Page 45 of 146 FirstFirst ... 3543444546475595145 ... LastLast
Results 441 to 450 of 1454

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #441

    Default


    communist chedi ennu perulla oru chedi sharikkum undu alle...pandu ennodu aaro ithu paranjappol njan vishwasichilla

    https://en.wikipedia.org/wiki/Chromolaena_odorata
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. #442
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    മാങ്കോസ്റ്റീൻ പെരുമയിൽ പരിയാരത്തിന്റെ മധുരം

    പരിയാരം വീട്ടുവളപ്പിൽ നിന്നു പറിച്ചെടുത്ത പാകമായ മാങ്കോസ്റ്റീൻ കയറ്റി അയയ്ക്കാനായി പെട്ടിയിൽ ഒരുക്കുന്നു.
    തൃശൂർ ∙ പരിയാരം ഗ്രാമത്തിന് ഇപ്പോൾ മധുരമാണ്. ചെറിയ പുളിയുള്ള മാങ്കോസ്റ്റീൻ മധുരം. 100 വർഷം മുൻപു മങ്കോസ്റ്റീൻ വിത്തുമായി എത്തിയ മൂത്തേടൻ വർഗീസിനു നന്ദിപറയാം. ഇന്നു പരിയാരത്തെ ഏതു വീട്ടിൽ പോയാലും അവിടെ ഒരു മാങ്കോസ്റ്റീൻ മരമെങ്കിലും കാണും. കേരളത്തിലെ ഏറ്റവും വിലകൂടിയ കാർഷിക വിളയാണ് ഇന്നു മാങ്കോസ്റ്റീൻ. കിലോയ്ക്ക് 200 മുതൽ 400 രൂപ വരെ കയറിപ്പോകുന്നതാണു വില.
    ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയിലുള്ള പരിയാരം മാങ്കോസ്റ്റീൻ ഗ്രാമമാണ്. 100 വർഷം മുൻപു മലേഷ്യയിൽനിന്നു മൂത്തേടൻ വർഗീസാണ് ആദ്യമായി പരിയാരത്തേക്ക് ഈ ഫലവൃക്ഷം കൊണ്ടുവരുന്നത്. തുടർന്നു പതുക്കെ അതു പടർന്നു തുട*ങ്ങി. 28 വർഷം മുൻപു മൂത്തേടൻ മെർലിൻ ഇതു കൃഷിയായിത്തുടങ്ങി. അപ്പോഴേക്കും കേരളത്തിൽ ഇതു പരിചിതമായിത്തുടങ്ങിയിരുന്നു. അന്നു തെങ്ങിനു പകരം മാങ്കോസ്റ്റീൻ നട്ട മെർലിനെ പലരും കളിയാക്കി. പക്ഷേ പിന്നീടു പലരും മെർലിനിൽനിന്നു തൈ വാങ്ങിപ്പോയി.



    ബെംഗളൂരുവിലും ചെന്നൈയിലും മുംബൈയിലും ഏറ്റവും പ്രിയപ്പെട്ടതു പരിയാരം മാങ്കോസ്റ്റീനാണ്. മണ്ണിന്റെ ഗുണമാണത്രെ നല്ല മധുരത്തിനു കാരണം. പറിച്ചെടുത്താൽ 15 ദിവസം വരെ ഇരിക്കുമെന്നത് ഈ ഫലത്തിന്റെ കച്ചവടം സുഗമമാക്കുന്നു. കട്ടിയുള്ള തോടുള്ളതിനാൽ കയറ്റി അയയ്ക്കുന്നതിലും പ്രശ്നമില്ല. മരുന്നൊന്നും പ്രയോഗിക്കാതെയാണു മാങ്കോസ്റ്റീൻ വളർത്തുന്നത്. കിലോയ്ക്കു 100 മുതൽ 200 രൂപ മൊത്തവില കിട്ടും. കഴിഞ്ഞ വർഷം പരിയാരത്തു രണ്ടു കോടിയോളം രൂപയുടെ മാങ്കോസ്റ്റീൻ കച്ചവടം നടന്നിട്ടുണ്ട്. പത്തിൽ താഴെ മരമുള്ളവർ നേരിട്ടു കടകളിൽ വിൽക്കുന്നത് ഇതിനു പുറമെയാണ്.








    ജനുവരിയിൽ പൂവിട്ടു മാർച്ച് മുതൽ ജൂൺ വരെയാണു മാങ്കോസ്റ്റീൻ ഫലം തരുന്നത്. ഒരൊറ്റ സീസണേയുള്ളൂ. പത്തു വർഷത്തിനിടെയാണു പരിയാരത്തും പരിസര ഗ്രാമങ്ങളിലും കൃഷി വ്യാപകമായത്. അടുത്ത നാലു വർഷത്തിനിടയിൽ വിള ഇരട്ടിയാകുമെന്നാണു കരുതേണ്ടത്. പലരും വിളമാറ്റത്തിന്റെ വഴിയിലാണ്. അതോടെ ഇപ്പോഴത്തെ വില കിട്ടുമോ എന്നു കണ്ടറിയണം. നട്ടു കഴിഞ്ഞാൽ നാലു വർഷത്തിനകം കായ്ച്ചുതുടങ്ങുന്ന മാങ്കോസ്റ്റീനിൽനിന്നു തു*ടക്കത്തിൽത്തന്നെ പ്രതിവർഷം 25,000 രൂപയെങ്കിലും ഉണ്ടാക്കാം. 10 വർഷമായ മരത്തിൽനിന്നു 40,000 രൂപ വരെ കിട്ടാം. നിറഞ്ഞു കായ്ക്കുന്ന മരം 60,000 രൂപ വരെയും നൽകിയേക്കും.
    കൃഷിയായതുകൊണ്ടു പരിചരണവും കാലാവസ്ഥയുമെല്ലാം പരിഗണിക്കേണ്ടിവരും. ഏക്കറിൽ 70 മരമെ വളർത്താനാകൂ. അതിരപ്പിള്ളിയിലേക്കുള്ള യാത്രാമധ്യേ പലരും ഇവിടെയെത്തി മാങ്കോസ്റ്റീൻ അന്വേഷിക്കും. എന്നാൽ ഈ കച്ചവടം മുതലെടുക്കാനുള്ള സംവിധാനം ഇനിയും ഇവിടെ ഇല്ല. പലരും ഫാമുകൾ തേടിപ്പിടിച്ചാണ് ഇതു വാങ്ങുന്നത്. മലയാളികൾക്ക് മാങ്കോസ്റ്റീൻ പണ്ടേ പരിചിതമാണ്. പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബീഷീ*ർ തന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റീൻ മരത്തിനു ചുവട്ടിലിരുന്നു അദ്ദേഹം കഥകളേറെയും പറഞ്ഞിരുന്നത്. അന്നു പക്ഷേ, മാങ്കോസ്റ്റീൻ കൃഷി എന്ന നിലയിൽ കേരളത്തിനു പിരചിതമായിരുന്നില്ല.

  3. #443
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    ആറിനം ശുദ്ധജല ഞണ്ടുകളെ കണ്ടെത്തി








    തിരുവനന്തപുരം∙ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കേരള സർവകലാശാല അക്വാറ്റിക് ബയോളജി വിഭാഗവും ചേർന്നു നടത്തിയ പഠനത്തിൽ കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഒരു പുതിയ ജനുസിലും ആറു സ്പീഷീസിലുംപെട്ട ശുദ്ധജല ഞണ്ടുകളെ കണ്ടെത്തി. ഇതോടെ, ഇന്ത്യയിൽ ഏറ്റവുമധികം ശുദ്ധജല ഞണ്ടുകളുടെ വൈവിധ്യമുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ നിന്നു കണ്ടെത്തിയ 34 ഇനം ശുദ്ധജല ഞണ്ടുകളിൽ 23 എണ്ണം തദ്ദേശീയമാണ്. പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയ 47 ഇനം ഞണ്ടുകളിൽ 27 എണ്ണവും കേരളത്തിലാണു കാണപ്പെടുന്നത്. ഈ ഗവേഷണത്തിന്റെ ഫലം രാജ്യാന്തര ഗവേഷണ പ്രസിദ്ധീകരണമായ ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. സമീർ പതി, ഡോ. പി.എം.സുരേശൻ, കേരള സർവകലാശാലയിലെ ഡോ. എ.ബിജുകുമാർ, സ്മൃതിരാജ്, രാജേഷ്, നാഗർകോവിൽ ഹോളിക്രോസ് കോളജിലെ വി.യു.ഷീജ എന്നിവരാണു പഠനസംഘത്തിലെ അംഗങ്ങൾ.
    തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ഇടുക്കിയിലെ മാങ്കുളത്തു നിന്നും കണ്ടെത്തിയ പുതിയ ജനുസിനു കർക്കട എന്നാണു പേരിട്ടിരിക്കുന്നത്. സംസ്കൃതത്തിൽ ഞണ്ട് എന്ന് അർഥം വരുന്ന കർക്കടകം എന്ന വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. പുതിയ സ്പീഷീസുകൾക്കു കർക്കട ഘനരക്ത, കർക്കട കുസുംഭ എന്നാണു പേർ നൽകിയത്. പിലാർത്ത ജനുസിൽ പെട്ടവയാണു പുതിയ രണ്ടു സ്പീഷീസുകൾ.
    ഇതിൽ ഒരിനത്തെ അഗസ്ത്യമലയിലെ പൊങ്കാലപ്പാറയിൽ നിന്നും ഒരെണ്ണത്തെ തട്ടേക്കാട്ടു നിന്നുമാണു കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ കുഴിക്കാട്ടുശേരിയിൽ നിന്നും പൊൻമുടിയിൽ നിന്നുമാണു മറ്റു രണ്ടു സ്പീഷീസുകളെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ അകശേരുകികളായ ജീവികളെക്കുറിച്ചു കൂടുതൽ ആഴത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനത്തിൽ നിന്നു വ്യക്തമാകുന്നതെന്നു സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട ഗവേഷണ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോ. പി.എം.സുരേശൻ പറഞ്ഞു.

  4. #444
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    വിജയത്തിന്റെ വിസിൽ

    വിളവെടുത്ത കാപ്സിക്കം












    തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പ്ലാമൂട്ടുക്കട വണ്ടാഴംവിള വീട്ടിൽ സിസിൽ ചന്ദ്രന്റെ കൃഷിയിടത്തിന് ഒരു ഫാക്ടറിയുടെ മട്ടും ഭാവവുമുണ്ട്. മൂന്നേക്കർ പച്ചപ്പിനുള്ളിൽ തലയുയർത്തി നിൽക്കുന്ന മൂന്നു പോളിഹൗസുകൾ. വിളവെടുക്കലും തരംതിരിക്കലുമായി തിരക്കിലാണ് സിസിലും ജോലിക്കാരും. കാപ്സിക്കവും റാഡിഷും ബ്രൊക്കോളിയും ലെറ്റ്യൂസും പച്ചക്കറിത്തൈകളുമെല്ലാം വാങ്ങാൻ കൃഷിയിടത്തിലെ വിപണനകേന്ദ്രത്തിലേക്ക് ഒഴുകുന്ന സന്ദർശകർ. ആവശ്യങ്ങൾക്കും ഉപദേശങ്ങൾക്കുമായി എത്തുന്ന ആരെയും തിരക്കുകൾക്കിടയിലും സിസിൽ നിരാശപ്പെടുത്തുന്നില്ല.
    പച്ചക്കറി വാങ്ങാനെത്തുന്ന പലരും നോക്കുന്നത്, വിളവെടുത്ത് ക്രെയ്റ്റുകളിൽ നിറച്ചു വച്ചിരിക്കുന്ന ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള കാപ്സിക്കത്തിലേക്കാണ്. ആപ്പിളും ഓറഞ്ചുമല്ല കാപ്സിക്കമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പച്ചക്കറിക്കടയിൽ പച്ചനിറത്തിലുള്ള കാപ്സിക്കം മാത്രം കണ്ടു ശീലിച്ചവർക്കു കൗതുകം. ബ്രിട്ടനിലേക്കുള്ള വിമാനം കാത്തിരിക്കുന്ന കാപ്സിക്കമാണതെന്നു സിസിൽ. എന്നാൽ അത് ഒരു കിലോ ഞങ്ങൾക്കും വേണമെന്നു ചിലർ.


    പച്ചക്കറിത്തൈകൾ തേടിയെത്തിയ കർഷകനു ന്യായവിലയിട്ട് അതു നൽകിയ ശേഷം, വിപണിയെക്കുറിച്ച് തെല്ലും ആശങ്കയില്ലാതെ നീങ്ങുന്ന തന്റെ കൃഷിയെക്കുറിച്ചു സിസിൽ പറഞ്ഞുതുടങ്ങി. ഒപ്പം, അടുത്ത കാലത്ത് കാപ്സിക്കത്തിനു കൈവന്ന കയറ്റുമതിപ്രിയത്തെക്കുറിച്ചും.
    കെണിയല്ല വിപണി
    വിളവെടുത്ത കാപ്സിക്കവുമായി സിസിൽ




    കൃഷിക്കാർ, വിശേഷിച്ച് പച്ചക്കറി വിളയിക്കുന്നവർ വിപണിയിൽ നേരിടുന്ന വിലയിടിവിന്റെയും ചൂഷണത്തിന്റെയും കഥകൾക്കു വിപണിയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിച്ചിട്ടേയുള്ളൂ ഇനി കൃഷി എന്നു സമരം പ്രഖ്യാപിച്ച് മാറി നിൽക്കാൻ കൃഷിക്കാരനു കഴിയില്ലല്ലോ. അതുകൊണ്ട് നിലവിലുള്ള വിപണിയെ എങ്ങനെ അനുകൂലമാക്കാം എന്നു ചിന്തിക്കുന്നതല്ലേ നല്ലതെന്നു സിസിൽ. കാപ്സിക്കവും ലെറ്റ്യൂസും ബ്രൊക്കോളിയും റാ**ഡിഷും പോലെയുള്ള പരിഷ്കാരികൾക്ക് തന്റെ പോളിഹൗസിന്റെ വാതിൽ തുറന്നു കൊടുത്തത് അങ്ങനെയെന്ന് സിസിൽ പറയുന്നു. പോളിഹൗസുപോലും തുടങ്ങുന്നത് അങ്ങനെയാണ്.
    നാട്ടിലെല്ലാവരും ആപ്പിൾ ഐഫോൺ വാങ്ങി, എനിക്കു മാത്രം ഒരെണ്ണം ഇല്ലെങ്കിൽ കുറച്ചിലല്ലേ എന്ന മട്ടിൽ, എല്ലാ കൃഷിക്കാരും പോളിഹൗസ് പണിത് സബ്സിഡി വാങ്ങി, എനിക്കും കിട്ടണം സബ്സിഡി എന്ന നിലയ്ക്കല്ല സിസിൽ പോളിഹൗസ് തുടങ്ങിയത്. (അതുകൊണ്ടാണല്ലോ എട്ടുവർഷം മുമ്പു 30 സെന്റിൽ തുടങ്ങിയ പോളിഹൗസ് കൃഷി ഇന്ന് ഒരേക്കർ അഞ്ചു സെന്റിലേക്ക് വളർന്നത്. 2012–’13ല്* സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകനുള്ള സർക്കാർ അവാർഡും നേടി).
    നെല്ലും വാഴയും പരമ്പരാഗത പച്ചക്കറികളുമായി നീങ്ങുമ്പോഴാണ് തിരുവനന്തപുരം നഗരത്തിൽ വെള്ളരിക്കും കീടനാശിനിയടിക്കാത്ത പച്ചക്കറികൾക്കും പ്രിയവും വിലയുമേറുന്നതായി പത്തുകൊല്ലം മുമ്പ് സിസിൽ തിരിച്ചറിഞ്ഞത്. അതോടെ 30 സെന്റിൽ ആദ്യ പോളിഹൗസും അതിൽ കുക്കുമ്പർ കൃഷിയും തുടങ്ങി. സമ്പൂർണ ജൈവകൃഷിയെന്ന തീവ്രവാദത്തിനു പകരം സുരക്ഷിതഭക്ഷണം എന്ന മിതവാദം മതിയെന്നു വച്ചു. (ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, മരോട്ടിപ്പിണ്ണാക്ക്, തമിഴ്നാട്ടിൽനിന്നു വാങ്ങുന്ന പുങ്കാമിയപ്പിണ്ണാക്ക്, ഇലുപ്പപ്പിണ്ണാക്ക് എന്നിവ യോജിപ്പിച്ചുള്ള അടിവളം, ചെടി വളർന്നു വരുമ്പോൾ ഇലകൾ നിരീക്ഷിച്ച് ഏതു പോഷകങ്ങളുടെ കുറവാണ് കാണുന്നതെന്നു തിരിച്ചറിഞ്ഞ് അതിന് അനുസൃതമായ രാസപോഷകങ്ങൾ ഇലകളിലൂടെയും തുള്ളിനനയിലൂടെയും നൽകൽ, കർശന നിരീക്ഷണങ്ങളെ മറികടന്നുള്ള കീടാക്രമണം ചെറുക്കാൻ ജൈവകീടനാശിനി. ഈ രീതിയിൽ വിളയിച്ചെടുത്ത ഉൽപന്നങ്ങൾ സുരക്ഷിതമെന്നതിന് 36 പരിശോധനകൾ കടന്ന് ബ്രിട്ടനിലേക്കു പോകുന്ന തന്റെ കാപ്സിക്കം തെളിവെന്ന് സിസില്*.)
    ഭക്ഷ്യസംസ്കരണ മേഖല തഴച്ചുവളരുന്നതും പുതുതലമുറ വിഭവങ്ങൾ വിളമ്പുന്ന ആഹാരശാലകൾ വർധിക്കുന്നതുമടക്കം പത്തു പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ മലയാളിയുടെ ഭക്ഷ്യശീലങ്ങളിലുണ്ടാകുന്ന കാതലായ മാറ്റങ്ങൾ സിസിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എട്ടോ പത്തോ വർഷം മുമ്പ് നഗരങ്ങളിലെ പച്ചക്കറിക്കടകളിൽ പോലും റാഡിഷും ബ്രൊക്കോളിയുമൊന്നും സുലഭമായിരുന്നില്ലല്ലോ. എന്നാൽ ഇന്ന് ഉൾനാടൻ ഗ്രാമങ്ങളിൽവരെ ഇംഗ്ലിഷ് വെജിറ്റബിളുകൾക്ക് ആവശ്യക്കാരുണ്ട്.
    ഈ മാറ്റം തിരിച്ചറിഞ്ഞ സിസിൽ ഏതാനും വർഷങ്ങൾ മുമ്പ് പുതുതലമുറ പച്ചക്കറികളും ചെറിയ അളവിൽ കൃഷിചെയ്തു തുടങ്ങി. ഇവയ്ക്കു വിപണി വർധിക്കുന്നുണ്ടെന്നു കണ്ടതോടെ അമ്പതു സെന്റ് പോളിഹൗസ് തീർത്ത് അതിൽ ഡിമാൻഡുള്ള പച്ചക്കറികൾക്കു കൂടുതൽ ഇടം നൽകി. പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ വെണ്ടയും വഴുതനയുംപോലുള്ള പരമ്പരാഗത ഇനങ്ങളും റെഡ് ലേഡി പപ്പായയും കൃഷിയിറക്കി.
    ആദ്യ ഘട്ടത്തിൽ ടെക്നോപാർക്ക്പോലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും വിദേശത്തു ദീർഘകാലം ജീവിച്ച് മടങ്ങിയെത്തിയവരുമായിരുന്നു ഇംഗ്ലിഷ് പച്ചക്കറികളുടെ മുഖ്യ ഉപഭോക്താക്കൾ. പിന്നീട് പുതുതലമുറ വിഭവങ്ങൾ ഒരുക്കുന്ന ഹോട്ടലുകളിലേക്കും അടുത്ത ഘട്ടത്തിൽ സാധാരണക്കാരിലേക്കും വിപണി വളർന്നു. ഒരു പച്ചക്കറിക്കടയിൽ ചെന്നാൽ കിട്ടുന്നതിനെക്കാൾ വൈവിധ്യം സിസിലിന്റെ തോട്ടത്തിലുണ്ടെന്നറിഞ്ഞ് ‘ജീവനുള്ള പച്ചക്കറി’ വാങ്ങാൻ ഒട്ടേറെപ്പേർ നേരിട്ടെത്തിത്തുടങ്ങി. അതോടെ വിപണി സിസിലിന്റെ വരുതിയിലായി. ഇതിനർഥം സിസിലിനെ രക്ഷിച്ചത് ഈ പുതുതലമുറ പച്ചക്കറികൾ മാത്രമാണെന്നല്ല. ബുദ്ധിയുള്ള ഏതു സംരംഭകനും കാലത്തിനും പുതിയ അഭിരുചികൾക്കും അനുസരിച്ച് തന്റെ ഉൽപന്നങ്ങളിൽ വൈവിധ്യവൽക്കരണം വരുത്തും. അത്രയേ സിസിലും ചെയ്തുള്ളൂ.
    വിപണിയിൽ റാഡിഷിനും പ്രിയമേറുന്നു




    കടൽ കടന്ന് കാപ്സിക്കം
    കൊച്ചിയിലെ കയറ്റുമതി ഏജൻസി ഒന്നരവർഷം മുമ്പ്, ചെറിയ തോതിൽ കാപ്സിക്കം കൃഷി ചെയ്തിരുന്ന സിസിലിനെ തേടി വരികയായിരുന്നു. വിളകൾ സുരക്ഷിതമെന്നു ബോധ്യപ്പെട്ട അവർ ബ്രിട്ടനിലേക്കു കയറ്റുമതി ചെയ്യാനായി കാപ്സിക്കം തിരഞ്ഞെടുത്തു. ഹൈബ്രിഡ് കാപ്സിക്കത്തിലെ ചുന്ന ഇനമായ ഇൻസ്പിരേഷൻ, മഞ്ഞ നിറമുള്ള ബെച്ചാട്ടെ എന്നിവ തന്നെ നൽകണമെന്നും നിർദേശിച്ചു.





    വേരുചീയൽ ഒഴിവാക്കാനായി ചുണ്ടയിൽ ഗ്രാഫ്റ്റ് ചെയ്ത, 45 ദിവസം പ്രായമായ 1500 തൈകൾ പോളിഹൗസില്* കൃഷിചെയ്തു. ചെടിയുടെ രണ്ട് ശിഖരങ്ങൾ മാത്രം എതിർദിശകളിലേക്കു നിലനിർത്തി ബാക്കിയുള്ള മുളകൾ നുള്ളിക്കളയും. ചെടിക്ക് ചെറിയ കമ്പുകൊണ്ട് താങ്ങു നൽകും. ഇരുവശത്തുമുള്ള ശിഖരങ്ങൾ നൂല് ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കെട്ടുന്നതോടെ അവയ്ക്ക് കായ്കൾ താങ്ങാനുള്ള ബലം ലഭിക്കുന്നു.
    നട്ട് 45–ാം ദിവസം മുതൽ ആഴ്ചയിലൊരു വിളവെടുപ്പ്. ഇങ്ങനെ ഒമ്പതു മാസം. ഒറ്റത്തവണ ചെടിയൊന്നിൽനിന്ന് ശരാശരി മൂന്നു കായ്കൾ പറിക്കാം. ഒന്നിന് 150–200 ഗ്രാം തൂക്കം. ഒമ്പതു മാസത്തിനിടയിൽ ഒരു ചെടിയിൽനിന്നു കുറഞ്ഞത് 14 കിലോ കായ്കൾ ലഭിക്കുന്നു.
    വിളവെടുത്തവയിൽ വലുപ്പവും രൂപഭംഗിയുമുള്ള കായ്കൾ കയറ്റുമതിക്കാർക്കായി മാറ്റിവയ്ക്കും. ആഴ്ചയിൽ 280– 300 കിലോ വരും ഇത്. കിലോയ്ക്ക് 80 രൂപയാണ് അവർ നൽകുന്ന വില. ബാങ്ക് അക്കൗണ്ടിൽ പണം വന്ന ശേഷമേ കയറ്റുമതിക്കാർക്കുള്ള കാപ്സിക്കം കൃഷിയിടം വിടുകയുള്ളൂ. ബാക്കിയുള്ളവ പ്രാദേശിക വിപണിയിലേക്ക്. മാസം 5000 കിലോ കാപ്സിക്കമാണ് കയറ്റുമതി ഏജൻസിയുടെ പുതിയ ആവശ്യം. ഒപ്പം ഹൈബ്രിഡ് പച്ചമുളകും പാവയ്ക്കയും. അതിനു ശ്രമം സിസിൽ തുടങ്ങിക്കഴിഞ്ഞു.

  5. #445
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    കടലാഴത്തിന്റെ നന്മയാണ്, നാം ഈ കടലാമകൾക്കായ് ഒരുക്കിയത്...








    ഏകദേശം 10 വർഷം മുൻപാണ്. ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്*റ്റിറ്റ്യൂട്ടിലെ ശാസ്*ത്രസംഘം തൃശൂർ ജില്ലയിലെ ചാവക്കാട്ടെത്തി. കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ സന്ദർശിക്കുകയെന്നതായിരുന്നു ലക്ഷ്യം. ചാവക്കാടാകട്ടെ ഇക്കാര്യത്തിൽ പ്രശസ്തവും. പക്ഷേ കേരളം അന്ന് കടലാമകളുടെ പ്രാധാന്യത്തെപ്പറ്റി അത്രയേറെ മനസിലാക്കിയിരുന്നില്ല. സംസ്ഥാനത്ത് കടലാമകളുടെ പ്രധാനപ്പെട്ട പ്രജനന കേന്ദ്രമാണ് ചാവക്കാട് തീരമെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന പ്രശസ്*ത കടലാമ ശാസ്*ത്രജ്*ഞൻ ഡോ. ബി.സി. ചൗധരി പറഞ്ഞപ്പോഴാണ് പലരും അറിഞ്ഞതു തന്നെ. ഒലീവ് റിഡ്*ലി, ഗ്രീൻ ടർട്ടിൽ, ഹാക്*സ് ബിൽ വിഭാഗങ്ങളിലുളള കടലാമകളാണ് പ്രധാനമായും കേരള തീരത്ത് മുട്ടയിടാനെത്തുന്നത്. കൂട്ടമായി കടലാമകൾ മുട്ടയിടാനെത്തുന്നതിനെ ‘അരിബാഡ’യെന്നാണ് പറയുക. കേരളതീരത്ത് ചെറിയ അരിബാഡയാണ് കണ്ടുവരുന്നത്.




    കേരളത്തിൽ കോഴിക്കോട്, ചാവക്കാട്, വിഴിഞ്ഞം എന്നിവയാണ് പ്രധാന പ്രജനന കേന്ദ്രങ്ങള്*. ശാസ്*ത്രസംഘം ചാവക്കാട് വെറുതെ സന്ദർശിക്കുക മാത്രമല്ല, കൃത്യമായ നിർദേശങ്ങളും അധികൃതർക്കു നൽകി. മുട്ടയിടാൻ കടലാമകൾ വരുന്ന രാത്രി 11ന് ശേഷം ഹൈമാസ്*റ്റ് ലൈറ്റുകൾ കത്തിക്കരുതെന്നു വരെ സംഘം നിർദേശിച്ചു. രാത്രി കടൽത്തീരത്തെ മണ്ണിൽ കുഴിയുണ്ടാക്കിയാണ് മുട്ടയിടൽ. കടലിനോടു ചേർന്ന് കാറ്റാടിമരങ്ങൾ നടുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും നിർദേശമുണ്ടായി. ആ കാലത്തു തന്നെ എടക്കഴിയൂർ സീതി സാഹിബ് ഹൈസ്*ക്കൂൾ ഹാബിറ്റാറ്റ് ഹരിതസേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടായിരുന്നു. അത്തരത്തിൽ ഒട്ടേറെ കൂട്ടായ്മകളാണ് ഇന്നും കേരളത്തിലെത്തുന്ന കടലാമകളുടെ മുട്ടകളെ പൊന്നുപോലെ സൂക്ഷിച്ച് വിരിയിച്ച് തിരികെ കടലിലേക്ക് തന്നെ അയക്കുന്നത്.

    ചാവക്കാടിന്റെ നന്മ, അർത്തുങ്കലിന്റെയും!

    ചാവക്കാട് പുത്തൻ കടപ്പുറം കടലാമ സംരക്ഷണ സമിതി പ്രവർത്തകർ പത്തു കൊല്ലമായി തുടരുന്ന ഇൗ പ്രവർത്തനം വംശനാശം സംഭവിക്കുന്നതിൽനിന്നു കടലാമകളെ വൻതോതിലാണ് രക്ഷപ്പെടുത്തിയത്. ഇക്കാലത്തിനിടെ സംഘം കടലിലേക്കിറക്കി വിട്ടത് 3500ൽ അധികം കടലാമക്കുഞ്ഞുങ്ങളെയായിരുന്നു. ചാവക്കാട് നഗരസഭയുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കടലാമസംരക്ഷണത്തിനു സഹായങ്ങൾ നൽകാൻ വരെ നീക്കം ആരംഭിച്ചു കഴിഞ്ഞു.






    ആലപ്പുഴ അർത്തുങ്കൽ ഹാർബറിനു സമീപം മുട്ടയിടാനെത്തുന്ന കടലാമകൾ 2016ലാണ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. പതിനഞ്ചു വർഷത്തിനു ശേഷമായിരുന്നു ഇത്തരത്തിലൊരു മടങ്ങിവരവ്. രാത്രിയോടെ എത്തിയ കടലാമ തീരത്തു മണൽ കുഴിച്ചു മുട്ടയിട്ട ശേഷം കടലിലേക്കു മടങ്ങുകയായിരുന്നു. ഇക്കാര്യം മത്സ്യത്തൊഴിലാളികൾ വനംവകുപ്പിനെ അറിയിച്ചു. വകുപ്പിന്റെ നിർദേശപ്രകാരം കടലാമ സംരക്ഷണ സംഘടനയായ ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ പ്രവർത്തകരെത്തി കടലാമയുടെ മുട്ടയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 55 കടലാമ കുഞ്ഞുങ്ങളെയാണ് വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും ഗ്രീൻ റൂട്ട്സിന്റെയും നേതൃത്വത്തിൽ കടലിലേക്കു വിട്ടത്.

  6. #446
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    നമ്മുടെ നാട്ടില്* പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്* അപൂര്*വ്വവുമായ നാടന്*പഴവര്*ഗ്ഗച്ചെടികളാണ് മലര്*ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്* അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.


    മലര്*ക്കായ്മരം (പൂച്ചപ്പഴം)





    നിറയെ ചെറിയ ഇലച്ചാര്*ത്തും കായ്കളുമായികാണുന്ന ചെറുസസ്യമാണ് മലര്*ക്കായ്മരം (പൂച്ചപ്പഴം), അഞ്ചുമീറ്റര്* വരെ ഉയരത്തില്* ചെറു ശാഖകളോടെ പടര്*ന്നു പന്തലിച്ചുവളരുന്ന ഇവയുടെ ശാഖാഗ്രങ്ങളില്* കുലകളായി വിരിയുന്ന ചെറുകായ്കള്* കാഴ്ചയ്ക്ക് മനോഹരമാണ്. തൂവെള്ളനിറത്തില്* ചെറുകായ്കള്* വേനല്*ക്കാലത്താണ് കാണപ്പെടുന്നത്. ഇവയുടെ പഴക്കാലം മെയ്മാസത്തിലാണ് കാണപ്പെടുന്നത്. പൂച്ചപ്പഴം എന്നും മലര്*ക്കായ്മരത്തിന് വിളിപ്പേരുണ്ട്. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിര്*ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. അലങ്കാരസസ്യമായി വലിയ ചെടിച്ചട്ടികളിലും ഈ ചെടിയെ ഒതുക്കി വളര്*ത്താം. മലര്*ക്കായ മരത്തിന്റെ പഴങ്ങള്*ക്ക് നേരിയ മധുരമുണ്ട് ഇവ ഭക്ഷ്യയോഗ്യമാണ്.




    വെട്ടിപ്പഴം







    ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് 'വെട്ടി' ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്*ച്ച ഇലകള്* ചെറുതാണ്. വേനല്*ക്കാലത്തിനൊടുവില്* ഏപ്രില്*, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്* പോലെ പഴങ്ങള്* വിളഞ്ഞുപൊട്ടി നില്*ക്കുന്നതു കാണാം. പഴങ്ങളാല്* നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്*ഷിക്കും. മധുരവുംചെറുപുളിയും കലര്*ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്* താനെ വളര്*ന്ന് ഫലം തന്നുകൊള്ളും.




    കൊരണ്ടിപ്പഴം







    ചെറുകാടുകളിലും കാവുകളിലും വളര്*ന്നിരിക്കുന്ന വള്ളിച്ചെടിയാണ് കൊരണ്ടി. ചുവപ്പുനിറത്തില്* ബള്*ബുകള്* പോലെ ഇവയിലുണ്ടാകുന്ന ചെറുകായ്കള്* പഴുക്കുമ്പോള്* ചുവപ്പുനിറമാകും. ഇവ ശേഖരിച്ച് പുറത്തെതൊലി നീക്കി ഭക്ഷിക്കാം മാധുര്യം നിറഞ്ഞ പള്*പ്പിനുള്ളില്* ചെറു വിത്തുമുണ്ടാകും. വേനല്*ക്കാലത്താണ് കുരണ്ടിച്ചെടിയുടെ വള്ളികളില്* കായ്കള്* കണ്ടുവരുന്നത്. കുരണ്ടിയുടെ വള്ളികള്* മുറിച്ച് കുട്ടകള്* നിര്*മിക്കാന്* പണ്ടു ഉപയോഗിച്ചിരുന്നു. കൊരണ്ടിച്ചെടികള്* ഉദ്യാനകവാടങ്ങള്* ഒരുക്കാന്* വളര്*ത്താന്* യോഗ്യമാണ്. ഇവയുടെ വിത്തുകള്* നട്ടുവളര്*ത്താം.




    ഞാറപ്പഴം







    നമ്മുടെ തൊടികളില്*നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്* ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്* കുലകളായുണ്ടാകുന്ന പൂക്കളില്*നിന്ന് ചെറു കായ്കള്* ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്* ഇളംകറുപ്പുനിറമാകുന്നു. ചവര്*പ്പും മധുരവും കലര്*ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്*തന്നെ മുപ്പതോളം കായ്കള്* കാണുന്നു. വേനല്*ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്*വേദ ഔഷധങ്ങളില്* ഞാറ ഒരു ചേരുവയാണ്. ഞാവല്*പ്പഴങ്ങളോട് ഞാറക്കായകള്*ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്*ക്കും പുല്*ത്തകിടികള്*ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്*ത്താം. വിത്തുകള്* കിളിര്*പ്പിച്ചു തൈകള്* വളര്*ത്താന്* യോഗ്യമാണ്. അതുംനിന്നുപോകാതെ നാടന്* ചെടികള്*ക്ക് പൂന്തോട്ടങ്ങളിലെങ്കിലും ഒരു സ്ഥാനം നല്*കി വളര്*ത്താന്* നാം ശ്രദ്ധിക്കണം.




    കാരമ്പോള (മധുരപുളിഞ്ചി)








    കേരളത്തില്* നന്നായി വളര്*ന്ന് കായ്ഫലം നല്*കുമെങ്കിലും കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. പഴങ്ങള്*ക്ക് മധുരവും പുളിയും കലര്*ന്നസ്വാദുള്ളതിനാല്* മധുരപുളിഞ്ചിയെന്നും വിളിപ്പേരുണ്ട്. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകള്* താഴേക്ക് ഒതുങ്ങി നില്*ക്കുന്നു. ശാഖകളില്* കുലകളായിപൂക്കള്* വിരിയും കായ്കള്*ക്ക് ദീര്*ഘചതുരാകൃതിയും നാലരികുകളുമുണ്ടാകും. പഴുക്കുമ്പോള്* മഞ്ഞനിറമാകുന്ന കായ്കള്* ശേഖരിച്ച് ഉപയോഗിക്കാം. വിറ്റാമിന്* സി, കാല്*സ്യം, ഇരുമ്പ് എന്നിവയാല്* സമ്പുഷ്ടമായ പഴങ്ങള്* ജാം, സര്*ബത്ത് തുടങ്ങിയവ നിര്*മ്മിക്കാനുപയോഗിക്കാം. നിര്*ലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പന്* പുളിയുടെ അടുത്ത ബന്ധുവാണ്. ആന്തരിക രക്തസ്രാവം, പൈല്*സ് എന്നിവയ്ക്ക് പഴങ്ങള്* ഔഷധമായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവര്*ഷത്തിനുള്ളില്* കായ്ഫലം നല്*കിത്തുടങ്ങും.

  7. Likes kandahassan, firecrown liked this post
  8. #447
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,134

    Default

    Quote Originally Posted by firecrown View Post
    communist chedi ennu perulla oru chedi sharikkum undu alle...pandu ennodu aaro ithu paranjappol njan vishwasichilla

    https://en.wikipedia.org/wiki/Chromolaena_odorata
    ithu communist pacha enna chedi alle ?? pandu cricket kalichu veenu murinju chora varumpol nammal piller ithu chathachu muruvil thekkumaayirunnu

  9. #448
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default

    Quote Originally Posted by kandahassan View Post
    ithu communist pacha enna chedi alle ?? pandu cricket kalichu veenu murinju chora varumpol nammal piller ithu chathachu muruvil thekkumaayirunnu
    randum onnu thanne - Communist kaadu, communist pachcha enningane perukal undu.

    കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നു ഈ ചെടിക്കു് പേർ വിളിച്ചുവന്നു.


  10. Likes kandahassan liked this post
  11. #449
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,025

    Default


  12. Likes kandahassan liked this post
  13. #450

    Default

    Quote Originally Posted by kandahassan View Post
    ithu communist pacha enna chedi alle ?? pandu cricket kalichu veenu murinju chora varumpol nammal piller ithu chathachu muruvil thekkumaayirunnu
    athe...oushadha gunangal undu...pakshe kannukalikalkku visham aanennanu kettathu
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •