ജിസ്*ജോയി സംവിധാനം ചെയ്ത ആദ്യ ചിത്രം ബൈസിക്കിള്* തീവ്*സാണ് അതൊരു വിജയചിത്രമല്ല. എന്നാല്* ആ സിനിമ മോശമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ആ ധൈര്യം തന്നെയാണ് ജിസിനെ വീണ്ടും സിനിമ ചെയ്യാന്* പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോള്* ഒരു മോണിട്ടറിന് മുന്നിലിരുന്ന് അയാള്* സിനിമ നിയന്ത്രിക്കുന്നതും അതിന്റെ പരിണിതിയാണ്. 'സണ്*ഡേ ഹോളിഡേ' എന്നാണ് സിനിമയുടെ പേര്. വാഴക്കാലയ്ക്ക് സമീപം വൈറസ് വീട്ടിലാണ് ചിത്രീകരണം. അവിടെ ആസിഫ്അലിയും ധര്*മ്മജന്* ബോള്*ഗാട്ടിയും പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ബൈസിക്കിള്* തീവ്*സിലും ആസിഫ് അലിയായിരുന്നു ജിസ്*ജോയിയുടെ നായകന്*. ബൈസിക്കിള്* തീവ്*സിന് കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയത് ജിസ് തന്നെയായിരുന്നു. പക്ഷേ സണ്*ഡേ ഹോളിഡേയുടെ കഥ മറ്റ് രണ്ടുപേരുടേതാണ്. കിരണിന്റെയും ഉരസുവിന്റെയും. അതിന് തിരക്കഥയും സംഭാഷണവും മാത്രമേ ജിസ് എഴുതുന്നുള്ളൂ. അതും ഒരു കഥയാണെന്ന് ജിസ് പറയുന്നു. 'ബൈസിക്കിള്* തീവ്*സിനു'ശേഷം ധാരാളം കഥകള്* ഞാന്* കേട്ടുകൊണ്ടിരുന്നു. ടൈംഷെഡ്യൂള്* വച്ച്. പക്ഷേ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും എവിടെനിന്നും കേട്ടില്ല. ഇതിനിടയില്* എപ്പോഴോ ആണ് രണ്ട് ചെറുപ്പക്കാര്* ഒരു സിനിമയുടെ കഥാസംഗ്രഹം നാലഞ്ചുപേജുകളിലായി എഴുതി എന്നെ ഏല്*പ്പിച്ചത്. കഥകള്* കേട്ടുകേട്ട് നിരാശനായി തീര്*ന്നതുകൊണ്ടാവണം ആ കഥയും എന്റെ ഷെല്*ഫിലെ അനവധി തിരക്കഥകളുടെ കൂട്ടത്തിലേക്ക് തിരുകിവച്ചു. പക്ഷേ ആ ചെറുപ്പക്കാര്*ക്ക് എന്നെ വിടാന്* ഉദ്ദേശമുണ്ടായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കില്* അത് തിരിച്ചുതരണമെന്ന് ഒരിക്കല്* അവര്* പറഞ്ഞപ്പോള്* എനിക്ക് എന്നോടുതന്നെ കുറ്റബോധം തോന്നി. ആ നിമിഷം ഞാന്* ആ കഥ തെരഞ്ഞ് കണ്ടെത്തി. മടക്കിനല്*കുന്നതിനുമുമ്പ് അത് വായിച്ചുനോക്കാമെന്ന് തീരുമാനിച്ചു. വായിച്ചുതീര്*ന്നപ്പോള്* അത്ഭുതമാണ് തോന്നിയത്. ഇതുവരെയും എവിടെയും പറയാത്ത ഒരു ലൗ ട്രാക്ക് അതിലുണ്ടായിരുന്നു. അടുത്തദിവസം അവര്* വന്നപ്പോള്* ഞാനിക്കാര്യം അവരോട് പറഞ്ഞു. പക്ഷേ അതുകൊണ്ട് മാത്രം സിനിമയാകുന്നില്ലെന്നും എന്റെ മനസ്സില്* ചില ആശയങ്ങള്* ഉണ്ടെന്നും അതുകൂടി എഴുതിചേര്*ക്കുന്നതില്* അപാകമുണ്ടോ എന്നും ഞാന്* അന്വേഷിച്ചു. അവര്*ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളു. അങ്ങനെയാണ് സണ്*ഡേ ഹോളിഡേ ഈ രൂപത്തില്* പിറവി കൊള്ളുന്നത്. ഈ സിനിമയ്ക്ക് രണ്ട് ലെയറുകളാണുള്ളത്. ആസിഫ്അലിയും സിദ്ധിക്കും ധര്*മ്മജന്* ബോള്*ഗാട്ടിയും അപര്*ണ്ണാ ബാലമുരളിയും ഭഗത്മാനുവലും നിര്*മ്മല്* പാലാഴിയും സുധീര്*കരമനയും കെ.പി.എ.സി. ലളിതയും ഒക്കെയുള്ളതാണ് ആദ്യത്തെ ലെയര്*. ഇതിലാണ് ലൗ ട്രാക്കുള്ളത്. നര്*മ്മത്തിന്റെ അകമ്പടിയുള്ളത്. രണ്ടാമത്തെ ലെയറിലുള്ളവരാണ് ശ്രീനിവാസനും ലാല്*ജോസും ആശാശരത്തും അലന്*സിയറുമൊക്കെ. കഥയില്* അവിടവിടെ ഈ രണ്ട് ലെയറുള്ളവരും വന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഞാന്* പറഞ്ഞത് ഇതൊരു പരീക്ഷണചിത്രമാണെന്ന്.