Originally Posted by
anupkerb1
ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി വ്യക്തവും കൃത്യവുമായി പറഞ്ഞു.
"കമ്മറ്റിയിൽ മൊഴി നൽകിയ ആരെങ്കിലും പരാതിയുമായി വന്നാൽ പ്രതികൾ എത്ര ഉന്നതർ ആയാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും " എന്ന്
ഇതുതന്നെയാണ് തുടക്കംമുതൽ എന്നെപ്പോലുള്ളവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു കമ്മറ്റി മുൻപാകെ മൊഴി കൊടുത്തതിന്റെ പേരിൽ ഇരകളോ, പരാതിക്കാരോ ഇല്ലാതെ കേസെടുത്താൽ കേസ് ആവിയാകും എന്ന് .
ലളിതകുമാരി കേസിൽ ഭരണഘടനാ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തിൽ സീറോ fir ഉൾപ്പെടെ ഉണ്ടെങ്കിലും, കേസെടുക്കാമെങ്കിലും പരാതിക്കാരിയായ സ്ത്രീ അന്വേഷണത്തിലും, തെളിവ് ശേഖരണത്തിലും വിചാരണയിളും, സഹകരിച്ചില്ല എങ്കിൽ സ്റ്റേറ്റിന്റെയും, കോടതിയിടെയും അബ്യുസ് ആയി അത് മാറും.
ഹേമ കമ്മീഷൻ മൊഴി എടുത്തത് പോലെയല്ല ആദ്യം വനിതാ പോലീസ് ഓഫീസർ, പിന്നീട് ജുഡീഷ്യൽ അധികാരമുള്ള ഒരു വനിത മജിസ്ട്രറ്റ് ഓരോ പരാതിക്കാരിയെയും ഒറ്റയ്ക്ക് ഇരുത്തി അതീവ രഹസ്യമായി മൊഴി എടുത്ത് തുടർ നടപടികൾ സ്വീകരിക്കും എത്ര ഉന്നതർ ആണെങ്കിലും.
ഇനി അറിയേണ്ടത് സമൂഹത്തിനും, സിനിമ വ്യവസായത്തിനും മാതൃകയായി എത്ര ആളുകൾ പരാതിയുമായി സർക്കാരിനെയോ, പോലീസിനെയോ സമീപിക്കും എന്നുള്ളതാണ്.