താങ്ക്സ് അപ്പോ തീരുമാനമായി
രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ തിരക്കഥ, വില്ലൻ ക്ളാസ്സും ആണ് മാസ്സും ആണ് എന്നൊക്കെയുള്ള ഉണ്ണികൃഷ്ണന്റെ അവകാശ വാദങ്ങളും ഗ്രാൻറ് മാസ്റ്റർ എന്ന സാമാന്യം നല്ല ത്രില്ലറും ആണ് ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുക്കാനുള്ള കാരണം.
തിയേറ്റർ - കരുനാഗപ്പള്ളി കാർണിവൽ
സമയം - 8.30 am
Status - 90%+
കൂടുതലും പോലീസ്/ത്രില്ലർ സിനിമകള്* ആണ് ബി. ഉണ്ണി കൃഷ്ണൻ കൂടുതലും ചെയ്തിട്ടുള്ളത്. അതേ വാർപ്പ് മാതൃകയിൽ തന്നെയാണ് വില്ലന്റെയും കഥാഗതി. അങ്ങനെയുള്ള ഒരു നൂറാവർത്തി പോലീസ് കഥയെ വളരെ ദുർബലമായ തിരക്കഥയിൽ,സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയില്* അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തെ രണ്ടായി മുറിച്ചാൽ ശരാശരിയിൽ നിൽക്കുന്ന ആദ്യ പകുതിയെന്നും ശരാശരിയിലും താഴെ നിൽക്കുന്ന രണ്ടാം പകുതിയെന്നും വിശേഷിപ്പിക്കാം. ത്രില്ലർ അല്ലേ സംവിധാനിക്കുന്നത് അപ്പോൾ സസ്പെൻസ് വേണമല്ലോ എന്ന ചിന്തയിൽ നനഞ്ഞ പടക്കം പോലെ ഒന്ന് രണ്ട് സസ്പെൻസ് ഇട്ടിട്ടുണ്ട് ഉണ്ണി കൃഷ്ണൻ. അദ്ദേഹത്തിന്റെ തന്നെ ടൈഗറിലെ ഗംഭീര സസ്പെൻസ് രംഗത്തെ സ്പൂഫ് ചെയ്ത് കളിയാക്കുന്നത് പോലെ തോന്നും ചിലത്.
മോഹൻ ലാലിന്റെ കഥാപാത്രം ഗ്രാൻറ്റ് മാസ്റ്ററിലെ ചന്ദ്രശേഖറിന്റെ തുടർച്ചയായി തോന്നി. അതിനപ്പുറം ഒന്നും അദ്ദേഹത്തിന് വെല്ലുവിളി ഉയർത്താനായ് ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ ഇല്ല. വിശാലിന്റെ അഭിനയം മോശമായിരുന്നു. ഹൻസിക വിശാലിനെ എടുത്തപ്പോൾ ഫ്രീ കിട്ടിയ പോലെ തോന്നി. തെലുങ്ക് സിനിമയിലെ വില്ലൻ ഒക്കെ കോമഡി ആയിരുന്നു.
ഫേസ്ബുക്കിൽ ഒക്കെ തള്ളുന്നതിന്റെ പകുതി സമയം മതി ആയിരുന്നല്ലോ ഉണ്ണി ചേട്ടാ ഒരു നല്ല കഥ എഴുതാനായിട്ട്.
ഇനിയും ബി. ഉണ്ണിയുടെ കെണിയിൽ വീഴാതെ ഒഴിഞ്ഞ് മാറാൻ ലാലേട്ടന് കഴിയട്ടെ.
Sponsored Links ::::::::::::::::::::Remove adverts | |
Thanks
ഇനിയും ബി. ഉണ്ണിയുടെ കെണിയിൽ വീഴാതെ ഒഴിഞ്ഞ് മാറാൻ ലാലേട്ടന് കഴിയട്ടെ
Chance kanunilla..
Thanks man. unnikrishanan okke mediocre filmmaker annu. angerude kayil ninnu classum massum![]()
![]()
Maybe it's not always about trying to fix something broken. Maybe it's about starting over and creating something better
Thanks bhai for your review....
Thanks vipi for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍