Page 140 of 145 FirstFirst ... 4090130138139140141142 ... LastLast
Results 1,391 to 1,400 of 1445

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1391
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default


    വമ്പന്* മടങ്ങിവരവുമായി 'ഐബീരിയന്* ലിങ്*സ്'; റിപ്പോര്*ട്ട് പുറത്തുവിട്ടത് ഐ.യു.സി.എന്*.


    പിടികൂടിയ മുയലുമായി ഐബീരിയൻ ലിങ്*സ്, സ്*പെയിനിൽ നിന്നുള്ള കാഴ്ച |

    പൂര്*വമായതും മാര്*ജ്ജാര കുടുംബത്തിലെ അംഗവുമായ ഐബീരിയന്* ലിങ്*സ് വമ്പന്* തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്*നിന്ന് വംശനാശഭീഷണിക്ക് സാധ്യതയുള്ള പട്ടികയിലേക്കായിരുന്നു ഐബീരിയന്* ലിങ്*സുകളുടെ അത്ഭുതകരമായ ഈ മാറ്റം.

    പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഐബീരിയന്* പ്രദേശങ്ങളായ പോര്*ച്ചുഗലും സ്*പെയിനുമാണ് ഐബീരിയന്* ലിങ്*സുകളുടെ പ്രധാന ആവാസകേന്ദ്രം. 2001-ല്* വെറും 62 എന്നതില്*നിന്ന് ഇവയുടെ എണ്ണം 2022-ല്* 648 ആയി ഉയര്*ന്നു. ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* ഓഫ് നേച്വറാണ് (ഐ.യു.സി.എന്*.) ഇതുസംബന്ധിച്ച റിപ്പോര്*ട്ടുകള്* പുറത്തുവിട്ടത്. നിലവില്* ഇവയുടെ എണ്ണം കുട്ടികളുടേതക്കം 2,000 ആയി ഉയര്*ന്നെന്നും റിപ്പോര്*ട്ടില്* പറയുന്നു.

    പുതിയ സെന്*സ് ഡാറ്റകള്* പ്രകാരം ഐബീരിയന്* ലിങ്*സുകള്* ഉള്*പ്പെടുന്ന 14 ക്ലസ്റ്ററിന്റെയും പ്രത്യുത്പാദനം നല്ലരീതിയില്* നടക്കുകയും എണ്ണത്തില്* സ്ഥിരത നിലനിര്*ത്തി പോരുന്നുമുണ്ട്. ഇതില്* 13 എണ്ണം ക്ലസ്റ്ററുകള്* സ്*പെയിനിലും ഒരെണ്ണം പോര്*ച്ചുഗലിലുമാണുള്ളത്. ഐബീരിയന്* പെനിന്*സുലയില്* ഒരുകാലത്ത് സുലഭമായിരുന്ന ഇവയുടെ എണ്ണം പെട്ടെന്നാണ് കുറഞ്ഞത്. 1960-കളിലായിരുന്നു ഇത്. ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്*, വാഹനമിടിച്ചുള്ള അപകടങ്ങള്* ഇവയുടെ എണ്ണം ഗണ്യമായി കുറയാനുള്ള കാരണമായി.

    പൂച്ചയുടെ മടങ്ങിവരവിന് ഇവയുടെ പ്രധാന ആഹാരമായ യൂറോപ്പ്യന്* റാബിറ്റ് എണ്ണം കൂട്ടിയതും ഒരു കാരണമായി തീര്*ന്നു. ഐബീരിയന്* ലിങ്*സിനെ മധ്യ, വടക്കന്* സ്*പെയിനുകളിലും അവതരിപ്പിക്കാന്* പദ്ധതികളുണ്ടെന്ന് സംരക്ഷണപ്രവര്*ത്തകര്* പറയുന്നു. പൂച്ചവര്*ഗത്തില്*പ്പെട്ട ജീവിയാണ് ലിങ്സ്. ലേ-ലഡാക്ക് മേഖലയില്* ഇവയെ കണ്ടുവരുന്നുണ്ട്. ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലു പേരുള്*പ്പെടുന്ന ജെനുസ്സാണ് ലിങ്*സുകള്*. കൂര്*ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്.

  2. #1392
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    കരിമ്പ് പാടങ്ങള്* മറയുന്നു; മറയൂര്* ശര്*ക്കര ഇല്ലാതാകുമോ?

    രണ്ടു മാസംകൊണ്ട് അപ്രത്യക്ഷമായത് 100 ഏക്കര്* പാടം


    മറയൂർ പട്ടം കോളനിയിലെ 2021-ൽ കരിമ്പ് കൃഷി ചെയ്തിരുന്ന സ്ഥലം, ഇപ്പോൾ കരിമ്പ് കൃഷി ഒഴിവായ നിലയിൽ |

    മറയൂര്* (ഇടുക്കി): ഭൗമസൂചിക പദവി കിട്ടിയ മറയൂര്* ശര്*ക്കര നിര്*മിക്കുന്ന കരിമ്പ് വിളഞ്ഞപാടങ്ങള്* അപ്രത്യക്ഷമാകുന്നു.

    ഏഴുവര്*ഷം മുമ്പ് 2500 ഏക്കര്* സ്ഥലത്ത് കരിമ്പ് കൃഷിയുണ്ടായിരുന്നു. ഇപ്പോള്* അത് 400 ഏക്കറായി ചുരുങ്ങി. ബാക്കി ഭൂരിഭാഗം സ്ഥലത്തും കമുകും തെങ്ങും ആണ്. ഇവിടിനി കരിമ്പ് കൃഷിചെയ്യാന്* കഴിയില്ല. രണ്ട് മാസത്തിനുള്ളില്* ഇത്തരത്തില്* 100 ഏക്കര്* കരിമ്പ് പാടത്താണ് തെങ്ങും കമുകും നട്ടത്.

    കര്*ഷകര്*ക്ക് കയ്പ്പുനീര്*

    മറയൂരിലെ പാടങ്ങളില്* വിളയുന്ന കരിമ്പിന്റെ നീരുകൊണ്ടാണ് ലോകപ്രശസ്തമായ മറയൂര്* ശര്*ക്കര നിര്*മിക്കുന്നത്. ഭൗമസൂചിക പദവി ശര്*ക്കരയ്ക്ക് ലഭിച്ചെങ്കിലും അതിന്റെ ഗുണം കര്*ഷകര്*ക്ക് ലഭിച്ചില്ല.


    ശർക്കര ഉത്പാദന യൂണിറ്റ്|

    തമിഴ്*നാട്ടില്*നിന്ന് വ്യാജ മറയൂര്* ശര്*ക്കരയും വിലക്കുറവില്* വിപണിയിലെത്തി. ഇതോടെ ശരിക്കുള്ള മറയൂര്* ശര്*ക്കരയ്ക്ക് ആവശ്യക്കാര്* കുറഞ്ഞു. ഇതോടെ വില കുറയ്ക്കാന്* കര്*ഷകര്* നിര്*ബന്ധിതരായി. തുടര്*ന്നാണ് കര്*ഷകര്* കരിമ്പ് കൃഷി ഉപേക്ഷിക്കാന്* തുടങ്ങിയത്.ഇതിനിടെ മറ്റൊരു പ്രശ്*നം കൂടെയുണ്ടായി. കരിമ്പ് കൃഷിചെയ്യുന്ന ഭൂമി തരംമാറ്റരുതെന്ന സര്*ക്കാര്* ഉത്തരവ്. ഇവിടെ വീടോ മറ്റ് നിര്*മാണമോ പറ്റില്ല.

    ഇതോടെ പാടങ്ങളുടെ വില്*പ്പനയും മറ്റും നിലച്ചു.പുതിയനിയമം കൃഷിക്ക് ഗുണത്തേക്കാളേറെ ദോഷംചെയ്തു. ആശങ്കയിലായ കര്*ഷകര്* പകുതി വിളഞ്ഞ കരിമ്പ് വെട്ടി പാടത്ത് തെങ്ങും കമുകും നട്ടു. ഇങ്ങനെപോയാല്* ഭാവിയില്* കൃഷി നാമമാത്രമായി പോകും. അല്ലെങ്കില്* ഇല്ലാതാകും.

    പ്രശ്*നം പരിഹരിക്കണം

    ഭൗമസൂചിക പദവി ലഭിച്ച മറയൂര്* ശര്*ക്കര ബ്രാന്*ഡ് ചെയ്തിറക്കാന്* മൂന്ന് സംഘങ്ങള്*ക്കും ഏതാനും വ്യാപാരികള്*ക്കും മാത്രമാണ് സര്*ട്ടിഫിക്കറ്റുള്ളത്.

    സംഘങ്ങള്* കര്*ഷകരില്*നിന്ന് ന്യായവിലയ്ക്ക് കരിന്പ് ശേഖരിച്ച് ബ്രാന്*ഡിങ് നിബന്ധനപ്രകാരം ശര്*ക്കര ഉത്പാദിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്*, അതുണ്ടായില്ല. കര്*ഷകര്* ഇപ്പോഴും ഇടനിലക്കാര്*ക്കാണ് കരിമ്പും ശര്*ക്കരയും കൊടുക്കുന്നത്.

  3. #1393
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    പച്ചപ്പുല്ലിന്റെ പച്ച പശു കാണില്ല, പുല്ല് വയറ്റിലെ സൂക്ഷ്മജീവികൾക്ക് വേണ്ടി; പശു വെജോ നോൺ വെജോ?

    നമ്മള്* കൊണ്ടിട്ട പച്ചപ്പുല്ലിന്റെ പച്ചയല്ല പശു കാണുന്ന പച്ചപ്പ്; വർണ്ണാന്ധരാണ് പശുക്കൾ. പശു പുല്ല് തിന്നുന്നത് - വയറ്റിനുള്ളിലെ സൂക്ഷ്മജീവികള്*ക്ക് തിന്നാനാണ്. അങ്ങിനെ വളരുന്ന സൂക്ഷ്മ ജീവി കോളനികളും കൂടിയാണ് പശുവിന്റെ ഭക്ഷണം. ആ ജീവികളെയാണ് ദഹിപ്പിച്ച് പശു കാര്യം നേടുന്നത്. അതായതുത്തമാ, പശു ആള് വെജിറ്റേറിയനാണോ എന്ന് ചോദിച്ചാല്*....



    തുര്*ക്കിയുടെ ഭാഗമായുള്ള അനറ്റോളിയ മുതല്*, കിഴക്കന്* ഇറാന്* പ്രദേശങ്ങളിലെവിടെയോ അവിടത്തെ ഒരു മൃഗമായ ഔറൊക്*സിനെ (Aurochs - Bos primigenius) മനുഷ്യര്* മെരുക്കിയാണ് ലോകത്ത് ആദ്യമായി പശുക്കള്* ഉണ്ടായതെന്നാണ്* കരുതപ്പെടുന്നത്. 10,500 വര്*ഷം മുമ്പ് ഇത് സംഭവിച്ചിട്ടുണ്ടാവാം. അവയെ Bos taurus എന്നാണ് വിളിക്കുന്നത്. അതുപോലെ ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായുള്ള മെഹ്രഗാര്*ഹില്* 7000-6000 വര്*ഷം മുമ്പ് മെരുക്കപ്പെട്ട്* ഉണ്ടായതാണ് മുതുകില്* പൂഞ്ഞയുള്ള സെബു എന്ന വിഭാഗം പശുക്കളെന്നും കരുതപ്പെടുന്നു. അവയെ Bos taurus indicus എന്നാണ് വര്*ഗീകരിച്ചിട്ടുള്ളത്. സെബുവിന്റെ പൂര്*വികരായി കാട്ടില്* ജീവിച്ചിരുന്ന - മെരുക്കാന്* ഉപയോഗിച്ചിരുന്ന വന്യജീവിയായ ഇന്ത്യന്* ഔറൊക്*സ് (Indian aurochs) സിന്ധുനദീതട സംസ്*കാരകാലത്ത് തന്നെ പല കാരണങ്ങളാല്* വംശനാശം വന്നുവെന്നു കരുതപ്പെടുന്നു.

    ബൊവിനെ(Bovinae) എന്ന ഉപകുടുംബത്തില്* ഉള്*പ്പെടുന്നവരാണ് ബോസ് (Bos ) ജനുസില്* പെട്ട ലോകത്തിലെ പശുക്കളും കാളകളും.

    ഉഷ്ണമേഖലയില്* ജീവിക്കാന്* പറ്റും വിധം പരിണമിച്ചുണ്ടായവരാണ് സെബു പശുക്കള്*. ഇന്ത്യ, പാക്കിസ്ഥാന്* , നേപ്പാള്* , ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലൊക്കെ ഇവയുടെ പല ബ്രീഡുകള്* ആണ് കൂടുതലായി ഉള്ളത്. കൂടെതന്നെ ടൗറിന്*സ് വിഭാഗക്കാരുമായും ഇണചേര്*ത്ത് പലതരം ഇനങ്ങള്* ആഫ്രിക്കയിലും ഉണ്ട്. അതല്ല ആഫ്രിക്കയിലാണ്* ആദ്യം പശുക്കളെ മെരുക്കി സെബുവിനോട് സമാനമായ സംഘ ഇനങ്ങള്* ഉണ്ടായതെന്നും കരുതുന്നവരുണ്ട്. എന്തായാലും ലോകത്തെങ്ങുമായി 94 കോടി പശുക്കള്* ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. (കാളയും പശുവിന്റെ കണക്കില്* പെടും). ചില രാജ്യങ്ങളിൽ മനുഷ്യരുടെ എണ്ണത്തേക്കാൾ കൂടുതല്* പശുക്കള്* ഉണ്ട്. യൂറോപ്പില്* ധാരാളമായി കാണുന്നതും ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* കാണുന്നതുമായ ഈ രണ്ടു വിഭാഗത്തില്* നിന്നുമായി ലോകത്തെങ്ങുമെത്തി പടര്*ന്ന് ഇപ്പോള്* ആയിരത്തിലധികം ബ്രീഡുകള്* ഉണ്ട്.

    "മുന്*പേ ഗമിച്ചീടിന ഗോവു തന്റെ പിന്*പേ ഗമിക്കും ബഹു ഗോക്കളെല്ലാം'' എന്നൊരു പ്രയോഗത്തില്* പറയുന്നത് ഒട്ടും ചിന്തിക്കാതെ പിന്തുടരുന്ന ആളുകള്* എന്നാണെങ്കിലും പശുവിന്റെ ഈ സ്വഭാവം ഒരു അതിജീവന തന്ത്രമാണ്*, മണ്ടത്തരമല്ല. പരിചിതരായ മുതിര്*ന്ന പശുവാണ് മുന്നില്* നടക്കുക. വഴികള്*, തീറ്റ കിട്ടുന്ന ഇടം, അപകടസ്ഥലങ്ങള്* ഒക്കെ അറിയുന്ന ആള്* - ശരിക്കും മുന്നേ നടക്കേണ്ട ആള്* തന്നെ. കൂട്ടമായി ജീവിക്കാന്* ആഗ്രഹിക്കുന്ന മൃഗങ്ങളാണിവ. അപകട മുന്നറിയിപ്പുകള്* നല്*കാന്*, കുട്ടികളെ കൂട്ടത്തിനു നടുവിലാക്കി ഇരപിടിയന്മാരിൽനിന്നു രക്ഷിക്കാനൊക്കെ ഈ കൂട്ടുജീവിതം ഇവരെ സഹായിക്കും.


    പശുവിന്റെ കണ്ണ്. 330 ഡിഗ്രി കാഴ്ച സാധ്യമാണ് പശുക്കൾക്ക് |

    പച്ചപ്പുല്ലിന്റെ പച്ച കാണില്ല, വർണ്ണാന്ധരാണ് പശുക്കൾ

    കാഴ്ചയാണ് ഇവരുടെ ഏറ്റവും പ്രധാന സഹായ ഇന്ദ്രിയം. ചുറ്റുമുള്ള വിവരങ്ങളുടെ പകുതിയും അറിയുന്നത് കാഴ്ചയിലൂടെയാണ്. ഏത് സമയത്തും ഏതു ഭാഗത്തുനിന്നും ഇരപിടിയന്മാര്* എത്താമെന്നതിനാല്* നാലുഭാഗത്തേക്കും കണ്ണ് വേണമല്ലോ ഇവര്*ക്ക്. അതിനാലാണ് തലയുടെ മുന്*ഭാഗത്തിനു പകരം അരികുകളില്* കണ്ണുകള്* പരിണമിച്ചുണ്ടായത്. അതിനാല്* തന്നെ 330 ഡിഗ്രി കാഴ്ച ഇവര്*ക്ക് സാദ്ധ്യമാണ്. പിറകിലുള്ളത് കാണാനായി നടക്കുമ്പോള്* ഇടക്കിടെ തല രണ്ടുഭാഗത്തേക്കും ചെരിച്ചു കൊണ്ടായിരിക്കും പലപ്പോഴും നടക്കുക. പക്ഷെ, ബൈനോക്കുലര്* കാഴ്ചശക്തി കുറവാണ്*. അതായത് ദൃശ്യങ്ങളിലെ വസ്തുക്കളിലേക്കുള്ള ദൂരം - ആഴം മനസിലാക്കാന്* കഴിവ് കുറവാണ്. നല്ല രാത്രിക്കാഴ്ച ഇവര്*ക്കുണ്ടെങ്കിലും കളര്* ബ്ലൈന്*ഡ് ആണെന്ന് വേണമെങ്കില്* പറയാം. ഇവര്*ക്ക് കണ്ണില്* രണ്ടിനം ഫോട്ടോറിസപ്റ്റര്* - കോണ്* കോശങ്ങള്* മാത്രമേ ഉള്ളു. അതിനാല്* തന്നെ രണ്ട് പ്രാഥമിക വര്*ണങ്ങളുടെ മിശ്രണമായി മാത്രമേ ഇവര്*ക്ക് നിറങ്ങള്* കാണാന്* കഴിയു. ചുവപ്പും പച്ചയും കൃത്യമായി വേര്*തിരിച്ചറിയാനുള്ള കഴിവില്ല. അവ ബ്രൗണിന്റെ ടോണുകളായാണ് മനസിലാക്കുക. അതായത് നമ്മള്* കൊണ്ടിട്ട പച്ചപ്പുല്ലിന്റെ പച്ചയല്ല പശു കാണുന്ന പച്ച.

    ചെവി പല ഭാഗത്തേക്ക് തിരിച്ച് ഇരപിടിയര്* വരുന്നുണ്ടോ എന്നറിയാന്* കഴിയും - കൂടെ കൂട്ടം വിട്ടുപോയ കുട്ടികളുടെ കരച്ചില്* ശബ്ദം ദൂരെനിന്ന് തിരിച്ചറിയാനും ചെവി തിരിക്കല്* കൊണ്ട് പറ്റും. എങ്കിലും നായകളെപ്പോലെ ശക്തമായ കേള്*വിയൊന്നും ഇവര്*ക്കില്ല. മേൽക്കൈ നേടാനുള്ള ശ്രമങ്ങള്* ഇവ കൂട്ടമായുള്ളപ്പോള്* നടത്തും. അതിനായി ശക്തി പരീക്ഷിക്കുന്നത് പോലെ ഇടക്ക് മോക് ടെസ്റ്റായി പോര് നടത്തും. വെറുതേ തലകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തിനീക്കിയുള്ള കളി. സീരിയസായ പരിക്കേല്*പ്പിക്കുന്ന കുത്ത് അല്ല. മേൽക്കൈ അംഗീകരിച്ചവരെ നക്കിയുണക്കുന്നത് കാണാം. അധികാരവും മേൽക്കൈയ്യും സ്ഥാപിക്കാനായിട്ടല്ലെങ്കിലും ദേഹത്ത് ഇണചേരാനെന്നപോലെ കയറിക്കളിക്കുന്നതും സാധാരണമാണ്. കാളകള്* തമ്മിലും പശുക്കള്* തമ്മിലും ഇങ്ങനെ ചെയ്യാറുണ്ട്. വളരെ വലിയ കൊമ്പുകള്* ഉള്ളവ തമ്മില്* അത്ര അടുത്ത് നില്*ക്കാന്* പറ്റില്ലല്ലോ. അതിനാല്* തന്നെ കൊമ്പില്ലാത്തവ തമ്മിലുള്ളത്ര ശാരീരിക സമ്പര്*ക്കവും വൈകാരിക അടുപ്പവും കൊമ്പുള്ളവര്* തമ്മില്* ഉണ്ടാവാറില്ല.

    കുതിരകളെപ്പോലെ നിന്നുറങ്ങാന്* കഴിയില്ലെങ്കിലും ഊര്*ജ്ജ നഷ്ടം ഇല്ലാതെ ഏറെ നേരം നില്*ക്കാനുള്ള കഴിവ് ഇവര്*ക്ക് ഉണ്ട്. ഒരു ദിവസം ശരാശരി നാലു മണിക്കൂര്* മാത്രമാണ് പശു ഉറങ്ങുന്നത്. ആ തീവ്ര ഉറക്കം കിടന്നുകൊണ്ട് തന്നെ ആണ്.

    കൂട്ടം തെറ്റിയാലും ഒറ്റക്കായാലും പശുക്കള്* വൈകാരിക സമ്മര്*ദ്ദം അനുഭവിക്കുന്നതായി മനസിലാക്കിയിട്ടുണ്ട്. ചെവിയുയര്*ത്തി നില്*ക്കുന്നത് വൈകാരിക അവസ്ഥയുടെ സൂചകമാകാറുണ്ട്. ഹൃദയനിരക്ക് കൂടുന്നതും രക്ത പ്ലാസ്മയില്* കോര്*ട്ടിസോള്* അളവ് കൂടുന്നതും ഇത്തരം ഘട്ടങ്ങളില്* നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് പശുക്കള്* സമ്മര്*ദ്ദത്തിലാണോ എന്ന് അവയുടെ മൂത്രഗന്ധത്തിലെ രാസഘടകങ്ങളാല്* ഇവയ്ക്ക് തിരിച്ചറിയാന്* കഴിയും. ഒറ്റപ്പെടുമ്പോഴും വൈകാരിക സമ്മര്*ദ്ദത്തില്* ആയാലും ഇവ ഉറക്കെ നിര്*ത്താതെ കരയുകയാണ് പ്രധാനമായും ചെയ്യുക. ചിലപ്പോള്* അനങ്ങാതെ നില്*ക്കുകയും ചെയ്യും.

    പച്ചപ്പുല്ല് തിന്നുന്ന വെച്ചൂർ പശുക്കൾ |

    ആളൊരു 'പച്ച പശു'വല്ല, അയവിറക്കൽ ഒരു രസത്തിനുമല്ല

    ആളൊരു 'പച്ച പശു' ആണ് എന്ന് പറഞ്ഞാല്* പരമ സാധുവും ശുദ്ധനും എന്നൊക്കെയാണല്ലോ ധ്വനി. പോ 'പുല്ലേ'! എന്നോ 'വെറും പിണ്ണാക്ക്' എന്നോ ഒക്കെപറയുമ്പോള്* മനസില്* ഒന്നിനും കൊള്ളാത്തവ എന്നൊരു ധാരണ ഉണ്ടാകുകയും ചെയ്യും. എന്നാല്* പശുവും പുല്ലും പിണ്ണാക്കും ഒക്കെ തമ്മിലുള്ള ബന്ധം ഒന്നും അത്ര നിസാരക്കാര്യമല്ല. പുല്ല് പച്ചയായാലും ഉണങ്ങിപ്പഴകിയ വൈക്കോലായാലും, എന്തും പശു തിന്നും. മരത്തൊലി ആയാലും പിണ്ണാക്കായാലും ഏതു രൂപത്തിലും കോലത്തിലും ഉള്ള സെല്ലുലോസും പശുവിന്റെ ഉള്ളില്* എത്തിയാല്* ദഹിച്ചോളും. പുല്ലിലെ സങ്കീര്*ണ്ണ രൂപഘടനയുള്ള സെല്ലുലോസ് എന്ന കാര്*ബോഹൈഡ്രേറ്റ് പോളിമര്* ദഹിപ്പിക്കാന്* അയവെട്ടുകാരല്ലാത്ത മറ്റ് മൃഗങ്ങളില്* പലതിനും കഴിയില്ല , നമുക്കും കഴിയില്ല.

    റൂമിനെന്റുകള്* എന്നു വിളിക്കുന്ന മേഞ്ഞുതിന്നു ജീവിക്കുന്ന ഇരട്ടക്കുളമ്പുള്ളവയില്* പെട്ട, അയവെട്ടുന്ന ജീവികളില്* പ്രധാനപ്പെട്ടതാണ് പശുക്കളടക്കമുള്ള പോത്തും എരുമയും ഒക്കെ. മാനുകള്*, ജിറാഫുകള്*, ഹിപ്പൊപൊട്ടാമാസ് തുടങ്ങിയവയും ഇവയില്* പെടും. നമ്മള്* 'ഓര്*മകള്* അയവിറക്കുക' എന്നൊക്കെ പറയുന്നതുപോലെ ഇവരുടെ അയവിറക്കല്* ഒരു രസത്തിന് ചെയ്യുന്ന കാര്യമല്ല. അവരുടെ ദഹനം ഒരു വല്ലാത്ത ദഹനം ആണ്.

    ഒരു ആമാശയമല്ല പശുവിന്, സങ്കീർണ്ണമാണതിന്റെ ദഹനം

    നമുക്ക് ഒരു ധാരണയുണ്ട്, എല്ലാ മൃഗങ്ങളും നമ്മളെപ്പോലെ തന്നെയാണ് ദഹനകാര്യത്തില്* എന്ന്. തിന്നുന്നു, ആമാശയത്തില്* എത്തുന്നു , അവിടെ ആമാശയ ഗ്രന്ഥികള്* സ്രവിപ്പിക്കുന്ന എന്*സൈമുകള്* അതിനെ ദഹിപ്പിക്കുന്നു, സിമ്പിള്*. അതിലെ ഗ്ലൂക്കോസ് രക്തത്തിലേക്ക് ആഗിരണം ചെയ്ത് ഊര്*ജ്ജം ഉണ്ടാക്കുന്നു. എല്ലാ മൃഗങ്ങള്*ക്കും രുചിയും നമ്മളെപ്പോലെയൊക്കെ ആകും എന്ന തെറ്റിദ്ധാരണയും ചിലര്*ക്ക് ഉണ്ട്. അതുകൊണ്ടാണ്, മധുരം തിരിച്ചറിയാന്* പോലും ആകാത്ത പ്രിയപ്പെട്ട പൂച്ചയ്ക് പഞ്ചാരപ്പായസം വെച്ച് കൊടുക്കുന്നത്. (കുട്ടിക്കഥകളിലൊക്കെ കാക്കയും പൂച്ചയും പായസം വെച്ച കഥ ഉറപ്പാണല്ലോ). അതെ, നമ്മുടെ ദഹനം സിമ്പിളും പവര്*ഫുളും ആണ്. നമ്മള്* തിന്നുന്നത് നേരെ ആമാശയ സഞ്ചിയിലാണല്ലോ എത്തുക. അതിനുമുമ്പേ തന്നെ ഉമിനീരിലടക്കം ഉള്ള അമൈലേസ് പോലുള്ള എന്*സൈമുകള്*, നമ്മൾ കഴിച്ച ചോറ് പോലുള്ള ഭക്ഷണത്തിലെ സ്റ്റാര്*ച്ചിനേയും മറ്റും രക്തത്തില്* അലിഞ്ഞ് ചേരും വിധമുള്ള ഗ്ലൂക്കോസാക്കി മാറ്റാനുള്ള പണി തുടങ്ങും. ഭക്ഷണത്തിലെ വിവിധ തരം കാര്*ബോ ഹൈഡ്രേറ്റുകളില്*, വെള്ളത്തില്* ലയിക്കുന്ന പഞ്ചസാരകളല്ലാത്തതും ഉണ്ടാകുമല്ലൊ. കുടിച്ച പാലിലെ ലാക്*റ്റോസ് അടക്കം. അവയെല്ലാം ലളിതപഞ്ചസാരകളാക്കി മാറ്റിയാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നത്. ആമാശയത്തിലെ ഗ്രന്ഥികള്* സ്രവിപ്പിക്കുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡും ദഹനരസങ്ങളും ആയി ചേര്*ന്നാണ് ദഹനം നടക്കുന്നത്. ചെറുകുടലിലൂടെ കടന്നുപോകുമ്പോള്* ഈ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടും, എന്നിട്ട് ശരീരത്തിലെ ഓരോ കോശങ്ങളിലും എത്തും. ശ്വസനത്തിലൂടെ നമ്മള്* അകത്തെടുക്കുന്ന ഓക്*സിജനും കോശങ്ങളിലെത്തി, അതിന്റെ സഹായത്തോടെ പഞ്ചസാര കത്തിച്ചാണ് ഊര്*ജ്ജം ഉണ്ടാക്കുന്നത്. ആ ഗ്ലൂക്കോസാണ് കോശങ്ങളില്* എത്തി നമുക്ക് വേണ്ട ഊര്*ജ്ജമായി മാറുന്നത്. അധികമുള്ളത് കൊഴുപ്പാക്കി ശേഖരിക്കുന്നത്.

    എന്നാല്*, പശുവിനെപ്പോലുള്ളവയുടെ ദഹനം ഇതുപോലെ അല്ല. തിന്ന സസ്യഭാഗങ്ങളെ ഗ്ലൂക്കോസാക്കി മാറ്റിയല്ല ഊര്*ജ്ജം ഉണ്ടാക്കുന്നത്. വൈക്കോലിലും മറ്റുമുള്ള സെല്ലുലോസ് പോലുള്ള പോളിസാക്കറൈഡുകളെ ഗ്ലൂക്കോസാക്കാന്* പറ്റുന്ന ദഹനരസങ്ങള്* ഒന്നും പശുവിന്റെ ആമാശയത്തിലും ഇല്ല. വയറിനകത്തുള്ള നിരവധി ഇനം സൂക്ഷ്മ ജീവികളാണ് സെല്ലുലോസ് അല്ലെങ്കില്* പുല്ല് തിന്നുന്നത് എന്ന് വേണമെങ്കില്* പറയാം. അവയുടെ ഭാഗമായി പുളിക്കല്* അഥവാ ഫെര്*മെന്റ്റേഷന്* നടക്കും. സൂക്ഷ്മജീവികള്* പെറ്റ് പെരുകും. അതാണ് പശുവിന്റെ ശരിക്കുമുള്ള ഊര്*ജ്ജ സ്രോതസ്.

    പശു എന്ന മീഥേൻ സ്രോതസ്സ്

    പുളിക്കലിന്റെ ഭാഗമായി വലിയ അളവില്* മീഥേന്* വാതകവും വൊളറ്റൈല്* ഫാറ്റി ആസിഡുകളും (VFA) ഉണ്ടാകും. മീഥേനും മറ്റ് വാതകങ്ങളും പശു വായിലൂടെ ഇടക്കിടെ പുറത്തേക്ക് കളയും. മണിക്കൂറില്* 30-40 ലിറ്റര്* വാതകം ഇത്തരത്തില്* പശു ഉത്പാദിപ്പിക്കുന്നുണ്ട്. അത് വയറില്* നിറയുമ്പോഴാണ് വാപൊളിച്ച് എക്കിളാക്കി പുറത്തേക്ക് കളയുന്നത്. നമ്മള്* കോട്ടുവായിടും പോലെ അത്യപൂര്*വ്വമായി, ഉറക്കം വരുമ്പോള്* മാത്രമുള്ളതല്ല പശുവിന്റെ എക്കിളും കോട്ടുവായിടലും. അത് മാരക കോട്ടുവായാണ്. ആഗോളതാപന കാരണക്കാരില്* പെട്ട ഒരു ഗ്രീന്* ഹൗസ് വാതകമാണത്. പശുക്കള്* ഇങ്ങനെ സദാസമയവും മീഥേന്* വാതകം പുറപ്പെടുവിക്കുന്നുണ്ട്.. ഒരു വര്*ഷം ഒരു പശു 100 കിലോഗ്രാം മീഥേന്* പുറത്ത് വിടുന്നതുകൂടാതെ ചാണകത്തില്* നിന്നുണ്ടാകുന്ന മീഥേന്* വേറെയും ഉണ്ട്. (ഹരിത ഗൃഹവാതകം,ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നൊക്കെ കേള്*ക്കുമ്പോള്* മൊത്തം കുറ്റം മനുഷ്യരില്* മാത്രം ചാരേണ്ടകാര്യമില്ല. നമ്മുടെ വളര്*ത്തുപശുക്കളും ഇതില്* കക്ഷികളാണെന്ന് സാരം. ആഗോള താപനത്തിനു കാരണമായ ഹരിത ഗൃഹവാതകങ്ങളുടെ 7% ഉണ്ടാക്കുന്നത് ഇവരാണ്). ഫെര്*മെന്റേഷന്* വഴി ഉണ്ടാകുന്ന ഫാറ്റി ആസിഡിനെ ആണ് രക്തത്തിലേക്ക് വലിച്ചെടുത്ത് ഊര്*ജ്ജാവശ്യം പശു നിറവേറ്റുന്നത്.

    വൈക്കോലും കാടിയുമൊന്നും പശുവനുള്ളതല്ല, വയറ്റിനുള്ളിലെ സൂക്ഷജീവിക്കുള്ളത്

    പശുവിനെപ്പോലുള്ളവയുടെ ദഹനവ്യവസ്ഥയില്* ഒരു ആമാശയമല്ല ഉള്ളത്. ഭക്ഷണമാക്കുന്ന പച്ചപ്പുല്ലും വൈക്കോലും മറ്റെല്ലാം തന്നെ നേരെ പോകുന്നത് റുമന്* എന്ന വമ്പന്* അറയിലേക്കാണ്. പണ്ടം എന്നു മലയാളത്തില്* പറയാറുണ്ട്. റുമന്*, റെറ്റിക്കുലം, ഒമാസം, അബൊമാസം എന്നിങ്ങനെ പേരുള്ള നാല് ആമാശയ അറകള്* ഇവര്*ക്ക് ഉണ്ട്. ഇടതുവശത്തായി വലിയ സഞ്ചിപോലെയുള്ള ഭാഗമാണ് റൂമന്*. ഇത് ഓരോരോ പശുവിനങ്ങളുടെയും ബ്രീഡും വലിപ്പവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. 50 ലിറ്ററിലധികം കൊള്ളും ചിലയിനങ്ങളുടെ റൂമനില്*. ഇതില്* ധാരാളം പാളി അറകളുണ്ടാകും. റുമെന്* നിരവധിയിനം ബാക്റ്റീരിയകളുടെയും സൂക്ഷ്മജീവികളുടെയും കേദാരമാണ്. ആരോഗ്യമുള്ള ഒരു പശുവിന്റെ റൂമനില്* നിന്നുള്ള ഒരു മില്ലി ലിറ്റര്* ദ്രാവകത്തില്* തന്നെ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും.

    പശുവിന്റെ റൂമനിലെ ഒരു മില്ലി ലിറ്റര്* ദ്രാവകത്തില്* ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും.

    തിന്ന പച്ചപ്പുല്ലിലും വൈക്കോലിലും പിണ്ണാക്കിലും ഉള്ള സസ്യകോശ ഭിത്തിയായ സെല്ലുലോസ് ദഹിപ്പിക്കാന്* ചെറിയ പണിയല്ല ഉള്ളത്. നമ്മുടെ വയറ്റില്* അത്തരം സഹായം ചെയ്യാന്* പറ്റുന്ന സൂക്ഷ്മജീവികള്* ഇല്ല. അതിനാലാണ് ഗതികെട്ടാലും പുല്ല് തിന്ന് നമുക്ക് ജീവിക്കാനാവാത്തത്. റൂമന്* നിറയെ സൂക്ഷ്മാണുക്കളാണ് എന്ന് പറഞ്ഞല്ലോ. അവര്*ക്ക് ജീവിക്കാനും പെറ്റുപെരുകാനും അനുകൂല പരിസ്ഥിതിയാണ് റുമന്റെ അകവശം. സത്യത്തില്* പുല്ലും വൈക്കോലും പിണ്ണാക്കും കാടിയും ഒന്നും പശുവിനുള്ളതല്ല എന്നും പറയാം. വയറിലെ കോടാനുകോടി പലതരം ജീവികള്*ക്ക് തിന്നാനാണ് അത് വയറ്റില്* എത്തിച്ച് കൊടുക്കുന്നത്. എപ്പഴാ പുലി പിടിക്കുക എന്ന പേടി മൂലമാണ് പശുവും മാനും അടക്കമുള്ള പല കുളമ്പുജീവികളും കിട്ടിയ സമയം കൊണ്ട് പരമാവധി എന്ന വിധത്തില്* തീറ്റ അകത്താക്കുന്നത്. വിസ്തരിച്ച് ചവച്ച് അരച്ച് തിന്നാന്* പോയാല്* സ്വന്തം ശരീരം വേറെ മൃഗങ്ങള്* കീറി മുറിച്ച് ചവച്ചരച്ച് തിന്നാനുള്ള സാദ്ധ്യത കൂടുതലാണല്ലോ. പരിണാമപരമായുള്ള അനുകൂലനമായാണ് പല അറകളുള്ള ഈ സ്റ്റോറേജ് . അതില്* ആദ്യം നിറച്ച് പിന്നീട്, സുരക്ഷിത സ്ഥാനത്ത് വിശ്രമിച്ച് , ഈ അറയില്*നിന്നു നേരത്തെ അകത്താക്കിയ തീറ്റ കുറേശെയായി ഉരുട്ടി ഉണ്ടയാക്കി, തികട്ടി വായില്* കൊണ്ടൂവന്ന് വിശദമായി ഉമിനീരും കൂട്ടി ചവച്ചരച്ച് ഇറക്കലാണ് അയവെട്ടല്* എന്ന പരിപാടി.

    പശുവിന്റെ വയറിനുള്ളിലെ വിവിധ അറകൾ | By Pearson Scott Foresman

    റുമെന്* വെറും സ്റ്റോക്ക് റൂം മാത്രമല്ല. അത് വലിയൊരു ഫെര്*മെന്റേഷന്* ചേംബര്* കൂടിയാണ്. പഴയ നാടന്*വാറ്റുകാര്* കശുമാങ്ങാനീരും വെല്ലവും നവസാരവും എല്ലാം ചേര്*ത്ത് ഫെര്*മെന്റ് ചെയ്യാന്* ഉപയോഗിക്കുന്ന വാഷിന്* പാത്രം പോലൊന്ന്. അവിടെ നമ്മുടെ ആമാശയത്തിലേതുപോലെ ആസിഡും എന്*സൈമുക്കളും ഉണ്ടാക്കുന്ന ഒരുതരം ഗ്രന്ഥികളും ഇല്ല. ശരിക്കും ഒരു പാത്രം മാത്രം. റൂമന്* എന്ന അത്ഭുത സഞ്ചിക്കകത്ത് ഉള്ള അനേകലക്ഷം സൂക്ഷ്മാണുക്കളുടെ ജീവ ലോകം ആണ് സെല്ലുലോസ് ദഹിപ്പിക്കാന്* ഇവരെ സഹായിക്കുന്നത് എന്ന് പറഞ്ഞല്ലോ. അവിടെ പലതരം ബാക്റ്റീരിയകള്* മാത്രമല്ല, ഫങ്കസുകള്*, പ്രോട്ടോസോവകള്* എല്ലാരും കൂടിയുള്ള പരസ്പരസഹായ പരിപാടിയാണ് നടക്കുക.

    ബാക്റ്റീരിയകളില്* ഫൈബ്രോ ബാക്റ്റര്* സക്*സിനോജനീസ് (Fibrobacter succinogenes) , റുമിനോ കോക്കസ് ഫ്*ലവെഫാസിയെന്*സ് (Ruminococcus flavefaciens) , റുമിനോകോക്കസ് ആല്*ബസ് (Ruminococcus albus ) എന്നിവയൊക്കെയാണ് പ്രധാനികള്*. സെല്ലൂലോലിറ്റിക് ഫംഗസുകളില്* നിയോകാല്ലിമാസ്റ്റിക്*സ് ( Neocallimastix) വിഭാഗക്കാരാണ് കൂടുതലായുള്ളത്. പ്രോട്ടോസോവകളില്* സിലിയകളുള്ള വിഭാഗത്തിലെ യൂഡിപ്ലോഡിനിയം മാഗി (Eudiplodinium maggie) ഓസ്റ്റ്രാകോഡിനിയം ആല്*ബം (Ostracodinium album) എന്നീ ഇനങ്ങള്* കാര്യമായുണ്ടാകും. പശുവിന്റെ ഭക്ഷണത്തിലെ ഘടകങ്ങള്* മാറുന്നതിനനുസരിച്ച് ഈ പലതര ജീവഘടകങ്ങളുടെ എണ്ണം സ്വഭാവം എന്നിവയില്* മാറ്റമുണ്ടാകും. ഇവ പെട്ടെന്ന് മാറുന്നത് പശുവിന് വലിയ പ്രശ്*നം ആകും. പതുക്കെ ഭക്ഷണത്തില്* മാറ്റമുണ്ടായാല്* അതുമായി യോജിക്കാന്* പറ്റും വിധം സൂക്ഷ്മജീവികളുടെ എണ്ണം മാറുകയും ചെയ്യും. അതിനാല്* ഭക്ഷണത്തിന്റെ സ്വഭാവം പെട്ടെന്ന് വലിയ അളവില്* മാറാന്* പാടില്ല.

    ഏതെങ്കിലും ഇനം മാത്രം ബാക്റ്റീരിയകളുടെ എണ്ണം കൂടുകയും സൂക്ഷ്മാണുക്കള്* തമ്മിലുള്ള ബാലന്*സ് മാറുകയും ചെയ്താല്* ഫെര്*മെന്റേഷനു പകരം പുളിപ്പിക്കല്* ആണ് സംഭവിക്കുക. അതിന്റെ ഫലമായി ലാക്റ്റിക് ആസിഡ് കൂടുതലായുണ്ടാകും. അങ്ങിനെ ആസിഡ് അളവ് കൂടിയാല്* സൂക്ഷ്മാണുക്കള്* പലതും അതിജീവിക്കില്ല. അസിഡോസിസ് എന്ന അവസ്ഥയിലേക്ക് പോകും . മീഥേന്*, കാര്*ബണ്* ഡയോക്*സൈഡ് വാതകങ്ങള്* കൂടുതലായി ഉണ്ടായി വയര്* നിറഞ്ഞ് ശ്വാസം കഴിക്കാനാവാത്ത അവസ്ഥയിലേക്ക് പോകും . രക്തത്തിലും ആസിഡ് അളവ് കൂടും. അതിന്റെ ഭാഗമായി രക്തത്തിലെ ജലാംശം തിരിച്ച് റുമനിലേക്ക് വരുന്ന അവസ്ഥയും അങ്ങിനെ നിര്*ജലീകരണം സംഭവിച്ച് പശു ചത്തു പോകുകയും ചെയ്യും.

    പൊറോട്ട കൊടുത്തതിനാല്* ഒരു ഫാമിലെ പശുക്കള്* ചത്തുപോയി എന്ന വിധത്തില്* അടുത്ത ദിവസം വാര്*ത്തകള്* ഉണ്ടായിരുന്നല്ലോ. പൊറോട്ട മോശം ആയതുകൊണ്ടല്ല അങ്ങിനെ ചത്തുപോകുന്നത്. മുന്*പ് കൊടുത്തിരുന്നതിലും കൂടുതലായി ഒരു ദിവസം ഇത്തരത്തില്* ഏത് അന്നജം കൂടിയ ഭക്ഷണം കൊടുത്താലും ചിലപ്പോള്* പശുവിന്റെ റുമനില്* പ്രശ്*നം ഉണ്ടാവാം. അതു ചോറായാലും മതി. കിഴങ്ങോ ചക്കയോ മാങ്ങയോ എന്തും കൂടിയ അളവില്* ഒരു ദിവസം പെട്ടെന്ന് പശുക്കള്*ക്ക് കൊടുക്കരുത്. അന്നജം അപ്പോള്* പുളിച്ച് ആസിഡായി മാറുകയാണ് ചെയ്യുക. നമ്മുടെ വയറ്റിലും ചിലപ്പോള്* പയറുവര്*ഗ്ഗങ്ങള്* കൂടുതലായി കഴിച്ചാല്* ചെറിയതോതില്* ഗ്യാസുണ്ടാകുന്നത് ഇത്തരത്തില്* ദഹിക്കാതെ പുളിക്കുന്നതുകൊണ്ടാണല്ലോ.

    പശുവിന്റെ റൂമനില്*, സൂക്ഷ്മാണുക്കള്* സസ്യകോശങ്ങളില്* പ്രവര്*ത്തിച്ച് ഉണ്ടാകുന്നത് ഗ്ലൂക്കോസല്ല, വോളറ്റൈല്* ഫാറ്റി ആസിഡുകള്* ആണെന്നു പറഞ്ഞല്ലോ. അസിറ്റേറ്റ് , പ്രൊപ്യോണേറ്റ്, ബൂറ്റിയിറേറ്റ് എന്നീ മൂന്നു തരം വൊളറ്റൈല്* ഫാറ്റി ആസിഡുകള്* - volatile fatty acids (VFAs) ആണ് പ്രധാനമായും ഉണ്ടാകുന്നത്. ഈ മൂന്നിനങ്ങളില്* ഏറ്റവും കൂടുതല്* ഉണ്ടാകുക അസിറ്റേറ്റ് VFA ആണ്. Butyrivibrio fibrisolvens , Acetobacterium woodii എന്നിങ്ങനെയുള്ള ബാക്റ്റീരിയകള്* ആണ് അസീറ്റേറ്റ് നിര്*മ്മാണ പ്രവര്*ത്തനങ്ങള്*ക്ക് സഹായിക്കുന്നത് . കാര്*ബണ്* ഡയോക്*സൈഡും ഹൈഡ്രജനും ഉപയോഗിച്ച് Wood-Ljungdahl pathway എന്നു വിളിക്കുന്ന ബയോകെമിക്കല്* രാസപ്രവര്*ത്തനം ആണ് അവിടെ സംഭവിക്കുന്നത്. Succinimonas amylolytica , Selenomonas ruminantium എന്നിങ്ങനെയുള്ള ബാക്റ്റീരിയകളാണ് ഗ്ലൂക്കോസും മറ്റ് പഞ്ചസാര ഭാഗങ്ങളെയും പ്രൊപ്യോണേറ്റ് ആക്കി മാറ്റുന്നത്. Butyrivibrio fibrisolvens എന്ന ഇനം ബാക്റ്റീരിയകള്* ആണ് ബൂറ്റിയിറേറ്റ് നിര്*മ്മിക്കുന്നത്.

    പുല്ലു പോലുള്ളവയാണ് കൂടുതലായി പശു കഴിക്കുന്നതെങ്കില്* 60-70% അസെറ്റിക് ആസിഡാണ് ഉണ്ടാകുക. കൂടെ 15-20% പ്രൊപ്പിയോണിക് ആസിഡും 5-15 % ബ്യൂട്ടിറിക് ആസിഡും. എന്നാല്* ധാന്യങ്ങളും പിണ്ണാക്കും നന്നായി പൊടിച്ച കാലിത്തീറ്റയും ഒക്കെ കൂടുതലുള്ള ഭക്ഷണം ആണെങ്കില്* അസിറ്റിക് ആസിഡ് 40% ലേക്ക് ചുരുങ്ങുകയും പ്രൊപ്പിയോണിക് ആസിഡ് 40 % ആയി കൂടുകയും ചെയ്യും. സെല്ലുലോസ് ഹെമിസെല്ലുലോസ് തുടങ്ങിയ ഫൈബര്* ഘടകങ്ങളെ 30-40 % മാത്രമേ റുമനിലെ സൂക്ഷ്മാണുക്കള്*ക്ക് വിഘടിപ്പിക്കാനാകു. ബാക്കി ചാണകമായി പുറത്തേക്ക് വരികയാണ് ചെയ്യുക. എന്നാല്* ഭക്ഷണത്തിലെ 60% അന്നജം വിഘടിക്കപ്പെടും. മറ്റ് പഞ്ചസാരകള്* ഒക്കെയും പൂര്*ണ്ണമായും തന്നെ റൂമനില്* ദഹിപ്പിക്കപ്പെടും. റുമെന്* ചുമരുകളിലെ കുഞ്ഞ് വിരലുരൂപ പാപ്പിലെകള്* മൊത്തം വിസ്താരം കൂട്ടുകയും വേഗത്തില്* ഇവയെ രക്തത്തിലേക്ക് വലിച്ചെടുക്കാന്* സഹായിക്കുകയും ചെയ്യും. ഇതാണ് കോശങ്ങളില്* എത്തി ഊര്*ജ്ജമായി മാറ്റുന്നത്. അകിടുകളിലെത്തി പാലായി മാറുന്നത്. കഴിച്ച ഭക്ഷണത്തിലെ പ്രോട്ടീന്* മുഴുവനായും റുമന്* അറയില്* വെച്ച് ഫെര്*മെന്റേഷന്* വഴി വിഘടിക്കപ്പെടുന്നില്ല . ഫെര്*മെന്റേഷന്* മൂലം പ്രോട്ടീന്* അമോണിയ, ഓര്*ഗാനിക് ആസിഡുകള്*, അമിനോ ആസിഡുകള്* ഒക്കെ ആയാണ് മാറ്റപ്പെടുക. 40-70% ഇങ്ങനെ ദഹിക്കും.

    ഏറ്റവും രസകരമായ കാര്യം , റുമനിലെ ഒരുവിധം എല്ലാ സൂക്ഷ്മാണുക്കള്*ക്കും ഈ അമോണിയ ആവശ്യമാണ്. അതുപയോഗിച്ചാണ് അവ പ്രോട്ടീന്* നിര്*മ്മിച്ച് വളരുന്നത്. അമോണിയയും ഓര്*ഗാനിക്ക് ആസിഡുകളും ഈ സൂക്ഷ്മാണുക്കള്* അവര്*ക്ക് വേണ്ട പ്രോട്ടീന്* നിര്*മ്മിക്കാനുള്ള അമിനോ ആസിഡുകളാക്കിമാറ്റുകയാണ് ചെയ്യുന്നത്. അധികമായുള്ള അമോണിയ റൂമന്* ഭിത്തികള്* തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യും. പശുതിന്ന ഭക്ഷണത്തിലെ പ്രോട്ടീനും ധാരാളമായുണ്ടായ സൂക്ഷ്മാണുക്കളെ ദഹിപ്പിച്ച് ഉണ്ടായ പ്രോട്ടീനും അബോമാസത്തില്* വെച്ചും ചെറുകുടലില്* വെച്ചും രക്തത്തിലേക്ക് വലിച്ചെടുക്കും. റുമനിലെ മൈക്രോബുകള്* പശുവിനാവശ്യമായ വൈറ്റമിന്* K, വൈറ്റമിന്* B എന്നിവ ഉത്പാദിപ്പിക്കും. അതിനാല്* തന്നെ ആരോഗ്യമുള്ള ഒരു പശുവിന് വേറെ വൈറ്റമിന്* ബിയും കേയും ഒന്നും ആവശ്യമില്ല.

    ആമാശയത്തിന്റെ ഭാഗമായുള്ള റെറ്റിക്കുലം എന്ന കുഞ്ഞുഭാഗം ശരീരത്തിന്റെ മുന്നോട്ട് ഹൃദയത്തിന് അടുത്താണ് ഉള്ളത്. തേനടകളിലെ അറകളുടെ രൂപത്തിലുള്ള ഘടനയാണിതിനുള്ളത്. അയവെട്ടലിന് ഒരോരോ ഉണ്ടകളാക്കി വായിലേക്ക് അയക്കലൊക്കെ നടത്താന്* സഹായിക്കുന്നത് റെറ്റിക്കുലം ആണ്. കൂടാതെ ഭക്ഷണത്തില്* അബദ്ധത്തില്* കുടുങ്ങുന്ന ഇരുമ്പാണി പോലുള്ളവയൊക്കെ ഇവിടെ കുടുങ്ങിക്കിടക്കും. അതിനാല്* ഈ ഭാഗത്ത് ഇത്തരം ആണികളും മറ്റും കുടുങ്ങിയുണ്ടാകുന്ന രോഗത്തിന് ഹാര്*ഡ്വേര്*ഡ് ഡിസീസ് എന്നാണ് പറയുക. അടുത്ത അറയാണ് അമാസം. ഉള്ളില്* പുസ്തകത്താളുകള്* പോലെ ധാരാളം പാളികളുള്ളതാണ് ഗ്ലോബ് പോലുള്ള ഈ ഭാഗം. ഇവിടെയാണ് വെള്ളവും മറ്റ് പോഷകങ്ങളും രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നത്.അവസാനത്തെ അറയാണ് ഒബോമാസം. അത് അയവെട്ടാത്ത ജീവികളുടെ ആമാശയത്തിന് സമാനമായതാണ്. ഈ അറയുടെ ഭിത്തികളില്* നിന്നും ഗ്രന്ഥികളിലൂടെ ആസിഡും മറ്റു ദഹന രസങ്ങളും സ്രവിപ്പിക്കും.

    പശു പൂരിത കൊഴുപ്പുകളെ കൂടുതലായി ആഗിരണം ചെയ്യാന്* കഴിയുന്നവരാണ്. റൂമനിലെ മൈക്രോബുകള്* അപൂരിത ഫാറ്റി ആസിഡുകളില്* പ്രവര്*ത്തിച്ച് ഒരു ഹൈഡ്രജന്* ആറ്റം അതിനോട് ചേര്*ത്ത് പൂരിത , അഥവാ സാച്വറേറ്റഡ് ഫാറ്റി ആസിഡാക്കി മാറ്റുന്നതിനാലാണ് ഇത് സാധ്യമാക്കുന്നത്. അതിനാല്* തന്നെ അപൂരിത കൊഴുപ്പുകള്* അധികം ചേര്*ന്ന ഭക്ഷണം കൂടുതലായി കൊടുത്താല്* , സൂക്ഷ്മാണുക്കള്*ക്ക് അപകടകരമായി ടോക്*സിക്കാകുകയും അവ നശിക്കുകയും ഇവയുടെ വയറിനുള്ളിലെ ഫൈബര്* ദഹനം പതുക്കെയാക്കപ്പെടുകയും ചെയ്യും.

    പറഞ്ഞുവരുന്നത് പശു പുല്ല് തിന്നുന്നത് - വയറ്റിനുള്ളിലെ സൂക്ഷ്മജീവികള്*ക്ക് തിന്നാനാണ്. അവയ്ക്ക് ശരീരമുണ്ടാക്കാനുള്ള പ്രോട്ടീന്* ഇതില്*നിന്നും കിട്ടും. അങ്ങിനെ വളരുന്ന സൂക്ഷ്മ ജീവി കോളനികളും കൂടിയാണ് പശുവിന്റെ ഭക്ഷണം. ആ ജീവികളെയാണ് ദഹിപ്പിച്ച് പശു കാര്യം നേടുന്നത്. അതായതുത്തമാ, പശു ആള് വെജിറ്റേറിയനാണോ എന്ന് ചോദിച്ചാല്*, ഒരര്*ത്ഥത്തില്* അല്ല എന്ന് പറയാനാവും. ജീവികളെ തിന്നുന്നവരെ പൂര്*ണ്ണ വെജിറ്റേറിയന്*എന്നു പറയാമോ.

  4. #1394
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    തീ തുപ്പുന്ന ഡ്രാഗണുകളെ പോലെ കർഷകരുടെ പ്രിയപ്പെട്ട ഡ്രാഗൺ ഫ്രൂട്ട്; അറിയാം ഈ ദേശാടന പഴത്തെ

    തെക്കേ അമേരിക്കയും മധ്യഅമേരിക്കയും മെക്സിക്കോയുമാണ് ഡ്രാഗൺ ഫ്രൂട്ടിൻ്റെ ജന്മദേശം.16-ാം നൂറ്റാണ്ടില്* യൂറോപ്യന്* കുടിയേറ്റക്കാരാണ് ഡ്രാഗണ്* ഫ്രൂട്ട് കടലുകടത്തി മറ്റു രാജ്യങ്ങളിലേക്കെത്തിക്കുന്നത്. അങ്ങനെ അവിടങ്ങളിലെ വിപണികളിലും ഭക്ഷണശാലകളിലും വിചിത്രരൂപിയായ ഈ പഴം പരിചിതമായി.



    വ്യാളീമുഖത്തുനിന്നുതിരുന്ന തീനാളങ്ങള്* പോലെ പഴത്തിന് ചുറ്റോടുചുറ്റും കുന്തമുനകളോട് സദൃശമായ തൊങ്ങലുകള്*... വ്യാളിയുടെ ചെതുമ്പല്* മൂടിയ ദേഹം പോലെ പുറംതൊലി. ചൈനീസ് പുരാണേതിഹാസത്തിലെ തീതുപ്പുന്ന, ചിറകുകളുള്ള വ്യാളിയുടെ രൂപസാദൃശ്യവുമായി ഈ പഴം കേരളത്തിലെ വഴിയോരക്കാഴ്ചകള്*ക്കും കൃഷിയിടങ്ങള്*ക്കും പരിചിതമായിട്ട് ഏറെ നാളായിട്ടില്ല. നിരവധി വിദേശ പഴങ്ങളോടൊപ്പം ആദ്യകാലത്ത് ഇത് കേരളത്തില്* ഇറക്കുമതി ചെയ്തെത്തിക്കുകയായിരുന്നു പതിവ്. അന്ന് ഇതിന് രൂപഭാവങ്ങളിലെ വൈചിത്ര്യം നിമിത്തം അത്ര പ്രിയമുണ്ടായിരുന്നില്ല. ഇത് ഏകദേശം അഞ്ചോ ആറോ വര്*ഷം മുമ്പുള്ള കഥ. എന്നാലിന്ന് ഇതല്ല അവസ്ഥ.

    അറിയാം സഞ്ചാരിയായ ഡ്രാഗൺ ഫ്രൂട്ടിനെ

    തെക്കേ അമേരിക്കയും മധ്യഅമേരിക്കയും മെക്സിക്കോയുമാണ് ഡ്രാഗൺ ഫ്രൂട്ടിൻ്റെ ജന്മദേശം.16-ാം നൂറ്റാണ്ടില്* യൂറോപ്യന്* കുടിയേറ്റക്കാരാണ് ഡ്രാഗണ്* ഫ്രൂട്ട് കടലു കടത്തി മറ്റു രാജ്യങ്ങളിലേക്കെത്തിക്കുന്നത്. അങ്ങനെ അവിടങ്ങളിലെ വിപണികളിലും ഭക്ഷണശാലകളിലും വിചിത്രരൂപിയായ ഈ പഴം പരിചിതമായി. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്തോ-ചൈന പ്രദേശത്ത് ഡ്രാഗണ്* ഫ്രൂട്ട് എത്തിക്കുന്നത് ഫ്രഞ്ച് പുരോഹിതന്*മാരാണ്. ഒരു നൂറ്റാണ്ടു മുമ്പു തന്നെ വിയറ്റ്നാമില്* ഇതിന്റെ കൃഷിയാരംഭിച്ചു. ആദ്യകാലത്ത് അവിടുത്തെ രാജാവിന് കഴിക്കാന്* വേണ്ടി വിശിഷ്ടഫലം എന്ന നിലയ്ക്കായിരുന്നു ഇത് വളര്*ത്തിയത്. ഇന്നിപ്പോള്* ഡ്രാഗണ്* ഫ്രൂട്ട് കയറ്റുമതിയില്* വിയറ്റ്നാം മുന്*പന്തിയിലാണ് നില്*ക്കുന്നത്. ഇതില്* തന്നെ മുന്*നിരക്കാര്* ചൈന, വിയറ്റ്നാം, ഇന്ത്യ, തായ്ലൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളും.

    വ്യാളിയോട് വിചിത്രമായ രൂപസാദൃശ്യമുള്ള ഈ പഴം മലയാളികളുടെ നാവിനും മലയാളക്കരയിലെ മണ്ണിനും പ്രിയതരമായിമാറിയിരിക്കുന്നു. ഇതാണ് 'ഡ്രാഗണ്* ഫ്രൂട്ട്' എന്ന വിദേശിപ്പഴത്തിന്റെ കഥ. ഇന്നിപ്പോള്* നിരവധി പേര്* കേരളത്തില്* തോട്ടമടിസ്ഥാനത്തില്* ഡ്രാഗണ്* ഫ്രൂട്ട് കൃഷി ചെയ്യുന്നു. അതിലുമേറെപ്പേര്* ഇതിന്റെ പോഷകസമൃദ്ധിയിൽ ആകൃഷ്ടരായി വലിയ വില കൊടുത്ത് ഇത് വാങ്ങുകയും സ്വദോടെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോള്* ഡ്രാഗണ്* ഫ്രൂട്ടിന് കിലോയ്ക്ക് ഏതാണ്ട് 500 രൂപ വരെ വിലയുണ്ട്. ഒരു പഴം തന്നെ 350-400 ഗ്രാം വരെ തൂക്കം വരും. കഷ്ടിച്ച് രണ്ടോ മൂന്നോ പഴം മതിയാകും ഒരു കിലോ തൂങ്ങാന്*. ഇപ്പോള്* ഡ്രാഗണ്* പഴത്തിന് അതിന്റെ രുചിഭേദവും പോഷകസമൃദ്ധിയും മാത്രം നോക്കിയല്ല വില നിശ്ചയിക്കുന്നത്. പഴത്തിന്റെ നിറവൈവിധ്യവും ഇതിന്റെ വില നിശ്ചയിക്കുന്നതിലെ ഒരു മുഖ്യഘടകമാണ്.


    വിളവെടുത്ത ഡ്രാ​ഗൺ ഫ്രൂട്ട് |

    നമുക്ക് സുപരിചിതമായ കള്ളിച്ചെടികളുടെ കുടുംബമായ 'കാക്റ്റേസി'യിലെ അംഗമാണ് ഡ്രാഗണ്* ഫ്രൂട്ട്. സസ്യനാമം ഹലോസീറിയസ് അണ്*ഡ്യുട്ട്സ് (Hylocereus undatus). 'പിത്തായ്' എന്ന വിളിപ്പേരുമുണ്ട് ഇതിന്. തെക്കന്* മെക്സിക്കോ, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, എല്*സാല്*വദോര്* എന്നീ പ്രദേശങ്ങളില്* വളരുന്ന കള്ളിച്ചെടിയുടെ വിവിധ വകഭേദങ്ങള്*ക്ക് പൊതുവേ പറയുന്ന പേരാണ് 'പിത്തായ്' (Pithaya). അങ്ങനെയാണ് ഡ്രാഗണ്* പഴത്തിനും ഈ വിളിപ്പേര് കിട്ടുന്നത്. എങ്കിലും പഴത്തിന്റെ വിചിത്രമായ രൂപം കണ്ട് 1963 മുതലാണ് ഇതിന് 'ഡ്രാഗണ്* ഫ്രൂട്ട്' എന്ന കൗതുകകരമായ പേര് കിട്ടുന്നത്. 'വിയറ്റ്നാമീസ് ഡ്രാഗണ്* ഫ്രൂട്ട്' എന്നും പറയാറുണ്ട്. വിയറ്റ്നാം ആണ് ഏറ്റവുമധികം ഡ്രാഗണ്* പഴം കൃഷി ചെയ്ത് കയറ്റി അയയ്ക്കുന്ന രാജ്യം എന്ന അര്*ത്ഥത്തിലാണിത്. 'സ്ട്രോബെറി പിയര്*' എന്നും പേരുണ്ട്. 'ഹലോസീറിയസ്' എന്നത് ഡ്രാഗണ്* ഫ്രൂട്ടിന്റെ ജനിതക നാമമാണ്. ഇപ്പോള്* ഇത് 'സെലനിസീറിയസ്' എന്നാണ് അറിയപ്പെടുന്നത്. രണ്ടും 'കാക്റ്റേസി' എന്ന സസ്യകുലത്തിലെ അംഗങ്ങള്*. ഈ ജനുസില്* ഏതാണ്ട് 140 ഓളം ഇനങ്ങളുണ്ട്. ഇക്കൂട്ടത്തില്* മൂന്നിനങ്ങളാണ് ഏറെ ശ്രദ്ധയും വാണിജ്യപ്രാധാന്യവും നേടിയത്.


    • ചുവന്ന പുറംതൊലിയും ചുവന്ന അകക്കാമ്പും ഉള്ളത്.
    • ചുവന്ന പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത്.
    • മഞ്ഞ പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത്.


    ഇവയ്ക്കു പുറമെ കടുത്ത പിങ്ക് നിറത്തില്* അകക്കാമ്പുള്ള സങ്കരയിനം ഡ്രാഗണ്* പഴങ്ങളുമുണ്ട്. ഈ ഇനങ്ങള്* തമ്മിലും ചില വ്യത്യാസങ്ങളുണ്ട്. ചുവന്ന പുറംതൊലിയും വെളുത്ത അകക്കാമ്പും തീരെ ചെറിയ കടുകുമണി പോലുള്ള കറുത്ത വിത്തുകളും- ഈ ഇനമാണ് സര്*വ്വസാധാരണം. ഇതാണ് ഡ്രാഗണ്* പഴങ്ങളില്* ഏറ്റവും മധുരം കുറഞ്ഞ ഇനം. വര്*ഷം മുഴുവന്* ഏറെക്കുറെ ഇത് വിളവുതരും. ഏറ്റവുമധികം വ്യാപകമായി വളര്*ത്തുന്നതും ഇതു തന്നെ. ചുവന്ന പുറംതൊലിയും കടുംചുവപ്പു നിറത്തില്* അകക്കാമ്പും ഉള്ള ഡ്രാഗണ്* പഴം നേരത്തെ പറഞ്ഞതിനേക്കാള്* മധുരമുള്ളതാണ്. ഇവയേക്കാളൊക്കെ ഏറെ മധുരമുള്ള ഇനമാണ് മഞ്ഞ പുറംതൊലിയും വെളുത്ത അകക്കാമ്പുമുള്ളത്. ഉള്*ഭാഗം കൂടുതല്* സുതാര്യവും വിത്തുകള്*ക്ക് കുറച്ചുകൂടെ വലിപ്പവും കാണും. ഇതിന്റെ മണവും മധുരവും തീര്*ത്തും വ്യത്യസ്ഥമാണ്. വിപണിയില്* നല്ല വിലയും കിട്ടും. എന്നാല്* കായ്കള്* പാകമാകാന്* കൂടുതല്* സമയം വേണം. പൊതുവേ പറഞ്ഞാല്* ഡ്രാഗണ്* ഫ്രൂട്ട് എന്ന വ്യാളിപ്പഴത്തിന് സ്ട്രോബെറി, കിവിപ്പഴം, സബര്*ജില്* എന്നിവയുടെ സമ്മിശ്രസ്വാദാണ്.

    കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്* ഡ്രാഗണ്* ഫ്രൂട്ട് നന്നായി വളരും. വെള്ളം കെട്ടി നില്*ക്കാത്ത മണല്*പ്പറ്റുള്ള മണ്ണിനോടാണ് കൂടുതല്* പ്രിയം. വിത്തുകള്* മുളപ്പിച്ച തൈകളോ കമ്പുകളോ നട്ട് ഡ്രാഗണ്* ഫ്രൂട്ട് വളര്*ത്താം. വിത്ത് മുളച്ചുകിട്ടുന്ന തൈകള്* വളര്*ത്തുമ്പോള്* വിളവ് കിട്ടാന്* മൂന്നു വര്*ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. അതുകൊണ്ട് നല്ല വിളവു തരുന്ന, വിപണിയില്* നല്ല ഡിമാന്റുള്ള ഇനങ്ങളുടെ പാകമായ കമ്പുകള്* മുറിച്ചു നടാനാണ് പൊതുവേ താല്പര്യം. ഇങ്ങനെ നടാനെടുക്കുമ്പോള്* നീളം കുറഞ്ഞ തണ്ടുകള്* ഒരിക്കലും നടരുത്. കുറഞ്ഞത് രണ്ടടി മുതല്* നാലടി വരെ നീളമുള്ള തണ്ടുകളാണ് നടാനുത്തമം. ഇവയായാല്* വേഗം വളര്*ന്ന് തുടങ്ങുകയും തൊട്ടടുത്ത സീസണില്* പഴങ്ങള്* കിട്ടിത്തുടങ്ങുകയും ചെയ്യും. കായ്കള്* ഉണ്ടാകുന്ന തണ്ടു തന്നെയാണ് ഡ്രാഗണ്* ഫ്രൂട്ടിന്റെ ഉത്തമ നടീല്* വസ്തു എന്നറിയുക. നിശ്ചിത നീളത്തില്* മുറിച്ചെടുക്കുന്ന തണ്ടുകള്* ഒരാഴ്ച തണലത്തുവെച്ച് ഒന്ന് വാടിയ ശേഷം നടുകയാവും നന്ന്. വേഗം വളരാനും തണ്ടുകള്* അഴുകാതിരിക്കാനും ഇത് സഹായിക്കും.

    വരണ്ടതും വളക്കൂറില്ലാത്തതും ആയ മണ്ണിലും ഡ്രാഗണ്* ഫ്രൂട്ട് കൃഷി ചെയ്യാം എന്ന അധികമേന്മയുമുണ്ട്. നന്നായി വളരാന്* ഡ്രാഗണ്* ചെടികള്*ക്ക് താങ്ങ് നിര്*ബന്ധമാണ്. കൃഷിയിടത്തിന് സമാന്തരമായോ കുത്തനെ മുകളിലേക്കോ താങ്ങ് നല്*കാം. ഇങ്ങനെ താങ്ങായി കല്*ത്തൂണ്*, കോണ്*ക്രീറ്റ് തൂണ്*, മരക്കാലുകള്*, ജി.ഐ. പൈപ്പ് എന്നിവയൊക്കെ ഉപയോഗിക്കാം. എങ്കിലും 5X4 ഇഞ്ച് കനവും 7 അടി നീളവുമുള്ള കോണ്*ക്രീറ്റ് തൂണുകളാണ് കേരളത്തില്* ഏറ്റവും യോജിച്ചതായിക്കാണുന്നത്. ജി.ഐ. പൈപ്പുകള്* ആകുമ്പോള്* വേനല്*ക്കാലത്ത് വേഗം ചൂടുപിടിച്ച് ചെടികള്* അതിലേക്ക് വേണ്ട രീതിയില്* പടര്*ന്നു കയറാതിരിക്കുന്നതായി ശ്രദ്ധയില്* പെട്ടിട്ടുണ്ട്. കോണ്*ക്രീറ്റ് തൂണുകളാകുമ്പോള്* അവയുടെ പരുക്കന്*പ്രതലം ചെടികള്*ക്ക് പിടിച്ചുകയറാന്* അനുയോജ്യമാകുന്നതായി കണ്ടിരിക്കുന്നു. കാലുകള്* രണ്ടടി ആഴത്തില്* കുഴിച്ചിടണം.


    ഡ്രാഗൺ ഫ്രൂട്ടിൻ്റെ പൂവ്|

    ഏതുതരം താങ്ങായാലും വള്ളികളെ അതിലേക്ക് ചേര്*ത്ത് കെട്ടി ഉറപ്പിക്കുക എന്നതാണ് പ്രധാനം. രണ്ട് മീറ്റര്* അകലമുള്ള വരികളിലായി കമ്പുകള്* നടാം. ഓരോ വരിയിലും കമ്പുകള്* തമ്മില്* രണ്ട് മീറ്റര്* അകലവും വേണം. ഇതു തന്നെ കുറച്ചുകൂടെ എണ്ണം വര്*ധിപ്പിക്കുമാറ് രണ്ട് മീറ്റര്* അകലത്തിലുള്ള വരികളില്* 50 സെ.മീ. അകലത്തില്* കമ്പുകള്* നടുകയും ചെയ്യാം. ഓരോ ചെടിക്കുമുള്ള താങ്ങിന്റെ ഉയരം ഒന്നു മുതല്* 1.2 മീറ്റര്*. സമാന്തര രീതിയില്* ഒന്നു മുതല്* 1.5 മീറ്റര്* ഉയരത്തില്* താങ്ങുകള്* തമ്മില്* കമ്പി /കയര്* വലിച്ചുകെട്ടി ചെടികള്* പടര്*ത്തിവിടാം.

    കമ്പു നടാന്* ഒരടിയെങ്കിലും ഉയരമുള്ള കൂനകള്* ഉത്തമം. നടുന്നതിന് മുമ്പ് കാലിവളം/കമ്പോസ്റ്റ് ചേര്*ത്ത് തടമൊരുക്കാം. ജൈവ വളങ്ങളോട് നന്നായി പ്രതികരിക്കുന്ന ചെടിയാണ് ഡ്രാഗണ്*ഫ്രൂട്ട്. ചാണകം, കോഴിവളം, ആട്ടിന്*കാഷ്ഠം എന്നിവയാണ് ഉത്തമജൈവ വളങ്ങള്*. കൂടാതെ ദ്രുതവളര്*ച്ചയ്ക്ക് രാസവളവും നല്*കാം. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്* നന്നായി അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കോഴിവളം എന്നിവ തുല്യ അനുപാതത്തില്* കലര്*ത്തിയിളക്കിയ മിശ്രിതത്തില്* 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിന്* പിണ്ണാക്ക് എന്നിവ കൂടെ ചേര്*ത്ത് സമ്പൂര്*ണജൈവ വളക്കൂട്ട് തയ്യാറാക്കാം. ഇതില്* നിന്ന് മൂന്നുമാസം ഇടവിട്ട് ചെടികള്*ക്ക് നല്*കുന്നത് നല്ലതാണ്. രാസവളപ്രയോഗം മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുകയാണ് നല്ലത്. ഇതും മൂന്നു തവണയായി മതിയാകും. ചെടിയൊന്നിന് 20 മുതല്* 50 ഗ്രാം വരെ യൂറിയ, സൂപ്പര്* ഫോസ്ഫേറ്റ് എന്നിവ കൂടാതെ 20-30 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും (പൊട്ടാഷ് വളം) ചേര്*ക്കുന്നു. മികച്ച വിളവ് നല്*കും.

    നടാന്* നല്ലസമയം ഒക്ടോബര്*-നവംബര്* മാസങ്ങൾ

    ഡ്രാഗണ്* ചെടി നടാന്* ഏറ്റവും നല്ല സമയം ഒക്ടോബര്*-നവംബര്* മാസങ്ങളാണ്. എന്നാല്* മണ്ണില്* നനവും നനയ്ക്കാന്* അത്യാവശ്യം സൗകര്യവുമുണ്ടെങ്കില്* ഈ നിബന്ധനയില്ല. ഏതു മാസവും നടാം. കനത്ത മഴയത്തുള്ള സമയത്ത് നടീല്* ഒഴിവാക്കുകയാണ് അഭികാമ്യം. കള്ളിച്ചെടിയുടെ കുടുംബക്കാരി ആയതിനാല്* ഡ്രാഗണ്* ഫ്രൂട്ടിന് താരതമ്യേന വെള്ളം കുറച്ചുമതി. ഇനി നനച്ചില്ലെങ്കില്* പോലും ചെടി നിലനില്*ക്കും. എന്നാല്* നനച്ചാല്* കരുത്തോടെ വളരും എന്നറിയുക. വേനൽക്കാലത്തും അത്യാവശ്യം നനയ്ക്കാന്* ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം. വളര്*ച്ചയും കായ്പിടിത്തവും ഒക്കെ വേണ്ടവിധം ഉണ്ടാകാന്* ഇത് ആവശ്യമാണ്. ചെടിച്ചുവട്ടില്* വെള്ളം കെട്ടാതെ ശ്രദ്ധിക്കണം. വെള്ളക്കെട്ടിന് സാധ്യതയുണ്ടെങ്കില്* തടം ഉയര്*ത്തിക്കോരി നടുകയും വേണം.

    കൊമ്പുകോതല്*

    ഡ്രാഗണ്* ചെടിയില്* പുതിയ ശാഖകളുടെ വളര്*ച്ച പ്രോത്സാഹിപ്പിക്കാനും തുടര്*ന്നു വരുന്ന സീസണില്* കൂടുതല്* കായ്കളുണ്ടാകാനും 'പ്രൂണിങ്ങ്' അഥവാ കൊമ്പുകോതല്* സഹായിക്കും. ശാഖകളുടെ വളര്*ച്ച ക്രമീകരിക്കുകയും പുതിയ ശാഖകളുടെ വളര്*ച്ച പ്രോത്സാഹിപ്പിക്കുകയും വേണം. പ്രധാന വള്ളി താങ്ങുകാലിന് മുകളില്* എത്തുന്നതു വരെ ഉണ്ടാകുന്ന എല്ലാ ഉപശാഖകളും മുറിച്ചു നീക്കണം. മുകളില്* എത്തിക്കഴിയുമ്പോള്* പ്രധാന വള്ളിയുടെ അഗ്രഭാഗം മുറിച്ച് നീക്കി ഉപശാഖകള്* വളരാന്* പ്രേരിപ്പിക്കണം. എല്ലാ വര്*ഷവും ഒക്ടോബര്*-നവംബര്* മാസത്തെ വിളവെടുപ്പു കഴിഞ്ഞാല്* അടിഭാഗത്തുള്ള മൂത്ത ശാഖകള്* മുറിച്ചു നീക്കുന്നതും പുതു ശിഖരങ്ങളുടെ വളര്*ച്ച പ്രോത്സാഹിപ്പിക്കും. ഇതെല്ലാം കൂടുതല്* കായ്കളുണ്ടാകാന്* പ്രേരകമാണ്.

    ഒരേക്കറിൽ* 15 ടണ്* വരെ വിളവ്

    കമ്പ് നട്ട് മൂന്ന് വര്*ഷത്തിനകം ആദ്യ വിളവെടുപ്പ് നടത്താം. പൂക്കള്* വിടര്*ന്ന് പരാഗണം നടന്നു കഴിഞ്ഞാല്* 30-35 ദിവസം മതി പഴം വിളവെടുക്കാന്*. പഴത്തിന്റെ തണ്ടും മാംസളമായതിനാല്* കായ്കള്* വിളവെടുക്കുമ്പോള്* ശ്രദ്ധിക്കണം. കത്തി കൊണ്ട് മുറിക്കുന്നതിനു പകരം കായ്കള്* തണ്ടില്* നിന്ന് വലത്തേക്ക് ഘടികാരസൂചി തിരിയുന്ന ദിശയില്* (ക്ലോക്ക് വൈസ്) പിരിച്ച് വിളവെടുക്കണം. ഒരേക്കര്* സ്ഥലത്ത് കൃഷി ചെയ്യുമ്പോള്* 10 മുതല്* 15 ടണ്* വരെ വിളവ് പ്രതീക്ഷിക്കാം. നല്ല മൂപ്പെത്തിയ തണ്ടുകള്* ഉപയോഗിച്ച് ഉല്*പാദിപ്പിച്ച രണ്ട് അടി വളര്*ന്ന തൈകള്* നടുമ്പോള്* 6-8 മാസത്തിനുള്ളില്* പൂവിടുന്നതായി കണ്ടിട്ടുണ്ട്. അകവും പുറവും കടുംചുവപ്പു നിറമുള്ള 'അമേരിക്കന്* ബ്യൂട്ടി' പോലുള്ള ഇനങ്ങള്*ക്കാണ് ഇന്ന് പ്രിയമേറെ. ബ്ലഡി മേരി, കോസ്മിക് ചാര്*ളി, കോസ്റ്റാറിക്കന്* സണ്*സെറ്റ് തുടങ്ങിയ ഇനങ്ങളും നിലവിലുണ്ട്.


    പാകമായ ഡ്രാ​ഗൺഫ്രൂട്ട് |

    രോഗപ്രതിരോധം

    മീലിമൂട്ട, ശല്*ക്കപ്രാണി പോലുള്ള കീടങ്ങളും തണ്ടുചീയല്* രോഗവുമാണ് ഡ്രാഗണ്* ഫ്രൂട്ട് കൃഷിയില്* പ്രശ്നക്കാരായി കാണുന്നത്. 2% വേപ്പെണ്ണ എമല്*ഷന്* അല്ലെങ്കില്* 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനി ഒരു ലിറ്റര്* വെള്ളത്തില്* കലക്കി തളിക്കുന്നതും ഇതല്ലെങ്കില്* 20 ഗ്രാം വെര്*ട്ടിസീലിയം ഒരു ലിറ്റര്* വെള്ളത്തില്* കലക്കി തളിയ്ക്കുന്നതും മീലിമൂട്ടയെ അകറ്റാന്* ഉപകരിക്കും. ഒരു ശതമാനം വീര്യമുള്ള ബോര്*ഡോ മിശ്രിതം അല്ലെങ്കില്* 3 ഗ്രാം കോപ്പര്* ഓക്സിക്ലോറൈഡ് ഒരു ലിറ്റര്* വെള്ളത്തില്* കലര്*ത്തിയത് പ്രയോഗിച്ച് തണ്ടുചീയല്* നിയന്ത്രിക്കാം. നീര്*വാര്*ച്ച ഉറപ്പാക്കുകയും അമിതമായി നനയ്ക്കാതിരിക്കുകയും വേണം.

    ആരോഗ്യദായകം

    വേറിട്ട സ്വാദു പോലെ തന്നെ നിരോക്സീകാരക സമൃദ്ധമായ ഡ്രാഗണ്* ഫ്രൂട്ട് ആരോഗ്യദായകവുമാണ്. നാരുകള്* സമൃദ്ധമായടങ്ങിയതാകയാല്* ഇത് ദഹനസഹായിയാണ്. നിരോക്സീകാരകങ്ങളുടെ സാന്നിധ്യം ചര്*മ്മസംരക്ഷണത്തിനുപകരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്*ധിപ്പിക്കുന്നു. കലോറി താരതമ്യേന കുറഞ്ഞ പഴമാകയാല്* ശരീരഭാരം കുറയ്ക്കാനും ദുര്*മേദസിനും പരിഹാരമാണ്. പഴത്തിലടങ്ങിയിരിക്കുന്ന നാരുകളും നല്ല കൊഴുപ്പും ചീത്ത കൊളസ്ട്രോള്* കുറയ്ക്കും. ജീവകം സി, ധാതുക്കളായ മഗ്*നീഷ്യം, ഇരുമ്പ് എന്നിവയുടെ മികച്ച സ്രോതസ് കൂടെയാണ് ഡ്രാഗണ്* ഫ്രൂട്ട്. ഇന്നിപ്പോള്* വീട്ടുവളപ്പില്* സ്ഥലലഭ്യത കുറഞ്ഞവരും മട്ടുപ്പാവില്* ചാണകപ്പൊടിയും ചകിരിച്ചോറും നിറഞ്ഞ വീപ്പകളിലും ഡ്രാഗണ്* ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗണ്* ചെടിയുടെ ഒരടി മുതല്* മൂന്നടിയും അതിനുമേലും നീളമുള്ള നടീല്*കമ്പുകള്* കേരള കാര്*ഷിക സര്*വകലാശാലയുടെ നഴ്സറികളില്* നിന്നോ ഇത് വളര്*ത്തി പരിചയിച്ച കര്*ഷകരില്* നിന്നോ വാങ്ങാം.



  5. #1395
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    അവശേഷിക്കുന്നത് ഇനി ആയിരം പിഗ്മി ആനകൾ മാത്രം; 45,000 ജീവജാലങ്ങള്* വംശനാശഭീഷണിയില്*

    കഴിഞ്ഞ കൊല്ലത്തെക്കാള്* ആറായിരത്തിലേറെ ജീവികളാണ് വ്യാഴാഴ്ച പുറത്തുവിട്ട 'ചുവപ്പുപട്ടിക'യില്* അധികമുള്ളത്.



    അബുജ: ലോകത്ത് 45000-ത്തിലേറെ ജീവജാലങ്ങള്* വംശനാശ ഭീഷണിയിലാണെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്*.) റിപ്പോര്*ട്ട്. കഴിഞ്ഞ കൊല്ലത്തെക്കാള്* ആറായിരത്തിലേറെ ജീവികളാണ് വ്യാഴാഴ്ച പുറത്തുവിട്ട 'ചുവപ്പുപട്ടിക'യില്* അധികമുള്ളത്.

    കാലാവസ്ഥാവ്യതിയാനം, അധിനിവേശ ജീവിവര്*ഗങ്ങളുടെ വര്*ധന, മനുഷ്യന്റെ ഇടപെടല്*, നിയമവിരുദ്ധ കച്ചവടം, അനിയന്ത്രിത വികസനപ്രവര്*ത്തനങ്ങള്* എന്നിവയാണ് വംശനാശത്തിന് കാരണം. 1.63 ലക്ഷം സസ്യ-ജന്തുജാലങ്ങളാണ് പട്ടികയില്* ആകെയുള്ളത്. ലോകത്തെ ആകെ സസ്യ-ജന്തുജാലങ്ങളില്* 82 ശതമാനവും വംശനാശം നേരിടുന്നു. 2012-ല്* അത് 55 ശതമാനമായിരുന്നു.

    ചിലിയിലെ അറ്റാകാമയില്* കണ്ടുവരുന്ന കോപിയപോവ കാക്ടി എന്ന ചെടി, ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന പിഗ്മി ആനകളായ ബോര്*നിയോ എലഫന്റ്*സ്, കാനറിയ ദ്വീപുകളില്* കാണപ്പെടുന്ന ഗ്രാന്* കാനറിയ ജയന്റ് ലിസാര്*ഡ് എന്ന ഭീമന്* പല്ലി എന്നിവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് റിപ്പോര്*ട്ടില്* പറയുന്നു. അനധികൃതമായി കടത്തുന്നതാണ് കോപിയപോവ കാക്ടിയെ വംശനാശത്തില്* എത്തിച്ചിരിക്കുന്നത്.

    ഐ.യു.സി.എന്*. റിപ്പോര്*ട്ട് പ്രകാരം 1000 പിഗ്മി ആനകള്* മാത്രമാണ് നിലവില്* ഭൂമിയിലുള്ളത്. മരുന്നിന് വേണ്ടി കൊന്നൊടുക്കുന്നതും വികസനത്തിന് വേണ്ടി ആവാസവ്യവസ്ഥ നശിപ്പിച്ചതുമാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. പാമ്പുകളുടെ ആക്രമണത്തിന് ഇരയാകുന്നതാണ് ഗ്രാന്* കാനറിയ ജയന്റ് ലിസാര്*ഡുകളുടെ വംശനാശത്തിന് കാരണമെന്നും ഐ.യു.സി.എന്*. റിപ്പോര്*ട്ടില്* വ്യക്തമാക്കുന്നു.

    അതേസമയം, വംശമറ്റുപോകുമെന്ന് ഒരുകാലത്ത് കരുതിയിരുന്ന കാട്ടുപൂച്ച ഇനമായ 'ഐബീരിയന്* ലിങ്സി'നെ സംരക്ഷിക്കാനുള്ള ശ്രമം വിജയം കണ്ടെന്നും റിപ്പോര്*ട്ടില്* പറയുന്നു. 2001-ല്* 62 എണ്ണംമാത്രമുണ്ടായിരുന്ന ഇവ നിലവില്* രണ്ടായിരത്തോളമുണ്ട്. പൂച്ചയുടെ മടങ്ങിവരവിന് ഇവയുടെ പ്രധാന ആഹാരമായ യൂറോപ്പ്യന്* റാബിറ്റ് എണ്ണം കൂട്ടിയതും ഒരു കാരണമായി തീര്*ന്നു. ഐബീരിയന്* ലിങ്സിനെ മധ്യ, വടക്കന്* സ്പെയിനുകളിലും അവതരിപ്പിക്കാന്* പദ്ധതികളുണ്ടെന്ന് സംരക്ഷണപ്രവര്*ത്തകര്* പറയുന്നു.

  6. #1396
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    കാന്തല്ലൂരിലെ കൃഷി വെളുത്തുള്ളിക്ക് വഴിമാറി: ഓണവിപണിയിലേക്ക് പച്ചക്കറിയില്ല



    മറയൂർ: കാന്തല്ലൂരിൽ ഇത്തവണ ശീതകാല പച്ചക്കറി കൃഷിക്ക് പകരം വ്യാപകമായി വെളുത്തുള്ളി കൃഷി. ഓണവിപണിയിൽ കാന്തല്ലൂരിൽനിന്നുള്ള പച്ചക്കറി ഇത്തവണ ഇല്ല.

    വന്യമൃഗശല്യവും വിപണിയില്ലാത്തതും സർക്കാർ സഹായത്തിന്റെ കുറവുമാണ് കാന്തല്ലൂരിലെ കർഷകരെ പച്ചക്കറി കൃഷിയിൽനിന്ന് അകറ്റുന്നത്. അറുന്നേറേക്കർ ഏക്കർ കൃഷിഭൂമിയിൽ 30 ഏക്കറിൽ മാത്രമാണ് ഇത്തവണ പച്ചക്കറി കൃഷി ഉള്ളത്. കഴിഞ്ഞവർഷം 150 ഏക്കറിൽ കൃഷിചെയ്തിരുന്നു. ഇതും താരതമ്യേന കുറവായിരുന്നു.

    കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണ് കേരളത്തിൽ ശീതകാല പച്ചക്കറികൾ വൻതോതിൽ കൃഷിചെയ്യുന്നത്. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ബ്രോക്കൊളി, വിവിധയിനം ബീൻസുകൾ തുടങ്ങിയവയാണ് കൃഷി. ഇതെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മിക്കപ്പോഴും എത്തുന്നത്. വട്ടവടയിലും കാന്തല്ലൂരിലും ഓണം, വിഷു വിപണി ലക്ഷ്യമാക്കി രണ്ട് സീസണുകളായാണ് കൃഷി. അതിനാൽ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളുടെ വില അൽപ്പമെങ്കിലും പിടിച്ചുനിർത്താനും കഴിഞ്ഞു.

    സഹായങ്ങൾ നിലച്ചു

    ശീതകാലപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് സർക്കാർ നിരവധി ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്കിയിരുന്നു. സബ്സിഡികൾ ഇപ്പോൾ ഇല്ല. സൗജന്യവിത്തും വളവും വിതരണവും നിർത്തി. സർക്കാർ ഏജൻസികൾ സംഭരിക്കുന്ന പച്ചക്കറിക്ക് ഇൻസെന്റീവ് നല്കിയിരുന്നു. ഇപ്പോൾ അതുമില്ല. വായ്പയെടുത്ത് കൃഷിചെയ്ത പലരും വലിയ കടക്കെടിയിലാണ്. ഇതൊക്കെയാണ് കാന്തല്ലൂരിലെ കർഷകർ പച്ചക്കറികൃഷി ഉപേക്ഷിക്കാൻ കാരണം. വെളുത്തുള്ളിക്ക് അത്യാവശ്യം വില തമിഴ്നാട്ടിലെ വടുകുപെട്ടി, മേട്ടുപ്പാളയം ചന്തകളിൽനിന്ന് കിട്ടുന്നുണ്ട്.

    പ്രശ്നങ്ങളേറെ...

    ശീതകാല പച്ചക്കറി കർഷകർ സമാനതകളില്ലാത്ത ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വന്യജീവിശല്യമാണ് പ്രധാനം. അതാണ്, വന്യജീവികൾ അധികം അടുക്കാത്ത വെളുത്തുള്ളി കൃഷിയിലേക്ക് കർഷകർ തിരിയാൻ കാരണം. കാലാവസ്ഥാവ്യതിയാനവും പ്രശ്നമായി. സർക്കാർ ഏജൻസികളുെട നിസ്സഹകരണവും ദുരിതമാണ്. 2023-ലെ വിഷുവിന് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ചതേയില്ല. പച്ചക്കറിയെല്ലാം ഇടനിലക്കാർ ചുളുവിലയ്ക്ക് കൊണ്ടുപോയി. മുൻപ് സംഭരിച്ച ഇനത്തിൽ 24 ലക്ഷം രൂപ കർഷകർക്ക് നൽകാനുണ്ട്. മന്ത്രിക്കുൾപ്പെടെ പരാതി കൊടുത്തിട്ടും കുടിശ്ശിക കിട്ടുന്നില്ല.

  7. #1397
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    നീലജലാശയപ്പരപ്പില്* വിചിത്രവര്*ണക്കൂട്ടണിഞ്ഞ ഗുഹാസമുച്ചയം | MAGICS OF NATURE

    മനോഹരമായ ചായക്കൂട്ടുകളാണ് മാര്*ബിള്* ഗുഹാഭിത്തികള്*ക്ക്. നീലയുടെ നിറപ്പകര്*ച്ചകളും പച്ച, മഞ്ഞ, വെള്ള നിറങ്ങളും ഗുഹാസമുച്ചയത്തിന് അഴകേറ്റുന്നു.


    ചിലിയിലെ മാർബിൾ ഗുഹകൾ |

    'ദ ലിറ്റില്* മെര്*മെയ്ഡ്' എന്ന ഡിസ്നി സിനിമയിലെ മത്സ്യകന്യക നീന്തിനീങ്ങുന്ന നീലജലാശയവും മനോഹരമായ ഗുഹാവഴികളും കണ്ട് അതുപോലിരിടം ഭൂമിയിലുണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിച്ച ചിലരെങ്കിലും ഉണ്ടാകും. ആ അനിമേഷന്* മൂവിയിലേതുപോലെ, ഒരുപക്ഷേ അതിലേറെ അഴകാര്*ന്ന ഒരിടം ഭൂമിയിലുണ്ടെന്നുള്ളത് അതിശയിപ്പിക്കുന്ന സംഗതിയല്ലേ? കൃത്യമായ രൂപരേഖ അടിസ്ഥാനമാക്കി ആരോ നിര്*മിച്ചെടുത്തപോലെയാണ് ചിലിയിലെ മാര്*ബിള്* ഗുഹാസമുച്ചയം (Marble Caves, Chile). സൂര്യവെളിച്ചത്തില്* അതിമനോഹരമായി തിളങ്ങുന്ന നീലത്തടാകവും മാര്*ബിള്* പാറ്റേണുകളുള്ള ഗുഹകളും ചിലിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്* പ്രധാനപ്പെട്ടതാണ്. മനോഹരമായ ചായക്കൂട്ടുകളാണ് മാര്*ബിള്* ഗുഹാഭിത്തികള്*ക്ക്. നീലയുടെ നിറപ്പകര്*ച്ചകളും പച്ച, മഞ്ഞ, വെള്ള നിറങ്ങളും ഗുഹാസമുച്ചയത്തിന് അഴകേറ്റുന്നു.

    ചിലിയിലെ അത്ഭുതം

    ചിലിയും അര്*ജന്റീനയും അതിര്*ത്തി പങ്കിടുന്ന പാറ്റഗോണിയ (Patagonia)യുടെ ഹൃദയഭാഗത്താണ് മാര്*ബിള്* ഗുഹകള്* സ്ഥിതിചെയ്യുന്നത്. ജനറല്* കരേര തടാകത്തിലെ (Lake General Carrera) ഈ ഗുഹാസമുച്ചയത്തിന് ക്യാപ്പിലാസ് ഡി മാര്*മോള്* (Cappilas de Marmol) എന്നാണ് ഔദ്യോഗികനാമം. ചിലിയിലും അര്*ജന്റീനയിലുമായി വ്യാപിച്ചുകിടക്കുന്നതിനാല്*ത്തന്നെ രണ്ട് ഭാഗങ്ങളിലും രണ്ട് പേരുകളില്* തടാകം അറിയപ്പെടുന്നു. അര്*ജന്റീനിയന്* ഭാഗത്ത് ബ്യൂണസ് ഐറിസ് തടാകമെന്നാണ് (Lake Buenos Aires) ഈ ജലാശയത്തിന്റെ നാമം. ശുദ്ധജലത്തടാകമായതിനാല്*ത്തന്നെ നല്ല തെളിഞ്ഞ വെള്ളമാണ് തടാകത്തിന്. ആകാശത്തിന്റെ നീലനിറത്തെ തടാകത്തിലെ ജലം നന്നായി പ്രതിഫലിപ്പിക്കുന്നു. അക്കാരണത്താല്* തടാകത്തിന് അഴകാര്*ന്ന നീലനിറമാണുള്ളത്, ഇത് തടാകത്തേക്കാളേറെ ഒരു സമുദ്രത്തിന്റെ പ്രതീതിയാണ് പ്രദേശത്തുളവാക്കുന്നത്.


    രൂപം കൊണ്ടത് 6000ലേറെ വര്*ഷംകൊണ്ട്

    ജലാശയത്തിലുണ്ടാകുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം ആയിരക്കണക്കിന് വർഷമെടുത്താണ് ഗുഹാസമുച്ചയം ഇന്നു കാണുന്ന നിലയിൽ രൂപപ്പെട്ടത്. അല്*പം സാഹിത്യഭാഷ കലര്*ത്തിയാല്* പ്രകൃതിതന്നെ കൊത്തിയെടുത്ത മാര്*ബിള്* വിസ്മയം! ഏകദേശം ആറായിരം വര്*ഷം കൊണ്ടാണ് ഈ പ്രകൃതിവിസ്മയമൊരുങ്ങിയതെന്ന് വിദഗ്ധര്* പറയുന്നു. ദശലക്ഷക്കണക്കിന് വർഷം കൊണ്ട് തടാകത്തിലെ ജലത്തിലുണ്ടായ കാൽസ്യം കാർബണേറ്റിൻ്റെ സമൃദ്ധമായ നിക്ഷേപമാണ് ഈ പ്രദേശത്തിൻ്റെ വ്യത്യസ്തമായ ഭൂപ്രകൃതിക്ക് കാരണം. ഏകദേശം 20 കോടി വർഷങ്ങൾക്ക് മുമ്പ്, ടെക്റ്റോണിക് പ്രവർത്തനങ്ങൾ മൂലം (ഭൂവൽക്കപാളികളുടെ ചലനമോ കൂട്ടിമുട്ടലോ കാരണം ഭൂകമ്പങ്ങൾ, അ​ഗ്നിപർവത സ്ഫോടനങ്ങൾ, പർവതരൂപീകരണങ്ങൾ എന്നിവ സംഭവിക്കുന്നത്) ജുറാസിക് കാലഘട്ടത്തിലാണ് ജനറൽ കരേര തടാകത്തിന് ചുറ്റുമുള്ള പ്രദേശം രൂപപ്പെട്ടത്. കാലക്രമേണ, ഹിമാനികൾ ഉരുകുന്നതും നദികളുടെ ഒഴുക്കും മലനിരകളുടെ മണ്ണൊലിപ്പിന് കാരണമായി, തടാകത്തിൽ കാൽസ്യം കാർബണേറ്റിൻ്റെ നിക്ഷേപം രൂപപ്പെടാനും തുടങ്ങി. കാൽസ്യം കാർബണേറ്റ് അടങ്ങിയ പരൽഘടനയുള്ള (recrystallized) ചുണ്ണാമ്പുകല്ലാണ് മാർബിൾ നിക്ഷേപങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. ആഴം കുറഞ്ഞ കടലിൻ്റെ അടിത്തട്ടിലെ സമുദ്രജീവികളുടെ ഷെല്ലുകളുടെയും അസ്ഥികൂടങ്ങളുടെയും ശേഖരണത്തിൽ നിന്നാണ് ഇത്തരത്തിലുള്ള പാറ രൂപപ്പെടുന്നത്. കാലക്രമേണ, ഷെല്ലുകളിലെയും അസ്ഥികൂടങ്ങളിലെയും കാൽസ്യം കാർബണേറ്റ് സാന്ദ്രമാകുകയും പരൽരൂപത്തിലാകുകയും മാർബിൾ ഗുഹകളിൽ ഇന്ന് കാണുന്ന മാർബിൾ രൂപപ്പെടുകയും ചെയ്യുന്നു.

    മാർബിൾ ഗുഹകളിലെ പാറകൾ രൂപപ്പെട്ടത് രൂപാന്തരീകരണ പ്രക്രിയയിലൂടെയാണ് (process of metamorphism), പ്രദേശത്ത് നിലവിലുണ്ടായിരുന്ന പാറകൾക്ക് തീവ്രമായ ചൂടും സമ്മർദവും മൂലമുണ്ടായ പരിവർത്തനമാണ് ഇന്നത്തെ രൂപത്തിലുള്ള മാർബിൾ പാറകൾക്ക് കാരണമായത്. ഏകദേശം 20-40 കോടി വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ മൂടിയിരുന്നത് ആഴം കുറഞ്ഞ കടലായിരുന്നു. ഈ കൽജലം നിക്ഷേപിച്ച ഒരു തരം ചുണ്ണാമ്പുകല്ലാണ് പിന്നീട് മാർബിൾ രൂപപ്പെടുത്തിയെടുത്തത്. കാലക്രമേണ, ടെക്റ്റോണിക് പ്രവർത്തനം മൂലം ഈ ചുണ്ണാമ്പുകല്ല് ഭൂമിയുടെ ഉപരിതലത്തിനടിയിൽ ആഴത്തിൽ മറവുചെയ്യപ്പെട്ടു. 400-500 ഡിഗ്രി സെൽഷ്യസ് വരെ താപനിലയ്ക്കും ഉയർന്ന മർദത്തിനും വിധേയമാക്കപ്പെട്ടതോടെ ചുണ്ണാമ്പുകല്ല് വീണ്ടും ക്രിസ്റ്റലുകളാവുകയും മാർബിളായി രൂപാന്തരപ്പെടുകയും ചെയ്തു. പ്രാഥമികമായി കാൽസൈറ്റ് എന്ന ധാതുവിൽ നിന്നാണ് മാർബിൾ പാറകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

    ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉയർന്നു പൊങ്ങി

    കാലങ്ങൾക്ക് ശേഷം ഭൗമാന്തർഭാ​ഗത്തിന്റെ ഉയർച്ചയും മണ്ണൊലിപ്പും മാർബിളായി മാറിയ ചുണ്ണാമ്പുപാറയെ ഉപരിതലത്തിലേക്കെത്തിച്ചു. ജനറല്* കരേര തടാകത്തിലെ വെള്ളത്തിലടങ്ങിയിരിക്കുന്ന കാല്*സ്യം കാര്*ബണേറ്റാണ് മാര്*ബിളുകളെ അലിയിച്ച് വര്*ണവിസ്മയമൊരുക്കുന്നത്. വെള്ളത്തിലെ കാൽസ്യം കാർബണേറ്റിൻ്റെ ഉയർന്ന സാന്ദ്രത അനവധി വർഷങ്ങളെടുത്ത് മാർബിളിനെ സാവധാനത്തിൽ അലിയിച്ചാണ് ഇന്ന് ഗുഹകളിൽ കാണുന്ന തനതായ രൂപങ്ങളും പാറ്റേണുകളും സൃഷ്ടിക്കപ്പെട്ടത്. ഹിമാനികള്* ഉരുകിയെത്തുന്നതോടെ തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് പതിവാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്*ക്കനുസരിച്ച് ഗുഹകളുടെ നിറങ്ങളിലും വ്യത്യാസം കാണപ്പെടാറുണ്ട്. വ്യത്യസ്ത ഋതുക്കളില്* മാര്*ബിളുകളില്* നിറവ്യത്യാസം കാണപ്പെടുന്നു. തടാകത്തിലെ ജലം പ്രതിഫലിപ്പിക്കുന്ന പ്രകാശരശ്മികള്*ക്കനുസൃതമായാണ് ഈ നിറവ്യത്യാസമുണ്ടാകുന്നത്. തടാകത്തിൽ നിന്നുള്ള ജലത്തിൻ്റെ പ്രവർത്തനത്താൽ മാർബിൾ വീണ്ടും രൂപപ്പെടുകയും മിനുക്കപ്പെടുകയും ചെയ്തു, അതിൻ്റെ ഫലമായി മാർബിൾ ഗുഹകളുടെ അതുല്യവും അതിശയകരവുമായ പാറ്റേണുകൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം.

    ഗുഹാസമുച്ചയത്തിന്റെ പ്രത്യേകതകള്*

    വിവിധ വര്*ണങ്ങളിലുള്ള ഗുഹാഭിത്തികള്* മാത്രമല്ല ഗുഹകള്*ക്കുള്ളില്* നിരവധി തുരങ്കസമാനപാതകളും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ ബോട്ടുകളില്* ഈ പാതകളിലൂടെ സഞ്ചാരികള്*ക്ക് നീങ്ങാം. ഗുഹകള്*ക്കുള്ളിലെ ജലയാത്ര അവിസ്മരണീയമായ അനുഭവമാണ്. ഗുഹകള്* കാണണമെങ്കിലും ബോട്ട് യാത്രയോ കയാക്കിങ്ങോ ആണ് ആശ്രയിക്കാവുന്നത്. കിഴക്കാംതൂക്കായ ഗുഹാഭിത്തികളില്* വ്യത്യസ്ത നിറങ്ങള്* കണ്*മുന്നിലൂടെ നീങ്ങുന്നത് ഒരേസമയം അത്ഭുതവും ആനന്ദവും ഉളവാക്കും. തിരകള്* അലിയിച്ചൊരുക്കിയ വര്*ണവൈവിധ്യമാര്*ന്ന അനവധി സ്തൂപങ്ങള്*ക്ക് മുകളില്* സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകള്* പോലെയാണ് ഈ വിചിത്രഗുഹകള്*. ചിലി ചികോ (Chile Chico) എന്നാണ് ഗുഹാന്തര്*തുരങ്കങ്ങള്* അറിയപ്പെടുന്നത്. 1895 ലാണ് ഈ ഗുഹകള്* കണ്ടെത്തിയത്. മാര്*ബിള്* കപ്പേളകളെന്നും ( Marble Chapels) മാര്*ബിള്* കത്തീഡ്രലെന്നും (Marble Cathedral) ഗുഹകള്* അറിയപ്പെടുന്നു. ഗുഹാന്തര്*ഭാഗത്തെ മുകള്*ത്തട്ടുകളിലെ രൂപവൈവിധ്യങ്ങള്* ആരാധനാലയങ്ങളെ ഓര്*മിപ്പിക്കുന്ന വിധത്തിലായതിനാലാണത്.

    ഒരിക്കലെങ്കിലും മാര്*ബിള്* ഗുഹകള്* സന്ദര്*ശിക്കാം

    സാധ്യമാകുമെങ്കില്* ജീവിതത്തില്* ഒരിക്കലെങ്കിലും തീര്*ച്ചയായും സന്ദര്*ശിച്ചിരിക്കേണ്ട ഇടമാണ് മാര്*ബിള്* ഗുഹകള്*. ബോട്ടുകളില്* സഞ്ചരിച്ച് ഗുഹാസമുച്ചയത്തിനരികിലേക്കെത്താം. നീലജലമുള്*ക്കൊള്ളുന്ന ജനറല്* കരേര തടാകത്തിലൂടെ ഗുഹകള്*ക്കരികിലെത്തുമ്പോഴേക്കും വിസ്മയഭരിതരായി സ്വയം മറന്ന് ചിലപ്പോള്* ആര്*ത്തുവിളിക്കാനും സാധ്യതയുണ്ട്. ഗുഹകള്*ക്കരികില്* നിന്ന് ചുറ്റുപാടും കണ്ണോടിച്ചാല്* അനുകൂലമായ ഋതുവാണെങ്കില്* അകലെയുള്ള പര്*വതനിരകള്* പച്ചപ്പട്ടണിഞ്ഞ് നില്*ക്കുന്നതായി അനുഭവപ്പെടും. സന്ദര്*ശകര്*ക്കായി അടുത്ത പട്ടണമായ പ്യൂര്*ട്ടോ റിയോ ട്രാന്*ക്വിലോയില്* ഹോട്ടലുകളും റെസ്്റ്ററന്റുകളുമുണ്ട്. ഗുഹാസന്ദര്*ശനം തെളിഞ്ഞ കാലാവസ്ഥയില്* മാത്രമേ മിക്കവാറും അനുവദിക്കപ്പെടുകയുള്ളൂ. പ്രകൃതിയൊരുക്കിയ മാര്*ബിള്* വിസ്മയം കാണാനുള്ള അവസരം ഒരിക്കലെങ്കിലും ഒഴിവാക്കാതിരിക്കാന്* സഞ്ചാരികള്*ക്ക് ശ്രമിക്കാം, കാരണം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുന്ന ഒരു യാത്രയാകില്ല ഇതെന്ന് മാര്*ബിള്* ഗുഹകള്* സന്ദര്*ശിച്ചവരുടെ അനുഭവങ്ങള്* സാക്ഷ്യപ്പെടുത്തുന്നു.



  8. #1398
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default


    വെള്ളം പൊങ്ങിയ കോട്ടയം ചെങ്ങളം പാടത്ത് മീൻ പിടിക്കാനായി കാത്തിരിക്കുന്ന ചായമുണ്ടി കൊക്ക്

  9. #1399
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    അറുത്താൽ കിളിർക്കും, വെട്ടിയാല്* വളരും; കാടിനെ തിന്നുന്ന 'രാക്ഷസനെ' തീർക്കാൻ ജൈവായുധം രക്ഷ


    സെന്ന സ്പെക്ടാബിലിസ് ചെടി നശീകരണം |

    1980-കളുടെ പകുതി. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി ഏതാനും വിത്തുകള്* വനം വകുപ്പ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നു. വയനാടൻ കാട് ഹരിതാഭമാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം മഞ്ഞപ്പൂ പൂത്തു നിൽക്കുന്ന മരങ്ങൾ കാടിനു മോടി കൂട്ടുമെന്ന ചെറുപ്രതീക്ഷയും. പക്ഷേ, ആരും കരുതുന്നതിലും വേഗത്തിൽ അവ വളർന്നു പന്തലിച്ചു. നൂറും ആയിരവും കവിഞ്ഞുള്ള ആ വളർച്ച ഒടുവിൽ വിനാശകരമായി. വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്ത ആ പച്ചപ്പും സൗന്ദര്യവും വയനാടന്* കാടിന്റെ ശാപമായി പരിണമിച്ചു. നമ്മുടെ കാടിന്റെ എല്ലാ സ്വാഭാവികതയെയും മെതിച്ചു വളർന്ന ആ മഞ്ഞക്കൊന്നയ്ക്ക് വരവേറ്റവർ തന്നെ ഒടുവിൽ വിളിപ്പേരിട്ടു- രാക്ഷസക്കൊന്ന. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഹെക്ടര്* കണക്കിന് വനം പൂര്*ണമായും രാക്ഷസക്കൊന്ന കൈയടക്കി. മുത്തങ്ങയ്ക്ക് മാത്രമല്ല, ഈ വനമേഖലയോട് ചേര്*ന്നുനില്*ക്കുന്ന തമിഴ്നാടിന്റേയും കര്*ണാടകത്തിന്റേയും വനപ്രദേശത്തേക്കും രാക്ഷസക്കൊന്നയെന്ന സെന്ന സ്പെക്ടാബിലിസ് പടർന്നു. ഓരോ മരത്തിൽനിന്നും ആറായിരം പുതിയ ചെടികളുണ്ടായി നമ്മുടെ തനത് കാടിനെയാകെ വിഴുങ്ങിയപ്പോൾ അത് ഭരണകേന്ദ്രം വരെ ഇടപെടേണ്ട ആഭ്യന്തരപ്രശ്നമായി മാറി. വയനാടന്* കാടുകളെ വേരോടെ ഇല്ലാതാക്കാനൊരുങ്ങിയ സെന്നയെന്ന ചെടിയുടെ ചരിത്രവും വർത്തമാനവും ഉന്മൂലന പ്രവര്*ത്തനങ്ങളും കാലം രേഖപ്പെടുത്തുന്ന ഹരിതയുദ്ധമാവുമെന്ന് തീർച്ച.

    മുത്തങ്ങ വന്യജീവി സങ്കേതത്തില്* 123.86 ചതുരശ്ര കിലോ മീറ്റര്* പരിധിയില്* സെന്ന വ്യാപിച്ചുകഴിഞ്ഞു. സങ്കേതത്തിന്റെ പകുതിയോളം വരുമിത്.



    അമേരിക്കയില്* നിന്നെത്തിയ 'രാക്ഷസന്മാര്*'

    രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന, സ്വര്*ണക്കൊന്ന എന്നീ പേരുകളില്* അറിയപ്പെടുന്ന ചെടിയുടെ ശാസ്ത്രീയനാമം സെന്ന സ്പെക്ടാബിലിസ് (Senna spectabilis)എന്നാണ്. ഫബേസിയ (Fabaceae) കുടുംബത്തില്*പ്പെടുന്ന ചെടിയുടെ ജന്മദേശം മധ്യ-തെക്കേ അമേരിക്കയാണ്. വേനല്*ക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. കടുത്ത മഞ്ഞനിറത്തിലുള്ള പൂക്കള്* ഉള്ളതിനാല്* വീടുകളിലും പാര്*ക്കുകളിലും റോഡരികുകളിലും മറ്റും അലങ്കാരസസ്യമായി സെന്നയെ വളര്*ത്താറുണ്ടായിരുന്നു. എന്നാല്*, അമേരിക്കയില്* ഇത് ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ട് വ്യാപിച്ചതായി റിപ്പോര്*ട്ടുകളില്ല. അതേസമയം കെനിയ, മലാവി, ടാന്*സാനിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്* മേഖലകളിലും തെക്കേ ഇന്ത്യയിലും സെന്നയുടെ അമിതവ്യാപനം റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്.

    സെന്നയുടെ വ്യാപനം വനനശീകരണത്തിനും സ്വാഭാവിക ആവാസവ്യവസ്ഥയുടെ തകര്*ച്ചയ്ക്കും അതുവഴി ജനവാസ മേഖലയിലെ വന്യമൃഗശല്യങ്ങള്*ക്കും ഇടയാക്കുന്നുണ്ടെന്ന് പഠനങ്ങള്* സ്ഥാപിക്കുന്നു. തെക്കേ ഇന്ത്യയില്* കേരളത്തിലേയും കര്*ണാടകത്തിലേയും തമിഴ്*നാട്ടിലേയും വനമേഖലയില്* സെന്നയുടെ വ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്. കര്*ണാടകയിലെ ഭദ്ര കടുവസംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ സത്യമംഗലം കാടുകള്* മുതുമല, നാഗര്*ഹോളെ വന്യജീവി സങ്കേതങ്ങളിലും ഇന്ന് രാക്ഷസക്കൊന്നകളുടെ സാന്നിധ്യമുണ്ട്. കേരളത്തില്* വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിന് പുറമേ തേക്കടി, അട്ടപ്പാടി വനമേഖലയിലും സെന്ന വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മുതല്* എട്ടു കൊല്ലങ്ങള്*ക്കിടെയാണ് സംസ്ഥാനത്തെ വനപ്രദേശങ്ങളില്* ആദ്യമായി രാക്ഷസക്കൊന്നയെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഗവേഷകര്* പറയുന്നു.

    മുത്തങ്ങയെ കീഴടക്കി സെന്ന

    വയനാട്ടിലേക്ക് എങ്ങനെയാണ് സെന്ന എത്തിയതെന്ന ചോദ്യം തേടിപ്പോയാല്* അത് കാടിന്റെ സൗന്ദര്യം കൂട്ടാനെത്തിയ അലങ്കാരച്ചെടികളുടെ ചരിത്രത്തിലാവും എത്തിച്ചേരുക. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി, അല്ലെങ്കില്* സാമൂഹ്യവനവത്കണത്തിന്*റെ ഭാഗമായാണ് സെന്ന കേരളത്തിലെത്തിയത് എന്നാണ് വനംവകുപ്പും പരിസ്ഥിതി ഗവേഷകരും പറയുന്നത്. 2023-ല്* പി.എ. വിനയന്* നടത്തിയ പഠനത്തില്* പറയുന്നത് 1986-ലാണ് വയനാട്ടില്* ആദ്യമായി സെന്ന അവതരിപ്പിച്ചത് എന്നാണ്. സാമൂഹ്യവനവത്കരണ വിഭാഗം മുത്തങ്ങയ്ക്ക് സമീപം പൊന്*കുഴിയിലായിരുന്നു വിത്തു മുളപ്പിച്ചത്. പിന്നീട് ഇവ മുത്തങ്ങയിലെ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നട്ടുപിടിപ്പിച്ചു. പത്തില്* കുറവ് തൈകള്* മാത്രമായിരുന്നു അന്ന് നട്ടുപിടിപ്പിച്ചത്. തണല്*മരങ്ങളായാണ് അന്ന് ഇവയെ കണക്കാക്കിയിരുന്നത്. കണിക്കൊന്നയാണെന്ന് കരുതിയാവാം രാക്ഷസക്കൊന്നയെ കൊണ്ടുവന്നതെന്നും കരുതുന്നുണ്ട്. കാരണമെന്തായാലും സെന്ന എത്തിയതോടെ കാര്യങ്ങള്* തകിടം മറിഞ്ഞു. ചുറ്റുമുള്ള ചെടികളെ നശിപ്പിച്ചുകൊണ്ട് സെന്ന പെരുകാന്* തുടങ്ങി. ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് കാടിനുള്ളിലേക്ക് അത് വ്യാപിച്ചു. പിന്നെയും കാല്* നൂറ്റാണ്ട് വേണ്ടിവന്നു ഈ ചെടി ഒരു അധിനിവേശ സസ്യമാണെന്ന് തിരിച്ചറിയാന്*. ഇന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ബത്തേരി, മുത്തങ്ങ, തോല്*പ്പെട്ടി റേഞ്ചുകളില്* ഇവ വ്യാപകമായി തഴച്ചു വളര്*ന്ന് കഴിഞ്ഞിരിക്കുകയാണിപ്പോള്*. വയനാട്ടില്* മാനന്തവാടിയില്* തുടങ്ങി തോല്*പ്പെട്ടി വരെയുള്ള മേഖലയുടെ ഇരുവശങ്ങളിലും രാക്ഷസക്കൊന്നകളിന്ന് സുലഭമായ കാഴ്ചയാണ്.

    മുത്തങ്ങയില്* വനത്തിനുള്ളില്* സെന്ന ക്രമാതീതമായി വ്യാപിച്ചുകഴിഞ്ഞു. കാടിനുള്ളില്* സന്ദര്*ശകര്*ക്ക് സഫാരിയുണ്ടായിരുന്ന കാലത്ത് വന്യമൃഗങ്ങളെ കാണാനായി നിരവധി സെന്ന മരങ്ങള്* പകുതിവെച്ച് മുറിച്ചുമാറ്റിയിരുന്നു. കാലക്രമേണ ഈ ഭാഗത്തുനിന്നെല്ലാം പുതിയ നാമ്പുകള്* മുളച്ചുവരികയും സെന്ന വളര്*ന്നുപന്തലിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മരങ്ങള്* കാടിനുള്ളില്* കാണാം. ഇതിനുപുറമേ താനേ വളര്*ന്നുവന്ന വലിയ മരങ്ങളും വിത്തുവിതരണത്തിലൂടെ വളര്*ന്നുവരുന്ന സെന്ന ചെടികളുമുണ്ട്. ഒടിഞ്ഞുവീണ മരങ്ങളില്*നിന്ന് പലതായി വളരുന്ന ശിഖരങ്ങളുമേറെയുണ്ട്. ഫലത്തില്* എല്ലാ പ്രായത്തിലുമുള്ള സെന്ന ചെടികളുടെ സങ്കേതമാണ് മുത്തങ്ങ റേഞ്ച്.


    മുറിച്ചുമാറ്റിയ സെന്ന മരത്തിന്*റെ ഭാഗത്തുനിന്ന് മുളച്ചുവരുന്ന ചെടി |

    മുറിച്ചാലും മുറികൂടും പിഴുതുമാറ്റിയാലും വളരും

    രാക്ഷസക്കൊന്ന എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കാടടക്കി വാഴുന്ന രാക്ഷസന്മാരായി മഞ്ഞക്കൊന്നകള്* മാറിയിരിക്കുന്നു. വ്യാപനം കൂടിയതോടെ സെന്നയെ ഇല്ലാതാക്കാനുള്ള നിരവധി വഴികള്* വനംവകുപ്പ് തന്നെ നടപ്പിലാക്കിയിരുന്നു. 2013-ലാണ് ആദ്യമായി സെന്ന നശീകരണം ആരംഭിച്ചത്. മരം വെട്ടിക്കളഞ്ഞ്, ബാക്കിഭാഗത്തെ തൊലി ചെത്തിമാറ്റി, കടയ്ക്കലില്* മണ്ണെണ്ണ ഒഴിച്ച് മരം ഉണക്കി കളയുന്ന രീതിയായിരുന്നു ആദ്യം വനംവകുപ്പ് നടപ്പിലാക്കിയിരുന്നത്. ഇരുപതിനായിരത്തോളം ചെടികള്* ഇത്തരത്തില്* ചെയ്തു. വൈല്*ഡ്* ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഈ രീതിയെ കുറിച്ച് പിന്നീട് വിശകലനം ചെയ്യുകയുണ്ടായി. അന്നവര്* റിപ്പോര്*ട്ട് ചെയ്തത് ഇത്തരത്തില്* ചെയ്യുന്നതിലൂടെ വളരെ ചെറിയ ശതമാനം സെന്ന ചെടികള്* മാത്രമേ നശിച്ചുപോവുകയേ ഉള്ളൂ എന്നായിരുന്നു. അതും എട്ട് മുതല്* ഒരു വര്*ഷം വരെ സമയമെടുത്തായിരുന്നു മരങ്ങള്* ഉണങ്ങിയത്. മാത്രമല്ല, ചില മരങ്ങളില്*നിന്ന് പുതിയ തൈകള്* ഉണ്ടാവുകയും ചെയ്തു. പിന്നീടുള്ള വര്*ഷങ്ങളിലും ഇതേ രീതി പിന്തുടര്*ന്നെങ്കിലും സെന്ന വ്യാപനം അതിശക്തമായി തുടരുക തന്നെ ചെയ്തു. മണ്ണില്* വീണ ആയിരക്കണക്കിന് വിത്തുകള്* പിന്നേയും മുളച്ചുപൊങ്ങി. മുറിച്ചുമാറ്റപ്പെട്ട തടിയില്*നിന്നും ഒന്നില്*കൂടുതല്* ശിഖരങ്ങള്* വളര്*ന്നു. വനംവകുപ്പ് ചെയ്ത ഈ രീതി കൂടുതല്* സെന്നകളുടെ വളര്*ച്ചയിലേക്കാണ് നയിച്ചതെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.

    കാടിന്റെ സ്വാഭാവികഘടനയെ തന്നെ മാറ്റിമറിക്കാന്* രാക്ഷസക്കൊന്നകള്*ക്ക് സാധിക്കും. രാക്ഷസക്കൊന്നയിലെ യഥാര്*ഥ വില്ലന്മാര്* തൊലിയിലും ഇലയിലുമുള്ള രാസപദാര്*ത്ഥങ്ങളാണ്. സെന്ന തഴച്ചുവളരുന്നതിനൊപ്പം ചുറ്റുമുള്ള പച്ചപ്പിനെ അത് ഇല്ലാതാക്കുന്നു. അതിനാല്* സെന്ന ചെടികളുടെ ചുറ്റും ചെടികള്* അധികം വളരില്ല. പുല്ല് വര്*ഗങ്ങളെ യാതൊരു തരത്തിലും വളരാന്* അനുവദിക്കാത്ത രാക്ഷസക്കൊന്നകള്* സൂര്യപ്രകാശം കാടുകളിലെത്തുന്നതിനും തടസ്സമാണ്. കുറ്റിച്ചെടികളും പുല്ലുകളും വളരാതെ തരിശ്ശുനിലമായി സെന്ന പ്രദേശം മാറി.

    മൂന്ന് വര്*ഷം കൊണ്ട് കായുണ്ടാവുന്ന രാക്ഷസക്കൊന്നയുടെ ഒരു മരത്തില്*നിന്നു തന്നെ ആറായിരത്തോളം വിത്തുകളുണ്ടാകും. രാക്ഷസക്കൊന്നകള്* ഒരിക്കല്* വ്യാപിച്ചു കഴിഞ്ഞാല്* പിന്നീട് നശിപ്പിക്കുക താരതമ്യേന അസാധ്യമാണെന്നാണ് കരുതുന്നത്. ഒരിക്കല്* വെട്ടിമാറ്റിയാല്* വീണ്ടും മുളയ്ക്കും. ഒരു മരം കടയ്ക്കല്*വെച്ചോ പകുതിവെച്ചോ മുറിച്ചുമാറ്റിയാല്* മുറിക്കപ്പെട്ട ഭാഗത്തുനിന്നും പല ശാഖകളായി വളരുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനാല്* മരം മുറിച്ചുമാറ്റുന്നത് ശാസ്ത്രീയമാര്*ഗമല്ലെന്ന് മാത്രമല്ല അത് സെന്നയുടെ രൂക്ഷമായ വ്യാപനത്തിന് മാത്രമേ വഴിയൊരുക്കുകയുമുള്ളൂ. വേരോടെ പിഴുതുമാറ്റി നശിപ്പിക്കുകയാണ് പോംവഴി. എന്നാല്*, ഭൂരിഭാഗം വേരുകളും പിഴുതെടുക്കാന്* സാധിച്ചില്ലെങ്കില്* വേരില്*നിന്നും പുതിയ മുളകള്* വളര്*ന്നുതുടങ്ങും. വേരോടെ പിഴുതു മാറ്റി കാടിനു വെളിയില്* കൊണ്ടു പോയി തീയിട്ടു നശിപ്പിക്കുകയാണ് സാധാരണയായി ചെയ്യുക. തൊലി ചെത്തി മാറ്റി ഉണക്കിയും നശിപ്പിക്കാം. വേരോടെ പിഴുതു തലകീഴായി കുഴിച്ചിട്ട് നശിപ്പിക്കുന്ന രീതിയും അവലംബിക്കുന്നുണ്ട്.


    സെന്ന ചെടി

    അടിക്കാടുകളും പുല്ലുകളും ഇല്ലാതാകുന്നത് വന്യമൃഗങ്ങള്* കാടിറങ്ങുന്നതിന് കാരണമാവുന്നു. 30 മീറ്റര്* വരെയെങ്കിലും ഉയരത്തില്* വളരുന്ന ഇവയുടെ ഇലകളോ തളിരോ മൃഗങ്ങള്* പോലും ഭക്ഷണമാക്കാറില്ല. ഇലകളിലേയും പൂക്കളിലേയും രാസപദാര്*ഥത്തിന്റെ സാന്നിധ്യം അലര്*ജി ഉള്*പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നത് കൊണ്ടാണ് മൃഗങ്ങള്* ഇത് ഭക്ഷിക്കാത്തത്. സെന്നയുമായി നിരന്തരം ഇടപഴകുന്ന മനുഷ്യര്*ക്കും അലര്*ജിയുണ്ടാവാറുണ്ട്. അതേസമയം, സെന്നയുടെ പഴുത്ത കായ്കള്* മാനുകളും കരടികളും കഴിക്കാറുണ്ട്. ഇവയുടെ കാഷ്ഠത്തിലൂടെ വിത്തുകള്* വനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്നു. ആനയും വിത്തുവിതരണത്തില്* പങ്കുവഹിക്കുന്നുണ്ടെന്നാണ് വനം അധികൃതരും പറയുന്നത്.


    ആനപ്പിണ്ടത്തില്* നിന്ന് മുളച്ചുവരുന്ന പുതിയ സെന്ന ചെടികള്* |

    മനുഷ്യ-മൃഗ സംഘര്*ഷങ്ങള്*ക്കും കാരണം

    മനുഷ്യ-മൃഗ സംഘര്*ഷങ്ങള്*ക്ക് സെന്നയും കാരണമാവുന്നുണ്ടെന്ന്* സി.ഡബ്ല്യു,ആര്*.ഡി.എം. എക്*സിക്യൂട്ടീവ് ചെയര്*മാന്* മനോജ് പി സാമുവേല്* പറയുന്നു. സെന്നയുടെ വ്യാപനം കാരണം പുല്ലുകളും ചെടികളും നശിക്കുന്നത് ആന, മാന്*, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ ജീവിതചക്രത്തെ ബാധിച്ചു കഴിഞ്ഞു. സെന്ന വ്യാപനം രൂക്ഷമായതോടെ ആഹാരം തേടി വന്യമൃഗങ്ങള്* ജനവാസ മേഖലയിലേക്ക് ഇറങ്ങിത്തുടങ്ങി. മാനും മുയലും നാട്ടിലേക്കിറങ്ങിയാല്* ഇവയെ തേടി കടുവയും പുലിയും കാടിറങ്ങുന്നതും പ്രതീക്ഷിക്കാം. സെന്നയുടെ വ്യാപനം തടയുന്നതിനെ കുറിച്ച് പീച്ചിയിലെ ഗവേഷണ കേന്ദ്ര സമഗ്രപഠനം നടത്തുന്നുണ്ട്. സ്വാഭാവിക വനമേഖലയെ തിരിച്ചുപിടിക്കാനും കാലാവസ്ഥാ മാറ്റത്തെ അടക്കം പ്രതിരോധിക്കാനും അധിനിവേശ സസ്യമായ സെന്നയുടെ നശീകരണം അടിയന്തരമായി ചെയ്യേണ്ടതുണ്ട്. സെന്ന നശീകരണത്തിന് ഡീബാര്*ക്കിങ് താരതമ്യേന ഫലപ്രദമായ രീതിയാണ്. എന്നാല്* എല്ലാ മരങ്ങളും ഡീബാര്*ക്കിങ് ചെയ്ത് സെന്ന നശിപ്പിക്കുക എന്നത് വലിയ മനുഷ്യാധ്വാനം വേണ്ട പ്രവര്*ത്തനമായതിനാല്* ചുരുങ്ങിയ കാലത്തിനുള്ളില്* തീരുന്ന ഒന്നല്ല. അതിനാല്* ജൈവിക കളനാശിനികള്* വികസിപ്പിക്കുന്നത് ഉള്*പ്പെടെയുള്ള ബദല്*മാര്*ഗങ്ങളിലൂടെ നശീകരണം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്* സി.ഡബ്ല്യു.ആര്*.ഡി.എമ്മിന്റെ ഭാഗത്തുനിന്നു നടക്കുന്നുണ്ട്. ചുരുങ്ങിയ മാസത്തിനുള്ളില്* അത് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.


    സെന്ന മരം |

    എങ്ങനെ നശിപ്പിക്കും?

    2016-17 വര്*ഷത്തില്* കേരള ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ട്, സെന്നയുടെ വ്യാപന വിഷയത്തില്* പഠനം നടത്തുകയുണ്ടായി. തുടര്*ന്ന് സെന്ന നശീകരണത്തെ സഹായിക്കുന്ന 12 രീതികളെ കുറിച്ചുള്ള റിപ്പോര്*ട്ട് വനംവകുപ്പിന് സമര്*പ്പിച്ചിട്ടുണ്ട്. രാക്ഷസക്കൊന്നകള്* ഒരിക്കല്* വ്യാപിച്ചു കഴിഞ്ഞാല്* പിന്നീട് നശിപ്പിക്കുക അസാധ്യമാണ്. ഇത്രയും വനമേഖലയിലെ രാക്ഷസക്കൊന്നകളെ ഇല്ലാതാക്കാന്* കോടിക്കണക്കിന് രൂപയും വര്*ഷങ്ങളോളം നീണ്ട അധ്വാനവും വേണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്*. കേരള ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ട് നിര്*ദേശിക്കുന്ന മൂന്ന് ശാസ്ത്രീയമാര്*ഗങ്ങള്* ഒരുപരിധിവരെ ഫലവത്താണെന്ന് പരീക്ഷിച്ചുതെളിഞ്ഞിട്ടുണ്ട്. കെ.എഫ്.ആര്*.എ നിര്*ദേശിക്കുന്ന മൂന്ന് മാര്*ഗങ്ങള്* ഇവയാണ്.

    1. വേരുകള്* അവശേഷിപ്പിക്കാതെ പിഴുതുമാറ്റുക.
    2. തൊലി ചെത്തിയശേഷം മണ്ണിട്ട് ഉണക്കിക്കളയുന്ന രീതി (Debarking)
    3. രാസവസ്തുക്കള്* കുത്തിവെച്ച് ഇല്ലാതാക്കുക



    ഡീബാര്*ക്ക് ചെയ്ത സെന്ന മരങ്ങള്* |

    ശാസ്ത്രീയമായ മൂന്ന് മാര്*ഗങ്ങളാണ് ഇവയെങ്കിലും ഒരു ചെടിയെ പൂര്*ണമായും ഇല്ലാതാക്കാന്* പലപ്പോഴും ഈ മാര്*ഗങ്ങളിലൂടെ സാധിച്ചെന്ന് വരില്ല. വേരുകള്* തീരെ അവശേഷിപ്പിക്കാതെ മരം പിഴുതിമാറ്റാന്* സാധിക്കുന്നുണ്ടെങ്കില്* മാത്രമേ ഈ രീതിയില്* ഫലപ്രദമായി രാക്ഷസക്കൊന്നകളെ ഇല്ലാതാക്കാന്* സാധിക്കുകയുള്ളൂ. മരം പിഴുതുമാറ്റുമ്പോള്* പിഴവ് പറ്റി വേരുകള്* പൊട്ടിപ്പോവുകയോ മറ്റോ ചെയ്താല്* അതില്* നിന്നും പുതിയ ശിഖരങ്ങള്* മുളച്ചുവരുന്നതായി കാണപ്പെടുന്നുണ്ട്. വനത്തില്* രാസവസ്തുക്കള്* പ്രയോഗിക്കുന്നത് സ്വാഭാവിക ആവാസ്ഥവ്യവസ്ഥയ്ക്കും മൃഗങ്ങള്*ക്കും ഹാനികരമാണ്. അതിനാല്* രാസവസ്തുക്കള്* കുത്തിവെയ്ക്കുന്നതും പ്രായോഗികമല്ല. തൊലിചെത്തി മണ്ണിട്ട് ഉണക്കിക്കളയുന്ന രീതിയും വ്യാപകമാണ്. മരത്തിന്റെ വേരില്* നിന്നും മുകളിലേക്ക് തൊലി പൂര്*ണമായും ചെത്തിമാറ്റിക്കളഞ്ഞ് കടയ്ക്കല്* മണ്ണിട്ട് മൂടി മരം ഉണക്കിക്കളയുന്ന രീതിയാണ് ഡീബാര്*ക്കിങ്. ഇത്തരത്തില്* നശിപ്പിക്കുമ്പോഴും തൊലി എവിടെയെങ്കിലും അവശേഷിച്ചാല്* ആ ഭാഗത്തുനിന്നു പുതിയ മുളകള്* വളര്*ന്നുവരും.

    സെന്നയോട് പോരാടാന്* 'പൃഥ്വി'

    പരിസ്ഥിതിക്ക് വേണ്ടി തങ്ങളാലാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ന് നിരവധി സന്നദ്ധസംഘടനകളും പരിസ്ഥിതി കൂട്ടായ്മകളും മുത്തങ്ങയില്* സെന്ന നശീകരണ പ്രവര്*ത്തനങ്ങളില്* ഏര്*പ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്*ത്തിക്കുന്ന പൃഥ്വി റൂട്ട്*സ് എന്ന പരിസ്ഥിതി കൂട്ടായ്മ. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണ മിഷന്* സ്*കൂളിലെ പൂര്*വവിദ്യാര്*ഥികളുടെ കൂട്ടായ്മയാണിത്. മുത്തങ്ങയിലെ സെന്ന അധിനിവേശം ചെറുക്കുന്നതിന്റെ ഭാഗമായി കൂട്ടായ്മയിലെ അംഗങ്ങള്* കാട്ടിലേക്കിറങ്ങി സെന്ന നശീകരണത്തിലേര്*പ്പെടും. തൊലി ചെത്തിക്കളഞ്ഞ് ഉണക്കിക്കളയുന്ന ഡീബാര്*ക്കിങ് രീതിയാണ് ഇവര്* പിന്തുടരുന്നത്.

    രാമകൃഷ്ണ മിഷന്* സ്*കൂളില്* പൃഥ്വി പരിസ്ഥിതി കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന വിദ്യാര്*ഥികള്* പഠനത്തിന് ശേഷം രൂപീകരിച്ച കൂട്ടായ്മയാണ് പൃഥ്വി റൂട്ട്*സ്. 2010-ലാണ് പൃഥ്വി റൂട്ട്*സ് രൂപീകരിച്ചത്. പൃഥ്വി റൂട്ട്*സ് ഈ വര്*ഷത്തിനിടെ ഏറ്റെടുത്ത പ്രധാന പരിസ്ഥിതി പ്രവര്*ത്തനങ്ങളിലൊന്നാണ് രാക്ഷസക്കൊന്നയുടെ നശീകരണം. 2024 മാര്*ച്ച് മുതലാണ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഡീബാര്*ക്കിങ് പ്രവര്*ത്തനങ്ങള്* ആരംഭിച്ചത്. ഇതിനകം പതിനൊന്ന് ഘട്ടങ്ങളിലായി മൂന്നര ഹെക്ടര്* സ്ഥലത്തെ 1300 മരങ്ങള്* പൃഥി റൂട്ട്*സിന്റെ നേതൃത്വത്തില്* ഡീബാര്*ക്ക് ചെയ്തുകഴിഞ്ഞു.


    സെന്ന ഡീബാര്*ക്ക് ചെയ്യുന്നു |

    മൂന്ന് ലെയര്* തൊലിയാണ് സെന്നയ്ക്കുള്ളത്. കടയ്ക്കല്* മുതല്* ഒരു മീറ്റര്* ഉയരത്തില്* തൊലി ചെത്തിക്കളഞ്ഞ് വേരുകളോട് ചേര്*ന്ന് മണ്ണിട്ട് മൂടും. ഇങ്ങനെ ചെയ്യുമ്പോള്* വേരിലേക്ക് സൂര്യപ്രകാശം എത്തുന്നത് തടസ്സപ്പെടുകയും സ്വഭാവികപ്രക്രിയ തടസ്സപ്പെട്ട് മരം ഉണങ്ങിപ്പോവുകയും ചെയ്യും. അല്ലെങ്കില്* അരമീറ്റര്* ഉയരത്തില്* മരം മുറിച്ചുകളഞ്ഞ് ബാക്കിയുള്ള ഭാഗത്തെ തൊലി ചെത്തിക്കളഞ്ഞ് മരത്തെ ഉണക്കുകയും ചെയ്യാം. മരത്തിന്റെ വലിപ്പവും പ്രായവുമനുസരിച്ച് മാസങ്ങള്* മുതല്* വര്*ഷങ്ങള്* വരെയാണ് ഇത്തരത്തില്* ചെയ്ത ഒരു മരം ഉണങ്ങിപ്പോവാന്* വേണ്ടുന്ന സമയം. വേരിന്റെ ചുവട്ടില്* ഇടാനുപയോഗിക്കുന്ന മണ്ണ് സെന്ന സാന്നിധ്യം ഇല്ലാത്ത സ്ഥലത്ത് നിന്ന് എടുത്താല്* മാത്രമേ ഫലം കാണുകയുള്ളൂ.

    വേനല്*ക്കാലത്താണ് ഈ പ്രവര്*ത്തനം ഫലവത്താവുന്നത്. അല്ലാത്തപക്ഷം മഴയില്* സെന്ന മരങ്ങളുടെ കടയ്ക്കലിട്ട മണ്ണൊലിച്ചുപോവുകയും ഡീബാര്*ക്കിങ് ഫലം കാണാതെവരികയും ചെയ്യും. അതിനാല്* മഴക്കാലം തുടങ്ങിയതോടെ കാട്ടില്* പുതിയതായി വളരുന്ന സെന്ന ചെടികള്* പറിച്ചുകളയുന്ന (uproot)പ്രവര്*ത്തനങ്ങളാണ് പൃഥ്വി റൂട്ട്*സിന്റെ നേതൃത്വത്തില്* ചെയ്യുന്നത്. മഴ ശക്തിപ്പെട്ടാല്* വിത്തു വിതരണത്തിലൂടെ പുതിയ ചെടികള്* അതിവേഗത്തില്* വളര്*ന്നുവരും. മൃഗങ്ങള്* ഭക്ഷിച്ച് വിസര്*ജിക്കുന്ന വിത്തുകളിലൂടെയാണ് മഴക്കാലത്ത് പുതിയ തൈകള്* പ്രധാനമായും വളരുന്നത്. സെന്ന അധികം വ്യാപിക്കാത്ത വനപ്രദേശത്ത് ഇത്തരത്തില്* പുതിയ ചെടികള്* വളരുന്നത് കണ്ടെത്തിയതിനെ തുടര്*ന്നാണ് ഉള്*ക്കാടുകളില്* കയറി പുതിയ ചെടികള്* പറിച്ച് ഉണക്കി നശിപ്പിക്കുന്നത്.


    പൃഥ്വി റൂട്ട്സ് രക്ഷാധികാരി രഞ്ജിത്ത് രാജ്

    രാമകൃഷ്ണ മിഷന്* സ്കൂളിലെ അധ്യാപകന്* കൂടിയായ രഞ്ജിത്ത് രാജ് ആണ് പൃഥ്വി റൂട്ട്സ് കൂട്ടായ്മയുടെ രക്ഷാധികാരി.30 വയസ്സ് പിന്നിട്ടവര്* മുതല്* ഇപ്പോള്* പ്ലസ് വണില്* പഠിക്കുന്നവര്*വരെ ഈ കൂട്ടായ്മയില്* അംഗങ്ങളാണ്.. ഡോക്ടര്*മാരും ശാസ്ത്രജ്ഞരും അധ്യാപകരുമടങ്ങുന്ന ഈ കൂട്ടായ്മ ഏറെക്കാലമായി പരിസ്ഥിതി പ്രവര്*ത്തനങ്ങളില്* സജീവമാണ്. സ്*കൂള്*വിദ്യാര്*ഥികളായിരിക്കേ സന്ദര്*ശിച്ച മുത്തങ്ങ വന്യജീവിസങ്കേതം, അധിനിവേശസസ്യമായ മഞ്ഞക്കൊന്ന പടര്*ന്നതോടെ തകര്*ച്ചയിലാണെന്ന തിരിച്ചറിവാണ് ഇവരെ സെന്ന നശീകരണത്തിനിറങ്ങാന്* പ്രേരിപ്പിച്ചത്. സംഘടനയുടെ ഭാഗമായവര്* എല്ലാ വെള്ളിയാഴ്ചയും രാത്രിയോടെ മുത്തങ്ങയിലെത്തും. ശനിയും ഞായറും മുത്തങ്ങയില്* തങ്ങി മഞ്ഞക്കൊന്ന നശീകരണപ്രവര്*ത്തനത്തില്* പങ്കാളികളാകും. ഞായറാഴ്ച വൈകീട്ട് മടങ്ങും. ഡീബാര്*ക്കിങ് രീതി മഴക്കാലത്ത് ഫലപ്രദമല്ലാത്തതിനാല്* താല്*ക്കാലികമായി പ്രവര്*ത്തനങ്ങള്* നിര്*ത്തിവെച്ചിരിക്കുകയാണ്. വര്*ഷങ്ങളോളം ഈ പ്രവര്*ത്തനം തുടരാനാണ് ഇവരുടെ തീരുമാനം.


    സെന്ന ഡീബാര്*ക്കിങ്

    247 ഏക്കറില്* ഫോറസ്റ്റ് ഫസ്റ്റ് സമിതിയുടെ 'യുദ്ധം'

    സെന്ന നശീകരണം സജവമായി തുടരുന്ന മറ്റൊരു സംഘടനയാണ് ഫോറസ്റ്റ് ഫസ്റ്റ് സമിതി. മൂന്ന് വര്*ഷം കൊണ്ട് ഏകദേശം ഒരുലക്ഷത്തോളം മഞ്ഞക്കൊന്നകള്* ഈ സംഘം പിഴുതുമാറ്റിക്കളഞ്ഞു. മഞ്ഞക്കൊന്ന നിറഞ്ഞ് പുല്ലുപോലും മുളയ്ക്കാതിരുന്ന വയനാട്ടിലെ തോല്*പ്പെട്ടി റേഞ്ചില്* 247 ഏക്കര്*സ്ഥലത്താണ് അത് വേരോടെ പിഴുതെടുത്ത് കാടിനെ പഴയരൂപത്തിലാക്കിയത്. മരം പിഴുതിമാറ്റി ഇവിടെ ഞാവലും ഈട്ടിയും കരിമരുതുമടക്കം നാല്പതിനായിരത്തോളം മരങ്ങള്* നട്ടുപിടിപ്പിച്ച് കാടിനെ സമൃദ്ധമാക്കുകയും ചെയ്തിട്ടുണ്ട് ഫോറസ്റ്റ് സമിതി. മരത്തിന്റെ ചുറ്റുമുള്ള മണ്ണ് നീക്കംചെയ്ത് വേരുകള്* വെട്ടിമാറ്റിയശേഷം ചെയിന്*ബ്ലോക്കിന്റെ സഹായത്തോടെ താഴ് വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്.

    പിഴുതെടുത്താലും ബാക്കിയുള്ള വേരുകളില്*നിന്ന് എവിടെയെങ്കിലുമൊക്കെ പൊട്ടിമുളയ്ക്കും. അതും നീക്കംചെയ്യും. അവസാനവര്*ഷം മണ്ണില്* വിത്തുവീണ് മുളച്ചുവരുന്ന ചെറിയതൈകള്* മാത്രമേയുണ്ടാവുകയുള്ളൂ. അവകൂടി നീക്കംചെയ്യുന്നതോടെ കാട് മഞ്ഞക്കൊന്നവിമുക്തമാവും. ഇതിനിടയിലാണ് ചെടികള്* നട്ടുവളര്*ത്തുന്നത്. 150 ഏക്കറിലധികം സ്ഥലത്ത് തൈകള്* നട്ടുപിടിപ്പിച്ചിട്ടുണ്ട്. 400 ഏക്കര്* സ്ഥലത്തെ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനും നാല്പതിനായിരത്തോളം തൈകള്* വെച്ചുപിടിപ്പിക്കുന്നതിനുമായി 2.3 കോടി രൂപയാണ് ചെലവായത്. പരിസ്ഥിതിമേഖലയില്* താത്പര്യമുള്ളവരില്*നിന്ന് ഫണ്ട് ശേഖരിച്ചാണ് പണം കണ്ടെത്തുന്നത്. തോല്*പ്പെട്ടിയിലെ ആദിവാസി വിഭാഗത്തില്*പ്പെട്ടവരെയാണ് ഇതിന് നിയോഗിക്കുന്നതെന്നതുകൊണ്ട് അവര്*ക്കിത് വരുമാനമാര്*ഗം കൂടിയാവുന്നുണ്ട്. 'ഫോറസ്റ്റ് ഫസ്റ്റ് സമിതി' സഹസ്ഥാപക മീര ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്*ത്തനങ്ങള്*


    ഫോറസ്റ്റ് ഫസ്റ്റ് സമിതിയുടെ നേതൃത്വത്തില്* പിഴുതെടുത്ത സെന്ന മരം, ഇന്*സൈറ്റില്* മീര ചന്ദ്രന്*

    വരുന്നു, ജൈവായുധം

    രാക്ഷസക്കൊന്ന നശീകരണത്തിനായി കെ.എഫ്.ആര്*.ഐ. നിര്*ദേശിച്ച മൂന്ന് മാര്*ഗങ്ങളിലൊന്നായ മരുന്നുപ്രയോഗത്തിനുള്ള ഒരുക്കത്തിലാണ് സി.ഡബ്ല്യൂ.ആര്*.ഡി.എം. സെന്നയെ പൂര്*ണമായും നശിപ്പിക്കാന്* ശേഷിയുള്ള മരുന്നിന്റെ വികസനം അവസാനഘട്ടത്തിലാണ്. അന്തിമപരീക്ഷണങ്ങള്*ക്ക് ശേഷം മാത്രമേ ഇത് വനത്തിലെ സെന്ന ചെടികളില്* പ്രയോഗിക്കാന്* കഴിയുകയുള്ളൂ.

    മുത്തങ്ങയിലെ സെന്നയുടെ വ്യാപ്തി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് സെന്നയെ നശിപ്പിക്കാനുള്ള മാര്*ഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്* സി.ഡബ്ല്യൂ.ആര്*.ഡി.എം. ആരംഭിച്ചത്. മുത്തങ്ങയില്* സെന്നയുള്ള ഭാഗത്തുനിന്നും സെന്ന ഇല്ലാത്ത ഭാഗത്തുനിന്നു മണ്ണ് ശേഖരിച്ചു. രണ്ടും ചേര്*ന്ന് നടത്തിയ താരതമ്യപഠനത്തില്* സെന്ന എത്രത്തോളം ആഴത്തിലാണ് മണ്ണിന്റെ പോഷകങ്ങളെ സെന്ന ഇല്ലാതാക്കുന്നതെന്ന് കണ്ടെത്താന്* കഴിഞ്ഞിരുന്നു. പയര്* വര്*ഗങ്ങളുടെ കുടുംബമായ ഫബേസിയയില്* ഉള്*പ്പെടുന്ന ചെടിയാണ് സെന്ന. പയര്* ചെടികളുടെ വേരില്* നൈട്രജന്* ഡെപ്പോസിറ്റ് കാണാന്* സാധിക്കും. എന്നാല്* സെന്നയുടെ വേരുകളില്* മണ്ണിന് ഉപകാരപ്പെടുന്ന ഒരു ഘടകത്തിന്റേയും സാന്നിധ്യമില്ലെന്നാണ് പഠനത്തില്* കണ്ടെത്തിയത്.

    സെന്നയെ നശിപ്പിക്കാനുള്ള രാസമരുന്ന് സി.ഡബ്ല്യൂ.ആര്*.ഡി.എം വികസിപ്പിച്ചിട്ടുണ്ട്. ഈ മരുന്ന് സെന്നയുടെ കുടുംബത്തില്*പെട്ട, സെന്നയുടെ സ്വഭാവത്തോട് സാമ്യമുള്ള ശീമക്കൊന്ന ചെടിയില്* പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്. മൂന്ന് മുതല്* നാല് വര്*ഷം പ്രായമുള്ള ചെടി ഡീബാര്*ക്ക് ചെയ്തതിന് ശേഷം ചെറിയ തുളകളിട്ട് ഇതിലേക്ക് രാസലായനി പ്രയോഗിക്കുകയാണ് ചെയ്തത്. ഇത്തരത്തില്* ചെയ്തപ്പോള്* ചെടി പൂര്*ണമായും ഉണങ്ങിപ്പോയിരുന്നു. ഇതിന്റെ പ്രയോഗം മണ്ണിനും ജീവജാലങ്ങള്*ക്കും അപകടഭീഷണി ഉയര്*ത്തുന്നതിനാല്* വനമേഖലയില്* ഇത് സാധ്യമല്ല. പകരം പൂര്*ണമായും ജൈവഘടകങ്ങള്* അടങ്ങിയ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സി.ഡബ്ല്യൂ.ആര്*.ഡി.എമ്മിലെ ഗവേഷക സുഗമ്യ.


    സുഗമ്യ

    വനംവകുപ്പിനുണ്ട് പള്*പ്പ് പദ്ധതി

    സെന്ന മരങ്ങളെ മുറിച്ചുമാറ്റി മരത്തിന്റെ പള്*പ്പ് പേപ്പര്* നിര്*മാണത്തിന് എടുക്കാനുള്ള ഒരുക്കത്തിലാണ് കേരള വനം വകുപ്പ്. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മരം മുറിച്ചു തുടങ്ങിയാല്* സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എല്*, പേപ്പര്* പള്*പ്പ് ഉല്*പാദിപ്പിക്കാന്* ഇനി മഞ്ഞക്കൊന്നയും ഉപയോഗപ്പെടുത്തും. വിപണിയിലെ വര്*ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്*പാദനം വര്*ധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പര്* നിര്*മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

    നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തില്* മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്*ക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്ന് കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാന്* വനം വകുപ്പ് പ്രിന്*സിപ്പല്* സി.സി.എഫ്. ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളില്*നിന്ന് മുറിച്ചു മാറ്റുന്ന മരം സര്*ക്കാര്* നിശ്ചയിക്കുന്ന നിരക്കില്* കെ.പി.പി.എല്ലിന് കൈമാറും. ഈ പണം വനം പുനസ്ഥാപനത്തിന് ഉപയോഗിക്കും. 5000 മെട്രിക് ടണ്* മഞ്ഞക്കൊന്നയാണ് തുടക്കത്തില്* കെ.പി.പി.എല്*. ശേഖരിക്കുക. കെ.പി.പി.എല്* നേരിട്ട് നടത്തിയ പഠനത്തിലാണ് മഞ്ഞക്കൊന്ന പേപ്പര്* ഉല്*പാദനത്തിന് ഉപയോഗിക്കാന്* കഴിയുമെന്ന് ബോധ്യപ്പെട്ടത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്* കെ.പി.പി.എല്*. ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വര്*ധിച്ചിരിക്കുകയാണ്. പേപ്പര്* നിര്*മ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്*കൃത വസ്തുക്കള്* ലഭ്യമാക്കുന്നതിനുള്ള ദീര്*ഘകാല കരാറിന് വനം വകുപ്പും കെ.പി.പി.എല്ലുമായി നേരത്തെ ധാരണയായിരുന്നു.

  10. #1400
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,949

    Default

    ചിക്കനുമല്ല ബീഫുമല്ല; ഇറച്ചിയുടെ അതേ രുചിയും രൂപവുമുള്ള വെജിറ്റേറിയന്* ഇറച്ചി



    വെജിറ്റേറിയന്* ഇറച്ചിയോ? കേള്*ക്കുമ്പോള്* അല്പം ആശ്ചര്യം തോന്നുമെങ്കിലും ഇറച്ചിയുടെ രുചിയും അതേ രൂപവുമുള്ള വെജിറ്റേറിയന്* ഇറച്ചി ഇപ്പോള്* കേരളത്തില്* മാര്*ക്കറ്റില്* വിപണനത്തിനെത്തിയിരിക്കുകയാണ്. സസ്യങ്ങളിലെ പ്രോട്ടീനില്* നിന്ന് തയ്യാറാക്കിയതാണ് ഇത്. ചിക്കനോ മറ്റ് നോണ്*വെജ് വിഭവങ്ങള്* കഴിക്കുമ്പോഴുണ്ടാകുന്ന അതേ രുചി ലഭിക്കുമ്പോള്* ഇതില്* കൊളസ്ട്രോളും ട്രാന്*സ് ഫാറ്റുമില്ലായെന്നതാണ് ഇറച്ചിയില്* നിന്ന് വ്യത്യസ്തമാക്കുന്നത്. അതേ സമയം പ്രോട്ടീനും നാരുകളും ഏറെയുള്ളതിനാല്* ഇത് ദഹനത്തിനും സഹായകമാകും. കേന്ദ്ര - സംസ്ഥാന സര്*ക്കരുകളുടെ സഹായത്തോടെയാണ് കളമശ്ശേരി കിന്*ഫ്ര ഹൈടെക് പാര്*ക്കില്* ഗ്രീനോവേറ്റീവ് ഫുഡ്സ് എന്ന പുതിയ സ്റ്റാര്*ട്ട് അപ്പ് സംരഭത്തിന് തുടക്കം കുറിച്ചത്.ബീഫ് കറിയോ ചിക്കന്* കറിയോ ഉണ്ടാക്കുന്ന രീതിയിലുള്ള മസാലക്കൂട്ടുകള്* ചേര്*ത്ത് അതേ സ്വാദോടുകൂടി തയാറാക്കാം.

    വെജ് മീറ്റ് എന്ന പേരിന് പിന്നില്*

    സ്ഥായിയായിട്ടുള്ളതും പ്രകൃതി സൗഹൃദവുമാണെന്ന സന്ദേശം കൊടുക്കുന്നതിന് വേണ്ടിയാണ് വെജ്മീറ്റ് എന്ന പേര് കൊടുത്തത്. ഗ്രീന്*പീസ് സോയ ഗോതമ്പ് പോലുള്ള പ്രോട്ടീനുള്ള പല തരം ധാന്യങ്ങളില്* നിന്ന് അതിന്റെ പ്രോട്ടീന്* ശേഖരിച്ചാണ് വെജ്മീറ്റ് തയാറാക്കിയിരിക്കുന്നത്. ചൂടാക്കാനും തണുപ്പിക്കാനും കഷ്ണങ്ങളാക്കാനും യന്ത്രസംവിധാനമുണ്ട്. പ്രിസര്*വ്വേറ്റീവിസ് ചേര്*ത്തല തയാറാക്കുന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണയായി സസ്യങ്ങളില്* നിന്നുള്ള പ്രോട്ടീന്* പ്രെഡക്ടുകള്* പേസ്റ്റ് രൂപത്തിലായിരിക്കും കാണുന്നത്. എന്നാല്* ഇതിന് അതില്* നിന്നൊരുമാറ്റായി ഒരു ഘടന കൊണ്ടുവരാനായി ശ്രമിച്ചു. അതിനായുള്ള പ്രോസസും ടെക്*നോളജിയും ഫോര്*മുലേഷനുമാണ് ഇരുവരും ചേര്*ന്നാണ് നിര്*മിച്ചിരിക്കുന്നത്.


    പി.ജി.ഉണ്ണികൃഷ്ണന്* ,ധീരജ് മോഹന്*|


    ഇറച്ചിക്ക് ബദല്*, ഭക്ഷണം ഇരുവരുടേയും കോമണ്* ഇന്*ട്രസ്റ്റ്

    ഉദ്യോഗമണ്ഡല്* ഫാക്ടില്* സീനിയര്* മാനേജര്* ജോലി രാജിവെച്ച് ധീരജും ബംഗ്ലൂരുവിലെ സീമെന്*സ് ചീഫ്മാനേജര്* സ്ഥാനം രാജിവെച്ച, സുഹൃത്തായ പി ജി ഉണ്ണികൃഷ്ണനും ചേര്*ന്നാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് ഐഐഎം വിദ്യാര്*ത്ഥികളായിരിക്കെ ഇരുവരും ചെയ്ത ബിസിനസ് പ്ലാനാണ് ഗ്രീന്* മീറ്റിലെത്തിയത്. ഭക്ഷണമായിരുന്നു ഇരുവരുടേയും പൊതുവായി താത്പര്യമുള്ള വിഷയം. ഭക്ഷണത്തെക്കുറിച്ചായിരുന്നു ഇരുവരും ഒരുപാട് സംസാരിച്ചതും. അതോടൊപ്പം പ്രകൃതി സംരക്ഷണവും സുസ്ഥിര വികസനവും ചര്*ച്ചയായതോടെയാണ് ഇത്തരമൊരു ആശയത്തിന് തുടക്കമായതെന്നാണ് ഇരുവരും പറയുന്നത്. ആഗോളതലത്തില്* ഇന്ന് വിപണിയില്* ഇറച്ചിക്ക് ബദലായി പല ഉല്*പ്പന്നങ്ങളുണ്ട് . ഇറച്ചിക്കറിയ്ക്ക് ബദലായി ഒരു ഉത്പന്നം മാര്*ക്കറ്റിലെത്തുമ്പോള്* പോഷകഗുണത്തോടൊപ്പം തന്നെ രുചിയും മണവും അവശ്യഘടമാണെന്നിരിക്കെയാണ് വെജ് ഇറച്ചി പരീക്ഷണങ്ങളിലേക്ക് ഇരുവരും ചുവടുവെച്ചത്.

    വ്യത്യസ്ത മേഖലകളില്* ജോലി ചെയ്തവരായതുകൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. കോവിഡ് കാലത്തായിരുന്നു പരീക്ഷണങ്ങള്*ക്ക് തുടക്കം കുറിച്ചത്. അതിനാല്* തന്നെ പല പ്രയാസങ്ങളും ആ ഘട്ടത്തില്* നേരിടേണ്ടി വന്നിട്ടുണ്ട്.
    75 ലക്ഷം രൂപയായിരുന്നു വെജ് ഇറച്ചി തയാറാക്കുമ്പോള്* ഇരുവരുടേയും മൂലധനം. സ്റ്റാര്*ട്ടപ്പ് സീഡ് ഫണ്ടായി കെ.എസ്.ഐ.ഡി.സിയില്* നിന്ന് 25 ലക്ഷം രൂപയും കേരള സ്റ്റാര്*ട്ട്പ്പ് മിഷനില്* നിന്ന് ഫണ്ടും ഗ്രാന്*ഡുമായി 22 ലക്ഷം രൂപ കിട്ടി. കേന്ദ്രസര്*ക്കാരിന്റെ റഫ്താര്* ഫണ്ടായി അഞ്ചു ലക്ഷം രൂപ കേരള കാര്*ഷിക സര്*വ്വകലാശാലയില്* നിന്ന് കിട്ടിയിരുന്നു.



    വെജിറ്റേറിയന്* ഇറച്ചി|


    പ്രാധാന്യം നല്*കിയത് സ്ട്രക്ചറിന്

    വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല ഇരുവര്*ക്കും വെജ്മീറ്റിന്റെ നിര്*മാണം. സസ്യങ്ങളില്* നിന്നുള്ള പ്രോട്ടീന്* പ്രെഡക്ടുകള്* പേസ്റ്റ് രൂപത്തിലായിരിക്കും കാണുന്നത്. എന്നാല്* ഇതിന് അതില്* നിന്ന് വ്യത്യസ്തമായിട്ടായിരിക്കണം വെജ് മീറ്റ് തയാറാക്കേണ്ടത് എന്ന നിര്*ബന്ധമുണ്ടായിരുന്നു. അതിനായി പല വിധത്തിലുള്ള ആള്*ട്രേഷനും ചെയ്യേണ്ടി വന്നിരുന്നു. ആദ്യം വിചാരിച്ച ഘടന കിട്ടിയിരുന്നില്ല. അതിനായി കുറേ പരിശ്രമിക്കേണ്ടി വന്നു. പിന്നീട് പരീക്ഷണ പരാജയങ്ങള്*ക്കൊടുവിലാണ് വിചാരിച്ച ടെക്*സ്ചര്* കിട്ടിയത്.
    ഷവര്*മയും ബര്*ഗറും സോസേജുമൊക്കെ ഇഷ്ടപ്പെടുന്ന നമ്മള്*ക്ക് വലിയ കഷ്ണങ്ങളോടാണ് താത്പര്യം. ഇവിടെ കറിവെച്ചും ഫ്രൈ ചെയ്തും ഗ്രില്* ചെയ്തുമൊക്കെയാണ് ഇറച്ചി നമ്മള്* കഴിക്കുന്നത്. ഇത് ആള്*ക്കാരിലേക്ക് കൂടുതല്* എത്തിക്കാനായി റെഡി ടു ഈറ്റ് വിഭവങ്ങള്* കൂടി തയാറാക്കിയിട്ടുണ്ട്.



    വെജിറ്റേറിയന്* ഇറച്ചി|

    ചെറുക്കാം കാലാവസ്ഥാ വ്യതിയാനത്തെ

    ലോകത്ത് പുറന്തള്ളുന്ന കാര്*ബണില്* 14 മുതല്* 18 ശതമാനം വരെ മാംസത്തിനായി വളര്*ത്തുന്ന മൃഗങ്ങളുടെ വലിയ വലിയ ഫാമുകളില്* നിന്നാണ് എന്നാണ് ഐക്യ രാഷ്ട്രസഭയുടെ പഠനത്തില്* വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉത്പന്നം മാര്*ക്കറ്റിലെത്തുന്നതോടു കൂടി കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ ചെറുക്കാനാകുമെന്നാണ് ഇവരുടെ വാദം.

    വിപണനം ഇപ്പോള്* ഓണ്*ലൈനില്* മാത്രം

    വെജ്മീറ്റ് ഇപ്പോള്* ഓണ്*ലൈനില്* മാത്രമാണ് വിപണനം നടത്തുന്നത്. ഇനി കൂടുതല്* നിര്*മാണവും വിപണനവും നടത്താനുള്ള ശ്രമത്തിലാണ്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •