Seems to be an interesting project ! Script nallathaanengil GVM neat aayi edkum
Sponsored Links ::::::::::::::::::::Remove adverts | |
Seems to be an interesting project ! Script nallathaanengil GVM neat aayi edkum
Credits: M3db Josemon
"DOMINIC and the Ladies' Purse" ഷെർലോക് ഹോംസ് നോവലുകളുടെയോ അല്ലെങ്കിൽ ഏതോ ക്ലാസിക്ക് ഇംഗ്ലീഷ് നോവലിൻ്റെയോ പേര് പൊലൊരു മലയാളം സിനിമ ടൈറ്റിൽ. പുതുമയുള്ള ടൈറ്റിലും ഡിസൈനും. ഇമ്മാതിരി ഇംഗ്ലീഷ് പേരുകൾ ഒക്കെ നമ്മക്കിവിടെ വർക്കാവുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാ കാരണം, Rorschach എന്ന ഡിഫറൻ്റ് പേരിൽ ഒക്കെ സിനിമ കൊണ്ടുവന്ന ടീമാണ്...!!
പോസ്റ്റർ & ടൈറ്റിൽ ഒന്ന് പൊളിച്ചെടുക്കാൻ ശ്രമിച്ചാൽ... മമ്മൂട്ടിയുടെ കഥാപാത്രം ഡൊമിനിക് എന്ന കുറ്റാന്വേഷകൻ്റെ വേഷമാണെന്ന് വേണം കരുതാൻ. ഈ കുറ്റാന്വേഷകൻ ഒരു ഡിറ്റെക്റ്റീവ് സിനിമാ ഫാൻ ആണെന്ന് വേണം ചുമരിൽ പതിപ്പിച്ചിരിക്കുന്ന പഴയ ഷെർലോക്ക് ഹോംസ് പോസ്റ്ററുകൾ, വാചകങ്ങൾ, അതുപോലെ മറ്റൊരു ഡിറ്റെക്റ്റീവ് ചിത്രമായ 'അപ്പോയിൻ്റ്മെൻ്റ് വിത് മർഡറർ', പൊസ്റ്റർ ഒക്കെ സൂചിപ്പിക്കുന്നത്. ആ ചെറിയ ഷെൽഫിൽ അങ്ങനെയുള്ള പുസ്തകങ്ങളും, കാസറ്റുകളുമൊക്കെ കാണാം. ഒപ്പം തന്നെ അയാൾ ഒരു ആക്ഷൻ അഡ്വഞ്ചർ ആള് കൂടിയാവുമെന്ന് കരുതാൻ പാകത്തിനാണ് ഡാനിയേൽ ക്രേഗിൻ്റെ ജെയിംസ് ബോണ്ട് പോസ്റ്ററും ഒട്ടിച്ചിരിക്കുന്നത്. ആളൊരു കില്ലാഡിയാണെന്ന് സാരം.
ശ്രദ്ധിച്ചാൽ മനസിലാവുന്നത് ആള് സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാ എന്നാണ്. ചുവരിൽ പ്രതികൾ / ഇരകൾ / ഒക്കെ ആയവരുടെ ചിത്രങ്ങളും സ്റ്റിക്ക് നോട്ടുകളും ഒക്കെ ഒട്ടിച്ചുവച്ചിരിക്കുന്ന ബോർഡ് ശ്രദ്ധിച്ചാൽ മനസിലാവും അത് ഒരു ക്യാരം ബോർഡാണ്. ഒരു നോട്ടീസ് ബോർഡ് സെറ്റപ്പാക്കാനുള്ള സാഹചര്യം പോലുമില്ലാന്ന് സാരം. (അല്ലെങ്കിൽ സിനിമയിൽ ഇങ്ങനെ ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൻ്റെയും ആവാം.) മറ്റൊന്ന് ആള് ഇട്ടിരിക്കുന്ന Bathrobe ആണ്... കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയുടെ ടാഗ് അടിച്ചിട്ടുള്ള ആ ബാത്റോബ് ഹോട്ടൽ ക്രൗൺ പ്ലാസയിൽ നിന്നും പൊക്കിയതോ / കിട്ടിയതോ ആവണം...! കസ്റ്റമേഴിസിന് ബാത്റോബ് ഒക്കെ ലഭ്യമാകുന്ന ഹോട്ടൽ ക്രൗൺ പ്ലാസയിൽ അല്ലാ അദ്ദേഹം ഈ നിൽക്കുന്നത് എന്നത് ആ മുറി കാണുമ്പോൾ വ്യക്തമാണ്...!!
ഇനി ടൈറ്റിലിലേക്ക് വന്നാൽ... പഴയ പല ഷെർലോക് ഹോംസ് / ഡിറ്റെക്റ്റീവ് നോവൽ / സിനിമ ടൈറ്റിലുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് ഓരോ അക്ഷരങ്ങളും ചെയ്തിരിക്കുന്നത് എന്നാണ്. പിന്നെ ഡോമിനിക് എന്ന പേരിൻ്റെ അർത്ഥം "ദൈവത്തിൻ്റെ" എന്നാണ്...!! ഈ കേസ് തെളിയുന്നതിൽ "ദൈവത്തിൻ്റെ" കൈയ്യൊപ്പ് ചാർത്തിയ തെളിവെന്തെങ്കിലും കാണും അവസാനം...!!!
മറ്റൊരു ഇൻട്രസ്റ്റിംഗ് കാര്യം നായകനൊപ്പമുള്ള പൂച്ചയാണ്. ഈ കേസ് തെളിയിക്കുന്നതിൽ പാതി പങ്ക് ആ പൂച്ചക്കും ഉണ്ടായേക്കാമെന്ന സൂചനയല്ലേ ആ കറുത്ത മാറ്റിൻ്റെ ഒരു സൈഡിൽ ഡൊമിനിക്കിൻ്റെ ഒരു കാലും മറുസൈഡിൽ പൂച്ചയുടെ ഒരു കാലും കാണിച്ചിരിക്കുന്നത്...!! (ഉദാഹരണത്തിന്..., ഇങ്ങനെ പൂച്ചയുടെ സഹായത്താൽ കേസ് തെളിയിക്കുന്ന ഒരു നോവലാണ് L.T Shearer എഴുതിയ "The cat who cracked a cold case".)
ഞാൻ എഴുതിയതിനേക്കുറിച്ച് എനിക്കുറപ്പില്ലാ... എങ്കിലും ഡൊമിനികിൻ്റെ ചുവരിൽ ഒട്ടിച്ച ഷെർലോക് ഹോംസ് എഴുത്തുകാരൻ ആർതർ ഡോയലിൻ്റെ വാക്കുകൾ പോലെ... "When you have eliminated all which is impossible, then whatever remains, however improbable, must be the truth." എന്ന് കരുതിയങ്ങട് ചുരുക്കുന്നു...!!!
ഡൊമിനിക്ക് ലേഡീസ്സ് പേഴ്സുമായി വരുന്നതും കാത്ത്....!!! ❤️😍
മമ്മൂക്കക്ക് വേണ്ടി എഴുതാനുള്ളത്..., കഴിഞ്ഞ കൊല്ലം ഇതേ ദിവസം ഇറങ്ങിയ 'ഭ്രമയുഗം'ത്തിൻ്റെ പോസ്റ്ററിലെ ടാഗ്*ലൈൻ മാത്രം... "The Age of Madness!"
Happy Birthday Mammukka...!!!
-- Josemon Vazhayil | #m3db | #m3dbjosemon
GVM aayathu kondu oru minimum quality pratheekshikkam... Visuals enthaayalum nannayirikkum... Ennaal padam oru level-inu mukalil povaan chance kuravaanu..