാസത്തില്* ഭക്ഷ്യ എണ്ണ മേഖലയില്* ഉഭയകക്ഷി സഹകരണം വര്*ധിപ്പിക്കാന്* തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് എണ്ണപ്പന കൃഷിയിലും പാമാേയിലിന്റെ ഉല്*പാദനത്തിലും വ്യാപാരത്തിലും സഹകരണം വര്*ധിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര കൃഷി മന്ത്രിശിവരാജ് സിങ് ചൗഹാന്* മലേഷ്യയിലെ പ്ലാന്റേഷന്*സ് ആന്*ഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്* ഗനിയുമായി ഇതുസംബന്ധിച്ച് ചര്*ച്ചകള്* നടത്തി. ഇതുവഴി ഇന്ത്യയുമായുള്ള പാമോയിൽ വ്യാപാരം സാധാരണ നിലയിലാക്കാനാണ് മലേഷ്യ ലക്ഷ്യമിടുന്നത്. യൂറോപ്യന്* യൂണിയല്* കടുത്തനിയന്ത്രണം ഏര്*പ്പെടുത്തുന്ന പശ്ചാത്തലത്തില്* ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തിന്റെ പിന്തുണ അവര്*ക്ക് ആവശ്യമാണ് താനും.

  9. #1429
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    10 വര്*ഷം; കാടില്ലാതായത് 1.75 ലക്ഷം ഹെക്ടറില്*, വനഭൂമി ഏറ്റെടുത്തത് വികസന പദ്ധതികള്*ക്കായി

    1980-ല്* വനസംരക്ഷണ നിയമം വരുന്നതുവരെ രാജ്യത്തിന് വനേതര ആവശ്യങ്ങള്*ക്കായി നഷ്ടമായത് 0.42 കോടി ഹെക്ടര്* വനമാണ്. നിയമനത്തിന് ശേഷം 40 വര്*ഷത്തിനിടയില്* നഷ്ടപ്പെട്ട വനം 0.15 കോടി ഹെക്ടറായി കുറഞ്ഞു...


    | വയനാടൻ വനമേഖലയിൽ കാണപ്പെടുന്ന പുള്ളിമാൻമാൻ |

    ന്യൂഡല്*ഹി: പത്തുവര്*ഷത്തിനിടെ വികസന പദ്ധതികള്*ക്കായി രാജ്യത്ത് ഏറ്റെടുത്തത് 1,75,000 ഹെക്ടര്* (1750 ചതുരശ്ര കി.മീ.) വനഭൂമി. വനം-പരിസ്ഥിതി മന്ത്രാലയം സമര്*പ്പിച്ച കണക്ക് പ്രകാരം 2019 ഏപ്രില്* ഒന്നിനും 2024 മാര്*ച്ച് 31-നുമിടയില്* 8731 വന്*കിട പദ്ധതികള്*ക്കായി 95,724.99 ഹെക്ടര്* വനഭൂമിയാണ് വിട്ടുനല്*കിയത്.

    ഭൂമിയുടെ അളവ് ഹെക്ടറില്* പരിശോധിക്കുമ്പോള്* ആകെ വനം - 7,13,789 ചതുരശ്രകിലോമീറ്റര്* ആണ്. അതായത് ഭൗമവിസ്തൃതിയുടെ 21.71 ശതമാനം. 2019-'24 കാലയളവില്*, അഞ്ചുവര്*ഷത്തിനിടെ ഏറ്റെടുത്ത വനഭൂമിയുടെ അളവ് സംസ്ഥാന അടിസ്ഥാനത്തില്* പരിശോധിച്ചാല്*: മധ്യപ്രദേശ് - 22,614.74, ഒഡിഷ - 13,621.95, അരുണാചല്*പ്രദേശ് - 8744.78, കേരളം - 156.15.

    വനസംരക്ഷണ നിയമം തുണച്ചു

    1980-ല്* വനസംരക്ഷണ നിയമം വരുന്നതുവരെ രാജ്യത്തിന് വനേതര ആവശ്യങ്ങള്*ക്കായി നഷ്ടമായത് 0.42 കോടി ഹെക്ടര്* വനമാണ്. നിയമനത്തിന് ശേഷം 40 വര്*ഷത്തിനിടയില്* നഷ്ടപ്പെട്ട വനം 0.15 കോടി ഹെക്ടറായി കുറഞ്ഞു. എന്നാല്* കഴിഞ്ഞ വര്*ഷം പാര്*ലമെന്റ് പാസാക്കിയ പുതിയ വനസംരക്ഷണ ഭേദഗതി നിയമം അനുവദിക്കുന്ന ഇളവുകളിലൂടെ 1.97 കോടി ഹെക്ടര്* (1.97 ലക്ഷം ചതുരശ്ര കി.മീ.) തരംതിരിക്കാത്ത വനഭൂമിക്ക് നിയമ പരിരക്ഷ നഷ്ടമാകും.

    സ്വാഭാവിക വനം വികസനത്തിനായി വഴിമാറുമ്പോള്* ഗുരുതര പാരിസ്ഥിതിക ഭീഷണി സൃഷ്ടിക്കപ്പെടുന്നു. ജൈവവൈവിധ്യം, ജലക്രമീകരണം, കാര്*ബണ്* ബഹിര്*ഗമനം തുടങ്ങിയവയില്* നിര്*ണായകമാണ് സ്വാഭാവികവനം. വനഭൂമി ഏറ്റെടുത്തതിന് പകരമായി വനവത്കരണം നടത്താനും സര്*ക്കാരുകള്* ശ്രമിച്ചിട്ടുണ്ട്. 1.75 ലക്ഷം ഹെക്ടര്* വനഭൂമിക്കുപകരം വനവത്കരണത്തിനായി 21,76,200 ഹെക്ടര്* വനേതരഭൂമി വിട്ടുകൊടുത്തു. ഇത് തരംതിരിക്കാത്ത വനഭൂമിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്* പറയുന്നത്.

    കേരളത്തില്* 156.15 ഹെക്ടര്* വനഭൂമി ഏറ്റെടുത്തതിനുപകരം വിട്ടുകൊടുത്തത് 295.48 ഹെക്ടറാണ്. വനവത്കരണത്തിനായി വര്*ഷാവര്*ഷം കേരളം വിട്ടുനല്*കിയത്: 2020-'21 - 34.51, 2021-'22 - 78.71, 2022-'23 - 65, 2023-'24 - 117.26.

    വനവത്കരണത്തിന് കേന്ദ്രം വര്*ഷാവര്*ഷം ചെലവഴിച്ച തുക പരിശോധിക്കാം: 2019-'20 - 3389.1 കോടി, 2020-'21 - 4909.87 കോടി, 2021-'22 - 5896.31 കോടി, 2022-'23 - 6149.85 കോടി, 2023-'24 - 5205.12 കോടി.


    10 വര്*ഷംകൊണ്ട് സ്വാഭാവിക വനത്തില്* 95% ഇല്ലാതായി; കേന്ദ്രത്തോട് വിശദീകരണംതേടി ഹരിത ട്രിബ്യൂണല്*

    മേഘാലയ സംസ്ഥാനത്തെക്കാള്* ഉണ്ടാകും രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക്. റിപ്പോര്*ട്ട് പുറത്തുവന്നതിനെ തുടര്*ന്ന് കഴിഞ്ഞ മേയില്* ദേശീയ ഹരിത ട്രിബ്യൂണല്* കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു...






    ന്യൂഡല്*ഹി: രണ്ടുപതിറ്റാണ്ടിനിടയില്* (2001-2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടര്* (23,300 ചതുരശ്ര കിലോമീറ്റര്*) വനഭൂമി. 2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടര്* വനഭൂമി (2660 ചതുരശ്ര കിലോമീറ്റര്*) രാജ്യത്ത് കൂടിയെന്ന് ഫോറസ്റ്റ് സര്*വേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെ തള്ളുന്നതാണ് കണ്ടെത്തല്*. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബല്* ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോര്*ട്ടിലാണ് കണ്ടെത്തല്*.


    റിപ്പോര്*ട്ട് പുറത്തുവന്നതിനെ തുടര്*ന്ന് കഴിഞ്ഞ മേയില്* ദേശീയ ഹരിത ട്രിബ്യൂണല്* കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാല്* ഇതിന് ഇനിയും മറുപടി കിട്ടിയിട്ടില്ലെന്നാണ് വിവരം. മേഘാലയ സംസ്ഥാനത്തെക്കാള്* ഉണ്ടാകും രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക്. 2013-2023-ല്* സ്വാഭാവിക വനത്തില്* 95 ശതമാനം വനനശീകരണം സംഭവിച്ചു

    സര്*ക്കാര്* അവകാശവാദം ഇങ്ങനെ

    2019- നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടര്* വനഭൂമി വര്*ധിച്ചെന്ന് 2021-ല്* ഫോറസ്റ്റ് സര്*വേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക്.

    അങ്ങനെയെല്ലാം കാടായി

    സൂക്ഷ്മപരിശോധന നടത്താതെയും അശാസ്ത്രീയവും അപൂര്*ണവുമായ ഡേറ്റ ഉപയോഗിച്ചാണ് ഫോറസ്റ്റ് സര്*വേ നടത്തുന്നതെന്നാണ് പരിസ്ഥിതിവിദഗ്ധരുടെ വാദം. ഉപഗ്രഹദൃശ്യങ്ങള്* ഉപയോഗിച്ചുള്ള പരിശോധനയില്* സ്വാഭാവികവനവും കൃത്രിമ ഉദ്യാനങ്ങളും കൃത്യമായി വേര്*തിരിക്കപ്പെടാതെ പോകും. അതിനാല്* ഇവയെല്ലാം വനമായി മാറും.

    കേരളം ചെയ്യുന്നത്

    വിജ്ഞാപനം ചെയ്യാത്ത വനം ഉള്*പ്പെട്ട സര്*ക്കാര്* പുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്* 1980-ലെ വനസംരക്ഷണ നിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങള്*ക്ക് വകമാറ്റും. ഈ രീതി കേരളത്തില്* പതിവാണെന്ന് പരിസ്ഥിതിവാദികള്* വാദിക്കുന്നു.

    പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാല്* അണ്*റിസര്*വ് ഭൂമിയെ സംസ്ഥാന വിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു. എന്നാല്*, ഈ ഭൂമിയിപ്പോള്* വാണിജ്യ ടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയില്* അരിക്കൊമ്പനെ ചൊല്ലിയുയര്*ന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘര്*ഷം പതിവായതുമെല്ലാം ഇക്കാരണത്താലാണ് എന്നാണ് വാദം.
    [font]

  10. #1430
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,951

    Default

    കേരളത്തെ പച്ചയണിയിക്കാന്* കൊകെഡാമ; ജാപ്പനീസ് പദ്ധതി സ്*കൂളുകളില്* നടപ്പാക്കാനൊരുങ്ങി വിദ്യാര്*ഥികള്*

    കൊകെഡാമയില്* നടുന്ന ചെടികള്* വീടുകളിലും മുറികളിലും വയ്ക്കുന്നതോടെ അവിടത്തെ വായു ശുദ്ധീകരിക്കപ്പെടും. ജല സംരക്ഷണവും വായു സംരക്ഷണവും പഠിക്കാന്* കുട്ടികള്*ക്ക് കൊകെഡാമ സഹായകമാകുമെന്നാണ് എന്*.എസ്.എസ്. അധികൃതര്* അഭിപ്രായപ്പെടുന്നത്...


    കൊകെഡാമ അഥവാ പായൽപന്ത്, തങ്ങൾ നിർമിച്ച കൊകെഡാമ പായൽ പന്തുകളുമായി എൻ.എസ്.എസ്. വൊളന്റിയർമാർ

    കൊച്ചി: കേരളത്തിന് പുതിയ ഹരിതാഭയേകാന്* കൊകെഡാമ എന്ന ജാപ്പനീസ് പദ്ധതി നാഷണല്* സര്*വീസ് സ്*കീം (എന്*.എസ്.എസ്.) ഏറ്റെടുത്ത് നടപ്പാക്കുന്നു. ഹയര്* സെക്കന്*ഡറി സ്*കൂളുകളിലെ എന്*.എസ്.എസ്. യൂണിറ്റുകളുടെ ഈ അധ്യയന വര്*ഷത്തെ പ്രധാന പ്രവര്*ത്തന പരിപാടികളില്* ഒന്നാണിത്. എല്ലാ സ്*കൂളുകളിലും കൊകെഡാമ നിര്*മിച്ച് അതില്* ചെടികള്* നടണമെന്നാണ് നിര്*ദേശം.

    ജല സംരക്ഷണവും വായു സംരക്ഷണവും പഠിക്കാന്* കുട്ടികള്*ക്ക് കൊകെഡാമ സഹായകമാകുമെന്നാണ് എന്*.എസ്.എസ്. അധികൃതര്* അഭിപ്രായപ്പെടുന്നത്. കൊകെഡാമയില്* നടുന്ന ചെടികള്* വീടുകളിലും മുറികളിലും വയ്ക്കുന്നതോടെ അവിടത്തെ വായു ശുദ്ധീകരിക്കപ്പെടും.

    'കൊകെ' എന്നാല്* 'പായല്*' എന്നും 'ഡാമ' എന്നാല്* 'പന്ത്' എന്നുമാണ് ജാപ്പനീസ് ഭാഷയില്* അര്*ഥം. മണ്ണ് കുഴച്ച് അത് പന്തുപോലെ ഉരുട്ടിയെടുത്താണ് കൊകെഡാമ ഉണ്ടാക്കുന്നത്. പന്തിന്റെ രൂപത്തിലാക്കിയ മണ്ണിനുമുകളില്* നേര്*ത്ത തുണി കൊണ്ട് പൊതിയും. അതിനുമുകളില്* ചീന്തിയെടുത്ത പായല്* പൊതിഞ്ഞ് അത് നൂലിനാല്* തുന്നിയെടുത്താണ് കൊകെഡാമ അഥവാ പായല്*പന്ത് ഉണ്ടാക്കുന്നത്.

    വീടുകളില്* ചരടില്* തൂക്കിയിട്ടോ നിലത്ത് വെച്ചോ കൊകെഡാമകളില്* ചെടികള്* നടാനാകും. കൊകെഡാമയില്* ചെറിയ തോതില്* വെള്ളം തളിച്ച് ചെടിയെ സംരക്ഷിക്കാനാകും. ഇത്തരത്തില്* പായല്*പന്ത് നിര്*മിക്കാന്* എല്ലാ സ്*കൂളുകളിലെയും എന്*.എസ്.എസ്. യൂണിറ്റുകള്*ക്ക് പരിശീലനം നല്*കിവരുകയാണ്. എന്*.എസ്.എസ്. യൂണിറ്റുകളില്* പദ്ധതി നടപ്പാക്കാന്* നിര്*ദേശിച്ചതോടെ സംസ്ഥാനത്തെ 1600-ഓളം സ്*കൂളുകളില്* ഇതിന്റെ പ്രയോജനം ലഭിക്കും.

    ഓരോ സ്*കൂളിലെയും എന്*.എസ്.എസ്. യൂണിറ്റുകളില്* 100 കുട്ടികള്* വീതം വൊളന്റിയര്*മാരായാല്* 1.6 ലക്ഷം കുട്ടികള്* ഈ പദ്ധതിയുടെ ഭാഗമാകും. ഓരോ കുട്ടിയും കുറഞ്ഞത് പത്ത് കൊകെഡാമ എങ്കിലും നിര്*മിച്ചാല്* പോലും 16 ലക്ഷം പായല്*പന്തുകള്* കേരളത്തിലുണ്ടാകും. അതിലൂടെ അത്രയുംതന്നെ ചെടികള്* നട്ടുപിടിപ്പിക്കാനുള്ള സാധ്യതയുമാണ് തെളിയുന്നതെന്ന് എന്*.എസ്.എസ്. കോഡിനേറ്റര്*മാര്* ചൂണ്ടിക്കാട്ടുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •