Page 48 of 48 FirstFirst ... 38464748
Results 471 to 480 of 480

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #471
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default


    മമ്മൂട്ടിയുടെ മകള്*, മോഹന്*ലാലിന്റെ അനന്തിരവള്*





    അര്*ഷാന്* അമീറിന്റെ കുഞ്ഞുകണ്ണുകളില്* നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചത് ചൈതന്യയാണ്; ചാലപ്പുറത്തെ വീട്ടുമുറ്റത്ത് കുസൃതി കാട്ടി ഓടിക്കളിച്ചിരുന്ന നാലുവയസ്സുകാരി.


    ഏറ്റവും പ്രായം കുറഞ്ഞ ഡോക്യൂമെന്ററി സംവിധായകനായി ഓസ്ട്രേലിയന്* ബുക്ക് ഓഫ് വേള്*ഡ് റെക്കോര്*ഡ്സില്* ഇടം നേടി ചരിത്രം സൃഷ്ടിച്ച പതിനൊന്നു വയസ്സുകാരന്* അര്*ഷാന്റെ അമ്മ ഡോക്ടര്* ടാനിയയില്* നിന്ന് കോഴിക്കോട്ടുകാരിയായ ആ പഴയ കൊച്ചുമിടുക്കിയെ വേര്*തിരിച്ചെടുക്കുക അസാധ്യം. അന്നത്തെ ബേബി ചൈതന്യയാണ് ഇന്നത്തെ ടാനിയ എന്നറിഞ്ഞത് തന്നെ അടുത്ത കാലത്താണല്ലോ. മമ്മുട്ടിയുടെ മകളായും മോഹന്*ലാലിന്റെ അനന്തരവളായും ഒക്കെ അഭിനയിച്ച കുസൃതിക്കുടുക്ക ഇന്ന് താമസം ഓസ്*ട്രേലിയയിലെ ബ്രിസ്ബനില്*.

    കാലം എത്ര വേഗം കടന്നുപോകുന്നു...

    മാധ്യമ ജീവിതത്തിന്റെ തുടക്കത്തില്* എഴുതിയ സിനിമാലേഖനങ്ങളില്* ഒന്ന് ചൈതന്യയെ പറ്റിയായിരുന്നു; 'ഈ തണലില്* ഇത്തിരി നേരം' (1985) എന്ന സിനിമയിലൂടെ അരങ്ങേറിയ കുട്ടിത്താരത്തെക്കുറിച്ച്. ചൈതന്യയെ കുറിച്ച് വന്ന ആദ്യ ലേഖനങ്ങളിലൊന്നും അതാവാം.

    മകള്* അഭിനയിക്കുന്ന കാര്യം വിളിച്ചറിയിച്ചത് കുടുംബസുഹൃത്ത് കൂടിയായ ജ്യോതി. ചാലപ്പുറത്ത് ഇപ്പോള്* പി വി എസ്സിന്റെ ഫ്*ലാറ്റ് സമുച്ചയം തലയുയര്*ത്തി നില്*ക്കുന്നിടത്തായിരുന്നു ജ്യോതിയുടെ 'ലക്ഷ്മീനികേത്'. നിറഞ്ഞ ചിരിയോടെ അമ്മയോടൊട്ടിയിരുന്ന് സിനിമയിലെ 'മാതാപിതാക്ക'ളായ മമ്മൂട്ടിയെ കുറിച്ചും ശോഭനയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഓമനത്തമുള്ള പെണ്*കുട്ടിയുടെ മുഖം ഇന്നുമുണ്ട് ഓര്*മ്മയില്*.

    സിനിമയിലെ അരങ്ങേറ്റം ചൈതന്യ മോശമാക്കിയില്ല. തുടക്കക്കാരിയുടെ അങ്കലാപ്പൊന്നുമില്ലാതെ അഭിനയിച്ചു അവള്*. ഒപ്പം ഗാനരംഗങ്ങളില്* എസ് ജാനകിയുടെ 'കുട്ടി'ശബ്ദത്തിനൊത്ത് ചുണ്ടനക്കി.

    തുടര്*ന്ന് ടി പി ബാലഗോപാലന്* എം എയില്* ലാലിന്റെ ചേച്ചി കെ.പി.എ.സി ലളിതയുടെ മകളുടെ റോള്*. തുടര്*ന്ന് ഓര്*മ്മയിലെന്നും, സദയം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി കുറച്ചു ചിത്രങ്ങള്* കൂടി. എം ടിയും സിബി മലയിലും ചേര്*ന്നൊരുക്കിയ സദയത്തില്* മോഹന്*ലാലിന്റെ സത്യനാഥനാല്* കൊല്ലപ്പെടുന്ന പെണ്*കുട്ടികളിലൊരാള്* ചൈതന്യയായിരുന്നു; ഉണ്ണികളേ ഒരു കഥപറയാമിലെ ഉണ്ണികളില്* ഒരാളും. അന്*പുള്ള രജനീകാന്ത് എന്ന തമിഴ് ഹിറ്റിന്റെ റീമേക്കായ ഓര്*മ്മയിലെന്നും എന്ന പടത്തിലൂടെ 1988 ലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്*ഡ് നേടിയതാണ് ചൈതന്യയുടെ അഭിനയജീവിതത്തിലെ അനര്*ഘ മുഹൂര്*ത്തം. തമിഴില്* ബേബി മീന (പില്*ക്കാലത്ത് മോഹന്*ലാലിന്റെ നായിക) അഭിനയിച്ച വേഷമായിരുന്നു മലയാളം പതിപ്പില്* ചൈതന്യക്ക്.

    ഇടയ്ക്കെപ്പോഴോ സിനിമയില്* നിന്ന് മായുന്നു ചൈതന്യ. അഭിനയമോഹം അക്കാദമിക് സ്വപ്നങ്ങള്*ക്ക് വഴിമാറിയ ഘട്ടം. കോഴിക്കോട് മെഡിക്കല്* കോളേജില്* നിന്ന് എം.ബി.ബി.എസ് പൂര്*ത്തിയാക്കിയ ശേഷം ഇംഗ്*ളണ്ടില്* നിന്ന് ഡെര്*മറ്റോളജിയില്* ഉന്നതബിരുദം നേടിയാണ് ഭര്*ത്താവ് അമീര്* ഹംസക്കൊപ്പം ചൈതന്യ ഓസ്ട്രേലിയയില്* എത്തിയത്. ഭാര്യാഭര്*ത്താക്കന്മാര്* ചേര്*ന്ന് 2011 ല്* തുടക്കമിട്ട ആംറ്റാന്* മെഡിക്കല്* സെന്റര്* നിരവധി ശാഖകളുള്ള പ്രസ്ഥാനമായി വളര്*ന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്*ക്കിടയില്* അറിയപ്പെടുന്ന ഭിഷഗ്വര മാത്രമല്ല ഇന്ന് ടാനിയ; വിജയകഥകള്* ഏറെ പറയാനുള്ള ബിസിനസ് സംരംഭക കൂടിയാണ്.

    ടാനിയയുടെ അഞ്ചാം ക്ളാസുകാരനായ മൂത്ത മകന്* അര്*ഷാന്* ആണ് 'ജനറേഷന്* ഗ്രീന്*' എന്ന പരിസ്ഥിതി ഡോക്യുമെന്ററിയുടെ സംവിധായകന്*. കാലാവസ്ഥാ വ്യതിയാനം പ്രമേയമായ ചിത്രത്തിലൂടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി ഡയറക്റ്റര്* എന്ന പദവിയും അര്*ഷാന് സ്വന്തം. പ്രകൃതി സ്*നേഹിയായ മകന്റെ എല്ലാ ഉദ്യമങ്ങള്*ക്കും പിന്തുണ നല്*കുന്നു ടാനിയ.


    അർഷാൻ

    മലയാള നോവലിന്റെ പിതാവായ ഒ ചന്തുമേനോന്റെ പ്രപൗത്രിയാണ് അര്*ഷാന്റെ അമ്മമ്മ ജ്യോതി. ജ്യോതിയുടെ അച്ഛനാകട്ടെ സംസ്ഥാന അഡീഷണല്* ഹെല്*ത്ത് ഡയറക്റ്ററായി വിരമിച്ച പരേതനായ ഡോ കെ ജി മേനോനും. ജ്യോതിയെ പരിചയപ്പെടും മുന്*പേ അറിയാം നല്ലൊരു വായനക്കാരന്* കൂടിയായ ഡോ മേനോനെ.

    മറക്കാനാവില്ല ജ്യോതിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച

    കാലിക്കറ്റ് യൂണിവേഴ്*സിറ്റിയില്* നിന്ന് പത്രപ്രവര്*ത്തന ബിരുദ കോഴ്സ് റാങ്കോടെ പാസായതിന്റെ പേരില്* പത്രത്തില്* പടം അച്ചടിച്ചുവന്ന ദിവസമാണ് ആദ്യമായി 'ലക്ഷ്മീനികേതി'ല്* കയറിച്ചെന്നത്. അയല്*പക്കത്തെ 'മുല്ലശ്ശേരി'യില്* നിന്ന് രാജുമ്മാമയുടെ (മുല്ലശ്ശേരി രാജഗോപാല്*) എന്തോ ദൂതുമായി വീട്ടില്* കയറിവന്ന മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരനെ മകള്*ക്ക് പരിചയപ്പെടുത്തി ഡോക്ടര്* പറഞ്ഞു: 'വെറുതെ തെക്കുവടക്കു നടന്നാല്* പോരാ. ഇതാ ഈ കുട്ടിയെപ്പോലെ പഠിച്ചു റാങ്ക് വാങ്ങണം...'

    സുന്ദരിയായ ജ്യോതിയുടെ മുഖത്തെ ഭാവപ്പകര്*ച്ച ഇപ്പോഴുമുണ്ട് ഓര്*മ്മയില്*. 'ഒരടി തന്ന് ഓടിക്കാനാണ് തോന്നിയത്.' -- ജ്യോതിയുടെ ഓര്*മ്മ. 'അത്രയും ദേഷ്യം വന്നു. ഇതെവിടുന്നു കയറിവന്നു റാങ്കുമായി ഒരുത്തന്* എന്ന് ചിന്തിക്കുകയായിരുന്നു ഞാന്*. എപ്പോഴും രവിയുടെ പേര് പറഞ്ഞു ഞങ്ങള്* മക്കളെ ഉപദേശിക്കാറുണ്ടായിരുന്നു അച്ഛന്*...'

    ജ്യോതി പൊട്ടിച്ചിരിക്കുന്നു; മുപ്പത്തെട്ട് വര്*ഷങ്ങള്* ആ ചിരിയിലലിഞ്ഞു അപ്രത്യക്ഷമായ പോലെ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #472
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    ആദ്യചിത്രത്തില്* അവാര്*ഡോടെ വരവ് അറിയിച്ചു; പിന്നെ സിനിമ കിട്ടിയില്ല, കാരണം തുറന്ന് പറഞ്ഞ് മീര കൃഷ്ണ.!


    പതിനെട്ടാം വയസില്* ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്* പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്.




    ചെന്നൈ: ആദ്യ സിനിമയില്* തന്നെ ഏത് നടിയും കൊതിക്കുന്ന നേട്ടം കരസ്ഥമാക്കിയ നടിയാണ് മീര കൃഷ്ണ. മികച്ച നടിക്കുള്ള മത്സരത്തില്* അവസാനം വരെ സജീവമായ മീര കൃഷ്ണ അന്ന് മാര്*ഗം എന്ന ചിത്രത്തിലെ വേഷത്തില്* പ്രത്യേക ജൂറി പരാമര്*ശം നേടി. രജീവ് വിജയരാഘവന്* സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.

    പതിനെട്ടാം വയസില്* ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്* പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്. എന്നാല്* സീരിയലുകളില്* സജീവമായ മീര പിന്നീട് സുപരിചിതയായി മലയാളത്തിലും തമിഴിലും മീര ഏറെ സീരിയലുകളില്* അഭിനയിച്ചു. ഇപ്പോള്* മലയാളത്തില്* അല്ല തമിഴ് മിനി സ്ക്രീന്* ലോകത്താണ് മീര സജീവമായിരിക്കുന്നത്.

    സിനിമ ലോകത്ത് തനിക്ക് സംഭവിച്ച തിരിച്ചടികളാണ് ഇപ്പോള്* ഒരു വനിത മാഗസിന് നല്*കിയ അഭിമുഖത്തില്* മീര തുറന്നു പറയുന്നത്. ആദ്യചിത്രം വന്നപ്പോള്* അത്തവണത്തെ മികച്ച നടിക്കുന്ന പുരസ്കാരത്തിന്*റെ അവസാന റൌണ്ടി ഞങ്ങള്* രണ്ട് മീരമാരായിരുന്നു. ഞാനും മീര ജാസ്മിനും. ഒടുവില്* മീര ജാസ്മിന്* മികച്ച നടിയും എനിക്ക് ജൂറി പുരസ്കാരവും ലഭിച്ചു.

    അത് കഴിഞ്ഞ് കമല്* സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്*കുട്ടി എന്ന ചിത്രത്തിലെ അഭിനയിച്ചിട്ടുള്ളൂ. എന്തുകൊണ്ട് എന്ന് ചോദിച്ചാല്* ഉത്തരമില്ല. സിനിമയില്* തുടരാന്* പറ്റാത്തതില്* സങ്കടം തോന്നാറുണ്ട്.നല്ല കഥാപാത്രങ്ങള്*ക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്.ആരുമായും കോണ്*ടാക്ട് വയ്ക്കാത്ത ആളാണ് ഞാന്*. പലരുടേയും ഫോണ്* നമ്പര്* പോലും കയ്യിലില്ല. എന്റെ ആ സ്വഭാവമാകാം സിനിമയില്* പിന്നോട്ട് പോകാന്* കാണം. പിന്നെ ഞാന്* വിളിച്ച് അവസരവും ചോദിച്ചിട്ടില്ല.

    അഞ്ചു വര്*ഷത്തോളം എന്റെ അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു എന്റെ കരിയര്* കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിലേക്ക് വരാന്* പോലും തോന്നിയില്ല.

    സ്ത്രീഹൃദയം, കൂടുംതേടി, വീണ്ടും ജ്വാലയായ്, ആകാശദൂത് മുതല്* മൂന്നുമണി വരെ പല സീരിയലുകള്*. സിനിമയില്* ഇല്ലെന്നേയുള്ളൂ, 2004 മുതല്* രണ്ട് മൂന്നു വര്*ഷങ്ങള്* മാറ്റി നിര്*ത്തിയാല്* സീരിയല്* രംഗത്ത് സജീവമാണ്. ഇപ്പോള്* തമിഴ് സീരിയലുകളിലാണ് സജീവം. കാരണം ഭര്*ത്താവ് കുടുംബം എല്ലാം ചെന്നൈയിലാണ്. മലയാളത്തിലേക്ക് ഒരു മടങ്ങിവരവ് അത് സിനിമയിലൂടെ വേണമെന്ന് ആഗ്രഹമുണ്ട് - മീര കൃഷ്ണ അഭിമുഖത്തില്* പറയുന്നു.

  4. #473
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    'കല്യാണരാമനു ശേഷം ആരും സിനിമയിലേക്കു വിളിച്ചില്ല, സാബു മരിച്ചതോടെ ഞാന്* കുമ്പളങ്ങിയിലേക്കു മടങ്ങി'







    ഓരോ ചുവടുവയ്ക്കുമ്പോഴും വഴുതിവീഴുമോ എന്ന ഭയം അവരുടെ മുഖത്ത് പ്രകടമായിരുന്നു. പൂവണിഞ്ഞുനിന്ന വള്ളിപ്പടര്*പ്പുകളിലും ചുവരിലും ഒരു താങ്ങിനെന്നോണം അവര്* കൈ ചേര്*ത്തു. ''വീണുപോകുമോ എന്ന് പേടിയാണ്...'' ഇടയിലെപ്പോഴോ പറഞ്ഞു. 'കാലിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?' ചോദിക്കാതിരിക്കാനായില്ല. അതുകേട്ട് അവരൊന്ന് ചിരിച്ചു. ''വയ്യായ്കയുണ്ടായിട്ടല്ല. വീണുപോയാല്* നോക്കാന്* ആരുമില്ലെന്ന ബോധ്യത്തിലാണ് ജീവിച്ചത്. ആ തോന്നലില്* നടക്കാന്* ഭയമായി. കാല് നിലത്ത് തൊടുമ്പോള്* വീണുപോയാല്* എന്തുചെയ്യുമെന്ന ചിന്ത പാഞ്ഞുവരും.''


    എണ്*പതോളം സിനിമകളില്* അഭിനയിച്ച ഒരു അഭിനേത്രിയുടെ വാക്കുകളാണ്. സാക്ഷാല്* പത്മരാജന്റെ 'കള്ളന്* പവിത്രന്*' എന്ന സിനിമയില്* നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം താരമായ അതേ ബീന. പത്തനംതിട്ട കൊടുമണ്ണിലെ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലാണ് അവര്* ഇപ്പോള്* ഉള്ളത്. 'കല്യാണരാമനി'ല്* പ്യാരിയുടെ പഞ്ചാരയടിയെ ലവലേശം കൂസാതെ കലവറപ്പണിയില്* മുഴുകിയ ഭവാനിയായാണ് ഏറ്റവും ഒടുവില്* ബീനാ കുമ്പളങ്ങി സിനിമയില്* പതിഞ്ഞത്... അന്നോളമുള്ള ജീവിതത്തെപ്പറ്റി പിന്നെ കാത്തിരുന്ന ദുരിതങ്ങളെപ്പറ്റി സംസാരിക്കുമ്പോള്* കരച്ചില്* പലപ്പോഴും അവരുടെ വാക്കുകളെ തടസ്സപ്പെടുത്തി...


    കല്യാണരാമനില്* ബീനയും സലിംകുമാറും

    പകിട്ടില്* നിന്ന് പട്ടിണിയിലേക്ക്
    1982-ല്* പി.എ. ബക്കറിന്റെ 'ചാപ്പ'യിലൂടെയാണ്ബീനയുടെ സിനിമയിലേക്കുള്ള വരവ്. നന്നായി നൃത്തംചെയ്യുന്ന ഏഴാംക്ലാസുകാരിക്ക് അന്ന് സിനിമ എന്താണെന്നോ അഭിനയം എങ്ങനെയാണെന്നോ എന്നതിനെപ്പറ്റിയൊന്നും ധാരണ തീരെയുണ്ടായിരുന്നില്ല. ഒരു ബന്ധു അവസരം ഒരുക്കി. ബീന വേഷമിട്ടു. '' അപ്പച്ചനും അമ്മച്ചിയും ഞങ്ങള്* ഏഴ് മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. മക്കളില്* മൂത്തയാള്* ഞാനാണ്. തൈക്കൂട്ടത്തില്* എന്ന വലിയ ജന്മികുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പച്ചന്* ജോസഫ്, അമ്മ റീത്ത. അപ്പച്ചന് കൊപ്രക്കച്ചവടമായിരുന്നു. കച്ചവടം പൊളിഞ്ഞ് വലിയ ബാധ്യത വന്നുചേര്*ന്നത് പെട്ടെന്നാണ്. പറമ്പെല്ലാം വിറ്റുപോയി. കായലരികത്തെ വലിയ വീടും പട്ടിണിയും മാത്രം ബാക്കിയായി.


    സ്*കൂളില്* പഠിക്കുമ്പോള്* യൂണിഫോം വാങ്ങാന്*പോലും പണമില്ലാതായി. ഉച്ചയ്ക്ക് ഊണ് കഴിക്കാന്* സ്*കൂളില്*നിന്ന് കൂട്ടുകാരെല്ലാവരും വീട്ടില്* പോകും. ഞാനും പോകും. പക്ഷേ, കഴിക്കാന്* വീട്ടില്* ഒന്നും ഉണ്ടാകില്ല. തീരാത്ത വിശപ്പും ചുമന്ന് തിരികെപ്പോകും. ക്ഷീണം മറയ്ക്കാന്* ചുമരിലെ കുമ്മായത്തരി പൗഡറാക്കി മുഖത്ത് തേക്കും. ആരും ഞങ്ങളുടെ കഷ്ടപ്പാട് അറിഞ്ഞില്ല. ഞങ്ങള്* ആരെയും അത് അറിയിച്ചതുമില്ല.

    സിനിമയില്* എത്തുംമുന്*പ് പള്ളിപ്പരിപാടിക്കും മറ്റും ഞാന്* ഡാന്*സ് ചെയ്തിരുന്നു. അങ്ങനെ ഡാന്*സ് പഠിക്കാനായി പള്ളിക്കാര്* ഇടപെട്ട് എന്നെ കലാഭവനിലയച്ചു. ഒരു വര്*ഷം അത് തുടര്*ന്നു. അവിടന്ന് ആബേലച്ചന്* മദ്രാസിലേക്ക് വിട്ടു. ഡാന്*സ് പഠനം തുടരാനാണ്. പക്ഷേ, കുമ്പളങ്ങി എന്ന നാടും വീടും വിട്ട് മാറിനിന്ന് ശീലമില്ല. കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയായി ഞാന്*. തിരിച്ചുപോന്നു.'' ബീനയുടെ മുഖത്ത് ആ സങ്കടകാലം നിഴലിച്ചു.


    കള്ളന്* പവിത്രനിലെ രംഗം


    ചുമതലകളുടെ ഭാരം
    'ചാപ്പ'യ്ക്കുശേഷം 'രണ്ടു മുഖങ്ങള്*' എന്ന സിനിമ. പിന്നീട് സിനിമയ്ക്ക് ബീന പ്രിയപ്പെട്ടവളായി. '' 'രണ്ടു മുഖങ്ങളി'ലെ ഫോട്ടോ കണ്ടിട്ടാണ് പത്മരാജന്*സാര്* 'കള്ളന്* പവിത്ര'നിലേക്ക് വിളിക്കുന്നത്. പതിനേഴ് വയസ്സാണ് പ്രായം. എന്നേക്കാള്* മുതിര്*ന്ന സുഭാഷിണിയുടെ ചേച്ചിയായാണ് അഭിനയിക്കേണ്ടത്. എന്നെക്കൊണ്ടാവുംപോലെ ചെയ്തു.
    സിനിമ വരുമാനമായി. കുടുംബത്തിന്റെ ചുമതല പൂര്*ണമായും എന്റെ ചുമലിലായി. സഹോദരങ്ങളെ പഠിപ്പിച്ചു. അവര്*ക്ക് ജീവിതസൗകര്യം ഒരുക്കി. മരണം, കല്യാണം, മാമോദീസ... ഇങ്ങനെ ഓരോന്നും വീട്ടില്* മാറിമാറി വന്നുകൊണ്ടിരുന്നു. ഒന്നും എളുപ്പമായിരുന്നില്ല. ദൈവമായിരുന്നു തുണ. കരയാത്ത ദിവസങ്ങള്* ഉണ്ടായിട്ടില്ല. ഇതിനിടയില്* അപ്പച്ചന്റെ മരണവും കണ്ടു.'' കുറഞ്ഞവാക്കുകളില്* ബീന ആ വലിയ കാലത്തെ വിവരിച്ചു.


    ഒലിച്ചുപോയ ജീവിതം
    ഉത്തരവാദിത്വങ്ങളുടെ മലവെള്ളപ്പാച്ചിലില്* ഒലിച്ചുപോയ ജീവിതത്തിലേക്ക് ബീന കടന്നു. '' സഹോദരങ്ങള്*ക്കെല്ലാം കുടുംബമായി. ഞാന്* മാത്രം തനിച്ചായി. കോഴിക്കോട്ട് ഒരു സിനിമയുടെ സെറ്റില്*വെച്ചാണ് സാബുവിനെ പരിചയപ്പെടുന്നത്. റിയല്* എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഞങ്ങള്* ഒന്നിച്ച് താമസിച്ചുതുടങ്ങി. അവിടെയും ഞാന്* തോറ്റു. കുടുംബസ്വത്തായി എനിക്ക് 30 സെന്റ് ഭൂമി ലഭിച്ചിരുന്നു. ട്രാവല്* ഏജന്*സി തുടങ്ങാന്* സാബു അത് പണയപ്പെടുത്തി. അതും നഷ്ടമായി. വാടകവീടുകളിലായി താമസം.
    അതിനിടയ്ക്ക് സാബുവിന് അരയ്ക്കുതാഴേക്ക് ശരീരം തളര്*ന്നു. പിന്നെ അതിന്റെ ചികിത്സയായി. അതിനൊപ്പം മദ്യപാനവും. നുള്ളിയാല്*പ്പോലും അറിയാത്തവിധത്തില്* മരവിച്ച കാലുംവെച്ച് സാബു ബൈക്കോടിക്കും. പള്ളിയില്* ആരാധനയ്ക്ക് പോകാന്* എന്നോടും പുറകില്* കയറി ഇരിക്കാന്* പറയും. ജീവിക്കാന്* കൊതിയില്ലാത്തതുകൊണ്ടാകും ഞാന്* കയറും.







    ഒരുപാടുകാലത്തെ ചികിത്സയ്*ക്കൊടുവിലാണ് സാബുവിന്റെ ശരീരം പഴയപടിയായത്. അപ്പോഴേക്കും പ്രഷറും ഷുഗറും പിടികൂടി. അന്നുഞങ്ങള്* ഒരു വീടിന്റെ മുകള്*നിലയിലാണ് താമസം. ചെവികേള്*ക്കാത്ത ഒരു വളര്*ത്തുപൂച്ചയുണ്ടായിരുന്നു ഞങ്ങള്*ക്ക്. അതിന് ഭക്ഷണം കൊടുക്കാന്* പോയ സാബു കാല്*വഴുതി വീടിനുമുകളില്*നിന്ന് താഴേവീണു. ഞാനിതൊന്നും അറിഞ്ഞില്ല. കുറേനേരം കഴിഞ്ഞ് ചെന്നുനോക്കുമ്പോള്* ജീവന്* പോയിരുന്നു. സാബു മരിച്ചതോടെ ഞാന്* കുമ്പളങ്ങിയിലേക്കു മടങ്ങി. തറവാട്ടുവീട്ടില്* അമ്മയ്ക്കും ആങ്ങളയ്ക്കുമൊപ്പമായിരുന്നു പിന്നെ താമസം.''

    ആയുസ്സില്ലാത്ത ആശ്വാസം
    ''സാബു മരിച്ചതറിഞ്ഞ് 'അമ്മ' സംഘടനയില്*നിന്ന് ഇടവേള ബാബു വന്നിരുന്നു. കിടപ്പാടമില്ലെന്നറിഞ്ഞപ്പോള്* വീടുവെച്ചുതരാമെന്ന് പറഞ്ഞു. അമ്മച്ചി എന്റെപേരില്* മൂന്നുസെന്റ് ഭൂമി എഴുതിത്തന്നു. സംഘടന അതിലൊരു കൊച്ചുവീട് വെച്ചുതന്നു. ജനിച്ചുവളര്*ന്ന മണ്ണില്*ത്തന്നെ നില്*ക്കാമല്ലോ. കൂടപ്പിറപ്പികളൊക്കെ അരികില്*ത്തന്നെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോള്*. അമ്മച്ചിക്ക് ബോണ്* കാന്*സറായിരുന്നു. ഞാന്* തറവാട്ടില്* അമ്മച്ചിക്കൊപ്പം നിന്നു. സംഘടന വെച്ചുതന്ന വീട്ടില്* എന്റെ സഹോദരിയും കുടുംബവും താമസമാക്കി. അമ്മ മരിച്ചതോടെ ഞാന്* ഒറ്റയായി. തറവാട്ടില്* നില്*ക്കാനാവാതായി. അങ്ങനെയാണ് മൂന്നുസെന്റിലെ എന്റെ വീട്ടില്* സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസം തുടങ്ങുന്നത്.


    അവിടെയും തുടരുകയായിരുന്നു ദുരിതം. വീടും സ്ഥലും അവരുടെ പേരില്* എഴുതിവെയ്ക്കണമെന്നായപ്പോള്* ഞാന്* എതിര്*ത്തു. എന്റെ മരണശേഷം അവരെടുത്തോട്ടെ. ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ബലത്തിന് എനിക്കും വേണ്ടേ എന്തെങ്കിലും. എന്റെ വിഷമങ്ങള്* പറയുമ്പോള്* മനോരോഗിയെന്ന് മുദ്രകുത്തി. കുത്തുവാക്കും ശകാരവും പതിവായി. പ്രഷറും പ്രമേഹവുമുള്*പ്പെടെ രോഗങ്ങളുള്ള ആളാണ് ഞാന്*. മരുന്നും ഭക്ഷണവും കഴിക്കാതായതോടെ അവശയായി. എന്റെ സ്ഥിതി കണ്ടറിഞ്ഞ് നടി സീമാ ജി. നായര്* ഇടപെട്ട് ഇവിടെയെത്തിച്ചു. ജീവിതത്തില്* ഇപ്പോള്* സമാധാനമുണ്ട്. ''




    അന്നം തന്ന സിനിമ
    ''കല്യാണരാമനു'ശേഷം ആരും സിനിമയിലേക്കു വിളിച്ചില്ല. അവസരം ചോദിച്ച് പോകാനുള്ള അറിവും കഴിവും എനിക്കില്ല. ഷൂട്ടിങ് കഴിഞ്ഞ് നേരേ വീട്ടില്* വരുന്ന പതിവായിരുന്നു എനിക്ക്. പുറത്തിറങ്ങാറില്ല. മദ്രാസിലാണ് എന്റെ താമസമെന്ന് കരുതിയവരുണ്ട്. കല്യാണം കഴിഞ്ഞ് വിദേശത്തെവിടെയോ താമസിക്കുകയാണെന്ന് വിശ്വസിച്ചവരുമുണ്ട്. സിനിമയില്* സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ല. അതുകൊണ്ടാവും സിനിമ എന്നെ ഓര്*ക്കാത്തത്.''

    ഇനി അവസരം കിട്ടിയാല്* അഭിനയിക്കുമോ എന്നുചോദിച്ചപ്പോള്* ചിരിയായിരുന്നു മറുപടിയുടെ തുടക്കം. ''മേലാകെ നീരുവന്ന് വീര്*ത്ത എനിക്കിനി ആരുതരും റോള്*...'' ആ ചോദ്യത്തിന്റെ വാതില്*ക്കലേക്ക് ഒരുകൂട്ടമാളുകള്* കയറിവന്നു. മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലെ അന്തേവാസികള്*... ശാരീരികപരിമിതികളുള്ളവര്*, ഉപേക്ഷിക്കപ്പെട്ടവര്*, പഴയകാലം മറന്നവര്*. ''ഇത് സിനിമാനടിയാണ്'' ഒരാള്* പറഞ്ഞു. ''ഞങ്ങള്*ക്കും കിട്ടുമോ സിനിമയില്* ചാന്*സ്?'' മറ്റൊരാള്* ചോദിച്ചു. അവര്* അഭിമുഖം തുടര്*ന്നു...

  5. #474

    Default

    2018 movie -Pride of Mollywood.

  6. #475
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    കൈരളിവിലാസം ലോഡ്ജ് സുഖകരമായ ഒരോര്*മ




    1980കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും തിരുവനന്തപുരം ദൂരദര്*ശന്* പരിപാടികള്* കണ്ടിരുന്നവരില്* കൈരളിവിലാസം ലോഡ്ജ് എന്ന് കേള്*ക്കുമ്പോള്* ഉണ്ടാവുന്ന സുഖാനുഭൂതി ഒന്നു വേറെതന്നെയാണ്. 1989 ഏപ്രില്*, മെയ്, ജൂണ്* മാസങ്ങളില്* 13 എപ്പിസോഡുകളിലായി (തെറ്റുണ്ടെങ്കില്* തിരുത്തുമല്ലോ?) സംപ്രേഷണം ചെയ്ത കൈരളിവിലാസം ലോഡ്ജ്, ദൂരദര്*ശന്* സീരിയലുകളില്* ഏറെ ജനപ്രീതി നേടിയതായിരുന്നു. പ്രശസ്ത കഥാകൃത്ത് സക്കറിയ കഥയും തിരക്കഥയും എഴുതി നെടുമുടി സംവിധാനം ചെയ്ത ആ സീരിയലിന് പ്രത്യേകതകളേറെയുണ്ടായിരുന്നു. നെടുമുടി വേണു, ശ്രീനിവാസന്*, ജഗദീഷ്, വേണുനാഗവള്ളി, എം.എസ് തൃപ്പൂണിത്തുറ, മണിയന്*പിള്ള രാജു, ജഗന്നാഥന്*, കരമന ജനാര്*ദ്ദനന്* നായര്*, സിതാര തുടങ്ങിയ മലയാളികളുടെ പ്രിയ നടീ-നടന്മാരുടെ സാന്നിധ്യം തന്നെയായിരുന്നു അതില്* പ്രധാനം. ഒരു സിനിമ കാണുന്ന പ്രതീതി തന്നെയായിരുന്നു ആ സീരിയല്* കാണുമ്പോള്* അനുഭവപ്പെട്ടത്. സക്കറിയയുടെ സംഭാഷണങ്ങളിലെ ഹാസ്യം, നെടുമുടിയുടെ സംവിധാന മികവ് എല്ലാം സീരിയലിന്റെ മാറ്റ് കൂട്ടി.



    ടെലിവിഷന്* അന്ന് മിക്ക വീടുകളിലും ഇല്ലാത്ത കാലമായിരുന്നതിനാല്* ടെലിവിഷനുകളുള്ള വീടുകളില്* സിനിമയ്ക്കുള്ള തിരക്കായിരുന്നു. പ്രശ്*നം പ്രശ്*നം പ്രശ്*നം പ്രശ്*നം, ലോഡ്ജില്* പ്രശ്*നം, കൈരളി ലോഡ്ജില്* പ്രശ്*നം! നല്ല മനുഷ്യര്*, നല്ല മൃഗങ്ങള്*, പക്ഷെ പ്രശ്*നം പ്രശ്*നം പ്രശ്*നം പ്രശ്*നം, ലോഡ്ജില്* പ്രശ്*നം, കൈരളി ലോഡ്ജില്* പ്രശ്*നം! എന്ന സീരിയലിലിന്റെ ടൈറ്റില്* ഗാനം കേള്*ക്കുമ്പോള്* തന്നെ ആബാലവൃദ്ധം ജനങ്ങള്* ടെലിവിഷന്* സെറ്റിന് മുന്നില്* ഓടിയെത്തും. ഓ, അതൊക്കെ ഒരു കാലം.



    കൈരളിവിലാസം ലോഡ്ജ് എന്ന ലോഡ്ജിലെ അന്തേവാസികളുടെ കഥയായിരുന്നു സീരിയലില്* പ്രതിപാദിച്ചിരുന്നത്. ലോഡ്ജ് ഉടമ എം എസ് തൃപ്പൂണിത്തുറ, ഭാര്യ കുട്ട്യേടത്തി വിലാസിനി അവരുടെ മകള്* സിതാര, നെടുമുടി വേണുവിന്റെ പൊതുപ്രവര്*ത്തകന്*, വേണു നാഗവള്ളിയുടെ യുക്തിവാദി ടൈപ്പിസ്റ്റ്, മണിയന്* പിള്ള രാജുവിന്റെ അന്ധവിശ്വാസിയായ ബാങ്ക് ഓഫീസര്*, കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി പാടി നൃത്തം വെയ്ക്കുന്ന ജഗന്നാഥന്*, നാലഞ്ച് എപ്പിസോഡിനു ശേഷം എത്തുന്ന ജഗദീഷ്, കരമനയുടെ സാഹിത്യകാരന്*, ചീത്ത ചായ ഉണ്ടാക്കിക്കൊണ്ടു കൊടുക്കുന്ന ചായക്കടക്കാരന്* പയ്യന്* വിധു കൃഷ്ണന്* (യദു കൃഷ്ണന്റെ അനിയന്*), ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെട്ട ശ്രീനിവാസനും ഇന്നസെന്റും ഇവരെല്ലാം കൂടി കൈരളിവിലാസം ലോഡ്ജിനെ സമ്പന്നമാക്കി.



    കൃഷ്ണന്*കുട്ടി നായരുടെ കാര്*മേഘം രാമചന്ദ്രന്* പിള്ള എന്ന കഥാപാത്രത്തിന്റെ ഞാന്* വാര്*ദ്ധായിലായിരുന്നപ്പോള്* എന്ന് ആവര്*ത്തിച്ചുള്ള സംഭാഷണം, കുറേ തടിയന്* പേനകളുമായി അദ്ദേഹം ആത്മകഥയെഴുതാന്* ഇരിക്കുന്നത്, കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന പാട്ടിനൊപ്പം സ്ത്രീ വേഷത്തില്* നൃത്തം ചെയ്യുന്ന ജഗന്നാഥന്റെ വിഗ് ഊരിപ്പോകുന്നത്, ഒരു തട്ടിന് ഓണും അടുത്ത തട്ടിന് ഓഫുമാകുന്ന റേഡിയോ, കാക്കിക്കുള്ളിലെ കലാകാരന്*മാരെ കണ്ടെത്തുന്നതിനായി.. എന്ന് തുടങ്ങുന്ന റേഡിയോ വര്*ത്തയെന്ന വ്യാജേന റേഡിയോയുടെ പിന്നില്* നിന്ന് ജഗദീഷിന്റെ കഥാപാത്രം പറഞ്ഞ് ജഗനാഥനെ പറ്റിക്കുന്നത്, ലോഡ്ജില്* ടെലിവിഷന്* വാങ്ങിക്കൊണ്ടുവരുന്നതും ആവേശത്തോടെയുള്ള അതിന്റെ പെട്ടി പൊട്ടിക്കലും, ഒരു കോല്* ഉപയോഗിച്ച് അനക്കുകയും നിര്*ത്തുകയും ചെയ്യുന്ന ഫാന്*- അങ്ങനെ എത്രയെത്ര രസകരമായ മുഹൂര്*ത്തങ്ങള്*. ഒരു സൈക്കിള്* വാങ്ങണം, കൈയില്* അഞ്ചു രൂപയേ ഉള്ളൂ എന്ന് ജഗന്നാഥന്റെ കഥാപാത്രത്തോട് ആരോ പറയുമ്പോള്* ജഗന്നാഥന്റെ മറുപടി ഇങ്ങനെ: ഇപ്പൊ അഞ്ച് രുപയ്ക്ക് ഒരു വാല്*ട്യൂബ് കുറ്റി കിട്ടും. അവസാനം ലോട്ടറി അടിക്കുമ്പോള്* ടിക്കറ്റ് നഷ്ടപ്പെട്ട് കൂട്ടത്തിലെ പയ്യന്* കുന്തം പോയാല്* കുടത്തിലും തപ്പണം എന്ന് ആരോ പറഞ്ഞത് കേട്ട് കുടത്തില്* തപ്പിയപ്പോള്* ടിക്കറ്റ് കിട്ടുന്നിടത്ത് സീരിയല്* അവസാനിക്കുന്നു.



    പിന്*കുറി: കഥാകൃത്ത് സക്കറിയയുടെ ഒരു പഴയ ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ ദിവസം തപ്പിപ്പോയപ്പോള്* 2021 ആഗസ്റ്റ് എട്ടിന് അദ്ദേഹം കൈരളിവിലാസം ലോഡ്ജിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാനായിടയായതാണ് ഈ കുറിപ്പ് എഴുതാന്* പ്രേരണ. ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാര്* ആളുകള്*ക്ക് ചിരിക്കാന്* വക നല്*കുന്ന ഒരു പരമ്പരയുടെ സാധ്യതയെക്കുറിച്ച് തന്നോട് നടത്തിയ അന്വേഷണമാണ് ഈ സീരിയലില്* കലാശിച്ചതെന്ന് അദ്ദേഹം ഓര്*ക്കുന്നു. ഹരിദ്വാറിലും ഋഷികേശിലും താമസിച്ചാണ് കഥയുടെയും തിരക്കഥയുടെയും ഏകദേശ രൂപമുണ്ടാക്കിയത്. അവസാനമിനുക്കുപണികള്* അദ്ദേഹം നടത്തിയത് നെടുമുടിവേണുവിന്റെ വീട്ടില്* താമസിച്ചായിരുന്നുവത്രെ.
    ഇത് വായിക്കുന്ന ഏതെങ്കിലും സുഹൃത്തിനു ഈ പരമ്പരയുടെ കോപ്പി എവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കില്* വേണുവിനെയോ എന്നെയോ അറിയിച്ചാല്* വളരെ സന്തോഷമായി. ശുഭം! എന്ന വാചകത്തോടെയടെയാണ് സക്കറിയയുടെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

  7. Likes jackramsey, firecrown, Arya liked this post
  8. #476
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    'കരളേ നിൻ കെെപിടിച്ചാൽ'; ഈ മധുര​ഗാനത്തിന് പിന്നിലെ ​​ഗായികയെ അറിയാൻ


    പി വി പ്രീത, ദേവദൂതനിലെ ​ഗാനരം​ഗത്തിൽ നിന്നും

    കൈവിട്ടുപോയ അവസരങ്ങളുടെ കഥകൾ വേദനയോടെ പങ്കുവെക്കുമ്പോൾ ഗായിക സൽ*മ ജോർജ്ജിനോട് തിരിച്ചു ചോദിക്കാറുണ്ട്: "എന്തിനാ ചേച്ചീ നൂറും ആയിരവും പാട്ട്? ഒരൊറ്റ ശരദിന്ദുമലർദീപം പോരേ മലയാളികൾ എക്കാലവും ചേച്ചിയെ ഓർത്തിരിക്കാൻ..?"

    സൽ*മ ജോർജ്ജ് ചിരിക്കും. "ശരിയാണ്. ശരദിന്ദുവാണല്ലോ സത്യത്തിൽ ഞാൻ. എന്നിൽ നിന്ന് ഒരിക്കലും വേർപെടുത്താനാവില്ല ആ പാട്ടിനെ. തിരിച്ചും അങ്ങനെത്തന്നെ."

    പ്രീതയോട് പറയാനുള്ളതും അതുതന്നെ: "പാടിയ ഒരൊറ്റ പാട്ട് പോരെ ആയുഷ്കാലം മുഴുവൻ അഭിമാനിക്കാൻ ? നൂറും ഇരുനൂറും പാട്ട് പാടിയവർക്ക് പോലും കിട്ടുമെന്നുറപ്പില്ലാത്ത സൗഭാഗ്യമല്ലേ അത് ?"

    സിനിമയിൽ വളരെയധികം പാട്ടുകളൊന്നും പാടിയിട്ടില്ല പി വി പ്രീത. പല കാരണങ്ങൾ കൊണ്ടും പാടിയവയിലേറെയും ശ്രദ്ധിക്കപ്പെട്ടുമില്ല. അധികവും മൊഴിമാറ്റ സിനിമകളിലായിരുന്നു. എങ്കിലെന്ത്? "ദേവദൂതനി"ൽ കൈതപ്രം എഴുതി വിദ്യാസാഗറിന്റെ ഈണത്തിൽ യേശുദാസിനൊപ്പം പാടിയ "കരളേ നിൻ കൈപിടിച്ചാൽ" എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ സംഗീത ഹൃദയത്തിൽ അനശ്വരത നേടിക്കഴിഞ്ഞു ഈ പൊൻകുന്നംകാരി. കാൽ നൂറ്റാണ്ടിന് ശേഷം "ദേവദൂതൻ" ദൃശ്യമികവോടെ വീണ്ടുമെത്തുമ്പോൾ സ്വന്തം പാട്ട് പുതുതലമുറ എങ്ങനെ ഏറ്റെടുക്കുമെന്നറിയാൻ ആകാംക്ഷയുണ്ട് പ്രീതക്ക്. കാലത്തിനപ്പുറത്തേക്ക് വളരുന്ന പാട്ടുകൾ കുറഞ്ഞുവരുന്ന നാളുകളാണല്ലോ.



    "കരളേ നിൻ കൈപിടിച്ചാൽ" പാടിയത് പ്രീതയാണ് എന്ന് പലർക്കും അറിയില്ല എന്നതൊരു ദുഃഖസത്യം. ചിത്രക്കോ സുജാതക്കോ ഒക്കെയാണ് റേഡിയോയിലും ടെലിവിഷനിലും യൂട്യൂബിലുമൊക്കെ ഈ ഗാനം പതിവായി ചാർത്തിക്കിട്ടുക. അവരൊന്നുമല്ല, പ്രീതയാണ് ഈ പാട്ട് പാടിയതെന്ന് ശക്തിയുക്തം വാദിക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. ഇപ്പോഴും അത് തുടരുന്നു. പക്ഷേ പരിഭവമൊന്നുമില്ല ഗായികക്ക്: "അജ്ഞാതരായ പലരുടെയും ജീവിതത്തെ, പ്രണയത്തെ, ദാമ്പത്യത്തെ ഒക്കെ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം തോന്നും. വിദ്യാജിയുടെ വർഷവല്ലകി സ്റ്റുഡിയോയിൽ വർഷങ്ങൾക്ക് മുൻപ് ആ പാട്ട് പാടി റെക്കോർഡ് ചെയ്യുമ്പോൾ അങ്ങനെയൊന്നും സങ്കല്പിക്കുന്നില്ലല്ലോ നമ്മൾ... എല്ലാം വിധിനിയോഗം."


    ശരിയാണ്. വിദ്യാജിയുടെ നിർദ്ദേശപ്രകാരം പലതവണ ആ പാട്ടിന്റെ വരികൾ ആവർത്തിച്ചു പാടുമ്പോൾ അദ്ദേഹം അത് റെക്കോർഡ് ചെയ്യുകയായിരുന്നു എന്നുപോലും അറിഞ്ഞിരുന്നില്ല പ്രീത. പാടിയവയിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങൾ തിരഞ്ഞെടുത്തു പകർത്തിവെക്കുകയായിരുന്നു വിദ്യാജി.

    പാട്ട് സിനിമയിൽ വരുമെന്നും പ്രതീക്ഷിച്ചിട്ടില്ല അന്ന്. പലരുടേയും അനുഭവം അതാണല്ലോ. "പുതിയൊരു ശബ്ദം പരീക്ഷിക്കണം എന്നുണ്ട്, ഒന്ന് ചെന്ന് പാടിനോക്കൂ" എന്ന് മാത്രം പറഞ്ഞാണ് സംവിധായകൻ സിബി മലയിൽ പുതുഗായികയെ ചെന്നൈയിലേക്ക് വിട്ടത്. സാക്ഷാൽ ഗാനഗന്ധർവന് ഒപ്പമാണ് തന്റെ പാട്ട് മലയാളികൾ കേൾക്കുക എന്നോ സിനിമയിൽ മനോഹരമായി അത് ചിത്രീകരിക്കപ്പെടുമെന്നോ ചിന്തിച്ചിട്ട് പോലുമില്ല അന്ന്.

    ഇന്നോർക്കുമ്പോൾ എല്ലാം സ്വപ്നം പോലെ. തികച്ചും അവിശ്വസനീയം.


    പ്രീതയും കുടുംബവും

    റെക്കോർഡിംഗ് സമയത്ത് ആറു മാസം ഗർഭിണിയാണ് പ്രീത. ശാരീരികമായ ക്ഷീണം ഒരു ഭാഗത്ത്. വിദ്യാജിയെ പോലൊരു മഹാസംഗീത സംവിധായകന്റെ മുന്നിൽ ഇരുന്ന് പാടുന്നതിന്റെ ടെൻഷൻ വേറെ. സർവദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ് പാടിയത്. "റെക്കോർഡ് ചെയ്ത വേർഷൻ കുറച്ചു കാലം കഴിഞ്ഞു യാദൃച്ഛികമായി കേട്ടപ്പോൾ ശരിക്കും അന്തം വിട്ടുപോയി. എന്തൊരു സൗണ്ടിംഗ്. വിദ്യാസാഗർ എന്ന ലെജന്റിനെ മനസ്സുകൊണ്ട് വണങ്ങാതിരിക്കാനായില്ല."

    പാടിയ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത സംഗീതജ്ഞാനികളായ ചിലർ പറഞ്ഞറിഞ്ഞപ്പോൾ പിന്നെയും അത്ഭുതം, ആദരം. "പന്ത്രണ്ടു സ്വരസ്ഥാനങ്ങളും വരുന്ന മലയാളത്തിലെ അത്യപൂർവം പാട്ടുകളിൽ ഒന്നാണത്രെ കരളേ നിൻ കൈപിടിച്ചാൽ. ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ നാടൻ പെണ്ണ് എന്ന ചിത്രത്തിലെ ഹിമവാഹിനി ഹൃദയഹാരിണി, കണ്ണൂർ രാജൻ സ്വരപ്പെടുത്തിയ അപ്പുണ്ണിയിലെ തൂമഞ്ഞിൻ തുള്ളി തുടങ്ങി വിരലിലെണ്ണാവുന്ന പാട്ടുകളേ ഉള്ളു പൂർവ്വമാതൃകകളായി. അതും വലിയൊരു തിരിച്ചറിവായിരുന്നു..."

    തിരുവനന്തപുരത്ത് വന്നിറങ്ങിയ കാലം മുതൽ അറിയാം പ്രീതയെയും ഗായകനും സംഗീതപ്രേമിയുമായ ഭർത്താവ് കണ്ണനെയും. ഇരുവരും സഹൃദയർ. സംഗീതത്തെ കുറിച്ച് എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാം രണ്ടു പേരോടും. കാൽ നൂറ്റാണ്ടു മുൻപ് എം എസ് നസീമിനൊപ്പം ദൂരദർശന് വേണ്ടി ഒരുക്കിയ "ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി" എന്ന മെഗാ സംഗീത പരമ്പരയിൽ ഗായികയിരുന്നു പ്രീത. പതിറ്റാണ്ടുകളായി ഗാനമേളാ വേദികളിൽ സജീവ സാന്നിധ്യം. ഏത് ജനുസ്സിൽ പെട്ട പാട്ടും വഴങ്ങും എന്നതാണ് പ്രീതയെ സമകാലീനരായ മറ്റു പല ഗായകരിൽ നിന്ന് വേറിട്ടു നിർത്തുന്ന ഘടകം. പാട്ട് സുശീലയുടെയോ ജാനകിയുടെയോ മാധുരിയുടെയോ വാണി ജയറാമിന്റെയോ ആകട്ടെ, എവർഗ്രീനോ ന്യൂജെനോ ക്ലാസിക്കലോ മെലഡിയോ അടിപൊളിയോ എന്തുമാകട്ടെ, പാടാൻ പ്രീത റെഡി. ശരിക്കും ഒരു ഓൾറൗണ്ടർ.

    തെല്ലും നിനച്ചിരിക്കാതെ ഒരു നാൾ സംഗീതജീവിതത്തിൽ "ദേവദൂതനാ"യി അവതരിച്ച പാട്ടിന്റെ പുനർജ്ജന്മം ആസ്വദിക്കാൻ കാത്തിരിക്കുകയാണ് പ്രീത; കാൽ നൂറ്റാണ്ടിനിപ്പുറം.

  9. #477
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    ദേവദൂതനിലെ അലീന ഇവിടെയുണ്ട്, ഈ സനേഹത്തിന് നന്ദിയുണ്ടെന്ന് നിർമല ശ്യാം


    നിർമല ശ്യാം, ദേവദൂതൻ എന്ന ചിത്രത്തിൽ വിനീത് കുമാറും നിർമല ശ്യാമും |

    4K ദൃശ്യമികവോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ചിത്രത്തിലെ ചെറിയ വേഷങ്ങളിലെത്തിയവർ പോലും ചർച്ചയാവുകയാണ്. അവരിൽ ഒരാളാണ് ദേവദൂതനിലെ നായിക ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ച നിർമല ശ്യാം. ദേവദൂതൻ ഇറങ്ങിയതിനുശേഷം അലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിർമല മറ്റൊരു സിനിമയിൽപ്പോലും വന്നിട്ടില്ല. ദേവദൂതന്റെ രണ്ടാംവരവിനിടെ ജൂനിയർ അലീന എവിടെയാണെന്ന് തിരഞ്ഞുകണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

    അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റുകൾക്ക് താഴെ നിറയുന്നത്. ദേവദൂതന്റെ സെറ്റിൽ കുറച്ച് വ്യത്യസ്തയായി തോന്നിയ കുട്ടിയായിരുന്നു നിർമല എന്ന് നടൻ വിനീത് കുമാർ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അഭിമുഖത്തിലെ വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്*മല.

    രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

  10. #478
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,816

    Default


  11. Likes Arya liked this post
  12. #479
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    ഡെയ്*സിയും സിസിലിയും...ആളുകളുടെ മനസ്സിലിടം പിടിച്ച് എങ്ങോ മറഞ്ഞ രണ്ട് നായികമാര്*




    ഡെയ്*സി, പൂമുഖപ്പടിയില്* നിന്നെയും കാത്ത്...പ്രണയകഥ പറയുന്ന രണ്ടുസിനിമകള്*. പൂമുഖപ്പടിയില്* നിന്നെയും കാത്ത് റിലീസ് ചെയ്തത് 1986-ല്*. ഡെയ്*സി 1988-ലും. രണ്ടും അക്കാലത്തെ യുവാക്കളെ ഏറെ ആകര്*ഷിച്ച സിനിമയായിരുന്നു. പ്രണയവും നൊമ്പരങ്ങളും പ്രണയനഷ്ടവുമെല്ലാം മനോഹരമായി ചിത്രീകരിച്ച സിനിമകള്*.


    രണ്ടിലെയും പാട്ടുകള്* ഇന്നും ആളുകളുടെ പ്ലേലിസ്റ്റില്* ഇടംപിടിച്ചവ തന്നെ. ഡെയ്*സി, ഓര്*മതന്* വാസന്ത എന്നീ പാട്ടുകളാണ് ഡെയ്*സിയിലേത്. പി.ഭാസ്*കരനാണ് വരികളെഴുതിയത്, ഈണം നല്*കിയത് ശ്യാമും. കൊഞ്ചിക്കരയല്ലേ, പൂങ്കാറ്റിനോടും എന്നീ പാട്ടുകളാണ് പൂമുഖപ്പടിയില്* നിന്നെയും കാത്ത് എന്ന സിനിമയിലേത്. ബിച്ചു തിരുമലയുടെ വരികള്*ക്ക് സംഗീതം നല്*കിയത് ഇളയരാജയാണ്.

    ഒന്നോ രണ്ടോ സിനിമയില്* മാത്രം അഭിനയിച്ച്, ഇപ്പോഴും ആളുകളുടെ മനസ്സിലിടം പിടിച്ച നായികമാരാണ് ഈ സിനിമകളിലെ പ്രധാനസവിശേഷത. 'ഡെയ്*സി'യിലെ ഡെയ്*സി പാറിപ്പറന്ന് ഉല്ലസിച്ച് പ്രകാശം പരത്തുന്ന ഒരു പെണ്*കുട്ടിയാണ്. 'പൂമുഖപ്പടിയില്* നിന്നെയും കാത്ത്' എന്ന സിനിമയിലെ സിസിലി ഐസക്കിന്റെ സ്ഥായീഭാവം ദുഖവും ഏകാന്തതയുമാണ്. ജീവിതത്തില്* പ്രണയം തേടിയെത്തിയപ്പോള്* ആ ഭാവം പ്രണയമായി മാറി.



    ഊട്ടിയിലെ ബോര്*ഡിങ് സ്*കൂളില്* പഠിക്കുന്ന ഡെയ്*സി, വളരെ പെട്ടെന്നാണ് സ്*കൂളിലെ കുഴപ്പക്കാരനായ പ്രദീപ് മേനോന്റെ മനസ്സിലിടം പിടിക്കുന്നത്. ഡെയ്*സി മരിക്കുന്നതോടെ തകര്*ന്നുപോവുന്ന ജീവിതങ്ങളിലാണ് ആ സിനിമയും അവസാനിക്കുന്നത്.

    മാതാപിതാക്കള്*ക്കിടയില്* ഒറ്റപ്പെടുന്ന മകളാണ് സിസിലി. തൊട്ടടുത്തവീട്ടില്* താമസത്തിനെത്തുന്ന സഞ്ജയുടെ കാര്യവും ഇങ്ങനെ തന്നെ. ഇരുവരും വൈകാതെ പ്രണയത്തിലാവുന്നു. പക്ഷേ, ഒന്നിക്കാന്* കഴിയില്ലെന്ന് മനസ്സിലാവുന്നതോടെ, റെയില്*വേ പാളത്തില്* അവര്* തങ്ങളുടെ ജീവിതം അവസാനിപ്പിക്കുകയാണ്.



    ഡെയ്*സിയായെത്തിയത് സോണിയയാണ്. സിനിമ സംവിധാനം ചെയ്ത പ്രതാപ് പോത്തന്റെ മനസ്സില്* നായികയായി ആദ്യമുണ്ടായിരുന്നത് ഭാഗ്യശ്രീയായിരുന്നു. പില്*ക്കാലത്ത് സല്*മാന്* ഖാന്റെ നായികയായ ഭാഗ്യശ്രീ. എന്നാല്*, അവര്*ക്ക് ആ റോളില്* തിളങ്ങാന്* പറ്റുമോയെന്ന് പ്രതാപ് പോത്തന് തന്നെ പിന്നീട് സംശയം തോന്നി. സോണിയ ആയിരുന്നു ആ കഥാപാത്രത്തിന് കുറച്ചുകൂടി മെച്ചപ്പെട്ടതായി തോന്നിയത്. അങ്ങനെയാണ് അവരതിലേക്ക് എത്തുന്നത്. രണ്ടുവര്*ഷം കഴിഞ്ഞപ്പോള്* 'സാമ്രാജ്യ'ത്തില്* മമ്മൂട്ടിയുടെ സഹോദരിയായും സോണിയ അഭിനയിച്ചു. പിന്നീട്, അവര്* സിനിമയില്*നിന്ന് അകന്നുപോവുകയും ചെയ്തു.

    പൂമുഖപ്പടിയില്* നിന്നെയും കാത്ത് എന്ന സിനിമയിലെ നായികയെക്കുറിച്ച് ആര്*ക്കും ഒന്നുമറിയില്ല. അവരുടെ പേരുപോലും. സിനിമയിലെ കഥാപാത്രമായ സിസിലി എന്ന പേര് തന്നെയാണ്, അവരുടെ പേരെന്നും പറയപ്പെടുന്നു. ഇന്നും ആ സിനിമയോ അതിലെ പാട്ടുസീനുകളോ കാണുമ്പോള്* ചര്*ച്ച മുറുകുന്നു. നായികയുടെ അഭിനയം മോശമെന്ന് ചിലര്* പറയുമ്പോള്*, അതിലെ കഥാപാത്രത്തിന് ചേര്*ന്ന ഭാവമാണതെന്ന് മറ്റുള്ളവര്*. ഒറ്റസിനിമയില്* മാത്രം അഭിനയിച്ച് മറഞ്ഞ അവരെ ആളുകള്* ഓര്*ത്തുകൊണ്ടേയിരിക്കുന്നു.

  13. #480

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •