Page 3 of 26 FirstFirst 1234513 ... LastLast
Results 21 to 30 of 260

Thread: INDIAN Football - Thread for Indian Football Fans

  1. #21
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default


    സുരക്ഷാ നിർദേശം പാലിച്ചില്ലെങ്കിൽ വേദി മാറ്റും; കൊച്ചിക്കു മുന്നറിയിപ്പുമായി ഫിഫ



















    ന്യൂഡൽഹി ∙ ലോകകപ്പ് അണ്ടർ 17 മത്സരങ്ങൾ കൊച്ചിയിൽ നടക്കണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ശക്തമായ മുന്നറിയിപ്പു നൽകി. മത്സരം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും സ്ഥാപനങ്ങളും മത്സരങ്ങൾ തീരുന്നതുവരെ അടച്ചിടണം എന്നാണു ഫിഫ നിഷ്കർഷിക്കുന്നത്. ഇന്നു മുതൽ ഇതു നടപ്പിൽവരുത്തണം എന്നാണു ഫിഫ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
    രാജ്യാന്തര മത്സരം നടക്കുമ്പോൾ സുരക്ഷയെക്കരുതിയാണു ഫിഫ ഈ വ്യവസ്ഥകൾ മുന്നോട്ടുവച്ചത്.
    ഇവ കൃത്യമായി പാലിക്കുമെന്നു കേരള സർക്കാർ ഫിഫ അധികൃതർക്ക് ഉറപ്പുനൽകിയതുമാണ്. എന്നാൽ കോടതിയെ സമീപിക്കാനും അതു വഴി ഫിഫയുടെ വ്യവസ്ഥകൾ മറികടക്കാനും ശ്രമിക്കുകയാണെങ്കിൽ മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫിഫ അറിയിച്ചുകഴിഞ്ഞു.
    ഫിഫ ഇങ്ങനെ നിഷ്കർഷിച്ചതോടെയാണു ഡൽഹിയിൽ ഉദ്ഘാടന ദിവസം നടത്താനിരുന്ന ചടങ്ങുകളും കലാപരിപാടികളും വേണ്ട എന്നു നിശ്ചയിച്ചത്. ഫിഫയുടെ നിബന്ധനകൾ മറികടക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനു കഴിയില്ല. നിബന്ധനകൾ പാലിക്കാൻ ഒരുക്കമല്ലെങ്കിൽ കൊച്ചിയിലെ മത്സരങ്ങൾ എവിടേക്കു മാറ്റണം എന്നു ഫിഫ തീരുമാനിക്കും. ന്യൂഡൽഹി, നവി മുംബൈ, െകാൽക്കൊത്ത, ഗുവാഹത്തി, മർമഗോവ എന്നിവയാണു മറ്റു മത്സരസ്ഥലങ്ങൾ. ഒക്ടോബർ ഏഴിനാണു കൊച്ചിയിലെ ആദ്യമത്സരം. തുടർന്ന് ഒക്ടോബർ 10, 13, 18, 22 എന്നീ ദിവസങ്ങളിലും മത്സരമുണ്ട്. ആകെ എട്ടു മത്സരങ്ങളാണു കൊച്ചിക്ക് അനുവദിച്ചിരിക്കുന്നത്.
    ആദ്യമത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞ ശേഷമാണ് ഇപ്പോൾ ഫിഫ ഇങ്ങനെ ഒരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

  2. #22
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by BangaloreaN View Post
    സുരക്ഷയിൽ ഫിഫ വിട്ടുവീഴ്ചയ്ക്കില്ല















    കൊച്ചി∙ ലോകകപ്പിനു വേദിയാകുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്നു ഫിഫ. പതിറ്റാണ്ടുകൾ നീണ്ട സംഘാടന പരിചയത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്. പതിനായിരങ്ങൾ കളി കാണാൻ കയറുന്ന വേദികളിൽ ഒരാൾക്കുപോലും അപകടസാധ്യത ഉണ്ടാവരുതെന്നാണു ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ നിലപാട്.
    കലൂർ സ്റ്റേഡിയത്തിൽ ലോകകപ്പ് നാളുകളിൽ കടകളോ മറ്റു സ്ഥാപനങ്ങളോ പ്രവർത്തിക്കരുതെന്നു ഫിഫ പറയുന്നതിനു കാരണങ്ങൾ പലതുണ്ട്.
    ഫിഫയുടെ സുരക്ഷാസംഘത്തിന്റെ കണ്ടെത്തലുകൾ:
    ∙സ്റ്റേഡിയത്തിലെ ഭക്ഷണശാലകളിൽ പാചകവാതക സിലിണ്ടറുകളുണ്ട്.
    ∙ചില കടമുറികളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ഇന്ധനം സംഭരിച്ചിരിക്കുന്നു.
    ∙ചിലേടത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുണ്ട്.
    മേൽപ്പറഞ്ഞവ സ്ഫോടനത്തിനു കാരണമായേക്കാം. ചെറിയൊരു പൊട്ടിത്തെറിയോ വൈദ്യുതി ശൃംഖലയിൽ തീപടരുന്നതോ ലോകകപ്പ് വേദിയിൽ ഉണ്ടാവാൻ പാടില്ല.
    ∙ചില മുറികളിൽ രാത്രി ആൾത്താമസമുണ്ട്. ആൾമാറാട്ടത്തിനും നുഴഞ്ഞുകയറ്റത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാത്രി തങ്ങുന്നവർ കൊതുകുതിരിയുംമറ്റും കത്തിച്ചുവയ്ക്കുന്നതുപോലും ഫിഫ വകവച്ചു കൊടുക്കുന്നില്ല.
    ∙ചിലേടത്തെങ്കിലും പാഴ്*വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. ഇതും സുരക്ഷാഭീഷണി തന്നെ.
    ∙24 മണിക്കൂറും പ്രവർത്തിക്കുന്ന, എന്നാൽ 24 മണിക്കൂറും നിരീക്ഷണസംവിധാനമില്ലാത്ത ഏസിയും റഫ്രിജറേറ്ററും ജനറേറ്ററും പോലുള്ളവ അപകടസാധ്യത വർധിപ്പിക്കുന്നു.
    ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ സ്റ്റേഡിയം ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പൊലീസിന്റെ കർശന നിരീക്ഷണത്തിലാവും. സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നാൽ ആളുകളുടെ വരവുംപോക്കും കൂടും. കാര്യക്ഷമമായ നിരീക്ഷണം ദുഷ്കരമാകും.
    മൽസരദിവസങ്ങളിൽ മാച്ച് ടിക്കറ്റോ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡോ ഇല്ലാത്തവരെ സ്റ്റേഡിയം പരിസരത്തേക്കു പ്രവേശിപ്പിക്കാറില്ല എന്നതാണു ഫിഫ ലോകകപ്പിന്റെ രീതി.
    മലയാളിയുടെ മനോഭാവത്തിനു ഫിഫയുടെ മഞ്ഞക്കാർഡ്
    കേരളത്തിലെ ഒരു ഫുട്ബോൾ സംഘാടകൻ ഫിഫ പ്രതിനിധിയോട് (ചുമ്മാ വീമ്പിളക്കിയതാണെന്നു വേണമെങ്കിൽ പറയാം): ‘‘ഈ സ്റ്റേഡിയത്തിൽ 1997ൽ ഞങ്ങൾ നെഹ്റു സ്വർണക്കപ്പ് മൽസരം നടത്തി. ഒരു ലക്ഷം പേർ അകത്തുകയറി കളി കണ്ടു.’’ ഫിഫ പ്രതിനിധി (അതീവ ഗൗരവത്തിൽ): നിങ്ങൾ പണ്ടു പലതും കാണിച്ചിട്ടുണ്ടാവാം.
    ഈ സ്റ്റേഡിയത്തിൽ തീയണപ്പു സംവിധാനങ്ങൾ ഇല്ലായിരുന്നു. സുരക്ഷാ ഏർപ്പാടുകൾ ഇല്ലായിരുന്നു. എന്നിട്ടും ടൂർണമെന്റുകൾ നടത്തി. ഞങ്ങൾ നടത്താൻ പോകുന്നതു ലോകകപ്പാണ്. അതിനു മുൻപ് ഇവിടെ തീയണപ്പു സംവിധാനം കൂടിയേ തീരൂ. സുരക്ഷ കർശനമാക്കും. ഒരു വിട്ടുവീഴ്ചയുമില്ല.’’
    Valare nannayi

  3. #23
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    Quote Originally Posted by perumal View Post
    Valare nannayi
    FIFA independent body aanu.
    kodathi shop adaykkenda ennu paranjal FIFA ivide kali nadathenda ennu parayum, kodathi parayunnathu kelkkenda badyatha onnum FIFA-kku illa.
    Ithokke stadium administration -te piduppu kedanu, FIFA munne thanne ee clause paranjathu, appozhe kadakkarkku notice koduthi samamtha pathram oppittu nedikkanamarunnu.

  4. #24
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    ഇന്ത്യയ്ക്ക് തിരിച്ചടി; റാങ്കിങില്* 107മത്

    സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ് പ്രഖ്യാപിച്ചപ്പേള്* 10 സ്ഥാനങ്ങള്* താഴേക്കിറങ്ങിയ ഇന്ത്യ 107-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
    അവസാനമായി കളിച്ച മൂന്നു മല്*സരങ്ങളില്* സുനില്* ഛേത്രി നയിക്കുന്ന ഇന്ത്യ രണ്ടെണ്ണം വിജയിക്കുകയും ഒരെണ്ണം സമനില വഴങ്ങുകയും ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തിലെ ഫിഫ റാങ്കിങ്ങില്* 97-ാം സ്ഥാനത്തേയ്ക്ക് ഇന്ത്യയ്ക്ക് സ്ഥാന കയറ്റവും ലഭിച്ചിരുന്നു.
    ഇന്ത്യയുള്*പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്* മൗറീഷ്യസിനെ തോല്*പ്പിച്ച ഇന്ത്യ സെന്റ് കിറ്റ്സുമായി സമനില വഴങ്ങിയിരുന്നു. ഇതോടെ ഇന്ത്യ കിരീടവും സ്വന്തമാക്കിയിരുന്നു.
    2019ലെ ഏഷ്യന്* കപ്പിനുള്ള യോഗ്യതാറൗണ്ടില്* മക്കാവുവിനെ അടുത്തിടെ ഇന്ത്യ തോല്*പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതൊന്നും റാങ്കിങില്* ഇന്ത്യക്കു തുണയായില്ല. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ റാങ്കിങില്* 100നു താഴെ പോവുന്നത്.

  5. #25
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by BangaloreaN View Post
    FIFA independent body aanu.
    kodathi shop adaykkenda ennu paranjal FIFA ivide kali nadathenda ennu parayum, kodathi parayunnathu kelkkenda badyatha onnum FIFA-kku illa.
    Ithokke stadium administration -te piduppu kedanu, FIFA munne thanne ee clause paranjathu, appozhe kadakkarkku notice koduthi samamtha pathram oppittu nedikkanamarunnu.
    Pinnala...nalla oru avasaram vannapo ijjatgi verupikal!! Vere oruthan undarnu..javier ceppi aayi adi koodan poya oru video kirach naal munne viral ayarnu..not in kerala

  6. #26
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    Quote Originally Posted by perumal View Post
    Pinnala...nalla oru avasaram vannapo ijjatgi verupikal!! Vere oruthan undarnu..javier ceppi aayi adi koodan poya oru video kirach naal munne viral ayarnu..not in kerala
    Kerala high court -inte ippozhathe oru reethi vechu mikkavarum kalikku 2 divasam munne kada adachal mathi, FIFA njangal parayunnathu kettal mathiyennu parayum.
    FIFA kali Kochiyil ninnum mattukayum cheyyum GCDA stadiuthinu vilakkum erppeduthum.
    FIFA vilakku vannal pinne Kerala Football association aayi affiliation ulla clubs polum avide kalikkan pattilla.
    Avasanam Judges XI Vs Lawyers XI match nadatham

    Sarkkarum GCDA adhikarikalum angottum ingottum kuttam paranju thadi oorum.

  7. #27
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    കലൂർ സ്റ്റേഡിയത്തിലെ കടമുറി കേസ്: തിങ്കളാഴ്ചയും വാദം













    കൊച്ചി ∙ ഫിഫ അണ്ടർ 17 ലോക കപ്പ് മൽസരങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്*റു രാജ്യാന്തര സ്റ്റേഡിയത്തിലെ വാടകമുറിക്കാരെ താൽക്കാലികമായി ഒഴിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി തിങ്കളാഴ്ചയും വാദം കേൾക്കും. ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
    സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാൻ തയാറാണെന്നു ഹർജിക്കാരും ബോധിപ്പിച്ചു. സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിൽ സർക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കളി നടക്കാൻ പോവുന്ന കാര്യം രണ്ടു വർഷം മുൻപു ഫിഫയുമായി ചർച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കടക്കാർക്കു മുറി ഒഴിയാൻ മൂന്നു മാസം സാവകാശം നൽകണമായിരുന്നു. ഓരോ കടക്കാർക്കും എത്ര നഷ്ടപരിഹാരം നൽകാനാവുമെന്നു കോടതി ചോദിച്ചു.
    നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ അതിൽ ആരെയൊക്കെ ഉൾപ്പെടുത്താനാവും, എത്ര തുക കെട്ടി വയ്ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാരിനോട് ആരാഞ്ഞു.
    കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു വിശാല കൊച്ചി വികസന അതോറിറ്റി നോട്ടിസ് നൽകിയതു ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗർ വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 46 വ്യാപാരികൾ നൽകിയ ഹർജിയാണു കോടതി പരിഗണിക്കുന്നത്. ലോകകപ്പിനു വേണ്ടി ഒക്ടോബർ 25 വരെ കടമുറികൾ അടച്ചിടാനാണു നോട്ടിസ് നൽകിയിട്ടുള്ളത്.

  8. #28
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    ഫിഫയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ലോകകപ്പ് നഷ്ടപ്പെടുമെന്ന് സർക്കാർ














    കൊച്ചി∙ ഫിഫയുടെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം ഒഴിപ്പിച്ചു കൈമാറിയില്ലെങ്കിൽ അണ്ടർ–17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ കൊച്ചിക്കു നഷ്ടപ്പെടുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
    രാജ്യാന്തര മൽസരത്തിന് ആതിഥ്യം വഹിക്കാനുള്ള ഈയവസരം സംസ്ഥാനത്തിനു നഷ്ടമായാൽ ഭാവി അവസരങ്ങൾ ഇല്ലാതാകുമെന്നും അറിയിച്ചു. രാജ്യാന്തര മൽസരം പ്രധാനമാണെന്ന പോലെ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉപജീവനവും സംരക്ഷിക്കേണ്ടതല്ലേ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. കേസ് ഇന്നു പരിഗണിക്കും.

    സെപ്റ്റംബർ 15 മുതൽ മൽസരം കഴിയുംവരെ സ്റ്റേഡിയത്തിലെ സ്ഥാപനങ്ങൾ ഒഴിയാൻ ജിസിഡിഎ നോട്ടിസ് നൽകിയതിനെതിരെ ഒരുകൂട്ടം വ്യാപാരികളാണു ഹർജി നൽകിയത്. ഒഴിപ്പിക്കാൻ മതിയായ നോട്ടിസ് നൽകേണ്ടതല്ലേ എന്നു കോടതി ചോദിച്ചു. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു നഷ്ടപരിഹാരം നൽകാനാകുമോ? കലക്ടർ അധ്യക്ഷനായ കമ്മിറ്റിക്കു കണക്കെടുപ്പു സാധിക്കുമോ?– കോടതി ചോദിച്ചു.
    സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുണ്ടാകുന്ന വ്യക്തിഗത ബുദ്ധിമുട്ട് പൊതുജന താൽപര്യത്തിനു മീതെ പരിഗണിക്കരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ വിശദീകരണ പത്രികയിൽ പറയുന്നു.
    സ്റ്റേഡിയം സംബന്ധിച്ച കരാറനുസരിച്ച് മൽസരങ്ങൾക്കു വളരെ മുൻപു തന്നെ ജിസിഡിഎ ഫിഫയ്ക്കു സ്റ്റേഡിയം വിട്ടുനൽകണം. ഫിഫയുടെ രാജ്യാന്തര സുരക്ഷാ നിലവാരം പാലിക്കാൻ വേണ്ടിയാണു സ്റ്റേഡിയത്തിലെ കടകൾ അടയ്ക്കാൻ നിർദേശിച്ചത്. സ്റ്റേഡിയം കോംപ്ലക്സിൽ ഷോപ്/ഓഫിസ് പ്രവർത്തിക്കുന്നതു സുരക്ഷാ ക്രമീകരണങ്ങൾക്കു തടസ്സമാണ്. ഫുട്ബോൾ മൽസരം കാണാൻ അൻപതിനായിരത്തിലേറെ കാണികളുണ്ടാകും.
    രാജ്യാന്തര മൽസരത്തിനെത്തുന്ന കളിക്കാരുടെയും ഒഫിഷ്യൽസിന്റെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കണം. ഷോപ്പുകളിലും ഓഫിസുകളിലും അപകടകരമായ വസ്തുക്കൾ സംഭരിച്ചു കൈകാര്യം ചെയ്യുന്നതു സുരക്ഷയ്ക്കു ഭീഷണിയാണ്. അപകടകരമായ വസ്തുക്കൾ നീക്കി സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 25 വരെ കടകൾ ഒഴിപ്പിച്ചു റിപ്പോർട്ട് ചെയ്യാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജിസിഡിഎയോടു നിർദേശിക്കുകയായിരുന്നു. ഇക്കാര്യത്തിനു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജിസിഡിഎ സെക്രട്ടറിക്കു കത്ത് നൽകി.
    വൈദ്യുതി കണക്*ഷനുള്ളതും അപകടകരമായ വസ്തുക്കൾ സംഭരിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങൾ സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന അഭിപ്രായമാണു സർക്കാരിനും. സ്റ്റേഡിയം പരിസരങ്ങൾ ഒഴിപ്പിച്ചു വൈകാതെ കൈമാറിയില്ലെങ്കിൽ അപരിഹാര്യമായ നഷ്ടമുണ്ടാകും. സ്പോർട്സ് വികസനത്തിനായി സർക്കാർ ഫണ്ടുപയോഗിച്ചാണു സ്റ്റേഡിയം പണിതത്. രാജ്യാന്തര സ്പോർട്സ് ഇനങ്ങൾക്കു വേണ്ടിയുള്ളതാണു സ്റ്റേഡിയം.
    വാടകക്കാരുടെ അവകാശം താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടേയുള്ളൂ. വാടകക്കരാർ വ്യവസ്ഥയനുസരിച്ച് തൽക്കാലത്തേക്കു കട/ഓഫിസ് അടയ്ക്കാൻ പറഞ്ഞതിൽ തെറ്റില്ല. ഈ കാലയളവിൽ വാടക ഒഴിവാക്കി നൽകുമെന്നും സർക്കാർ അറിയിച്ചു.

  9. #29
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    അണ്ടർ 17 ലോകകപ്പ്: വ്യാപാരികൾ വാടകമുറികൾ ഒഴിയണമെന്ന് ഹൈക്കോടതി



    കൊച്ചി ∙ കൊച്ചി∙ ഫിഫ അണ്ടർ –17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്*റു സ്റ്റേഡിയത്തിലെ വാടകമുറികൾ 25 മുതൽ ഒഴിയണമെന്നു ഹൈക്കോടതി. വ്യാപാരികള്*ക്ക് നഷ്ടപരിഹാരം നൽകാനായി ജിസിഡിഎ 25 ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കണം. നഷ്ടപരിഹാരം നിർണയിക്കാനും 75% തുക ഉടൻ കൈമാറാനുമായി കമ്മിറ്റിയെയും നിയമിച്ചു.
    കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു ജിസിഡിഎ നോട്ടിസ് നൽകിയതു ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗർ വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 46 വ്യാപാരികൾ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ലോകകപ്പിനു വേണ്ടി ഒക്ടോബർ 25 വരെ കടമുറികൾ അടച്ചിടാനാണു നോട്ടിസ് നൽകിയിട്ടുള്ളത്.
    കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാൻ തയാറാണെന്നു ഹർജിക്കാരും ബോധിപ്പിച്ചു.
    സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിൽ സർക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കളി നടക്കാൻ പോവുന്ന കാര്യം രണ്ടു വർഷം മുൻപു ഫിഫയുമായി ചർച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കടക്കാർക്കു മുറി ഒഴിയാൻ മൂന്നു മാസം സാവകാശം നൽകണമായിരുന്നു.
    ഓരോ കടക്കാർക്കും എത്ര നഷ്ടപരിഹാരം നൽകാനാവുമെന്നും കോടതി കഴിഞ്ഞ 16നു നടന്ന വാദത്തിൽ സർക്കാരിനോട് ചോദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ അതിൽ ആരെയൊക്കെ ഉൾപ്പെടുത്താനാവും, എത്ര തുക കെട്ടി വയ്ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.

  10. #30
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    I-League: Gokulam FC gets direct entry

    Gokulam FC has won a direct entry for the Hero I-League. The bid evaluation committee of All-India Football Federation (AIFF), which met in New Delhi, decided to award the Kerala-based Sree Gokulam Group the right to field a team in the Hero I-League from 2017-18 onwards.Gokulam FC, which was launched with much fanfare earlier this year by Kerala Chief Minister Pinarayi Vijayan, will be based in Kozhikode and will probably play its home matches at the Corporation Stadium. Gokulam FC becomes the first team after State Bank of Travancore (SBT) from Kerala to figure in the league. SBT played three seasons.
    AIFF general-secretary Kushal Das welcomed Gokulam FC’s entry into the I-League and expressed hope that the club will ignite an interest among football fans of Kozhikode.
    The Hero I-League CEO Suando Dhar said that the entry of Gokulam FC will open a new market for the league in Kerala, where fans are passionate about the game.



    Gokulam get direct entry into the I-League








    The Kerala-based club have made the cut for a direct berth into the country’s top division league…
    The All India Football Federation (AIFF) handed a direct entry into the I-League to Kerala’s Gokulam FC on Wednesday. This was after the AIFF Bid Evaluation Committee met in Delhi to evaluate the documents of Gokulam and Ozone FC.
    The club was launched earlier this year by the Kerala Chief Minister Pinarayi Vijayan amidst much fanfare and play their home games from Manjeri. However, they have now been asked by the AIFF to shift base to Calicut where they will most probably make the Corporation Stadium their home ground.

    The General Secretary of the India FA, Kushal Das welcomed Gokulam with open arms. "It gives me great pleasure to welcome a new Kerala team from Sree Gokulam Group to the I-League from the 2017-18 season. I hope the club would be able to ignite the passion of Kerala football in Calicut where they will be playing from", he commented.
    The 2017-18 edition of the I-League is scheduled to start in November this year. Gokulam met all criterion mentioned in the bid document including the financial part wherein the club has to provide a bank guarantee of Rs.100 crore.

    "We would like to congratulate Sree Gokulam Group on winning the bid. It has been our endeavor to have corporate teams come into the I-League and the team from Kerala will open a new market for the league," opined I-League CEO Sunando Dhar.

    He added, "It will be beneficial to both the Hero I-League as well as Indian football. I amm sure the passionate football fans of Kerala will be delighted to have a team of their own."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •