.........................................
Sponsored Links ::::::::::::::::::::Remove adverts | |
.........................................
നേതൃനിരയിൽ ആഷിക് അബു, റിമ, പെല്ലിശ്ശേരി ഉൾപ്പടെയുള്ളവർ; മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
മലയാള സിനിമയിൽ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിൽ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.
നേരത്തെ, നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് 'ഫെഫ്ക'യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബു ഫെഫ്ക ഡയറക്*ടേഴ്*സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തിയതെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.
Van comedy tane
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല .
ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല .
Thank you
Lijo jose pellissery
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി