Page 4 of 4 FirstFirst ... 234
Results 31 to 34 of 34

Thread: VANANGAAN⭐️Arun Vijay⭐️Bala⭐️GV Prakash Kumar⭐️2024

  1. #31
    FK Lover AbhiKrishna's Avatar
    Join Date
    Mar 2022
    Location
    Poland
    Posts
    2,050

    Default


  2. #32
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    'ബീച്ചിലൂടെ വെയിലത്ത് ചെരിപ്പിടാതെ ഓടിച്ചു,മെെക്കിലൂടെ വഴക്ക്';ഷൂട്ടിങ് ആരംഭിച്ചശേഷം പിന്മാറിയ സൂര്യ







    സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രമായിരുന്നു വണങ്കാൻ. നാൽപ്പത് ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമയുടെ നിർമാതാവ് കൂടിയായ സൂര്യ പ്രോജക്ടിൽ നിന്ന് പിന്മാറിയത്. സൂര്യ ചിത്രം ഒഴിവാക്കാൻ കാരണമായി ബാല തല്ലി എന്നുൾപ്പടെയുള്ള പല അഭ്യൂഹങ്ങളും വന്നിരുന്നു. സൂര്യക്ക് പകരം അരുൺ വിജയ് ചിത്രത്തിലെത്തുകയും ഷൂട്ടിങ് പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സൂര്യ പിന്മാറാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ബാലു എന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.


    ബാലയുടെ മോശം സ്വഭാവം മൂലമാണ് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് ബാലു പറയുന്നു. സൂര്യയെ ബാല ഒരുപാട് കഷ്ടപ്പെടുത്തിയെന്നും ബാലു പറയുന്നുണ്ട്. ചിത്രത്തിൻ്റെ കഥ പോലും വ്യക്തമാക്കാൻ ബാല തയാറായില്ലെന്നാണ് ബാലു പറയുന്നത്.

    തന്റെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. അഭിനേതാക്കളിൽനിന്ന് തനിക്ക് വേണ്ടത് എടുക്കുക എന്ന ശൈലിയാണ് ബാല സ്വീകരിക്കാറുള്ളത്. ബാല ആരോടും കഥ പറയില്ല. എത്ര വലിയ താരമാണെങ്കിലും പറയില്ല. സൂര്യയോടും കഥ പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങ് ആരംഭിച്ചതു മുതൽ ഓടാനും ചാടാനും ഒക്കെ പറയുന്നു. വെയിലത്തു നിർത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം. എന്നാൽ കഥ മാത്രം പറയുന്നില്ല. ഒടുവിൽ കഥ എന്താണെന്ന് സൂര്യ ചോദിച്ചു. ചിത്രത്തിൻ്റെ നിർമാതാവ് കൂടിയാണല്ലോ സൂര്യ. ബാലയ്ക്ക് ഇത് അപമാനമായി തോന്നി. പിന്നീട് ഷൂട്ടിങ് കടുപ്പിച്ചു. ബീച്ചിൽ പൊരിവെയിലത്ത് മണിക്കൂറുകൾ സൂര്യയെ ചെരുപ്പിടാതെ ഓടിച്ചു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മുന്നിൽ വെച്ച് മെെക്കിലൂടെ വഴക്ക് പറഞ്ഞു. ഇത് ശരിയായി വരില്ലെന്ന് സൂര്യയ്ക്ക് മനസ്സിലായി. പരസ്പര ധാരണയോടെ ചിത്രത്തിൽ നിന്ന് പിന്മാറി. ചിത്രം ഉപേക്ഷിക്കാൻ ബാല തയാറായിരുന്നില്ല. ഒടുവിൽ അരുൺ വിജയ് ചിത്രത്തിലേയ്ക്ക് എത്തി. എന്നെ എന്തുവേണമെങ്കിലും ചെയ്തോളാൻ അരുൺ വിജയ് പറഞ്ഞു. ഒടുവിൽ ചിത്രം നിർമിക്കാൻ സുരേഷ് കാമാക്ഷി എത്തി, ബാലു പറഞ്ഞു.

    അതേസമയം, സൂര്യയെ ബാല തല്ലി എന്നൊക്കെയുള്ളത് വെറും ആരോപണങ്ങൾ മാത്രമാണെന്നാണ് നിർമാതാവ് സുരേഷ് കാമാക്ഷി പറയുന്നത്. ബാല സാറിനും സൂര്യയ്ക്കുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇരുവരും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും നിർമാതാവ് പറഞ്ഞു. സൂര്യയുടെ സ്റ്റാർഡത്തിന് ചേരാത്ത കഥയായിരുന്നുവെന്നും കഥ മാറ്റാൻ ബാല തയാറായില്ലെന്നും സുരേഷ് പറഞ്ഞു. ഒടുവിൽ സൂര്യ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.

    വണങ്കാനിൽ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകൻ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ നേരത്തെ പ്രേക്ഷകരെ അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നിരുന്നു. എങ്കിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണവിശ്വാസമുണ്ട്. ഇത്രയധികം സ്*നേഹവും ബഹുമാനവും വിശ്വാസവും ഉള്ള തന്റെ അനുജന് ഒരു ചെറിയ ബുദ്ധിമുട്ടുപോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ സ്വന്തം കടമ കൂടിയാണ്. 'നന്ദ'യിലും പിതാമകനിലും താൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു ചിത്രവുമായി വീണ്ടും വരുമെന്നും ബാല പറഞ്ഞിരുന്നു.

    നടി മമിതാ ബൈജുവും ചിത്രത്തിന്റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. 2020-ൽ പുറത്തിറങ്ങിയ 'വർമ'യായിരുന്നു ബാലയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്ക് ആയിരുന്നു വർമ.



  3. #33

  4. #34
    FK Lover AbhiKrishna's Avatar
    Join Date
    Mar 2022
    Location
    Poland
    Posts
    2,050

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •