'ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു'; കർശന നിയന്ത്രണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി അനുമതിയുണ്ടാകു
കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ, വെബ്സൈറ്റ് വിവരങ്ങൾ, ലോഗോ, ട്രേഡ്മാർക്ക്, ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയടക്കമാണ് നൽകേണ്ടത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് മാർഗനിർദേശങ്ങളടക്കം സംഘടന ഫെഫ്കക്ക് കത്ത് നൽകിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്നും അതിനാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്നും ഇവർ ഫെഫ്കക്ക് നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള റിവ്യൂ ബോംബിംഗിനെതിരേയടക്കം നിർമാതാക്കളുടെ സംഘടന രൂക്ഷമായി പ്രതികരിച്ചിരുന്നു
Sponsored Links ::::::::::::::::::::Remove adverts | |
നടി ശ്വേത മേനോനെ അപകീര്*ത്തിപ്പെടുത്തിയ കേസ്, ക്രൈം നന്ദകുമാര്* അറസ്റ്റില്*
നടി ശ്വേത മേനോനെ അപകീര്*ത്തിപ്പെടുത്തിയ കേസില്* ക്രൈം നന്ദകുമാര്* അറസ്റ്റില്*. യൂട്യൂബ് ചാനല്* വഴി നടിക്കെതിരായുള്ള വീഡിയോ ഇയാള്* പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്*ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്*