മേപ്പടിയാൻ

നല്ല രസമുള്ള, സ്ഥല കച്ചവടത്തിലെ പ്രശ്നങ്ങളും മറ്റും തുറന്നു കാണിക്കുന്ന, ഒരു കൊച്ചു സിനിമ. എത്ര മാത്രം റിയലിസ്റ്റിക് ആണെന്ന് അറിയില്ല. ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ , നടന്നേക്കാം എന്നേ പറയാൻ കഴിയു. ചില ചിന്തകൾ...
- അവസാനം മേപ്പടിയാൻ എന്ന് എഴുതികാണിക്കുമ്പോൾ അതിലെ "ൻ" നു ഒരു നടുവിരൽ ചിഹ്നത്തിന്റെ ദ്യോതി ജനിപ്പിച്ചു .
- പ്രശ്*നം വരുമ്പോൾ ഇട്ടിട്ടു പോകുന്ന പെണ്ണിനെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല.
- ഒരു സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് പെര്മിഷൻ വാങ്ങേണ്ടേ ? അപ്പോൾ പ്രശ്നങ്ങൾ പുറത്തു വരില്ലേ..?