The most arrogant and disrespectful people ella national anthem boo cheythu last finalil thottathinu italian fanzine sagham chernnu mardichu the ...hole people never deserve a competitive match hosting....europpill ini orikkalum evarkku host cheyyan oru ksliyum kodukkaruthu whole world is happy of English loss....
Leadership is about taking responsibility.not making excuses..🤴 ...
വെംബ്ലിയിലെ പറുദീസാ നഷ്ടങ്ങൾ |
ബോബി ചാൾട്ടേന്*റയും ബേബി മൂറിേന്*റയും 1966 മോഡൽ വീരകഥകൾ പറയുന്ന മുത്തച്ഛൻമാരോട് ഇംഗ്ലണ്ടിലെ കുട്ടികൾ പുതിയ കഥകൾ ചോദിച്ചു തുടങ്ങി. പറയാൻ ഒന്നുമില്ലാതെ അവർ കൈമലർത്തി. വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ച് അവർ ശുഭ പ്രതീക്ഷകൾ പങ്കുവെച്ചു. പുതിയ കഥകൾക്കായി വെംബ്ലിയിലെ വിളക്കുമാടങ്ങൾക്ക് കീഴിലെ മഹാഫൈനലിനായി ഇംഗ്ലണ്ടിലെ സ്ട്രീറ്റുകളും പബ്ബുകളും ക്രിക്കറ്റ് ക്ലബുകളുമെല്ലാം ദിവസങ്ങൾക്ക് മുേമ്പ ഒരുങ്ങി. വീടുകളിലും കോേട്ടജുകളിലും ഹോട്ടലുകളിലുമെല്ലാം ഇംഗ്ലണ്ട് പതാക പാറിപ്പറന്നു. എല്ലാവരും സ്വപ്നങ്ങളുടെ ലണ്ടൻ ബ്രിഡ്ജിലിരുന്ന് വസന്തംപൂക്കുന്ന മറുകരയെ കാണുകയായിരുന്നു.
ചുവപ്പുകാർഡുകളായും ഷൂട്ടൗട്ടുകളായും ദൈവത്തിന്*റെ കൈയായും, വര കടന്നിട്ടും അനുവദിക്കാത്ത ഗോളായുമെല്ലാം സ്വപ്നങ്ങളെ തച്ചുടച്ച വിധി ഇക്കൊല്ലം കൂടെയുണ്ടാകില്ലെന്നും വെംബ്ലിയിൽ പുതുചരിത്രം പിറക്കുമെന്നും അവർ ഉറച്ചുവിശ്വസിച്ചു. ഗാരി ലിനേക്കറിനും അലൻ ഷിയറർക്കും ഡേവിഡ് ബെക്കാമിനും വെയ്ൻ റൂണിക്കും സാധിക്കാത്തത് ഹാരി കെയ്നും സംഘവും സാക്ഷാത്കരിക്കുമെന്ന മധുര മനോഹര സ്വപ്നങ്ങളിലായിരുന്നു അവർ. ആൻഫീൽഡിലെയും ഓർഡ് ട്രാഫോഡിലെയും സ്റ്റാംഫോർഡ് ബ്രിഡ്ജിലെയും നക്ഷത്രങ്ങൾ ദേശീയ കുപ്പായമിടുേമ്പാഴുള്ള ഒളിമങ്ങലുകളില്ലാതെ ഒരു ടീമായി പരിണമിച്ച ഇംഗ്ലണ്ടിന് അതിന് സാധിക്കുമെന്നും വിലയിരുത്തലുകളുണ്ടായി.
മഹത്തായ ഫൈനലിന് വെംബ്ലിയിൽ രാവൊരുങ്ങി. ഗാലറിയിൽ വിജയത്തെ വരവേൽക്കാൻ വില്യം രാജകുമാരനും ഡേവിഡ് ബെക്കാമും എത്തി. അഭിമാനം തിരിച്ചെത്തിക്കാനായി കോച്ച് ഗാരെത് സൗത്ത്ഗേറ്റിന് കത്തെഴുതിയ ശേഷം എലിസബത്ത് രാജ്ഞി ബെക്കിങ്ഹാം കൊട്ടാരത്തിൽ നെടുവീർപ്പോടെ ഇരുന്നു. ഗാലറിക്ക് പുറത്ത് ഇംഗ്ലീഷ് ഹൂളിഗൻസും ഇറ്റാലിയൻ ആരാധകരും തമ്മിൽ പോർവിളികളുയർത്തി. അക്രമങ്ങൾ മുളപൊട്ടി.
God save our gracious queen എന്നുതുടങ്ങുന്ന ദേശീയ ഗാനം ടീമംഗങ്ങളും ആരാധകരും ഒരുമിച്ച് പാടി. ദേശീയ ഗാനം തീർന്ന് ഗാലറിയിൽ ഇരിപ്പിടമുറപ്പിക്കും മുേമ്പ തലമുറകൾ കാത്തിരുന്ന നിമിഷമെത്തി. രണ്ടുമിനിറ്റ് തികയും മുേമ്പ ലൂക് ഷായുടെ വെടിക്കെട്ട് ഗോൾ. ഗോളിന് വഴിയൊരുക്കിയ കീരൺ ട്രിപ്പിയറെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ ഗാരെത് സൗത്ത്ഗേറ്റിന്*റെ ബുദ്ധികൂർമതയെക്കുറിച്ച് ഗാലറിയിൽ ആരാധകർ അടക്കം പറഞ്ഞു. ഇരമ്പിയാർത്ത ഇറ്റലിയെ ഒന്നിച്ചുപൂട്ടിയും ദ്രുതഗതിയിൽ മുന്നേറ്റങ്ങൾ നടത്തിയും ആദ്യപകുതി മുന്നേറി. നേരിയ അപകടം മണക്കുേമ്പാഴെല്ലാം ഇംഗ്ലീഷ് പ്രതിരോധം അതിനെ വട്ടമിട്ട് നിർവീര്യമാക്കി. വല്ലപ്പോഴും പ്രതിരോധ നിരയെ കടന്നെത്തുന്ന പന്തുകളെ ഗോൾകീപ്പർ പിക്ഫോർഡ് തട്ടിത്തെറിപ്പിച്ചു. പുഞ്ചിരിയോടെ ഉള്ളിൽ അലതല്ലുന്ന ആഹ്ലാദം അടക്കിപ്പിടിച്ചാണ് ഇംഗ്ലണ്ട് ആദ്യ പകുതി അവസാനിപ്പിച്ചത്.
ഒരൊറ്റ ഗോളിന്*റെ ബലത്തിൽ ചരിത്രത്തിലേക്ക് കയറാനുള്ള ശ്രമമായിരുന്നു പിന്നീട്. എതിർഗോൾമുഖത്തേക്ക് മുന്നേറ്റങ്ങൾക്കൊന്നും ശ്രമിച്ചില്ല. ഓരോ നിമിഷവും ശക്തിയേറി വന്ന ഇറ്റാലിയൻ നിരയെ തടുക്കാനുള്ള പദ്ധതികളിലേക്ക് ഇംഗ്ലീഷുകാർ ഒതുങ്ങി. 66ാം മിനിറ്റിൽ കോർണറിൽ നിന്നും ഉറവപൊട്ടിയ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വെംബ്ലിയുടെ ചങ്കുതകർത്ത് ബൊനൂച്ചിയുടെ ഗോളെത്തി. സ്വപ്നങ്ങളുടെ ഏഴാംസ്വർഗത്തിൽ നിന്നും ഭൂമിയിലേക്കെത്തിയതിന്*റെ അമ്പരപ്പിൽ ഇംഗ്ലീഷുകാർ കളിമറന്നു. പിൻനിരയുടെ ഉറപ്പിലാണ് അധിക സമയത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടിയത്.
ശാരീരികമായി അസൂറികളോട് ചെറുത്തുനിൽക്കാൻ ശേഷിയില്ലാത്ത ടീമിന് മനശക്തി നൽകാൻ നേതൃഗുണമുള്ള ലിവർപൂളിന്*റെ ജോർദൻ ഹെൻഡേഴ്സൺ കളത്തിലെത്തി. ഗാലറിയുടെ നിരന്തര ആവശ്യം കേട്ട് ജാക് ഗ്രീലിഷെന്ന ബിർമിങ്ഹാമുകാരനെ സൗത്ത്ഗേറ്റ് മൈതാനത്തേക്ക് വിളിച്ചു. സ്വർണനിറമുള്ള നീളൻമുടിക്കാരന്*റെ ഒാരോ നീക്കങ്ങളേയും ആർപ്പുവിളികളോടെയാണ് വെംബ്ലി സ്വീകരിച്ചത്. പക്ഷേ സമയം വൈകിയിരുന്നു. ഗോളിലേക്ക് ഓടിക്കയറാൻ ഹാരി കെയ്ൻ പലകുറി ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്റ്റെർലിങ് പലകുറി വീണുനോക്കി. ഗോളൊന്നുമെത്തിയില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീളുന്നതിന്*റെ നിഗൂഢമായ ആനന്ദത്തിൽ ഇറ്റാലിയൻ നായകൻ ജോർജിയോ ക്യെല്ലീനി പുഞ്ചിരിച്ചു.
അനുഭവസമ്പന്നരായ കൈൽ വാൽക്കർ, ജോർദൻ ഹെൻഡേഴ്സൺ അടക്കമുള്ളവരെ തിരികെ വിളിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളുടെ മാനസപുത്രൻമാരായ കൗമാരക്കാരെ സൗത്ത്ഗേറ്റ് ഗ്രൗണ്ടിലിറക്കി. പരീശീലന സമയത്തുതന്നെ കിക്ക് എടുക്കേണ്ടവരെ സൗത്ത്ഗേറ്റ് നിശ്ചയിച്ചിരുന്നു. ഷൂട്ടൗട്ട് നീണ്ടപ്പോഴേക്കും സമ്മർദത്താൽ ഗാലറി മൂകമായി. ബെലോട്ടിയുടെ രണ്ടാം കിക്ക് പിക്ഫോർഡ് തടുത്തിട്ടതോടെ ഗാലറി ഉണർന്നു. തൊട്ടുപിന്നാലെയെത്തിയ മാർകസ് റാഷ്ഫോഡിനും ജോദൻ സാഞ്ചോക്കും പിഴച്ചതോടെ ഗാലറി ശ്മശാമായി .
ജോർജീഞ്ഞോയുടേയും കിക്ക് തടുത്തിട്ട് പിക്ഫോർഡ് തന്*റെ ഭാഗം പരമാവധി ചെയ്തു. വിധികുറിക്കുന്ന കിക്കെടുക്കാനെത്തിയ സാക്കയുടെ ദുർബല കിക്ക് ജിയാൻല്യൂജി *ഡൊന്നാരുമ തട്ടിയകറ്റുേമ്പാഴേക്കും അങ്ങകലെ റോമിൽ ആരവങ്ങളുയർന്നിരുന്നു. ഗാലറിയൊഴിഞ്ഞുപോകുന്ന നാട്ടുകാർക്ക് മുന്നിൽ കെയ്നും കൂട്ടരും തലതാഴ്ത്തി നിന്നു. പ്രതീക്ഷകളുടെ നീരുറവകൾ വറ്റി മരുഭൂമിയായി മാറിയ വെംബ്ലിയെ കാണാനാകാതെ ഇംഗ്ലീഷുകാർ ഇറങ്ങി നടന്നു. ഗാലറിയിലിരുന്ന ഇറ്റലിക്കാർ റോമിനെ വർണിച്ചുള്ള വരികൾ പാടിത്തുടങ്ങി. ബെക്കിങ് ഹാം പാലസിലിരുന്ന് എലിസബത്ത് രാജ്ഞി അപ്പോഴും 1966ലെ ചിത്രശേഖരം പരിശോധിക്കുകയായിരിക്കണം. ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ എഴുതിയ പോലെ പറുദീസ നഷ്ടപ്പെട്ടിരിക്കുന്നു. വെംബ്ലി മോഹനഷ്ടങ്ങളുടെ സമാരകമായി അപ്പോഴും വർണവെളിച്ചം തൂകിക്കൊണ്ടേയിരുന്നു.
it is funny that cr7, the top scorer of the tournament, has been avoided from the team of the tournament...
Last edited by jeeva; 07-14-2021 at 10:20 PM.
Leadership is about taking responsibility.not making excuses..🤴 ...