thankyou jaison
നല്ല തകർപ്പൻ ബാൻഡ് അടി മേളവും ചെത്തിവെച്ച നാടൻ കള്ളിന്റെ സ്വാദും പോത്തിറച്ചിയുടെ എരിവുമൊക്കെയായി യുമൊക്കെയായി ഒരു പള്ളി പെരുന്നാള് തനെയാണ് പൊറിഞ്ചു മറിയം ജോസ്. കഥ വഴിയിൽ പുതുമ ഒന്നും അവകാശപെടുന്നില്ലെങ്കിലും കഥാപാത്ര സൃഷ്ടിയിലും Narrative ലും പുതുമ തേടുന്നുണ്ട് സിനിമ. മലയാളം സിനിമ ഒരുകാലത്ത് ആഘോഷമാക്കിയ മാസ്സ് സിനിമകളുടെ അതെ ചട്ടക്കൂടിൽ അതെ രസച്ചരട് മുറിയാതെ സൂക്ഷിക്കാനും സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ ഒരിടത്തു വിജയരാഘവന്റെ character നോട്* കൊച്ചുമകൻ പറയുന്നുണ്ട് പണ്ടത്തെ പുലിയാണ്. വയസായാൽ ഒന്നിനും വയ്യാതെ ആവും എന്ന്.. അവനെ നോക്കി തിരിച്ചു ചിരിക്കുന്ന ആ ചിരിയിൽ ജോഷി എന്നാ സംവിധായകനെ തന്നെ കാണാൻ കഴിയും. തെലുഗ് സിനിമകളുടെ ശക്*തമല്ലാത്ത ആൾക്കൂട്ട സിനിമകളുടെ ഇമിറ്റേഷൻസ് മാത്രമല്ല മാസ്സ് സിനിമ എന്ന് ജോഷി തന്റെ തിരിച്ചു വരവിൽ അടയാളമിടുന്നു. ✌✌
ഒരു പള്ളിപെരുനാളിൽ തുടങ്ങുന്ന ചില പ്രശ്നങ്ങൾ ഇവർ 3 പേരെയും എങ്ങനെ ബാധിക്കുന്നു എന്നതും അതിന്റെ ബാക്കി അടുത്ത പെരുന്നാളിന് തീർക്കാമെന്ന് വെല്ലുവിളികൾ ഉയരുന്നതും അതിനെ തുടർന്ന് പൊറിഞ്ചുവിന്റെയും ജോസിന്റെയും വീട്ടിലേക് ഓരോ ശവപെട്ടികൾ വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പൊറിഞ്ചു മറിയം പ്രണയവും അവർക്കിടയിലെ സൗഹൃദവും എല്ലാം വിശ്വാൽസിലും നന്നായി തന്നെ ആസ്വാദ്യകരമാണ്.
Sponsored Links ::::::::::::::::::::Remove adverts | |