-
08-29-2024, 07:03 PM
#1431
ഐ.ടി. വിട്ട് കൃഷിയിലേക്ക്, ഇന്ന് 1.3 കോടി വാർഷിക വിറ്റുവരവ്; ഇലക്കറി വിറ്റ് നേട്ടം കൊയ്ത് കീരൈകടൈ
യു.എ.ഇ.,ജർമനി, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉത്പന്നങ്ങൾ കൂടുതലായി പോകുന്നത്. ഇന്ത്യയിൽ 1500 പിൻകോഡുകളിലേക്ക് ഉത്പന്നങ്ങൾ അയക്കുന്നു.
.jpg?$p=b37d0b2&f=16x10&w=852&q=0.8)
വിൽപ്പനയ്ക്കായി തയ്യാറാക്കിയ ഇലക്കറി ഉത്പന്നങ്ങൾക്കൊല്ലം ശ്രീറാം പ്രസാദ് |
നാടു മറന്ന ഇലക്കറികളുടെ പുനരുജ്ജീവനത്തിനും അവയുടെ വിപണനസാധ്യത ഉപയോഗപ്പെടുത്താനുമായി ഒരു സ്റ്റാർട്ടപ്പ്. കീരൈകടൈ. ശ്രീറാം പ്രസാദ് എന്ന യുവഎൻജിനിയർ 2018-ൽ കോയമ്പത്തൂരിൽ തുടങ്ങിയ ഈ ഇലക്കറി വ്യവസായത്തിന്റേത് വേറിട്ട ഒരു വിജയകഥയാണ്.
ഐ.ടി.വിട്ട് കൃഷിയിലേക്ക്
മധുരസ്വദേശിയായ ശ്രീറാം പ്രസാദ് ഇലക്*ട്രിക് എൻജിനിയറിങ് ബിരുദം നേടിയശേഷം സ്വന്തമായി വെബ് ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു. മണിക്കൂറുകളോളം ഇരുന്നുള്ളജോലി, വിട്ടുമാറാത്ത നടുവേദനയുണ്ടാകാൻ കാരണമായി. അങ്ങനെയാണ് കാർഷികസംരംഭത്തിലേക്കു ചുവടുമാറിയാലെന്തെന്ന ചിന്ത ഉണ്ടാകുന്നത്. 2015-ൽ കോയമ്പത്തൂരിലെത്തി. തമിഴ്*നാട്ടിൽ പണ്ട് മുന്നൂറോളം ഇലക്കറികൾ ഉപയോഗിച്ചിരുന്നു. ഇവയിൽ ഏഴോളം മാത്രമേ ഇപ്പോൾ വിപണിയിലുള്ളൂ എന്ന നിരീക്ഷണം വഴിത്തിരിവായി മാറി. കർഷകരെയും തമിഴ്നാട് കാർഷിക സർവകലാശാലയുമായും ബന്ധപ്പെട്ട് ഇലക്കറികളെക്കുറിച്ച് പഠനം നടത്തി. ഇവ ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകരുമായി സുഹൃദ്*ബന്ധമുണ്ടാക്കി. തുടർന്ന് ഗ്രാമങ്ങൾതോറും സഞ്ചരിച്ച്* അപൂർവ ഇലക്കറികളുടെ വിത്ത് ശേഖരിച്ചു.
നാടറിയട്ടെ കീരകളുടെ മേന്മ
2017-ൽ കീരൈകടൈ ഒരു കമ്പനിയായി രജിസ്റ്റർചെയ്തു. കോയമ്പത്തൂരിൽ ഒരു കെട്ടിടവും വാടകയ്ക്കെടുത്തു. അവിടെവെച്ച് 110 ഇലക്കറികളുടെ പ്രദർശനം സംഘടിപ്പിച്ചു. സന്ദർശകർക്ക് ഓരോ ഇലക്കറിയുടെയും ഗുണം മനസ്സിലാകുംവിധമായിരുന്നു പ്രദർശനം. അങ്ങനെ കീരൈ കടൈ എന്ന സംരംഭത്തിന് തുടക്കമായി. ജൈവകർഷകർക്ക് ഇലക്കറികളുടെ വിത്തുകൾ നൽകുകയും അവർ വിളയിക്കുന്നത് ദിവസവും വാങ്ങി വൃത്തിയാക്കി പാക്ക്* ചെയ്ത്, പുതുമയോടെ ഉപഭാക്താക്കൾക്ക് എത്തിക്കുകയുംചെയ്തു. ഇതായിരുന്നു ആദ്യപടി. വൃത്തിയാക്കാനും പാക്കിങ്ങിനുമായി 23 വനിതകളെ നിയോഗിച്ചു. കീരൈ കടൈയുടെ വാനുകൾ രാവിലെ ആറോടെ പാക്ക്* ചെയ്ത ഇലക്കറികൾ കോയമ്പത്തൂരിലെ അപ്പാർട്ട്മെന്റുകളിലും ഫ്ളാറ്റുകളിലും എത്തിക്കും. ഒരാഴ്ചകൊണ്ട് അവ മുഴുവനായി ചെലവാകുന്ന നിലയിലെത്തി. ക്രമേണ, സ്ഥിരം ഉപഭോക്താക്കളുടെ ഒരുനീണ്ട നിരതന്നെയുണ്ടായി.

വില്*പ്പനയ്ക്കായി ഇലക്കറികള്* വൃത്തിയാക്കുന്നവര്* | ഫോട്ടോ: മാതൃഭൂമി
പങ്കാളികളായി സുഹൃത്തുക്കളും
തുടക്കത്തിൽ സ്വന്തം സമ്പാദ്യംവെച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. മൂന്നുമാസമായപ്പോൾ ശ്രീറാമിന്റെ അഞ്ചുസുഹൃത്തുക്കൾ പണംമുടക്കാൻ തയ്യാറായി. തമിഴ്*നാട് കാർഷികസർവകലാശാലയുടെ ഇൻക്യുബേഷൻ സെന്ററിന്റെ സഹായത്തോടെ ഇലക്കറികളുടെ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിക്കലായിരുന്നു അടുത്തഘട്ടം. തമിഴ്നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇനവേഷൻ മിഷൻ, സൂക്ഷ്മ- ചെറുകിട-ഇടത്തര വ്യവസായമന്ത്രാലയം, നബാർഡ്, മധുര അഗ്രിബിസിനസ് ഇൻക്യുബേഷൻ ഫോറം എന്നിവ സഹായധനം നൽകിയത് സഹായകരമായി.
നിലവിൽ 23 തൊഴിലാളികളും 40 ജീവനക്കാരും 1500 ജൈവകർഷകരും കീരൈ കടൈയുടെ ഭാഗമാണ്. കർഷകരിൽനിന്നെടുക്കുന്ന ഇലക്കറികൾക്ക്* അപ്പപ്പോൾത്തന്നെ ന്യായമായ വില നൽകും. കമ്പനിയുടെ വണ്ടിയെത്തി ഇലക്കറികൾ ശേഖരിക്കുന്നതിനാൽ വിപണിയിൽ എത്തിക്കുന്നതിനുള്ള വാഹനച്ചെലവ് കർഷകർക്കു ലാഭിക്കാം. കമ്പനിയുടെ മൊത്തം വിൽപ്പനത്തുകയുടെ ഒരുശതമാനം കർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുമുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ഞങ്ങൾ നിഷ്കർഷിക്കുംപ്രകാരം ജൈവ ഉപാധികൾമാത്രം ഉപയോഗിച്ച് ഇലക്കറികൾ വിളയിച്ചുനൽകാൻ കർഷകർ ഉത്സാഹം കാണിക്കുന്നുണ്ട് -ശ്രീറാം പറഞ്ഞു.
ഉത്പന്നങ്ങൾ 15 രാജ്യങ്ങളിലേക്ക്
യു.എ.ഇ., ജർമനി, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉത്പന്നങ്ങൾ കൂടുതലായി പോകുന്നത്. ഇന്ത്യയിൽ 1500 പിൻകോഡുകളിലേക്ക് ഉത്പന്നങ്ങൾ അയക്കുന്നു. മുരിങ്ങയില, ബ്രഹ്മി, പേരയില, ആടലോടകം തുടങ്ങിയവയുടെ പന്ത്രണ്ടിനം ഡിപ്പ് സൂപ്പുകൾ, ഇലക്കറികളുടെ പൊടികൾ കലർത്തിയ എട്ടിനം കോംബോ ഡിപ്പ് സൂപ്പുകൾ, ചെമ്പരത്തി, ശംഖുപുഷ്പം, ചമോമൈൽ എന്നിവയുടെ ഹെർബൽ ടീ, ആവാരംപൂ, അശ്വഗന്ധ, ബ്രഹ്മി, വാഴയില തുടങ്ങിയവ ചേർന്ന ആറിനം കുക്കികൾ, ഗ്രീനി മീൽസ് എന്നപേരിലുള്ള റെഡി ടു ഈറ്റ് ഇലക്കറിവിഭവങ്ങൾ തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. അന്തർദേശീയ ഗുണനിലവാരമനുസരിച്ചാണ് ഇവയുടെ പാക്കിങ്.

ശ്രീറാം പ്രസാദ് |
ഹൈടെക് വിൽപ്പന
സ്റ്റോർറൂം, വെബ്സൈറ്റ്, സോഷ്യൽമീഡിയ തുടങ്ങി പല ചാനലുകളിലൂടെ മൂല്യവർധിത ഉത്*പന്നങ്ങളുടെ വിൽപ്പന നടക്കുന്നുണ്ട്. 120 ഇനം ഗാർഡൻഫ്രഷ് ഇലക്കറികൾ കോയമ്പത്തൂർ, മധുര, ചെന്നൈ നഗരങ്ങളിൽ വിൽപ്പന നടത്തുന്നു. കോയമ്പത്തൂരിൽ വിൽപ്പനയ്ക്കായി ഒരു മൊബൈൽ ആപ്പുമുണ്ട്. ഓഗ്*മെന്റഡ് റിയാലിറ്റി സാധ്യത ഉപയോഗപ്പെടുത്തി ഇലക്കറികൾ തിരിച്ചറിയാനും അവയുടെ ആരോഗ്യപരമായ ഗുണങ്ങൾ മനസ്സിലാക്കാനും ഓർഡർ നൽകാനും ഈ ആപ്പിലൂടെ സാധിക്കും.
1.3 കോടിരൂപ വാർഷികവിറ്റുവരവുള്ള നിലയിലേക്കു വളർന്നുകഴിഞ്ഞു. സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഫ്രഷ് ഇലക്കറികളെത്തിച്ചു വിൽപ്പന വിപുലീകരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്തിക്കാനും ലക്ഷ്യമിടുന്നു. ഔഷധമേന്മയുള്ള ആഹാരത്തോടുള്ള പ്രതിപത്തി ലോകത്തെമ്പാടും വർധിച്ചുവരുകയാണ്. ഇതിനെ സമർഥമായി മാർക്കറ്റ് ചെയ്യാനാവുന്ന സംരംഭങ്ങൾക്കു വിജയിക്കാനാവുമെന്നാണ് കീരൈകടൈ തെളിയിക്കുന്നത്.
-
08-30-2024, 01:21 PM
#1432
തിമിംഗിലസ്രാവ് ഒരു ഭീകരജീവിയല്ല | ഇന്ന് അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിനം
.jpg?$p=435dbb1&f=16x10&w=852&q=0.8)
തിരുവനന്തപുരത്ത് കരക്കടിഞ്ഞ തിമിംഗില സ്രാവ്* |
തിരുവനന്തപുരം: സമുദ്ര ആവാസവ്യവസ്ഥയെ തുലനപ്പെടുത്തുന്നതിനു പ്രകൃതിതന്നെ നിയോഗിച്ച ലോകത്തിലെ ഏറ്റവും വലിയ മീനാണ് തിമിംഗിലസ്രാവുകൾ. വലിയ ശരീരവും വീതിയേറിയ മുഖവും ഉണ്ടെങ്കിലും പല്ലുകൾ ഇല്ലാത്ത ഇവ ഭീകരജീവികളല്ലെന്ന് തിമിംഗിലസ്രാവുകളുടെ സംരക്ഷകരായ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും ഗവേഷകരും പറയുന്നു.
വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കുന്നതിനു ലോകമെമ്പാടും ഓഗസ്റ്റ് 30-ന് അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിനമായി ആചരിക്കുകയാണ്. സംസ്ഥാനത്ത് പൊഴിയൂർമുതൽ കാസർകോട് വരെയുള്ള കടലിൽ ഇവയെ സുലഭമായി കാണാറുണ്ട്.
തീറ്റതേടിയെത്തുന്ന ഇവ അബദ്ധത്തിൽ വലയിൽ കുടുങ്ങിയോ തിരയിൽപ്പെട്ടോ തീരഭാഗത്ത് എത്തിപ്പെടാറുമുണ്ട്. ഇവയെ രക്ഷപ്പെടുത്താൻ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള അജിത് ശംഖുംമുഖമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി എത്തുന്നത്.
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഇത്തരത്തിലുള്ള 23 എണ്ണത്തെ രക്ഷപ്പെടുത്തി തിരികെ കടലിൽ വിട്ടുവെന്ന് അജിത് ശംഖുംമുഖം പറഞ്ഞു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ ശംഖുംമുഖത്തു നടക്കുന്ന അന്താരാഷ്ട്ര തിമിംഗിലസ്രാവ് ദിന പരിപാടി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
-
09-02-2024, 02:48 PM
#1433
-
09-06-2024, 11:52 AM
#1434
തവളവിശേഷങ്ങള്* ഹിറ്റായി; മണ്*സൂണ്* ക്രോക്ക്*സില്* കണ്ടെത്തിയത് 80 ഇനം തവളകളെ
കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റര്* ഫോര്* സിറ്റിസണ്* സയന്*സ് ആന്*ഡ് ബയോഡൈവേഴ്സിറ്റി ഇന്*ഫോര്*മാറ്റിക്*സ് മഴക്കാലത്ത് തവളകളെ രേഖപ്പെടുത്തുന്നതിനായി ആരംഭിച്ച പൗരശാസ്ത്ര പരിപാടിയാണ് 'മണ്*സൂണ്* ക്രോക്ക്സ് ബയോബ്ലിറ്റ്സ്'...

തൃശ്ശൂര്*: എണ്*പത് തവളയിനങ്ങള്*, 1100-ലധികം നിരീക്ഷണങ്ങള്*... ഈ വര്*ഷത്തെ മണ്*സൂണ്* ക്രോക്ക്*സ് ബയോബ്ലിറ്റ്*സ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ഹിറ്റ്. കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റര്* ഫോര്* സിറ്റിസണ്* സയന്*സ് ആന്*ഡ് ബയോഡൈവേഴ്സിറ്റി ഇന്*ഫോര്*മാറ്റിക്*സ് മഴക്കാലത്ത് തവളകളെ രേഖപ്പെടുത്തുന്നതിനായി ആരംഭിച്ച പൗരശാസ്ത്ര പരിപാടിയാണ് 'മണ്*സൂണ്* ക്രോക്ക്സ് ബയോബ്ലിറ്റ്സ്'.
ജൂണ്* ഒന്നിന് ആരംഭിച്ച ഈ വര്*ഷത്തെ പദ്ധതിയില്*, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്*നിന്നായി ഇതുവരെ 80 തവളയിനങ്ങളെ കണ്ടെത്തി. 1100-ലധികം നിരീക്ഷണങ്ങളാണ് രേഖപ്പെടുത്തിയത്. ഇരുനൂറിലധികം ആളുകള്* ഈ വര്*ഷത്തെ സര്*വേയുമായി സഹകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് നാട്ടുമാക്കാച്ചി, വയനാടന്* കരിയിലത്തവള തുടങ്ങിയ ഇനങ്ങളാണ്.
ഐ.യു.സി.എന്*. ചുവന്ന പട്ടികയില്*പ്പെട്ട, വംശനാശഭീഷണി നേരിടുന്ന തവളകളായ ചൊറിയന്* പാറത്തവള, ആനമുടി ഇലത്തവള, പുള്ളിപ്പച്ചിലപ്പാറാന്*, മഞ്ഞക്കരയന്* പച്ചിലപ്പാറാന്*, പാതാളത്തവള, ഉത്തമന്റെ ഈറ്റത്തവള, കലക്കാട് പച്ചിലപ്പാറാന്* തുടങ്ങിയവയും നിരീക്ഷണങ്ങളില്* ഉള്*പ്പെട്ടിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്* ഈ മാസംകൂടി സര്*വേ തുടരും. വീട്ടുമുറ്റത്തോ പറമ്പിലോ വഴിയിലോ അരുവികളുടെയും കുളങ്ങളുടെയും സമീപത്തോ കാണുന്ന തവളകളുടെയും വാല്*മാക്രികളുടെയും ഫോട്ടോ, ശബ്ദം എന്നിവ ഐ നാച്ചുറലിസ്റ്റ് ആപ്പ് വഴി അപ്ലോഡ് ചെയ്ത് ആര്*ക്കും പദ്ധതിയില്* പങ്കാളികളാകാം.
സംരക്ഷിതപ്രദേശങ്ങള്*ക്ക് പുറത്തുകാണുന്ന വംശനാശഭീഷണി നേരിടുന്ന പര്*പ്പിള്* തവള, മലബാര്* ടോറന്റ തവള, ആനമല ഗ്ലൈഡിങ് തവള തുടങ്ങിയവയുടെ ആവാസവ്യവസ്ഥ തിരിച്ചറിയാന്* ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്ന് വനഗവേഷണകേന്ദ്രം വൈല്*ഡ് ലൈഫ് ബയോളജി വിഭാഗം മേധാവി പറഞ്ഞു.
-
09-12-2024, 05:09 PM
#1435
പാലക്കാട് ചുരത്തില്* പുതിയ സസ്യ ഇനം; ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പേരുനല്*കി ഗവേഷകര്*
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഇനത്തില്* നാലിനം സസ്യജാലങ്ങളാണ് ആകെയുള്ളത്. ഇവ സിരാവിന്യാസം, ബ്രാക്ടുകള്*, വിദളങ്ങള്*, ദളങ്ങള്*, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകള്* എന്നിവയുമായി ബന്ധപ്പെട്ട് മറ്റു നാല് ഇനങ്ങളില്* നിന്ന് വ്യത്യസ്തമാണ്...

പാലക്കാട് ചുരത്തിന്റെ ഭാഗമായ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കുടകപ്പാല സസ്യം. ഗവേഷണ സംഘത്തിലെ അംഗങ്ങളായ ഡോ. സുരേഷ് വി., ഗവേഷണ വിദ്യാർത്ഥിനിയായ അംബിക വി., ഡോ. സോജൻ ജോസ് എന്നിവർ (ക്ലോക്ക് വൈസ്)
പാലക്കാട്: രാത്രി മാത്രം വിടരുന്ന കുടകപ്പാല ഇനത്തിലെ പുതിയ വകഭേദത്തെ കൊഴിഞ്ഞാമ്പാറയ്ക്കടുത്ത നാട്ടുകല്ലില്* നിന്ന് കണ്ടെത്തി. പാലക്കാട് ചുരത്തിന്റെ ജൈവ വൈവിദ്ധ്യത്തെക്കുറിച്ച് പഠനം നടത്തുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഗവേഷക സംഘമാണ് ഈ സസ്യ ഇനത്തെ തിരിച്ചറിഞ്ഞത്. അപ്പോസൈനേസിയെ കുടുംബത്തില്*പ്പെടുന്ന ഈ ഇനത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനോടുള്ള ആദരസൂചകമായി ഹോളറീന പരിഷദി (Holarrhena parishadii) എന്ന് പേരാണ് ഗവേഷകര്* നല്*കിയിട്ടുള്ളത്.
സാധാരണക്കാരില്* ശാസ്ത്രമനോഭാവം വളര്*ത്താന്* ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശ്രമങ്ങളോടുള്ള ആദരമാണ് പേരിനുപിന്നിലെന്നും ഗവേഷകര്* പറഞ്ഞു. സാധാരണ കുടകപ്പാലയില്* നിന്ന് വ്യത്യസ്തമായി ചെറിയ പൂക്കളും ഇലകളുമാണ് ഇവയ്ക്കുള്ളത്. 'ചെറുകുടകപ്പാല' എന്ന വിശേഷണം നല്*കാവുന്നതാണ്. ന്യൂസിലന്*ഡില്* നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്*സിയിലാണ് കണ്ടെത്തല്* പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. സുരേഷ് വി., ഡോ. സോജന്* ജോസ്, ഗവേഷണ വിദ്യാര്*ത്ഥിനിയായ അംബിക വി. എന്നിവര്* ഉള്*പ്പെടുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നില്*. ഹൊളറാന ഗ്രൂപ്പില്* ഇന്ത്യയില്* കാണപ്പെടുന്ന രണ്ടാമത്തെ സസ്യ ഇനമാണിതെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്*കിയ ഡോ. വി. സുരേഷ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഇനത്തില്* നാലിനം സസ്യജാലങ്ങളാണ് ആകെയുള്ളത്. ഇവ സിരാവിന്യാസം, ബ്രാക്ടുകള്*, വിദളങ്ങള്*, ദളങ്ങള്*, ഫലത്തിന്റെയും വിത്തിന്റെയും പ്രത്യേകതകള്* എന്നിവയുമായി ബന്ധപ്പെട്ട് മറ്റു നാല് ഇനങ്ങളില്* നിന്ന് വ്യത്യസ്തമാണ്. ഗവ. വിക്ടോറിയാ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഇതേ ഗവേഷകസംഘത്തിന്റെ പത്തോളം കണ്ടെത്തലുകള്* ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
-
09-13-2024, 12:34 PM
#1436
തിരിച്ചുവരുന്നു, മൺപാത്രങ്ങളിലെ ഓണരുചികൾ

താമരക്കുളത്തെ കടയിൽ മൺപാത്രങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്നു
ചാരുംമൂട്: എന്തൊരു രുചിയായിരുന്നു മൺപാത്രങ്ങളിൽ പാചകം ചെയ്ത വിഭവങ്ങൾക്ക് ഓണസദ്യയെക്കുറിച്ച് പഴയ തലമുറ ഗൃഹാതുരതയായിരുന്നു ഇത്. പണ്ട് ചിങ്ങമാസം പിറക്കുമ്പോഴേ പുതിയ പാത്രങ്ങൾ വാങ്ങാനുള്ള തിരക്കിലായിരിക്കും വീട്ടുകാർ. ഓണം പുതിയ രുചിയിൽ വിളമ്പാനാണ് പുതിയ മൺപാത്രങ്ങൾ വാങ്ങുന്നത്. ചോറ് വെക്കാനുള്ള കലം മുതൽ ഉപ്പേരിക്കലം, വിവിധ ഇനം അച്ചാറുകൾ ഉണ്ടാക്കി വെക്കാനുള്ള കലങ്ങൾ എന്നിവയാണ് വാങ്ങിയിരുന്നത്.എന്നാൽ കാലം മാറിയതോടെ മൺപാത്രങ്ങൾ ആർക്കും വേണ്ടാതായി. ഒരു കാലത്ത് മൺപാത്രങ്ങളും ചുമന്ന് നടന്ന് എത്തിയിരുന്ന കച്ചവടക്കാർ നിരവധിയായിരുന്നു. ഓണക്കാലമായാൽ എല്ലാ വഴികളിലും ഇവർ ഉണ്ടാകും. ഇന്ന് ഇത്തരം കച്ചവടക്കാരെ കാണാനേയില്ല.
അലൂമിനിയം, സ്റ്റീൽ പാത്രങ്ങളുടെ വരവോടെയാണ് മൺപാത്രങ്ങൾ അടുക്കളകളിൽ നിന്ന് അകന്നത്. ഗ്യാസ് അടുപ്പുകളുടെ വരവും പ്രധാന കാരണമായി. ഇതോടെ മൺപാത്രവുമായി ഉപജീവനം നടത്തുന്നവർ പെരുവഴിയിലായി. എന്നാൽ, നാവിൽ കൊതി നിറയുന്ന ഭക്ഷണം ഉണ്ടാക്കാൻ മൺപാത്രങ്ങൾ വേണമെന്ന ചിന്തക്ക് പിൻബലമേകി മൺപാത്രങ്ങൾ തിരിച്ചുവരവിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീൻമേശയിൽ മൺപാത്രങ്ങൾ സ്ഥാനം നേടിയപ്പോൾ പുത്തൻ അനുഭവമായി മാറി. ഉത്സവദിവസങ്ങളിൽ മാത്രം വിറ്റഴിച്ചിരുന്ന മൺപാത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇതിന്*റെ കച്ചവടവും വ്യാപകമായി. കഞ്ഞി കലത്തിനും കറിവെക്കാനും വെള്ളം വെക്കാനുള്ള കൂജയടക്കമുള്ള കുടത്തിനുമൊക്കെ ആവശ്യക്കാർ ഏറെയാണ്. കരവിരുതിന്*റെ ചാരുത നിന്ന മൺപാത്രങ്ങൾ ഇന്ന് മാർക്കറ്റുകളിൽ സുലഭമാണ്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും പാത്രങ്ങൾ എത്തുന്നത്.
ആവശ്യക്കാർ ഏറെയുണ്ടെന്ന് താമരക്കുളം ചന്തയിൽ മൺപാത്രങ്ങൾ വിൽക്കുന്നവർ പറയുന്നു. കേരളത്തിന്*റെ വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ പാത്ര നിർമാണത്തിൽ ഏർപെട്ടിരുന്നു. എന്നാൽ, ഇന്ന് നാമമാത്രമാണ് ഈ തൊഴിലിൽ ഏർപ്പെടുന്നവർ. പാത്ര നിർമാണത്തിനാവശ്യമായ മണ്ണിന്*റെ ലഭ്യത കുറഞ്ഞതാണ് പ്രധാനമായി ഈ വ്യവസായത്തിന് തിരിച്ചടിയായത്.
-
09-16-2024, 06:38 PM
#1437
വീണ്ടെടുക്കലിന്റെ പാതയില്* ഓസോണ്* പാളികള്*, വഴിതുറന്ന് മോണ്*ട്രിയല്* പ്രോട്ടോക്കോള്*
ഓസോണ്* സംരക്ഷണവും മോണ്*ട്രിയല്* പ്രോട്ടോക്കോളും

2024 സെപ്റ്റംബര്* 16, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്* ലോകരാഷ്ട്രങ്ങള്* ഓസോണ്* പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി (International Day for the Preservation of the Ozone Layer) ആചരിക്കുകയാണല്ലോ. ഓസോണ്* പാളിയെ ദുര്*ബലമാക്കുന്ന വാതകങ്ങള്* അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കുവാനും ഓസോണ്* പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അവബോധം സൃഷ്ടിക്കുന്നതിനുമായി 1987 സെപ്റ്റംബര്* 16 നു ലോകരാഷ്ട്രങ്ങള്* ഓസോണ്*പാളി സംരക്ഷണത്തിനായി മോണ്*ട്രിയല്* ഉടമ്പടിയില്* ഒപ്പുവെച്ചു. ഓസോണ്* പാളിയെ നശിപ്പിക്കുന്ന പദാര്*ത്ഥങ്ങളെക്കുറിച്ചുള്ള മോണ്*ട്രിയല്* പ്രോട്ടോക്കോളില്* ഒപ്പ് വെച്ച തീയതിയുടെ സ്മരണയ്ക്കായാണ് 1994-ല്*, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UN General Assembly) സെപ്തംബര്* 16 ഓസോണ്* പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത് (Reoslution 49/114). ആഗോള പാരിസ്ഥിതിക പ്രതിസന്ധികള്* പരിഹരിക്കുന്നതിനുള്ള ഏക മാര്*ഗമാണ് ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള കൂട്ടായ തീരുമാനങ്ങളും പ്രവര്*ത്തനങ്ങളും. ഭൂമിയിലെ ജീവന് ഓസോണ്* നിര്*ണായകമാണെന്ന് മാത്രമല്ല, ഭാവി തലമുറകള്*ക്കായി ഓസോണ്* പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഇത് നമ്മെ ഓര്*മ്മിപ്പിക്കുന്നു.
2024 ലെ ലോക ഓസോണ്* ദിനത്തിന്റെ പ്രമേയം എന്നത് 'മോണ്*ട്രിയല്* പ്രോട്ടോക്കോള്*. കാലാവസ്ഥാ പ്രവര്*ത്തനങ്ങള്* പുരോഗമിക്കുന്നു' (Montreal Protocol : Advancing Climate Action) എന്നതാണ്. ഈ വര്*ഷത്തെ പ്രമേയം പ്രകൃതിയിലെ ഒരു സുപ്രധാനമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഓസോണ്* പാളിയെ സംരക്ഷിക്കുന്നതിലും ആഗോളതലത്തില്* കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും ആയ പ്രവര്*ത്തന സംരംഭങ്ങള്*ക്ക് നേതൃത്വം നല്*കുന്നതിലും മോണ്*ട്രിയല്* പ്രോട്ടോക്കോളിന്റെ നിര്*ണായക പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയിലെ ജീവന്റെ നിലനില്*പ്പിന് ഓസോണ്* പാളി അത്യന്താപേക്ഷിതമാണെന്ന് ലോക ഓസോണ്* ദിനം നമ്മെ ഓര്*മ്മിപ്പിക്കുന്നു. ഓസോണ്* പാളിയെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം തടയുന്നതിലൂടെ, മോണ്*ട്രിയല്* പ്രോട്ടോക്കോള്* ഓസോണ്* പാളിയെ സംരക്ഷിക്കുക മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങള്*ക്ക് ഗണ്യമായ സംഭാവനകള്* നല്*കുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ പ്രധാന പാളികളായ ട്രോപോസ്ഫീയര്*, സ്ട്രാറ്റോസ്ഫിയര്*, മീസോസ്പീയര്*, തെര്*മോസ്പീയര്* എന്നിവയില്* ഒന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്* എന്ന വാതകം കൂടുതലായി കാണപ്പെടുന്നത്. സൂര്യന്റെ ഏറ്റവും ശക്തിയേറിയ രശ്മികള്* ആയ അള്*ട്രാവയലറ്റ് രശ്മികളില്* നിന്നും നമ്മെ സംരക്ഷിക്കുന്നത് ഈ ഓസോണ്* പാളിയാണ്. ഭൂമിയില്* നിന്ന് ഏകദേശം 10 - 40 km ഉയരത്തില്* ആണ് സ്ട്രാറ്റോസ്ഫിയര്* സ്ഥിതി ചെയ്യുന്നത്. ഏകദേശം 300 കോടി മെട്രിക് ടണ്* ഓസോണ്* ഭൂമിയുടെ അന്തരീക്ഷത്തില്* ഉണ്ട് എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. ഇത് ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുടെ ഏകദേശം 0.00006% വാതകം മാത്രമാണ്. മൂന്നു ഓക്*സിജന്* ആറ്റങ്ങള്* ചേര്*ന്നുണ്ടായിരിക്കുന്ന ഒരു തന്മാത്രയാണ് ഓസോണ്*. സൂര്യരശ്മികളുടെ സാന്നിധ്യത്തില്* ഓക്*സിജന്* തന്മാത്രകള്* വിഘടിക്കുകയും തൊട്ടടുത്ത മറ്റൊരു ഓക്*സിജനുമായി കൂടിച്ചേരുകയും ചെയ്താണ് ഓസോണ്* തന്മാത്രകള്* അന്തരീക്ഷത്തില്* വ്യാപിച്ചു കിടക്കുന്നത്.
1785-ല്* ഡച്ചു കെമിസ്റ്റ് ആയ മാര്*ട്ടിനസ് വാന്* മാറ ആണ് ആദ്യമായി ഓസോണ്* എന്ന വാതക തന്മാത്രയെ തിരിച്ചറിഞ്ഞത്. വാന്* മാറ വൈദ്യുത തീപ്പൊരികള്* ഓക്*സിജനിലൂടെ കടത്തിവിടുകയും ഒരു പ്രത്യേക മണം കാണുകയും തത്ഫലമായുണ്ടാകുന്ന വാതകം മെര്*ക്കുറിയുമായി ശക്തമായി പ്രതികരിക്കുകയും ചെയ്തു. മിന്നലാക്രമണത്തിനു ശേഷമുള്ള വായുവിലെ പ്രത്യേക ഗന്ധം ഒഡീസിയിലെയും ഇലിയഡിലെയും പരാമര്*ശങ്ങള്* ഉള്*പ്പെടെ നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നു. വാന്* മാറും മറ്റുള്ളവരും വൈദ്യുതിയുടെ ദുര്*ഗന്ധത്തിന് കാരണമായി അതിനെ 'വൈദ്യുത ഗന്ധം' എന്ന് വിളിച്ചു. 1840-ല്* ക്രിസ്റ്റിന്* ഫ്രഡറിക് ഷോണ്*ബെയിന്* ആണ് ദുര്*ഗന്ധം വൈദ്യുതി മൂലമല്ല, വൈദ്യുത പ്രക്രിയയില്* ഉല്*പ്പാദിപ്പിക്കപ്പെടുന്ന ഒരു വസ്തുവിന്റെ ഗുണങ്ങള്* മൂലമാണെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം ഈ പദാര്*ത്ഥത്തിന് ഓസോണ്* എന്ന് പേരിട്ടു (ഓസീനില്* നിന്ന്, 'മണക്കാന്*' എന്നതിന് ഗ്രീക്ക്). 1985 ല്* ബ്രിട്ടീഷ് അന്റാര്*ട്ടിക് സര്*വേയിലെ ഹാലി ഫോര്* ആന്*ഡ് ഫാരഡേ റിസര്*ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ ജോ ഫാര്*മാന്*, ബ്രയാന്* ഗാര്*ഡിനര്*, ജോനാഥന്* ഷാങ്ക്*ലിന്* എന്നിവര്* ചേര്*ന്ന് 1985 മെയ് മാസത്തില്* നേച്ചര്* ജേണലില്* പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പേപ്പറിലാണ് അന്റാര്*ട്ടിക്ക് ഓസോണിന്റെ കനക്കുറവിനെക്കുറിച്ച് ആദ്യമായി റിപ്പോര്*ട്ട് ചെയ്തത്. വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ക്ലോറോഫ്*ളൂറോ കാര്*ബണുകളും, ഹൈഡ്രജന്*, നൈട്രജന്*, ക്ലോറിന്*, ബ്രോമിന്* എന്നീ വാതകങ്ങള്* സൂര്യരശ്മികളുടെ സഹായത്താല്* ഓസോണിനെ നശിപ്പിക്കാന്* തുടങ്ങിയതാണ് ഓസോണില്* സുഷിരം (കനക്കുറവു) ഉണ്ടാകാന്* കാരണം. റെഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന ഇത്തരം വാതകങ്ങള്* നിയന്ത്രിക്കാന്* പിന്നീട് നടപടികള്* ഉണ്ടായി.
അന്തരീക്ഷത്തിലെ ഓസോണിന്റെ സാന്ദ്രത അളക്കുന്നത് ഡോബ്*സണ്* (Dobosn - DU) സ്*പെക്ട്രോഫോട്ടോമീറ്റര്* ഉപയോഗിച്ചാണ്. അന്തരീക്ഷത്തിലെ ശരാശരി ഓസോണിന്റെ അളവ് ഏകദേശം 300 ഡോബ്*സണ്* യൂണിറ്റുകളാണ്, ഇത് 3 മില്ലിമീറ്റര്* (0.12 ഇഞ്ച്) കട്ടിയുള്ള ഒരു പാളിക്ക് തുല്യമാണ്. 220 DU-ല്* താഴെ ഓസോണ്* സാന്ദ്രതയുള്ള അന്തരീക്ഷത്തിന്റെ ഒരു പ്രദേശത്തെയാണ് ഓസോണ്* ദ്വാരം എന്ന് പറയപ്പെടുന്നത്. ഓക്സ്ഫോര്*ഡ് സര്*വകലാശാലയിലെ ഗവേഷകനായ ഗോര്*ഡന്* ഡോബ്*സണിന്റെ പേരിലാണ് ഡോബ്സണ്* യൂണിറ്റ് അറിയപ്പെടുന്നത്. 1920-കളില്* ഓക്സ്ഫോര്*ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായിരുന്ന ജി.എം.ബി. ഡോബ്സണ്* ആണ് ഭൂമിയിലെ ആകെ ഓസോണ്* അളക്കുന്നതിനുള്ള ആദ്യത്തെ ഉപകരണം (ഇപ്പോള്* ഡോബ്*സണ്* മീറ്റര്* എന്ന് വിളിക്കുന്നു) നിര്*മ്മിച്ചത്.
അന്തരീക്ഷത്തിലെ ക്ലോറിന്* വാതകത്തിന്റെ അളവ് കുറക്കാതെ മുന്നോട്ടു പോയാല്* മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിലപ്പിന് ഭീഷണിയുണ്ടാകും എന്ന് ശാസ്ത്രസമൂഹം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകരാഷ്ട്രങ്ങള്* മോണ്*ട്രീയല്* ഉടമ്പടി അനുസരിച്ചു വ്യവസായ സ്ഥാപനങ്ങള്* പുറന്തള്ളുന്ന വാതകങ്ങള്* ശുദ്ധീകരിക്കാനും, നിയന്ത്രിക്കാനും തീരുമാനം എടുക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്* ക്ലോറിന്*, ബ്രോമിന്* ആറ്റങ്ങള്* ഓസോണുമായി സമ്പര്*ക്കം പുലര്*ത്തുമ്പോള്* അവ ഓസോണ്* തന്മാത്രകളെ നശിപ്പിക്കുന്നു. ഒരു ക്ലോറിന്* ആറ്റത്തിന് ഏകദേശം 1,00,000 ഓസോണ്* തന്മാത്രകളെ നശിപ്പിക്കുവാനുള്ള ശേഷി ഉണ്ട്.
മോണ്*ട്രീയല്* ഉടമ്പടി ഒപ്പ് വെച്ച് 37 വര്*ഷങ്ങള്* പിന്നിടുമ്പോള്* പഠനങ്ങള്* സൂചിപ്പിക്കുന്നത്, മോണ്*ട്രിയല്* പ്രോട്ടോക്കോള്* പ്രകാരം നിയന്ത്രിക്കപ്പെട്ട ഓസോണിനെ നശിപ്പിക്കുന്ന പദാര്*ത്ഥങ്ങളില്* നല്ലൊരു ശതമാനവും ഘട്ടം ഘട്ടമായി ഇല്ലാതാക്കി എന്നാണ്. അടുത്തിടെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്* ഓസോണ്* പാളിയുടെ കനം 1980 ല്* നിന്നും പൂര്*വ്വസ്ഥിതിയിലേക്കു മാറിയെന്ന ശുഭവാര്*ത്ത ചെറുതല്ലാത്ത ആശ്വാസമാണ് ലോക ജനതക്ക് നല്*കുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഓസോണ്* പാളിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നു. മോണ്*ട്രിയല്* പ്രോട്ടോക്കോള്* നടപ്പിലാക്കുന്നതില്* ഇന്ത്യയുടെ നേട്ടങ്ങള്*. 1992 ജൂണ്* മാസത്തിലാണ് ഇന്ത്യ മോണ്*ട്രിയല്* പ്രോട്ടോക്കോളില്* ഒപ്പ് വെച്ചത്. അന്ന് മുതല്* മോണ്*ട്രിയല്* പ്രോട്ടോക്കോളിന്റെ കക്ഷി എന്ന നിലയില്* ഇന്ത്യ, പ്രോട്ടോക്കോളിന്റെ ഘട്ടം ഘട്ടമായുള്ള ഷെഡ്യൂളിന് അനുസൃതമായി, മോണ്*ട്രിയല്* പ്രോട്ടോക്കോളും ഓസോനിനെ നശിപ്പിക്കുന്ന പദാര്*ത്ഥങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളും പ്രവര്*ത്തനങ്ങളും വിജയകരമായി നടപ്പിലാക്കുന്നു.
മോണ്*ട്രിയല്* പ്രോട്ടോക്കോള്* ഷെഡ്യൂള്* അനുസരിച്ച് 2010 ജനുവരി 1 മുതല്* ഇന്ത്യ നിയന്ത്രിത ഉപയോഗങ്ങള്*ക്കായി ക്ലോറോഫ്*ലൂറോകാര്*ബണ്*, കാര്*ബണ്* ടെട്രാക്ലോറൈഡ്, ഹാലോണ്*സ്, മെഥൈല്* ബ്രോമൈഡ്, മീഥൈല്* ക്ലോറോഫോം എന്നിവ ഘട്ടംഘട്ടമായി ഒഴിവാക്കി. നിലവില്*, മോണ്*ട്രിയല്* പ്രോട്ടോക്കോളിന്റെ ത്വരിതപ്പെടുത്തിയ ഷെഡ്യൂള്* അനുസരിച്ച് ഹൈഡ്രോക്ലോറോഫ്*ലൂറോ കാര്*ബണുകള്* ഘട്ടം ഘട്ടമായി നിര്*ത്തലാക്കുന്നു (ഹൈഡ്രോക്ലോറോ ഫ്*ളൂറോകാര്*ബണ്*സ് ഫേസ്-ഔട്ട് മാനേജ്*മെന്റ് പ്ലാന്* (HPMP) . ഘട്ടം - I 2012 മുതല്* 2016 വരെ വിജയകരമായി നടപ്പിലാക്കി. ഹൈഡ്രോക്ലോറോഫ്*ലൂറോകാര്*ബണ്*സ് ഫേസ്-ഔട്ട് മാനേജ്*മെന്റ് പ്ലാന്* (HPMP) ഘട്ടം - II 2017 - 2023 ല്* പൂര്*ത്തിയാക്കി. HPMP ഘട്ടം III, ശേഷിക്കുന്ന എച്ച്സിഎഫ്സികള്* ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്ന 2023 മുതല്* 2030 വരെ. റഫ്രിജറേഷന്*, എയര്* കണ്ടീഷനിംഗ് നിര്*മാണ മേഖലകള്* ഉള്*പ്പെടുന്ന എല്ലാ ഉല്*പാദന മേഖലകളിലെയും എച്ച്സിഎഫ്സികളുടെ ഘട്ടം ഘട്ടമായുള്ള നിര്*മാര്*ജനം 1.1.2025-നകം പൂര്*ത്തിയാക്കുന്നതിനും സേവന മേഖലയുമായി ബന്ധപ്പെട്ടത് 2030 എന്ന ലക്ഷ്യ പൂര്*ത്തികരണത്തിനായി ആണ് നിലകൊള്ളുന്നത്.
ഐക്യരാഷ്ട്രസഭ സഭയുടെ ആഹ്വാനപ്രകാരം ഇന്ന് ലോക രാഷ്ട്രങ്ങള്* ഓസോണിന്റെ പ്രാധാന്യം മുന്*നിര്*ത്തി വ്യത്യസ്ത അവബോധ മത്സരങ്ങള്*, സെമിനാറുകള്*, ശില്പശാലകള്* എന്നിവ സര്*ക്കാര്*/സര്*ക്കാരിതര തലത്തില്* സംഘടിപ്പിക്കുന്നു. മോണ്*ട്രിയല്* പ്രോട്ടോക്കോളിലൂടെയും ആഗോള അവബോധത്തിലൂടെയും, ഓസോണ്* പാളിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും, വരും തലമുറകള്*ക്ക് ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കുന്നതിനും നമുക്ക് സഹകരിച്ച് പ്രവര്*ത്തിക്കുവാനും അതിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും കഴിയും.
-
09-17-2024, 10:15 AM
#1438
മണിമലയുടെ 'കൊക്കോ നിഘണ്ടു'

സോളാർ ഡയറിൽ കൊക്കോ പരിപ്പ് ഉണക്കുന്നു(ഇടത്ത്), കെ.ജെ വർഗീസ് കൊക്കോത്തോട്ടത്തിൽ(വലത്ത്)
കോട്ടയം: കൊക്കോക്കൃഷിയില്* മണിമലയുടെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നതില്* മുഖ്യപങ്ക് കൊച്ചുമുറിയില്* കെ.ജെ.വര്*ഗീസിനുണ്ട്. 45-വര്*ഷത്തിനിടെ കൊക്കോക്കൃഷിവ്യാപനം, സംസ്*കരണം, വിപണനം, വിവിധങ്ങളായ മൂല്യവര്*ധിത ഉത്പന്നങ്ങളുടെ നിര്*മാണം തുടങ്ങി എല്ലാ രംഗങ്ങളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴും കൊക്കോവിപണനരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തില്* വ്യാപൃതനാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്*നിന്നുപോലും ഗുണമേന്മയുള്ള കൊക്കോയ്ക്കായി വര്*ഗീസിനെയും അദ്ദേഹത്തിന്റെ മണിമല കൊക്കോ കോ-ഓപ്പറേറ്റീവ് സൊെസെറ്റിയെയും തേടി ചോക്ലേറ്റ് നിര്*മാണക്കമ്പനികള്* മണിമലയിലേക്ക് എത്തുന്നു.
കോവിഡ് കാലത്ത് അമേരിക്കയിലേക്കും കൊക്കോ പരിപ്പ് കയറ്റി അയച്ചിരുന്നു. കൊക്കോ ഓഫ് എക്സലന്*സ്-2025 അവാര്*ഡിന് പരിഗണിക്കുന്നതിന് ഇറ്റലിയിലേക്ക് അയയ്ക്കാനായി ഏഴുകിലോ പരിപ്പ് കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിലേക്ക് കഴിഞ്ഞദിവസം നല്*കിയതായി വര്*ഗീസ് പറഞ്ഞു.
കേരളത്തില്* കൃഷിവകുപ്പിന്റെ അംഗീകാരമുള്ള സ്വകാര്യകൊക്കോ നഴ്സറിയാണ് വര്*ഗീസിന്റേത്. ഇവിടെനിന്നു തൈകള്* വാങ്ങുന്ന കര്*ഷകര്*ക്ക് കൃഷിവകുപ്പിന്റെ സബ്സിഡി ലഭിക്കും. തയ്വാനില്*നിന്നു ക്രയോണ എന്ന ഇനം കൊക്കോയും വര്*ഗീസ് തന്റെ കൃഷിയിടത്തില്* പരീക്ഷിച്ച് വിജയിച്ചു. എല്ലാ സീസണിലും ഇടതൂര്*ന്ന് കായ്ഫലം ലഭിക്കും എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത.
സോളാര്* ഡ്രയര്* സ്ഥാപിച്ച് ഗുണമേന്മയുള്ള കൊക്കോ പരിപ്പ് നിര്*മിച്ച് വിപണനം ചെയ്തുവരുന്നു. കര്*ണാടകയില്*നിന്നാണ് ഇവിടേക്ക് ആവശ്യമായ പച്ചകൊക്കോയില്* ഏറിയപങ്കും കൊണ്ടുവരുന്നത്. കാംകോയുടെ സഹകരണത്തോടെയാണ് സംഭരണം. ബെല്* മൗണ്ട് കൊക്കോ പ്രോഡക്ട്സ് എന്ന പേരില്* കൊക്കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളും നിര്*മിക്കുന്നു. കൊക്കോയില്*നിന്നു വിവിധ ഉത്പന്നങ്ങള്* നിര്*മിക്കുന്നതിന് സംരംഭകര്*ക്കാവശ്യമായ പ്രായോഗിക പരിശീലനവും ഇവിടെ നല്*കിവരുന്നു.
കൊക്കോക്കൃഷി നാടെങ്ങും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്*ത്തനങ്ങളും മണിമല കൊക്കോ കോ-ഓപ്പറേറ്റീവ് സൊെസെറ്റിയുടെ നേതൃത്വത്തില്* നടത്തിവരുന്നു. വെള്ളാവൂര്*, മണിമല, വാഴൂര്*, ചിറക്കടവ് പഞ്ചായത്തുകളില്* ആയിരം കൊക്കോ െതെകള്* വീതം നല്*കും. ഇത് ഓരോ പഞ്ചായത്തിലെയും നൂറു കര്*ഷകര്*ക്ക് ഒരോ കര്*ഷകര്*ക്കും പത്ത് െതെകള്* വീതം െതെ ഒന്നിന് ഒരു രൂപ നിരക്കില്* നല്*കും. ഭാവിയില്* ഒരു ഫാര്*മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി സ്ഥാപിക്കാനും കൊക്കോ മാസ് ഉത്പാദന രംഗത്തേക്ക് കടക്കാനും പദ്ധതിയിടുന്നതായി വര്*ഗീസ് പറഞ്ഞു.
കൊക്കോ ഇടവിളക്കൃഷിയായി നടത്തുകയും മികച്ചരീതിയില്* പരിപാലിക്കുകയും ചെയ്താല്* ഒരുകാലത്തും കൊക്കോക്കൃഷി നഷ്ടമാകില്ലെന്നാണ് വര്*ഗീസിന്റെ അഭിപ്രായം. ചോക്ലേറ്റിന്റെ വിപണിസാധ്യതകള്* വര്*ധിച്ചുവരുന്നതും മറ്റ് കൃഷികളെ അപേക്ഷിച്ച് താരതമ്യേന കൃഷിച്ചെലവ് കുറവുമായതാണ് ഇതിന് കാരണം.
കൊക്കോയുടെ റെക്കോഡ് വില വര്*ധനയെത്തുടര്*ന്ന് കേരളത്തില്* ഇക്കൊല്ലം തന്റെ നഴ്സറിയില്* കൊക്കോത്തൈ വില്പന ഇരട്ടിയിലേറെ വര്*ധിച്ചതായി വര്*ഗീസ് പറയുന്നു. മുന്*വര്*ഷങ്ങളില്* ശരാശരി 60,000 െതെയാണ് വിറ്റുപോയിരുന്നതെങ്കില്* ഇക്കൊല്ലം ഒന്നര ലക്ഷം കൊക്കോ തൈകള്* വിറ്റുപോയി.
വര്*ഗീസ് സ്വന്തമായി വികസിപ്പിച്ച സി.ടി.-40 ഇനത്തില്*പ്പെട്ട കൊക്കോ െതെകളാണ് വില്*ക്കുന്നതില്* ഏറിയ പങ്കും. പരിപ്പിന് നല്ല വലുപ്പവും തൂക്കവും ഉണ്ടാകുമെന്നതാണ് ഇവയുടെ പ്രത്യേകത.
കിട്ടും കൃഷി വകുപ്പിന്റെ ധനസഹായം
കോട്ടയം: കൊക്കോക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഹെക്ടറിന് 12000 രൂപ കൃഷിവകുപ്പ് ധനസഹായം നല്*കും. ഹോര്*ട്ടി കള്*ച്ചര്* മിഷന്* വഴിയാണ് നല്*കുക. ഈ വര്*ഷം ഇതുവരെ 35 ഹെക്ടര്* കൊക്കോക്കൃഷിക്ക് ധനസഹായം നല്*കി. അപേക്ഷകര്* കൂടുതലായതിനാല്* അധികസ്ഥലത്തെ കൃഷിക്ക് സബ്സിഡി നല്*കുന്നതിനുള്ള അനുമതിക്കായി ജില്ലാ ഹോര്*ട്ടിക്കള്*ച്ചര്* മിഷന്* അപേക്ഷ സമര്*പ്പിച്ചതായി ജില്ലാ കോഡിനേറ്ററുടെ ചുമതല വഹിക്കുന്ന കൃഷി ഡെപ്യൂട്ടി
ഡയറക്ടര്* മീന മാത്യു പറഞ്ഞു.
-
09-17-2024, 10:16 AM
#1439
കരിയില മുതൽ കാപ്പിമട്ടുവരെ ഉപയോഗിക്കാം; കൃഷിക്ക് ആവശ്യമുള്ള വളങ്ങൾ വീട്ടിലൊരുക്കാം

ചെലവ് പരമാവധി കുറച്ചുവേണം കൃഷിചെയ്യാൻ. ഒന്നുകിൽ ഒട്ടും ചെലവില്ലാതെ, അല്ലെങ്കിൽ തീരേ കുറഞ്ഞ ചെലവിൽ കൃഷിക്ക് വേണ്ട സമ്പുഷ്ടമായ ജൈവവളങ്ങളും കീടനാശിനികളും വീട്ടിൽനിന്നുത്തന്നെ ഉത്പാദിപ്പിക്കാം. അടുക്കളമാലിനത്തൈ വളമാക്കുമ്പോൾ ശുചിത്വവും സമ്പത്തും ഒരുപോലെ കൈവരികയാണ്. ചായച്ചണ്ടിയും കാപ്പിമട്ടും ഉൾപ്പെടെ എല്ലാവിധ ഭക്ഷ്യാവശിഷ്ടങ്ങളും പറമ്പിലെ കരിയിലയുമെല്ലാം നമുക്ക് വളമാക്കിമാറ്റാം. തദ്ദേശസ്ഥാപനങ്ങൾ വഴി സബ്സിഡിയോടെ വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റുകളാണ് വീട്ടിലെ പ്രധാന വളനിർമാണ യൂണിറ്റ്. നല്ല പൊടിഞ്ഞ ജൈവവളമുണ്ടാക്കാൻ സഹായിക്കുന്ന ഇവ നല്ലൊരു ശതമാനം വീടുകളിൽ ഇപ്പോഴുമെത്തിയിട്ടില്ല.
പഴത്തൊലി വളം:
പഴത്തൊലി ചെറിയ കഷണങ്ങളായി മുറിച്ച് അവ മുങ്ങിക്കിടക്കുന്നവിധം വെള്ളത്തിലിട്ട് വായു കടക്കാത്തരീതിയിൽ പാത്രത്തിൽ അടച്ചുവെക്കുക. നാലുദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഇരട്ടിവെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിലൊഴിക്കുക. നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ഇലകളിൽ സ്*പ്രേ ചെയ്യാം. പൊട്ടാസ്യം അടങ്ങിയ പഴത്തൊലികൊണ്ടുള്ള വളം പൂക്കൾ കൊഴിയാതിരിക്കാനും പുഷ്പിക്കാനും കായ്ക്കാനും സഹായിക്കും.
കഞ്ഞിവെള്ളംകൊണ്ടൊരു കിടിലൻ വളം :
രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളവും ബാക്കിവന്ന പുളിച്ച മാവും പഴകിയ തൈരും പാലും രണ്ടുദിവസം പഴക്കമുള്ള തേങ്ങാവെള്ളവും ചേർത്തൊരു സൂപ്പർ വളമുണ്ടാക്കാം. ഇവ രണ്ട് കപ്പ് വെള്ളം ചേർത്ത് ബക്കറ്റിലൊഴിച്ച് നന്നായി ഇളക്കുക. തുടർന്ന് അഞ്ചിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിലൊഴിക്കുക. എല്ലാം പുളിച്ചതായതുകൊണ്ട് അപ്പോൾത്തന്നെ ഉപയോഗിക്കാം. തേങ്ങവെള്ളത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും തൈരിൽ കാത്സ്യവും മറ്റു ധാതുക്കളും മാവിൽ ജീവകങ്ങളും അടങ്ങിയതിനാൽ പച്ചക്കറികളുടെ വളർച്ചയ്ക്കും കായ്പിടിത്തത്തിനും ഒരുപോലെ സഹായകം.
കാന്താരി-ഗോമൂത്രം കീടനാശിനി :
നാല് കാന്താരിമുളകോ അതില്ലെങ്കിൽ പച്ചമുളകോ അരച്ചെടുത്ത് ഒരുകപ്പ് ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. മൂന്നിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്*പ്രേ ചെയ്താൽ വെള്ളീച്ച ഉൾപ്പെടെയുള്ള കീടങ്ങളെ തടയാനാകും.
ജൈവ സ്ലറി : രണ്ട് കിലോ പച്ചച്ചാണകവും ഒരു കിലോവീതം വേപ്പിൻപ്പിണ്ണാക്കും കടലപ്പിണ്ണാക്കും എല്ലുപൊടിയും അരക്കിലോ വെല്ലവും അല്പം ശീമക്കൊന്നയും ഡ്രമ്മിലോ അടപ്പുള്ള വലിയ പാത്രത്തിലോ ഇടുക. ഇവ മുങ്ങുന്നവിധം വെള്ളമൊഴിക്കുക. നന്നായി മൂടിവെക്കുക. എല്ലാദിവസവും ഒരുനേരം ഒരേദിശയിൽ വടികൊണ്ട് ഇളക്കുക. എഴുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിലൊഴിക്കാം. നൈട്രജൻ, ഫോസ്*ഫറസ്, പൊട്ടാസ്യം ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയ നല്ല വളമാണിത്.
ഫിഷ് അമിനോ ആസിഡ് :
ഒരുകിലോ മത്തിയും ഒരുകിലോ വെല്ലവുമാണ് ഇതിനുവേണ്ടത് (ഒരേ അനുപാതത്തിൽ കുറഞ്ഞ അളവിലുമെടുക്കാം). മത്തി കഷണങ്ങളാക്കിയും വെല്ലം പൊടിച്ചും നല്ല അടപ്പുള്ള പാത്രത്തിലിടുക. അധികം വെയിൽത്തട്ടാത്ത സ്ഥലത്ത് വെക്കണം. ആഴ്ചയിൽ ഒരു തവണ ഇളക്കുക. 45 ദിവസംകൊണ്ട് കുഴമ്പുരൂപത്തിൽ ഫിഷ് അമിനോ ആസിഡ് തയ്യാറാകും. ഇത് അരിച്ചെടുത്ത് അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ചുവട്ടിലൊഴിക്കാം. രണ്ട് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് സ്*പ്രേ ചെയ്യാം. അളവൊട്ടും കൂടാതെ നോക്കണം. ചെടികൾ നന്നായി വളരാനും പൂക്കാനും ഇത് സഹായിക്കും.
എഗ് അമിനോ ആസിഡ് :
മുട്ട, ചെറുനാരങ്ങ, വെല്ലം എന്നിവയാണ് ഇതുണ്ടാക്കാൻ വേണ്ടത്. നാടൻമുട്ടയാണ്* (ഫെർട്ടിലൈസ്ഡ് എഗ്ഗ്) ഉപയോഗിക്കേണ്ടത്. ഒരു മുട്ട വിസ്താരം കുറഞ്ഞ കുപ്പിയിലിടുക. അത് മുങ്ങുന്നവിധം കുരുവില്ലാത്ത ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. 20 ദിവസം വെയിലില്ലാത്ത സ്ഥലത്ത് മൂടിവെച്ചശേഷം തുറന്ന് ഒരു മുട്ടയ്ക്ക് 25 ഗ്രാം വെല്ലം പൊടിച്ച് കുപ്പിയിലിടുക. നന്നായി ഇളക്കുക. 10 ദിവസം കൂടി കുപ്പിയിൽ അടച്ചിട്ടാൽ കുഴമ്പുരൂപത്തിലുള്ള എഗ്ഗ് അമിനോ ആസിഡ് തയ്യാർ. ഇത് അരിച്ചെടുത്ത് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്*പ്രേ ചെയ്യാം. പൂവിടാൻ പാകത്തിലെത്തിയ ചെടികളിലാണ് തളിക്കേണ്ടത്. കൂടുതൽ പൂക്കളുണ്ടാകാനും കായ്ക്കാനുമാണിത്.
ട്രൈക്കോഡെർമകൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം :
രോഗകാരികളായ ഫംഗസുകളെ നശിപ്പിച്ച് ചെടികൾക്ക് പ്രതിരോധശേഷി നൽകുന്ന മിത്രകുമിളാണ് ട്രൈക്കോഡെർമ. ചെടികൾക്ക് കരുത്തുപകരാൻ ട്രൈക്കോഡെർമകൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം ഫലപ്രദമാണ്. 90 കിലോ ഉണക്ക ചാണകം, 10 കിലോ പൊടിഞ്ഞ വേപ്പിൻപ്പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോഡെർമ എന്നിവ അല്പം വെള്ളം ചേർത്ത് പുട്ടിന്റെ പരുവത്തിൽ നന്നായി ഇളക്കി മിക്സാക്കുക. വെയിലില്ലാത്ത സ്ഥലത്തുവെച്ചായിരിക്കണം ഇത് ചെയ്യേണ്ടത്. ഒരടിയിലധികം ഉയരംവരാത്തവിധം പരത്തിയിടണം. തുടർന്ന് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവെക്കുക. അഞ്ച് ദിവസം കൂടുമ്പോൾ വീണ്ടും ഇളക്കി മൂടിവെക്കണം. രണ്ടാഴ്ചകൊണ്ട് സമ്പുഷ്ടീകരിച്ച ട്രൈക്കോഡെർമ തയ്യാർ.
കൃഷിക്കു വേണ്ട എല്ലാ വളവും കീടനാശിനിയും അടുക്കളയിൽനിന്നുത്തന്നെ ഉണ്ടാക്കാം. ജൈവകീടനാശിനിയായതുകൊണ്ട് ഇവയെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ പ്രയോഗിക്കണം. 20 വർഷത്തിലേറെയായി വലിയതോതിൽ ജൈവപച്ചക്കറി കൃഷി ചെയ്യുന്ന എന്റെ തോട്ടത്തിൽ വെള്ളീച്ചയോ മറ്റെന്തെങ്കിലും കീടങ്ങളോ വരാറില്ല. കരുത്തോടെ ചെടികൾ വളരുന്നുമുണ്ട്.- ബി. രമാദേവി, ജൈവകർഷക, പെരുന്ന
-
09-18-2024, 11:02 AM
#1440
മുള: നാളത്തെ വിള

തൃശൂര്*: കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നേരിടാന്* സഹായിക്കുന്ന സസ്യമായ മുളകള്*ക്കുമുണ്ടൊരു ദിനം. വേള്*ഡ് ബാംബൂ ഓര്*ഗനൈസേഷന്റെ നേതൃത്വത്തില്* സെപ്റ്റംബര്* 18നാണ് ലോക മുളദിനമായി ആചരിക്കുന്നത്. മുളദിനം ആചരിക്കാന്* തൃശൂര്* പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആര്*.ഐ) ഒരുങ്ങിക്കഴിഞ്ഞു.
മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കൽ ലക്ഷ്യമിട്ടാണ് ലോക മുളദിനാചരണം. പുല്ല് വംശത്തിലെ ഏറ്റവും വലിയ ചെടിയായ മുള അന്റാര്*ട്ടിക്ക ഒഴികെ ലോകത്ത് മറ്റെല്ലായിടത്തും വളരും. നദീതട സംരക്ഷണത്തിന് പ്രയോജനകരമായ മുള നെയ്ത്തുസാമഗ്രികള്* ഉള്*പ്പെടെയുള്ളവയുടെ നിര്*മാണത്തിന് ഉപയോഗിക്കപ്പെടുന്നു. ലോകത്ത് ആയിരത്തിലധികം ഇനം മുളകളാണുള്ളത്. ഇന്ത്യയില്* നൂറിലധികം ഇനങ്ങൾ കാണപ്പെടുന്നു. കാര്*ബണ്* ഡൈ ഓക്*സൈഡ് ആഗിരണം ചെയ്ത് ഓക്*സിജന്* പുറത്തുവിടുന്ന മുളകള്* അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും സഹായിക്കും. തോട്ടിമുള, എറങ്കോല്* മുള, ബാല്*കോവ മുള, മുള്ള് മുള തുടങ്ങിയവയാണ് വിവിധ ഇനം മുളകള്*. കടലാസ് നിര്*മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്*കൃത വസ്തുവാണ് മുള. ജപ്പാന്*, ചൈന തുടങ്ങിയ രാജ്യങ്ങളില്* മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മഞ്ഞ, വയലറ്റ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള മുള വൈവിധ്യമാര്*ന്ന രൂപത്തിൽ വളരും. ഇത്തരത്തിലൊന്നാണ് മറ്റു ചെടികളിലും പ്രതലങ്ങളിലും പറ്റിപ്പിടിച്ച് വളരുന്ന ക്ലൈമ്പിങ് ബാംബൂ എന്നറിയപ്പെടുന്ന മുള.
മുള ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇനം മുളകളെക്കുറിച്ചുള്ള പ്രദര്*ശനമാണ് കെ.എഫ്.ആര്*.ഐ ഒരുക്കിയിരിക്കുന്നത്. 68 ഇനം മുളകളുടെ ശേഖരമാണ് കെ.എഫ്.ആര്*.ഐയില്* ഉള്ളത്. മുളകളെ പരിചയപ്പെടുന്നതിനു പുറമെ പൊതുജനങ്ങള്*ക്ക് മുളത്തൈകള്* സ്വന്തമാക്കാനുള്ള അവസരവും ഉണ്ടാകും. വാണിജ്യപ്രാധാന്യമുള്ള അഞ്ച് ഇനം മുളകളുടെ തൈകളാണ് സൗജന്യമായി വിതരണം ചെയ്യുക. വിതരണത്തിന്റെ ഉദ്ഘാടനം രാവിലെ 11ന് കെ.എഫ്.ആര്*.ഐയിലെ എക്സ്റ്റന്*ഷന്* സെന്ററില്* വെച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്* നിര്*വഹിക്കും. മുള നഴ്*സറി, ബാംബൂ ഹൗസ് എന്നിവയും സന്ദര്*ശിക്കാം. പ്രവേശനം സൗജന്യം. നാളത്തെ വിളയാണ് മുളയെന്നും നിരവധി വാണിജ്യാവശ്യങ്ങള്*ക്കും കാലാവസ്ഥമാറ്റത്തിനും മുള പോസിറ്റിവായ സംഭാവന നല്*കുന്നുണ്ടെന്നും കെ.എഫ്.ആര്*.ഐ ഡയറക്ടര്* പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules