Sponsored Links ::::::::::::::::::::Remove adverts | |
കേരളത്തിൽ ഇപ്പോഴും റിസർവേഷൻ സൗകര്യം ഇല്ലാത്ത റിലീസിങ്ങ് തിയേറ്ററുകൾ ഉണ്ട്.എന്നാൽ റിസർവേഷൻ ടിക്കറ്റുകൾ മാത്രം ഉള്ള തിയേറ്ററുകൾ ഉണ്ടോ.കഴിഞ്ഞ ഞായറാഴ്ച അങ്ങനെ ഒരു അനുഭവം ഉണ്ടായി.അഞ്ചൽ വർഷ - ഐ.എസ്.ഒ സർട്ടിഫിക്കറ്റും പ്ലാറ്റിനം ഗ്രേഡുമൊക്കെ ഉള്ള തിയേറ്റർ ആണ്. പക്ഷേ പകൽ കൊള്ളയ്ക്കു ഒരു കുറവുമില്ല. 11 മണിയുടെ ഷോയ്ക്കു ഹാപ്പി വെഡ്ഡിങ്ങ് കാണാൻ പോയതാണ്.10.45 നു എത്തി തിരക്ക് ഇല്ലാത്തതു കൊണ്ട് റിസർവേഷൻ വേണ്ട എന്നു പറഞ്ഞു.റിസർവേഷൻ ടിക്കറ്റേ ഇപ്പോൾ ഉള്ളൂ എന്നു പറഞ്ഞു(കൈയിൽ അഞ്ചു രൂപയും ഇല്ലായിരുന്നു) പടം തുടങ്ങിയാലേ റിസർവേഷൻ ഇല്ലാത്ത ടിക്കറ്റ് കുടുക്കു എന്നു അവർ.ഇവിടെ റിസർവേഷൻ ടിക്കറ്റ് മാത്രമേ ഉള്ളൂ എന്നു ചോദിച്ചപ്പോൾ മറുപടി ഇല്ല.ഒടുവിൽ അടുത്ത് ഉണ്ടായിരുന്നു ആൾ അഞ്ചു രൂപ തന്നു .ടിക്കറ്റ് എടുത്തു പടത്തിനു കയറി. ഇതു വെറും അഞ്ചു രൂപയുടെ മാത്രം പ്രശ്നമല്ല 11 മണിയുടെ ഷോയ്ക്ക് പടം തുടങ്ങിയാലേ ടിക്കറ്റ് തരൂ എന്നു പറയുന്നത് ശൂദ്ധ തെമ്മാടിത്തരമാണ് ധിക്കാരമാണ്. നവീകരണത്തിനു ശേഷം അർച്ചനയിലെ കാര്യം എങ്ങനെയാണെന്നു അറിയില്ല. എന്തായാലും എൻറ്റെ അറിവിൽ റിസർവേഷൻ വേണ്ടാത്തവർക്കും ഇതു കൊടുക്കുന്ന 'വിശാലമനസ്കത'യുള്ള തിയേറ്ററുകൾ അഞ്ചലിൽ മാത്രമേ ഉള്ളൂ. സ്ഥിരമായി അവിടെ നിന്നു പടങ്ങൾ കാണുന്ന ആളായിരുന്നുവെങ്കിൽ തീർച്ചയായും ഈ പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ അടുത്ത് ഉന്നയിച്ചേനേ. @kandahassan
Calicut Apsara reservation charge Rs.20 aaki..
Sunday and holidays balcony reserve cheythal Rs.180+Rs20