thanks...
തിയേറ്റർ: കാഞ്ഞിരപള്ളി ബേബി
9:15 pm ഷോ
സ്റ്റാറ്റസ്: 35 പേരോളം
ഒട്ടും ഇഷ്ടമായില്ല മൂവി.ആദ്യം തന്നെ പറയട്ടെ നല്ല ബോറൻ കഥയും തിരക്കഥയും അവതരണവും. ശ്യാംധർ തന്നെയാണോ 7thday ചെയ്തത് എന്ന് തോന്നിപ്പോകുന്ന മേക്കിംഗ്.ഇക്കയുടെ ലുക്ക് ഒക്കെ അടിപൊളി പക്ഷേ അവിടേം ഇവിടേം എത്താത്ത ക്യാരക്ടർ.കൂടെ പുട്ടിന് പീര പോലെ വേറെ കുറച്ചെണ്ണം.അമേച്ചർ മേക്കിംഗ് ആയി തോന്നി. കഥയും തിരക്കഥയും തന്നെ മെയിൻ വില്ലൻ.. കുറച്ചധികം ആവശ്യമില്ലാത്ത സീനുകളും കുത്തി കേറ്റിയ പാട്ടുകളും. പാട്ടുകൾ ഒക്കെ മിസ് പ്ലേസ് ആരുന്നു. കേൾക്കാൻ നല്ല പാട്ടുകൾ ആരുന്നു എങ്കിൽ കൂടിയും. പലപ്പോഴും തിയേറ്ററിൽ കൂവൽ ആരുന്നു പ്രത്യേകിച്ച് ആദ്യ പകുതി. ഇന്റർവല്ലിനും പടം കഴിഞ്ഞപ്പോഴും കളിയാക്കി നല്ല കൈയടി ആരുന്നു പുറകിലിരുന്ന പിള്ളേര് സെറ്റ്. പോസിറ്റിവ് സൈഡിൽ ഹരീഷിന്റെ കുറച്ച് കോമഡീസ് നന്നായി., ദീപ്തി സതി കാണാൻ നന്നായിരുന്നു. മാർക്കറ്റിംഗ് ആംഗിളിൽ ഇക്കയുടെ മാസ്റ്റർ പീസ് ലുക്കിൽ ദീപ്തി സതിയുടെ ഒപ്പമുള്ള പാട്ട് പുറത്തിറക്കിയാൽ നന്നായിരിക്കും. അതിന്റെ വിഷ്യൽസ് സൂപ്പർ ആരുന്നു.പിന്നെ പേളി മാണി ഇൻറർവ്യൂ സീൻ കുഴപ്പമില്ലായിരുന്നു.പലപ്പോഴും പല നല്ല സീനുകളും ആവശ്യമില്ലാത്ത സീനുകൾക്കിടയിൽ പെട്ട് പോയിട്ടുണ്ട്. ഏന്തെങ്കിലും ഒക്കെ ഇഷ്ടപ്പെട്ട് വരുമ്പോൾ വേറെ എന്തേലും കാണിച്ച് അത് നശിപ്പിക്കും. പലപ്പോഴും ഉപദേശമായി മാറുന്നുണ്ട് പടം. അവസാനം ഒക്കെ ഒരാവശ്യവുമില്ലാതെ കുറച്ച് സീൻസ് ആൻഡ് ഒരു പാട്ട്.. sപ്പ് sപ്പ് ഒക്കെ ചുമ്മാ ഇട്ടിരിക്കുന്നു.. മൊത്തത്തിൽ ഒരു വിധത്തിലും ഇഷ്ടപ്പെടാൻ പറ്റിയില്ല. ആദ്യ പകുതിയിൽ പലപ്പോഴായി ലാലേട്ടൻ റഫറൻസറുകൾ ഉണ്ട്.അത് പൊളിച്ച് ;)
ബാക്കി കണ്ടറിയുക
മൈ റേറ്റിംഗ്: 2/5
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review bhai..9:15 show..haha..appo ee anubavam thonniyathil albutham illa..nalla maduppu thonni kaanum..njanum 10:10 pm show anu kandathu..pakalayrnnell kurachukoode kshema undayane....
Thanks 4 the review
Sent from my iPhone using Tapatalk