Thanks Bhasker...
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച് നവാഗതരായ ജിബി ജോജു സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
ചൈനയിൽ ജനിച്ചു കുന്നംകുളത്ത് ഡ്യൂപ്ലിക്കേറ്റ് ബിസിനസ്സും കാറ്ററിംഗും ഒക്കെ നടത്തുന്ന ആള്. സ്വന്തം അമ്മയുടെ ഓപ്പറേഷന് വരെ ഡോക്ടറുടെ കയ്യിൽ നിന്നും കമ്മീഷൻ വാങ്ങുന്ന സ്വഭാവക്കാരൻ. അങ്ങനെയുള്ള ഇട്ടിമാണി തന്റെ അയൽക്കാരിയും സഹപാഠി അടക്കം മൂന്ന് മക്കളുള്ള ചെറുപ്പത്തിലേ വിധവയായ അന്നമ്മയെ സഹായിക്കുന്നതതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
തൃശൂർക്കാരനായ ഇട്ടിമാണിയെ അവതരിപ്പിക്കാൻ മോഹൻലാൽ സ്ലാങ്ങിൽ ചെറിയ മാറ്റം കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്ലാങ്ങിൽ പ്രെസെന്റഷനിൽ ചെറിയ കല്ലുകടി പ്രകടമായിരുന്നു. പക്ഷേ ചില സീനുകളിൽ തൃശൂർ ഭാഷ ഉപയോഗിക്കാതെ നോർമലയാണ് ഡയലോഗ് പറയുന്നത്. സ്ലാങ് ചിത്രത്തിലുടനീളം ഉപയോഗിക്കാത്തത് കഥാപാത്രത്തിന്റെ ഒരു തുടർച്ച നഷ്ടപ്പെടുത്തുന്നുണ്ട്. മോഹൻലാലിനോപ്പോലെ ഒരു വലിയ നടന് പുതുതായി ചെയ്യാനുള്ള നവാഗതരായ ജോബി ജിജു ഒരുക്കിയിട്ടുമില്ല . മോഹൻലാൽ സിനിമകളിൽ അദ്ദേഹത്തിന്റെ പഴയ സൂപ്പർ ഹിറ്റ്* സിനിമകളിലെ ഡയലോഗുകൾ കുത്തിക്കേറ്റുന്നതും ഇപ്പോൾ ക്ളീഷേ ആയി മാറിക്കൊണ്ടിരിക്കുകയാണണ്*.സിദ്ധിഖിന്റെ പള്ളി വികാരി കഥാപാത്രത്തിന് കഥയിൽ വലിയ പ്രാധാന്യമില്ലെങ്കിലും മോഹൻ ലാൽ സിദ്ധിഖ് കോമ്പിനേഷൻ രംഗങ്ങൾ ചിത്രത്തിന് ഊർജ്ജം പകരുന്നുണ്ട്. അജു വര്ഗീസ്, ധർമജൻ, സലീം കുമാർ, ഹരീഷ് കണാരൻ. ജോണി ആന്റണി എന്നിവരുടെ തമാശ രംഗങ്ങൾ അധികം ചിരി ഉണർത്തുന്നില്ല. രാധിക, കെ. പി. എ. സി. ലളിത, സിജോയ് വര്ഗീസ്, വിനു മോഹൻ, കൈലാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഷാജി കുമാറിന്റെ ക്യാമറയും 4 മ്യൂസിക്, കൈലാസ് മേനോൻ എന്നിവരുടെ സംഗീതവും ശരാശരി നിലവാരം പുലർത്തി.
സ്ഥിരമായി ഓണത്തിനും ക്രിസ്തുമസിനും വരുന്ന ടെലിഫിലിമിന്റെ തീമും ദുർബലമായ തിരക്കഥയും, കൂടുതലും വാട്സ്ആപ്പ് ആപ്പ് കൊമഡികളും വെച്ചാണ് ജിബി ജോജു മൂന്നു മണിക്കൂറിനടുത്തുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്.ദ്വയാർത്ഥമുള്ള തമാശകൾ അരോചകമായി ഫീൽ ചെയ്യുന്നുണ്ട്. ടൈറ്റിലിലെ ചൈനീസ് കണക്ഷൻ പോലെ ചിത്രത്തിന്റെ പ്രധാന കഥയുമായി യാതൊരു ബന്ധമില്ലാത്ത ഒന്നിലധികം രംഗങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രത്തിലുള്ളത്.
ആകെത്തുക
ശരാശരിയോ അതിൽ താഴെയോ നിലവാ രമുള്ള ചിത്രം. കടുത്ത മോഹൻലാൽ ആരാധകർക്ക് ചിലപ്പോൾ ഒരു പ്രാവശ്യം കണ്ടിരിക്കാൻ കഴിഞ്ഞേക്കാം.
ബോക്സ്* ഓഫീസ്
ഓണം സീസൺ ആയതിനാൽ ശരാശരി പ്രദർശന വിജയം നേടിയേക്കാം. ആശിർവാടിന്റെ ബാനറിന്റെ പിൻബലത്തിൽ ശരാശരിയ്ക്കു മുകളിലും എത്തിയേക്കാം
റേറ്റിംഗ്
2/5
Sent from my SM-M205F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxx bhaskar
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........