Thanks bhai............
തിയേറ്റർ: തൃശ്ശൂർ രവി കൃഷ്ണ
മാറ്റിനി
സ്റ്റാറ്റസ്: 80% in FC
ഒരു സിനിമയുടെ അടിസ്ഥാനം കഥയാണ് എന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ നിങ്ങൾക്കുള്ളതല്ല ഈ പറവ. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ നിന്നു കൊണ്ട് ദൃശ്യങ്ങൾ നെയ്ത് എടുത്ത ഒരു ഒരു സംവിധായകന്റെ അടയാളപ്പെടുത്തലാണ് ഈ പടം. ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തനായ ക്രൗഡ് പുളളറായി ദുൽഖർ നിലകൊളളുമ്പോ ഈ പടം ബോക്സോഫീസിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. പടത്തിന്റെ തുടക്കം മുതൽ ഒരു വെററ്റി കാണാനുണ്ട്. മട്ടാഞ്ചേരി ഒക്കെ അതി ഗംഭീരമായി കാണിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ജീവവായു കേന്ദ്രകഥാപാത്രമായ രണ്ട് കുട്ടികൾ ആണ്. സൗബിന്റെ ക്രാഫ്റ്റും വിഷ്യൽ സെൻസും ആദ്യ ഭാഗങ്ങളിൽ തെളിഞ്ഞ് കാണാം...കഥയിലേക്ക് കടക്കുമ്പോൾ കടിഞ്ഞാൺ കുറച്ചൊന്നു അയയുന്നുണ്ട്, അതുപോലെ തന്നെ പല കഥാപാത്രങ്ങൾക്കും പ്രേഷകരുമായി വേണ്ട വിധത്തിൽ സംവദിക്കാൻ ആവുന്നില്ല. എങ്കിൽ കൂടിയും ചില കഥാപാത്രങ്ങൾ അതിസൂക്ഷ്മാം വിധം മനോഹരമായിട്ടുണ്ട്. പ്രത്യേകിച്ച് ശ്യാം പുഷ്കരന്റെ ഭാര്യയുടെ ടീച്ചർ റോൾ, സിദിഖിന്റെ അച്ഛൻ കഥാപാത്രം ഒക്കെ.ദുൽഖർ എന്ന പാകം വന്ന നടനെ സൗ ബിൻ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ദുൽഖറിന്റെ കഥാപാത്രവും മികച്ചതാണ്.ഒരു cameo എന്നതിലുപരി ചിത്രം ആവശ്യപ്പെടുന്ന ഒരു ക്യാരക്ടർ.ഒരു നൊമ്പരമായി മാത്രം ഓർക്കാവുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ ,പറയാതെ പറഞ്ഞ് പോകുന്ന ജീവിത യാഥാർത്ഥ്യങ്ങൾ എല്ലാം വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ പടം കുറച്ചൊക്കെ മുഷിപ്പിക്കുന്നുണ്ട്, മാത്രമല്ല ക്ലീഷേ രംഗങ്ങൾ ധാരാളമുണ്ട് താനും. ഉപസംഹാര ഭാഗം നന്നായിരുന്നു. പെർഫോ എല്ലാവരും കലക്കി. ഷെയ്ൻ, ഷൈൻ ക്കൈ കിടു. ആ പിള്ളേർ ശരിക്കും ഞെട്ടിച്ചു. അപൂർണ്ണമായി ചില ഘടകങ്ങൾ ഒഴിച്ച് നിർത്തിയാൽ മനോഹരമായ ഒരു ചിത്രമാണ് പറവ .മിക്കവർക്കും ആസ്വദിക്കാവുന്ന ഈ ചിത്രത്തിന് വരും ദിവങ്ങളിൽ രണ്ടഭിപ്രായം വന്നുകൂടായ്കയില്ല എന്നൊരു തോന്നൽ.എല്ലാവരും തിയേറ്ററിൽ നിന്ന് കാണാൻ ശ്രമിക്കുക
മൈ റേറ്റിംഗ്: 3.25/5
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks for the review
Sent from my Micromax Q326 using Tapatalk
Tnx bro.padam thakarthu.