2 More Days to go for #DNA !
ശക്തമായ പ്രേമേയവും മികച്ച താരനിരയുമായി ബെൻസി പ്രൊഡക്ഷൻസി ന്റെ ബാനറിൽ ടി എസ് സുരേഷ് ബാബു ഒരുക്കിയ ഡി എൻ എ എത്തുന്നു ജൂൺ 14 മുതൽ
Sponsored Links ::::::::::::::::::::Remove adverts | |
2 More Days to go for #DNA !
ശക്തമായ പ്രേമേയവും മികച്ച താരനിരയുമായി ബെൻസി പ്രൊഡക്ഷൻസി ന്റെ ബാനറിൽ ടി എസ് സുരേഷ് ബാബു ഒരുക്കിയ ഡി എൻ എ എത്തുന്നു ജൂൺ 14 മുതൽ
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Booking started.
Kottayam Asha - 3 shows
Alappuzha PAN - 2 shows
Muvattupuzha Canton Mall - 3 shows
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
മികച്ച ത്രില്ലർ സിനിമകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാള സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ Benzy Productions ന്റെ ബാനറിൽ ഹിറ്റ്*മേക്കർ ടി എസ് സുരേഷ്ബാബു ഒരുക്കിയ ഡി എൻ എ എത്തുന്നു..
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
എല്ലാവരോടും അനുകമ്പയുള്ള വ്യക്തിയാണ് ടി.എൻ സുരേഷ് ബാബു സാർ. എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. സാറിന്റെ സിനിമയുടെ ലൊക്കേഷൻ എപ്പോഴും പ്രസന്നമായിരിക്കും. ഈ ചിത്രത്തിൽ അഭിനയിച്ചത് വളരെ മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡി.എൻ.എ എന്ന ചിത്രമെന്താണെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയണം. ഒരു പാട്ടിയുടെ വേഷത്തിലാണ് ഞാൻ ചിത്രത്തിലെത്തുന്നത്. വളരെ മൃദു സ്വഭാവമുള്ള കഥാപാത്രമാണ് എൻ്റേത്.
ചിത്രത്തിൽ നായകനായി എത്തുന്ന അഷ്കർ സൗദാനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹവുമായി എനിക്ക് കോമ്പിനേഷൻ സീനുകളും ഉണ്ടായിരുന്നില്ല. ഗൗരി നന്ദയും സീതയുമായിട്ടായിരുന്നു എൻ്റെ ഭാഗങ്ങൾ. ഞങ്ങൾ മൂന്നുപേരും തമ്മിലായിരുന്നു കോമ്പിനേഷൻ ഉണ്ടായിരുന്നത്.
ഇൻവെസ്റ്റിഗേഷൻ, ആക്ഷൻ, മിസ്റ്ററി; ത്രില്ലടിപ്പിക്കും ഈ പണിഷ്മെന്റ് കൊലപാതകക്കേസ് | DNA Review
പണിഷ്മെന്റ് കില്ലിങ് എന്ന ആശയം വിജയകരമായിത്തന്നെ ടീം ഡി.എൻ.എ അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തിന്റെ സീനിയർ സംവിധായകരിൽ ഒരാളും തിരക്കഥാകൃത്തുക്കളിൽ ഒരാളും ഏറെക്കാലത്തിനുശേഷം ഒന്നിക്കുന്ന ചിത്രം. ക്യാമറയ്ക്കുമുന്നിലും പിന്നിലും ഒരുപിടി പ്രതിഭകൾ. ഇതൊക്കെയാണ് എ.കെ.സന്തോഷിന്റെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഡി.എൻ.എ ചിത്രത്തേക്കുറിച്ച് ആമുഖമായി പറയേണ്ട കാര്യം. സാങ്കേതികതയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമിച്ചിരിക്കുന്നത്.
കൊച്ചി നഗരത്തെ ഞെട്ടിക്കുന്ന മൂന്ന് കൊലപാതകങ്ങൾ. ഓരോന്നും ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്നത്. എല്ലാത്തിനും പിന്നിൽ ഒരു പരമ്പര കൊലയാളി. ആരായണയാൾ? എന്താണ് അയാളുടെ ലക്ഷ്യം? ഇതിനെല്ലാം അയാളെ പ്രേരിപ്പിക്കുന്നതെന്ത്? ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് ടീം ഡി.എൻ.എ പ്രേക്ഷകർക്ക് മുന്നിലേക്ക് വെയ്ക്കുന്നത്. കൊച്ചി സിറ്റി പോലീസിനെ വട്ടം കറക്കുന്ന ഈ കൊലയാളിയെ മുൻനിർത്തിയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും പറയാം.
തുടക്കം മുതൽ അവസാന ഫ്രെയിം വരെയുള്ള ചടുലതയാണ് ഡി.എൻ.എയെ മികവുള്ള സിനിമാനുഭവമാക്കുന്നത്. പരമ്പര കൊലയാളി ഓരോരുത്തരേയും കൊലപ്പെടുത്തുന്ന രീതി കാഴ്ചക്കാരിൽ ഭീതി നിറയ്ക്കുന്ന തരത്തിലാണ്. ഇയാളിലേക്ക് എങ്ങനെയെത്തും എന്ന അന്വേഷണ സംഘത്തിന്റെ ആശങ്കയും ആശയക്കുഴപ്പങ്ങളും അതേ അളവിൽ കാഴ്ചക്കാരിലേക്കെത്തിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിട്ടുണ്ട്. പണിഷ്മെന്റ് കില്ലിങ് എന്ന ആശയം വിജയകരമായിത്തന്നെ ടീം ഡി.എൻ.എ അവതരിപ്പിച്ചിരിക്കുന്നു.
രവിചന്ദ്രന്റെ ക്യാമറയും പ്രകാശ് അലക്സിന്റെ പശ്ചാത്തലസംഗീതവും ഡി.എൻ.എയെ ത്രില്ലടിപ്പിക്കുന്ന ദൃശ്യാനുഭവമാക്കാൻ സഹായിച്ചിട്ടുണ്ട്. ശരത് ഈണമിട്ട ഗാനം കേൾക്കാൻ സുഖമുള്ളതായിരുന്നു. എടുത്തുപറയേണ്ടത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ചാണ്. കഥാഗതിക്ക് ചേരുംപടി തന്നെ ഒരുക്കിയ സംഘട്ടനങ്ങൾ കയ്യടിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
താരനിരയിലേക്ക് വന്നാൽ റേഡിയോ ജോക്കി ലക്ഷ്മീ നാരായണനായെത്തിയ അഷ്കർ സൗദാനിൽനിന്ന് പറഞ്ഞുതുടങ്ങാം. ടി.എസ്. സുരേഷ് ബാബു എന്ന സീനിയർ സംവിധായകൻ ഒരുക്കിയ ചിത്രം അഷ്കറിന്റെ കരിയറിൽ വഴിത്തിരിവാകുമെന്ന് സംശയമില്ല. ആക്ഷൻ രംഗങ്ങളിൽ പ്രത്യേക മികവ് പുലർത്തുന്നുണ്ട് അദ്ദേഹം. സിറ്റി പോലീസ് കമ്മീഷണറായി മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് തന്നെയാണ് ലക്ഷ്മി റായ് നടത്തിയിരിക്കുന്നത്. പദ്മരാജ് രതീഷിന്റെ ഇതുവരെ കാണാത്ത മറ്റൊരു മുഖം ഡി.എൻ.എയിൽ കാണാം. ജോൺ, റിയാസ് ഖാൻ, സുധീർ, ബാബു ആന്റണി, രവീന്ദ്രൻ, ഹന്ന റെജി കോശി, സ്വാസിക, ഇനിയ, സൽമ, ഗൗരി നന്ദ, സീത, കുഞ്ചൻ, ഇർഷാദ്, എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.
മികച്ച സാങ്കേതിക നിലവാരത്തിന്റെയും തിരക്കഥകളുടേയും കാര്യത്തിൽ അടുത്ത കാലത്തായി യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ഇൻഡസ്ട്രിയാണ് മലയാളം. അങ്ങനെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി. അതാണ് ആക്ഷനിൽ പൊതിഞ്ഞ മിസ്റ്ററി- ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ഡി.എൻ.എ.
https://www.mathrubhumi.com/movies-m...view-1.9637910