പക്ഷിലോകത്തെ പുതുമുഖങ്ങൾ
ബൊളീവിയൻ സ്കാർലറ്റ് മക്കാവ്
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യൻ വനങ്ങളിലെ പക്ഷികളെ വളർത്തുന്നതിൽ നിയന്ത്രണങ്ങളുള്ളതിനാൽ വിദേശതത്തകൾക്കും കിളികൾക്കുമാണ് പെറ്റ്സ് വിപണിയിൽ ഇപ്പോൾ പ്രിയം. തത്ത, ബഡ്ജറിഗർ, ഫിഞ്ച്, വാക്സ്ബിൽ, ആഫ്രിക്കൻ ലവ് ബേർഡ്, ജാവാ കുരുവി, കൊക്കറ്റു തത്ത, കൊക്കറ്റീൽ, കൊനൂർ, പാരക്കീറ്റ് എന്നിങ്ങനെ പോകുന്നു വിദേശപക്ഷികളുടെ നിര. അനുപമ നിറലാവണ്യവും അനുകരണ സാമർഥ്യവുമുള്ള ഇവയുടെ പ്രജനനവും പരിപാലനവും വിപണനവുമൊക്കെ കേരളത്തിലും പൊടിപൊടിക്കുന്നു. നമ്മുടെ നാട്ടിൽ പ്രജനനം നടത്താവുന്ന വിദേശതത്തകൾ അരുമപ്പക്ഷി വിപണിയിൽ ഹരമാണിപ്പോൾ. ഇവയെ പരിചയപ്പെടാം.
ബൊളീവിയൻ സ്കാർലറ്റ് മക്കാവ്: മനം മയക്കുന്ന സൗന്ദര്യമാണ് മക്കാവ് തത്തകൾക്ക്. ചലനപ്രിയരായ ഇവര്* ശബ്ദകോലഹലങ്ങളിലും ചെറുകളികളിലും വേളകളിലും മുന്നിൽ. നീണ്ട വാലുകളും കവിളിലെ രോമരഹിതമായ അടയാളവുമാണ് മുഖമുദ്ര. സ്കാർലറ്റ് മക്കാവാണ് ഇപ്പോൾ കേരളത്തിൽ ഹരം. ഓറഞ്ച് കലർന്ന ചുവപ്പ് തൂവലുകളിൽ മഞ്ഞയും പച്ചയും നീലയും അതിരുകളിടും. നീരാട്ടിൽ ഏറെ തൽപരരായ ഇവയ്ക്കു മൃദുവായ തൂവലുകളാണ്. വലിയ പ്രജനന കൂടുകളാണ് നല്ലത്. പ്രജനന സീസണിൽ ശൗര്യം കൂടും. തെക്കേ അമേരിക്കൻ സ്വദേശികളായ ഇവ ഒരു ശീലിൽ രണ്ടറ്റവും കൂർത്ത വെള്ള മുട്ടകളിടും. 24 മുട്ടവരെ ഒരു തവണ ഇടും. 28 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. ***
ഗ്രീൻ വിങ്ഡ് മക്കാവ്: വടക്കൻ അർജന്റീനക്കാർ. സുന്ദരവും വിസ്മയകരവുമായ കൊക്കുകൾ. പേരിലെ പച്ചനിറം മേനിയിൽ വെറും ഛായയായി മാറും. അതീവ ബുദ്ധിശാലികളാണ്. നിയന്ത്രിത സാഹചര്യത്തിൽ കേരളത്തിലും പ്രജനനം നടക്കുന്നു. ഒരു ശീലിൽ 34 മുട്ടകളിടും. 28ാം ദിവസം വിരിയും.
ഗ്രീൻ വിങ്ഡ് മക്കാവ്
ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്: ജനപ്രിയ മക്കാ തത്തകൾ നന്നായി കളിക്കുകയും മനുഷ്യരുമായി ഇണങ്ങുകയും ചെയ്യും. സ്വദേശം വടക്കൻ അർജന്റീന. മേനിക്കു നീലയും സ്വർണ്ണവും ഇടകലർന്ന നിറം. ഒരു ശീലിൽ 23 മുട്ടകൾ. വിരിയാൻ 28 ദിവസമെടുക്കും. 86 സെ.മീ വരെ നീളമെത്തുന്ന ഇവ വിശാല തത്തക്കുടുംബത്തിലെ അംഗങ്ങൾ കൂടിയാണ്. 36 വര്*ഷംവരെ ജീവിക്കുന്ന ഇവയിൽ പലതും സർക്കസ് കൂടാരത്തിലെ ഓമനകളുമാണ്.
ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്
അംബ്രല്ലാ കൊക്കറ്റു: തലയിൽ വർണശബളമായ വിശറിപ്പൂക്കളുമായി കൊക്കറ്റുകൾ. കളിപ്പാട്ട കൈവണ്ടികൾ വലിക്കാനും ഇന്ദ്രജാലവിദ്യയൊരുക്കാനും പരിശീലിപ്പിക്കാവുന്ന ഇവ സർക്കസുകളിലെ നിറസാന്നിധ്യമാണ്. 100 വർഷംവരെ ജീവിക്കുന്ന അംബ്രല്ലാ കൊക്കറ്റുകൾക്കാണ് ഇപ്പോൾ കേരളത്തിൽ പ്രിയം. തലയിലെ തൂവെള്ള തൊപ്പിത്തൂവലുകൾ ഇതിനു മാറ്റു കൂട്ടും. പിടയുടെ കൃഷ്ണമണികൾ തവിട്ടുനിറത്തിലും പൂവന്റേത് കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. ഒരു ശീലിൽ ഒന്നു രണ്ട് മുട്ടകളിടും.
അംബ്രല്ലാ കൊക്കറ്റു
സൾഫർ ക്രസ്റ്റഡ് കൊക്കറ്റുവും പെരുമയിൽ പിന്നിലല്ല. തലയിൽ വിരിഞ്ഞു നിൽക്കുന്ന, ഗന്ധകനിറമുള്ള തൂവലുകളാണ് ഇവയുടെ സൗന്ദര്യം. ഏതു വിദ്യകളും നന്നായി അഭ്യസിച്ച് അനുകരിക്കും. ഗന്ധകപ്പൂവിന് നീളമേറെയുള്ളവയെ ഗ്രേറ്റർ ക്രസ്റ്റഡ് എന്നും നീളം കുറഞ്ഞവയെ ലെസ്സർ ക്രസ്റ്റഡ് എന്നും വിളിക്കുമെങ്കിലും ലെസ്സറിലാണ് ഒന്നിലധികം ഗന്ധക നിറത്തൂവലുകൾ വിരിഞ്ഞുനിൽക്കുന്നത്. മൊളൂക്കൻ കൊക്കറ്റുവിനും ഈയിടെ പ്രിയമേറുന്നുണ്ട്. അടിവയറ്റിലെ മഞ്ഞനിറവും തലപ്പൂവിലെ പിങ്ക് നിറവുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. പാം കൊക്കറ്റ് വലുപ്പംകൊണ്ട് മെഗാതാരമാണ്. കടുംശ്യാമമേനിയും ചുവന്ന കവിൾ മറുകുകളുമാണ് പ്രത്യേകതകൾ. ശുണ്ഠിയേറുമ്പോൾ കവിളിലെ ശോണിമയ്ക്കു തിളക്കമേറും. മറ്റു കൊക്കറ്റുകൾ 28 ദിവസം അടയിരിക്കുമ്പോൾ പാം കൊക്കറ്റുകൾ 33 ദിവസംവരെ അടയിരിക്കും.