-
Yesterday, 11:04 AM
#1611
താരമാകാന്* ഓലമടല്*; ഉത്തേജിതകരി ഗവേഷണം വിജയം

വടകര: തേങ്ങവില ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്* രാജകീയപദവിയിലേക്കുയര്*ന്ന തെങ്ങില്*നിന്ന് വരുമാനവര്*ധനയ്ക്ക് സഹായിക്കുന്ന ഒരു ഗവേഷണഫലംകൂടി. പറമ്പില്* വീണ് അഴുകിപ്പോകുന്ന, വിറകടുപ്പില്* ചാരമായി ഒടുങ്ങുന്ന ഓലമടലാണ് ഇനി താരം.
ഓലമടലിന്റെ മുകള്*ഭാഗത്തുള്ള 'വഴുക' എന്നറിയപ്പെടുന്ന വള്ളി(റാച്ചിസ്- Rachis)യില്*നിന്ന് ഉന്നതഗുണനിലവാരമുള്ള ഉത്തേജിതകരി (ആക്ടിവേറ്റഡ് കാര്*ബണ്*) നിര്*മിക്കാമെന്ന് കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്*കൂള്* ഓഫ് ഫിസിക്കല്* സയന്*സിലെ ഗവേഷകര്* കണ്ടെത്തി. ഇവിടത്തെ ഗ്രീന്* എനര്*ജി ലാബില്* മൂന്നുവര്*ഷമാണ് പഠനം നടന്നത്. ചിരട്ടയില്*നിന്ന് കിട്ടുന്ന ഉത്തേജിതകരിയെക്കാള്* 47 ശതമാനം ഊര്*ജം സംഭരിച്ചുവെക്കാന്* വഴുകയിലെ ഉത്തേജിതകരിക്ക് കഴിയുമെന്നാണ് കണ്ടെത്തല്*.
ഫിസിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്* ഡോ. സി.ഒ. ശ്രീകലയുടെ കീഴില്* ഡോ. ബി. ദേവുവാണ് ഗവേഷണം നടത്തിയത്. മലേഷ്യയിലെ പഹാങ് അല്* സുല്*ത്താന്* അബ്ദുള്ള സര്*വകലാശാലയും സഹകരിച്ചു. ഇവിടത്തെ അഡ്വാന്*സ്ഡ് ഇന്റലിജന്റ് മെറ്റീരിയല്* സെന്ററിലെ പ്രൊഫ. രാജന്* ജോസിന്റെ മേല്*നോട്ടവുമുണ്ടായി.
ഉത്തേജിതകരി നിര്*മാണരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാന്* പര്യാപ്തമായ ഈ കണ്ടുപിടിത്തത്തിന് ഇന്ത്യയിലും അമേരിക്കയിലും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ, വ്യാവസായികമായി വഴുകയില്*നിന്നുള്ള ഉത്തേജിതകരി നിര്*മാണത്തിനും നടപടിതുടങ്ങിയെന്ന് ഡോ. സി.ഒ. ശ്രീകല പറഞ്ഞു. ഉത്തേജിതകരി നിര്*മാണസ്ഥാപനവുമായി സഹകരിച്ചാണിത്.
വ്യാവസായികാടിസ്ഥാനത്തിലുള്ള പരീക്ഷണം വിജയിച്ചാല്* കര്*ഷകര്*ക്ക് ഓലമടലില്*നിന്ന് വരുമാനം ലഭിക്കും. ഊര്*ജ-ജലശുദ്ധീകരണ മേഖലയില്* ആഗോളതലത്തില്* വന്* ഡിമാന്*ഡാണ് ഉത്തേജിതകരിക്ക്. 10.19 ലക്ഷം ടണ്* ഉത്തേജിതകരിയാണ് വിവിധരാജ്യങ്ങള്* കഴിഞ്ഞവര്*ഷം ഇറക്കുമതിചെയ്തത്.
ഗവേഷണഫലം ഇങ്ങനെ
വഴുക സാധാരണ കരിയാക്കിയ ശേഷം ഇതിനെ നിയന്ത്രിത വായു പ്രവാഹത്തില്* 450 ഡിഗ്രി സെല്*ഷ്യസ് വരെ ചൂടാക്കിയപ്പോള്* ബിസിടി ക്രിസ്റ്റല്* (ബോഡി സെന്* ട്രേഡ് ടെട്രാഗണല്*) അഥവാ തേനറരൂപത്തിലുള്ള കാര്*ബണ്* ലഭിച്ചു. ഏറ്റവും സവിശേഷമായ കാര്*ബണ്*ഘടനയാണ് ഇതെന്ന് ഗവേഷകസംഘം കണ്ടെത്തി. ചിരട്ടയില്*നിന്നുള്ള ഉത്തേജിതകരിയെക്കാള്* പ്രതലവിസ്തൃതി കൂടുതലാണ് ഈ കരിക്ക്. ഊര്*ജസംഭരണശേഷിയും ചിരട്ടയെക്കാള്* 47 ശതമാനം കൂടുതല്*.
ചിരട്ടയില്*നിന്നുള്ള ഉത്തേജി തകരി ഒരു ഗ്രാമില്* സംഭരിക്കുന്നത് 218 ഫാരെഡ് (വൈദ്യുതിവി ശ്ലേഷണത്തില്* ഉപയോഗിക്കുന്ന ഏകകം) ഇലക്ട്രിക് ചാര്*ജാണ്. എന്നാല്*, വഴുകയില്*നിന്നുള്ള ഉത്തേജിതകരി 320 ഫാരെഡ് ചാര്*ജ് സംഭരിക്കുന്നു. വഴുകയിലെ കാര്*ബണിന്റെ സുഷിരങ്ങള്*ക്ക് രണ്ട് നാനോമീറ്ററാണ് വിസ്തൃതി. ചിരട്ടക്കരിയുടേത് 100 നാനോ മീറ്റര്*. അതിസൂക്ഷ്മമായ കണികകളെപ്പോലും സംഭരിക്കാന്* വഴുകയിലെ കരിക്ക് കഴിയും.
ഈ ഉത്തേജിതകരികൊണ്ട് മലിനജലം ശുദ്ധീകരിച്ചും പരീക്ഷണം നടത്തി. ഈയം, കാഡ്മിയം എന്നീ വിഷലോഹങ്ങള്* കലര്*ത്തിയ വെള്ളമാണ് ശുദ്ധീകരിച്ചത്. 96 ശതമാനം ലോഹത്തിന്റെ അംശവും നിര്*വീര്യമായതായി കണ്ടെത്തി. വഴുക ഉത്തേജിതകരിയുടെ ചാര്*ജ് സ്റ്റോറിങ്, ജലശുദ്ധീകരണം. സ്ട്രക്ചറല്*, ഇലക്ട്രിക്കല്* സവിശേഷതകളെല്ലാം പഠിച്ചു. ഇനി മെക്കാനിക്കല്* സവിശേഷതകളാണ് പഠിക്കേണ്ടത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules