-
06-17-2017, 06:01 PM
#471
നരേന്ദ്രന്റെ നാളികേര രുചികൾ
പൈതൃകം നാളികേരോൽപന്നങ്ങൾ
ദൂരെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉരുവിൽനിന്ന് കുടിവെള്ളം ശേഖരിക്കാനുള്ള കന്നാസുകളുമായി കയ്പമംഗലം കടൽത്തീരത്തേക്ക് നീന്തിയെത്തുന്ന നീഗ്രോകളെ കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് കയ്പമംഗലം പുന്നക്കച്ചാൽ കോഴിപ്പറമ്പിൽ നരേന്ദ്രൻ. കടൽത്തിരകളെ കുടഞ്ഞെറിഞ്ഞ് കരയിലേക്കു നീന്തുന്നവരുടെ ഇച്ഛാശക്തി വിസ്മയിപ്പിക്കുന്നതായിരുന്നു.
പഠനം പാതിവഴിവിട്ട് എഴുപതുകളുടെ തുടക്കത്തിൽ ജോലി തേടി അന്നത്തെ മദിരാശിയിലേക്കും പിന്നീട് ഗൾഫിലേക്കും യാത്രചെയ്തതിന്റെ പ്രചോദനം ഒരുപക്ഷേ കുട്ടിക്കാലത്തെ ഈ കാഴ്ചകളായിരിക്കുമെന്ന് നരേന്ദ്രൻ. കാൽനൂറ്റാണ്ടു പിന്നിട്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി പരിചിതമല്ലാത്ത കാർഷികമേഖലയിൽ ഒരു ചെറുകിട സംരംഭത്തിനിറങ്ങിയതും അപരിചിത തീരങ്ങൾ തേടിപ്പോകാനുള്ള ധൈര്യംകൊണ്ടുതന്നെ.
നാട്ടിലൊരു കാർഷിക സംരംഭം തുടങ്ങാനുള്ള പ്രാരംഭജോലികൾ വിദേശത്തുനിന്നു മടങ്ങും മുമ്പുതന്നെ നരേന്ദ്രൻ തുടങ്ങിവച്ചിരുന്നു. തെങ്ങുകൾ സമൃദ്ധമായി വളരുന്ന തീരപ്രദേശത്താണല്ലോ ജനിച്ചതും വളർന്നതും. അതിനാൽ നാളികേരാധിഷ്ഠിത സംരംഭത്തോട് കൂടുതൽ മമത തോന്നി. എന്നാലതു മാത്രമായിരുന്നില്ല കാരണം. ഗൾഫ് ജീവിതകാലത്ത് സ്വന്തം പാചകമായിരുന്നതിനാലും തേങ്ങാ അരച്ചുള്ള മീൻകറി ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രിയങ്കരമായിരുന്നതിനാലും നാളികേരം ചിരവിയത് പുതുമയോടെ കിട്ടിയിരുന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. തന്റെ മാത്രമല്ല എല്ലാ പ്രവാസി മലയാളികളുടെയും ആവശ്യമായിരുന്നു അതെന്നും നരേന്ദ്രൻ.
പച്ചത്തേങ്ങ പൊടിച്ച് ഡ്രയറിലെ ഉയർന്ന ചൂടിൽ ജലാംശം നീക്കി തയാറാക്കുന്ന തൂൾത്തേങ്ങ പച്ചത്തേങ്ങയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്നതു ശരിതന്നെ. ചിരവിയെടുത്ത തേങ്ങ അതേ പുതുമയോടെ ചേർക്കുമ്പോൾ ലഭിക്കുന്ന രുചി പക്ഷേ പായ്ക്കറ്റിൽ ലഭിക്കുന്ന തൂൾത്തേങ്ങ ചേർത്താൽ കിട്ടില്ല. അതുകൊണ്ട് നാട്ടിൽ വന്നു പോകുമ്പോൾ തേങ്ങ ചിരവി ഒന്നു വെയിലുകൊള്ളിച്ചു കൊണ്ടുപോകും. കുറച്ചു ദിവസത്തേക്ക് അതു മതിയാവും. വീണ്ടും തൂൾത്തേങ്ങ ശരണം. ഇതിനെന്തു പരിഹാരം എന്ന ചിന്തയാണ് തേങ്ങാ അരപ്പി(coconut paste)ന്റെ സാധ്യതയിൽ ചെന്നെത്തുന്നത്. പക്ഷേ അതിന്റെ സൂക്ഷിപ്പുകാലം വർധിപ്പിക്കേണ്ടത് എങ്ങനെയെന്ന് നരേന്ദ്രനു നിശ്ചയമില്ലായിരുന്നു.
അങ്ങനെയൊരു കണ്ടെത്തൽ പുതിയൊരു സംരംഭത്തിനു വഴിതുറക്കുമെന്നും കണ്ടു. മാത്രമല്ല, അതിനു വിദേശത്തു ലഭിക്കുന്നതിനേക്കാൾ ആവശ്യക്കാർ നാട്ടിൽതന്നെ ഉണ്ടാവുമെന്നും അന്വേഷണങ്ങളിൽ ബോധ്യപ്പെട്ടു.
മൂന്നുവർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ മുതൽ സാങ്കേതികവിദ്യയ്ക്കുള്ള അന്വേഷണം തുടങ്ങി. എന്നാൽ ഒട്ടുമിക്ക ഭക്ഷണങ്ങളുടെയും കറികളുടെയും പലഹാരങ്ങളുടെയും ചേരുവകൾ വിപണിയിലുണ്ടെങ്കിലും നാളികേര അരപ്പ് ലഭ്യമല്ലാത്തതിനാൽ പരീക്ഷണങ്ങൾ സ്വയം നടത്തേണ്ടിയിരുന്നു.
ഉയർന്ന താപനിലയിൽ ജലാംശം നീക്കിയെടുക്കുന്നതുകൊണ്ടാണ് തൂൾത്തേങ്ങയുടെ രുചിയും സൂക്ഷിപ്പുകാലവും കുറയുന്നത് എന്നു മനസ്സിലാക്കിയ നരേന്ദ്രൻ ചൂട് കുറച്ച് ജലാംശം നീക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ചിന്തിച്ചു. കർണാടകയിലെ ഒരു തൂൾത്തേങ്ങാ ഫാക്ടറിയെ സമീപിച്ച് ആവശ്യം പറഞ്ഞു. അവരുടെ സഹകരണത്തോടെ ഫാക്ടറിയിലെ ഡ്രയറിൽ ചില പരിഷ്കാരങ്ങൾ നടത്തി ഏതാനും കിലോ ഈ രീതിയിൽ ജലാംശം നീക്കിയെടുത്തു. ഫാറ്റ് ഒട്ടും നീക്കാതെയായിരുന്നു സംസ്കരണം.
നാട്ടിലെത്തി അത് മിക്സിയിലരച്ചു. ഈ അരപ്പ് ആഴ്ചകൾ സൂക്ഷിച്ചു വച്ചശേഷം കറികളിൽ ചേർത്തപ്പോഴും മികച്ച രുചി. പരീക്ഷിച്ചു നോക്കാനായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നൽകിയപ്പോൾ കൊള്ളാമെന്ന് അവരും തലകുലുക്കി. കൊച്ചിയിലെ നാളികേര ബോർഡിനെ സമീപിച്ചപ്പോൾ അവരും നൽകി ആവോളം പ്രോൽസാഹനം.
അരപ്പ് ആയിരുന്നു ലക്ഷ്യമെങ്കിലും അതിന്റെ തുടർച്ചയായി രണ്ട് ഉൽപന്നങ്ങൾകൂടി നരേന്ദ്രനു ലഭിച്ചു. അരപ്പ് കുറച്ചു ദിവസം സൂക്ഷിച്ചുവച്ചപ്പോൾ മുകളിൽ ഊറിക്കൂടിയ വിർജിൻ വെളിച്ചെണ്ണ(virgin coconut oil)യായിരുന്നു ആദ്യത്തേത്. 1015 ദിവസം പിന്നിടുമ്പോഴേക്കും ഇത് സ്ഫടികതുല്യമായി തെളിഞ്ഞു കിട്ടും. വിർജിൻ വെളിച്ചെണ്ണയുടെ ഔഷധമൂല്യത്തെക്കുറിച്ച് കേരളീയർ മാത്രമല്ല മറുനാട്ടുകാരും ഇന്ന് ബോധവാന്മാരാണല്ലോ. നാളികേരത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങളിൽ ഏറ്റവും വിപണി നേടുന്നതും ഇതുതന്നെ. മറ്റൊന്ന്, ഇതേ അരപ്പിൽനിന്നുതന്നെ തയാറാക്കുന്ന തേങ്ങാപ്പാൽ (coconut cream) ശർക്കരപ്പായസങ്ങൾക്കും പലഹാരങ്ങൾക്കുമെല്ലാം യോജിച്ച ഉൽപന്നം. ഒരു വെടിക്ക് മൂന്നു പക്ഷി.
നരേന്ദ്രനും ജോലിക്കാരും
എന്നാൽ ശരിയായ പരീക്ഷണങ്ങൾ വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു നരേന്ദ്രൻ. ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ സംരംഭകരുടെ ചെരുപ്പു തേയുന്ന അലച്ചിലുകളായിരുന്നു അത്.
ജില്ലാ വ്യവസായകേന്ദ്രത്തിന്റെ റജിസ്ട്രേഷൻ, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് തുടങ്ങിയവ വളരെ വേഗം ലഭ്യമായപ്പോൾ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അനുമതികൾ ചുവപ്പുനാടയിൽ കെട്ടിയിട്ട് സംരംഭം തുടങ്ങാൻ ആഗ്രഹിച്ചെത്തുന്നവരെ വലയ്ക്കുന്ന ശീലം ഇപ്പോഴും തുടരുന്നുവെന്ന് നരേന്ദ്രൻ പറയുന്നു. 2013ൽ ഇറങ്ങിപ്പുറപ്പെട്ടിട്ട് അനുമതികൾ നേടി ഉൽപാദനം തുടങ്ങാൻ 2016 ആഗസ്റ്റ് വരെ വൈകിയതും അതുകൊണ്ടുതന്നെ.
ഒമ്പതുമാസം മുമ്പ് മൂന്ന് ഉൽപന്നങ്ങളും പൈതൃകം എന്ന ബ്രാൻഡിൽ നരേന്ദ്രൻ വിപണിയിലെത്തിച്ചു. മൂന്നിനും ലഭിച്ചത് മികച്ച പ്രതികരണം. കർണാടകയിലെ ഫാക്ടറിയിൽ ഒരു ബാച്ചിൽ സംസ്കരിച്ചെടുക്കുന്നത് 10,000 തേങ്ങയിൽനിന്നായി ഒരു ടൺ തൂൾത്തേങ്ങ. ഇത് സ്വന്തം ഫാക്ടറിയിലെ പൾവറൈസറിൽ പ്രത്യേക അനുപാതത്തിൽ അരച്ചെടുക്കുന്നതാണ് രണ്ടാം ഘട്ടം.
അരച്ച് പാത്രത്തിലാക്കി 810 ദിവസങ്ങൾ കഴിയുമ്പോൾതന്നെ അരപ്പിനു മുകളിൽ വിർജിൻ വെളിച്ചെണ്ണ തെളിയും. ഒരു ബാച്ചിൽ ഏതാണ്ട് 65 ലീറ്ററോളം ഈ രീതിയിൽ ലഭ്യമാകും. പിന്നീട് അരപ്പ് ബോട്ടിലുകളിലാക്കുമ്പോഴും വെളിച്ചെണ്ണ ഊറി മുകളിൽ ഒരു ഇഞ്ചിലേറെ കനത്തിൽ കിടക്കും. ഇതാണ് അരപ്പിന്റെ സംരക്ഷകം (preservative). മറ്റൊരു കൃത്രിമ സംരക്ഷകങ്ങളും ആവശ്യമില്ലെന്നു മാത്രമല്ല, ഈ പ്രകൃതിദത്ത സംരക്ഷകം ഉൽപന്നത്തിന് രണ്ടുവർഷത്തോളം നീളുന്ന സൂക്ഷിപ്പു കാലാവധി നൽകുകയും ചെയ്യും.
മറ്റേത് മൂല്യവർധിത കാർഷികോൽപന്നങ്ങളെക്കാളും കേരള വിപണിയിൽ നാളികേര ഉൽപന്നങ്ങൾക്ക് ഒരു എ പ്ലസ് കൂടുതലുണ്ടെന്ന പക്ഷക്കാരനാണ് നരേന്ദ്രൻ. മലയാളി നാളികേരത്തെ അത്രമേൽ സ്നേഹിക്കുന്നു എന്നതുതന്നെ കാരണം.
-
06-17-2017, 06:03 PM
#472
-
06-17-2017, 06:05 PM
#473
ചക്ക പോകുന്ന പോക്കേ...
ചക്ക മറുകര ചാടിയതോടെ വ്യവസായിക അടിസ്ഥാനത്തിൽ ചക്ക ഉൽപന്നങ്ങൾക്കു പ്രിയമേറുന്നു. വ്യത്യസ്തമായ ചക്ക വിഭവങ്ങൾ ഉണ്ടാക്കി കയറ്റി അയയ്ക്കുക എന്നതായിരുന്നു മുൻപു പല മൂല്യവർധിത ഉൽപാദന കേന്ദ്രങ്ങളും ചെയ്തിരുന്നത്. ഇന്ന് അതിനു മാറ്റം വന്നു. കോട്ടയം പറത്താനത്ത് കർഷക സംഘം അടുത്തിടെ തുടങ്ങിയ ചക്ക ഫാക്ടറിയാണ് ഏറ്റവും പുതിയ ഉദാഹരണം. 16 പേർ ചേർന്നു രൂപീകരിച്ച എവർഗ്രീൻ കർഷക സംഘത്തിന്റെ മുഴുവൻ ശ്രദ്ധയും ചക്കയിലേക്കു തിരിഞ്ഞതു രണ്ടുമാസം മുൻപാണ്.
ഫാക്ടറിയിൽ ചക്ക വെട്ടി ഒരുക്കി അരിഞ്ഞ് ഉപ്പുവെള്ളത്തിൽ പുഴുങ്ങിയ ശേഷം യന്ത്രസഹായത്തോടെ ഉണക്കിയെടുക്കുന്നു. തണുത്തതിനു ശേഷം പ്ലാസ്റ്റിക് കവറിലാക്കി കേടുകൂടാതെ പാക്ക് ചെയ്യും. ഇത്തരത്തിൽ ഉണക്കിയ ചക്ക വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണു പദ്ധതി. ജെക്ക എന്ന പേരിൽ പ്ലാസ്റ്റിക് കവറിൽ കിട്ടുന്ന ഉണക്കച്ചക്ക വെള്ളത്തിൽ കുതിർത്തു വേവിച്ചാൽ പച്ചച്ചക്ക വേവിക്കുന്നതിന്റെ അതേ സ്വാദ് കിട്ടുമെന്നു കർഷക സംഘം ഭാരവാഹികൾ പറയുന്നു.
ഐസ്ക്രീം നിർമാണത്തിനായി ചക്ക പൾപ്പ്, ഇടിച്ചക്ക, ചക്കക്കുരു ഉൽപന്നങ്ങൾ എന്നിവയും നിർമിക്കുന്നു. കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രത്തിൽ നിന്നു പരിശീലനം നേടിയവരാണു നേതൃത്വം നൽകുന്നത്. ചക്ക ഉണക്കുവാനും പൾപ്പ് എടുക്കുവാനും ഒക്കെയായി 30 ലക്ഷം രൂപയുടെ യന്ത്രങ്ങളും ഇവിടെയുണ്ട്. സംഘം പ്രസിഡന്റ് സിജോ മാത്യു, സെക്രട്ടറി കെ.പി.പ്രഭാകരൻ, ട്രഷറർ റെജി ചാക്കോ, മാത്യു തോമസ് കൊച്ചുപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണു സംഘത്തിന്റെ പ്രവർത്തനം.
-
06-17-2017, 06:06 PM
#474
തേജസ്സോടെ തേജസ്വിനി
തേജസ് ബ്രാൻഡിൽ സോപ്പ്
മൂവാറ്റുപുഴയില്* 2010ലെ കര്*ഷകശ്രീ കാര്*ഷികമേളയില്* മലയാള മനോരമയുടെ കര്*ഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം നാട്ടുകാരടക്കമുള്ള സദസ്സിനോടു സണ്ണി ജോര്*ജ് പറഞ്ഞു. എനിക്കും കുടുംബത്തിനും സുഖമായി ജീവിക്കാനാവുന്ന തരത്തിലൊരു സുസ്ഥിര കൃഷിയിടം ഞാനൊരുക്കിക്കഴിഞ്ഞു. ഇനിയുള്ള ജീവിതം ഞാന്* എന്റെ നാട്ടിലെ കര്*ഷകരുടെ ഉന്നമനത്തിനായി സമര്*പ്പിക്കുകയാണ്.
സണ്ണി ജോർജ് പെരിങ്ങോമിൽ പൂർത്തിയാകുന്ന വളം നിർമാണശാലയിൽ
കണ്ണൂര്* ചെറുപുഴ ഇളംതുരുത്തില്* സണ്ണി ജോര്*ജ് വാക്കു പാലിച്ചു. ഏഴു വര്*ഷമായി ചെറുപുഴയിലെയും സമീപഗ്രാമങ്ങളിലെയും കര്*ഷകരുടെ ഉന്നമനത്തിനായി കഠിനാധ്വാനത്തിലാണ് അദ്ദേഹം. അതിന്റെ സാക്ഷാത്കാരമാകും സണ്ണിയുടെ നേതൃത്വത്തിലുള്ള തേജസ്വിനി കേരോല്*പാദക കമ്പനി ചെറുപുഴയ്ക്കടുത്ത് പെരിങ്ങോമിലെ നാലേക്കര്* ഭൂമിയില്* ഉടന്* പ്രവര്*ത്തനമാരംഭിക്കുന്ന ഹൈടെക് കാര്*ഷികോല്*പന്ന സംസ്കരണശാല. വെളിച്ചെണ്ണയും വിര്*ജിന്* വെളിച്ചെണ്ണയും മുതല്* നീരയും അതിന്റെ മൂല്യവര്*ധിതോല്*പന്നങ്ങളുംവരെ ലക്ഷ്യമിടുന്ന വ്യവസായ കോംപ്ലക്സില്*നിന്നു മഞ്ഞള്*പ്പൊടിയും ചോക്കലേറ്റുംപോലെ വൈവിധ്യമാര്*ന്ന ഉല്*പന്നങ്ങളും വിപണിയിലെത്തും.
തേജസ് ബ്രാൻഡിൽ മഞ്ഞൾപ്പൊടി
ലക്ഷങ്ങള്* മുടക്കി നീര പ്ലാൻറുകള്* സ്ഥാപിച്ചു പ്രതിസന്ധിയിലായ കേരോല്*പാദക കമ്പനികളുടെ കൂട്ടത്തില്* സംസ്ഥാനത്തെ ആദ്യത്തെ കേരോല്*പാദക കമ്പനിയായ തേജസ്വിനി ഇടംപിടിച്ചില്ല. അതിനു കാരണം തുടക്കം മുതല്* കമ്പനിയുടെ സാരഥ്യം വഹിക്കുന്ന സണ്ണിയുടെ ദീര്*ഘവീക്ഷണവും സ്ഥാപനത്തിന്റെ മുഖമുദ്രയായി അദ്ദേഹം വളര്*ത്തിയെടുത്ത സാമ്പത്തിക അച്ചടക്കവുമാണ്.
തൊണ്ണൂറുകളില്* വിളകള്*ക്കെല്ലാം വിലയിടിഞ്ഞപ്പോള്* കര്*ഷകരുടെ സ്വന്തം വിപണി എന്ന ആശയവുമായി കേരളമാകെ ചലനം സൃഷ്ടിച്ച ഇന്*ഫാം പ്രസ്ഥാനം ചെറുപുഴയിലും സജീവമായിരുന്നു. അതിന്റെ തുടര്*ച്ചയായി 1995ല്* സണ്ണിയുടെ നേതൃത്വത്തില്* തേജസ്വിനി ഫാര്*മേഴ്സ് സൊസൈറ്റി രൂപംകൊണ്ടു. കാര്*ഷികോല്*പന്ന വിപണനത്തില്* തുടങ്ങിയ പ്രവര്*ത്തനം പിന്നീട് ജൈവകൃഷിയിലേക്കും ഇക്കോടൂറിസത്തിലേക്കും വ്യാപിപ്പിച്ചു. കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം 201012 കാലഘട്ടത്തില്* അഞ്ഞൂറു കര്*ഷകരുടെ പങ്കാളിത്തത്തോടെ ആയിരം ഹെക്ടറിലാണ് ജൈവകൃഷി ചെയ്തത്. വിളകള്* പ്രധാനമായും തെങ്ങ്, കുരുമുളക്, മഞ്ഞള്* എന്നിവയായിരുന്നു. കൃഷിക്കു മാത്രമല്ല, ഇവയുടെ മൂല്യവർധനയ്ക്കും ജൈവ സാക്ഷ്യപത്രം നേടി. വെളിച്ചെണ്ണ, വിര്*ജിന്* വെളിച്ചെണ്ണ, കുരുമുളകുപൊടി, മഞ്ഞള്*പ്പൊടി എന്നിവയായിരുന്നു ഉല്*പന്നങ്ങള്*. തുടര്*ന്ന് ജൈവരീതിയിലല്ലാത്ത കൃഷിയില്*നിന്നുള്ള ഉല്*പന്നങ്ങളും ജൈവവളങ്ങള്*, കയറുല്*പന്നങ്ങള്* എന്നിവയും തേജസ്വിനി വിപണിയിലിറക്കി.
കര്*ഷകരുടെ മനസ്സില്* മാത്രമല്ല, വിപണിയിലും സ്ഥാനമുറപ്പിച്ച ശേഷമാണ് 2013ല്* കേരളത്തില്* നാളികേര വികസന ബോര്*ഡിനു കീഴിലുള്ള ആദ്യത്തെ ഉല്*പാദക കമ്പനിയായി തേജസ്വിനി മാറുന്നത്. കുറഞ്ഞത് ഇരുനൂറു തെങ്ങുള്ള 200 കര്*ഷകര്* 25,000 രൂപ വീതം ഓഹരിയെടുത്താണ് കമ്പനി രൂപീകരിച്ചത്. 50,000 രൂപ വീതം ഓഹരിയെടുത്ത 180 കേരോല്*പാദക സംഘങ്ങളുമടക്കം ഇപ്പോള്* 380 അംഗങ്ങളാണുള്ളത്.
നീര ഉല്*പാദനത്തില്* റിക്കോര്*ഡ് സൃഷ്ടിച്ച തേജസ്വിനിയാണ് കര്*ഷകർതന്നെ സ്വന്തം തെങ്ങില്* നീര ടാപ്പിങ് നടത്തിയാല്* വൻ വരുമാനം നേടാമെന്നു കാര്*ഷിക കേരളത്തെ പഠിപ്പിച്ചതും. അതേസമയം സമ്മര്*ദമേറെയുണ്ടായിട്ടും കോടികള്* മുടക്കി നീര പ്ലാന്*റ് സ്ഥാപിക്കുകയെന്ന ആശയത്തെ ചെറുത്തുനില്*ക്കുകയും ചെയ്തു തേജസ്വിനി.
വെളിച്ചെണ്ണ പായ്ക്ക് ചെയ്യുന്നു
കമ്പനി വന്നതോടെ തേജസ്വിനി ഉൽപന്നങ്ങള്* പ്രത്യേക ബ്രാന്*ഡ് നാമത്തില്* വിപണിയിലിറക്കിത്തുടങ്ങി. വെളിച്ചെണ്ണ, വിര്*ജിന്* വെളിച്ചെണ്ണ, കുരുമുളകുപൊടി, മഞ്ഞള്*പ്പൊടി, സോപ്പ് എന്നിവ തേജസ് എന്ന പേരിലും ജൈവവളം സമൃദ്ധി എന്ന പേരിലുമാണ് വിപണിയിലിറക്കുന്നത്. കൃഷിയിടങ്ങളില്*നിന്നു നല്ല തേങ്ങ തിരഞ്ഞെടുത്ത് സള്*ഫറും പുകയുമില്ലാതെ ഡ്രയറില്* കൊപ്ര ഉണക്കി സ്വന്തം മില്ലില്* ആട്ടി അരിച്ചെടുത്താണ് വെളിച്ചെണ്ണ പായ്ക്കു ചെയ്യുന്നത്. നാളികേര ചിപ്സ്, കൊക്കോ ചോക്കലേറ്റ് എന്നിവയാണ് മറ്റ് ഉല്*പന്നങ്ങള്*. ജൈവോല്*പന്നങ്ങള്*ക്കുള്ള തേങ്ങയും മറ്റു വിളകളും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിടങ്ങളില്*നിന്നാണ് ശേഖരിക്കുന്നത്.
കയര്*പിത്ത്, ചാണകം, ചാരം, കോഴിവളം, മീൻവളം, ഡോളെമെറ്റ് തുടങ്ങിയവ ചേര്*ത്താണ് വളം നിര്*മാണം. തെങ്ങിനും കമുകിനുമായി സമൃദ്ധി (കോക്കനട്ട്), പച്ചക്കറികള്*ക്കായി സമൃദ്ധി (വെജ് പ്ലസ്) എന്നിവയുമുണ്ട്. പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളും കേരോല്*പാദക സമിതികളും പദ്ധതികളിലേക്കു സമൃദ്ധി വളം വന്*തോതില്* വാങ്ങുന്നു. ഒട്ടേറെ കര്*ഷകര്* നേരിട്ടും പതിവായി വാങ്ങുന്നു. കഴിഞ്ഞ വര്*ഷം വളത്തിനു മാത്രം 50 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. ഗുണമേന്മയുള്ള തെങ്ങിന്*തൈയടക്കം എല്ലാ വിളകളുടെയും നടീൽവസ്തുക്കള്* വില്*ക്കുന്ന നഴ്സറിയാണ് തേജസ്വിനിയുടെ മറ്റൊരു സേവനം.
ഡയറക്ടര്* ബോര്*ഡംഗങ്ങളുടെ ചുമതലയിലാണ് മൂല്യവര്*ധന യൂണിറ്റുകളുടെയും നഴ്സറികളുടെയും നടത്തിപ്പ്. സംസ്കരണ യൂണിറ്റുകള്* ജോഷി കുര്യാക്കോസും നഴ്സറി ടോം ജോര്*ജും നോക്കി നടത്തുന്നു.
വളം നിര്*മാണത്തിന്റേതുള്*പ്പെടെ എല്ലാ യൂണിറ്റുകളും പണി പൂര്*ത്തിയായിവരുന്ന മള്*ട്ടി കോംപ്ലക്സിലേക്കു മാറ്റുമെന്നു സണ്ണി ജോര്*ജ് അറിയിച്ചു. പത്തു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പ്രോജക്ടിന്റെ ആദ്യ ഘട്ടം പൂര്*ത്തിയായി. കൊപ്ര ഡ്രയര്* യൂണിറ്റും ജൈവവളം, സോപ്പ്, കയറുല്*പന്ന നിര്*മാണ യൂണിറ്റുകളും ഈ മാസം തന്നെ അവിടെ പ്രവര്*ത്തനം തുടങ്ങും. കര്*ഷകരുടെ ഓഹരിക്കൊപ്പം നബാര്*ഡിന്റെയും സ്മോള്* അഗ്രി ബിസിനസ് കണ്*സോര്*ഷ്യംപോലുള്ള സംസ്ഥാന കേന്ദ്ര സര്*ക്കാര്* ഏജന്*സികളുടെയും വായ്പ, സബ്സിഡി എന്നിവയും സമാഹരിച്ചാണ് ഇതിനു മൂലധനം കണ്ടെത്തുന്നത്.
കേരോല്*പന്നങ്ങളുടെ മാത്രമല്ല, സുഗന്ധവിളകള്*, കൊക്കോ തുടങ്ങി ഈ മേഖലയിലെ എല്ലാ കാര്*ഷികോല്*പന്നങ്ങളുടെയും സംസ്കരണവും മൂല്യവര്*ധനയുമാണ് ഈ പ്രോജക്ടില്* വിഭാവനം ചെയ്തിട്ടുള്ളതെന്നു സണ്ണി ജോര്*ജ് പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ കര്*ഷകര്*ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഫോണ്* (സണ്ണി ജോര്*ജ്): 9495147228
നീരയിലും ചുവടു തെറ്റാതെ
നീരയുമായി ഷാജു അപ്പച്ചൻ
കര്*ഷകര്*ക്കു പരിശീലനം നല്*കി നീര ചെത്താന്* നിയോഗിച്ചതിലൂടെ അവര്*ക്ക് ആരും പ്രതീക്ഷിക്കാത്തത്ര ഉയര്*ന്ന വരുമാനമാണ് തേജസ്വിനി കമ്പനി നേടിക്കൊടുക്കുന്നത്. ആദ്യഘട്ടത്തില്* ഉദയഗിരി, ചെറുപുഴ, ആലക്കോട് ഫെഡറേഷനുകളിലെ 31 യുവകര്*ഷകരാണ് പരിശീലനം നേടി നീരചെത്തിനിറങ്ങിയത്. ഇവരില്* ഏറ്റവും മുന്നില്* നില്*ക്കുന്ന പാലാക്കാട്ട് പുത്തന്*പുരയ്ക്കല്* ഷാജു അപ്പച്ചന്* ഇന്നു കാര്*ഷികകേരളത്തിന്റെ താരമാണ്. 12 തെങ്ങില്*നിന്നു നീരയെടുത്ത് ദിവസം 2500 രൂപ വരെ നേടുന്നുണ്ട് ഈ യുവാവ്. 36 ലീറ്ററാണ് ഒരു ദിവസത്തെ ശരാശരി ഉല്*പാദനം.
കമ്പനിയുടെ പ്രതിദിന നീര ഉല്*പാദനം 200300 ലീറ്റര്*. ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്*, കണ്ണൂര്* എന്നിവിടങ്ങളിലായി പത്തിലേറെ ശാലകളിലൂടെയാണ് വിപണനം. നീര ബാക്കിവന്നാല്* അത് ഉപയോഗിച്ചു തേനും കേക്കുമുണ്ടാക്കും. നീര ടാപ്പിങ്ങില്* പരിശീലനവും നല്*കുന്നുണ്ട്. നീരയ്ക്കു പറ്റിയ കുറിയ ഇനമായ മലയന്*കുറിയ മഞ്ഞയുടെ തൈകള്* മൈസൂരുവിലെ ഡിജെ ഫാമില്*നിന്നു വാങ്ങി കര്*ഷകർക്കു വിതരണം ചെയ്തുവരുന്നു.
-
06-18-2017, 10:51 AM
#475
നീലചിപ്പിക്കൂണ്* വളര്*ത്താം
കേരളത്തിലെ കാലാവസ്ഥയില്* ഇവ ജൂണ്* മുതല്* ഫെബ്രുവരി വരെ കൃഷി ചെയ്യാമെന്ന് വെള്ളായണി കാര്*ഷിക കോളേജിലെ ഇന്*സ്ട്രക്ഷണല്* ഫാമില്* നടത്തിയ പഠനങ്ങള്* തെളിയിക്കുന്നു.
ചിപ്പിക്കൂണിലെ ഇനമാണ് നീലചിപ്പിക്കൂണ്*. സാധാരണ ചിപ്പിക്കൂണുകളെ അപേക്ഷിച്ച് വിളവും പോഷകമൂല്യവും ഇവയ്ക്ക് കൂടുതലാണ്. ഹിപ്*സിസൈഗസ് അള്*മേരിയസ് എന്ന് ശാസ്ത്രനാമം. ശൈത്യരാജ്യങ്ങളില്* കണ്ടുവരുന്നു.
കൂണ്* മുകുളങ്ങള്*ക്കാണ് നീലനിറം. പൂര്*ണ വളര്*ച്ചയെത്തുന്നതോടെ ഇവ ഇളംവെള്ള നിറമായി മാറും. മറ്റു ചിപ്പിക്കൂണുകളെപ്പോലെ തന്നെ വയ്*ക്കോല്*,റബ്ബര്*,മരപ്പൊടി മുതലായ കാര്*ഷികാവശിഷ്ടങ്ങളില്* ഇവ കൃഷി ചെയ്യാം. 35 മുതല്* 37 ദിവസം കൊണ്ട് നീല ചിപ്പിക്കൂണുകളുടെ ആദ്യ വിളവെടുപ്പ് നടത്താം.
ഒരു കൂണ്*തടത്തില്* നിന്നും ഒന്നര കിലോഗ്രാം വരെ വിളവു ലഭിക്കുന്ന ഈ കൂണുകള്* അന്തരീക്ഷാവസ്ഥയില്* കൂടുതല്* നേരം കേടാകാതെ സൂക്ഷിക്കാം. കേരളത്തിലെ കാലാവസ്ഥയില്* ഇവ ജൂണ്* മുതല്* ഫെബ്രുവരി വരെ കൃഷി ചെയ്യാമെന്ന് വെള്ളായണി കാര്*ഷിക കോളേജിലെ ഇന്*സ്ട്രക്ഷണല്* ഫാമില്* നടത്തിയ പഠനങ്ങള്* തെളിയിക്കുന്നു.
നെന്*മണികളില്* തയ്യാറാക്കുന്ന വിത്തുപയോഗിച്ച് മറ്റു ചിപ്പിക്കൂണുകളെപ്പോലെ പോളിത്തീന്* കവറുകളില്* ഇവ വളര്*ത്താം. മികച്ച വിളവിന് അനുയോജ്യമായ കാലാവസ്ഥ അത്യന്താപേക്ഷിതമാണെന്നതിനാല്* വേനല്*ക്കാല കൃഷിക്ക് നീലചിപ്പിക്കൂണുകള്* യോജിച്ചതല്ല.
ഒരു പായ്ക്കറ്റ് കൂണ്* വിത്തും 2 കിലോ വൈക്കോലും ഉപയോഗിച്ച് കൃഷി ചെയ്താല്* 2-2.5 കിലോ കൂണ്* വിളവെടുക്കാം. നല്ല വലിപ്പവും ആകര്*ഷണീയവുമായ നീല ചിപ്പിക്കൂണുകള്*ക്ക് കമ്പോളത്തില്* ആവശ്യക്കാരേറെയാണ്.
-
06-18-2017, 11:21 AM
#476
-
06-19-2017, 10:50 AM
#477
ഞാവലിന്റെ ഗുണം അതുല്യം
മറ്റുള്ള തണല്* മരങ്ങളെ അപേക്ഷിച്ച് ദീര്*ഘായുസ്സുള്ള മരമായ ഞാവലിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
കേരളത്തില്* പല നിരത്തുകള്*ക്കരികിലും ഏപ്രില്* മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാര്*ക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഒരു മരമുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകള്*ക്ക് മാര്*ക്കറ്റിലെ വിലകേട്ടാല്* നാം ഞെട്ടും. കിലോയ്ക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദിസമ്മര്*ദത്തിനും കൊളസ്*ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ട ഞാവലാണ് ആ അത്ഭുതഫലം.
ജംബൂഫലമെന്ന് പുരാതന ഭാരതത്തില്* പുകള്*പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവല്*. ശ്രീരാമനും സീതയും ലക്ഷ്മണനും തങ്ങളുടെ വനവാസക്കാലത്ത് കഴിച്ചിരുന്ന ഫലങ്ങളില്* പ്രധാനപ്പെട്ടത് ഞാവല്* പഴമായിരുന്നു എന്ന സൂചന രാമായണത്തിലുള്ളതിനാല്* ഹിന്ദുക്കളുടെ ദൈവ വൃക്ഷമായും ഞാവല്* ആരാധിച്ചുവരുന്നു. ഗണപതിപൂജയ്ക്ക് പലയിടങ്ങളിലും ഇതിന്റെ കായകളും ഇലകളും ഉപയോഗിച്ചുവരുന്നു.
നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും പ്രശസ്തമായ ഫലവൃക്ഷത്തിന്റെ ജന്മദേശം ഏഷ്യാവന്*കരയാണ്. ലോകത്തെ ആദ്യ സന്ദേശകാവ്യ കൃതിയെന്ന് നാം അഭിമാനിക്കുന്ന മേഘസന്ദേശത്തില്* തന്റെ പ്രിയതമയ്ക്കുള്ള സന്ദേശം കൊടുത്തയയ്ക്കുന്ന യക്ഷന്*, മേഘത്തിന് യാത്രയില്* ദാഹം തോന്നിയാല്* ഞാവല്* മരക്കൂട്ടത്തില്* കെട്ടിനില്*ക്കുന്ന വെള്ളം കുടിച്ച് ദാഹം തീര്*ത്ത് പ്രയാണം ചെയ്താലുമെന്ന് നിര്*ദേശിക്കുന്നു.
''ജംബൂകഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ''
എന്നാണ് വരികള്*
ഞാവല്* മരത്തിന്റെ ഇലകള്*ക്ക് വെള്ളം ശേഖരിച്ചുവെക്കാനുള്ള കഴിവിനെയാണ് ഇത് കാണിക്കുന്നത്. അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്*ന്നു വരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവല്*. 20-30 മീറ്ററോളം പൊക്കം വെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാര്*ത്താണുണ്ടാവുക. ഇലയുടെ കനത്താല്* മിക്ക ഞാവല്* മരത്തിന്റെയും ശിഖരങ്ങള്* കനം തൂങ്ങിയാണ് നില്*ക്കുന്നത്. പല ഹൈവേ നിരത്തുകളിലും തണല്* മരമായി തിരഞ്ഞെടുക്കുന്ന മരമാണ് ഞാവല്*. വേരുപിടിച്ചു കഴിഞ്ഞാല്* പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണല്* മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്.
മറ്റ് തണല്*മരങ്ങളെ അപേക്ഷിച്ച് നല്ല ദീര്*ഘായുസ്സുള്ള മരമാണ് ഞാവല്*. 100-120 വര്*ഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവര്*ഷം കഴിയുന്തോറും ഇതിന്റെ തൊലിക്ക് കട്ടി കൂടിക്കൂടി വരുന്നു. പുല്*വര്*ഗത്തില്* മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവല്*. കേവലം രണ്ടുവര്*ഷം കൊണ്ടുതന്നെ 45 മീറ്റര്* നീളം വെക്കുന്നതാണിത്. മുറിച്ച് കുറ്റിയാക്കി മാറ്റിയാലും പൊടിച്ച് വളര്*ച്ച കാണിക്കും. നിറയെ ശാഖകളുണ്ടാകും. ചെറുപ്രായത്തില്* മിനുസമാര്*ന്ന കാണ്ഡം പ്രായമാവുന്തോറും അടര്*ന്നു വീഴുന്ന രീതിയിലേക്ക് മാറുന്നു. ഇലകള്*ക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും. വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികള്* കടുത്ത വേനലില്* ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും
തൈകള്* തയ്യാറാക്കലും കൃഷിയും
നന്നായി മൂത്തുവിളഞ്ഞ കായകള്* പാകി മുളപ്പിച്ചാണ് ഞാവല്* തൈകള്* ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്* എല്ലായിടത്തും ഞാവല്* നന്നായി കായ്ക്കുന്നുണ്ട്. തമിഴ്*നാടില്* വ്യാപകമായി ഞാവല്* മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവല്* തൈകള്* നല്ല കായ് ഫലവും നല്*കാറുണ്ട്. നന്നായി മൂത്തകായകളില്* ഓരോന്നിലും ആറ് വിത്തുകള്* വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്*തന്നെ പോളിത്തീന്* കവറുകളില്* നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്*ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയ്ക്കുന്നതിനുള്ള ശേഷിയും നഷ്ടപ്പെടുന്നു.
മുളച്ചുപൊന്തിയ തൈകള്* മൂന്ന്-നാലു മാസം പ്രായമാകുമ്പോള്* നല്ല നീര്*വാര്*ച്ചയുള്ള നന്നായി വെയില്* കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്*ത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകള്* തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്*ത്തിയെടുക്കാന്* കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.
ഉദ്യാനങ്ങളില്* നടുമ്പോള്* 10-15 മീറ്റര്* അകലം പാലിക്കാം. എന്നാല്* കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്*, പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്* അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്*ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ഞാവല്* സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്* ഇലയും ഇളം തണ്ടും തിന്നുതീര്*ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട.് രണ്ടുവര്*ഷം കൊണ്ടു തന്നെ 46 മീറ്റര്* ഉയരം വെക്കുന്ന ഇത് നാലുവര്*ഷം കൊണ്ട് പുഷ്പിക്കും. മരം മുറിച്ചു മാറ്റിയാല്*ത്തന്നെപിന്നെയും നല്ല വളര്*ച്ച കാണിക്കും.
ഗുണവും ഉപയോഗവും
ശീതവീര്യമുള്ളതെന്ന് ആയുര്*വേദത്തില്* പറയപ്പെടുന്ന ഇതിന്റെ പാകമായ പഴങ്ങള്* ഭക്ഷ്യയോഗ്യമാണ്. ചെറിയ ചവര്*പ്പു കലര്*ന്ന മധുരം നിറഞ്ഞ പഴങ്ങള്*ക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്*, തയാമിന്*, റൈബോ ഫഌവിന്*, നയാസിന്*, പാന്റോത്തൈനിക് അമ്ലം, വിറ്റാമിന്* ബി6, സി, കാല്*സ്യം, ഇരുമ്പ്, മഗ്*നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായ തോതില്* അടങ്ങിയിരിക്കുന്നു. ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തില്* വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഞാവല്* കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആല്*ക്കലോയ്ഡുകള്* അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്. തണ്ടും ഇലയും ആന്റി ബയോട്ടിക് ശേഷി കാണിക്കുന്നതിനാല്* ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീന്*സിലും മറ്റ് പൂര്*വേഷ്യന്* രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു. ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണല്* വൃക്ഷമായി വളര്*ത്തിവരുന്ന ഇതിന്റെ കായകള്* ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.
-
06-19-2017, 10:51 AM
#478
Bangalore -il ippol 250g -inu Rs. 50 aanu.
Oru masam munpu Rs. 70 arunnu.
-
06-19-2017, 11:39 AM
#479
ബദാം മരത്തിന്റെ തുഞ്ചത്ത് പെലിക്കൻ കൂടുകൂട്ടി, മുട്ടയിട്ടു
കുമരകം പക്ഷിസങ്കേതത്തിൽ കണ്ടെത്തിയ പെലിക്കൻ പക്ഷിക്കൂട്ടം
കോട്ടയം∙ കുമരകം പക്ഷിസങ്കേതം അടച്ചിട്ട സമയം പെലിക്കൻ കൂടുകൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു. പക്ഷിസങ്കേതത്തിലെ രണ്ടാം നിരീക്ഷണ ടവറിനു സമീപം ബദാം മരത്തിനു മുകളിലാണ് 12 കുഞ്ഞുങ്ങളുമായി പെലിക്കൻ പക്ഷികളെ കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്കു മാസങ്ങളുടെ വളർച്ചയുണ്ട്. കേരളത്തിൽ പെലിക്കൻ പക്ഷി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നതായി കണ്ടെത്തിയത് ഇത് രണ്ടാം തവണയാണെന്നു പക്ഷിസങ്കേതത്തിലെ ഫോറസ്റ്റ് അധികൃതർ പറയുന്നു. ഇതിനു മുൻപ് എറണാകുളം ജില്ലയിലെ ചങ്ങരം ഭാഗത്താണ് കൂടുകൂട്ടി മുട്ടയിട്ട് വിരിയിച്ചത്.
ഉയരമുള്ള ബദാം മരത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലാണു കൂട് കൂട്ടിയിരിക്കുന്നത്. മരച്ചില്ലകൾ നിരത്തി വലിയ കൂടാണ് നിർമിച്ചിരിക്കുന്നത്. അമ്മയും അച്ഛനും കുഞ്ഞുങ്ങൾക്ക് തീറ്റ നൽകിയും പരിപാലിച്ചും അടുത്തുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എച്ച്. അനീസ്, കെ. അരുൺ ആനന്ദ്, കോട്ടയം നേച്ചർ ക്ലബ് സൊസൈറ്റി പ്രസിഡന്റ് ഡോ. ബി. ശ്രീകുമാർ എന്നിവരാണ് പെലിക്കൻ പക്ഷികളെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
പ്രാദേശികമായ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ രണ്ടുമാസമായി കുമരകം പക്ഷിസങ്കേതം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെ സന്ദർശകർ ഇല്ലാതിരുന്നതോടെ സുരക്ഷിതമായി പെലിക്കൻ കൂടുകൂട്ടുകയായിരുന്നെന്ന് പക്ഷിനിരീക്ഷകരും പറയുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിസങ്കേതം സന്ദർശകർക്കായി തുറന്നു കൊടുത്തത്. ഈയിടെ ഇവിടെ ഏതോ ജന്തു കടിച്ചതിനെ തുടർന്ന് അവശനിലയിൽ നിലത്തുവീണു കിടക്കുന്ന നിലയിൽ ഒരു പെലിക്കനെ കണ്ടെത്തിയിരുന്നു.
ഫോറസ്റ്റ് അധികൃതർ ഇതിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച് ചികിൽസകൾ ലഭ്യമാക്കിയെങ്കിലും പിറ്റേന്നു ചത്തു. സ്പോട്ട് ബിൽഡ് പെലിക്കൺ എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ മലയാളം പേര് പുള്ളിച്ചുണ്ടൻ കൊതുമ്പനം എന്നാണ്. അപൂർവമായിട്ടാണ് പെലിക്കൻ കുമരകത്ത് പക്ഷിസങ്കേതത്തിൽ വിരുന്നെത്തുന്നത്. കല്ലറ ഭാഗത്തും പെലിക്കനെ കണ്ടെത്തിയിരുന്നു.
-
-
06-20-2017, 12:39 PM
#480
അടുത്തറിയാം ഈ ഔഷധികളെ
കച്ചോലം, ശതാവരി, തിപ്പലി
നമ്മുടെ തോട്ടത്തിലും തൊടികളിലും നാം കാണുന്ന ഔഷധികളെപ്പറ്റി നാം തികച്ചും അ*ജ്ഞരാണ്. ഇവയിൽ ചിലത് ഇപ്പോൾ വംശനാശ ഭീഷണിയിലാണ്. അങ്ങനെ നമ്മൾ പാടത്തും പറമ്പിലും കാണുന്ന 15 ഔഷധികളെ നമുക്ക് പരിചയപ്പെടാം.
കച്ചോലം
ശാസ്ത്രനാമം കാംഫിരിയ ഗലംഗ
ഔഷധയോഗ്യ ഭാഗം കിഴങ്ങ്
ഔഷധ ഗുണം പനി, കൃമി, അർശസ്, അരുചി ഇവയെ അകറ്റും. രക്തത്തെ ശുദ്ധീകരിക്കുന്നു. ശ്വാശകോശ രോഗങ്ങൾക്ക് ഉത്തമം. വയറുവേദന മാറ്റും. കേശതൈലങ്ങൾക്ക് സുഗന്ധവസ്തുവായി ഉപയോഗിക്കാം.
ശതാവരി
ശാസ്ത്രനാമം അസ്പരാഗസ് റസിമോസസ്
ഔഷധയോഗ്യ ഭാഗം കിഴങ്ങ്
ഔഷധ ഗുണം വാതം, പിത്തം ഇവ നശിപ്പിക്കും. മുലപ്പാൽ വർദ്ധിപ്പിക്കും. പ്രസവരക്ഷയ്ക്കും ഉപയോഗിക്കുന്നു. ഒരു രസായന ഔഷധമായി കണക്കാക്കപ്പെടുന്നു. ലൈംഗികശേഷി വർധിപ്പിക്കുന്നു. മൂത്രാശയരോഗം ശമിപ്പിക്കും.
തിപ്പലി
ശാസ്ത്രനാമം പിപ്പെർ ലോൺഗം
ഔഷധയോഗ്യ ഭാഗം മൂപ്പെത്തിയ പെൺതരികൾ, വേര്
ഔഷധഗുണം ഒരു മേദ്യ ഔഷധമായി കണക്കാക്കപ്പെടുന്നു. ബുദ്ധിശക്തിയും ഓര്*മശക്തിയും വർദ്ധിപ്പിക്കും. പനി, ചുമ, വിശപ്പില്ലായ്മ, വിളർച്ച, ദഹനക്കുറവ് എന്നിവ ഇല്ലാതാകും. ഒരു ടോണിക്കായും കണക്കാക്കപ്പെടുന്നു. പിപ്പല്ലി, പിപ്പല്ലി മൂലം എന്നിവ യഥാക്രമം തിപ്പലിയുടെ പഴുത്തുണങ്ങിയ കായ്കളും വേരുമാണ്.
ചിറ്റരത്ത
ശാസ്ത്രനാമം ഏൽപിനിയ കാൽകരട്ട
ഔഷധയോഗ്യ ഭാഗം കിഴങ്ങ്
ഔഷധ ഗുണം ദഹനകാരി, വിഷഹാരി, വിശപ്പുണ്ടാകും. ഒച്ചയടപ്പു മാറ്റും. കരൾരോഗം, ആമാശയരോഗം, പ്രമേഹം എന്നിവയ്ക്ക് നല്ലത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ദൂരീകരിക്കും.
പാൽമുതക്ക്
ശാസ്ത്രനാമം ഐപ്പോമിയ മൊറേഷ്യനാ
ഔഷധയോഗ്യ ഭാഗം കിഴങ്ങ്
ഔഷധ ഗുണം മുലപ്പാൽ വർധിനിയായും ഒരു ടോണിക്കായും കണക്കാക്കപ്പെടുന്നു. ലൈംഗികശേഷി വർധിപ്പിക്കുന്നു.
അടപതിയൻ (ജീവന്തി)
ശാസ്ത്രനാമം ഹോളോസ്റ്റമ്മ അടകൊടിയൻ
ഔഷധയോഗ്യ ഭാഗം തടിച്ച വേരുകൾ
ഔഷധ ഗുണം യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ഒരു ആയുർവേദ രസായനൗഷധം. ടോണിക്കായും ഉപയോഗിക്കാം. ഓജോവർധകവും തടിപ്പിക്കുന്നതുമാണ്. കണ്ണിനും നല്ലതാണ്.
ചിറ്റരത്ത, അടപതിയൻ, കറ്റാർവാഴ
കറ്റാർവാഴ
ശാസ്ത്രനാമം അലോയ് വേര
ഔഷധയോഗ്യ ഭാഗം പോള, പോളനീര്
ഔഷധ ഗുണം കഫം, പിത്തം, വാതരോഗങ്ങൾ ശമിപ്പിക്കുന്നു.
വിരേചന ഔഷധമായി പ്രവർത്തിക്കുന്നു. മുടി വളരാൻ സഹായിക്കുന്നു. മലശോധനയുണ്ടാക്കുന്നു. ചർമരോഗങ്ങൾക്കെതിരായും ഉപയോഗിക്കാം. ഇതിന്റെ ഇലച്ചാറുണ്ടാക്കി ചെന്നിനായകമുണ്ടാക്കുന്നു.
ചിറ്റമൃത്
ശാസ്ത്രനാമം റ്റിനൊസ്സ്പോറ കോർഡിഫോളിയ
ഔഷധയോഗ്യ ഭാഗം തണ്ട്, ഇല
ഔഷധ ഗുണം ചർമരോഗിക്കു നല്ലത്. പനിക്കെതിരായി പ്രയോഗിക്കുന്നു. തണ്ടിൽനിന്നെടുത്ത ബെർബെറിൻ എന്ന ആൽക്കലോയ്ഡ് ശരീരതാപത്തെ ക്രമീകരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു. പ്രമേഹം, മൂത്രരോഗങ്ങൾ, രക്തവാതം എന്നിവ ദൂരീകരിക്കുന്നു. കുഷ്ഠരോഗത്തിന് പേരുകേട്ടതാണ് ഈ ഔഷധം.
പനിക്കൂർക്ക
ശാസ്ത്രനാമം കോളിയസ് അംബോണിക്കസ്
ഔഷധയോഗ്യ ഭാഗം ഇല
ഔഷധ ഗുണം കരളിന്റെ പ്രവര്*ത്തനത്തെ ഉത്തേജിപ്പിക്കുന്നു. കഫം ഇല്ലാതാകുന്നു. പനി, നീരിളക്കം, ചുമ ഇവ മാറ്റും. വിയർപ്പിക്കും.
വയമ്പ്
ശാസ്ത്രനാമം അകോറസ് കലാമസ്
ഔഷധയോഗ്യ ഭാഗം കിഴങ്ങ്
ഔഷധ ഗുണം ബുദ്ധിശക്തി, ഓര്*മശക്തി എന്നിവ വർധിപ്പിക്കുന്നു. അപസ്മാരം, ഉന്മാദം, അതിസാരം, ജ്വരം, ഗ്രന്ഥിവീക്കം എന്നിവക്കെതിരെയും ഉപയോഗിക്കുന്നു. ദന്തരോഗത്തിനും, നാഡികളുടെ ഉത്തേജനത്തിനും പ്രതിവിധിയായി ഉപയോഗിക്കാം.
കുടങ്ങല്* (മണ്ടുകപർണി)
ശാസ്ത്രനാമം സെൻറല്ല ഏഷ്യാറ്റിക്ക
ഔഷധയോഗ്യ ഭാഗം സമൂലം
ഔഷധഗുണം ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുന്നു. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. അർബുദ രോഗത്തിനെതിരായി പ്രയോഗിക്കുന്നു. ചർമരോഗങ്ങൾക്കും ഉത്തമം.
മൂവില
ശാസ്ത്രനാമം ന്യൂഡർത്തിയ വിസിഡ
ഔഷധയോഗ്യ ഭാഗം വേര്
ഔഷധഗുണം പനി, വാതം, ഹൃദ്രോഗം എന്നിവയ്ക്ക് പ്രതിവിധിയായും ശ്വാസതടസത്തിനെതിരായും ഉപയോഗിക്കുന്നു. ഒരു ടോണിക്കായും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്നു.
അയ്യപ്പന
ശാസ്ത്രനാമം യൂപട്ടോറിയം ട്രിപ്ലിനെർവി
ഔഷധയോഗ്യ ഭാഗം ഇല
ഔഷധ ഗുണം മുറിവുണക്കാൻ സഹായിക്കുന്നു. ചർമരോഗത്തിനെതിരായും രക്തസ്രാവമുണ്ടായാലും ഉപയോഗിക്കുന്നു. അർബുദത്തിനെതിരായും അർശസ്സിനെതിരെയും പ്രവർത്തിക്കുന്നു.
ആനച്ചുവടി
ശാസ്ത്രനാമം എലിപ്പെൻടോപാസ്സ്
ഔഷധയോഗ്യ ഭാഗം സമൂലം, വേര്
ഔഷധ ഗുണം മലബന്ധിയും, വാതവർധകവുമാണ്. ഓജോവർധകവും, ഹൃദയത്തിന് പുഷ്ടികരവുമാണ്. കുടൽ രോഗങ്ങൾ നീക്കും. ശരീരതാപം നിയന്ത്രിക്കും.
ബ്രഹ്മി
ശാസ്ത്രനാമം ബാക്കപ്പ് മോണിയേറി
ഔഷധ ഗുണം ബുദ്ധിക്കും ഓർമശക്തിക്കും ഉപയോഗിക്കുന്നു. നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു. ഹൃദയഭിത്തിയുടെ സങ്കോചവികാസക്ഷമത കൂടുന്നു. അപസ്മാരത്തിനും, ഉന്മാദത്തിനും ഉത്തമമാണ്.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules