Page 145 of 145 FirstFirst ... 4595135143144145
Results 1,441 to 1,446 of 1446

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1441
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default


    30 Edible Flowers You Can Eat Right Out Of Your Garden





    When we think about growing food in our gardens, we generally think about fruits, vegetables and herbs.
    But flowers are not only for ornament, or for the bees and other wildlife they can be delicious, while also being packed full of vitamins and minerals, too.
    There are many traditional edible crops that can be ornamental, and also far more edible ornamentals than you might think.
    In this article you will learn a little bit about 30 of the edible flowers that you can eat right out of your garden just some of the most popular edible flowers that you might find there.
    Word to the wise never eat anything unless you can be absolutely sure that you have identified it correctly.
    And always make sure that you take the time to carefully explain to children about which things they can eat in your garden, and which they should be sure not to touch.
    Bearing that in mind, it is usually pretty easy and straightforward to begin eating flowers from your garden. The list of edible flowers below should give you a good place to get started:

    Ornamental Edible Flowers



    We tend to grow all these flowers as ornamental plants. But they can also find their place on our plates.
    In this (far from comprehensive) list, you will discover just how many of the plants we commonly grow in our garden for their appearance also taste great.

    1. Nasturtiums



    Nasturtiums have a delicious, peppery taste similar to rocket or watercress and their colourful blooms look great in a summer salad.
    Both the flowers and the leaves can be used and have a similar taste. You can also use the seeds, pickled, as a caper substitute.

    2. Pansies

    Pansies have a mild lettuce-like taste that makes them a popular option for salads.
    Of course, they come in a range of hues which look great on the plate and the whole flower can be used, which makes harvesting super easy.

    3. Viola/ Violets



    Like pansies, violas and violets have a mild and slightly sweet flavour. Again, the whole flower can be used in salads or sandwiches.
    Candied violets also make an excellent cake decoration.

    4. Hostas

    Hostas are an incredibly useful edible ornamental. You can eat the flowers and, in fact, the whole plant is edible.
    Try the stolons in a stir fry in spring, or leaves along with the flowers in a range of raw or cooked recipes.

    5. Borage



    Borages pretty blue flowers have a cucumber like taste. They are wonderful for use in summer drinks, and in a range of salads or other recipes.
    One cool idea is to freeze borage flowers into ice cubes that can be slipped into your summer drinks.

    6. Calendula

    The peppery petals of calendula are a fantastic addition to salads, stir fries, pasta meals etc..
    Their zesty tang adds piquancy and their colour adds vibrancy to a range of dishes. The petals can be used as an alternative to saffron.

    7. French Marigolds



    Fresh, zingy and citrus-like, the petals of French (though not African) marigolds are edible, and are another great, colourful addition to summer salads.
    The petals can also be used in cooked dishes and are also sometimes referred to as poor mans saffron.
    Youll also want to grow French marigolds in your vegetable garden this year. There are a lot of benefits to doing so.

    8. Chrysanthemums

    All chrysanthemum flowers can be eaten,though they can differ considerably in how they taste. Some are hot and peppery, some much milder, and some even sweet.
    You may have to take a nibble of a few different varietals to find out which ones you enjoy.

    9. Carnations



    Carnations taste a little peppery, or somewhat like cloves. They can be used in savoury salads like many of the above options, but also in sweet desserts. One great recipe calls for carnations to make a delicious cheesecake, for example.

    10. Hollyhocks

    The blowsy blooms of the hollyhock are one of the versatile edible flowers with a mild and slightly sweet taste.
    They can be used as garnishes, in salad dressings, or in a variety of other dishes.
    Hollyhocks are in the mallow family and a number of other members of this family also have edible leaves and flowers.

    11. Sunflowers

    You may be familiar with the fact that you can eat a sunflowers seeds.
    But you may not be aware that you can also eat the petals, and the unopened flower buds can be steamed in the same way as an artichoke.

    12. Cornflowers



    Cornflowers have a slightly sweet and spicy clove-like taste. They also crystallize well and so can also be used candied, like violets, for cupcake toppers or the like.

    13. Gladioli

    Gladioli in their colourful hues can be stuffed to create delicious dishes. The individual flower petals can also be eaten alone, and have a mild lettuce-like taste.

    14. Honeysuckle



    Honeysuckle blossoms bring a fragrant sweetness to jams, jellies, cakes and other sweet treats.
    As the name suggests, they do have a somewhat honey-like taste to them.

    15. Dianthus

    Dianthus,or pinks, petals can be steeped in wine or sugared for use in cake decoration. These petals are surprisingly sweet as long as they are cut away from bitter white base of the flowers.

    16. Antirrhinum



    Snapdragons, or antirrhinum flowers have a slightly bitter flavour that resembles that of chicory.
    It can be used in a range of recipes and its snapping dragon shape means that it can look cool on the rim of a bowl or cocktail glass.

    17. Tulips

    Large, smooth tulip petals make wonderful little platters for sweet canaps, or as little scoops for some ice cream or another dessert.
    They have a sweet lettuce flavour but with a slight peppery aftertaste and can also be used in spring salads.

    18. Roses



    Roses are often used in Middle Eastern dishes in the form of rose water which adds intense rose flavour to a dish. But the petals can also simply be used as garnishes or additions to a range of recipes.

    19. Lavender

    Lavender does not just smell great, it can also provide a mildly sweet (though strong) flavour to a range of sweet baked goods, ice creams and other recipes.
    Just be sure to add lavender in moderation, as the flavour really is intense.

    Edible Flowers From Fruits & Vegetables:

    Another place to look for edible flowers in your garden is in your vegetable patch. We might primarily grow these crops for another part of the plant but their flowers can also taste great.
    Eating these flowers can increase the yield from your kitchen garden a little, and help you make sure that you make the most of everything you grow:

    20. Pea Flowers



    If you can spare a few flowers (rather than letting them become pea pods) then these can make a dainty, delicious addition to a salad.
    Like the peas, pods and shoots, the flowers on pea plants have a mild pea flavour.

    21. Broad Bean Flowers

    Broad bean flowers could also be sacrificed in order to add a little delicacy and a mild bean flavour to salads or sandwiches.

    22. Onion/ Chive Flowers



    Though alliums are primarily grown for their bulbs or stems, the flowers of onions, chives and other members of this family are also delicious with a mild flavour that works well (often alongside the other parts of the plants) in a range of recipes.

    23. Brassica Flower Heads

    When brassicas bolt and begin to flower, many gardens consider that their crops are over and done. But the tender young flowering stalks of kale, cabbages and other brassicas can be delicious in a stir fry or another recipe.

    24. Pak Choi Flowers

    The flowering shoots of pak choi and many other Asian greens can also be a delicious addition to stir fries and salads.

    25. Squash Flowers



    The male flowers that you remove from your squash after pollination can also serve as a secondary yield from these plants.
    Squash flowers are a delicacy which can be stuffed to create a range of delicious canaps and meals.

    In addition to considering the flowers on fruits and vegetables in your kitchen garden, you might also consider eating edible flowers found on fruiting trees or shrubs.
    One of the most common examples of edible blossom is the elderflower, which can be used in a wide range of drinks and dishes. For example, it is often used to make elderflower cordial, or elderflower champagne.
    Cherry blossom is another example of an edible flower on a fruiting tree. It is often an ingredient in Japanese cuisine.
    The blossoms are sometimes pickled in salt and vinegar, and used in traditional confectioneries.
    The blossom from plum trees, peach trees, citrus trees, almond trees and apple trees (in moderation) are also sometimes all eaten, though they are most usually simply used as garnish or decoration.

    Edible Flowers Usually Considered To Be Weeds:



    Finally, when looking for edible flowers in your garden, it is also worthwhile looking at the weeds some of their blooms are edible too.
    It is always a good idea to allow some garden weeds to grow in your garden not only for the wildlife, but also for you. Examples of edible flowers usually considered to be weeds include:

    26. Dandelions

    Dandelions are a common garden plant, often considered a to be a weed. But they can be very useful, not only to wildlife but also as an edible plant.
    Dandelion leaves and the green ends of the flowers are bitter, while the petals and stamen have a mildly sweet taste.
    Flower buds or flowers can be fried or turned into sweet or savoury fritters, and the brightly coloured flowers can also be turned into wine or jellies.

    27. Daisies



    The little daisies that you might find all over your lawn are often overlooked as an edible food source. But the little flowers can also be eaten in salads or sandwiches.
    Flower buds can also be pickled as an alternative to capers.

    28. Chamomile Flowers

    Another flower that you might find plant in your lawn is chamomile. The flowers are often used to make a calming and relaxing tea. But why stop there, there are so many great things you can make with chamomile.

    29. Red & White Clover Flowers



    Clover flowers both the red and white varieties are another lawn plant that can be eaten (in moderation).
    The red clover flowers are the most delicious. They are used in teas, syrups and a range of desserts.

    30. Chickweed Flowers

    Chickweed is not only edible for hens. You can eat the flowers, stems and leaves and they all have a taste not dissimilar to a crisp, mild lettuce.
    The pretty little white, star-like flowers look lovely in a salad.

  2. #1442
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default

    കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന



    ആലപ്പുഴ: ഇത്തവണ ഓണക്കാലത്തും കണിക്കൊന്ന പൂവിട്ടു. പൂക്കളുടെ കാലമാണ് ഓണമെങ്കിലും കൊന്നപ്പൂ വിരിഞ്ഞത് കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥ-സസ്യശാസ്ത്ര വിദഗ്ധർ. മേടത്തിൽ പൂത്തു കൊഴിയേണ്ടതാണു കൊന്ന. ചൂടും പകലിന്റെ ദൈർഘ്യവും കൂടിയതിനാലാണ് ചിങ്ങത്തിലും പൂവിടുന്നത്. ഈ ഘടകങ്ങൾ കൊന്നച്ചെടിയുടെ പുഷ്പിക്കൽ ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു.

    മണ്ണിൽ വെള്ളത്തിന്റെ അംശം വൻതോതിൽ കുറയുമ്പോഴും വായുവിലെ ഈർപ്പസാന്നിധ്യം ഇല്ലാതാകുമ്പോഴും കൊന്നയിൽ ഫ്ളോറിജൻ എന്ന പുഷ്പിക്കൽ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. മഴ പെയ്തിട്ടും മേൽമണ്ണിലെ ഈർപ്പം കുറയുകയും ഏതാനുംദിവസം വെയിൽനിന്നാൽ മണ്ണ് വരണ്ടുപോകുകയും ചെയ്യുകയാണിപ്പോൾ. മഴ മാറുമ്പോഴേക്കും ചൂടും കൂടിവരുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പൂവിടേണ്ട കൊന്നകൾ ഇപ്പോൾ പൂവിടുന്നതിനു കാരണമിതാണ്.

    വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന വിഭാഗത്തിൽപ്പെടുന്ന ഉഷ്ണമേഖലാസസ്യമാണു കൊന്ന. സൂര്യൻ ഭൂമിക്കു നേരേ മുകളിൽ വരുന്ന ചൂടുകൂടിയ കാലത്താണ് സ്വാഭാവികമായി ഇതു പൂക്കുന്നത്. ഉത്തരായനത്തിനിടെ സൂര്യൻ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത് (വിഷുവം) മാർച്ച് 21-നാണ്. ഇതിനടുത്തുള്ള ചൂടേറിയ ദിനങ്ങളിലാണ് കൊന്ന പൂക്കൽ.

  3. #1443
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default

    നാഗാലാൻഡിൽനിന്ന് പുതിയ ഇനം ഇഞ്ചി



    പന്തീരാങ്കാവ്: ഇഞ്ചിയുടെ (കുർകുമ) പുതിയ ഇനം നാഗാലാൻഡിലെ മൊകോക്*ചുങ് ജില്ലയിലെ ഉങ്*മ ഗ്രാമത്തിലെ വനങ്ങളിൽനിന്ന് കണ്ടെത്തി. കുർകുമ ഉങ്മെൻസിസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കോഴിക്കോട് കെ.എസ്*.സി.എസ്*.ടി.ഇ. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽനിന്ന് മാമിയിൽ സാബുവും വി.എസ്. ഹരീഷും നാഗാലാൻഡിലെ ഫാസൽ അലി കോളേജ് ബോട്ടണി വിഭാഗത്തിലെ പി. ടിയാറ്റെംസുവും ചേർന്ന് 2023 സെപ്റ്റംബറിൽ നടത്തിയ ഫീൽഡ് ട്രിപ്പിനിടെയാണ് ഈ ഇനം കണ്ടെത്തിയത്.

    സുഗന്ധദ്രവ്യങ്ങൾ, മരുന്ന്, ഭക്ഷണം, അലങ്കാരവസ്തുക്കൾ എന്നിവയിലെ വിവിധ ഉപയോഗങ്ങൾക്ക് പേരുകേട്ട സിൻജിബെറേസി കുടുംബത്തിന്റെ ഭാഗമായ കുർകുമയുടെ വിപുലമായ ശേഖരത്തിലേക്കാണ് ഇത് ചേർക്കുന്നത്. സി.എസ്.ഐ.ആർ. എമിററ്റ്സ് സയൻറിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഗവേഷകർ വലിയ പൂക്കളും വെളുത്ത കോമ ബ്രാക്കറ്റുകളും ഉള്ള പ്രത്യേകതരം കുർക്കുമയെ നിരീക്ഷിച്ചത്.


    ഭൂഗർഭ കാണ്ഡത്തിന്റെ (റൈസോം) വലുപ്പവും പൂക്കളുടെ സവിശേഷതകളുംകൊണ്ട് കൊങ്കൺ മേഖലയിൽ കാണപ്പെടുന്ന അതിന്റെ അടുത്തബന്ധുവായ കുർക്കുമ ഇനോഡോറയിൽനിന്ന് ഇത് വ്യത്യസ്തമാണെന്നും തിരിച്ചറിഞ്ഞു. ഉങ്മ ഗ്രാമത്തിൽ ആയിരത്തോളം ചെടികൾ ഉണ്ടെന്നാണ് പ്രാഥമിക നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇലകൾക്കിടയിൽ മധ്യഭാഗത്തായി കാണുന്ന പൂങ്കുലകൾ രണ്ടുമാസത്തോളം നശിക്കാതെ നിൽക്കും.

    ആകർഷകമായ നിറമുള്ള പൂക്കൾ അലങ്കാരത്തിനും ചെടി അലങ്കാരസസ്യമായും ഉപയോഗിക്കാം. ഈ ജനുസിൽ മഞ്ഞൾ, കറുത്ത മഞ്ഞൾ, മാങ്ങാ ഇഞ്ചി മുതലായ വാണിജ്യപ്രാധാന്യമുള്ള ഇനങ്ങൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ പ്രധാനമായും വടക്കുകിഴക്കൻ, തെക്കൻപ്രദേശങ്ങൾ, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലായി ഏകദേശം 40 സ്പിഷീസുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ന്യൂസീലൻഡിലെ ഓക്*ലൻഡിൽ നിന്നുള്ള അന്താരാഷ്ട്ര ജേണലായ ഫൈറ്റോ ടാക്സയിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  4. #1444
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default

    ബ്ലൂഫ്*ളാഗ് നേടിയ കാപ്പാട് തീരം ദേശാടനപ്പക്ഷികളുടെ പറുദീസ; ഏഴ് വര്*ഷത്തിനുശേഷം കടൽമണ്ണാത്തിയും എത്തി

    ലോകത്ത് നീലപ്പതാക (ബ്ലൂഫ്*ളാഗ്) പുരസ്*കാരം നേടിയ ബീച്ചുകളിലൊന്നാണ് കാപ്പാട്. മാലിന്യവിമുക്തമായി സൂക്ഷിക്കുന്ന ബീച്ചുകള്*ക്കു നല്*കുന്ന പുരസ്*കാരമാണിത്. മാലിന്യങ്ങള്* ഇല്ലാത്തതിനാല്* കാപ്പാട് തീരത്ത് പക്ഷികള്*ക്ക് സൈ്വരമായി വിഹരിക്കാന്* കഴിയും...





    കൊയിലാണ്ടി (കോഴിക്കോട്): ദേശാടനപ്പക്ഷികളുടെ വരവോടെ കാപ്പാട് കടല്*ത്തീരം സജീവമായി. ദേശാടനകാലം വിളിച്ചറിയിച്ചുകൊണ്ട് കടലുകളും വന്*കരകളും താണ്ടിയാണ് വിവിധ ദേശങ്ങളിലെ പക്ഷികള്* കാപ്പാട് തീരമണയുന്നത്. ഏഴുവര്*ഷത്തിന് ശേഷം വീണ്ടും കടല്*മണ്ണാത്തി എന്ന ദേശാടനപ്പക്ഷി കാപ്പാട് എത്തിയതാണ് ഈ വര്*ഷത്തെ സവിശേഷത.

    'യുറേഷ്യന്* ഓയിസ്റ്റര്* കേച്ചര്*' (Eurasian oystercatcher) എന്നാണ് ഈ പക്ഷിയുടെ ഇംഗ്ലീഷ് പേര്. മധ്യ ഏഷ്യയിലും റഷ്യയിലും കൂടുകൂട്ടുന്ന കടല്*മണ്ണാത്തി ശിശിരകാലത്ത് ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ദേശാടനം നടത്താറുണ്ടെന്ന് പക്ഷിഗവേഷകനായ ഡോ. അബ്ദുള്ള പാലേരി പറഞ്ഞു.

    ഈ വര്*ഷം ഫെബ്രുവരിയില്* കേരളത്തിലെ ഒരു അപൂര്*വപക്ഷിയായ ഹനുമാന്* മണല്*ക്കോഴിയെ ഡോ. അബ്ദുള്ള കാപ്പാട് കണ്ടെത്തി ഫോട്ടോ പകര്*ത്തിയിരുന്നു.

    ലോകത്ത് നീലപ്പതാക (ബ്ലൂഫ്*ളാഗ്) പുരസ്*കാരം നേടിയ ബീച്ചുകളിലൊന്നാണ് കാപ്പാട്. മാലിന്യവിമുക്തമായി സൂക്ഷിക്കുന്ന ബീച്ചുകള്*ക്കു നല്*കുന്ന പുരസ്*കാരമാണിത്.

    മാലിന്യങ്ങള്* ഇല്ലാത്തതിനാല്* കാപ്പാട് തീരത്ത് പക്ഷികള്*ക്ക് സൈ്വരമായി വിഹരിക്കാന്* കഴിയും. മധ്യ ഏഷ്യ, സൈബീരിയ, റഷ്യ എന്നിവിടങ്ങളില്*നിന്ന് ദേശാടനപ്പക്ഷികള്* കാപ്പാട് തീരത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്* പൊതുവേ ഓഗസ്റ്റുമുതല്* മേയ് വരെയാണ് പക്ഷികളുടെ ദേശാടനകാലം.

    കാപ്പാടെത്തുന്ന തെറ്റിക്കൊക്കന്*, മണല്*ക്കോഴികള്* എന്നീ പക്ഷികളെ മേയ് മാസത്തിലും കാപ്പാട്ട് കാണാറുണ്ട്. തെറ്റിക്കൊക്കന്*, ടിബറ്റന്* മണല്*ക്കോഴി, ചെറിയ മണല്*ക്കോഴി, തിരക്കാട തുടങ്ങിയ തീരദേശപ്പക്ഷികളാണ് ദേശാടനകാലത്തിന്റെ തുടക്കത്തില്*ത്തന്നെ കാപ്പാട് തീരംതേടി എത്തിയിരിക്കുന്നത്.

  5. #1445
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default

    ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി, മലയാളികൾ 'തീവിഴുങ്ങി'യെന്നും വിളിക്കും;



    ഏകാന്തവാസികളാണ് പലപ്പോഴും കാസോവെരി പക്ഷികള്*. പെണ്*പക്ഷികള്*ക്കാണ് ആണ്*പക്ഷികളെക്കാള്* വലിപ്പം. സതേണ്* കാസോവെരികളും കുള്ളന്* കാസോവെരികളും 'ബൂം' എന്ന പേരിലറിയപ്പെടുന്ന ലോ ഫ്രീക്വന്*സി ശബ്ദങ്ങളിലൂടെയാണ് മഴക്കാടുകളില്* പരസ്പരം ആശയവിനിമയം നടത്തുക...




    കാസോവെരി പക്ഷി | i

    ഇന്ന് ലോക കാസോവെരി ദിനം. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി, ഏകാകിയായ പക്ഷി, മുട്ടയിട്ട് ആണ്*പക്ഷിയെ ഏല്*പ്പിച്ച് കറങ്ങി നടക്കുന്ന പക്ഷി, ഒരു പരിധിക്കപ്പുറം അടുത്തെത്തിയാല്* മനുഷ്യനായാലും മൃഗമായാലും ഓടിച്ചിട്ട് ആക്രമിക്കുന്ന പക്ഷി... കുപ്രസിദ്ധികള്* നിരവധിയുണ്ടെങ്കിലും എന്തുവിലകൊടുത്തും ഈ പക്ഷിയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഓസ്*ട്രേലിയന്* സര്*ക്കാര്*. ഉള്*വനങ്ങളില്* വസിക്കാന്* ഇഷ്ടപ്പെടുന്ന ഈ പക്ഷികള്* ഓസ്*ട്രേലിയയിലെ മഴക്കാടുകളില്* മാത്രം കാണപ്പെടുന്ന വൃക്ഷങ്ങളുടെ പഴങ്ങളുടെ വിത്ത് വാഹകരില്* പ്രധാനികളാണ് എന്നതുതന്നെ കാരണം. ന്യൂ ഗിനി, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്* കാണപ്പെടുന്ന കാസോവെരി എണ്ണത്തില്* 4000 മാത്രമാണ് ഇന്നുള്ളത്.


    ഓസ്ട്രേലിയന്* മഴക്കാടുകളില്* അത്യപൂര്*വ്വമായി കാണപ്പെടുന്ന റൈപ്പറോസ (ryparosa) എന്ന മരത്തിന്റെ വ്യാപനത്തിന് സഹായിക്കുന്നത് കാസോവെരികളാണ് എന്നാണ് കരുതപ്പെടുന്നത്. ആവാസവ്യവസ്ഥയുടെ നിലനില്*പില്* സുപ്രധാന പങ്കുവഹിക്കുകയും വംശനാശത്തിലേക്ക് അടുക്കുകയും ചെയ്യുന്ന കാസോവെരികളെ വളര്*ത്തുന്നതിന് പ്രത്യേകം ലൈസന്*സ് വരെ ആവശ്യമാണ്. അലങ്കാരത്തിനായി മാത്രമാണ് ഈ പക്ഷികളെ ആളുകള്* വീട്ടില്* വളര്*ത്താറ്. ഇതിന്റെ മുട്ടയോ ഇറച്ചിയോ ആഹാരത്തിനായി ഉപയോഗിക്കാറില്ല. ആറടിയോളം നീളവും 60 കിലോ വരെ ഭാരവും വെയ്ക്കാറുണ്ട് ഈ പക്ഷികള്*ക്ക്.

    സതേണ്* കാസോവെരി, ഡ്വാര്*ഫ് കാസോവെരി, നോര്*തേണ്* കാസോവെരി എന്നിങ്ങനെ പ്രധാനമായും മൂന്നുതരം കാസേവെരി പക്ഷികളാണുള്ളത്. കൂട്ടത്തില്* ഭീമന്മാര്* സതേണ്* കാസോവെരിയാണ്. സതേണ്* കാസോവെരിക്ക് അഞ്ചടിയിലധികം വരെ ഉയരമുണ്ടാകും. ന്യൂ ഗിനിയുടെ ഉയര്*ന്ന പ്രദേശങ്ങളില്* തന്നെയാണ് കുള്ളന്മാരായ കാസോവെരി (ഡ്വാര്*ഫ് കാസോവെരി) പക്ഷികളെയും കാണാന്* കഴിയുന്നത്. കാണാന്* എമുപക്ഷികള്*ക്ക് സമാനമാണ് കാസോവെരി പക്ഷികളും. കാസുവാരിയസ് (Casuarius) ജനുസ്സില്* പെടുന്ന ഇവയെ മഴക്കാടുകളിലാണ് അധികവും കാണാന്* കഴിയുക. കട്ടിയേറിയ തൂവലുകളാണ് മഴക്കാടുകളില്* ഇവയ്ക്ക് സംരക്ഷണമേകുന്നത്.

    ഒട്ടകപ്പക്ഷികളെയും എമുവിനെയും പോലെ പറക്കാന്* കഴിവില്ലാത്ത പക്ഷികളാണ് കാസോവെരികളും. അതേസമയം, മണിക്കൂറില്* 50 കിലോമീറ്റര്* വേഗത്തില്* വരെ ഓടാന്* കഴിയും. കരുത്തേറിയ കാലുകളാണ് വേഗത്തിലോടാന്* ഇവയ്ക്ക് സഹായകമാകുന്നത്. കാലുകളില്* കഠാര പോലെ മൂര്*ച്ചയേറിയ നഖങ്ങളുമുണ്ട്. ഇരുകാലുകളിലുമായി മൂന്നുവീതം വിരലുകളും അവയില്* നീണ്ടുകൂര്*ത്ത നഖങ്ങളുമുണ്ട്. മറ്റ് രണ്ടുവിരലുകളെയും അപേക്ഷിച്ച് നടുവിലത്തെ വിരലിന് നീളം കൂടുതലുണ്ട്. ഇവ ഉപയോഗിച്ച് എതിരാളിയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇവയ്ക്കാവും. കരുത്തുറ്റ കാലുകളായതിനാല്* ഏഴടിയോളം ഉയരത്തില്* ചാടുവാനും കാസോവെരി പക്ഷികള്*ക്ക് സാധിക്കും. ആഴമേറിയ ജലാശയങ്ങളില്* നീന്തുവാനുള്ള കഴിവും ഈ പക്ഷി വിഭാഗക്കാര്*ക്കുണ്ട്.

    തലയ്ക്ക് മുകളിലായി ഹെല്*മറ്റ് പോലെയുള്ള കവചം പ്രത്യേകതയാണ്. രണ്ടാ മൂന്നോ വയസ്സ് പ്രായമുള്ളപ്പോഴാണ് തലയില്* ഹെല്*മറ്റ് പോലെയുള്ള ഈ കവചം കാസോവെരികളില്* രൂപപ്പെടുക. ആണ്*പക്ഷികളെക്കാള്* വലിപ്പക്കൂടുതല്* പെണ്*പക്ഷികള്*ക്കാണ്. ആണ്*പക്ഷികളെ അപേക്ഷിച്ച് തിളക്കവും കടുത്തനിറവുമുള്ള തൂവലുകളാണ് പെണ്*പക്ഷികള്*ക്കുള്ളത്. സതേണ്* കാസോവെരികളും കുള്ളന്* കാസോവെരികളും 'ബൂം' എന്ന പേരിലറിയപ്പെടുന്ന ലോ ഫ്രീക്വന്*സി ശബ്ദങ്ങളിലൂടെയാണ് മഴക്കാടുകളില്* പരസ്പരം ആശയവിനിമയം നടത്തുക. ഡച്ച് കച്ചവടക്കാരാണ് ആദ്യമായി കാസോവെരി പക്ഷിയെ ന്യൂ ഗിനിയയില്* എത്തിച്ചതെന്ന് കരുതപ്പെടുന്നു. 1597-ലാണത്.

    പ്രകോപനമുണ്ടായാല്* കാസേവെരിയെ പോലെ അപകടകാരിയായ പക്ഷി മറ്റൊന്നുണ്ടാവില്ല. പഴങ്ങളും മറ്റു ചെറുമൃഗങ്ങളുമാണ് കാസോവെരി പക്ഷികളുടെ പ്രധാന ഭക്ഷണം. പഴങ്ങള്* മുഴുവനായി വിഴുങ്ങുന്ന സ്വാഭവമുള്ള കാസോവെരികള്*ക്ക് അതിന്റെ കുരു നശിക്കാതെ ആഴ്ചകളോളം ആമാശയത്തില്* സൂക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഉള്*വനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കാന്* ഇഷ്ടപ്പെടുന്ന ഈ പക്ഷികള്* പോകുന്ന വഴികളിലെല്ലാം പഴവിത്തുകള്* വിസര്*ജിക്കുകയും ചെയ്യുന്നു. സതേണ്*, ഡ്വാര്*ഫ്, നോര്*തേണ്* കാസോവെരി എന്നീ വിഭാഗങ്ങളില്* വംശനാശഭീഷണി നേരിടുന്നത് നോര്*തേണ്* കാസോവെരികളാണ്. ഏകാന്തവാസികളാണ് പലപ്പോഴും കാസോവെരി പക്ഷികള്*.

    കാടിനുള്ളില്* രണ്ട് ആണ്* കാസോവെരികള്* തമ്മില്* കണ്ടുമുട്ടിയാല്* ഒരാള്* പ്രദേശം വിടുന്നത് വരെ ഇരുപക്ഷികളും മുഴക്കമുള്ള ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ജൂണ്* മുതല്* ഒക്ടോബര്* വരെയാണ് കാസോവെരി പക്ഷികളുടെ പ്രജനന കാലയളവ്. കരയില്* തന്നെ കൂടൊരുക്കിയാണ് മുട്ടയിടുന്നത്. ഇലകളും മറ്റും കൊണ്ടാണ് കൂടൊരുക്കുക. പെണ്*പക്ഷി മൂന്ന് മുതല്* അഞ്ചുവരെ മുട്ടകളിടും. മുട്ടകള്*ക്ക് പച്ച നിറമാണ്. കോഴിമുട്ടയെ അപേക്ഷിച്ച് പത്തുമടങ്ങ് ഭാരമുണ്ടാകും ഈ മുട്ടകള്*ക്കുണ്ട്. 500 മുതല്* 600 ഗ്രാം വരെയാണ് മുട്ടകള്*ക്ക് ഭാരം. മുട്ടയിട്ട ശേഷം ആണ്*പക്ഷിയെ മുട്ടയേല്*പ്പിച്ച് പെണ്*പക്ഷികള്* യാത്രയാകും.


    മുട്ട ഉപേക്ഷിച്ച് പോകുന്ന പെണ്*പക്ഷികള്* മറ്റ് ആണ്*പക്ഷികളുമായി ഇണചേരാനുള്ള സാധ്യതയുമുണ്ട്. ആണ്*പക്ഷികളും വ്യത്യസ്തരല്ല, മറ്റ് ഇണകളെ തേടി ഇവയും പോകാറുണ്ട്. 60 ദിവസത്തോളമാണ് അടയിരിക്കല്* കാലയളവ്. ഇക്കാലമത്രയും ആണ്*പക്ഷിയാകും മുട്ടകള്* സംരക്ഷിക്കുക. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുടെ ദേഹത്ത് വരകള്* കാണാം. എന്നാല്* ആദ്യ വര്*ഷം തന്നെ ഇത് മായുകയും ദേഹം തവിട്ടു നിറത്തിലാവുകയും ചെയ്യും. മഴക്കാടുകളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും ആഹാരം തേടി മറ്റ് പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാറുണ്ട് ഈ പക്ഷികള്*. അടിക്കടി വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്* അതിനനുയോജ്യമായ പ്രദേശത്തായിരിക്കും ഇവ തങ്ങുക.

    ആവാസവ്യവസ്ഥയുടെ നാശമാണ് കാസോവെരി പക്ഷികള്* നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുകൂടാതെ വാഹനമിടിച്ചും നായകളും മറ്റും ആക്രമിച്ചും കാസോവെരികള്* വലിയ തോതില്* കൊല്ലപ്പെടുന്നുണ്ട്. കാടുകളില്* കാസോവെരികള്* ഒരുക്കുന്ന കൂടും മുട്ടയും പന്നികള്* നശിപ്പിക്കുന്നതായും കണ്ടുവരാറുണ്ട്. ഓസ്ട്രേലിയയില്* ഒരു 16 വയസ്സുകാരന് നേരെ മാത്രമാണ് കാസോവെരി ആക്രമണം റിപ്പോര്*ട്ട് ചെയ്തിട്ടുള്ളത്. എന്നാല്* ന്യൂ ഗിനിയയിലാവട്ടെ ആക്രമണങ്ങള്* സര്*വസാധാരണവും. വനപ്രദേശങ്ങളില്* ഇവയുടെ ആയുസ്സ് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. പക്ഷി സങ്കേതങ്ങളിലോ മൃഗശാലകളിലോ സംരക്ഷിക്കപ്പെടുന്ന കാസോവെരി പക്ഷികള്*ക്ക് 60 വര്*ഷം വരെ ആയുസ്സുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.


  6. #1446
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,975

    Default

    അന്റാര്*ട്ടിക്കയിൽ പച്ചപ്പ് വ്യാപിക്കുന്നു; സന്തോഷിക്കാൻ വരട്ടെ, അത് അപകടസൂചനയാകാമെന്ന് വിദഗ്ധർ


    അന്റാർട്ടിക്കയിൽ വളരുന്ന അന്റാർട്ടിക് പേൾവോർട്ട് എന്ന സസ്യം |

    ഞ്ഞുപ്രദേശമെന്ന വിളിപ്പേര് അന്റാര്*ട്ടിക്കയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റമടക്കമുള്ളവ ഇന്ന് അന്റാര്*ട്ടിക്കയെ കാര്*ന്നുതിന്നുകൊണ്ടിരിക്കുന്നു. ഇത് ശരിവെയ്ക്കുന്ന മറ്റൊരു പഠനറിപ്പോര്*ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. അന്റാര്*ട്ടിക്കയിൽ പച്ചപ്പ് കൂടുതലായി വ്യാപിക്കുന്നതായാണ് പഠനറിപ്പോര്*ട്ടില്* പറയുന്നത്.


    കഴിഞ്ഞ നാലുദശാബ്ദത്തിനിടെ പച്ചപ്പ് വ്യാപിക്കുന്നതില്* വന്*വര്*ധനവാണുണ്ടായിരിക്കുന്നത്. ഉപഗ്രഹങ്ങളുപയോഗിച്ച് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി എക്*സിറ്റര്* യൂണിവേഴ്*സിറ്റി, ഹേര്*ട്ട്*ഫോഡ്ഷയര്* യൂണിവേഴ്*സിറ്റി (University of Hertfordshire) എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനറിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്.

    1986-ല്* ഒരു സ്*ക്വയര്* കിലോമീറ്ററിൽ താഴെയാണ് പച്ചപ്പ് വ്യാപിച്ചിരുന്നതെങ്കിൽ അത് 2021-ല്* 12 സ്*ക്വയര്* കിലോമീറ്ററിലേക്കെത്തി. അതായത് പത്തുമടങ്ങ് വര്*ധനവ്. സമീപകാലത്തായി ഇതിന്റെ തോത് പിന്നെയും കൂടി. മുഴുവന്* പഠന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്* 2016-നും 2021-നുമിടയില്* 30 ശതമാനം വര്*ധനവാണ് പച്ചപ്പ് വ്യാപിക്കുന്നതില്* അന്റാര്*ട്ടിക്കയില്* രേഖപ്പെടുത്തിയത്.

    അന്*റാർട്ടിക്കയിൽ തീര്*ത്തും പ്രതികൂലമായ കാലാവസ്ഥയിലാണ് ചെടികള്* വളരുന്നത്. സസ്യങ്ങള്* കൂടുതലായി വളരുന്നത് അധിനിവേശ സസ്യങ്ങളടക്കം അന്റാര്*ട്ടിക്കയിലെത്താന്* കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയായാല്* അന്റാര്*ട്ടിക്കയുടെ ജൈവവൈവിധ്യത്തെത്തന്നെ ബാധിച്ചേക്കാം.

    നേച്വര്* ജിയോസയന്*സ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം നിരവധി പ്രതിസന്ധികളാണ് അന്റാര്*ട്ടിക്ക അഭിമുഖീകരിക്കുന്നത്. സമുദ്രപ്രദേശത്തെ മഞ്ഞുപാളികളടക്കം (sea ice) ഉരുകി കൊണ്ടിരിക്കുകയാണ്. ആഗോള ശരാശരിയെക്കാള്* വേഗതയിലാണ് അന്റാര്*ട്ടിക്കയില്* ചൂടേറികൊണ്ടിരിക്കുന്നതെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •