ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീമരം നട്ടു.
ഇനിയൊരു കാലത്തേക്കൊരു തീ
പടർത്തുവാൻ ഇവിടെയെൻ മിഴികളും നട്ടു.
വിരഹ ജനാലകൾ...വിജന വരാന്തകൾ...
ഇവിടെ ഞാൻ എന്നെയും നട്ടു...
മഴയുടെ മൊഴികളെ മൌനമായെന്നും അറിയുവാനാശിച്ചു നമ്മൾ...
ശിശിരത്തിനിലകളായ് മണ്ണിൻ മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ...
മഴ മാഞ്ഞതല്ലേ, വെയിൽ ചാഞ്ഞതല്ലേ...
മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു.
തണലെഴും വഴികളിൽ കാറ്റ് പോൽ മിണ്ടി ഇവിടെ നാം ഉണ്ടായിരുന്നു.
ചിറകടിച്ചുയരുവാൻ ഓർമ തൻ തൂവൽ പകരമായേകുന്ന മണ്ണിൽ...
മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ, ഒരു വേനലോളം കൈ കോർത്തിരിക്കാം...
പൂമരം !!
എബ്രിഡ് ഷൈൻ !!
Sent from my iPhone using Tapatalk