ഒന്ന്.
വനിത സംവിധായികയും, നിർമ്മാതാവും അരങ്ങേറുന്ന ചിത്രം.
വനിത സംവിധായികയായ അനുപമ മേനോനും, നിർമ്മാതാവായ, ഹിമി കെ.ജിയും ആദ്യമായി അരങ്ങേറുന്ന ചിത്രമാണ് ഒന്ന്. ഒരു അദ്യാപകൻ്റെ സംഭവബഹുലമായ കഥ അവതരിപ്പിക്കുന്ന ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഈ വനിതകൾ ഇടം നേടാൻ പോകുന്നു. ചിത്രീകരണം പൂർത്തിയായ ഒന്ന് മാർച്ച് മാസം തീയേറ്ററിലെത്തും .
മുപ്പത്തിരണ്ട് വർഷത്തെ അദ്യാപന സേവനത്തിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച ഒരു അദ്യാപകൻ്റെ ജീവിതകഥയാണ് ഒന്ന് പറയുന്നത്. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന നിരാശയിൽ കഴിഞ്ഞ നീലാജ്ജനൻ എന്ന അദ്യാപകൻ, സമാനമനസ്ക്കരായ, ജോർജ്, അനിലൻ എന്നീ സുഹൃത്തുക്കളുടെ പ്രേരണയാൽ, തുടർന്നുള്ള ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് മനസിലാക്കുന്നു. അതിനായി, നീലാജ്ജനനും, ജോർജും, അനിലനും, കൃത്യമായ ആസൂത്രണത്തോടെ ഒരു യാത്ര പുറപ്പെട്ടു. മറ്റൊരു സുഹൃത്തിൻ്റെ ആഡംബര റിസോർട്ടിലാണ് ഇവർ എത്തിയത്. അന്ന് മുതൽ ഇവർ അടിച്ചു പൊളിജീവിതം ആരംഭിച്ചു.അന്നത്തെ ആഘോഷത്തിമിർപ്പിനൊടുവിൽ, എല്ലാവരെയും ഞെട്ടിച്ച, ക്രൂരമായ ഒരു കൊലപാതകം നടന്നു! തുടർന്നുണ്ടായ പോലീസിൻ്റെ വിശദമായ അന്വേഷണത്തിൽ, ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് വെളിപ്പെട്ടത്.
വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ഒന്ന് എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും. നീലാജ്ജനനായി, അദ്യാപകൻ തന്നെയായ രതികമാറും, ജോർജിനെ, പ്രമുഖ നടൻ ജോജൻ കാഞ്ഞാണിയും, അനിലനെ, പ്രമുഖ നിർമ്മാതാവ് സജീവ് മാധവും അവതരിപ്പിക്കുന്നു.
കേരള വിഷ്യൽ സൈനിൻ്റെ ബാനറിൽ ഹിമി കെ.ജി നിർമ്മിക്കുന്ന ഒന്ന് അനുപമ മേനോൻ സംവിധാനം ചെയ്യുന്നു.ഡി.ഒ.പി - ഷാജി അന്നകര,കഥ - കപിൽ, തിരക്കഥ - ഗോപു പരമശിവൻ, എഡിറ്റർ - ജയചന്ദ്ര കൃഷ്ണ, ഗാനങ്ങൾ - ശങ്കരൻ തിരുമേനി, ഫിറോസ് വെളിയംകോട്, രതികുമാർ ടി.ആർ, അക്ബർ കുഞ്ഞിമോൻ, സംഗീതം - ഷിബു ആൻ്റണി, നൗഫൽ നാസർ, ആലാപനം -സുൽഫിക്, ഷിബു ആൻ്റണി, പ്രിൻസ് മഞ്ഞളി, അമൽദേവ്, ദക്ഷിണ ബിജു, നിസാം അലി, പ്രസീദ മനോജ്, മേക്കപ്പ് - മേരി തോമസ്, കല - കിഷോർ കുമാർ, കോസ്റ്റ്യൂം - കേരള വിഷ്വൽ സൈൻ ,കോറിയോഗ്രാഫി - ജിബിൻ പൈതൃകം, ഫൈറ്റ് - ജോജൻ കാഞ്ഞാണി, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ആലഞ്ചേരി ,അസോസിയേറ്റ് ഡയറക്ടർ -സൈലു ചാപ്പി, അസിസ്റ്റൻ്റ് ഡയറക്ടർ - അഖിലൻ, അമൽ,സ്റ്റിൽ - അനു ക്യാം ഐ, പി.ആർ.ഒ- അയ്മനം സാജൻ.