Booked![]()
Last edited by aak; 12-17-2020 at 07:11 PM.
Sponsored Links ::::::::::::::::::::Remove adverts | |
lady megastar![]()
All the very best for the movie........
Anu sithara.. 🏃🏽
Sent from my iPhone using Tapatalk
Anu chechikku vendi mathramulla padam......
അനുരാധ Crime No.59/2019: ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലർ
ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'അനുരാധ Crime No.59/2019' ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ വിഷ്ണു ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്.
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. 35 ദിവസത്തിനുള്ളിൽ പൂർത്തിയാവുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് .
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്*സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷൻ എക്*സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി. ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ.
Anu cechiyude photo evide... we want anu chechi's photo......