
Originally Posted by
Tigerbasskool
2024ന്റെ തുടക്കത്തിൽ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അമേരിക്കയിലാവും ആരംഭിക്കുക. ആ വർഷം തന്നെ റിലീസ് ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. 2025ലേക്കാണ് എമ്പുരാൻ റിലീസ് ഉണ്ടാവുക
സിനിമ 150 കോടി ബജറ്റിലാവും പൂർത്തീകരിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മോഹൻലാൽ നായകനായ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' ആണ് മലയാളത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലെ ചിത്രം. അതും ആശിർവാദ് സിനിമാസിന്റെ നിർമാണ സംരംഭമായിരുന്നു. 100 കോടിയായിരുന്നു ഇതിന്റെ ബജറ്റ്