ടർബോ ചിത്രീകരണ വേളയിൽ തന്നെ വളരെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച പടമാണ് ..വൈശാഖ് മമ്മൂട്ടി ചിത്രമായതിനാൽ ഒരു മാസ്സ് മസാല എന്റെർറ്റൈനെർ പ്രതീക്ഷിച്ചു തന്നെയാണ് പോയത് ...

സിനിമ തുടങ്ങി ആദ്യത്തെ അര മണിക്കൂർ വളരെ ബോർ ആയിരുന്നു ...പള്ളിയിലെ അടിക്കു മുൻപുള്ള മമ്മൂക്കയുടെ കാർ ഇൻട്രോ ..വെറും ക്ളീഷേ ആയി മാറി ..നായികയോടൊപ്പം കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ ആണ് അല്പമെങ്കിലും ആശ്വാസം തോന്നിയത് പിന്നീട്അങ്ങോട്ട് കണ്ടിരിക്കാൻ രസമുണ്ടായിരുന്നു എന്നാലും ഇടക്ക് മമ്മൂക്കയുടെ സ്ഥിരം പടത്തിലെ ചില വളിപ്പുകളും ഒകെ ആയി മാറി..ഇന്റെർവൽ എത്തിയപ്പോൾ കുറച്ച് ത്രില്ല് അടിപ്പിച്ചു എന്ന് മാത്രം ...രണ്ടാം പകുതി ആ ത്രില്ല് നിലനിർത്താൻ പറ്റാതെ പടം കൈവിട്ടു പോയി ..എവിടെയെങ്കിലും വെച്ച് നിർത്തണമല്ലോ ..അതും സ്ഥിരം ഒരു ആക്ഷൻ പടം പോലെ തന്നെ ഒരു പഞ്ച് പോലും ഇല്ലാതെ അവസാനിപ്പിച്ചു ...

നല്ലതായി തോന്നിയത്

സംവിധാനം : വൈശാഖ് വളരെ സ്പീഡിൽ സംഭവങ്ങൾ കൊണ്ട് പോയി ..ഇടക്ക് ഒന്ന് കളർ ആക്കി

മമ്മൂക്ക : ഈ പ്രായത്തിൽ ആക്ഷൻ സീനുകൾ പറ്റുന്ന രീതിയിൽ നന്നായി ചെയ്തു ...

വില്ലൻ ആണ് പടത്തിലെ ഏക വൗ ഫാക്ടർ എന്ന് പറയാൻ ഉള്ളത്. ..

ബി ജി എം നന്നായിരുന്നു

ക്ലൈമാക്സിലെ ഒരു ചെറിയ ഭാഗം (കണ്ടവർക്ക് മനസിലാകും)

മോശമായി തോന്നിയത്

നായിക ആയി അഭിനയിച്ച ആൾ ഇമോഷണൽ ട്രാക്കിൽ വന്നപ്പോൾ മോശമായിരുന്നു ..കൂടെ ഉണ്ടായിരുന്ന കുട്ടിയുടെയും റോൾ ആവശ്യമായി തോന്നിയില്ല

തിരക്കഥ : മിഥുൻ മാനുൽ നിരാശപ്പെടുത്തി ...എവിടെയും ഒരു പഞ്ച് തോന്നിയില്ല ...പിന്നെ ഏതൊക്കെയോ സിനിമയുടെ ചില സംഭവങ്ങൾ തോന്നി ( അവസാനം ഭാഗങ്ങളിലെ കുറച്ച് പുലിമുരുഗനും ,ജെയ്ലറും)

മൊത്തത്തിൽ ഒരു ആവറേജ് അനുഭവം ആയിട്ടാണ് എനിക്ക് തോന്നിയത് ...

2/5