-
02-13-2025, 10:15 AM
#1511
പറന്നുവരും പരാഗണം നടത്തും; ഇത് പൂമ്പാറ്റയല്ല കുഞ്ഞന്‍* റോബോട്ട്
![](https://www.mathrubhumi.com/image/contentid/policy:1.10338758:1739418965/butterfly.jpg?$p=cb74e18&f=16x10&w=852&q=0.8)
പൂമ്പാറ്റകളെപ്പോലെ പറന്നെത്തുന്ന കുഞ്ഞന്‍* റോബോട്ടുകള്‍* പരാഗണം നടത്തുന്നത് കാണണോ? അതിന് ഇനി അധികകാലമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്നാണ് മാസച്യുസെറ്റ്*സ് ഇന്‍*സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്*നോളജിയിലെ (എം.ഐ.ടി.) ശാസ്ത്രജ്ഞര്‍* പറയുന്നത്. ഈ റോബോട്ടിക് പ്രാണികള്‍* പൂമ്പാറ്റകളുടെയും വണ്ടുകളുടെയുമൊക്കെ പണി ഏറ്റെടുക്കുമത്രേ.
പറന്നുചെന്ന് വേഗത്തില്‍* പരാഗണം നടത്താനും വിളവ് വര്*ധിപ്പിക്കാനും സാധിക്കുന്ന റോബോട്ടുകളുടെ പണിപ്പുരയിലാണിവര്‍*. ഈ മൈക്രോ-ഏരിയല്‍* വെഹിക്കിള്‍*സ് (എം.എ.വി.) പരിസ്ഥിതിക്ക് ദോഷകരവുമാകില്ല.
പരാഗണം നടത്തുന്ന പ്രാണികള്‍* കുറയുന്നത് പ്രകൃതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ ഇടപെടല്‍*. യന്ത്രങ്ങള്‍* പൂമ്പൊടിവാഹകരാകുന്ന ഈ സൂത്രം അത്ര പുത്തനൊന്നുമല്ല. പക്ഷേ, മുന്‍*പ് നിര്*മിച്ചവ നശിച്ചുപോവുകയായിരുന്നു. അതിനാല്‍*, ഒരു ഗ്രാമില്‍* താഴെ ഭാരം, സാധാരണ പ്രാണികളെപ്പോലെ ചിറകടിച്ച് പറക്കാനുള്ള കഴിവ്, അസാധാരണ മെയ്വഴക്കം എന്നിങ്ങനെ കൂടുതല്‍* കാര്യക്ഷമമായവ ഉണ്ടാക്കാനാണ് ശ്രമം. 'ദി ജേണല്‍* ഓഫ് സയന്*സ് റോബോട്ടിക്*സി'ലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
-
02-13-2025, 10:17 AM
#1512
ആനത്താരകള്‍* നിരീക്ഷിച്ച് പ്രതിരോധ സംവിധാനമൊരുക്കും, 10 മിഷനുകള്‍*ക്ക് രൂപം നല്*കി വനം വകുപ്പ്
![](https://www.mathrubhumi.com/image/contentid/policy:1.10327095:1739076120/human-wildlife-conflict-kerala-protest.jpg?$p=1ffeea7&f=16x10&w=852&q=0.8)
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്*ഷം പരിഹരിക്കാന്‍* 10 മിഷനുകള്‍*ക്ക് രൂപം നല്*കി വനം വകുപ്പ്. ബുധനാഴ്ച വനം വകുപ്പ് അഡീഷണല്‍* ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
സംസ്ഥാനത്തെ വന്യജീവി സംഘര്*ഷങ്ങളുടെ പശ്ചാത്തലത്തില്‍* കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍*ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍* നോട്ടീസ് നല്*കാന്‍* യോഗം തീരുമാനിച്ചു. വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍*ക്കിരുവശവും അടിക്കാടുകള്‍* വെട്ടി തെളിച്ചു വിസ്ത ക്ലീയറന്*സ് നടത്തുന്നതിന് നിര്*ദേശം നല്*കി. വേനല്‍*കാലത്ത് വന മേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്ത് താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും യോഗത്തില്‍* തീരുമാനമായി.
ജനവാസ മേഖലകള്‍*ക്ക് അരുകില്‍* വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍* ടൈം മോണിറ്ററിങ് സംവിധാനം ഏര്*പെടുത്തും. സംസ്ഥാനത്തു പ്രവര്*ത്തിച്ചു വരുന്ന 28 റാപിഡ് റെസ്പോണ്*സ് ടീമുകള്‍*ക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് എസ്ഡിഎംഎക്ക് സമര്*പ്പിച്ച നിര്*ദേശത്തില്‍* അടിയന്തരമായി തുടര്‍*നടപടി ത്വരിതപ്പെടുത്തും. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍* രാത്രിയാത്ര നടത്തുന്നവര്‍*ക്ക് ജാഗ്രത നിര്*ദേശം നല്*കും.
മനുഷ്യ വന്യജീവി സംഘര്*ഷം ലഘൂകരിക്കുന്നതിനായി ഒരുക്കിയ മിഷനുകള്‍*
1. മിഷന്* റിയല്‍* ടൈം മോണിറ്ററിങ്
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകള്‍*, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍* എന്നിവ തുടര്‍*ച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുന്‍* കൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍* ഒരുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നോഡല്‍* ഓഫീസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്*സര്*വേറ്ററായ മനു സത്യനെ നിയമിച്ചു.
2. മിഷന്* പ്രൈമറി റെസ്*പോണ്*സ് ടീമുകള്‍*
സംസ്ഥാനത്തെ മനുഷ്യ - വന്യജീവി സംഘര്*ഷ പ്രശ്നങ്ങളില്‍* സമയ ബന്ധിത ഇടപെടല്‍* ഉറപ്പ് വരുത്തുന്നതിനായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ആര്*.ആര്*.ടികള്‍* സംഘര്*ഷ പ്രദേശങ്ങളില്‍* എത്തിച്ചേരുന്നതിനു മുമ്പ് തന്നെ ഈ ടീമുകള്‍* സംഘര്*ഷപ്രദേശത്ത് അടിയന്തിരമായി എത്തിച്ചേരുകയും പ്രശ്നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികള്‍* സ്വീകരിക്കുകയും ചെയ്യും. സംഘര്*ഷ ലഘൂകരണത്തിനായി സംസ്ഥാന ജൈവ വൈവിദ്യ ബോര്*ഡ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ), സ്*നേക്ക് അവയര്‍*നെസ് റെസ്*ക്യു ആന്റ് പ്രൊട്ടക്ഷന്‍* (സര്*പ്പ), പഞ്ചായത്തുകള്‍* എന്നിവരുടെ സഹായം തേടും. ഫോറസ്റ്റ് കണ്*സര്*വേറ്റര്* ശില്പ വി. കുമാര്‍* ഐ.എഫ്.എസിനായിരിക്കും ഈ മിഷന്റെ ചുമതല. അസി. ഫോറസ്റ്റ് കണ്*സര്*വേറ്റര്*മാരായ സുനില്‍* സഹദേവന്* (സതേണ്‍* റീജിയണ്‍*), ജോണ്‍* മാത്യു (സെന്‍*ട്രല്* റീജിയണ്‍*), ശിവപ്രസാദ് ഈസ്റ്റേണ്‍* റീജിയണ്‍*), രതീശന്* വി. (നോര്*ത്തേണ്* റീജിയണ്‍*) എന്നിവരെ റീജിയണല്‍* നോഡല്‍* ഓഫീസര്‍*മാരായി നിയമിച്ചു.
3. മിഷന്* ട്രൈബല്‍* നോളജ്
കേരളത്തിലെ 36 ഗോത്ര സമൂഹങ്ങള്‍* മനുഷ്യ-വന്യമൃഗ സംഘര്*ഷ ലഘൂകരണത്തിന് സ്വീകരിച്ച് പോന്ന പരമ്പരാഗത അറിവുകള്‍* ശേഖരിക്കുന്നതിന് വനം വന്യജീവി വകുപ്പ്, കേരള വന ഗവേഷണ കേന്ദ്രവുമായി ചേര്*ന്ന് തുടക്കമിടുന്ന ദൗത്യമാണ് മിഷന്* ട്രൈബല്‍* നോളജ്. ഇതിലൂടെ മനുഷ്യ-വന്യജീവി സംഘര്*ഷത്തില്* ഗോത്ര സമൂഹങ്ങളുടെ ജീവനാശം ഒഴിവാക്കുന്നതിനായി അവരുടെതായ തനതു രീതികള്‍* തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമവും അതിലെ ഫലപ്രാപ്തിയുടെ ശാസ്ത്രീയ പരിശോധനയും സാധ്യമാവും എന്നാണ് കരുതുന്നത്. പട്ടിക വര്*ഗ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പിലാക്കുക.
സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളില്‍* ഇത്തരം അറിവുകള്‍* നല്*കാന്‍* പ്രാപ്തമായ വിവിധ ഗോത്ര വര്*ഗത്തിലുള്ള ആളുകളെ സംഘടിപ്പിച്ച് ഇത്തരം അറിവുകളെ ശേഖരിക്കും. തുടര്‍*ന്ന് ഇവയില്‍* പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാവുന്നതുമായ പ്രവര്*ത്തികളെ സംസ്ഥാനത്ത് വിവിധ പ്രദേശത്ത് നടപ്പാക്കാന്‍* കഴിയുമോ എന്നും പഠനം നടത്തും.
ഇതോടനുബന്ധിച്ച് വരുന്ന ആറ് മാസങ്ങളില്‍* വിവിധ സ്ഥലങ്ങളില്‍* സെമിനാറുകള്‍* സംഘടിപ്പിക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനുള്ള മാര്‍*ഗം, അവയെ ഉള്*ക്കാടുകളിലേക്ക് അയക്കുന്നതിനുള്ള വിവിധ പ്രവര്*ത്തികള്*, മൃഗങ്ങള്‍* നാട്ടിലേക്ക് കൂടുതല്‍* വരുന്ന സമയം, അവ ഒരു സ്ഥലത്ത് നില നില്*ക്കുന്ന കാലയളവ്, മൃഗങ്ങളുടെ ഭക്ഷ്യ സമ്പ്രദായത്തിലെ മാറ്റങ്ങള്‍* തുടങ്ങി നിരവധി അറിവുകളെയാണ് ഈ ശില്പശാലകളിലൂടെ തേടുന്നത്. ഈ പദ്ധതിയുടെ നോഡല്‍* ഓഫീസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്*സര്*വേറ്റര്* രാജു.കെ ഫ്രാന്*സിസ് ഐ.എഫ്.എസ് നെ നിയമിച്ചിട്ടുണ്ട്.
4. മിഷന്* ഫുഡ്, ഫോഡര്‍* & വാട്ടര്‍*
വന്യമൃഗങ്ങള്‍* ജനവാസമേഖലകളിലേക്ക് ആകര്*ഷിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും, അവയ്ക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍* തന്നെ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് വനംവകുപ്പ് ''മിഷന്* ഫുഡ്, ഫോഡര്‍* & വാട്ടര്‍*'' പദ്ധതി ആരംഭിക്കുന്നത്. വനാന്തരങ്ങളിലെ കുളങ്ങളും ചെക്ക്ഡാമുകളും മറ്റു ജലസംഭരണികളും സംഭരണശേഷി വര്*ധിപ്പിക്കുന്നതിനുള്ള പണികള്‍* നടത്തി വന്യജീവികള്‍*ക്ക് ജലലഭ്യത ഉറപ്പാക്കുകയും, വനമേഖലകളില്‍* പടര്*ന്ന് പിടിച്ചിട്ടുള്ള അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും ഭക്ഷണലഭ്യത ഉറപ്പുവരുത്തി വന്യമൃഗങ്ങളെ വനാന്തരങ്ങളില്‍* തന്നെ നിലനിര്*ത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.
തദ്ദേശീയ ജനതയുടെയും എന്‍*.ജി.ഒ.കളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് വിവിധ പ്രവൃത്തികള്‍* നടപ്പാക്കുന്നത്. ഇതിന്റെ നോഡല്‍* ഓഫീസറായി ഫോറസ്റ്റ് കണ്*സര്*വേറ്റര്* ഡി.കെ. വിനോദ്കുമാര്‍* ഐ.എഫ്.എസിനെ നിയമിച്ചിട്ടുണ്ട്.
5. മിഷന്* ബോണറ്റ് മക്കാക്ക് (Mission Bonnet Macaque)
കേരളത്തിലെ പല ഭാഗങ്ങളിലും നാടന്‍* കുരങ്ങുകളുടെ ശല്യം വര്*ധിച്ചുവരുന്നതായി ശ്രദ്ധയില്‍*പ്പെട്ടതിനാല്‍* അവയെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാര്‍*ഗങ്ങള്‍* കണ്ടെത്തി പ്രപ്പോസല്‍* തയ്യാറാക്കുന്നതാണ്. ഇതിന്റെ ചുമതല ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ.അരുണ്‍* സക്കറിയയ്ക്കാണ്.
6. മിഷന്* വൈല്*ഡ് പിഗ് (Mission Wild Pig)
കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍* അവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ് പഞ്ചായത്തുകള്‍*ക്ക് എല്ലാ സഹായവും നല്*കും. പഞ്ചായത്തുകള്‍* എംപാനല്‍* ചെയ്ത ഷൂട്ടേഴ്സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കണ്*സര്*വേറ്റര്* ശ്യാം മോഹന്‍*ലാല്‍* ഐ.എഫ്.എസ് ഇതിന്റെ ചുമതല നിര്*വ്വഹിക്കും.
7. മിഷന്* സര്*പ്പ (Mission SARPA)
സര്*പ്പ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്*ണമായി ഇല്ലാതാക്കുവാന്‍* വകുപ്പ് സജ്ജമാണ്. ആന്റിവെനം (Antivenom) ഉല്പാദനവും വിതരണവും ശക്തമാക്കുവാനും ജനങ്ങളില്‍* ബോധവത്ക്കരണം ശക്തമാക്കുവാനും തീരുമാനിച്ചു. അസി. ഫോറസ്റ്റ് കണ്*സര്*വേറ്റര്* മുഹമ്മദ് അന്*വറിനാണ് ഇതിന്റെ ചുമതല.
8. മിഷന്* നോളജ്
മനുഷ്യ-വന്യമൃഗ സംഘര്*ഷം തടയുന്നതിന്റെ ഭാഗമായി 'മിഷന്* നോളജ്' എന്ന പദ്ധതിക്ക് വകുപ്പ് രൂപം നല്*കി. കെ.എഫ്.ആര്*.ഐ., ടി.ബി.ജി.ആര്*.ഐ. വൈല്*ഡ്ലൈഫ് ഇന്‍*സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സാക്കോണ്‍* തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തും. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍* സംഘര്*ഷത്തിന് കാരണമാകുന്ന മറ്റ് വിവിധ കാരണങ്ങള്‍* എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുന്‍*കൈ എടുക്കും. ഫോറസ്റ്റ് കണ്*സര്*വേറ്റര്* ഉമ ടി ഐ.എഫ്.എസ്. ചുമതല വഹിക്കും.
9. മിഷന്* സോളാര്‍* ഫെന്‍*സിങ്
മനുഷ്യ-വന്യമൃഗ സംഘര്*ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍* പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള സൗരോര്*ജ്ജ വേലികള്‍* പരമാവധി പ്രവര്*ത്തനക്ഷമമാക്കുവാന്* 2024 നവംബര്‍*- ഡിസംബര്‍* മാസങ്ങളില്‍* തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെയുള്ള 'മിഷന്* ഫെന്‍*സിംഗ് 2024' എന്ന കര്*മ പരിപാടി മിക്ക ഡിവിഷനിലും കാര്യക്ഷമമായി പൂര്*ത്തീകരിക്കുവാന്‍* കഴിഞ്ഞു. ഈ പദ്ധതിയിലൂടെ ഇതുവരെ ഉപയോഗ്യശൂന്യമായ 848 കിലോമീറ്റര്‍* വേലി പ്രവര്*ത്തനസജ്ജമാക്കി. ഈ മിഷന്* തുടര്‍*ന്നുവരികയാണ്.
10. മിഷന്* സെന്‍*സിറ്റൈസേഷന്* ടു പബ്ലിക്ക്
മനുഷ്യ-വന്യജീവി സംഘര്*ഷം സംബന്ധിച്ച് പ്രാദേശിക പ്രത്യേകതകള്‍*ക്കനുസരിച്ച് ഓരോ പ്രദേശങ്ങളിലും ജനങ്ങളില്‍* അവബോധം വരുത്തുന്നതിനായി കാമ്പയിനുകള്‍* സംഘടിപ്പിക്കും. സോഷ്യല്‍* ഫോറസ്ട്രി വിഭാഗം, ഫോറസ്ട്രി ഇന്‍*ഫര്*മേഷന്* ബ്യൂറോ, വനം സോഷ്യല്‍* മീഡിയാ സെല്‍* എന്നീ വിഭാഗങ്ങള്‍* ഈ പ്രവര്*ത്തനങ്ങള്* സംഘടിപ്പിക്കും.
സംസ്ഥാന-ഡിവിഷന്*തല എമര്*ജന്‍*സി ഓപ്പറേഷന്* സെന്ററുകള്‍* ശാക്തീകരിക്കുന്നതിനായി 372.796 ലക്ഷം രൂപ എസ്ഡിഏംഎ അനുവദിച്ചിട്ടുണ്ട്. ആര്*.ആര്*.ടി.കള്‍*ക്ക് അത്യാധുനിക ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍* പുരോഗമിച്ചുവരികയാണ്. കാടിന്റെ ആരോഗ്യത്തെ കാര്‍*ന്നു തിന്നുന്ന അധിനിവേശ സസ്യങ്ങളായ സെന്ന ഉള്*പ്പെടെയുള്ളവയെ നിര്*മാര്‍*ജനം ചെയ്യുന്ന നടപടികള്‍* തീവ്രമായി വയനാട് ജില്ലയില്‍* നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമേഖലസ്ഥാപനമായ കേരള പേപ്പര്‍* പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ (KPPL) സഹായത്തോടെയാണ് ഈ നടപടികള്‍* നടന്നുകൊണ്ടിരിക്കുന്നത്. 61678 സെന്ന മരങ്ങള്‍* മുറിച്ചുമാറ്റി 2667.91 മെട്രിക് ടണ്‍* നീക്കം ചെയ്തു.
ആവാസവ്യവസ്ഥാ പരിപോഷണ പ്രവര്*ത്തനങ്ങളുടേ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഡിവിഷനുകളിലും പറമ്പിക്കുളം ടൈഗര്‍* റിസര്*വ്വിലുള്ള വയലുകളുടെ പരിപാലനത്തിനും പുന:സ്ഥാപനത്തിനുമായി നബാര്*ഡ് അനുവദിച്ച 25 കോടി രൂപയുടെ പ്രവര്*ത്തികളും നടന്നുവരുന്നുണ്ട്.
-
02-13-2025, 10:22 AM
#1513
ഇനി കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി വസന്തം; ഒരുകിലോ പഴത്തിന് 600-രൂപ
![](https://newspaper.mathrubhumi.com/image/contentid/policy:1.10337954:1739395436/image.jpg)
മറയൂർ : കാന്തല്ലൂർ മലനിരകളിൽ ഇനി സ്ട്രോബറി പഴത്തിന്റെ വിളവെടുപ്പുകാലം. ഒരുകിലോ സ്ട്രോബറി പഴം സഞ്ചാരികൾക്ക് ലഭിക്കുന്നത് 600 രൂപയ്ക്കാണ്. കർഷകന് 450 മുതൽ 500 രൂപ വരെ വില ലഭിക്കുന്നു. കാന്തല്ലൂരിൽ 500 ഏക്കറിലാണ് സ്ട്രോബറി കൃഷി ചെയ്തിട്ടുള്ളത്. പുണെയിൽനിന്നും എത്തിച്ച വിന്റർ ഡോൺ ഇനം തൈകളാണ് കർഷകർ രണ്ടുമാസം മുൻപ് നട്ടത്. ഇനി മൂന്നു മാസക്കാലം പഴങ്ങൾ വിളവെടുക്കാം. സഞ്ചാരികൾ നേരിട്ട് കർഷകരിൽ നിന്നും വാങ്ങിയാൽ 600-രൂപയും കർഷകന് ലഭിക്കും. ഇടനിലക്കാർ വഴി വില്പന നടത്തുമ്പോഴാണ് വില കുറവായി കർഷകന് ലഭിക്കുന്നത്. സ്ട്രോബറി പഴങ്ങൾ ഉപയോഗിച്ച് ജാം, വൈൻ എന്നിവയും നിർമിച്ചുവരുന്നു.
-
02-13-2025, 03:35 PM
#1514
ഓറഞ്ച് നിറം, കുരുവില്ല, മധുരത്തിലും ഗുണമേന്മയിലും മുന്നിൽ; പുതിയ ഇനം തണ്ണിമത്തനുമായി കാർഷികസർവകലാശാല
![](https://www.mathrubhumi.com/image/contentid/policy:1.10338725:1739415817/watermelon.jpg?$p=9c8346e&f=16x10&w=852&q=0.8)
നല്ല ഓറഞ്ച് നിറം. കുരു കാണാനില്ല. മധുരത്തിലും ഗുണമേന്മയിലും മുമ്പൻ. ഓറഞ്ചിനെപ്പറ്റി വർണിക്കുകയല്ല. കാർഷികസർവകലാശാല പുതുനിറത്തിൽ വികസിപ്പിച്ച കുരുവില്ലാ തണ്ണിമത്തനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
വെള്ളാനിക്കര കാർഷികസർവകലാശാലയിലെ പച്ചക്കറിശാസ്ത്രവിഭാഗത്തിലെ ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഗവേഷണവിദ്യാർഥി അൻസബ നടത്തിയ പഠനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നരക്കിലോ തൂക്കംവരുന്ന കായകൾക്ക് സാധാരണയിനങ്ങളെക്കാൾ മധുരവും ഗുണമേന്മയുമുണ്ട്. കർഷകർക്കായി പുറത്തിറക്കാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണ്. ഇന്ത്യയിൽ ആദ്യമായാണ് പൊതുമേഖലാ ഗവേഷണസ്ഥാപനം ഇത്തരമൊരു തണ്ണിമത്തൻ വികസിപ്പിക്കുന്നത്.
തണ്ണിമത്തന്റെ വിത്തുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിൽ വി.എഫ്.പി.സി.കെ.ക്കും ബെംഗളൂരു കേന്ദ്രമായ സ്വകാര്യകമ്പനിക്കും കാർഷികസർവകലാശാല കൈമാറിയിട്ടുണ്ട്. പരീക്ഷണവിശകലനങ്ങളിൽ സർവകലാശാലാ ഗവേഷണവിഭാഗം മേധാവി ഡോ. കെ.എൻ. അനിത്തും ഇന്തോ-അമേരിക്കൻ ഹൈബ്രിഡ് സീഡ് കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു.
-
02-13-2025, 03:36 PM
#1515
-
02-14-2025, 09:52 AM
#1516
മനുഷ്യ-വന്യജീവി സംഘർഷം; പെരുകുന്ന മൃഗങ്ങളും ഒട്ടും ന്യൂജനാവാത്ത പ്രതിരോധവും, കാടുകേറ്റാൻ വഴിയെന്ത്?
![](https://www.mathrubhumi.com/image/contentid/policy:1.8393766:1678885772/Jayesh_P_.jpg?$p=3589999&f=16x10&w=852&q=0.8)
മനുഷ്യവന്യജീവി സംഘര്*ഷങ്ങളുടെ തീരാക്കണ്ണീരിന്റെ കഥ നമ്മുടെ മലയോര മേഖലയില്‍* നിന്ന് ഉയര്*ന്ന് കേള്*ക്കാന്‍* തുടങ്ങിയിട്ട് കാലമേറെയായി. ജീവന്* നഷ്ടപ്പെടുമ്പോള്‍* നഷ്ടപരിഹാരം സര്*ക്കാര്* പ്രഖ്യാപിക്കുമ്പോഴും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍* ബന്ധപ്പെട്ടവര്‍*ക്ക് കഴിയുന്നില്ല. ഇതോടെ ജീവന്* നഷ്ടപ്പെടുന്ന മനുഷ്യരുടെ എണ്ണവും നാള്*ക്കുനാള്* വര്*ധിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് അട്ടമലയില്‍* നിന്നുണ്ടായിരിക്കുന്നത്.
ആകെ വിസ്തൃതിയുടെ 37 ശതമാനത്തോളം വനമായ വയനാട്ടില്‍* മാത്രം 45 ദിവസത്തിനിടെ നാലാമത്തെ ആള്*ക്കാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായി ജീവന്* നഷ്ടപ്പെടുന്നത്. കഴിഞ്ഞ പതിനൊന്ന് വര്*ഷത്തിനുള്ളില്* ഏകദേശം 45 പേരാണ് കൊല്ലപ്പെട്ടത്. കടുവയുടേയും പുലിയുടേയും ആക്രമണത്തില്‍* കൊല്ലപ്പെടുന്ന കാര്യത്തിലും മറിച്ചല്ല യാഥാര്*ഥ്യം. ഇതിന് എങ്ങനെ പരിഹാരം കണ്ടെത്താനാകും, മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്തത്ര തരത്തില്‍* കേരളത്തില്‍* വന്യജീവികള്‍* വലിയ തോതില്‍* കാടിറങ്ങന്നതിനും മനുഷ്യജീവനുകള്‍*ക്ക് ഭീഷണിയാവുന്നതിനും കാരണമെന്താണ്.
- കാടിന്റെ വാഹക ശേഷിയും എണ്ണക്കൂടുതലും
കാടിന്റെ വാഹക ശേഷി കുറയുകയും അതിന് അനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്*ധനവിനെ നിയന്ത്രിക്കാന്‍* കഴിയാത്തതുമാണ് പ്രധാന പ്രശ്നമായി കര്*ഷക സംഘടനകളടക്കം ചൂണ്ടിക്കാട്ടുന്നത്. 2020 ല്‍* ആണ് അവസാനമായി കേന്ദ്രസര്*ക്കാര്* കാട്ടാനകളുടെ സെന്‍*സസ് വിവരങ്ങള്‍* പുറത്തുവിട്ടത്. അതില്‍* ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ കാട്ടാനുകളുടെ എണ്ണം 2002 ലെ 3850 ല്‍* നിന്ന് 2007 ആയപ്പോഴേക്കും 6068 ആയി ഉയരുകയും അതിന് ശേഷം 2017 വരെ ശരാശരി 6000 ല്‍* നിലനില്*ക്കുന്നുവെന്നുമാണ്. 2020 ന് ശേഷം കേന്ദ്രം ആനകളുടെ കണക്കുകള്‍* പുറത്തുവിട്ടിട്ടില്ല. 2023 ല്‍* കേരളം നടത്തിയ കണക്കെടുപ്പ് ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടുമില്ല. എന്നിരുന്നാലും ഇതുവരെയുള്ള കണക്കുകള്‍* ചൂണ്ടിക്കാട്ടുന്നത് കേരളത്തില്‍* കാട്ടാനകളുടെ എണ്ണം വലിയ തോതില്‍* വര്*ധിച്ചിട്ടുണ്ട് എന്നതാണ്. മാത്രമല്ല കാട്ടിനുള്ളില്‍* ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ ഇവ ജനവാസ മേഖലയിലേക്കിറങ്ങുകയും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുകയും ചെയ്യുന്നു.
![](https://www.mathrubhumi.com/image/contentid/policy:1.8393771:1678886085/vadakka.jpg?$p=abdcace&w=852&q=0.8)
വടക്കനാട് കൊമ്പൻ |
- ഒട്ടും ന്യൂജനാവാത്ത ഫെന്‍*സിങ്ങ് പ്രതിരോധം
കാട്ടാനകള്‍* നാട്ടിലിറങ്ങുന്നത് തടയാന്‍* കാലങ്ങളായി വനംവകുപ്പ് അധികൃതര്‍* ഫെന്‍*സിംഗ് പോലുള്ള നടപടികളെടുക്കുന്നുണ്ടെങ്കിലും ഇതെല്ലാം കാട്ടാനകള്‍*ക്ക് സുപരിചിതമായിക്കഴിഞ്ഞു. ഫെന്‍*സിങ്ങുകള്‍* തകര്*ക്കുന്നത് കാട്ടാനകള്‍*ക്ക് ഒരു വിനോദം പോലെയായി മാറിയെന്നാണ് ഇതുമായി ബന്ധപ്പെട്ടവരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്. ഫെന്‍*സിങ്ങുകള്‍*ക്കുമേല്* മരങ്ങള്‍* മറിച്ചിട്ട് ജനവാസ കേന്ദ്രത്തിലേക്ക് കടന്നെത്തുകയാണ് കാട്ടാനകള്‍*. ഇതോടെ ജീവനിലും സ്വത്തിലും ഭയന്ന് കൃഷിയടക്കമുള്ളവര്* ഉപേക്ഷിക്കുകയാണ് നാട്ടുകാര്‍*. അതിനിടെയാണ് ജീവന്* നഷ്ടപ്പെടുന്നതും തുടര്‍*ക്കഥയാവുന്നത്. തമിഴ്നാട് അടുത്തിടെ കാട്ടാനകളെ പ്രതിരോധിക്കാന്‍* സ്മാര്*ട് വെര്*ച്വല്* ഫെന്‍*സിംഗ് സമ്പ്രദായം കൊണ്ടുവന്നിരുന്നു. ഇത്തരത്തിലുള്ള നൂതന സംവിധാനങ്ങള്‍* കേരളവും നടപ്പിലാക്കാന്‍* തയ്യാറാവണമെന്നും ബന്ധപ്പെട്ടവര്‍* ചൂണ്ടിക്കാട്ടുന്നുണ്ട്.
വാല്*പാറ വനത്തോട് ചേര്*ന്നാണ് സ്മാര്*ട്ട് വെര്*ച്വല്* ഫെന്‍*സിങ് നടപ്പിലാക്കിയത്. വനാതിര്*ത്തിക്ക് അടുത്ത് 100 മീറ്റര്‍* വരെയെത്തുന്ന മൃഗങ്ങളെ തിരിച്ചറിയാനും പ്രത്യേക ശബ്ദമുണ്ടാക്കി ഇവയെ അകറ്റുന്നത തരത്തിലുള്ളതുമാണ് സ്മാര്*ട്ട് ഫെന്‍*സിങ്ങ്. സോളാര്‍* ഉര്*ജത്തില്‍* പ്രവര്*ത്തിക്കുന്ന ഈ ഇന്‍*ഫ്രാറെഡ് ഫെന്‍*സിങ്ങ് ഉണ്ടാക്കുന്ന ശബ്ദം മൃഗങ്ങളെ ജനവാസ മേഖലയില്‍* ഇറങ്ങുന്നതില്‍* നിന്ന് അകറ്റി നിര്*ത്തുന്നുവെന്നാണ് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍* ചൂണ്ടിക്കാട്ടുന്നത്.
കര്*ണാടക പ്രത്യേക റേഡിയോ കോളര്‍* പ്രതിരോധം നടപ്പിലാക്കിയാണ് ആനകളെ പ്രതിരോധിക്കുന്നത്. ബന്ദിപ്പുര്‍* നാഗര്‍*ഹോള വന്യജീവി സങ്കേതങ്ങളിലാണ് ഇതുപയോഗിക്കുന്നത്. ഇതിന് പുറമെ കേരളം-കര്*ണാടക അതിര്*ത്തിയില്* കിലോമീറ്ററിന് ഒന്നരകോടി ചെലവില്‍* റെയില്‍* ബാരിക്കേഡ് നിര്*മിച്ചിട്ടുണ്ട്. ഇതിന് പുറമെ ആന വരാന്‍* സാധ്യതയുള്ള ഇടങ്ങളില്‍* കിലോമീറ്ററോളം കിടങ്ങുകയും കുഴിച്ചിട്ടുണ്ട്. സോളാര്‍*വേലി സ്ഥാപിക്കുന്നതിന് കര്*ഷകര്*ക്ക് അമ്പത് ശതമാനമാണ് സബ്*സിഡി നല്*കുന്നത്.
![](https://www.mathrubhumi.com/image/contentid/policy:1.8393774:1678886339/kumkiiii.jpg?$p=3c27250&w=852&q=0.8)
പി.ടി.7-നെ കൂട്ടിലാക്കുന്നു.
തമിഴ്*നാട്ടില്‍* എ.ഐ. മുന്നറിയിപ്പും ഇരുമ്പുവേലിയും അലാറവുമുപയോഗിച്ചാണ് പ്രതിരോധം. തമിഴ്*നാട്ടിലെ കെമ്മരംപാളയം പഞ്ചായത്താണ് ആദ്യ എ.ഐ അധിഷ്ടിത പ്രതിരോധത്തിന് തുടക്കം കുറിച്ചത്. ആനകളോ മറ്റ് വന്യമൃഗങ്ങളോ ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് എഐ നിരീക്ഷണ ക്യാമറയും, തുടര്‍*ന്ന് ഇവയെ തുരത്തുന്നതിനായി എഐ സഹായത്തോടെയുള്ള ഉച്ചഭാഷിണിയുമാണ് സ്ഥാപിച്ചിരിക്കുന്നത്. 25 ലക്ഷം ഫോട്ടോകളുള്ള ഡാറ്റാബേസ് അടങ്ങുന്ന എഐ പവര്‍* ക്യാമറയാണ് ഈ സംവിധാനത്തില്‍* സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറ സ്ഥാപിച്ച സ്ഥലത്ത് നിന്നും 500 മീറ്ററിനുള്ളില്‍* വന്യമൃഗങ്ങളുടെ സഞ്ചാരം ഉണ്ടായാല്‍* അത് നിരീക്ഷണ ക്യാമറയില്‍* പകര്*ത്തും. പിന്നീട് അത് എഐ ക്യാമറയിലേക്ക് കൈമാറും.
തുടര്‍*ന്ന് എഐ സിസ്റ്റം ആനകളുടെയോ മറ്റ് വന്യജീവികളുടെയോ സാന്നിധ്യം തിരിച്ചറിയുകയാണെങ്കില്‍* ഉച്ചഭാഷിണിയിലൂടെ മൃഗങ്ങളെ തുരത്തുന്നതിനായി അനുബന്ധ ശബ്ദങ്ങള്‍* പുറപ്പെടുവിക്കും. ആംബുലന്*സ് സൈറണ്‍*, ഗോത്രവര്*ഗക്കാരുടെ ശബ്ദം, ജെസിബി ഓപ്പറേഷന്* എന്നിവയുള്*പ്പെടെയുള്ള ശബ്ദങ്ങളായിരിക്കും ഉപയോഗിക്കുക. ഇത് മൃഗങ്ങള്‍*ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ തന്നെ അവയെ തുരത്താവുന്ന രീതിയിലുള്ള സംവിധാനമാണ്.
കാടും നാടും ഒന്നിക്കുന്ന സ്ഥലങ്ങളില്‍* നിന്ന് 100 മീറ്റര്‍* അടിക്കാടുകളും മറ്റും വെട്ടിമാറ്റി വിസ്ത ക്ലിയറന്*സ് നടപ്പിലാക്കുന്നതും പരിഹാരമാര്*ഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു കിഫ പോലുള്ള സംഘടനകള്‍*. കാടും നാടും ഒന്നിക്കുന്ന സ്ഥലങ്ങളില്‍* കാടും മരങ്ങളുമെല്ലാം വെട്ടിമാറ്റി കാഴ്ച സുഖമാക്കുകയാണ് വിസ്ത ക്ലിയറന്*സ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കിഫ ചെയര്‍*മാന്‍* അലക്സ് ഒഴുകയില്‍* ചൂണ്ടിക്കാട്ടുന്നു.
വനത്തിനകത്തു കൂടെയുള്ള റോഡ്, കൂപ്പ് റോഡ്, ട്രക്ക് പാത്ത് തുടങ്ങിയവയുടെ ഇരുവശങ്ങളിലും അടിക്കാടുകള്‍*, അധിനിവേശ സസ്യങ്ങള്‍* എന്നിവ 5 - 30 മീറ്റര്‍* വീതിയില്‍* നിര്*മാര്‍*ജനം ചെയ്യുന്നതാണ് ഇപ്പോഴത്തെ വിസ്ത ക്ലിയറന്*സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍* നടപടിയെടുക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഇത് റോഡ് അപകടങ്ങളും മനുഷ്യ-വന്യജീവി സംഘര്*ഷവും കുറയ്ക്കുന്നതിന് സഹായിക്കും. തുറസ്സായ സ്ഥലങ്ങള്‍* സൃഷ്ടിക്കപ്പെടുന്നതുമൂലം വന്യജീവികളുടെ ഭക്ഷ്യലഭ്യത വര്*ധിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.
![](https://www.mathrubhumi.com/image/contentid/policy:1.10287962:1737953258/wild-elephant.jpg?$p=ec68260&w=852&q=0.8)
- ഭക്ഷണ ലഭ്യതയില്ലാത്തതും ചൂടും പ്രധാന പ്രശ്നം
കേരളത്തിലെ വനമേഖലയില്‍* വര്*ധിച്ച ചൂടും ഭക്ഷണ കുടുവെള്ള ലഭ്യത കുറഞ്ഞതുമാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍* നാട്ടിലിറങ്ങുന്നതിന് പ്രധാന കാരണമായി അധികൃതര്‍* ചൂണ്ടിക്കാട്ടുന്നത്. സമൂഹിക വനവത്കരണ നയത്തിന്റെ ഭാഗമായി വയനാട്ടിലടക്കമുള്ള കാടുകളില്‍* വ്യാപകമായി അക്വേഷ മരങ്ങള്‍* നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതോടെ കാടുകളില്‍* ചൂടുവര്*ധിച്ചു. മറ്റ് ഫലവൃക്ഷങ്ങളുടെ വളര്*ച്ചയ്ക്ക് പോലും തടസ്സം നില്*ക്കുകയും ചെയ്തു.
കാടുകള്‍*ക്ക് വാഹകശേഷി എന്നൊന്നുണ്ട്. അതായത് ഓരോ കാടിനും ഉള്*ക്കൊള്ളാനാവുന്ന മൃഗങ്ങളുടെ എണ്ണത്തെയാണ് വാഹക ശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം മുഴുവനുമുള്ള വന്യജീവി മാനേജ്*മെന്റ് ഈയൊരു വാഹകശേഷിയെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. ഒരാനയ്ക്ക് ഏകദേശം 25 സ്*ക്വയര്‍* കിലോമീറ്റര്‍* സ്ഥലം ആവശ്യമുണ്ടെന്നാണ് കണക്ക്. ആ കണക്കു നോക്കുകയാണെങ്കില്‍* കേരളത്തില്‍* 500 ആനകള്‍*ക്ക് മാത്രം കഴിയാനുള്ള സ്ഥലം മാത്രമേ നമ്മുടെ വനത്തിനുളളൂ. 500 ആനകള്‍* മാത്രം പറ്റുന്ന കേരളത്തിലെ വനത്തില്‍* ഇപ്പോള്‍* ആറായിരത്തോളം ആനകളുണ്ടെന്നാണ് ഏകദേശം കണക്ക്.
സമാനമാണ് മറ്റുള്ള വന്യ മൃഗ പ്രശ്നവും. ഇടയ്ക്കിടെ കടുവയും പുലിയുമിറങ്ങുന്ന വയനാടിന്റെ മാത്രം കണക്കെടുക്കാം. വയനാട് വന്യജീവി സങ്കേതം 344 സ്*ക്വയര്‍* കിലോമീറ്ററാണ്. ഒരു കടുവയ്ക്ക് ശരാശരി 20 സ്*ക്വയര്‍* കിലോമീറ്റര്‍* വേണമെന്നാണ് കണക്ക്. അങ്ങനെ നോക്കുകയാണെങ്കില്‍* വയനാട്ടില്‍* മൊത്തം ഇരുപത് കടുവകള്‍*ക്കുളള ഇടമേയുളളൂ. അവിടെയാണ് 2022 ജനുവരിയിലെ കണക്കുപ്രകാരം 125 മുതിര്*ന്ന കടുവകളും 25-ല്‍* അധികം കടുവക്കുട്ടികളും കഴിയുന്നത്. ഏതുമൃഗമായാലും അവയുടെ എണ്ണം ക്രമാതീതമായി ഉയരുകയും വനം കുറയുകയും ചെയ്യുന്നതാണ് ജനവാസകേന്ദ്രങ്ങളിലേക്കുളള ഇറക്കത്തിന്, നാട്ടിറക്കത്തിനുളള പ്രധാനകാരണം.
- ഭക്ഷണമുറപ്പിക്കുക ഏറ്റവും പ്രാഥമിക നടപടി
ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളില്‍* ഏറ്റവും കൂടുതല്‍* കാട്ടാനയും മാനും കുരുങ്ങുമാണ്. ഇതിന് പ്രധാന കാരണമായി പറയുന്നതും കാട്ടിനുള്ളിലെ ഭക്ഷണ ലഭ്യതക്കുറവാണ്. ഇക്കാര്യം മുന്‍*കൈയെടുത്ത് വനങ്ങളില്‍* മൃഗങ്ങള്‍*ക്കാവശ്യമായ ഫലങ്ങള്‍* വനങ്ങളില്‍* കൃഷി ചെയ്യാന്‍* വനം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ചക്ക, നെല്ലിക്ക, മാമ്പഴം ഇവയൊക്കെ കാട്ടിനുള്ളില്‍* തന്നെ ലഭ്യമാകുന്ന തരത്തില്‍* കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ തടികൊണ്ടോ മുള്*ച്ചെടികള്‍*കൊണ്ടോ വേലികള്‍* തീര്*ക്കുന്നതാണ് ഇതില്‍* പ്രധാനം. അല്ലെങ്കില്‍*പിന്നെ ഡബ്ല്യു.ഡബ്ല്യു.എഫ്. (വേള്*ഡ് വൈല്*ഡ് ഫണ്ട് ഓഫ് നേച്ചര്‍* ) നിര്*ദേശിക്കുന്നതുപോലെ ചില മൃഗങ്ങള്‍*ക്ക് ഇഷ്ടമില്ലാത്ത ചെടികള്‍* വേലിപോലെ നട്ടുവളര്*ത്താം. ഉദാഹരണത്തിന് മുളകുചെടികള്‍* നട്ടുപിടിപ്പിച്ചാണ് ഉഗാണ്ടയിലെ കര്*ഷകര്* ആനകളെ അകറ്റി നിര്*ത്തുന്നതത്രേ. മുളകുചെടികള്‍* ഉള്ളിടത്തേക്ക് ആനകള്‍* വരില്ലെന്ന് മാത്രമല്ല, മുളക് പിന്നീട് ഒരു കാര്‍*ഷിക വിളയായി വില്‍*ക്കുകയുമാവാം.
![](https://www.mathrubhumi.com/image/contentid/policy:1.7677827:1736928022/elephant.jpg?$p=dfad213&w=852&q=0.8)
നൂതനസംവിധാനങ്ങള്‍* ഉപയോഗിച്ച് വന്യമൃഗങ്ങളെ കണ്ടെത്തലാണ് മറ്റൊരു രീതി. ആഫ്രിക്കയിലെ മസായ് മാരയില്‍* ഇത്തരത്തില്‍* നാട്ടിലിറങ്ങി പ്രശ്*നങ്ങള്‍* സൃഷ്ടിക്കുന്ന ആനകള്‍*ക്ക് ഫോറസ്റ്റ് റേഞ്ചര്‍*മാരുടെ സഹായത്തോടെ റേഡിയോ കോളര്‍* ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇത്തരം മൃഗങ്ങള്‍* മനുഷ്യവാസകേന്ദ്രങ്ങള്‍*ക്കടുത്തെത്തുന്നത് മുന്‍*കൂട്ടി മനസ്സിലാക്കാന്‍* സാധിക്കും. റേഡിയോ കോളര്‍* ഉപയോഗിച്ചുള്ള സംവിധാനം നമ്മുടെ കേരളത്തിലും ഇപ്പോള്‍* പ്രചാരത്തിലുണ്ട്. ഓരോ സ്ഥലത്തിന്റെയും അവിടത്തെ മൃഗങ്ങളുടെയും പ്രത്യേകതകള്‍* മനസ്സിലാക്കി മൃഗങ്ങള്‍*ക്കോ മനുഷ്യര്‍*ക്കോ ഒരുതരത്തിലുമുള്ള ദോഷങ്ങളും വരാത്ത രീതിയില്‍*വേണം ഇത്തരത്തിലുള്ള പ്രവര്*ത്തനങ്ങള്* നടത്താന്‍*. ഇതിനായി ഉദ്യോഗസ്ഥരും നാട്ടുകാരും വളരെയധികം സഹകരിക്കേണ്ടതുണ്ട്.
കൂടിയ ജനസാന്ദ്രതയ്ക്കുള്ളിലും ഭൂവിസ്തൃതിയുടെ നല്ലൊരു പങ്ക് വനമായി നിലനില്*ക്കുകയും, ഏതാണ്ട് ആറായിരം കിലോമീറ്ററോളം കാടും നാടും അതിര്*ത്തിപങ്കിടുകയും ചെയ്യുന്ന കേരളത്തില്‍* മനുഷ്യ-വന്യജീവി സംഘര്*ഷ ലഘൂകരണം അടക്കമുള്ള വിഷയങ്ങള്‍* കൈകാര്യം ചെയ്യാന്‍* സര്*ക്കാര്* വകുപ്പുകള്‍*ക്കുമാത്രം സാധിക്കില്ല എന്നതാണ് സത്യം. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികള്‍*, പ്രകൃതിസമ്പത്തിന്റെ സംരക്ഷണം, പു ഴകളും നീര്*മറിപ്രദേശങ്ങളും നിലനിര്*ത്തല്*, വീണ്ടെടുക്കല്‍* തുടങ്ങിയ പ്രവര്*ത്തനങ്ങള്* പൊതു സമൂഹവും പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളും ഊര്*ജിതമായി ഏറ്റെടുത്താല്‍* മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ.
സ്ഥിരപരിഹാരമെന്നത് സാധ്യമല്ല- വരുണ്‍* ഡാലിയ ഐ.എഫ്.എസ് (ഡി.സി.എഫ് ആന്‍*ഡ് വൈല്*ഡ് ലൈഫ് വാര്*ഡന്*, വയനാട് വൈല്*ഡ് ലൈഫ് സാങ്ച്വറി)
മനുഷ്യ-വന്യമൃഗ സംഘര്*ഷത്തിന് എന്താണ് സ്ഥിര പരിഹാരമെന്നാണ് എപ്പോഴും ചോദിക്കുന്നത്. പ്രശ്*നത്തിന് ഒരു സ്ഥിര പരിഹരമെന്നത് സാധിക്കില്ലെന്നതാണ് സത്യം. പകരം വൈല്*ഡ് ലൈഫ് മാനേജ്*മെന്റുകള്‍* കൂടുതല്‍* ശക്തമാക്കുക എന്നത് മാത്രമാണ് പോംവഴി. സംഘര്*ഷം കുറച്ചുവരാന്‍*, പ്രത്യേകിച്ച് വയനാട്ടില്‍* നിരവധി പ്രവര്*ത്തനങ്ങള്* വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. മൃഗങ്ങള്‍*ക്ക് കാട്ടില്‍* തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുക, ഫെന്‍*സിങ്ങ്, സെന്നപോലുള്ള അധിനിവേശ സസ്യങ്ങളെ ഒഴിവാക്കാനുള്ള നടപടികള്‍* സ്വീകരിക്കുക എന്നിവയെല്ലാം സജീവമായി നടന്നുവരുന്നുണ്ട്.
വയനാടിനെ സംബന്ധിച്ചിടത്തോളം കൃഷിയിടങ്ങളും കാടും താമസവുമെല്ലാം സംയുക്തമായിട്ടുള്ള ഒരു ഭൂപ്രകൃതിയാണ്. ഇത് അപകടം കൂടാന്‍* കാരണമാകുന്നുണ്ട്. പ്രതിരോധമെന്ന രീതിയില്‍* പൂര്*ണമായും ഫെന്‍*സിംഗ് നടപ്പിലാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. വയനാടന്‍* കാടിനെ സംബന്ധിച്ചിടത്തോളം സെന്നയുടെ വ്യാപനം വലിയ പ്രശ്*നമാണ്. മറ്റ് ചെടികളെ ഇത് വളരാന്‍* അനുവദിക്കുന്നില്ല. ഇത് മൃഗങ്ങള്‍* നാട്ടിലിറങ്ങുന്നതിന് കാരണമായും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിന് പരിഹാരമെന്നോണം 3000 മെട്രിക്ക് ടണ്ണിലധികം സെന്ന നശിപ്പിച്ചുണ്ട്. സ്ഥിരമായ വന്യജീവി പരിപാലനം മാത്രമാണ് പ്രശ്*നം ഒരുവിധം കുറച്ചുകൊണ്ടുവരാനള്ള നടപടിക്രമങ്ങള്‍*. അല്ലാതെ പെട്ടെന്ന് എന്തെങ്കലും കാര്യം ചെയ്ത് തീര്*പ്പ് കല്*പ്പിക്കാന്* കഴിയുന്നതല്ല വിഷയം.
-
02-14-2025, 10:30 AM
#1517
ശാസനങ്ങളില്‍* തെളിയുന്നത് ഒരു സ്ഥലത്ത് നിലനില്*ക്കുന്ന വ്യവസ്ഥിതിയുടെ ചരിത്രം
![](https://www.mathrubhumi.com/image/contentid/policy:1.10333049:1739438576/inscriptions.jpg?$p=293dc4e&f=16x10&w=852&q=0.8)
കൊച്ചിയേയും തിരുവിതാംകൂറിനെയും വേർതിരിച്ചിരുന്ന അതിർത്തിക്കല്ല് |
പ്രാചീനകാലത്ത് ഭരണാധികാരികള്‍* കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങള്‍*. നാടുവാഴി നല്*കുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളില്‍* കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങള്‍* വിവിധ ദേശങ്ങളില്‍* നിന്ന് ലഭിച്ചിട്ടുണ്ട്.
തരിസാപ്പിള്ളി ശാസനം, ജൂത ശാസനം, തിരുവാലങ്ങാട്ട് ശാസനം, വാഴപ്പള്ളി ശാസനം, പാലിയം ശാസനം, അശോകശാസനം, മാമ്പള്ളിശാസനം, മാടായിപ്പള്ളിശാസനം, ചോളശാസനങ്ങള്*, ചോക്കൂര്*ശാസനം, ചിതറാല്‍*ശാസനം, തൃക്കൊടിത്താനംശാസനങ്ങള്*, തിരുവൊറ്റിയൂര്‍*ശാസനം, രാമേശ്വരം ശാസനം, വടക്കുന്നാഥക്ഷേത്ര ശാസനം, പാലയൂര്‍* പട്ടയം, ചിന്നമാന്നൂര്‍* ശാസനം,കഴുകുമല ശാസനം,വെള്ളായണി ശാസനം,മണലിക്കര ശാസനം, തിരുവാലങ്ങാട്ട് ശാസനം, തിരുവിടൈക്കോട്ടു ശാസനം,അവിട്ടത്തൂര്‍* ശാസനം,കണ്ടിയൂര്‍* ശാസനങ്ങള്‍*,അരനാട്ടാര്*മലൈ ശാസനം, വീരരാഘവപ്പട്ടയം, ഹജ്ജുര്‍*ശാസനം, നെടുംമ്പുറം തളിശാസനങ്ങള്*, തിരുവല്ലാ ചെപ്പേടുകള്‍*, വേള്*വിക്കുടി ചെപ്പേടുകള്‍*, തിരുനെല്ലി ചെപ്പേടുകള്‍* തുടങ്ങി കേരളത്തിന്റെ ചരിത്രം തയ്യാറാക്കാന്‍* ഏറെ സഹായിച്ചിട്ടുള്ള ഏതാനും ചെപ്പേടുകളും ശിലാശാസനങ്ങളും പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി.മു. മൂന്നാം ശതകത്തില്‍* അശോകചക്രവര്*ത്തിയുടെ കാലം മുതല്‍* പതിനെട്ടാം നൂറ്റാണ്ടില്‍* മാര്‍*ത്താണ്ഡവര്*മ്മയുടെ ഭരണം വരെ പല ഘട്ടങ്ങളിലായി ഈ ശാസനങ്ങളുടെ ഉത്ഭവം ചിതറിക്കിടക്കുന്നു. ഇവയില്‍* ചിലതെല്ലാം കേരളത്തിനു പുറത്താണ് ചമയ്ക്കപ്പെട്ടതും ശേഖരിക്കപ്പെട്ടതും.
അതിപ്രാചീനകാലം മുതലുള്ള പല തരം ശിലാരൂപങ്ങളും കേരളചരിത്രസംബന്ധിയായി വെളിച്ചത്തു വന്നിട്ടുണ്ട്. ഇവയില്‍* കൊടുങ്കല്ലറകള്‍*, നടുകല്ലുകള്‍*, പഴുതറകള്‍*, കുടക്കല്ലുകള്‍*, തൊപ്പിക്കല്ലുകള്‍*, ശിലാഗുഹകള്‍*, നന്നങ്ങാടികള്‍*, ശിലാവിഗ്രഹങ്ങള്‍* തുടങ്ങി പ്രത്യേക ആവശ്യങ്ങള്‍* പ്രമാണിച്ച് നിര്*മ്മിക്കപ്പെട്ടവയെ ശിലാരേഖകളായി കണക്കാക്കാനാവില്ല. എന്നാല്‍* എടക്കല്‍* ഗുഹകളിലുള്ളതുപോലുള്ള ശിലാചിത്രങ്ങളും രാമവര്*മ്മപുരത്തും മറ്റുമുള്ള മഹാശിലായുഗസ്മാരകങ്ങളും ആശയവിനിമയോപാധികള്‍* എന്ന ഉദ്ദേശത്തില്‍* തന്നെ തയ്യാറാക്കപ്പെട്ടവയാണ് എന്നു കാണാം.
ഉത്തരേന്ത്യയിലേതുപോലെ ചുണ്ണാമ്പുകല്ലുകളോ രക്തചന്ദനക്കല്ലുകളോ കേരളത്തില്‍* സാധാരണയായി ലഭ്യമല്ല. അതുകൊണ്ട് തനതായ ശിലാവൈവിദ്ധ്യങ്ങളില്* ഏറ്റവും ഈടുള്ളതും പണിവഴക്കമുള്ളതും എന്ന നിലയില്‍* കരിങ്കല്ലാണ് മിക്ക ശിലാശാസനങ്ങളിലും ഉപയോഗിച്ചിട്ടുള്ളതു്. ഒരു പക്ഷേ, പല ചരിത്രഘട്ടങ്ങളിലും മറ്റു തരം ശിലകളോ, കളിമണ്ണോ മരം കൊണ്ടുള്ള ദാരുഫലകങ്ങളോ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷേ, അവയുടെ കുറഞ്ഞ ഈടു മൂലം പലതും ഇപ്പോള്‍* അവശേഷിച്ചിട്ടില്ല.
ക്രി.മു. 274 മുതല്‍* 237 വരെ തുടര്‍*ന്ന അശോകന്റെ കാലഘട്ടത്തിലുള്ള രണ്ടാമത്തേയും പതിമൂന്നാമത്തേയും അശോകസ്തംഭങ്ങളാണ് കേരളത്തെപ്പറ്റി വ്യക്തമായ പരാമര്*ശമുള്ള ആദ്യത്തെ ശിലാരേഖകള്‍*. 'കേരളപുത്ര' എന്നു പരാമര്*ശിക്കപ്പെടുന്ന രാജാവിന്റെ രാജ്യം അശോകസാമ്രാജ്യത്തിന്റെ അതിര്*ത്തിപ്രദേശങ്ങളില്* ഒന്നാണെന്നു് ഇവയില്‍* കാണാം. ചെമ്പുകൊണ്ടുണ്ടാക്കിയ തകിടുകളില്‍* കുത്തിയോ വരഞ്ഞോ രേഖപ്പെടുത്തിയ വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയ ശാസനങ്ങളാണ് ചെപ്പേടുകള്‍* അഥവാ താമ്രശാസനങ്ങള്‍* എന്നു പറയുന്നത്.. അന്നു ലഭ്യമായിരുന്ന മറ്റു പദാര്*ത്ഥങ്ങളില്‍* നിന്നും വ്യത്യസ്തമായി, തുരുമ്പു പിടിക്കുകയോ ദ്രവിക്കുകയോ ചെയ്യുന്നില്ല എന്നതും, കുത്തിവരച്ചെഴുതാനുള്ള എളുപ്പവുമാണു് ചെമ്പുതാളുകള്‍* തന്നെ തെരഞ്ഞെടുക്കാന്‍* പ്രേരകം.
വാഴപ്പള്ളി ശാസനം, പെരിഞ്ചല്ലൂര്‍* ചേപ്പേട്, കണ്ടിയൂര്‍* ശാസനം, തരിസാപ്പള്ളി ചെപ്പേടുകള്‍*, മാമ്പള്ളി പട്ടയം, വെള്ളായണി ശാസനം, സിറിയന്‍* ക്രിസ്ത്യന്‍* ശാസനം തുടങ്ങിയവയെല്ലാം നമ്മുടെ ചരിത്രത്തിലെ സുപ്രധാന രേഖകളാണ്. കേരള ചക്രവര്*ത്തിയായിരുന്ന കോതരവി അവിട്ടത്തൂരിനടുത്തുള്ള താഴെക്കാട്ട് പള്ളിയില്‍* സ്ഥാപിച്ച ശാസനമാണ് താഴെക്കാട്ട് ശാസനം. തൃശ്ശൂര്‍* ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന പഴയ കേരളീയ ബ്രാഹ്മണഗ്രാമങ്ങളില്‍* ഒന്നായ അവിട്ടത്തൂരിനു സമീപമാണ് താഴെക്കാട്ട്. മലയാളഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍*ക്കുള്ള പ്രധാന രേഖകളിലൊന്ന് താഴെക്കാട്ട് ശാസനമാണ്. രണ്ട് ശാസനങ്ങളാണ് പ്രധാനമായും ഇതില്‍* ഉള്*പ്പെട്ടിരിക്കുന്നത്. ആയിരവര്‍* എന്ന പ്രദേശത്തിന്റെ ഭരണകാര്യത്തില്‍* ഊരാളന്മാരും പൊതുവാളും ഇടപെടാന്‍* പാടില്ലെന്ന് കോതരവി കല്*പ്പിക്കുന്നതാണ് ഒരു രേഖ. താഴെക്കാട് പീടിക പണിത് കച്ചവടം ചെയ്യാന്‍* രണ്ട് ക്രിസ്ത്യന്‍* വ്യാപാരികള്‍*ക്ക് ജയസിംഹന്* എന്ന രാജാവ് അനുമതി നല്*കുന്നതാണ് രണ്ടാമത്തെ രേഖ.
പരശുരാമന്* സ്ഥാപിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളില്‍* ഒന്നാണ് അവിട്ടത്തൂര്‍*. ആവിടിപുത്തൂരാണ് പിന്നീട് അവിട്ടത്തൂരായതത്രേ. പ്രസ്തുത പ്രദേശത്ത് ഗ്രാമദേവതയെ പ്രതിഷ്ഠിച്ചത് അഗസ്ത്യമുനിയായിരുന്നുവെന്നും അതിനാല്‍* പ്രസ്തുത പ്രദേശത്തെ അഗസ്ത്യപുത്തൂരെന്ന് വിളിച്ചെന്നും വിശദീകരിക്കപ്പെടുന്നു. അഗസ്ത്യപുത്തൂര്‍* ലോപിച്ച് അവിട്ടത്തൂരായതാണെന്നും പറയപ്പെടുന്നു. അവിട്ടത്തൂര്‍* ശിവക്ഷേത്രത്തിന് മുന്‍*വശത്തായി അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ഇന്നും കാണാം.
മതങ്ങളുടെ വൈവിധ്യത്തിന് കീര്‍*ത്തികേട്ടതാണ് ഭാരതം. വൈദികവും അവൈദികവുമായ വിശ്വാസങ്ങള്‍* ഇവിടെ നിലനിന്നിരുന്നു. ബ്രാഹ്മണ സമുദായത്തിന്റെ ആവിര്‍*ഭാവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍* ഒന്നുംതന്നെ ചരിത്രത്തിലില്ല. ചാതുര്*വര്*ണ്ണ്യ വ്യവസ്ഥിതിയില്‍* ബ്രാഹ്മണര്‍*ക്ക് ഉന്നതസ്ഥാനം കല്പിച്ചിരുന്നതായി അക്കാലത്തെ ചില സംഭവങ്ങള്‍* തെളിയിക്കുന്നു. പരശുരാമനാണ് ആദ്യമായി ബ്രാഹ്മണരെ കേരളത്തില്‍* കൊണ്ടുവന്നതെന്ന് പുരാണ അഭിപ്രായം ഉണ്ടെങ്കിലും ചരിത്രപരമായി ഇതിന് തെളിവുകളില്ല.
മലയാള ബ്രാഹ്മണരായ നമ്പൂതിരിമാര്‍* കേരളത്തില്‍* 64 ഗ്രാമങ്ങളിലായി താമസിച്ചിരുന്നതായും അവര്‍*ക്ക് ആചാരങ്ങളിലും വേഷഭൂഷാദികളിലും ചില പ്രത്യേകതകള്‍* ഉണ്ടായിരുന്നതായും സൂചനയുണ്ട്. അവിട്ടപുത്തൂര്*, കൂടാതെ ഇരിങ്ങാലക്കുട, പെരുവനം, പയ്യന്നൂര്‍*, ആലത്തൂര്‍*, കാരത്തോട്, ചോകിരം, ഏറ്റുമാനൂര്‍*, കുമാരനല്ലൂര്‍*, ആറന്മുള, തിരുവല്ല, കിടങ്ങൂര്‍* തുടങ്ങിയവയും ബ്രാഹ്മണഗ്രാമങ്ങളില്‍* പ്രശസ്തിയാര്*ജ്ജിച്ചിരുന്നു. ശബരിമലശാസ്താക്ഷേത്രത്തിന്റെ താന്ത്രികാവകാശികളായ താഴമണ്‍* മഠക്കാര്* താമസിച്ചിരുന്നത് ചെങ്ങന്നൂരാണ്. ഇതും പഴയ ബ്രാഹ്മണഗ്രാമങ്ങളില്‍* പ്രശസ്തമാണ്.
നമ്പൂതിരിമാരില്‍*ത്തന്നെ സോമയാജി, അക്കിത്തിരി, ഭട്ടതിരി എന്നിങ്ങനെ വകഭേദങ്ങളുണ്ടായിരുന്നു. അഗ്ന്യാധാനം, അഗ്നിഷ്*ടോമം, അതിരാത്രം എന്നീ മൂന്ന് യാഗങ്ങളും ചെയ്ത കര്*മ്മിയെ അക്കിത്തിരി എന്നും വിളിച്ചിരുന്നു. അഗ്ന്യാധാനം അഥവാ ആധാരം മാത്രം ചെയ്ത ആളെ അടീരി എന്നും ആധാരത്തിനുശേഷം അഗ്നിഷ്*ടോമം അഥവാ യാഗം കൂടി ചെയ്ത കര്*മ്മി സോമയാജി എന്നും അറിയപ്പെടുന്നു. അക്കിത്തിരിയാണ് അഗ്നിഹോത്രി എന്ന പേരിലും അറിയപ്പെടുന്നത്. വേദം, പുരാണം, ഇതിഹാസം എന്നിവയില്‍* അഗാധ പാണ്ഡിത്യം നേടിയ ബ്രാഹ്മണനാണ് ഭട്ടതിരി എന്ന് അറിയപ്പെടുന്നത്.
ഉപനയനത്തിനുശേഷം ഗുരുകുലവാസം ചെയ്ത് ഗുരുമുഖത്തുനിന്ന് വേദം പഠിക്കുകയാണ് ഭട്ടതിരിയാകാനുള്ള പ്രാരംഭ ചടങ്ങ്. തുടര്‍*ന്ന് സമാവര്‍*ത്തം നടത്തും. ശേഷം ഭരദേവതാ ക്ഷേത്രത്തിലും ഗ്രാമക്ഷേത്രങ്ങളിലും ഭജനമിരിക്കും. ഇക്കാലത്ത് വേദത്തിന്റെ പദം ചൊല്ലി ക്രമം, ജട, രഥ മുതലായ പദപ്രയോഗങ്ങളെക്കൊണ്ടുള്ള പല വിദ്യകളും ശീലിക്കുകയും വേദാംഗങ്ങളായ ശിഷ, നിരുക്തം, ഛന്ദസ്സ് തുടങ്ങിയവയുടെ തത്ത്വങ്ങള്‍* മനസ്സിലാക്കുകയും ചെയ്യും. തുടര്‍*ന്ന് ഒരു വ്യാഴവട്ടക്കാലം നീണ്ടുനില്*ക്കുന്ന ശാസ്ത്രപഠനം നടത്തും. അതിനുശേഷമാണ് ഒരു ബ്രാഹ്മണന്* ഭട്ടതിരി സ്ഥാനത്തിന് അര്*ഹനാകുന്നത്. പ്രധാന വകഭേദങ്ങള്‍* കൂടാതെ മുപ്പതോളം ഉപജാതികള്‍* ബ്രാഹ്മണരുടെ ഇടയില്‍* കാണപ്പെടുന്നു.
താഴെക്കാട്ട് ശാസനത്തില്‍* പരാമഷ്ടനായ കോത രവി എ.ഡി 917 മുതല്‍* 947വരെ കേരളം ഭരിച്ചിരുന്ന ചേരചക്രവര്*ത്തിയാണ്. ഗോദരവിവര്*മ്മ എന്നാണ് യഥാര്*ത്ഥനാമം. രണ്ടാം ചേരസാമ്രാജ്യത്തിലെ അഞ്ചാമത്തെ രാജാവാണ് ഗോദരവിവര്*മ്മ. രാമവര്*മ്മ കുലശേഖരനുശേഷമാണ് ഇദ്ദേഹം സ്ഥാനാരോഹണം ചെയ്യുന്നത്. അവിട്ടത്തൂര്‍* ശാസനം ഇദ്ദേഹത്തിന്റെ 20-ാം ഭരണ വര്*ഷത്തിലേതാണ്. കോതരവിയുടെ കാലത്ത് കേരളം ഭരിച്ച കൊങ്ങന്‍* പടയെ പാലക്കാട്, കോഴിക്കോട്, വള്ളുവനാട് രാജാക്കന്*മാരുടെ സഹായത്തോടെ തുരത്തിയതായി പറയപ്പെടുന്നു. ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം ചേരസാമ്രാജ്യത്തില്‍* ലയിച്ചത് കോതരവിയുടെ കാലത്താണ്. മനുകുലാദിച്ച മംഗലം കോതരവി സ്ഥാപിച്ച ബ്രാഹ്മണദേവാലയമാണെന്ന് ചരിത്രകാരന്*മാര്‍* അഭിപ്രായപ്പെടുന്നു. നെടുംപുറം തളിക്ഷേത്രത്തിലും കോതരവിയുടെ പേരിലുള്ള ഒരു ശാസനം കാണപ്പെടുന്നുണ്ട്.
ചോള ചക്രവര്*ത്തിയായ പരാന്തകന്* പാണ്ഡ്യരാജ്യം ആക്രമിച്ചത് കോതരവിയുടെ കാലത്താണ്. പാണ്ഡ്യരാജ്യത്തുനിന്ന് അഭയം തേടിയെത്തിയ മാരവര്‍*മ്മന്*രാജസിംഹന് കോതരവി അഭയം നല്*കിയത് ചോളന്*മാരും ചേരന്*മാരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായിത്തീര്*ന്നു.
കോതരവിയുടെ നടപടി പരാന്തകനെ പ്രകോപിപ്പിച്ചു. തത്ഫലമായി അന്നേവരെ നിലനിന്ന ചേര-ചോള ബന്ധത്തിന് ഉലച്ചില്‍* ഉണ്ടാവുകയും വിദ്വേഷപരമായ മനോഭാവം ഉടലെടുക്കുകയും ചെയ്തു. ചോളന്*മാര്‍* ചേരന്*മാരെ ആക്രമിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെറിയ രീതിയിലുള്ള യുദ്ധങ്ങള്‍* ഉണ്ടാവുകയും ചെയ്തു. പ്രസ്തുത ആക്രമണം താത്കാലികമായിരുന്നുവെങ്കിലും തുടര്‍*ന്നുണ്ടായ നൂറ്റാണ്ടുയുദ്ധത്തിന് അടിത്തറ പാകിയത് ഈ സംഭവമായിരുന്നു.
കോതരവി തന്റെ സാമ്രാജ്യത്തിന്റെ തെക്കനതിര്*ത്തികള്* ശക്തിപ്പെടുത്തുകയും അവിടത്തെ വിദ്യാലയങ്ങളായിരുന്ന കാന്തള്ളൂരും മറ്റ് ശാലകളും സൈനിക കേന്ദ്രങ്ങളായി പരിവര്*ത്തിപ്പിക്കുകയും ചെയ്തു. പ്രസ്തുത കാലഘട്ടത്തില്‍* രാജഭരണം സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് അവിട്ടത്തൂര്‍* ശാസനവും പുറപ്പെടുവിച്ചത്. അവിട്ടത്തൂര്‍* ശാസനങ്ങള്‍* ഒന്നില്‍* പരാമൃഷ്ടനായ ജയസിംഹനും രാജസിംഹനും ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി 1028 മുതല്‍* 43വരെ കേരളം ഭരിച്ചിരുന്ന കുലശേഖര രാജാവാണ് രാജസിംഹന്*. ചേളരാജാക്കന്*മാരുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് ഒരു സാമന്ത രാജാവെന്ന നിലയിലാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നതത്രേ. ഇത് സംബന്ധിച്ച തെളിവ് നല്*കുന്നത് രാജസിംഹന്* പുറപ്പെടുവിച്ച മാന്നാര്‍* കോയില്‍* ശാസനമാണ്.
മണിഗ്രാമത്തിലെ ചാത്തന്*വടുകള്‍*, ഇരവിചാത്തന്‍* എന്നീ ക്രിസ്ത്യന്‍* കച്ചവടക്കാര്‍*ക്ക് താഴെക്കാട് കച്ചവടം നടത്താന്‍* ചില അവകാശങ്ങളും അധികാരങ്ങളും അനുവദിച്ചുകൊടുത്തിരിക്കുന്നതിനെക്കുറിച്ചാണ് അവിട്ടത്തൂര്‍* ശാസനത്തില്‍* രാജസിംഹനുമായി ബന്ധപ്പെട്ട സൂചന. പ്രാചീന കച്ചവടസംഘങ്ങളായിരുന്നു അഞ്ചുവണ്ണവും മണിഗ്രാമവും. 'ഇരായ ചിങ്കപ്പെരുമാനടികള്*ക്ക് താഴെക്കാട്ടേക്ക് ഏര്*പ്പെടുത്തപ്പെട്ട കച്ചവടക്കാര്‍*ക്ക് ഊരാര്‍* അവിരോതത്താര്* പീടിക കെട്ടുവാന്‍* ഏര്*പ്പെടുത്തപ്പെട്ടു' എന്നിങ്ങനെയാണ് വിവരിച്ചിരിക്കുന്നത്.
ഒരു സ്ഥലത്ത് നിലനില്*ക്കുന്ന വ്യവസ്ഥിതിയുടെ ചരിത്രം കൂടിയാണ് ശാസനങ്ങളില്‍* തെളിയുന്നത്. നൂറ്റാണ്ടുകള്‍*ക്കു മുമ്പുതന്നെ മണിഗ്രാമത്തിലെ കച്ചവടക്കാര്‍*ക്ക് അവിട്ടത്തൂരില്‍* വന്ന് കച്ചവടം നടത്താന്‍* കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് ശാസനം നല്*കുന്നത്. താഴെക്കാടുള്ള പള്ളിയുടെ അങ്കണത്തിലാണ് അവിട്ടത്തൂര്‍* ശാസനം ഇപ്പോള്‍* സ്ഥിതിചെയ്യുന്നത്. മേല്‍*ക്കൂരകെട്ടി ഇതിനെ സംരക്ഷിച്ചിട്ടുണ്ട്. പ്രാചീന കേരള ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകളായി ഇവ ശേഷിക്കുന്നു. ദൈവത്തില്‍* തുടങ്ങി മനുഷ്യനിലെത്തുന്ന ചരിത്രാന്വേഷണമാണ് പ്രാചീന കാലഘട്ടത്തില്‍* നടന്നിരുന്നതെങ്കില്‍* മനുഷ്യനില്‍* തുടങ്ങി അവന്റെ വികാസപരിണാമങ്ങളെക്കുറിച്ച് ചര്*ച്ച ചെയ്യുന്നതാണ് ആധുനിക ചരിത്രവീക്ഷണം. ശാസനങ്ങള്‍* ഇത്തരം വീക്ഷണത്തിന് ഗുണകരമായിത്തീരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules