-
07-16-2017, 11:46 PM
#521
On the way to Palakkad...National highway..
My click from moving car...
Sent from my SM-G930F using Tapatalk
-
07-19-2017, 01:31 PM
#522
കാസ്*ട്രോയുടെ സൂപ്പർ ഫുഡ്: നമ്മുടെ മുരിങ്ങ
അധികാരത്തിൽനിന്നു വിരമിച്ചതിനുശേഷം ഫിഡൽ കാസ്*ട്രോ ഏറെ സമയം ചെലവിട്ടിരുന്നൊരു ഇടമുണ്ടായിരുന്നുതന്റെ മുരിങ്ങത്തോട്ടം. വിപ്ലവകരമായൊരു സസ്യമായാണ് മുരിങ്ങയെ അദ്ദേഹം കണ്ടത്. അമേരിക്കയിൽനിന്നടക്കം ഇറക്കുമതി ചെയ്*തിരുന്ന ഒലീവും ചീസുകളും പലതരം ഇറച്ചികളും ഇഷ്*ടപ്പെട്ടിരുന്ന കാസ്*ട്രോയുടെ മെനുവിൽ വൈകിയാണ് മുരിങ്ങ ഇടംപിടിച്ചത്.
മുരിങ്ങക്കൃഷിയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം ഒരാളെ ഇന്ത്യയിലേക്ക് അയച്ചു. കേരളത്തിലും തമിഴ്*നാട്ടിലുമെല്ലാം വന്നു മുരിങ്ങയെക്കുറിച്ച് ആഴത്തിൽ അറിഞ്ഞ്, വിത്തുകളും സംഘടിപ്പിച്ചാണ് കാസ്*ട്രോയുടെ സുഹൃത്ത് മടങ്ങിയത്. കേരളത്തിൽനിന്നെത്തിയ മുരിങ്ങവിത്തുകളിൽ കുറച്ചു കാസ്*ട്രോയുടെ പുരയിടത്തിലേക്കാണു പോയത്. സൂപ്പിലും ഫ്രൈയിലും മാത്രമല്ല ചായപ്പൊടിയായും ഇന്നു ക്യൂബക്കാർ മുരിങ്ങയെ ഉപയോഗിക്കുന്നു.
വിളർച്ചയും പോഷകാഹാരക്കുറവും ബാധിച്ച മലയാളി പ്രോട്ടീൻഷേക്കുകൾക്കും വിലയേറിയ സപ്ലിമെന്റുകൾക്കും പിന്നാലെ പായുകയും ഡോക്*ടർമാർ കുറിച്ചുകൊടുത്ത ഗുളികകളെല്ലാം വാരിവിഴുങ്ങുകയും ചെയ്യുമ്പോഴും നമ്മുടെ തൊടികളിൽ മുരിങ്ങയ്*ക്ക വിണ്ടുപൊട്ടി വീഴുന്നുണ്ടായിരുന്നു. ഇലകൾ ആരും പറിക്കാതെ മഞ്ഞച്ചു കൊഴിയുന്നുണ്ടായിരുന്നു. മുരിങ്ങയെ ഇന്നു ലോകം സൂപ്പർഫുഡായി വാഴ്*ത്തുന്നു.
ജൈവരീതിയിൽ കൃഷിചെയ്*ത മുരിങ്ങപ്പൊടിക്കു കിലോയ്*ക്കു 3000 രൂപ വരെയാണ് വില. ഓറഞ്ചിലേക്കാളും ഏഴിരട്ടിയിലധികം വിറ്റമിൻ സി, കാരറ്റിലേക്കാളും മൂന്നിരട്ടിയിലേറെ വിറ്റമിൻ എ, പാലിലേക്കാൾ മൂന്നിരട്ടിയിലേറെ കാൽസ്യം, ഇരട്ടിയിലേറെ മാംസ്യം. സമൃദ്ധമായ പ്രോട്ടീൻ കലവറയാണു മുരിങ്ങ. അമിനോ ആസിഡുകളും ഫൈബറും അയണും കാൽസ്യവും മഗ്നീഷ്യവും പൊട്ടാസ്യവും എല്ലാമുണ്ട്, ഏതു വരണ്ട മണ്ണിലും തഴയ്*ക്കുന്ന മുരിങ്ങയിൽ.
കുടുംബത്തിന്റെ ആരോഗ്യത്തിനായി നടത്താവുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണു മുരിങ്ങ. മൂന്നു സെന്റും നാലു സെന്റും മാത്രമുള്ളവർക്കും നടാം. ഒരു വളവുമിട്ടില്ലെങ്കിലും വളർന്നോളും.രക്*തസമ്മർദം, പക്ഷാഘാതം, ആർത്തവപ്രശ്*നങ്ങൾ, ചെവിവേദന, അതിസാരം, വാതം, തലവേദന തുടങ്ങിയവ വരാതിരിക്കാനും നിലവിൽ ഈ പ്രശ്*നങ്ങൾ ഉള്ളവരാണെങ്കിൽ അവ ഇല്ലാതാക്കാനും മുരിങ്ങകൊണ്ടു കഴിയും. മുരിങ്ങയുടെ വേര്, തൊലി, ഇല, കായ്, പൂവ് ഇവയിലെല്ലാം ഔഷധഗുണങ്ങളുണ്ട്.
രക്*തസമ്മർദമുള്ളവർ രാവിലെതന്നെ എട്ടു മുതൽ പത്തു ഗ്രാം വരെ മുരിങ്ങയില ചവച്ചുതിന്നുകയോ മുരിങ്ങയില നീരു കഴിക്കുകയോ ചെയ്*താൽ മതി. ഉണങ്ങിയ കുരു ശുദ്ധജലത്തിൽ അരച്ച്, അരിച്ചെടുത്തശേഷം നസ്യം ചെയ്*താൽ തലവേദന വിട്ടുമാറും. ഇരുമ്പും മഗ്നീഷ്യവും വിറ്റമിൻ എയുമെല്ലാം ഉള്ളതുകൊണ്ടു ക്ഷീണവും തളർച്ചയും മാറ്റാൻ നല്ലതാണു മുരിങ്ങ. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും.
ആന്റി ഓക്*സിഡന്റുകൾ നന്നായി ഉള്ളതുകൊണ്ടു പ്രായം കൂട്ടുന്ന ഫ്രീറാഡിക്കലുകളെ പിടിച്ചുനിർത്താനും ശരീരം ചുളിവുകളില്ലാതെ യുവത്വത്തോടെ ഇരിക്കാനും സഹായിക്കും. മുരിങ്ങയിലയിൽ ഇരുപത്തഞ്ചു ശതമാനത്തോളം പ്രോട്ടീൻ ഉണ്ട്. സസ്യങ്ങളിൽനിന്നുള്ള പ്രോട്ടീൻ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു വഴി ടൈപ്പ്2 പ്രമേഹത്തെ തടഞ്ഞുനിർത്താനാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
മസിലുകൾ പെരുപ്പിക്കാൻ കൃത്രിമചേരുവകളുള്ള പ്രോട്ടീൻ ഷെയ്*ക്കുകൾക്കു പിന്നാലെ പോകേണ്ട കാര്യമില്ല. മുരിങ്ങയിലയും കായും ആഹാരത്തിൽ പതിവായി ഉൾപ്പെടുത്തിയാൽ മതി. ഇതിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യം മാനസിക സമ്മർദം കുറയ്*ക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമായി ഉള്ളതുകൊണ്ട് ദഹനത്തെ സഹായിക്കും. കാഴ്*ചശക്*തി കൂട്ടാൻ മുരിങ്ങയില നല്ലതാണ്. പല്ലുമുറിയെ തിന്നാനും എല്ലുമുറിയെ പണിയെടുക്കാനും മുരിങ്ങ സഹായിക്കും.
മുരിങ്ങ വരട്ടേ, ഇലയായും കായായും പൂവായും. ലൈംഗികശേഷി വർധിപ്പിക്കുന്നതിനും മുരിങ്ങ ഗുണപ്രദമാണ്.വിഷം തളിച്ച പച്ചക്കറികൾ വില കൊടുത്തു വാങ്ങുന്ന പതിവു മലയാളി തുടങ്ങിയപ്പോഴാണു നമ്മുടെ തീൻമേശയിൽനിന്നു മുരിങ്ങയിലത്തോരനും മുരിങ്ങപ്പൂത്തോരനുമെല്ലാം ഇറങ്ങിപ്പോയത്. മുരിങ്ങയെ തിരിച്ചുപിടിക്കേണ്ട സമയമായിരിക്കുന്നു. മുരിങ്ങ വരട്ടേ, ഇലയായും കായായും പൂവായും.
-
07-20-2017, 09:45 AM
#523
കുന്നിന്*മുകളില്* നെല്*കൃഷി; കരുവണ്ണൂര്* മലയിലെ വിശേഷങ്ങള്*
കരനെല്*കൃഷി നിറഞ്ഞുനില്*ക്കുന്ന പായം പഞ്ചായത്തിലെ വിശേഷങ്ങളാണ് ഇത്*
കരുവണ്ണൂര്* മലയിലേക്ക് കയറി പകുതിയെത്തിയപ്പോള്* പഞ്ചായത്ത് പ്രസിഡന്റ് അശോകന്* പറഞ്ഞു, ഇനി നിങ്ങള്* കയറേണ്ട, ഇവിടെനിന്ന് നോക്കിയാല്* മതി, വീഴുകയോ മറ്റോ ചെയ്താല്*.... അല്പനിമിഷം നിന്നശേഷം വീണ്ടും നടന്നുകയറി. മാലമെട്ടയിലേക്കാണ് കയറുന്നത്. രണ്ടേക്കറോളം സ്ഥലത്ത് വളര്*ന്നുവരുന്ന നെല്*ച്ചെടികള്*.. ചാറ്റല്*മഴയും കാറ്റുംകൂടിയായപ്പോള്* 'നെല്*പ്പാടക്കുന്ന്' ഇളകുന്നതുപോലെ തോന്നിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ അഞ്ച് പെണ്ണുങ്ങള്* വളം പാറ്റുകയാണ്.
ആദ്യമായാണ് ഈ കുന്നിന്*പുറത്ത് നെല്ല് വാളുന്നതെന്ന മുഖവുരയോടെ ഊതൂണിക്കാലായില്* ഭാര്*ഗവി മേല്*തട്ടില്*നിന്ന് താഴേക്കിറങ്ങിവന്നു. പുതിയ റബ്ബര്* വെക്കാന്* പഴയ റബ്ബര്*മരങ്ങള്* മുറിച്ചുമാറ്റിയ സ്ഥലമാണ്. ഇവിടെയും നെല്ല് വളരുമെന്ന് കാണാനും അതില്* പങ്കാളിയാകാനും കഴിഞ്ഞതില്* സന്തോഷമുണ്ട്... അപ്പോള്* മന്ദംമന്ദം കുന്നുകയറി വരികയായിരുന്ന ആളെ ചൂണ്ടിക്കാട്ടി അവര്* പറഞ്ഞു, എനിയെല്ലാം അവരോട് ചോദിച്ചോ... അത് ഊതൂണിക്കാലായില്* ബാലകൃഷ്ണനായിരുന്നു. കെ.എസ്.ആര്*.ടി.സി.യില്*നിന്ന് വിരമിച്ചിട്ട് അധികമായില്ല. അദ്ദേഹം പറഞ്ഞു: ഇവര്* കഴിഞ്ഞ കൊല്ലം എന്നോട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്* അന്നേ തുടങ്ങിയേനെ... ഇനിയേതായാലും റബ്ബര്* വെക്കുന്നില്ല, കശുമാവ് വെക്കാം... പിന്നെ കുറെക്കാലം ഇങ്ങനെ കരനെല്*കൃഷിയും...
കര്*ണാടക അതിര്*ത്തിഗ്രാമമായ പായത്തുനിന്ന് പുതിയ പച്ചപ്പിന്റെ സന്ദേശമാണ് വരുന്നത്. കാട് വെട്ടിത്തെളിച്ച് തീയിട്ട് അവിടെ പുനംകൃഷിചെയ്ത് സ്വന്തം പട്ടിണിയും മറ്റുള്ളവരുടെയും പട്ടിണി മാറ്റാന്* കുടിയേറ്റം നടന്ന സ്ഥലങ്ങളിലൊന്നാണ് പായം. മലമുകളിലെ തട്ടുകളില്* വളരുന്ന നെല്*ച്ചെടികള്*ക്കിടയില്*നിന്ന് കളപറിക്കുകയായിരുന്ന ലീനയോട് ചോദിച്ചു, ഈ കൃഷിയെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടോ. മാലമെട്ടയിലെ കരനെല്*ക്കൃഷി നടത്തുന്ന ജോയന്റ് ലയബിലിറ്റി ഗ്രൂപ്പിന്റെ കണ്*വീനറായ ലീന പടിഞ്ഞാറ്റെയില്* അവിടെനിന്നുതന്നെ ഉച്ചത്തില്* വിളിച്ചുപറഞ്ഞു, ആദ്യമായി കണ്ടതും കേട്ടതും കഴിഞ്ഞകൊല്ലമാണ്... പുനം കൃഷിയുടെ നാട്ടില്* കരനെല്*കൃഷി അന്യംനിന്നുപോയിരുന്നു, ഇപ്പോള്* അത് തിരിച്ചുവരികയാണ്.
പായം പഞ്ചായത്തിന്റെ തലസ്ഥാനമായ മാടത്തിയിലും കരനെല്*ക്കൃഷി എങ്ങും നിറഞ്ഞുനില്*ക്കുകയാണ്. മാടത്തില്*ത്തട്ടില്* എത്തുമ്പോള്* കണ്ടത് വിശാലമായ കപ്പണയിലെ കൃഷിയാണ്. നാലേക്കറോളമുള്ള കപ്പണത്തട്ടില്* മണ്ണ് നിറച്ച് നിരപ്പാക്കി അവിടെ കശുമാവ് വെച്ചിരിക്കുന്നു. ഒപ്പം നെല്*കൃഷിയും. തൊട്ടടുത്ത് മറ്റൊരു കപ്പണത്തട്ടില്* നെല്ല് നുരിയിട്ടത് വളര്*ന്നുവരുന്നു... യാത്രയ്ക്കിടയില്* പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്* വി.കെ.പ്രേമരാജനും അംഗം പവിത്രന്* കരിപ്പായിയും പായത്തെ വയല്*നെല്*കൃഷി ക്ഷയിച്ചുപോയതിനെപ്പറ്റി ഗൃഹാതുരത്വത്തോടെ സംസാരിച്ചു. കൂര്*ഗ് വനാതിര്*ത്തിയില്*നിന്ന് ഒഴുകിയെത്തുന്ന ബാരാപ്പുഴയും കൊട്ടിയൂരിലൂടെ എത്തുന്ന ബാവലിയും പായത്തെ ജലസമൃദ്ധമാക്കുന്നു. ആ സമൃദ്ധികാരണം മുമ്പ് 892 ഹെക്ടര്* നെല്*പ്പാടമുണ്ടായിരുന്നു ഈ പഞ്ചായത്തില്*. 1947ലെ കണക്കാണ്. ഇപ്പോ എത്രയുണ്ടെന്ന ചോദ്യത്തിന് പ്രസിഡന്റാണ് ഉത്തരം പറഞ്ഞത് 126 ഹെക്ടര്*. അതില്* എല്ലാ വിളയിലും കൂടി കൃഷിയിറക്കുന്നതോ, 70 ഹെക്ടറില്*.....വര്*ധിച്ച ചെലവും തൊഴില്*ചെയ്യാന്* ആളില്ലാത്തതും ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്* പകുതിയോ അതിലും എത്രയോ കുറവോ ആയ വിലയും നെല്*കൃഷിയുടെ തകര്*ച്ചയ്ക്ക് കേരളത്തിലാകെ പറയുന്ന കാരണങ്ങള്*തന്നെയാണ് പായക്കാര്*ക്കും പറയാനുള്ളത്.
കഥയും കാര്യവും പറഞ്ഞുകൊണ്ടിരിക്കെ കോളിക്കടവിലെ മറ്റൊരു കുന്നിന്റെ ഉച്ചിയിലേക്ക് ജീപ്പ് കിതച്ചുകിതച്ചുകയറിയെത്തിയത്. അവിടെനിന്നും 10 മിനുട്ടോളം നടന്ന് എത്തിയത് പലതരം പാറകള്* നിറഞ്ഞ ഒരു തട്ടിലേക്കാണ്. ചുറ്റും കാടാണ്. നാരായണിത്തട്ട്. അതാണ് അതിന്റെ പേര്. പാറകളും മരങ്ങളും നിറഞ്ഞ തട്ടില്* നെല്*ച്ചെടികള്* വളരുകയാണ്. അതിനെ പരിചരിക്കുന്ന ഗ്രൂപ്പിന് പരിഭവം. അവരുടെ കൂട്ടത്തില്*നിന്ന് ഊട്ടോളി ഓമന പറഞ്ഞു, എന്താ പ്രസിഡന്റേ, നിങ്ങളെ എത്ര നാളായി ഇങ്ങോട്ട് കണ്ടിട്ട്... നെല്*ച്ചെടികള്*ക്ക് മഞ്ഞളിപ്പ് ബാധിച്ചത് ചൂണ്ടിക്കാട്ടി അവര്* പറഞ്ഞു, ഉദ്യോഗസ്ഥരൊന്നും ഈ വഴിക്ക് വന്നില്ലല്ലോ.. പായം കൃഷി അസിസ്റ്റന്റായ രാജേന്ദ്രനെ അവിടെവച്ചുതന്നെ വിളിച്ച് ഇന്നുതന്നെ എത്താന്* പ്രസിഡന്റ് ഏര്*പ്പാടാക്കി..
കുന്നിറങ്ങുമ്പോള്* പഞ്ചായത്തിലെ മാടത്തില്* മെമ്പര്* മനീഷ പുരയിടങ്ങളിലേക്ക് വിരല്*ചൂണ്ടി പറഞ്ഞു, കണ്ടോ ഇപ്പോള്* ഇവിടെ ഒരു പായിപ്പാട് സ്ഥലത്തുപോലും നെല്ല് വാളിയിരിക്കുന്നു. വീട്ടുമുറ്റത്തോട് ചേര്*ന്നുള്ള കെങ്ങിന്റെ തട്ടില്* അരസെന്റിലും ഒരു സെന്റിലും നെല്ല് വളരുന്നു... പിന്നീടവര്* തമാശയെന്നോണം പറഞ്ഞു. അരി കായ്ക്കുന്ന മരമേതെന്ന് ഒരുകുട്ടി എന്നോട് തന്നെ ചോദിച്ചു. ആ മരം ഇതാ എന്നു കാണിച്ചുകൊടുക്കാന്*, അതിന്റെ ഓരോ ഘട്ടത്തിലെയും വളര്*ച്ച മനസ്സിലാക്കിക്കൊടുക്കാന്*, അത് കതിരിടുന്നതും കൊയ്ത്ത് നടക്കുന്നതുമൊക്കെ കാണിച്ചുകൊടുക്കാന്* ആളുകള്*ക്ക് താത്പര്യമായി... എത്രയോ പേര്* എന്നോടുതന്നെ വിത്ത് വാങ്ങിക്കൊണ്ടുപോയി തെങ്ങിന്* തട്ടിലും മറ്റും വിത്തിട്ടു... അതൊക്കെ വളരുകയാണ്... വലിയ ആദായമൊന്നും കിട്ടിയില്ലെങ്കിലും ഇതിലേക്ക് താത്പര്യമുണ്ടാക്കാനെങ്കിലും കഴിയുമല്ലോ. മനീഷ പ്രതീക്ഷ പ്രകടിപ്പിച്ചു.
അമ്പലത്തട്ടില്* ഗ്ലോബിന്റെ രൂപത്തിലുള്ള വലിയ കുന്നിലാണ് കരനെല്*കൃഷി. ഏറ്റവും നന്നായി തഴച്ചുവളരുന്ന ചെടികള്*. കശുമാവ് വെക്കാനായി വെട്ടിത്തെളിച്ച കുന്നാണ്. മഴ ചാറാന്* തുടങ്ങിയതിനാല്* പ്രസിഡന്റ് അശോകന്* അടുത്ത വീട്ടിലേക്ക് ഓടിപ്പോയി... കുറെ കുടകളുമായി പ്രസിഡന്റിനൊപ്പം വീട്ടുകാരി മഹേശ്വരി വന്നു. കുറ്റിയാട്ടൂരില്*നിന്ന് വിവാഹംചെയ്ത് ഇവിടെയെത്തിയതാണ് എ.മഹേശ്വരി. വയലില്* നാട്ടിപ്പണിയെടുത്ത അനുഭവമുണ്ട്. പറമ്പില്* മുളകുകൃഷിയും മുളക് വിളവെടുത്ത ശേഷം പൂത്താട കൃഷിയും (കരനെല്*കൃഷി) മഹേശ്വരിയുടെ അനുഭവത്തിലുള്ളതാണ്. പായത്ത് അമ്പലത്തട്ടിന്റെ ഉടമസ്ഥ കുടുംബമാണ് അവരുടേത്. കരനെല്*കൃഷിയിലൂടെ വീണ്ടും കൃഷിക്കാരിയാകാന്* സാധിച്ചതിന്റെ അഭിമാനം ആ മുഖത്ത് പ്രകടമായി.
പായത്ത് കാര്*ഷികസമൃദ്ധി പുനഃസൃഷ്ടിക്കാന്* കഴിഞ്ഞ വര്*ഷമാണ് കരനെല്*ക്കൃഷിക്ക് തുടക്കം കുറിച്ചത്. 76.5 ഏക്കര്* സ്ഥലത്തായിരുന്നു കഴിഞ്ഞകൊല്ലം കൃഷിചെയ്തത്. അന്ന് പുറന്തിരിഞ്ഞുനിന്നവരുള്*പ്പെടെ ഇത്തവണ ആവേശത്തോടെ രംഗത്തെത്തിയപ്പോള്* 238.60 ഏക്കറില്* ഇത്തവണ കരനെല്* കൃഷിയിറക്കാന്* സാധിച്ചു. പുനര്*ജനി, പുഞ്ചിരി, സ്*നേഹധാര, നവജ്യോതി, ഉഷസ്സ്, അനുഗ്രഹ എന്നിങ്ങനെ 118 ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്*. അതിലെല്ലാമായി തൊള്ളായിരം സ്ത്രീകള്* അംഗങ്ങള്*. പഞ്ചായത്തിലെ 18 വാര്*ഡുകളില്* 17ലും ഈ പ്രവര്*ത്തനം നടക്കുന്നു. ഭൂമി വിട്ടുകൊടുക്കുന്നവര്*ക്ക് ഒരോഹരിയുണ്ടാകും. വെറുതെ ഓഹരി വാങ്ങാന്* നില്*ക്കാതെ അവരും പണിയില്* കൂടുന്നു.
തൊഴിലുറപ്പ് പദ്ധതിയിയുടെ ഭാഗമായി കൃഷിഭൂമി ഒരുക്കല്* പ്രവൃത്തി നടത്തി. പഞ്ചായത്തിന്റെ പദ്ധതിയില്*പ്പെടുത്തി വളം ലഭ്യമാക്കി. ഉമ, ആതിര, ഐശ്വര്യ തുടങ്ങിയ വിത്തുകള്* യഥാസമയം എത്തിച്ചുകൊടുത്തത് കൃഷിഭവന്*.. ജില്ലാ പ്രിന്*സിപ്പല്* കൃഷി ഓഫീസര്* ഓമന വിളിപ്പുറത്ത് ഉപദേശനിര്*ദേശങ്ങളുമായി ഉണ്ടായിരുന്നു. സര്*ക്കാരില്* സമ്മര്*ദം ചെലുത്തി മൂന്നുലക്ഷം രൂപ ഈ പദ്ധതിക്ക് പ്രത്യേക ഗ്രാന്റായി നേടിക്കൊടുത്തതും അവര്*.
കരനെല്*കൃഷിയില്* പായം പഞ്ചായത്തിലെ ജനങ്ങള്* കാണിക്കുന്ന താത്പര്യം മാതൃകാപരമാണെന്ന് പായത്ത് ഈ പദ്ധതിയുടെ ബോധവത്കരണ പ്രവര്*ത്തനത്തിന് നേതൃത്വം നല്*കിയ കരിമ്പം കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടര്* ഡോ.ജയരാജ് പറഞ്ഞു. കരനെല്*കൃഷി മണ്ണ് സംരക്ഷണത്തിനും ഏറെ പ്രയോജനപ്രദമാണെന്ന് പൊതുവില്* തിരിച്ചറിഞ്ഞു. മണ്ണൊലിപ്പ് തടയാന്* പറ്റും. ഒരു സെന്റിലും രണ്ട് സെന്റിലും കരനെല്*കൃഷി ചെയ്യാം. ഒരു തൊഴിലെന്ന നിലയിലല്ലാതെ ആര്*ക്കും അവനവന്റെ വീട്ടുപറമ്പില്* ചോലയില്ലാത്ത സ്ഥലമുണ്ടെങ്കില്* വിത്തിടാം.. കൊയ്യുകയും ചെയ്യാം....ഒരു സെന്റില്*നിന്ന് 20 കിലോ നെല്ലെങ്കിലും കിട്ടും.
വീട്ടുമുറ്റത്ത് പുല്*ത്തകിടിയുണ്ടാക്കുന്നതിന് പകരമായി നെല്*കൃഷി ചെയ്തുകൂടേ, നെല്*കൃഷിയിലേക്ക് പുതിയ തലമുറയെ ആകര്*ഷിക്കുന്നതിനുകൂടി അത് സഹായകമാകും. വീട് വര്*ണാഭമാകും. ആവാസവ്യവസ്ഥ സംരക്ഷിക്കാനും സഹായകരം കൃഷി അസി. ഡയറക്ടര്* രാംദാസ് പറയുന്നു.
കരനെല്*കൃഷി പ്രോത്സാഹിപ്പിക്കാന്* കൃഷിവകുപ്പ് നടപടികള്* വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂര്* ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്* എലിസബത്ത് പറഞ്ഞു. കുന്നിന്*പുറങ്ങളിലും കല്ല് കൊത്തിയൊഴിഞ്ഞ പണകളില്* മണ്ണ് നിരത്തിയും നെല്*കൃഷി ഇറക്കുന്നതിന് താത്പര്യം വന്നുകൊണ്ടിരിക്കുകയാണ്. ജില്ലയില്* ഇപ്പോള്* 250 ഹെക്ടര്* സ്ഥലത്താണ് കരനെല്* കൃഷിയുള്ളത്. ഹെക്ടറിന് 13,600 രൂപയാണ് കൃഷിവകുപ്പ് സഹായമായി നല്*കുന്നത്. പുതിയ സ്ഥലത്ത് കാട് തെളിച്ച് പുനം കൃഷിയിറക്കുന്നതിന് 30,000 രൂപവരെയാണ് സഹായധനം.
കരനെല്*കൃഷിയിലാണ് പായം പഞ്ചായത്ത് ഊന്നുന്നതെങ്കിലും പച്ചക്കറിയിലും വാഴക്കൃഷിയിലും കൂടി ശ്രദ്ധചെലുത്തുന്നുണ്ടെന്ന് പഞ്ചായത്തിലൂടെയുള്ള യാത്രയില്* വ്യക്തമായി. ജില്ലയിലെ സ്വയംപര്യാപ്ത പച്ചക്കറിഗ്രാമമായി പായം മാറാന്*പോകുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിവരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 11 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടില്*നിന്നുള്ള ആറുലക്ഷം രൂപയും ഉപയോഗിച്ചാണ് പച്ചക്കറികൃഷി വ്യാപനം നടത്തുന്നത്. ഹരിതമംഗല്യം കുടുംബശ്രീ ഇലകളിലൂടെ എന്ന പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ആഘോഷവേളകളില്* സദ്യ വിളമ്പുന്നതിന് വന്*തോതില്* ഇല ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി രണ്ടായിരം ഞാലിപ്പൂവന്* കന്നുകള്* വീടുകളില്* വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു...
പായത്തിന്റെ സന്ദേശം പഞ്ചായത്തംഗം മനീഷയുടെ വാചകമാണ്.. നെല്*കൃഷി ചെയ്യാന്* പാടം തന്നെ വേണമെന്നില്ല, വീട്ടുവളപ്പില്* ഒരു പായ്പാട് സ്ഥലമെങ്കിലും ഒഴിഞ്ഞുകിടപ്പുണ്ടോ, അവിടെ മഴക്കാലത്ത് വിതയ്ക്കാം, നാല് മാസത്തിനകം കൊയ്യുകയും ചെയ്യാം...മേയ് മാസം വിത്തിട്ടിരുന്നെങ്കില്* ഓണത്തിന് കിട്ടുമായിരുന്നു ഒരു പറ പുന്നെല്ല്, പുത്തരിയുണ്ണാന്*....
-
07-20-2017, 09:45 AM
#524
സര്*വഗുണസമ്പന്നയായ 'കാട്ടുപുളിച്ചി'
പഞ്ചസാരയേക്കാള്* കൂടുതല്* അമ്ലങ്ങളുള്ള പഴമായ കാട്ടുപുളിച്ചിയെ പരിചയപ്പെടുത്തുകയാണ് ലേഖകന്*
കാര്*ഷികവനവത്കരണത്തിന് അനുയോജ്യം; വീട്ടുവളപ്പില്* നടാനുത്തമം; മണ്ണൊലിപ്പു തടയാന്* സഹായകം; ജൈവവേലിക്ക് ഉത്തമം, നല്ലൊരു അലങ്കാരവൃക്ഷം; കൗരകൗശലപ്പണികള്*ക്ക് ഇണക്കമുള്ളത്... ഇങ്ങനെ സര്*വഗുണസമ്പന്നമാണ് 'കാട്ടുപുളിച്ചി'.
പേരു സൂചിപ്പിക്കുന്നതുപോലെ പുളിരസമുള്ള കാട്ടുപുളിച്ചി ഏതു നാട്ടുപുളിമരത്തെയും വെല്ലും. പശ്ചിമഘട്ടമലനിരകളില്* സമൃദ്ധമായി വളരുന്നു. പരമാവധി എട്ടുമീറ്റര്* ഉയരം. തടി നിവര്*ന്നുവളരുമെങ്കിലും ചില പിളര്*പ്പും പൊട്ടലും പതിവ്. ചാരനിറം. ദീര്*ഘചതുരത്തില്* കടുംപച്ചിലകള്*. തുകല്*പോലെ കട്ടിയുണ്ട് ഇലകള്*ക്ക്. കായ്കള്* കുലകുത്തിപ്പിടിക്കും. ആദ്യം ഇളംപച്ചയെങ്കിലും ആഴ്ചകള്*ക്കുള്ളില്* വിളഞ്ഞുപഴുത്ത് കടുംചുവപ്പായിമാറും.
മാര്*ച്ചു മുതല്* സെപ്റ്റംബര്*വരെ പൂക്കാലം. കായ്കളുണ്ടാകുന്നത് ജൂണ്* മുതല്* ഡിസംബര്* വരെ. നിറംമാറ്റമനുസരിച്ച് കായ്കള്*ക്ക് രുചിഭേദവുമുണ്ടാകും. തീരെ പച്ചക്കായയ്ക്ക് നേരിയ പുളിയും ചവര്*പ്പുമാണ് രസമെങ്കില്* ചുവന്നാല്* കായ്കള്*ക്ക് മധുരംകലര്*ന്ന പുളിരസമാകും. സവിശേഷമായ ഈ പുളിരസമാണ് കാട്ടുപുളിച്ചിയെ ഇതരപുളിമരങ്ങളില്*നിന്ന് വ്യത്യസ്തമാക്കുന്നത്. മധ്യേഷ്യയിലും ഏഷ്യാവന്*കരയുടെ കിഴക്കന്* പ്രദേശങ്ങളിലും ഈ ഫലവൃക്ഷം സമൃദ്ധമായി വളരുന്നു.
ഇതിന്റെ പഴം അതേപടി കഴിക്കാന്* നന്ന്. ധാരാളം പെക്റ്റിന്* ഉള്ളതിനാല്* ജാം, ജെല്ലി, സോസ് എന്നിവ ഉണ്ടാക്കാന്* ഉപയോഗിക്കുന്നു. പഞ്ചസാരയേക്കാള്* കൂടുതല്* അമ്ലങ്ങളാണ് പഴത്തിലുള്ളത്. മത്സ്യം, മാംസം എന്നിവ പാകംചെയ്യുമ്പോള്* സ്വാദേറ്റാനും കാട്ടുപുളിച്ചി ഉപകരിക്കുന്നു. ഇലകളില്*നിന്ന് തലവേദന ശമിപ്പിക്കാന്* ഔഷധം തയ്യാറാക്കുന്നു. തടി കഴുക്കോലിനും തൊലി കയര്*നിര്*മാണത്തിനും ഉപയോഗിക്കുന്നു. വിത്തുവഴിയാണ് വംശവര്*ധന. ഒട്ടുതൈ തയ്യാറാക്കിയുള്ള പ്രജനനശ്രമങ്ങളും നടക്കുന്നു. ഹിമാലയത്തിന്റെ അടിവാരംമുതല്* കന്യാകുമാരിവരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്* വളരുന്ന പുളിച്ചിയെ ഇനിയും നാം അറിയേണ്ടതുണ്ട്.
-
07-20-2017, 09:46 AM
#525
മലയോരത്ത് മൂട്ടിപ്പഴത്തിന്റെ മാധുര്യമൂറും കാലം
പത്തനാപുരം: കിഴക്കന്* മലയോരത്ത് ഇത് മൂട്ടിപ്പഴത്തിന്റെ മാധുര്യമൂറും കാലം. ഉള്*വനങ്ങളിലെ ചതുപ്പുപ്രദേശങ്ങളില്* അപൂര്*വമായി കാണപ്പെടുന്ന ഈ പഴവര്*ഗ്ഗം കാടിറങ്ങി വിപണിയില്* എത്തിയതോടെ ആവശ്യക്കാരുമേറി. വേനല്*ക്കാലത്ത് പൂവിടുന്ന മൂട്ടിമരം കാലവര്*ഷം എത്തുമ്പോള്* കായ്ച്ചുതുടങ്ങും.
ജൂണ്*, ജൂലായ് മാസങ്ങളില്* പഴം ചുവപ്പണിഞ്ഞ് വിളഞ്ഞുനില്*ക്കുന്നത് മനോഹരമായ കാഴ്ചയാണ്. മരത്തിന്റെ തായ്ത്തടിയില്* മാത്രമാണ് ഫലങ്ങള്* ഉണ്ടാകുന്നത്. പഴം അധികവും മരത്തിന്റെ ചുവട്ടില്* ഉണ്ടാകുന്നതുകൊണ്ടാണ് മൂട്ടിപ്പഴം എന്ന പേരുകിട്ടിയത്. പശ്ചിമഘട്ട മലനിരകളിലെ തനത് വര്*ഗത്തില്*പ്പെട്ട ഫലവൃക്ഷത്തിന് പ്രാദേശികമായി മൂട്ടിപ്പുളി, മൂട്ടികായ്പന്*, കുന്തപ്പഴം എന്നീ പേരുകളുമുണ്ട്.
കട്ടിയുള്ളതോടും അകത്ത് വിത്തുമുണ്ട്. വിത്തിന് ചുറ്റുമുള്ള മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. മധുരത്തിന് പുറമേ പുളിപ്പും കയ്പും ഉള്ള ഇനങ്ങളുമുണ്ട്. തോട് അച്ചാര്* ഉണ്ടാക്കാനും ഉപയോഗിക്കും.
കരടി, മലയണ്ണാന്* തുടങ്ങിയവയ്ക്ക് ഏറെ പ്രിയമാണ് ഈ പഴം. ഒരുകാലത്ത് ആദിവാസികള്*മാത്രം ഉപയോഗിച്ചിരുന്ന മൂട്ടിപ്പഴം പുറംലോകത്ത് എത്തിയിട്ട് അധികകാലമായിട്ടില്ല. വനവിഭവങ്ങള്* ശേഖരിക്കാന്* കാടുകയറുന്ന ആദിവാസികളാണ് മറ്റുള്ളവര്*ക്ക് പഴം പരിചയപ്പെടുത്തിയത്. പോഷകസമൃദ്ധമായ പഴത്തിന്റെ ഔഷധമൂല്യം അറിഞ്ഞതോടെ ആള്*ക്കാര്* മൂട്ടിപ്പഴം തിരക്കിയെത്തുന്നു.
അലിമുക്ക്-അച്ചന്*കോവില്* പാതയോരത്ത് മൂട്ടിപ്പഴം വാങ്ങാന്* കിട്ടും. ആദിവാസികള്* കൊണ്ടുവരുന്ന പഴത്തിന് കിലോയ്ക്ക് നൂറുമുതല്* 150 രൂപ വരെവിലയുണ്ട്. മൂട്ടിപ്പഴത്തിന്റെ രുചിതേടി മറ്റുജില്ലകളില്*നിന്നുവരെ ആള്*ക്കാര്* എത്തുന്നുണ്ട്. കിഴക്കന്*മേഖലയിലെ ചന്തകളില്* അപൂര്*വമായി എത്താറുണ്ടെങ്കിലും ആവശ്യത്തിന് കിട്ടാനില്ലെന്നാണ് വ്യാപാരികള്* പറയുന്നത്.
-
07-20-2017, 01:22 PM
#526
-
07-22-2017, 07:24 PM
#527
'പൊടി' പൊടിക്കുന്ന ബിസിനസ്, ഒരു ലക്ഷം വരുമാനം
ബനാന പൗഡർ, റോസ്റ്റഡ് റാഗി പൗഡർ, െഹൽത്ത് മിക്സ് എന്നീ ഉൽപന്നങ്ങൾ പാരമ്പര്യരീതിയിൽ നിർമിച്ചു വിൽക്കുന്നതാണ് ബിസിനസ്. ബനാന പൗഡർ വിറ്റുകൊണ്ടായിരുന്നു തുടക്കം. നല്ലതരം ഏത്തയ്ക്ക തിരഞ്ഞെടുത്ത് മറ്റൊന്നും േചർക്കാതെ ഉണക്കിപ്പൊടിച്ച് പാക്ക് ചെയ്തു വിൽക്കുന്നു. റാഗി പൊടിച്ചു വറുത്ത ശേഷമാണ് പാക്ക് ചെയ്യുന്നത്. ഏറ്റവും മികച്ചതും നന്നായി വിൽക്കുന്നതുമായ ഉൽപന്നമാണ് െഹൽത്ത് മിക്സ്. സൂചി ഗോതമ്പ്, റാഗി, ഉഴുന്ന്, െചറുപയർ, നവരയരി, മുതിര, ബാർലി, യവം, ബദാം തുടങ്ങിയ ധാന്യങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കിപ്പൊടിച്ചാണ് െഹൽത്ത് മിക്സ് തയാറാക്കുക. ബാർലിയും ഉഴുന്നും ഒഴികെയുള്ള ധാന്യങ്ങൾ കല്ലുപ്പ് ഉപയോഗിച്ചു കഴുകുന്നുവെന്നതും പ്രത്യേകതയാണ്. കൂടാതെ കുത്തിയെടുക്കുന്ന നവരയരിയും കുടംപുളിയും വിൽക്കുന്നുണ്ട്.
ബനാന പൗഡറിൽ തുടക്കം
2005 ൽ ആണ് സംരംഭം തുടങ്ങുന്നത്. ആയുർവേദ ഉൽപന്ന നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവിടെനിന്നു ലഭിച്ച ആശയം വിപുലപ്പെടുത്തി. ഏത്തക്കായ ഉണക്കിപ്പൊടിച്ച് വിപണിയിൽ എത്തിച്ചുകൊണ്ട് ചെറിയ തോതിലായിരുന്നു തുടക്കം. ആദ്യം സമീപപ്രദേശങ്ങളിലെ മെഡിക്കൽ ഷോപ്പുകളെ സമീപിച്ചു. നല്ല സ്വീകരണമായിരുന്നു വിപണിയിൽ നിന്നു കിട്ടിയത്. അത് ആത്മവിശ്വാസം വർധിപ്പിച്ചു. ഇപ്പോൾ ഏഴു തൊഴിലാളികളും 10 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപവും ഉണ്ട്. ഡ്രയർ, ഗ്രൈൻഡർ, പൾവറൈസർ, സീലിങ് മെഷീൻ, ഡിസ്റ്റോണർ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. വിൽപനയെല്ലാം പ്രേംകുമാർ തന്നെ നേരിട്ടു നോക്കിനടത്തുന്നു.
മറുനാട്ടിലും മികച്ച വിപണി
വിൽപ്പന കൂടുതലും അന്യസംസ്ഥാനങ്ങളിലാണെന്നു പറയാം. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നു നല്ല കച്ചവടം കിട്ടുന്നു. അവിടത്തെ വിൽപന നികുതി റജിസ്ട്രേഷനും എടുത്തിട്ടുണ്ട്. വിതരണക്കാർ വഴിയും നേരിട്ടും വിൽക്കുന്നു. ആകെ ഉൽപാദനത്തിന്റെ പകുതിയോളം നേരിട്ടും അത്രയും തന്നെ വിതരണക്കാർ വഴിയുമാണു വിൽക്കുന്നത്.
സൂപ്പർ മാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളുമാണ് പ്രധാന വിൽപന കേന്ദ്രങ്ങൾ. ചിലപ്പോഴൊക്കെ പാഴ്സൽ വഴിയും എത്തിച്ചു നൽകാറുണ്ട്. ബനാന പൗഡറിന്റെ വിപണിയിൽ അത്യാവശ്യം കിടമത്സരം നിലനിൽക്കുന്നുണ്ട്. മറ്റിനങ്ങൾക്കു കാര്യമായ മത്സരം ഇല്ല. െഹൽത്ത് മിക്സ് എത്ര ഉണ്ടാക്കിയാലും വിറ്റുപോകും.
വിജയരഹസ്യങ്ങൾ
∙ 100 ശതമാനവും ശുദ്ധതയും രുചിയും നിലനിർത്താൻ ശ്രമിക്കുന്നു.
∙ മികച്ച നിലവാരത്തിലുള്ള പാക്കിങ്.
∙ ധാന്യങ്ങൾ തവിടു കളയാതെ ഉപയോഗിക്കുന്നു.
∙ ഞവരയരി ഉരലിൽ കുത്തിയാണ് ഉണ്ടാക്കുന്നത്.
∙ പ്രിസർവേറ്റീവ് േചർക്കില്ല.
∙ ലാബ് െടസ്റ്റ് നടത്തി മാത്രം വിൽപന.
ഇപ്പോൾ പ്രതിമാസം എട്ട്ഒൻപതു ലക്ഷം രൂപയുടെ കച്ചവടമാണ് ശരാശരി നടക്കുന്നത്. അതിൽനിന്നു 10 മുതൽ 15 ശതമാനം വരെ അറ്റാദായം ലഭിക്കുന്നുണ്ട്. നിലവിൽ ശരാശരി ഒരു ലക്ഷം രൂപയോളം പ്രതിമാസം ഈ ബിസിനസ്സിലൂടെ വരുമാനം ലഭിക്കുന്നു. ഉൽപാദനം ഇരട്ടിയാക്കി വർധിപ്പിച്ചാലും വിൽക്കാൻ കഴിയുമെന്നു പ്രേംകുമാർ പറയുന്നു.
ഭാവിലക്ഷ്യങ്ങൾ
മുളയരി ഉൽപന്നങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ പുതിയ പ്ലാന്റ് ആരംഭിക്കാൻ ഉദ്ദേശ്യമുണ്ട്. പ്രാരംഭ പ്രവൃത്തികൾ പൂർത്തിയായി. ഇതോടെ നിലവിലുള്ള ഉൽപാദനം ഇരട്ടിയായി ഉയർത്താനും കഴിയും.കുടുംബത്തിൽനിന്നുള്ള പിന്തുണ വലിയതോതിൽ സഹായിക്കുന്നുണ്ട്. ഭാര്യ സുഗന്ധി, മകൻ ഗൗതം എന്നിവർ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ട്.
വിലാസം:
വി. പ്രേംകുമാർ
വി.പി.െക. ഫുഡ് പ്രോഡക്ട്സ്
-
07-22-2017, 07:27 PM
#528
ഈ യുവസംരഭകൻ മാസം നേടുന്നത് ഒരു ലക്ഷം രൂപ, വിജയരഹസ്യം ഇതാ!
സാജു ഉസ്മാൻ
സാജ് നാച്ചുറൽ ഫുഡ്സ് എന്ന ലഘു സംരംഭത്തിലൂടെ ഫുഡ് സപ്ലിമെന്റ്സ് ഉണ്ടാക്കി വിറ്റ് ചെറുതല്ലാത്ത വിജയമാണ് ഈ ചെറുപ്പക്കാരൻ കയ്യെത്തി പിടിച്ചത്. പുതുമയുള്ള ബിസിനസ് ആശയത്തിനൊപ്പം തോൽക്കാൻ തയാറല്ലാത്ത മനസ്സും ചേർന്നപ്പോൾ ബിസിനസ്സിൽ നൂറുമേനി വിജയം വിളഞ്ഞു.
എന്താണു ബിസിനസ്?
മുളപ്പിച്ച ധാന്യങ്ങൾ ഉണക്കി വറുത്ത ശേഷം പൊടിച്ച് പാക്കറ്റിലാക്കി വിൽക്കുകയാണ് ബിസിനസ്. ബാർലി, റാഗി, തിന, ചോളം, ഗോതമ്പ്, മുതിര, ഞവരനെല്ല് എന്നിവ ഇതിനായി ഉപയോഗിക്കുന്നു. കൂടാതെ െവജ് വാഷിന്റെ ബിസിനസും ഉണ്ട്.
ധാന്യങ്ങൾ കുതിർത്ത് എട്ടു മണിക്കൂർ തുണിയിൽ കെട്ടിവച്ച്, വീണ്ടും എട്ടുമണിക്കൂർ കഴിഞ്ഞ് എടുക്കുന്നു. അതിനുശേഷം 40 ഡിഗ്രി ചൂടിൽ ഡ്രയറിൽ ഇട്ട് ഉണക്കുന്നു. പിന്നീട് ഇതു വറുത്തെടുക്കും. അതിനുശേഷം പൾവറൈസറിൽ പൊടിക്കുന്നു. എന്നിട്ട് ചൂടാറിക്കഴിയുമ്പോൾ പാക്ക് ചെയ്തു വിൽക്കുന്നു.
ബഹുവിധ ഗുണങ്ങൾ
ധാന്യങ്ങൾക്കൊപ്പം മറ്റൊന്നും ചേർക്കാതെയാണ് ഉൽപാദനം.
∙ പുട്ട്, ഇടിയപ്പം, ദോശ, കുറുക്ക് (കുട്ടികൾക്കും രോഗികൾക്കും പ്രത്യേകം) എന്നിവയ്ക്ക് ഉത്തമം.
∙ ഒരു നേരം 60 ഗ്രാം കഴിച്ചാൽ മതി.
∙ പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
∙ വിളർച്ച, രക്തക്കുറവ്, പൊണ്ണത്തടി എന്നിവ കുറയ്ക്കാം.
∙ നല്ല രോഗപ്രതിരോധശക്തി പ്രദാനം ചെയ്യും.
∙ തികഞ്ഞ ഹൈജീൻ, ഡബിൾ പാക്കിങ്.
∙ ഫ്രഷ്നെസ് കുറയാതെ തന്നെ ആവശ്യക്കാരുടെ ൈകകളിലെത്തുന്നു.
എട്ടുലക്ഷം രൂപയുടെ നിക്ഷേപം
ഏകദേശം എട്ടു ലക്ഷം രൂപയുടെ നിക്ഷേപം സ്ഥാപനത്തിൽ ഇപ്പോൾ ഉണ്ട്. വാടകക്കെട്ടിടത്തിലാണു പ്രവർത്തനം. ഡ്രയർ, പൾവറൈസർ, റോസ്റ്റർ, േവയിങ് ബാലൻസ്, സീലിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. അഞ്ചു തൊഴിലാളികൾ ഉണ്ട്. ആരംഭിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ.
നേരത്തേ വേറെ ബിസിനസ്സുകൾ െചയ്തിരുന്നു. െവജ് വാഷ്, ഫിഷ് വാഷ് എന്നിവയും ദന്തപാല എണ്ണയും ഉണ്ടാക്കി വിറ്റിരുന്നു. അത് ഇപ്പോഴും തുടരുന്നു. സ്വന്തമായി പ്രകൃതിക്കിണങ്ങിയ ഒരു നാച്ചുറൽ* ഫുഡ് ഉണ്ടാക്കി ബ്രാൻഡ് ചെയ്ത് വിപണി പിടിക്കണം എന്ന ആഗ്രഹം മുൻനിർത്തിയാണ് ഈ സംരംഭത്തിേലക്കു വന്നത്. ഭാര്യ ഷംജിത വലംകയ്യായി കൂടെനിന്നു. ഒരു കുടുംബസംരംഭം പോലെയാണ് ബിസിനസ്. ജനറൽ മാനേജരായി ഡാനി അഗസ്റ്റിൻ പ്രവർത്തിക്കുന്നു.
എക്സിബിഷനുകൾ വഴി പ്രധാന വിൽപനകൾ
*"എക്സിബിഷനുകൾ വഴിയാണ് പ്രധാന വിൽപനകൾ. മാസത്തിൽ ഒന്നോ രണ്ടോ എക്സിബിഷനുകൾ ലഭിക്കും. അതുവഴി സ്ഥിരം കസ്റ്റമേഴ്സിനെയും കിട്ടും. അവർക്ക് പ്രോഡക്ട് അയച്ചു കൊടുക്കുകയാണ്. സർക്കാർ എക്സിബിഷനുകൾ, ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രദർശനങ്ങൾ, പ്രാേദശിക മേളകൾ എന്നിവിടങ്ങളിലൊക്കെ വിൽപന നടക്കും.
ഫീൽഡ് തലത്തിൽ സെയിൽസ് ഏജന്റുമാർ ഉണ്ട്. അവർ സ്ഥാപനങ്ങൾ തോറും കയറിയിറങ്ങി വിൽക്കുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലൂടെയും നല്ല തോതിൽ കച്ചവടം നടക്കുന്നു ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നുവെന്നതാണ് യഥാർഥ വിജയരഹസ്യം." സാജു പറയുന്നു.
കാഷ് & ക്യാരി അടിസ്ഥാനത്തിലാണ് മിക്കവാറും കച്ചവടങ്ങൾ. മെച്ചപ്പെട്ട ഒരു വിപണി ഇത്തരം ഉൽപന്നങ്ങൾക്കു ലഭിക്കുന്നു എന്നതാണ് ഇതുവരെയുള്ള അനുഭവം. മാത്രമല്ല, നല്ല ഭാവിയുള്ള ഒരു ഉൽപന്നമായാണ് ഫുഡ് സപ്ലിമെന്റ്സിനെ കാണുന്നത്.
15 ശതമാനം അറ്റാദായം
പതിനഞ്ചു ശതമാനം അറ്റാദായം ലഭിക്കുന്ന ഒരു ബിസിനസ്സാണിത്. എല്ലാം നാച്ചുറലായി ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടാണ് അറ്റാദായം അൽപം കുറയുന്നത്. ഇപ്പോൾ ശരാശരി എട്ടു ലക്ഷം രൂപയുടെ ബിസിനസ് പ്രതിമാസം െചയ്യുന്നുണ്ട്. അതുവഴി 1,20,000 രൂപയോളം പ്രതിമാസം സമ്പാദിക്കാൻ കഴിയുന്നു.
പുതിയ പ്രതീക്ഷകൾ
ഇപ്പോഴുള്ള ഉൽപാദനം ഇരട്ടിയിലേക്കെത്തിക്കണം. മാർക്കറ്റിങ്ങിനു വിതരണക്കാരെ കണ്ടെത്തണം. നേരിട്ടു വിേദശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇപ്പോൾ ന്യൂസിലൻഡിൽ ഏതാനും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പറ്റിയ ഉൽപന്നം ആയതിനാൽ വിദേശമാർക്കറ്റ് ഉറപ്പാണ്. രണ്ടു വർഷത്തിനുള്ളിൽ വിേദശ വിപണിയിൽ കാലുറപ്പിച്ച് നിൽക്കണം.
പുതുസംരംഭകർക്ക്
നന്നായി ശോഭിക്കാവുന്ന ഭാവിയുള്ള ബിസിനസ്സായി ഇതിനെ കാണുക. സാങ്കേതികമായ നൂലാമാലകളൊന്നുമില്ലല്ലോ. ഒരു പാക്കിങ് മെഷീൻ മാത്രം വാങ്ങാൻ കഴിഞ്ഞാൽ സംരംഭം ആരംഭിക്കാം. ബാക്കി ജോലികളെല്ലാം പുറത്തു നൽകി ചെയ്യിപ്പിക്കാം. തുടക്കമെന്ന നിലയിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് കിട്ടിയാൽ*പോലും 30,000 രൂപ അറ്റാദായം ഉറപ്പിക്കാം.
വിലാസം:
സാജു ഉസ്മാൻ
സാജ് നാച്ചുറൽ ഫുഡ്സ്
-
07-22-2017, 07:28 PM
#529
വിത്തു സത്യാഗ്രഹവും 'മോണിങ്ങ് ഫാമിങ്ങു'മായി സുരേഷ് മലയാളി
കൃഷിക്കളത്തില്* കൂട്ടുകൃഷിയാരംഭിച്ച നാട്ടുപച്ച കൂട്ടായ്മയുടെയും സുരേഷ് എന്ന കര്*ഷകന്റെയും വിശേഷങ്ങളാണ് ഇത്
കൃഷിരീതിയിലെ തനിമ സംരക്ഷിക്കാനായാണ് മലപ്പുറത്ത് പെരിന്തല്*മണ്ണ ആലിപ്പറമ്പില്* നാട്ടുപച്ചയെന്ന കര്*ഷകരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. രാസവളത്തിനും കീടനാശിനിക്കും പിന്നാലെ പായുന്ന തലമുറയെ ജൈവരീതി പ്രോത്സാഹിപ്പിക്കാന്* വേണ്ട ത്വരിത പ്രവര്*ത്തനം നടത്തുകയാണ് ഇവിടെ. മലപ്പുറത്തിന്റെ കൈവിട്ടുപോയ കൃഷിത്തനിമ വീണ്ടെടുക്കാനായി നാട്ടുപച്ചയെ ജില്ല മുഴുവന്* വേരു പിടിപ്പിക്കാനാണ് കര്*ഷകരുടെ ശ്രമം.
മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഓരോ ഇഞ്ച് മണ്ണിലും വളരുന്ന സൂക്ഷ്മ ജീവികളടക്കമുള്ള ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും, മണ്ണിന്റെ ഗുണപരമായ കഴിവ് വളര്*ത്താനുള്ള പോഷകങ്ങള്* നല്*കി കൃഷിയിറക്കുക എന്നതുമാണ്- നാട്ടുപച്ചയുടെ പ്രധാന വക്താവായ കുടമOത്തില്* സുരേഷ് പറയുന്നു.
മണ്ണിനെ ഒരുപാട് കൊത്തിയിളക്കി ഉപ്രദവിക്കാതെ മഴവെള്ളം മണ്ണില്* തന്നെ താഴാന്* അനുവദിക്കുകയാണ് വേണ്ടത്. നല്ല വിത്തുകള്* തെരഞ്ഞെടുത്ത് മണ്ണില്* തന്നെ നടുക. മണ്ണിരകളെയും സൂക്ഷ്മ ജീവികളെയും മണ്ണില്* സമൃദ്ധമാക്കുക എന്നിവയൊക്കെയാണ് മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കാനുള്ള നാട്ടുപച്ചയുടെ കല്*പനകള്*.
മഴക്കൊയ്ത്ത് മാത്രം പോരാ, വെയില്* കൊയ്ത്തും വേണമെന്നാണ് കര്*ഷകരുടെ അനുഭവ പാഠം. ആവശ്യത്തിന് സൂര്യപ്രകാശം ചെടികളില്* പതിക്കാനുള്ള സൗകര്യം വേണം. വൈകുന്നേരത്തെ പോക്കുവെയില്* പൊന്നു വിളയിക്കുമെന്ന സന്ദേശത്തിനും ഇവര്* പ്രാധാന്യം നല്*കുന്നു.
പാഠങ്ങളിലും ബോധവത്കരണത്തിലും മാത്രമൊതുങ്ങാതെ, നാട്ടുപച്ച പ്രവര്*ത്തകര്* മിക്കവരും കൃഷിക്കളത്തിലേക്കിറങ്ങി കൂട്ടുകൃഷിയാരംഭിച്ചു. ബസുമതിയുടെയും നവരയുടെയും വിത്തുകള്* പാകി മഡഗാസ്*കര്* രീതിയിലാണ് കൃഷി. ഞാറുകള്* കൂടിയ അകലത്തില്* വളര്*ത്തുന്നതാണ് മഡഗാസ്*കര്* രീതി.
ഗ്രാമങ്ങളെ വീണ്ടെടുക്കാനായി നാട്ടുപച്ച കൂട്ടായ്മ വളര്*ത്തുക എന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. കര്*ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്* കൃഷിയിടങ്ങളിലെ മരത്തണലുകളില്* തന്നെയാണ്. കര്*ഷകരും പരിസ്ഥിതി പ്രവര്*ത്തകരുമെല്ലാം അനുഭവങ്ങള്* പങ്കിടാന്* എത്തുന്നു. സ്*കൂളുകളില്* സംസ്*കാരം വളര്*ത്തുന്നതിനായി മാതൃകാ കൃഷിത്തോട്ടങ്ങള്* ഒരുക്കാനും മുന്നിട്ടിറങ്ങുന്നു. ജൈവ വിത്ത് കര്*ഷകനായ സുരേഷ് മലയാളിയുടെ (സുരേഷ് കുടമഠത്തില്*) നേതൃത്വത്തിലാണ് ഇതിന്റെ പ്രധാന പ്രവര്*ത്തനം.
ഉതിര്*മണി തെങ്ങിന് തടം തുറക്കാതെയും പറമ്പ് കൊത്തിക്കിളക്കാതെയും ഭൂമിയെ മുറിവേല്*പ്പിക്കാതെയുള്ള കൃഷി രീതി ജൈവകര്*ഷകര്*ക്കിടയില്* വ്യാപകമാവുന്നു. ആഴത്തില്* കൊത്തിയിളക്കിയിട്ട് വളം നല്*കുന്നതിനേക്കാള്* ഫലപ്രദം മണ്ണ് ചെറുതായിളക്കിയുള്ള വളപ്രയോഗമാണെന്ന് കര്*ഷകര്* സാക്ഷ്യപ്പെടുത്തുന്നു. ചെടികള്*ക്ക് ചുവട്ടില്* നന്നായി പുതയിടുകയും ജൈവാണുക്കളെ വളരാനനുവദിക്കുകയും ചെയ്യുന്നതാണ് ഗുണകരം.
പ്രമേഹ രോഗത്തിന് ഏറ്റവും നല്ല മരുന്നാണ് മാട്ടുഗുല്ല എന്ന നീളന്* വഴുതന സുരേഷ് കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ടൈപ്പ് പ്രമേഹത്തിന് ഈ വഴുതന ഫലം ചെയ്യുമെന്നാണ് കേട്ടുവരുന്നത്. ഒരു ചെടിയില്* നിന്ന് അഞ്ചു വര്*ഷം വഴുതന പറിക്കാം. വിളവ് കൂടുതലാണ്. ജൈവ വളമായ ഗോമൂത്രം, ചാണകം, ചാരം എന്നിവയ്*ക്കൊപ്പം അല്*പ്പം പച്ചിലയുമാണ് ചെടിക്ക് വേണ്ടത്. പാരമ്പര്യമായി കിട്ടിയ വിത്താണ് ഉപയോഗിച്ചത്. വെള്ളവും വെളിച്ചവുമുള്ള സ്ഥലമാണെങ്കില്* കൃഷിയോട് താല്*പര്യമുള്ള ഏവര്*ക്കും കൃഷി ചെയ്ത് തരാന്* സന്നദ്ധനാണ് സുരേഷ്.
മോണിംഗ് ഫാമിങ്ങ് എന്ന കൃഷി രീതിയുടെ കൂടി പ്രചാരകനായ സുരേഷ് ഈ കൃഷി രീതിയെക്കുറിച്ച് പറയുന്നതിങ്ങനെ, 'പുലര്*ച്ചെ അഞ്ച് മണിക്ക് തുടങ്ങിയാല്* ഏഴു മണി വരെ വെയില്* വരുന്നതിനു മുമ്പായി കൃഷിപ്പണി ചെയ്യുന്ന യുവ കര്*ഷകരുടെ കൂട്ടായ്മ ഇന്ന് മലപ്പുറത്തെ പതിവ് കാഴ്ചയാണ്. സുരേഷ് കുടമഠത്തിലിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ രൂപം കൊണ്ടിട്ടുള്ളത്. മോണിംഗ് ഫാമിംഗ് എന്നാണ് പുലര്*ച്ചെ ചെയ്യുന്ന കൃഷിയെ ഇവര്* പേരിട്ടു വിളിക്കുന്നത്. രാവിലെ മടിപിടിച്ചിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മ.
മോണിംഗ് ഫാമിംഗ് കൂട്ടായ്മക്ക് നേതൃത്വം നല്*കുന്ന സുരേഷ് മലയാളി, മലപ്പുറം കലക്ടറേറ്റ് ബംഗ്ലാവിലെ പാറപ്പുറത്ത് പൊന്നു വിളയുമെന്ന് തെളിയിച്ച ശ്രദ്ധേയനായ ജൈവ വിത്ത് കര്*ഷകനാണ്. രാസവളത്തിനും, കീടനാശിനികള്*ക്കും അന്തക വിത്തുകള്*ക്കുമെതിരെയുള്ള ഒറ്റയാള്* പോരാട്ടമാണ് സുരേഷ് നടത്തുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് വിത്തുസത്യാഗ്രഹം എന്ന സമരരീതി വരെ നടത്തുകയും ചെയ്ത മലപ്പുറത്തെ പെരിന്തല്*മണ്ണ സ്വദേശിയായ സുരേഷ് ജൈവ കൃഷിരീതി രംഗത്ത് വേറിട്ടൊരു മാതൃകയാണ്.
ജൈവകൃഷിരീതികള്* പ്രോത്സാഹിപ്പിക്കാനും, കാര്*ഷിക സംസ്*കാരം വളര്*ത്താനും വിവിധ സ്*കൂളികളില്* വിത്ത് പ്രദര്*ശനം സംഘടിപ്പിക്കുകയും കൃഷി രീതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കലക്ടറുടെ ബംഗ്ലാവിലെ നാടന്* കൃഷി സുരേഷിനെ കൃഷി പ്രേമികള്*ക്കിടയില്* ശ്രദ്ധേയനാക്കി.
കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്* ഒട്ടേറെ ജൈവ കൃഷി കൂട്ടായ്മകളിലും സുരേഷിന്റെ പങ്കാളിത്തമുണ്ട്. സുരേഷ,് മലപ്പുറം സിവില്* സ്റ്റേഷന്* പരിസരത്ത് സ്ഥിരമായി നാടന്* ജൈവവിത്തുകള്* പ്രദര്*ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആവശ്യക്കാര്*ക്ക് വില്*ക്കുകയും ചെയ്യുന്നു. കൃഷിയറിവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങളും വീഡിയോ സി.ഡി. കളും സുരേഷ് ഒരുക്കിയിട്ടുണ്ട്.
മലപ്പുറത്തെ ധാരാളം വീടുകളില്* സുരേഷിന്റെ നേതൃത്വത്തില്* അടുക്കളത്തോട്ടം മോണിംഗ് ഫാമിങ്ങ് കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. വെണ്ട, വഴുതന, ചീര, മുളക്, തക്കാളി തുടങ്ങി കാബേജും, കോളിഫഌവറും വരെ ഇവര്* വിളയിക്കുന്നുണ്ട്. നാടന്* വിത്തുകള്* മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്.
ഗോമൂത്രമാണ് പ്രധാന കീടനാശിനി. ഗോമൂത്രത്തില്* തേന്* ചേര്*ത്താല്* ഇരട്ടി ഫലമുണ്ടാകുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. ചാരവും ചാണകവും പച്ചിലയുമാണ് പ്രധാന വളം. വിളവെടുക്കുമ്പോള്* ഉള്ളത് വീതിച്ചെടുക്കുകയും ബാക്കി വരുന്നവ കുടുംബശ്രീ മേളയിലേക്കും നാട്ടുചന്തയിലേക്കും വില്*പനയ്ക്ക് നല്*കുകയും ചെയ്യുന്നു.
വിത്ത് കര്*ഷകനായി തുടങ്ങി പിന്നീട് പച്ചക്കറികൃഷിയുടെ മുഴുവന്* സമയ പ്രചാരകനായി സുരേഷ് മാറി. ഇപ്പോള്* സുരേഷ് തന്റെ കൃഷിയിടത്തില്* ചോളം കൃഷി ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്* കേരളത്തിന് ഇനി അരി മാത്രമല്ല, ചോളമാകണം പ്രധാന ഭക്ഷണം എന്ന നൂതന ആശയം പങ്കുവെക്കുന്നു.
മനുഷ്യന്* കൃഷിയില്* നിന്നും അകലുമ്പോള്* ഇവരെ തിരിച്ച് നടത്തുകയാണ് സുരേഷ്. പച്ചക്കറി രംഗത്ത് വര്*ഷങ്ങളായി സുരേഷിന്റെ സാന്നിദ്ധ്യമുണ്ട്.
-
07-22-2017, 07:30 PM
#530
ഒരു ലക്ഷം മുടക്കി തുടക്കം, മാസം ഒരു ലക്ഷം രൂപ വരുമാനം
വിസ്മയ വാലി എന്ന േപരിൽ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് തൃക്കാരിയൂർ റോഡിൽ കനാൽ ജംക്*ഷനിലാണ് ഈ ലഘുസംരംഭം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ പാക്കിങ് ജോലികൾ മാത്രമാണു നടക്കുന്നത്.
എന്താണ് ബിസിനസ്?
കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ ശേഖരിച്ച് ഓൺലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ബിസിനസ്.
ചുക്ക്, കുരുമുളക്, കരുപ്പട്ടിചക്കര, തിപ്പലി, തുളസി, ജീരകം എന്നിവ േചർത്ത് തയാറാക്കുന്ന ചുക്കുകാപ്പി, ഡസ്റ്റ് ടീ, ഗ്രീൻ ടീ, ലീഫ് ടീ, മസാല ടീ തുടങ്ങിയ തേയിലകൾ, വിവിധതരം കാപ്പിപ്പൊടികൾ, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്കായ, കറുകപ്പട്ട, കശുവണ്ടി, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.
ഓൺലൈൻ വ്യാപാരം മാത്രം
വ്യാപാരം പൂർണമായും ഓർൺലൈൻ വഴി മാത്രമാണ്. ഉൽപാദകരിൽനിന്നു മേൽപറഞ്ഞ ഉൽപന്നങ്ങളുടെ പാക്കറ്റുകളായാണ് വാങ്ങുന്നത്. അവ പാക്ക് ചെയ്ത് അവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണു ചെയ്യുന്നത്.
വിസ്മയവാലി ഡോട്ട്കോം (www.vismayavalley.com) എന്ന േപരിൽ ഒരു ബിസിനസ് പോർട്ടൽ ഉണ്ട്. ഈ പോർട്ടൽ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴിയാണ് ഉൽപന്നം എത്തിച്ചു നൽകുക. 40 രൂപ ഷിപ്പിങ് ചാർജ് നൽകിയാൽ 500 ഗ്രാം വരെയുള്ളവ സ്പീഡ് പോസ്റ്റിൽ ഇന്ത്യയിൽ എവിടെയും അയയ്ക്കാൻ കഴിയും.
കുറിയറിനെ അപേക്ഷിച്ച് ഇതാണ് ഏറ്റവും ലാഭവും സൗകര്യപ്രദവുമെന്നാണ് നിഥിന്റെ അഭിപ്രായം. TIN/CST റജിസ്ട്രേഷനുകൾ പ്രകാരം ടാക്സ് നൽകിയാണ് സംരംഭം മുന്നോട്ടു പോകുന്നത്. കോതമംഗലത്തു തുറന്നിട്ടുള്ള ഔട്ട്ലെറ്റിൽനിന്നു െചറിയ തോതിൽ നേരിട്ടുള്ള വിൽപനയും നടക്കുന്നു.
ഗൂഗിൾ വഴി പരസ്യം
െസയിൽസ് പ്രമോഷനുേവണ്ടി കൂടുതലായി ഒന്നും ചെയ്യുന്നില്ല. െചറിയ ചെലവിൽ ഗൂഗിളിന്റെ ആഡ് വേർഡ്സ് വഴി പരസ്യം നൽകുന്നുണ്ട്. ഉൽപന്നങ്ങളുടെ ഗുണമേന്മ കൊണ്ടും വ്യത്യസ്തത കൊണ്ടുമാണ് കച്ചവടം ലഭിക്കുന്നത്. കാഷ് ഓൺ ഡെലിവറി അടിസ്ഥാനത്തിൽ കച്ചവടം ചെയ്യാൻ കഴിയില്ല. അഡ്വാൻസ് പണം വാങ്ങുന്നു. നെറ്റ് ബാങ്കിങ് വഴിയാണ് എല്ലാ ട്രാൻസാക്*ഷനുകളും നടത്തുക.
ഇപ്പോൾ ഉപഭോക്താക്കൾക്ക് നല്ല വിശ്വാസം വന്നിരിക്കുന്നു. അതുകൊണ്ട് മുഴുവൻ തുകയും അഡ്വാൻസ് നൽകിയാണ് ഓർഡർ െചയ്യുന്നത്. കൂടുതൽ ലാഭം എടുക്കുന്നില്ല. പാക്കിങ്, ഫോർവേഡിങ് ചാർജ് എല്ലാം േചർത്ത് പത്തു മുതൽ 20 ശതമാനം വരെ ലാഭം കിട്ടും.
റീ പാക്കിങ്ങും െചയ്യുന്നില്ല. പാക്കറ്റുകൾക്ക് മുകളിൽ കവർ പാക്കിങ് മാത്രമാണുള്ളത്. അതുകൊണ്ട് പാക്കിങ് ആൻഡ് ഫോർവേഡിങ്ങിൽ ഒരു സഹായിയെ മാത്രമാണു നിയമിച്ചിരിക്കുന്നത്. കൂടുതൽ ജോലിക്കാരില്ലാതെയും വലിയ നിക്ഷേപം ഒന്നും നടത്താതെയും ഇത്തരം സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
ഒരു ലക്ഷം രൂപയുടെ നിക്ഷേപം മാത്രം
ഏകദേശം ഒരു ലക്ഷം രൂപയാണ് ഒട്ടാകെ സ്ഥാപനം തുടങ്ങുന്നതിനായി മുടക്കിയിരിക്കുന്നത്. ഒരു പാക്കിങ്/ഫോർവേഡിങ് െമഷീൻ, കംപ്യൂട്ടർ, െവബ്സൈറ്റ്, അതിന്റെ എഎംസി ചെലവ് പ്രതിമാസം 1000 രൂപ. ഇങ്ങനെ ഏകദേശം ഒരു ലക്ഷം രൂപ മുടക്കുണ്ട്.
െവബ്സൈറ്റ് ഉണ്ടാക്കാൻ മാത്രം 40,000 രൂപ ചെലവ് വന്നു. ഏകദേശം എട്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവാണ് ഇപ്പോൾ ഉള്ളത്. കിടമത്സരം ഈ രംഗത്ത് തീരെ കുറവാണ്. തിരഞ്ഞെടുത്തിരിക്കുന്ന ഉൽപന്നങ്ങൾ ഓരോന്നും വ്യത്യസ്തമായവയാണ്. 15 ശതമാനം ശരാശരി അറ്റാദായം കിട്ടുന്നു. അതിൻപ്രകാരം 1,20,000 രൂപയോളം പ്രതിമാസം സമ്പാദിക്കാൻ കഴിയുന്നുണ്ട്.
പുതിയ പ്രതീക്ഷകൾ
ഫാൻസി ഇനങ്ങൾ, ഭക്ഷ്യ സംസ്കാര ഉത്പന്നങ്ങൾ, നാളികേര ഉൽപന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ അപൂർവ ഇനങ്ങൾ ശേഖരിച്ച് ഓൺലൈൻ മാർക്കറ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നാണ് ഈ യുവസംരഭകന്റെ അഭിപ്രായം.
വിലാസം:
നിഥിൻ സി.എം.
വിസ്മയവാലി, കനാൽ ജംക് ഷൻ
കോതമംഗലം, എറണാകുളം ജില്ല
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules