Idhaarum kaananille
Sponsored Links ::::::::::::::::::::Remove adverts | |
Idhaarum kaananille
'ഒരു ഫോൺവിളിയിൽ മാറിമറിയുന്ന ജീവിതങ്ങൾ'; വ്യത്യസ്തമായൊരു പോലീസ് സ്റ്റോറിയുമായി ഷെയ്നിന്റെ 'വേല'
വേലയിൽ ഷെയ്ൻ നിഗവും സണ്ണി വെയ്നും |
സ്ഥിരം പാറ്റേണിൽ നിന്ന് വഴിമാറി വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി പറയുന്ന ചിത്രം. ഒറ്റവാചകത്തിൽ ഷെയിൻ നിഗം നായകനായെത്തിയ 'വേല'യെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു പോലീസ് കൺട്രോൾ റൂമിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിൽ ഷെയ്നിനെ കൂടാതെ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
സാധാരണ കാണുന്നതുപോലെ പോലീസും ക്രിമിനലുകളും തമ്മിലുള്ള പോരാട്ടകഥയല്ല ചിത്രം. ഇവിടെ നടക്കുന്നത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. ഇരുവശത്തും പോലീസുകാരാണെന്നത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു. നവാഗതനായ ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അച്ഛൻ സർവീസിലിരുന്ന് മരിച്ചതുകൊണ്ട് കാക്കി കുപ്പായമണിഞ്ഞ ഉല്ലാസ് അഗസ്റ്റിൻ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്. ആത്മാർത്ഥതയോടെ ജോലിചെയ്യുന്ന ഉല്ലാസിന്റെ ജീവിതം കൺട്രോൾ റൂമിലേയ്ക്ക് വന്ന ഒരു ഫോൺ കോളിലൂടെ മാറിമറിയുകയാണ്. അവിചാരിതമായി എസ്. ഐ മല്ലികാർജുനൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ വില്ലൻ പരിവേശത്തോടെ ഉല്ലാസിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. സണ്ണി വെയ്നാണ് പരുക്കനായ പോലീസ് ഉദ്യോഗസ്ഥന്റെ റോളിലെത്തുന്നത്.
എസ്. ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതനും വേഷമിടുന്നു. താരത്തിന്റെ സിനിമ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഇത്. ഷെയ്ൻ പോലീസ് വേഷം ചെയ്തതിൽ ആദ്യം പുറത്തിറങ്ങിയത് 'കൊറോണ പേപ്പേഴ്സ്' ആയിരുന്നെങ്കിലും കരിയറിൽ ആദ്യമായി പോലീസായി അഭിനയിച്ചത് 'വേല'യിലൂടെയാണ്. തന്റെ ആദ്യ പോലീസ് വേഷം മികച്ചതാക്കാൻ ഷെയ്നിന് സാധിച്ചിട്ടുണ്ട്. സ്വന്തം താത്പര്യത്തിന് വേണ്ടിയും രാഷ്ട്രീയക്കാർക്കുവേണ്ടിയും എന്തും ചെയ്യാൻ ഒരുങ്ങിയിറങ്ങിയ മല്ലികാർജുനൻ എന്ന പോലീസുകാരന്റെ വേഷം സണ്ണി വെയ്നിന്റെ കെെകളിൽ ഭദ്രമായിരുന്നു. അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രമേയത്തിലേത് പോലെ മേക്കിങ്ങിലും വ്യത്യസ്തത പുലർത്താൻ സംവിധായകനായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ നിസ്സഹായാവസ്ഥയും അധികാര ചൂഷണവും എല്ലാം ചിത്രത്തിൽ കാണാം. പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ 'വേല'യെ കഥയുമായി കൃത്യമായി സംയോജിപ്പിക്കാനും സംവിധാകനായിട്ടുണ്ട്. സാം സി. എസ്സിന്റെ സംഗീതം ത്രില്ലർ മൂഡ് നിലനിർത്തുന്നതിന് സഹായിച്ചു. പശ്ചാത്തലസംഗീതത്തിൽ പുതിയ പരീക്ഷണങ്ങളും വിജയകരമായി പരീക്ഷിക്കാൻ സാമിന് സാധിച്ചു. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും സുരേഷ് രാജൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ഉദ്വേഗം ജനിപ്പിക്കുന്ന സംഭവങ്ങൾക്കൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഉല്ലാസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ മാനസികാവസ്ഥയ്ക്കൊപ്പം പ്രേക്ഷനും സഞ്ചരിക്കുന്നുണ്ട്. നിയമത്തിനനുസൃതമായിട്ടാണെങ്കിലും അല്ലാതെയാണെങ്കിലും നീതി ഉറപ്പാക്കണം എന്നത് മാത്രമാണ് ഉല്ലാസിൻ്റെ ചിന്ത. ഇതിനായി ഏതറ്റം വരെ പോകാനും തയാറായി ഇറങ്ങുന്ന ഉദ്യോഗസ്ഥനെ ഭംഗിയായി അവതരിപ്പിച്ച ഷെയിൻ കെെയടി വാങ്ങുന്നുണ്ട്. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ ആദ്യാവസാനം നിലനിർത്താൻ ചിത്രത്തിനായി. കൺട്രോൾ റൂമിലേയ്ക്ക് വരുന്ന ഓരോ ഫോൺവിളികളിലും ദുരൂഹത നിലനിർത്താനും ആകാംക്ഷ ജനിപ്പിക്കാനും നവാഗത സംവിധായകന് സാധിച്ചു.
കർമനിരതരായ ഉദ്യോഗസ്ഥർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ചതിക്കുഴികളും കാണിച്ചുതരുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെക്കാനും 'വേല'യ്ക്കായിട്ടുണ്ട്. ചില സർപ്രെെസ് താരങ്ങളുടെ ശബ്ദ സാന്നിധ്യവും ചിത്രത്തിന് മുതൽക്കൂട്ടാകുന്നുണ്ട്. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
Appol ee weekend idhu kaanaamenn thonnan.... #VelaDiwali![]()