Results 1 to 3 of 3

Thread: പടവെട്ട് review

  1. #1
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    126

    Default പടവെട്ട് review


    ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പൊളി ചിത്രമായ പടവെട്ട്* കണ്ടു ...സ്പോർട്സ് താല്പര്യമുള്ള ഒരു യുവാവ് അപകടത്തിൽ പെട്ട് സ്വന്തം സ്വപ്*നങ്ങൾ നടക്കാതെ ഒക്കെ നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്നു അതിനിടയിൽ ചില രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ നാട്ടിൽ നടക്കുന്നു... അതുമായി ബന്ധപ്പെട്ടു പോകുന്നതാണ് സിനിമ .....
    തുടക്കം മുതലേ ഇഴഞ്ഞു നീങ്ങുന്ന ഈ പടത്തിൽ നല്ല കുറച്ച് സീനുകൾ കണ്ടത് ഇന്റെർവെലിന് തൊട്ടു മുൻപുള്ള കുറച്ച സമയങ്ങൾ ആണ് ...രണ്ടാം പകുതി വീണ്ടും പഴയപോലെ ഇഴയുന്നു ..എന്തോകെയായോ കാട്ടിക്കൂട്ടുന്നു...പിന്നെ നായകന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് .....ഇതിനിടയിൽ കുറെ കഥാപാത്രങ്ങൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ പോലെ വന്നു പോണു ....ആൾക്കാരെ സ്വാധീനിക്കാൻ വേണ്ടി രാഷ്ട്രീയക്കാർ കാണിക്കുന്ന ചില നാടകങ്ങൾ തുറന്നു കാട്ടുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും ഈ ചിത്രത്തിൽ ഇല്ല

    നിവിൻ പോളി : തുടക്കത്തിൽ ശാന്തൻ .. ഇടക്ക് ആക്ഷൻ ഹീറോ ബിജുവിന്റെ ബാധ കേറുന്നു ..ഇങ്ങനെ പോയാൽ മച്ചാൻ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് തോനുന്നു

    രവി (നിവിൻ) ന്റെ കുഞ്ഞമ്മ ആയിട്ട് അവതരിപ്പിച്ച പുള്ളിക്കാരിയാണ് ഈ സിനിമയിൽ കുറച്ചെങ്കിലും നന്നായി ചെയ്തത്

    ഇടയ്ക്കു ഒരു അഞ്ചു മിനിറ്റ് സണ്ണി വെയിൻ വന്നു പോകുന്നു ..പുള്ളി ചെയ്തത് സീരിയസ് ആണോ കോമഡി ആണോ എന്ന് പോലും പറയാൻ പറ്റുന്നില്ല ..

    ഇന്ദ്രൻൻസ് ഷൈൻ ടോം ചാക്കോ എന്നിവർക്കൊന്നും കാര്യമായിട്ട് ചെയ്യാനൊന്നുമില്ലായിരുന്നു

    മൊത്തത്തിൽ പറഞ്ഞാൽ നല്ലൊരു ഉറക്ക ഗുളിക ആയിരുന്നു .സിനിമ കഴിഞ്ഞു ആർക്കും ഒന്നും പറയാൻ ഇല്ല ..വേണ്ടായിരുന്നു എന്ന പോലെ ....

    (1.5/5)
    Last edited by Crazy Man; 10-23-2022 at 08:19 AM.

  2. Likes Celebrity, anupkerb1, Saathan, hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    72,421

    Default

    thanks crazy
    .

  5. #3

    Default

    Thank you

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •