കേരളത്തിലുണ്ടൊരു അട്ടപ്പാടി മോഡല്*
ചെറുധാന്യങ്ങള്* ഇനിയത്ര ചെറുതല്ല...! മില്ലറ്റുകള്* അഥവാ ചെറുധാന്യങ്ങള്*ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്* ധനമന്ത്രി നിര്*മല സീതാരാമന്* പ്രഖ്യാപിച്ചിരിക്കുന്നത്. 'സമൃദ്ധമായ ഭക്ഷണം' എന്ന അര്*ഥമുള്ള ശ്രീ അന്ന എന്ന പേരിലാവും ഇനി മുതല്* ചെറുധാന്യങ്ങള്* അറിയപ്പെടുക. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്*ധിപ്പിച്ചുകൊണ്ട്, ലോകത്തിന് മുന്നില്* ഇന്ത്യ നയിക്കുന്ന മില്ലറ്റ് മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്താണ് മില്ലറ്റുകള്*?
നെല്ല്, ഗോതമ്പ്, ചോളം എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോള്* നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്*ഗത്തില്*പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്* അഥവാ മില്ലറ്റുകള്*. ജോവര്* (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്*. ഇവ പല നാടുകളില്* പല പേരുകളില്* അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തില്* ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയെക്കൂടെ മാലി, നൈജീരിയ, നൈജര്* എന്നീ രാജ്യങ്ങളാണ് മില്ലറ്റുകളുടെ ഉത്പാദനത്തില്* മുന്*പന്തിയിലുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണ് മില്ലറ്റുകളുടെ പ്രധാന ഉത്പാദനമേഖല. ഇവയില്* തന്നെ ബജ്*റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്.
പ്രധാനപ്പെട്ട മില്ലറ്റുകള്* ഇവയാണ്:
തിന (Italian millet)
ചൈനക്കാര്* വിശുദ്ധസസ്യമായി കണക്കാക്കിവരുന്ന തിനയുടെ ജന്മദേശം ഏഷ്യയാണ്. ആന്ധ്ര, കര്*ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്തുവരുന്നു.
റാഗി (Finger millet)
കൊഴുപ്പ്, പ്രോട്ടീന്* എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്* ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്* റാഗി നല്ലതാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്*ണാടക എന്നിവിടങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ചെറിയ തോതില്* ജലസേചനം നടത്തിയാല്* മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ (50 വര്*ഷം വരെ) സൂക്ഷിക്കാം. കാല്*സ്യം, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
വരക് (Caudomillet)
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് മുഖ്യമായും വരക് കൃഷി ചെയ്യുന്നത്. മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാല്* വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാല്* കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാന്*. നെല്ല്, ഗോതമ്പ് എന്നിവയ്ക്കു പകരമായി വരക് ഉപയോഗിക്കുന്നു. പ്രോട്ടീന്*, നാരുകള്*, കാല്*സ്യം എന്നിവയടങ്ങിയിരിക്കുന്നു.
പനിവരക് (Common millet)
പശിമയില്ലാത്തതും മറ്റു വിളകള്*ക്ക് യോജ്യമല്ലാത്തതുമായ പ്രദേശങ്ങളിലാണ് പനിവരക് കൃഷി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമേ ജപ്പാനിലും റഷ്യയിലും കൃഷിയുണ്ട്. പനിവരകിന്റെ ധാന്യപ്പൊടി റൊട്ടി, ചപ്പാത്തി എന്നിവയുണ്ടാക്കാനുപയോഗിക്കുന്നു. കൊയ്ത്തിനു പകരം ചെടികള്* പിഴുതെടുക്കുന്നതാണിതിന്റെ രീതി.
ചാമ (Little Millet)
പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. കഫം, പിത്തം എന്നിവ ശമിപ്പിക്കാൻ ചാമ നല്ലതാണ്. പുല്ലരി എന്നും ഇതറിയപ്പെടുന്നു. പ്രമേഹരോഗികള്*ക്കും ചാമക്കഞ്ഞി വിശേഷമാണ്. പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ്. തമിഴ്നാട്ടിലാണ് ചാമക്കൃഷി കൂടുതലുള്ളത്. കേരളത്തിലും മുന്*പ് വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്* കുറവാണ്.
കുതിരവാലി (Barnyard millet)
കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഉത്തര്*പ്രദേശ്, ബിഹാര്* തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്* ഈ ചെറുധാന്യ കൃഷിയുണ്ട്. ഇതിന്റെ ധാന്യം ചോറു പോലെയോ ചപ്പാത്തി പോലെയോ ഉപയോഗിക്കാം.
മണിച്ചോളം (Sorghum)
ലോകത്തെ ഒരു മുഖ്യ ചെറുധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. വരണ്ട പ്രദേശങ്ങളില്* കൃഷിക്ക് ഉത്തമമാണ്. ഫൈബര്* കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.
കമ്പ് (Pearl millet)
പവിഴച്ചോളം എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് മുഖ്യം. ഇന്ത്യയില്* അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷിചെയ്യുന്നു. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. സോഡിയം, പൊട്ടാസ്യം. അയേണ്* എന്നിവ ഈ ചെറുധാന്യത്തിലടങ്ങിയിക്കുന്നു. ബജ്റ എന്നും ഈ കുഞ്ഞന്* ധാന്യം അറിയപ്പെടുന്നു.
മില്ലറ്റ് ; സൂപ്പര്* ഫുഡ്, പവര്* ഹൗസ്
അരി, ഗോതമ്പ് എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷണരീതി ആരോഗ്യപരമായി അത്ര മികച്ചതല്ലെന്നിരിക്കേ, അതിന് ബദല്* മാര്*ഗമായി ചെറുധാന്യങ്ങളെ ഉപയോഗിക്കാം. നാരുകളാലും ധാതുലവണങ്ങളാലും സമ്പന്നമായ മില്ലറ്റുകളെ സൂപ്പര്* ഫുഡുകളായും ഊര്*ജത്തിന്*റെ അതീവ സ്രോതസ്സുകളുമായാണ് പരിഗണിക്കുന്നത്. 15-20 ശതമാനം വരെ നാരുകളാണ് മില്ലറ്റുകളില്* അടങ്ങിയിരിക്കുന്നത്. 12% പ്രോട്ടീന്*, 2-5% കൊഴുപ്പ്, 60-75% കാര്*ബോഹൈഡ്രേറ്റ് എന്നിവയ്*ക്കൊപ്പം ധാരാളം ധാധുക്കളും ജീവകങ്ങളും കാത്സ്യവും ആന്റി ഓക്*സിഡന്റുകളും അടങ്ങിയിരിക്കുന്നു.
നാരുകളാല്* സമ്പുഷ്ടമായതിനാല്* ദഹനം മെച്ചപ്പെടുത്താന്* മില്ലറ്റുകള്* സഹായിക്കും. ഇവയിലെ പോഷകങ്ങളിലെ സാന്നിധ്യം രക്തസമ്മര്*ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായകരമാണ്. ധാതുലവണങ്ങൾ ഉള്ളതിനാല്* എല്ലുകള്*ക്കും പല്ലുകള്*ക്കും ബലം വര്*ധിപ്പിക്കാനും മില്ലറ്റുകള്*ക്ക് സാധിക്കും. ഇവയില്* ആന്റി ഓക്*സിഡന്റുകള്* അടങ്ങിയിരിക്കുന്നതിനാല്* പ്രതിരോധശേഷിയും വര്*ധിക്കുന്നു. പോഷകമേന്മയുള്ള കാലിത്തീറ്റവിളകളായും ചെറുധാന്യങ്ങളുടെ ചെടിയെ മാറ്റാം. ചെടികളില്*നിന്ന് ധാന്യം വേര്*പെടുത്തിയ ശേഷം വൈക്കോലായോ പച്ചയായി അരിഞ്ഞെടുത്തോ കാലികള്*ക്ക് കൊടുക്കുന്നത് പാലുത്പാദനം വര്*ധിപ്പിക്കാനും സഹായിക്കും.
ഇന്ത്യയുടെ സ്വന്തം 'മില്ലറ്റ്'
ചെറുധാന്യങ്ങളുടെ ഉത്പാദത്തില്* ഇന്ത്യ ഒന്നാമതും കയറ്റുമതിയില്* രണ്ടാം സ്ഥാനത്തുമാണ്. ലോകത്തെ 41% ചെറുധാന്യ ഉത്പാദനവും ഇന്ത്യയിലാണ്. ചെറുധാന്യങ്ങളെ പോഷകധാന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്*പ്പെടുത്തിയിട്ടുള്ളത്. നേപ്പാള്*, യു.എ.ഇ., സൗദി അറേബ്യ, ലിബിയ, ടുണീഷ്യ, മൊറോക്കോ, യു.കെ, യെമന്*, അള്*ജീരിയ തുടങ്ങിവയാണ് ഇന്ത്യ മില്ലറ്റുകള്* കയറ്റുമതി ചെയ്യുന്ന പ്രധാനരാജ്യങ്ങള്*. കേന്ദ്ര വാണിജ്യമന്ത്രാലയം 2020-21ല്* പുറത്തുവിട്ട കണക്കുകള്* പ്രകാരം 2.20 കോടി ഡോളറിന്റെ ചെറുധാന്യമാണ് ഇന്ത്യ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
ദേശീയ കാര്*ഷികക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്* പ്രകാരം 1965-70 കാലഘട്ടത്തില്* ഇന്ത്യയുടെ മൊത്ത ധാന്യ ഉത്പാദനത്തിന്റെ 20% മില്ലറ്റുകളായിരുന്നു. എന്നാല്*, അത് നിലവില്* ആറ് ശതമാനത്തിലേക്ക് ചുരുങ്ങി. ഈ കുറവ് പരിഹരിച്ച് മില്ലറ്റുകളുടെ ഉത്പാദനവും വിപണനവും പ്രചാരവും വര്*ധിപ്പിക്കാന്* വേണ്ടിയാണ് ഈ വര്*ഷം ഇന്ത്യയുടെ ശ്രമങ്ങള്*. ഇന്ത്യയില്* രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്* ചെറുധാന്യങ്ങള്* ഉത്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, കര്*ണാടക, ഉത്തര്*പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മില്ലറ്റുകള്* കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്*.
2018 ഇന്ത്യ ചെറുധാന്യ വര്*ഷമായി ആചരിച്ചിരുന്നു. അന്നുമുതല്* ഇന്ത്യ മില്ലറ്റുകളുടെ കൃഷി പ്രചരിപ്പിക്കാനും വര്*ധിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് രാജ്യത്തെ 14 സംസ്ഥാനങ്ങള്*ക്ക് സാമ്പത്തിക സഹായവും നല്*കി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി 2021 ആയപ്പോഴേക്കും മില്ലറ്റ് ഉത്പാദനം 164 ലക്ഷം ടണ്ണില്* നിന്ന് 176 ലക്ഷം ടണ്ണായി ഉയര്*ന്നു. മില്ലറ്റ് കയറ്റുമതിയിലും വര്*ധനവുണ്ടായി.
2023- ചെറുധാന്യങ്ങളുടെ വര്*ഷം
2023 ചെറുധാന്യങ്ങളുടെ വര്*ഷമായി ആചരിക്കാന്* ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്*ച്ചര്* ഓര്*ഗനൈസേഷന്* തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തില്* അവബോധമുണ്ടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മില്ലറ്റുകളുടെ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കാനായി ഇത്തരമൊരു ആശയം നടപ്പിലാക്കണമെന്ന് ഇന്ത്യയാണ് ഐക്യരാഷ്ട്രയില്* ആവശ്യം ഉന്നയിച്ചത്. 72 രാജ്യങ്ങള്* ഇതിനെ പിന്തുണച്ചു.
മില്ലറ്റ് വര്*ഷാചരണത്തില്* ഏഴ് മുഖ്യ ലക്ഷ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളത്
1. ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്*
2. പോഷണവും ആരോഗ്യസംരക്ഷണവും
3. മൂല്യവര്*ധിത ഉത്പന്നങ്ങളുടെ നിര്*മാണം
4. സംരംഭകത്വം വളര്*ത്തിയെടുക്കല്*
5. ഉത്പന്നത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കല്*
6. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രചാരണവും വ്യാപനവും
7. ചെറുധാന്യങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള പരിപാടികളുടെ ആസൂത്രണം
പരിഹരിക്കണം പരിമിതികള്*, കൊയ്യണം നേട്ടങ്ങള്*
പോഷകങ്ങളില്* മുന്*പന്തിയിലെങ്കിലും ചെറുധാന്യങ്ങളുടെ ഉത്പാദന ക്ഷമത മറ്റ് ധാന്യങ്ങളേക്കാള്* കുറവാണെന്നതിനാലാണ് കര്*ഷകര്* പ്രധാനമായും ഈ കൃഷിയോട് മുഖം തിരിച്ചുനില്*ക്കുന്നത്. സംസ്*കരണത്തിനുള്ള ബുദ്ധിമുട്ട്, സജീവമല്ലാത്ത വിപണി, വിത്ത് സംഭരണത്തിനുള്ള പ്രയാസം തുടങ്ങിയവ കര്*ഷകര്*ക്ക് മില്ലറ്റ് കൃഷിക്കുള്ള പ്രിയം കുറച്ചു. എന്നാല്*, മില്ലറ്റുകളുടെ കാര്*ഷിക/വിപണി സാധ്യതകള്* ലോകം തിരിച്ചറിഞ്ഞു തുടങ്ങി. പല രൂപത്തില്* അവ വിപണിയിലേക്കെത്തുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുളള കഴിവാണ് ചെറുധാന്യകൃഷിയുടെ പ്രധാന മേന്മ. International crops Research institute for the semi arid tropics, Hyderabad-ലെ പഠനമനുസരിച്ച് ചെറുധാന്യങ്ങള്*ക്ക് 46 ഡിഗ്രി ചൂടിനെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. നെല്ലുപോലുള്ള വിളകള്* നേരിടുന്ന ജലസേചന പ്രശ്*നം അതുകൊണ്ടുതന്നെ ചെറുധാന്യക്കൃഷിക്കില്ല എന്നതും ഇവയുടെ പ്രാധാന്യം വര്*ധിപ്പിക്കുന്നു. ഉത്പാദനത്തെ ബാധിക്കുന്ന രോഗ, കീടബാധയും ചെറുധാന്യകൃഷിയിലില്ലെന്നതും എടുത്തുപറയേണ്ടതാണ്.
മില്ലറ്റ് വര്*ഷാചരണത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര ബജറ്റില്* ധനമന്ത്രി മില്ലറ്റ് പ്രചാരത്തിനായി പ്രത്യേക പദ്ധതികള്* പ്രഖ്യാപിച്ചത്. ചെറുധാന്യങ്ങളുടെ ഗവേഷണങ്ങള്*ക്ക് നേതൃത്വം നല്*കുന്ന ഹൈദരാബാദിലെ ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്*ച്ചിനെ മികവിന്റെ കേന്ദ്രമായും പ്രഖ്യാപിച്ചു. മില്ലറ്റ് ഗവേഷണത്തെ സര്*ക്കാര്* പിന്തുണയ്ക്കും. ഗവേഷണത്തിന് ആധുനിക സാങ്കേതികവിദ്യകള്* ഉപയോഗിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണത്തിനും ഇന്ത്യ മേല്*നോട്ടം വഹിക്കും. മില്ലറ്റുകളുടെ ഗ്ലോബല്* ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യം.ഉയര്*ന്ന സംഭരണവിലയും വിപണിയും ഉറപ്പാക്കിയാല്* മില്ലറ്റ് കര്*ഷകരുടേയും ഭാവി ശോഭനമാവും. പരമ്പരാഗത ഭക്ഷണങ്ങളോടും വസ്തുക്കളോടുമൊക്കെയുള്ള ഭാരതത്തിന്റെയും ലോകത്തിന്റേയും പ്രിയം മില്ലറ്റുകളുടെ തിരിച്ചുവരവിനും വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
ചെറുധാന്യം, വലിയ ഗുണം
സൂപ്പര്*ഫുഡ് അറിയപ്പെടുന്ന മില്ലെറ്റുകള്* മാംസ്യം, അവശ്യ വിറ്റാമിനുകള്*, കാല്*സ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങള്*, ഭക്ഷ്യയോഗ്യമായനാരുകള്* എന്നിവയാല്* സമൃദ്ധമാണ്*. ഇവ മികച്ച രോഗപ്രതിരോധശേഷിയും ജീവിതശൈലി രോഗങ്ങള്*ക്ക് അനുയോജ്യമായ ഭക്ഷണവും പ്രദാനം ചെയ്യുന്നു.
മില്ലെറ്റുകളിലെ കാര്*ബോ ഹൈഡ്രേറ്റ് ദഹനവേളയില്* വളരെ സാവധാനം മാത്രം ഭക്ഷണത്തില്* നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തി വിടുന്നതിനാല്* പ്രമേഹരോഗികള്*ക്ക് യോജിച്ച ഭക്ഷണമായി കണക്കാക്കാം. കൂടാതെ ഭക്ഷ്യയോഗ്യമായ നാരുകള്* രക്തത്തിലെ കൊളസ്ട്രോള്*നില കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി മില്ലെറ്റ് കഴിക്കുന്നവരില്* ഹൃദ്രോഗബാധ കുറവായിരിക്കും. ചെറുകുടലിലെ അള്*സര്*, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെയും സന്നിധ്യം ഇവയെ അമിതവണ്ണം ശരീരഭാരം എന്നിവ കുറയ്ക്കുന്നതിന് അനുയോജ്യമായ ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.
മില്ലെറ്റുകള്* ഗ്ലൂട്ടണ്* വിമുക്ത ഭക്ഷ്യവസ്തു ആയതിനാല്* സീലിയാക്ക് രോഗികള്*, അലര്*ജി, ആമാശയ സംബന്ധമായ അസുഖമുള്ളവര്* എന്നിവര്*ക്ക് ഉത്തമമായ ഒരു ധാന്യമാണ്. ഉദാഹരണത്തിന് തിന ഒരു ഉത്തമമായ ധാന്യമാണ്. കാല്*സ്യം, ധാതു- ലവണങ്ങള്* എന്നിവ ധാരാളം അടങ്ങിയതിനാല്*
വാതരോഗികള്*ക്ക് എല്ലുകളെ ബലപ്പെടുത്തുന്നതിനും നീര്*ക്കെട്ട് കുറയ്ക്കുന്നതിനും മില്ലെറ്റുകള്* ശീലമാക്കാം. വിറ്റാമിന്* ബി സമൃദ്ധമായ ധാന്യമായതിനാല്*, അള്*ഷിമേഴ്സ്, പാര്*ക്കിന്*സണ്*സ് രോഗികള്*ക്ക് തലച്ചോറിന്റെ പ്രവര്*ത്തനം മെച്ചപ്പെടുത്താന്* ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റായ പോളിഫിനോളുകള്* തലച്ചോറിന്റെ ഓക്സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുന്നതിനും അതുവഴി മസ്തിഷ്*ക ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ചാമ അരി, വരക് എന്നിവ പോഷകസമൃദ്ധവും ദഹനസംബന്ധമായ പ്രശ്നങ്ങള്* ഉണ്ടാകാത്തതും എന്നാല്* രുചികരവും ആണ്. മാത്രമല്ല, ചെറുധാന്യങ്ങള്* ഗര്*ഭിണികള്*ക്കും മുലയൂട്ടുന്ന അമ്മമാര്*ക്കും ശിശുക്കള്*ക്കുപോലും ദിവസേനയുള്ള ഭക്ഷണത്തില്* ഉള്*പ്പെടുത്താവുന്നതാണ്. അനീമിയ ഒഴിവാക്കുന്നതിനും ആവശ്യമായ കലോറി, പ്രോട്ടീന്* കാല്*സ്യം, നാരുകള്*, ആന്റി ഓക്സിഡന്റുകള്*, സിങ്ക്, മഗ്നീഷ്യം, കോപ്പര്* വിറ്റാമിന്* ബി- കോംപ്ലക്സ് എന്നിവയാല്* സമ്പന്നമാണ് മില്ലറ്റുകള്*. ഇതിനുദാഹരണമാണ് കൂവരക്, കോഡോ മില്ലറ്ററുകള്* തുടങ്ങിയവ.
നല്ല ആരോഗ്യ സംരക്ഷണത്തിനും തീരാ വ്യാധികള്*ക്കുമുള്ള ചികിത്സയില്* സ്വാധീനം ചെലുത്തുന്നതിനും ഇവയ്ക്ക് കഴിയും. ചെറുധാന്യങ്ങള്* കൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്*ത്ഥങ്ങള്* ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, കാന്*സര്* ദഹനനാളത്തിലെ പ്രശ്നങ്ങള്* എന്നിവയ്ക്ക് യോജിച്ച ഭക്ഷണം കൂടിയാണ്.
150 അപൂര്*വ ധാന്യങ്ങളുടെ ശേഖരം; മില്ലറ്റ് 'ബ്രാന്*ഡ് അംബാസഡറായി ലഹരി
ഒന്നും രണ്ടും പത്തുമല്ല.. അപൂര്*വ ചെറുധാന്യങ്ങളടങ്ങിയ 150 ചാക്കുകളാണ് മധ്യപ്രദേശുകാരിയായ ലഹരി ബായിയുടെ പക്കലുള്ളത്. മില്ലറ്റുകളുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നതിന് മുന്*പ് അത് തിരിച്ചറിഞ്ഞ് മില്ലറ്റ് കൃഷി ചെയ്യാനും ശേഖരിക്കാനും ആരംഭിച്ചിരുന്നു ലഹരി.
മധ്യപ്രദേശിലെ ഡിണ്ഡോരി ജില്ലയിലെ സില്*പാഡിയാണ് ലഹരിയുടെ സ്വദേശം. ആദിവാസി മേഖലയായ ഇവിടെ വര്*ഷങ്ങളായി മില്ലറ്റ് കൃഷി നടത്തുകയാണ് ഇവര്*. ആദിവാസി വിഭാഗമായ ഭൈഗ വിഭാഗത്തിലുള്*പ്പെട്ടവരാണ് ലഹരി. സര്*ക്കാര്* പദ്ധതിയില്* ലഭിച്ച രണ്ടുമുറി വീട്ടിലെ ഒരു മുറി അവര്* അടുക്കളയും കിടപ്പുമുറിയുമായെല്ലാം ഉപയോഗിക്കുമ്പോള്* അടുത്ത മുറി നിറയെ അപൂര്*വധാന്യങ്ങളുടെ ശേഖരവുമുണ്ട്. വിത്ത് ശേഖരിക്കല്* മാത്രമല്ല, ചെറുധാന്യകൃഷി പ്രചരിപ്പിക്കാനും വിത്ത് സൗജന്യമായി വിതരണം ചെയ്യാനും ലഹരി തയ്യാറാണ്. തന്റെ ഗ്രാമത്തിന് സമീപ പ്രദേശത്തുള്ള 54 ഗ്രാമങ്ങളില്* ഇതുവരെ ലഹരി നല്*കിയ വിത്തുകള്* കൃഷിയായി മാറിയിട്ടുണ്ട്. വിത്ത് നല്*കിയതിന്റെ പ്രതിഫലമായി ഗ്രാമവാസികള്* വിളവില്* നിന്നൊരു ഭാഗം ലഹരിക്ക് എല്ലാത്തവണയും കൈമാറുകയും ചെയ്യും. മില്ലറ്റ് വിത്തുകള്* സംരക്ഷിക്കുകയെന്നത് തന്റെ ജീവിതലക്ഷ്യങ്ങളില്* പ്രധാനപ്പെട്ട ഒന്നാണെന്ന് ലഹരി പറഞ്ഞു. ഇവരുടെ പ്രവര്*ത്തനങ്ങളില്* അഭിനന്ദനമറിയിച്ച ഡിണ്ഡോരി ജില്ലാ കളക്ടര്* ലഹരിയെ 10 ലക്ഷം രൂപയുടെ ഐ.സി.ഐ.ആര്* സ്*കോളര്*ഷിപ്പിന് ശുപാര്*ശ ചെയ്തിട്ടുണ്ട്. മില്ലറ്റ് സംരക്ഷണത്തിനും ഗവേഷണത്തിനുമായാണ് തുക നല്*കുക.
രാഷ്ട്രനേതാക്കളുടെ തീന്*മേശയിലെത്തും റാഗി ദോശയും ഉപ്പുമാവും
പാര്*ലമെന്റ് കാന്റീനിലെ വിഭവങ്ങള്* പൂര്*ണമായും ചെറുധാന്യ സൗഹൃദമാക്കുന്നതായി കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. ചെറുധാന്യങ്ങളുള്*പ്പെടുത്തിയുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കാന്* എല്ലാ മന്ത്രാലയങ്ങള്*ക്കും സംസ്ഥാനങ്ങള്*ക്കും നിര്*ദേശവുമുണ്ട്. സ്*കൂള്* ഉച്ചഭക്ഷണപദ്ധതിയിലും ചെറുധാന്യങ്ങള്* ഉള്*പ്പെടുത്തും. സെപ്തംബറില്* ന്യൂഡല്*ഹിയില്* നടക്കുന്ന ജി-20 ഉച്ചകോടിയിലും രാഷ്ട്രത്തലവന്മാരുള്*പ്പടെയുള്ള അതിഥികള്*ക്ക് റാഗി ദോശയും ജോവര്* ഉപ്പുമാവുമാണ് അതിഥികള്*ക്ക് വിളമ്പുക. ഒരുകാലത്ത് സജീവമായിരുന്ന ചെറുധാന്യത്തെ വീണ്ടും അതിന്റെ പ്രതാപ കാലത്തേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്*ക്കാണ് ഇന്ത്യ നേതൃത്വം നല്*കുന്നത്.
പണ്ട് നമ്മുടെ കൃഷിയിടങ്ങളില്* ചെറുധാന്യങ്ങള്* സുലഭമായി കൃഷി ചെയ്തിരുന്നു. മില്ലറ്റുകളുടെ ആരോഗ്യഗുണങ്ങള്* തിരിച്ചറിഞ്ഞ ജനത മില്ലറ്റുകള്* ഭക്ഷണക്രമത്തില്* പ്രധാനവിഭവമായി ഉള്*പ്പെടുത്തുകയും ചെയ്തു. എന്നാല്* ഇടക്കാലത്ത് മില്ലറ്റ് പ്രിയം കുറഞ്ഞെങ്കിലും ബിസ്*കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയല്*സ്, മള്*ട്ടി ഗ്രെയ്ന്* ആട്ട എന്നീ രൂപങ്ങളില്* ഇവ വീണ്ടും വിപണിയില്* സ്ഥാനം പിടിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്* മില്ലറ്റുകള്*ക്ക് പ്രചാരം നല്*കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹരിത വിപ്ലവത്തിലൂടെ സമഗ്രമായ പരിഷ്*കരങ്ങള്* നടപ്പിലാക്കി നെല്ലിന്റെയും ഗോതമ്പിന്റെയും ഉത്പാദനം വര്*ധിപ്പിച്ച ഇന്ത്യ, മില്ലറ്റ് വിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കുമോ എന്ന് കാത്തിരുന്ന കാണണം.
കേരളത്തിലും വേണം മില്ലറ്റുകള്*ക്ക് പ്രചാരം
ചെറുധാന്യ കൃഷിയില്* കേരളം താരതമ്യേനെ വളരെ പിന്നിലാണുള്ളത്. പലതരം വിളകള്* മില്ലറ്റുകള്* ഉള്*പ്പെടുന്നുണ്ടെങ്കിലും മുത്താറി/പഞ്ഞപ്പുല്ല്, കൂവരക് തുടങ്ങിയ പേരുകളില്* അറിയപ്പെടുന്ന റാഗി, ജോവര്* അല്ലെങ്കില്* മണിച്ചോളം എന്നിവയോടാണ് കേരളത്തിന് പ്രിയം.
കേരളത്തില്* ഏറ്റവും കൂടുതല്* മില്ലറ്റ് കൃഷിയുള്ളത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി, മറയൂര്*, കാന്തല്ലൂര്* മേഖലകളില്*. മഴ കുറഞ്ഞ ഈ പ്രദേശങ്ങളില്* ചെറുധാന്യ കൃഷിക്ക് സാധ്യതയുണ്ട്. മഴ കൂടുതലുള്ള, മറ്റു വിളകള്* കൃഷി ചെയ്യുന്ന മേഖലകളില്*, ചെറുധാന്യങ്ങള്* വ്യാപിപ്പിക്കുവാന്* പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മുഖ്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കുറഞ്ഞ വിളവ്, അരിയേക്കാള്* കുറഞ്ഞ വില എന്നതും കര്*ഷകര്* പ്രശ്*നങ്ങളാക്കി ഉയര്*ത്തിക്കാട്ടുന്നു. ഇവ പരിഹരിക്കപ്പെട്ടുകൊണ്ടുവേണം കേരളമുള്*പ്പെടെയുള്ള സംസ്ഥാനങ്ങളില്* മില്ലറ്റ് കൃഷി വ്യാപിപ്പിക്കേണ്ടത്.
കേരളത്തിലുണ്ടൊരു മില്ലറ്റ് ഗ്രാമം
മില്ലറ്റുകളുടെ പ്രചാരണാര്*ഥം 2018-ല്* സംസ്ഥാന സര്*ക്കാര്* അട്ടപ്പാടിയില്* മില്ലറ്റ് ഗ്രാമം പദ്ധതി കൊണ്ടുവന്നു. ഈ ആദിവാസി മേഖലയിലെ 1900 ഏക്കറില്* ഇവിടത്തെ തനത് വിഭവങ്ങളായ റാഗി, ചാമ, തിന, കുതിരവാലി, വരക് എന്നിവ കൃഷിയിറക്കിയാണ് പദ്ധതി നടപ്പാക്കിയത്. ആദിവാസി പങ്കാളിത്തത്തോടെ ഏറ്റെടുത്ത മില്ലറ്റ് ഗ്രാമം പദ്ധതിയുടെ മുഖ്യസംഘാടകര്* സംസ്ഥാന കൃഷി വകുപ്പായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്* നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തില്* നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുള്*പ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്വരയാണ്. കൃഷിവകുപ്പിന്റേയും പട്ടികവര്*ഗ ക്ഷേമവകുപ്പിന്റേയും നേതൃത്വത്തിലുളള മില്ലറ്റ് ഗ്രാമം പദ്ധതി അട്ടപ്പാടിയില്* പുരോഗമിക്കുകയാണ്. പോഷകധാന്യ ഉത്പാദനം വര്*ധിച്ചതോടെ ഊരുവാസികളുടെ പോഷകലഭ്യതയില്* ഗണ്യമായ ഉയര്*ച്ചയാണുണ്ടായിട്ടുള്ളത്.
2006 മുതല്* അട്ടപ്പാടി ഊരുകളില്* 'ബോള്* വേം' കീടത്തെ പ്രതിരോധിക്കുന്ന ബി.ടി. പരുത്തി വിളയിച്ചിരുന്നു. ബി.ടി. പരുത്തി തുടക്കത്തില്* നല്ല വിളവുതരികയും ചെയ്തു. അതേസമയം ഈ പ്രദേശത്ത് പാരമ്പര്യമായി കൃഷിചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും ആട്ടുകൊമ്പന്* അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്*ഗങ്ങളും വലിയതോതില്* ഊരുകളില്*നിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ വളരെ ദോഷകരമായി ബാധിച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്* ബി.ടി.പരുത്തിയെ ഒഴിവാക്കി പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി അന്നത്തെ കൃഷിമന്ത്രി മന്ത്രി വി.എസ്. സുനില്*കുമാറാണ് മില്ലറ്റ് ഗ്രാമം എന്ന ആശയം മുന്നോട്ടുവെച്ചത്.
ഊരുമൂപ്പന്മാരെ ബോധവത്കരിച്ചു കൊണ്ടായിരുന്നു മില്ലറ്റ് ഗ്രാമം പദ്ധതിയുടെ തുടക്കം. ബി.ടി. പരുത്തിയുടെ ദോഷവശങ്ങള്* ആദിവാസികര്*ഷകരെ പറഞ്ഞു മനസ്സിലാക്കി. തുടര്*ന്ന് 2017-18 വര്*ഷത്തില്* 515 ഹെക്ടറില്* കൃഷിയിറക്കി. വിത്തും ഉത്പാദനോപാധികളും സൗജന്യമായാണ് നല്*കിയത്. എന്നാല്* പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ പരീക്ഷണം പരാജയമായി. എങ്കിലും അടുത്ത സീസണില്* 1000 ഹെക്ടറില്* കൃഷിയിറക്കി. 980 ടണ്* വിളവ് ലഭിച്ചു. സംസ്*കരണ യൂണിറ്റ് ഇല്ലാത്തതിനാല് കോയമ്പത്തൂരില്* നിന്നാണ് വിളവ് സംസ്*കരിച്ചത്. 12 ഉത്പന്നങ്ങള്* ഉണ്ടാക്കി വിപണിയിലെത്തിച്ചു. അടുത്ത വര്*ഷം അട്ടപ്പാടിയില്* തന്നെ സംസ്*കരണ യൂണിറ്റ് ആരംഭിക്കാന്* സര്*ക്കാര്* പിന്തുണ നല്*കി. ഉത്പാദനം കൂട്ടി വിപണനം കേരളത്തിനകത്തും പുറത്തേക്കുമെത്തിക്കാനാണ് ഇനി മില്ലറ്റ് ഗ്രാമത്തിന്റെ ലക്ഷ്യം. ഊരുനിവാസികളുടെ ആരോഗ്യത്തിലും മില്ലറ്റിന്റെ പോഷകഗുണങ്ങള്* പ്രതിഫലിക്കുന്നുവെന്നാണ് വസ്തുത. മില്ലറ്റ് ഗ്രാമം പദ്ധതി അഞ്ച് വര്*ഷം പിന്നിടുമ്പോള്* കേരളത്തിന്റെ മില്ലറ്റ് സ്വപ്*നങ്ങള്*ക്ക് മാതൃകയായി അട്ടപ്പാടി നമുക്ക് മുന്നിലുണ്ട്.
കേരളവും മാറണം, സാധ്യതകള്* തിരിച്ചറിയണം- വി.എസ് സുനില്*കുമാര്* (മുന്* കൃഷിമന്ത്രി)
കേരളത്തില്* മില്ലറ്റ് കൃഷിക്ക് വേണ്ടി പദ്ധതി ഇല്ലാത്ത കാലത്താണ് മില്ലറ്റ് ഗ്രാമവുമായി അന്ന് കൃഷി വകുപ്പ് മുന്നിട്ടിറങ്ങുന്നത്. കേരളത്തില്* പണ്ട് സജീവായി കൃഷി ചെയ്തിരുന്ന മില്ലറ്റുകളെ തിരിച്ചെത്തിക്കുകയായിരുന്നു ലക്ഷ്യം. പണ്ട് നമ്മുടെ നാട്ടില്*പുറത്തും പാടത്തുമെല്ലാം വ്യാപകമായി ചെറുധാന്യങ്ങള്* കൃഷി ചെയ്തിരുന്നു. പിന്നീട് അതെല്ലാം നെല്ലിന് വഴിമാറി. അട്ടപ്പാടിയില്* ശിശുമരണങ്ങള്* തുടര്*ക്കഥയായിരിക്കെ അന്ന് ഞങ്ങള്* പ്രതിപക്ഷ എംഎല്*എമാര്* അട്ടപ്പാടി സന്ദര്*ശിച്ചിരുന്നു. അവിടുത്തെ ഊരുമൂപ്പന്മാര്* പറഞ്ഞ ഒരു കാര്യമാണ് മില്ലറ്റ് വീണ്ടും കൃഷി ചെയ്യുന്നതിലേക്കെത്തിയത്. അന്ന് അവര്* പറഞ്ഞത് ഞങ്ങള്*ക്ക് നിങ്ങളുടെ റേഷന്* അരിയോ ഗോതമ്പോ ഒന്നും വേണ്ട, ഞങ്ങള്*ക്ക് ഞങ്ങളുടെ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യേണ്ടത് എന്നാണ്. അന്ന് അട്ടപ്പാടിയില്* ചെറിയ രീതിയില്* മില്ലറ്റ് കൃഷി നടക്കുന്നുണ്ടായിരുന്നു. പിന്നീട് അടുത്തവര്*ഷം കൃഷിമന്ത്രിയായിരിക്കെ അട്ടപ്പാടി സന്ദര്*ശിച്ച് മില്ലറ്റ് ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. ഊരില്* പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം മില്ലറ്റ് കൃഷി വര്*ധിപ്പിക്കല്* കൂടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ചിന്നാറില്*നിന്നും കോയമ്പത്തൂരില്* നിന്നുമെല്ലാം വിത്ത് ശേഖരിച്ച് ഊരിലെ കര്*ഷകര്*ക്ക് സൗജന്യമായി നല്*കിയാണ് കൃഷി ആരംഭിച്ചത്. ആദ്യത്തെ വര്*ഷം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. അന്ന് അതിന് രൂക്ഷമായ വിമര്*ശനം നേരിട്ടെങ്കിലും അടുത്ത തവണയും കൃഷിയിറക്കി, അത് വിജയിച്ചു. അപ്പോള്* വിളവ് കൂടുതലായിരുന്നു, എന്നാല്*, അത് സംസ്*കരിക്കാനുള്ള സംവിധാനം നമുക്കുണ്ടായില്ല. കോയമ്പത്തൂരില്* കൊണ്ടുപോയാണ് മില്ലറ്റ് സംസ്*കരണം നടത്തിയത്. പിന്നീട് ഹൈദരാബാദിലെ മില്ലറ്റ് റിസേര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. സംസ്*കരണത്തിനുള്ള സാങ്കേതിക സഹായം നല്*കാമെന്ന് അവര്* ഉറപ്പു നല്*കിയത് പ്രകാരം ഊരില്* ഒരു കമ്പനി രൂപീകരിച്ചു. പഞ്ചായത്ത് നല്*കിയ സ്ഥലത്ത് സംസ്*കരണ യൂണിറ്റ് സ്ഥാപിച്ചു. പിന്നീട് മില്ലറ്റ് സംസ്*കരണം അട്ടപ്പാടിയില്*വെച്ചുതന്നെയാണ് നടന്നത്. രണ്ടു മൂന്നു വര്*ഷം കൊണ്ട് മില്ലറ്റ് കൃഷി തിരിച്ചെത്തിക്കാന്* സാധിച്ചിട്ടുണ്ട്. അട്ടപ്പാടിയില്*നിന്നുള്ള ഉത്പന്നങ്ങള്* ആദ്യഘട്ടത്തില്* ട്രൈബല്* വകുപ്പാണ് സംഭരിച്ചതെങ്കിലും ഊരില്*നിന്നുള്ള മില്ലറ്റ് ഇന്ന് പൊതുവിപണിയിലും ലഭ്യമാക്കുന്നുണ്ട്. പോഷകങ്ങളാല്* സമ്പുഷ്ടമായ വ്യത്യസ്തമായ നിരവധി മില്ലറ്റ് ഇന്ന് നമുക്ക് അട്ടപ്പാടിയിലേയും ചിന്നാറിലേയുമെല്ലാം ആദിവാസികളുടെ പക്കല്* തന്നെയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്* മില്ലറ്റ് കൃഷിയുടെ സാധ്യതകള്* കൂടുതലാണ്.
വരള്*ച്ച പോലുള്ള കാലാവസ്ഥാ പ്രശ്*നങ്ങള്* കൃഷിയെ സാരമായി ബാധിക്കുമെങ്കിലും ഇതിനേയും അതിജീവിക്കുന്നവയാണ് മില്ലറ്റ് കൃഷി. വളരെ കുറച്ച് വെള്ളം മാത്രമേ ഇവയ്ക്ക് ആവശ്യമായിട്ടുള്ളൂ. കേരളത്തിലെ പാടശേഖരങ്ങളില്* കൊയ്ത്ത് കഴിഞ്ഞാല്* അവിടെ മില്ലറ്റുകള്* കൃഷി ചെയ്യാം. വെള്ളം വേണ്ടെന്നു മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് വിളവെടുപ്പ് നടത്തുകയും ചെയ്യാം. 70-90 ദിവസം വരെയാണ് മില്ലറ്റ് കൃഷിക്ക് വേണ്ടത്. ആ സാധ്യതകളിലേക്കൊന്നും നാം ഇതുവരെ കടന്നിട്ടില്ലെന്നതാണ് വസ്തുത.
മില്ലറ്റ് കൃഷിയില്* കേരളത്തിലെ കാര്*ഷിക ഗവേഷണ കേന്ദ്രങ്ങളൊന്നും വേണ്ടത്ര പഠനം നടത്തുകയോ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളോ നടത്തിയിട്ടില്ലെന്നാണ് അഭിപ്രായം. വിസ്തൃതിയുടെ കാര്യത്തിൽ കുറവായതിനാല്* നമുക്ക് കേന്ദ്രപദ്ധതികളിലൊന്നും ഉള്*പ്പെടാന്* സാധിക്കുന്നില്ല. സംസ്ഥാന ബജറ്റില്* പോലും ഇതിനായി തുക വിലയിരുത്തുന്നില്ല. കൃഷി മന്ത്രിയായിരിക്കെ റീബില്*ഡ് കേരളയില്* ഉള്*പ്പെടുത്തിയതുകൊണ്ടാണ് മില്ലറ്റ് ഗ്രാമത്തിനായി സാമ്പത്തികം ഉറപ്പാക്കാന്* സാധിച്ചത്. ഇതുമാറണം. ബജറ്റില്* തുക അനുവദിക്കുന്ന തലത്തിലേക്ക് മില്ലറ്റ് കൃഷി കേരളത്തില്* വ്യാപകമാക്കണം. വിത്തും കൃഷി സംവിധാനങ്ങളും കര്*ഷകരിലേക്ക് എത്താനാവശ്യമായ നടപടികളുണ്ടാവണം. ഇന്ന് എവിടെ പോയാലാണ് മില്ലറ്റ് വിത്തുകള്* ലഭിക്കുകയെന്നു പോലും ആര്*ക്കുമറിയില്ല. കൃഷിവകുപ്പ് മുഖേന ഇത് പരിഹരിക്കാന്* നടപടിയുണ്ടാവണം. ജില്ലാ അടിസ്ഥാനത്തില്* മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കണം. കൃഷി ചെയ്യുന്ന വിസ്തൃതി കൂടിയാല്* കേന്ദ്രപദ്ധതികളില്* ഉള്*പ്പെടുകയും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും. കര്*ഷകര്*ക്ക് വിലയും വിളകള്*ക്ക് വിപണിയും ഉറപ്പാക്കുന്നത് ഉള്*പ്പെടെയുള്ള കാര്യങ്ങള്* സര്*ക്കാര്* തലത്തില്* ചെയ്യണം. കൃഷി ചെയ്യാന്* ചെലവ് കുറവാണെങ്കിലും സംസ്*കരണത്തിനാണ് തുക വേണ്ടിവരുന്നത്. ഇതിനായി സംസ്ഥാനത്ത് പ്രോസസിങ് യൂണിറ്റുകള്* ആരംഭിക്കണം.
മില്ലറ്റുകള്*ക്ക് വിപണി ഉണ്ടാവില്ലേ എന്നൊക്കെയുള്ള ആശങ്കകള്* വെറുതേയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്* വിട്ടുവീഴ്ച ചെയ്യാത്തവരായി മലയാളികള്* മാറിക്കഴിഞ്ഞു. മലയാളികളുടെ തീന്*മേശയില്* സ്ഥിരമായിരുന്ന ഒരു ഭക്ഷണപദാര്*ഥമാണല്ലോ, അതുകൊണ്ട് മില്ലറ്റ് നമുക്ക് പുതിയതല്ല. പുതിയ പലതരം ഉത്പന്നങ്ങളുടെ രൂപത്തില്* ഇവ വിപണിയില്* ലഭിക്കുന്നുണ്ട്. പോഷകസമ്പുഷ്ടമായ മില്ലറ്റും കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.
ലോകത്തില്* മില്ലറ്റിന്റെ ഏറ്റവും വലിയ ഉത്പാദകരമായി ഇന്ത്യ മാറുമ്പോഴും കേരളത്തിന് അതില്* പങ്കില്ലാത്ത സ്ഥിതിയിലേക്ക് നാം എത്തിച്ചേരരുത്. വിസ്തൃതി കൂട്ടിയില്ലെങ്കില്* മില്ലറ്റ് പ്രോത്സാഹനത്തിന് വേണ്ടിയുള്ള എല്ലാ കേന്ദ്രപദ്ധതികളില്*നിന്നും നാം പുറത്താവും. കേരളത്തില്* മില്ലറ്റ് കൃഷി വളരെ എളുപ്പത്തില്* വ്യാപിപ്പിക്കാവുന്നതേയുള്ളൂ. അതിന് മാതൃകയാക്കാന്* നമുക്ക് മുന്നില്* അട്ടപ്പാടിയുണ്ട്. കേരളം മുഴുവന്* മില്ലറ്റ് ഗ്രാമങ്ങളാവട്ടെ ലക്ഷ്യം.