Thanks for the review...![]()
Theater : Carnival (Kodungaloor)
Show Time : 5:30 pm
Status : House Full
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള..എന്തുകൊണ്ട് ഇങ്ങനെ ഒരു പേര് പടത്തിനു നൽകി എന്നായര്ന്നു ഞാൻ പടത്തിനു കയറിയപ്പോൾ ചിന്തിച്ചിരുന്നത്..കേരളത്തിൽ മാത്രമേ ഞണ്ടു ഒള്ളു????
പെട്ടന്ന് ടൈപ്പ് ചെയ്ത റിവ്യൂ ആണ് ...അതുകൊണ്ട് വിശദമായി കടക്കുന്നില്ല..പെട്ടന്ന് തന്നെ റിവ്യൂ ഇടാൻ കാരണം പടം മികച്ചു ആയതുകൊണ്ട് മാത്രം ആണ്..
ഇനി കാര്യത്തിലേക്കു കടക്കാം..ഈ വർഷത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച കുടുംബ ചിത്രം..അതാണ് ഈ സിനിമ..ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളെ ഒരുപാട് കാര്യങ്ങൾ ഓര്മ പെടുത്തി 'അമ്മ എന്ന വ്യക്തിയുടെ മഹത്വവും വിളിച്ചു പറയുന്ന നന്മ ഉള്ള ഒരു "സമ്പൂർണ കുടുംബ ചിത്രം."..
ഒരു സന്തുഷ്ട കുടുംബം..അതിലേക്കു കടന്നു വരുന്ന രോഗം എന്ന വില്ലൻ..തുടർന്ന് ഈ വില്ലനെ കുടുംബം ഒന്നടങ്കം എങ്ങനെ നേരിടുന്നു എന്നുള്ളതാണ് ഈ സിനിമ..കാൻസർ എന്ന രോഗം ജീവിതത്തിന്റെ അവസാനം അല്ല എന്ന് അടിവരയിട്ടു കാണിക്കുന്നതിന് ഒപ്പം , അങ്ങനെ ഒരു രോഗം നമ്മുടെ വേണ്ട പെട്ടവരിൽ വന്നു കഴിഞ്ഞാൽ നമ്മൾ നേരിടേണ്ടി വരുന്ന മാനസിക അവസ്ഥ വളരെ വെക്തമായി എടുത്തു കാണിക്കുന്നു കൊറേ രംഗങ്ങൾ..ഇതിന്റെ എല്ലാം കൂടെ തമാശകളും ചേർന്നപ്പോൾ.പടം ഒട്ടും ബോർ അടിക്കാതെ ആസ്വദിച്ചു ഇരിക്കാൻ സാധിച്ചു..ലാഗ് തോന്നി തുടങ്ങാതെ നിർത്താതെ ഉള്ള തമാശകൾ കൊണ്ട് നിറച്ചു തിരക്കഥാകൃത്തു പടത്തിനോട് നൂറു ശതമാനം നീതി പുലർത്തി. ജേക്കബിന്റെ സ്വര്ഗാരാജ്യം സിനിമയുടെ ഒരു പുതിയ രൂപമായി വേണമെങ്കിൽ ഈ ചിത്രത്തെ വിലയിരുത്താം..പക്ഷെ ഇതിൽ കഷ്ടപ്പാടുകളും യാതനകളും നേരിടേണ്ടി വരുന്നത് രോഗം എന്ന അവസ്ഥയെ നേരിടാൻ വേണ്ടി ആണെന്ന് മാത്രം..കുടുംബ ചിത്രത്തിന് പുറമെ അശ്*ളീല ചുക കലരാതെ നിലവാരം ഉള്ള തമാശകൾ നിറഞ്ഞു നിൽക്കുന്ന സിനിമ എന്ന ഒരു പ്രേതെകത കൂടി ഈ ചിത്രത്തിന് ഉണ്ട്..(ഇത് എടുത്തു പറയാൻ കാരണം ഇപ്പോഴത്തെ സിനിമകളിൽ നർമ സംഭാഷണങ്ങൾ അശ്ലീലം ചേർത്താലേ ശെരിയാകു എന്നൊരു ചിന്ത പല എഴുത്തുകാർക്കും ഉണ്ട്..അത്തരം ആള്ക്കാര് ഈ ചിത്രം കണ്ടു പഠിക്കണം..)
My Rating : 3.5-3.75/5
ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തോടൊപ്പം അവരുടെ മനസ് നിറക്കുന്ന ഒരു നല്ല സിനിമ കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ..തീർച്ചയായും ധൈര്യമായും നിങ്ങൾ ഈ സിനിമയ്ക്കു ടിക്കറ്റ് എടുക്കണം..നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം നിങ്ങള്ക്ക് നേരിൽ കാണുവാൻ സാധിക്കുന്ന ഒരു നല്ല സിനിമ തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള..
Last edited by fun4hunt; 09-02-2017 at 09:43 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanx bhaiii
Sent from my Lenovo A7020a48 using Tapatalk
Thanks bro....
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
Ellavarudem supportine nandi..nalloru cinemayanu ee chithram..ammamare snehikkunna ellavarkkum ee chithram theerchayayum ishtapedum
Thanks. However similar type positive reviews create high expectation and sometimes backfire